The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന: ആയിഷ അക്ബർ
വീട്ടിലെത്തിയിട്ടും വേദയുടെ മനസ്സിൽ മുഴുവൻ ആ കുഞ്ഞ് മുഖമായിരുന്നു…….അവന്റെ ചിരിയും കയ്യിലെ ചൂടും കാലിലെ ചുവപ്പുമെല്ലാം മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കും പോലെ…..
എന്താണ് തനിക്ക് സംഭവിക്കുന്നതെന്നറിയില്ല…..
തന്റെ കുഞ്ഞുണ്ടായിരുന്നെങ്കിൽ ഇത് പോലെയായിരിക്കുമെന്നതിൽ നിന്നും തന്റെ കുഞ്ഞിന്റെ സ്ഥാനത്തെക്കവൻ ഇടിച്ചു കയറിയത് അമ്മയില്ലെന്ന കാരണം കൊണ്ടായിരുന്നു….
ഒരു തവണ മാത്രം കണ്ട ആ കുഞ്ഞു മുഖം വളരുമ്പോൾ എങ്ങനെ ഉണ്ടാവുമെന്നത് മനസ്സിലെപ്പോഴും ഓർക്കാറു ണ്ടെങ്കിൽ കൂടി ഇന്നാ സ്ഥാനത് ആദിയുടെ മുഖമാണ് തെളിഞ്ഞു വരുന്നത്…..
അതേ….. അനുവാദം പോലും ചോദിക്കാതെ മനസ്സ് അവനെ തന്റെതാക്കി മാറ്റിയിരിക്കുന്നു…..ചെയ്യുന്നത് തെറ്റാണെന്ന് അറിയാം….ഇതിന്റെ പേരിൽ ഒരു പക്ഷെ തനിക്ക് അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങളെ കുറിച്ചും ബോധ്യമുണ്ട്….പക്ഷെ….. അവൻ…. അവൻ എന്റെ താണെന്ന് ഹൃദയം അടി വരയിട്ട് പറയും പോലെ……അവൾക്കൊന്ന് നേരം പുലർന്നു കിട്ടാൻ ധൃതി തോന്നി….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അമ്മ ഇതവനെയെങ്ങനെയെങ്കിലും പറഞ്ഞൊന്ന് സമ്മതിപ്പിക്കണം……അമ്മയോട് അക്കാര്യം അവതരിപ്പിച്ചത് രാജനായിരുന്നു…….
ഞാൻ അവനോട് പറയാം….പക്ഷെ സമ്മതിപ്പിക്കുമെന്ന എനിക്ക് ഉറപ്പൊന്നും തരാൻ കഴിയില്ല……അപ്പൊ അമ്മ തന്നെയല്ലേ അവനു വിവാഹം നോക്കാൻ പറഞ്ഞത്…..ഗായത്രി നമ്മൾക്കെല്ലാവർക്കും അറിയുന്ന
കുട്ടിയല്ലേ…..മുത്തശ്ശി പറഞ്ഞതിനോട് രാജേന്ദ്രൻ കൂട്ടി ചേർത്തു….അതൊക്കെ ശെരിയാ…. കാര്യം അവളെന്റെ കൂടെ പ്പിറപ്പിന്റെ പേര കുട്ടിയാ…
പക്ഷേ അതിലേറെ എനിക്ക് വലുത് എന്റെ കുട്ടിയുടെ സന്തോഷമാണ്…..
അവനിഷ്ടമില്ലാത്ത കാര്യം അവനിൽ അടിച്ചേൽപ്പിക്കാൻ ഒരിക്കലും ഞാൻ ശ്രമിക്കില്ല…..
