രചന – ആയിഷ അക്ബർ
അവൻ മുകളിലേക്ക് കയറി ലാപ് ടോപ്പും തുറന്ന് വെച്ചങ്ങനെയിരുന്നു…….തനിക്കാlതിൽ പ്രത്യേകിച്ചൊന്നും നോക്കാനില്ല…..അല്ലെങ്കിലും അവൾ പോകാതിരിക്കാൻ വേണ്ടി മാത്രം പറഞ്ഞതാണല്ലോ അങ്ങനെയൊരു കളളം……
വന്ന ദിവസങ്ങളിലൊന്നും അവൾ തന്റെ കണ്ണിൽ പതിഞ്ഞിട്ടില്ലെങ്കിൽ കൂടി ഇന്നലെ ആദിയുമായി അവളെ കണ്ട മുതൽ കണ്ണുകളിൽ നിന്നെന്തോ അവളുടെ ചിത്രം മാഞ്ഞു പോയിട്ടില്ല…..
നിഷ്കളങ്കമായ ആ മുഖവും ദയനീയത നിറഞ്ഞു നിൽക്കുന്ന കണ്ണുകളും എന്തോ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്നു……
തന്റെ കുഞ്ഞിനെ അത്ര ഭംഗിയായി സംരക്ഷിക്കുന്നവളോടാണ് താനത്രയേറെ മോശമായി പെരുമാറിയതെന്നോർക്കേ മനസ്സ് വല്ലാതെ മുറിയുകയാണ്……അവളൊന്നു മുകളിലേക്ക് വന്നിരുന്നെങ്കിൽ എന്നവൻ അതിയായി ആഗ്രഹിച്ചിരുന്നു……ആദി എഴുന്നേറ്റാൽ എന്തായാലും അവൾ വരുമല്ലോ എന്ന പ്രതീക്ഷയിൽ അവനങ്ങനെയിരുന്നു….അല്പം കഴിഞ്ഞപ്പോഴാണ് കോണിപ്പടികളൊരു കാൽ പെരുമാറ്റം അവൻ കേട്ടത് …..വരാന്തയിലെ കസേരയിലായിരിക്കുന്നവൻ അങ്ങോട്ട് മിഴികൾ നീക്കി…..അതേ….. അതവളാണ്…..
അവൻ ഇരുന്നിടത് നിന്നും പെട്ടെന്നെഴുന്നേറ്റു…..
അവനെ കണ്ടതും കയ്യിലുള്ള പാൽ കുപ്പിയിൽ അവളുടെ കൈ മുറുകുന്നത് അവൻ കാണുന്നുണ്ടായിരുന്നു…..അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല….ആദിയുണർന്നിട്ടില്ല….
മുറിയിലേക്ക് പോകാൻ നിൽക്കുന്നവളോട് അവനത് പറഞ്ഞപ്പോഴും അവൾ അവനെ ശ്രദ്ധിച്ചില്ല……
ഇന്നലെ അവൻ പറഞ്ഞതൊക്കെ മനസ്സിലിപ്പോഴും അങ്ങനെ കിടക്കുവാണ്……പാൽ കുപ്പി…. ഇങ് തന്നേക്ക്…..അവൾ തന്നിലേക്കൊന്ന് ശ്രദ്ധിക്കാനെന്ന വണ്ണം അവനതും കൂടി പറഞ്ഞതും അവൾ പതിയെ അവനു നേരെ തിരിഞ് നിന്ന് മുഖത്ത് നോക്കാതെ തന്നെ പാൽ കുപ്പി അവന് നേരെ നീട്ടി….
എന്നാൽ അവൾ തല കുനിച്ചു നിൽക്കുന്ന കൊണ്ട് തന്നെ അവനത് വാങ്ങാതെ അവളെ നോക്കി നിന്നു…..അൽപ നേരം പിടിച്ചു നിന്നിട്ടും വാങ്ങാത്തത് കണ്ടപ്പോൾ തന്നെക്കാൾ പൊക്കമുള്ള അവനു നേരെ അവളൊന്നു മിഴികളുയർത്തി……
അവളെ തന്നെ ഒപ്പിയെടുത്ത നിൽക്കുന്ന ആ ചാര മിഴികളിൽ പതിയെ തന്റെ മിഴികൾ കൊളുത്തിയത് പോലെ അവൾക്ക് തോന്നി…..വിടർന്ന മിഴികൾ ചലിപ്പിച്ചു കൊണ്ടവൾ തന്റെ ചാര മിഴികളെ കടന്ന് പിടിച്ചത് പോലെ അവന്റെ ഹൃദയവും ഒന്ന് പിടിച്ചിരുന്നു….എന്തെന്നറിയാത്തൊരു അനുഭൂതി അവനിൽ നിറഞ്ഞു……പെട്ടെന്ന് അതിൽ നിന്നും കര കയറാനെന്ന വണ്ണം മിഴികൾ നീക്കിയത് ശിവയായിരുന്നു….