മുത്തശ്ശി അതും പറഞ്ഞതും എല്ലാവരുടെയും മുഖം ഒരു പോലെ മൂഖമായി..അപ്പോഴാണ് ശിവയങ്ങോട്ട് കടന്ന് വരുന്നത് …….ശിവാ…. എനിക്ക് നിന്നോടൊരു കാര്യം സംസാരിക്കാനുണ്ട്…..മുത്തശ്ശി അത് പറഞ്ഞതും അവൻ അവർക്കരികിൽ വന്നിരുന്നു…….നിനക്കൊരു വിവാഹലോചന വന്നിട്ടുണ്ട്…..മുത്തശ്ശി മുഖവുരയിട്ട് അവന്റെ മുഖത്തേക്കൊന്ന് നോക്കി….അവനിൽ പ്രത്യേകിച്ച് ഭാവ മാറ്റങ്ങളേതുമില്ല……എത്രയാണെന്ന് വെച്ചാ നീ കുഞ്ഞിനെ കൊണ്ട് ഒറ്റക്ക്……..
നിനക്കൊരു കൂട്ട് വേണ്ടേ…
അവനും ഒരമ്മയുടെ സ്‌നേഹം വേണ്ടേ……അവരത് പറഞ്ഞതും അവനൊന്നും മിണ്ടിയില്ല….
അവന്റെ നിശബ്ദത എല്ലാവരിലും ഒരു പ്രതീക്ഷ നൽകിയിരുന്നു…….നമ്മുടെ ഗായത്രിക്ക് ഇപ്പോഴും നിന്നെ വല്യ കാര്യമാ…….കഴിഞ്ഞതൊന്നും അവൾക്കൊരു പ്രശ്നവുമല്ലെന്ന്…….
നീ സമ്മതം പറയുക യാണെങ്കിൽ നമുക്ക് ഏറ്റവും അടുത്ത മുഹൂർത്തം നോക്കി ചെറു മട്ടത്തിൽ ഇതങ്ങു നടത്താം……..അവന്റെ നിശബ്ദത നൽകിയ ധൈര്യം കൊണ്ട് തന്നെ അവർ ഒരു വിധത്തിൽ പറഞ്ഞു തീർത്തിരുന്നു………..ശിവ എല്ലാം കേട്ട് കഴിഞ്ഞെന്ന പോൽ ഒന്ന് നെടു വീർപ്പിട്ടു…..,മുത്തശ്ശി……
മുത്തശ്ശി പറഞ്ഞത് ശെരിയാണ്……
എന്റെ കുഞ്ഞിന് ഒരമ്മയുടെ സ്നേഹം വേണമെന്നെനിക്ക് തോന്നാറുണ്ട്…….
പക്ഷെ….. ആർക്ക് കഴിയും അവനൊരമ്മയാവാൻ…..ഇട മുറിഞ്ഞു വീണ ആ ചോദ്യം അവന്റെ ഹൃദയത്തിന്റെ അടി തട്ടിൽ നിന്നായിരുന്നത് കൊണ്ട് തന്നെ കേട്ട് നിന്നിരുന്ന വരുടെയെല്ലാം നെഞ്ചോന്ന് പിടച്ചിരുന്നു…..മുത്തശ്ശി ഒന്നും മിണ്ടിയില്ല….ഗായത്രി…..
അവൾക്ക് എന്നെ ഇഷ്ടമാണെന്നത് ശെരിയായിരിക്കാം……അവൾ സ്നേഹിക്കുന്നത് ശിവയെ മാത്രമാണ്…..ഞാൻ സ്വന്തമായി കഴിഞ്ഞാൽ അവൾക്കെന്റെ മോനൊരു ബാധ്യത യാവുകയെ യുള്ളൂ…..ഞാൻ കണ്ടറിഞ്ഞിടത്തോളം ഇവനെ സ്വന്തമായി കാണാനുള്ളത്ര ഹൃദയ വിശാലതയൊന്നും അവൾക്കില്ല…..അവളുടെ കണ്ണിലിപ്പോ ഞാൻ മാത്രമേയുള്ളു…..പക്ഷെ എനിക്കൊരു കൂട്ടല്ല ഇപ്പോൾ ആവശ്യം…..