അപ്പോഴും നിമിഷ നേരത്ത ആ അനുഭൂതി നൽകിയ പിടപ്പ് അവനിൽ നിന്നും വിട്ട് മാറിയിട്ടില്ലായിരുന്നു….
അവൻ പതിയെ നെറ്റിയിലൊന്നുഴിഞ്ഞു തല ചെരിച്ചു….അവനിലെ അതേ അസ്വസ്ഥത തന്നിലേക്കും പടർന്ന നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ആ കുപ്പി കയ്യിൽ പിടിച്ചു ഞെരിച്ചുഅവളുംഅങ്ങനെനിന്നു……ഐആം….. ആം സോറി…..അവൻ പതിയെ അത് പറഞ്ഞൊപ്പിച്ചതും അവളെന്തിനെന്ന അർത്ഥത്തിൽ അവനെയൊന്ന് നോക്കി……ഇന്നലെ അങ്ങനെയൊക്കെ ……
അതിനെന്തിനാ മാപ്പ് പറയുന്നത്….നിങ്ങള് പറയും പോലെ കാശ് തന്ന് നിർത്തുന്ന ജോലിക്കാരിയല്ലെ ഞാൻ….അതും പോരാന്നിട്ട് വെറുമൊരു പെണ്ണ്….
ഒന്നിനും കഴിവില്ലാത്ത വെറുമൊരു പെണ്ണ്…..
അത് കൊണ്ട് ആണുങ്ങൾക്ക് എന്തുമാവാല്ലോ……
ശിവ പറഞ്ഞതിനോട് ഒരു പൊട്ടി തെറിയായിരുന്നു അവളിൽ നിന്ന് വന്നത്…..ഒരു വേള പ്രസാദിന്റെ മുഖമാണ് അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത്……..എല്ലാ പുരുഷന്മാരും ഇങ്ങനെയൊക്കെ തന്നെയാണെന്ന് മനസ്സിലാക്കാൻ ഇന്നലത്തെ ഒരു ദിവസം മതിയായിരുന്നവൾക്ക്…..
പതിഞ്ഞ ശബ്ദത്തിൽ കനപ്പിച്ചു കൊണ്ടത് പറഞ്ഞു നിർത്തിയവളെ കാൻകെ ശിവക്ക് അത്ഭുതം തോന്നിയിരുന്നു…..
ഇത്രയുംശൗര്യംഅവളിൽതാൻപ്രതീക്ഷിച്ചിട്ടില്ല……ഇന്നലത്തെ സംഭവം അവളിൽ അത്രത്തോളം മുറി പെട്ടിരിക്കണം…..അല്ലെങ്കിലും ചെയ്യാത്തൊരു തെറ്റിനല്ലേ ഞാനത്രയും അവളെ പറഞ്ഞത്…..
ദേഷ്യം നിറഞ്ഞു നിൽക്കുന്ന ആ മുഖത്തെ ചെറുതാക്കും വിധം അവളുടെ കണ്ണുകളിൽ ദയനീയത തളം കെട്ടി നിൽപ്പുണ്ടായിരുന്നു… .
ഏതോ ഓർമകളുടെ ആഴി അവളെ ആഴത്തിലേക്ക് വലിച്ച് കൊണ്ട് പോകുന്നത് പോലെ……
അപ്പോഴും ആ മുഖത്ത് മറഞ്ഞു കിടക്കുന്നൊരു നിഷ്കളങ്കത ശെരിക്കും അവനൊരു കൗതുകം തന്നെയായിരുന്നു……അവൻ കൈ രണ്ടും മാറിലേക്കൊന്ന് പിണച്ചു കെട്ടി……
ഇയാളുടെ പേരെന്താ…..അവനൊരു കുസൃതി ചിരിയോടെ അത് ചോദിച്ചതും അവളൊന്നും മിണ്ടിയില്ല…..മ്മ്…….. പേരില്ലേ …..