എന്റെ കുഞ്ഞിനൊരു അമ്മയെയാണ്……മറ്റൊരാൾക്ക് അതിനു കഴിയുമെന്നെനിക്ക് തോന്നാത്തിടത്തോളം കാലം എനിക്കവനും അവനു ഞാനും മതി…..ശിവ അതും പറഞ്ഞു കൊണ്ടകത്തേക്ക് പോകുമ്പോൾ ഒന്നും പറയാനില്ലാതെ എല്ലാവരും അങ്ങനെ നിന്നു………..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആ കാറ് വരുന്നതും കാത്ത് വേദ പുറത്തിറങ്ങി നിന്നു……അവർ വന്ന ഉടനെ മുത്തശ്ശിയുടെ കൈകളിലിരുന്നു ചിണുങ്ങിയിരുന്ന അവൻ അവളെ കണ്ടതും ഒന്ന് ചിരിച്ചു…..അവൾ കൈ കാണിച്ചതും പതിയെ അവൾക്കടുത്തേക്കവൻ ചാടിയിരുന്നു…..
അവൾ അവനെയുമെടുത് അകത്തേക്ക് കയറി പ്പോയി….അവളുടെ കണ്ണുകൾ അവനിൽ മാത്രമായ് ചുരുങ്ങിയിരുന്നു…..അവരിന്നലേ കണ്ടത് മുതലേ നല്ല കൂട്ടായി……അവൾ പോയ വഴിയേ നോക്കി നിൽക്കുന്ന മുത്തശ്ശിയെ നോക്കി അഞ്ചുവത് പറഞ്ഞതും അവരോരു പുഞ്ചിരിയോടെ അവിടെ നിന്നിറങ്ങി…….ആദിയുടെ കൂടെയുള്ള സമയങ്ങളിൽ വേദ മറ്റൊരാളായി കാണുന്നത് അവർക്കെല്ലാവർ ക്കും അത്ഭുതമായിരുന്നു നൽകിയിരുന്നത്……
അതിലേറെ അവരെ അതിശയിപ്പിച്ചത് ആദിയുടെ അവളോടുള്ള ഇണക്കമായിരുന്നു….ശെരിക്കും അവരമ്മയും കുഞ്ഞും പോലെ തന്നെ……
ദിവസം തോറും അവർക്കിടയിലുള്ള ബന്ധം കൂടി ക്കൂടി വന്നു…..കാറിൽ നിന്നിറങ്ങി മുത്തശ്ശി മുറ്റത്തേക്കെത്തുമ്പോഴേക്കും പടിയിൽ നിൽക്കുന്നവളിലേക്ക് അവൻ ചാടി തുടങ്ങി…..അവളവനെ കോരിയെടുത്താ കുഞ്ഞി ക്കവിളിൽ തെരു തെരു ചുംബിച്ചു കൊണ്ട് അകത്തേക്ക് കയറി പ്പോകും…..ഇടവേളക്ക് ശേഷം ഏറെ പ്രിയപ്പെട്ടവർ കണ്ട് മുട്ടിയത് പോൽ അവരിരുവരുടെയും മുഖം ഒരു പോലെ തിളങ്ങുന്നുണ്ടാകും…….
വൈകുന്നേരം തിരികെ മുത്തശ്ശി വിളിക്കാൻ നേരം അവളിൽ നിന്നടർന്നു മാറാൻ ഇഷ്ടമില്ലാതെ അവൻ കുഞ്ഞി ചുണ്ടുകൾ പിളർത്തി കരഞ്ഞു കൊണ്ടിരിക്കും….അത് കണ്ട് നിൽക്കുന്ന അവളുടെ കണ്ണുകളിലും വല്ലാതെ നനവൂറി നിൽക്കും……അഞ്ജുവും നീലിമയും ആൻസി യും മുത്തശിയും എല്ലാം തികഞ്ഞൊരു കൗതുകത്തോടെ ഈ കാഴ്ച കണ്ട് നിൽക്കുമായിരുന്നു…..ഇയാള് ഇവിടുത്തെ എല്ലാ കുട്ടികളോടും ഇങ്ങനെ തന്നെയാണോ……അല്ലാ…… ആധിയോട് മാത്രം എന്തോ ഒരു പ്രത്യേക ഇഷ്ടമാണ്…..
നിങ്ങളും കാണുന്നതല്ലേ…..
അവനെ കണ്ട് കഴിഞ്ഞാൽ അവള് വേറൊരാളാണ്….അല്ലെങ്കിൽ ഇത്ര ചിരിയും കളിയും സംസാരവുമൊന്നുമുണ്ടാകാറില്ല……
മുത്തശ്ശി യുടെ ചോദ്യത്തിന് അഞ്ചുവത് പറഞ്ഞതും മുത്തശ്ശി ഒരു പുഞ്ചിരി മാത്രം തിരികെ നൽകി നടന്നു നീങ്ങുമ്പോൾ മനസ്സ് എന്തൊക്കെയോ കണക്ക് കൂട്ടലുകൾ നടത്തിയിരുന്നു…….എന്റെ കുഞ്ഞിനൊരു അമ്മയാവാൻ ആർക്ക് കഴിയും…….എന്ന അവന്റെ ആ ചോദ്യം മുത്തശ്ശിയുടെ ചെവിയിൽ അലയടിച്ചിരുന്നു……
അവരുടെ ഉള്ളിൽ ഒരു പുഞ്ചിരി വിരിഞ്ഞു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആ….. ഞാൻ വേദക്ക് കൊടുക്കാം അമ്മേ…..
അതും പറഞ്ഞു കൊണ്ട് അഞ്ചു ഫോൺ വേദയുടെ കയ്യിലേക്ക് കൊടുത്തു…..മടിയിൽ കിടന്നുറങ്ങുന്ന ആദിയെ താഴെ വിരിപ്പിലേക്ക് കിടത്തി അവളാ ഫോൺ ചെവിയോട് ചേർത്ത്……
മോൾക്ക്… സുഖമാണോ….ആ ചോദ്യത്തിൽ ഒരു മകളോടെന്ന പോലുള്ള വാത്സല്യം നിറഞ്ഞു നിന്നിരുന്നു…….ഒരു ആത്മ ബന്ധത്തിന് ഇത്ര പെട്ടെന്ന് ആഴ്ന്നിറങ്ങാൻ പറ്റുമോ എന്ന ചോദ്യം ബാക്കിയാക്കിയാണ് താനവരിൽ നിന്ന് പുറപ്പെട്ടതെങ്കിൽ ഇന്നാ ചോദ്യം തനിക്കന്യമാണ്…..
അവൾ ആദിയെ ഒന്ന് കൂടി മുറുകെ പ്പിടിച്ചു…..
സുഖമാണ്….. അ…. മ്മക്കോ…….
അവൾ ഇടറി കൊണ്ടത് ചോദിച്ചതും മറു തലക്കലൊരു നിശബ്ദത…..മ്മ്…. സുഖമാണ് മോളെ….
അൽപ നേരം കഴിഞ്ഞാണ് മറുപടി വന്നതെങ്കിൽ കൂടി അതിൽ വല്ലാത്തൊരു ആനന്ദം അലയടിക്കുന്നുണ്ടായിരുന്നു…..മോള് ഒന്ന് കൊണ്ടും സങ്കടപ്പെടേണ്ടാ…..നഷ്ടപ്പെട്ട തിന് പകരമായി അർഹമായ മറ്റൊന്നിനെ ദൈവം നമുക്ക് ചേർത്ത് വെക്കുക തന്നെ ചെയ്യും…..അതിൽ ആദ്യം പറ്റിയ തെറ്റ് ആവർത്തിക്കില്ലെന്ന് ദൈവത്തിനു വാശിയുള്ളത് കൊണ്ട് തന്നെ അതത്ര മേൽ മനോഹരമായിരിക്കും….