വേദ….അവന്റെ സ്വരം കടുത്തോ എന്ന് തോന്നിയോരാ നിമിഷം അവൾ പെട്ടെന്ന് പറഞ്ഞു…….സ്ത്രീകൾ ഒട്ടും ശക്തിയില്ലാത്തവരാണെന്ന് വേദയോട് ആരാ പറഞ്ഞത്……..അവനത് ചോദിച്ചതും അവൾ മിഴികൾ അവന് നേരെയൊന്ന് ഉയർത്തി….
ആ മിഴികളിൽ നോക്കെ അവനൊന്നു തളരുന്നത് പോലെ തോന്നി പോയിരുന്നവന് …..അല്ലെ…. അത് കൊണ്ടല്ലേ…. അവളെ വേദനിപ്പിക്കാൻ ഒട്ടും മടിയില്ലാത്തത്……
അവൾ അവനു നേരെ നിന്നത് ചോദിക്കുമ്പോൾ കയ്യിന്റെ തുടയിൽ സിഗററ്റ് കൊണ്ട് കുത്തിയ ആ മുറിവൊന്ന് നീറിയിരുന്നവൾക്ക് …….അവളുടെ കണ്ണുകളിൽ കണ്ട ആ ഭാവം അവനു മനസിലാകുന്നില്ലായിരുന്നു….എന്നാൽ അവൾ അവന്റെ മറുപടിക്കായി കാത്തു നിന്നു…..ഒത്തിരി നാളുകൾക്ക് ശേഷം തന്നോട് ചോദ്യങ്ങൾ ചോദിച്ച ആളാണ്…..തന്റെ വാക്കുകൾ കേൾക്കാൻ സമയം നൽകിയ ആളാണ്…..അത് കൊണ്ട് മറുപടിയും തന്റെ മനസ്സ് വല്ലാതെ പ്രതീക്ഷിക്കുന്നുണ്ട്…….
ശിവപതിയെയൊന്നുപുഞ്ചിരിച്ചു…….പുഞ്ചിരിക്കാൻ പോലും മറന്ന ആ ശിവ തന്നെയാണോ ഇതെന്നു അവനു സ്വയം സംശയംതോന്നി…….അത്രത്തോളം അവളിലെ നിഷ്കളങ്കത തന്നെ കീഴ്പ്പെടുത്തിയിരുന്നെന്ന് സാരം…
പുരുഷന്മാർക്കാണോ സ്ത്രീകൾക്കാണോ ശക്തി കൂടുതലേന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും അത് സ്ത്രീകൾ ക്കെന്ന്…..പുരുഷന്മാരെക്കാൾ ശക്തി സ്ത്രീക്കുണ്ടെന്ന് അവകാശപ്പെടാൻ പൂർണമായി കഴിയില്ലെങ്കിൽ കൂടി ഒരിക്കലും ഒരുവന് താഴെയല്ലാ അവളുടെ സ്ഥാനം……ദേ….. ആ തൊട്ടിലിൽ കിടക്കുന്ന ആളാണ് ഞാൻ ജീവിക്കാൻ തന്നെയിന്നു കാരണം…..അവനെ എനിക്ക് തന്നത് ഒരു സ്ത്രീയായിരുന്നു…..അതും മരണ തുല്യമായ വേദന സഹിച്….അവനത് പറയുമ്പോൾ ആ കണ്ണുകളിൽ കണ്ട ഭാവം അവളുടെ ഉള്ളൊന്നുലച്ചു…..അത്രയും വലിയൊരു വേദന താങ്ങാൻ ഒരു പുരുഷന്റെ ശരീരത്തിന് കഴിയില്ലെന്നത് കൊണ്ട് തന്നെയാണ് അത് സ്ത്രീക്ക് മാത്രമായി ചുരുക്കിയത്……
അപ്പോ അവളത്ര ബലഹീനയാണോ…..അവൻ പുരികം അവൾക്ക് നേരെ ഉയർത്തി കൊണ്ടത് ചോദിച്ചു നിർത്തി……അവളൊന്നും പറഞ്ഞില്ല….
ആ വേദനയോക്കേ ഒരു പുരുഷനായിരുന്നെങ്കിൽ അവൻ മരിച്ചു പോയെനെ….മാത്രവുമല്ല….. ഈ പ്രസവവും എല്ലാം അതോടെ നിന്നേനെ…..