മറ്റെന്തിനേക്കാളും…..വസന്ത അതും പറഞ്ഞു ഫോൺ വെക്കുമ്പോൾ വേദയിലൊരു ആശ്വാസം നിറഞ്ഞു നിന്നിരുന്നു……അമ്മയുടെയും മോളുടെയും സംസാരം കഴിഞ്ഞോ…..
അഞ്ചു കളിയാക്കിയത് ചോദിച്ചതും വേദ പതിയെ യൊന്നു പുഞ്ചിരിച്ചു….അമ്മ…. അമ്മ പാവമാണ്…..ഒരു പാട് കടങ്ങളുണ്ട്…..
അതെല്ലാം ഒന്ന് വീടിയിട്ട് വേണം ആ നരകത്തിൽ നിന്ന് എന്റമ്മയെ കൂട്ടി കൊണ്ട് വരാൻ…..ദേ…. ആ വീട് കണ്ടോ വേദാ……ആ വീട് ഞങ്ങളങ് വാങ്ങും…..എന്നിട്ട് ഞാനും അമ്മയും….
പിന്നേ നീയും…….നിറഞ്ഞ കണ്ണുകളുമായി അഞ്ചു അതും പറഞ്ഞു വേദയെ കെട്ടി പ്പിടിച്ചു….തന്റെ മനസ്സിലെ ഒരു കൂട പ്പിറപ്പിന്റെ സ്ഥാനത്തേക്ക് താൻ വിളിക്കുക പോലും ചെയ്യാതെ എത്ര മനോഹരമായി അവൾ കടന്ന് വന്നു……വേദയുടെ ഉള്ളൊന്ന് നീറിയിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മോളെ ഗായത്രി…… ശിവയുടെ ലോകം ആ കുഞ്ഞാണ്….അത് കൊണ്ട് തന്നെ ആ കുഞ്ഞിനെ ഇഷ്ടപ്പെടുന്ന ആളെ മാത്രമേ അവൻ സ്വീകരിക്കു…….
അത് തന്നെയാണ് വേണ്ടതും…….പക്ഷെ ആന്റി…. എനിക്ക് പറ്റും……രേവതി പറഞ്ഞു മുഴുവനാക്കും മുൻപ് ഗായത്രി ഇടക്ക് കയറിയത് പറഞ്ഞിരുന്നു…..അതെനിക്കറിയാം….
പക്ഷെ അവനറിയില്ലല്ലോ….അവനെ അത് ബോധ്യപ്പെടുത്താൻ ഞാനെന്ത് ചെയ്യണം…..രേവതിയുടെ വാക്കുകൾക്ക് അല്പം ഉറച്ച വാക്കുകളോടെയാണ് ഗായത്രീയത് ചോദിച്ചത്…..
അതിനു നീ തറവാട്ടിലേക്ക് വരണം……
അവന്റെ കൺ മുമ്പിൽ നീ ആ കുഞ്ഞിനോരു അമ്മയായി മാറണം…..
പറ്റുമോ നിനക്ക്……അവളുടെ ചോദ്യത്തിന് രേഖയായിരുന്നു ഉത്തരം പറഞ്ഞത്……പറ്റും…. ഞാൻ വരാം…..ഗായത്രിക്ക് മറ്റൊന്ന്
ചിന്തിക്കാനുണ്ടായിരുന്നില്ല…….അതിനു കുഞ്ഞെപ്പോഴും ഡേ കെയറിലല്ലേ രേഖേ….അവനുള്ളപ്പോൾ കുഞ്ഞും അവിടെയുണ്ടല്ലോ അപ്പോ വന്നാൽ മതി …..ബാക്കിയെല്ലാം നിന്റെ മിടുക്ക് പോലെ…..രേവതിയുടെ ചോദ്യത്തിന് രേഖയത് പറഞ്ഞതും ഗായത്രി ഇരുത്തി ചിന്തിച്ചു തുടങ്ങിയിരുന്നു……
(തുടരും)