കാരണം ഒരു വട്ടം സഹിച്ച ആ വേദന വീണ്ടും അരിഞ്ഞു കൊണ്ടേറ്റ് വാങ്ങാൻ ഒരാണിനും ധൈര്യം കാണില്ല…….അതും പറഞ്ഞവനൊന്ന് ചിരിക്കുമ്പോൾ അവളുടെ ഉള്ളിലും ഒരു ചിരി പടർന്നിരുന്നു…..വേദാ…….അവൻ പെട്ടെന്ന് ആർദ്രമായി വിളിച്ചതും അവൾ പിടക്കുന്ന മിഴികൾ അവനു നേരെ ഉയർത്തി…..ഒരു സ്ത്രീയുടെ ശക്തിയെയും ബലത്തെയും മനോ ധൈര്യത്തെയും വെല്ലു വിളിക്കാൻ ഇന്നൊരു പുരുഷനും ഭൂമി ലോകത്ത് ജനിച്ചിട്ടില്ല…..
പക്ഷെ….. തന്നെ പോലെ അവരൊന്നും അത് മനസ്സിലാക്കുന്നില്ലെന്നതാണ് സത്യം….. തനിക്കൊന്നിനും കഴിവില്ലെന്ന് പറഞ്ഞു പൊട്ടാ കിണറ്റിലെ തവളകലെ പോലെ ആണിന്റെ കാലിനടിയിൽ ജീവിതം തീർക്കും…..എന്നാൽ ഒരു നാൾഅവൾഅവളുടെബലംതിരിച്ചറിഞ്ഞാൽ……പിന്നേ മറ്റൊന്നിനും അവളെ തകർക്കാൻ കഴിയില്ല …..ഈ ലോകം മുഴുവൻ അവൾക്കായി കരുത്ത് പകരും…….ശിവ അത് പറഞ്ഞു നിർത്തുമ്പോൾ അവൾ അവളെ കുറിച്ചൊന്നോർത്തു നോക്കി…
ശെരിയായിരുന്നു….താനും അവൻ പറഞ്ഞത്പോലെ ഒരു തവളയായിരുന്നു…തനിക്കിങ്ങനെ പറഞ്ഞു തരാൻ ഒരാളുണ്ടായിരുന്നെങ്കിൽ….താനെന്നേ ആ പൊട്ട ക്കിണറ്റിൽ നിന്ന് കര കയറുമായിരുന്നു……
അവൾ അവനിലേക്ക് നോക്കി……താൻ കണ്ട വശ്യമായി സംസാരിക്കുന്ന ആ ചാര കണ്ണുള്ള ഡോക്ടറെ അവളന്ന് വീണ്ടും കാണുകയായിരുന്നു……പിന്നേ…. ഞാനിന്നലെ പറഞ്ഞതിന് കാരണം……താനൊരു സ്ത്രീയായതോ ജോലിക്ക് നിൽക്കുന്നതോ ഒന്നും കൊണ്ടല്ല….
മാറ്റാരാണെങ്കിലും അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ അങ്ങനെ തന്നെ പറയുമായിരുന്നു….പക്ഷേ…… മുറി യിലെ കട്ടിലോന്നും നീക്കിയിട്ടത് താനല്ലെന്ന് അറിഞ്ഞപ്പോൾ പറ്റിയ തെറ്റിന് മാപ്പ് പറയണമെന്ന് തോന്നി….അതാ… ഞാൻ……
അവൻ നെറ്റിയിലുഴിഞ്ഞു കൊണ്ടത് പറഞ്ഞു നിർത്തിയപ്പോഴാണ് അവൾക്ക് അവൻ തന്നെ എന്തിനു വഴക്ക് പറഞ്ഞു എന്നത് തന്നെ വ്യക്തമാകുന്നത്…..അവൾ മറുപടി എന്തോ പറയാനൊരുങ്ങിയതും ആദി എഴുന്നേറ്റ് ചിണുങ്ങി തുടങ്ങിയിരുന്നു…..അവൾ പതിയെ അവനിലേക്കൊന്ന് നോക്കി മുറിയിലേക്ക് കയറിയിരുന്നു……നിറഞ്ഞ വാത്സല്യത്തോടെ ആദിയർ തൊട്ടിലിൽ നിന്നെടുക്കുന്നവളെ നോക്കി ഒരു നിമിഷം അവനങ്ങനെ നിന്നു…….
(തുടരും)

by