രചന: ആയിഷ അക്ബർ
നനഞ്ഞോട്ടിയ അവന്റെ ദേഹത്തേക്ക് ചേർന്ന് കിടക്കുന്ന തന്നേ ഊഹിച്ചെടുക്കുമ്പോൾ തന്നെ അവൾക്ക് ഉള്ളിലൊരു പിടപ്പ് തോന്നിയിരുന്നു…..
അവന്റെ മുടിയിൽ നിന്നൂർന്നു വീഴുന്ന വെള്ളം തന്നിലേക്കിറ്റ് വീഴുന്നുണ്ട്….അവൻ അവളെയും കയ്യിലേറ്റി അടുക്കള വഴി അകത്തേ വരാന്തയിലേക്ക് കടന്നു….ആ തിണ്ണയിൽ അവളെ പതിയെ ഇരുത്തുമ്പോൾ അവൻ നടന്ന വഴിയിലൊക്കെയും വെള്ളം ഇറ്റി വീണിട്ടുണ്ടായിരുന്നു…..അവൻ അവളിൽ നിന്ന് പതിയെ അകന്ന് മാറും നേരം ആ മിഴികളിലേക്ക് പതിയെ യൊന്നു നോക്കി…..
ആദ്യ കാഴ്ച്ജയിലെ ദയനീയതക്ക് പകരം മറ്റെന്തോ ആ കണ്ണുകളിൽ അവനു കാണാൻ കഴിഞ്ഞു….താനെന്തിനാ കിണറ്റിൻ കരയിലേക്ക് ഓടിയത്….അവിടെ മുഴുവൻ വഴുക്കലല്ലേ……
അവൻ അവളെ നോക്കിയത് ചോദിക്കുമ്പോൾ അവൾ പതിയെ ചുരുട്ടി പ്പിടിച്ച കയ്യിലെ വാച്ചവനു നേരെ നീട്ടി……..അവൻ ഒരു നിമിഷം അവളെയൊന്ന് നോക്കി നെടു വീർപ്പിട്ടു…..
ഇതാണോ വലിയ കാര്യം….അവൻ ശാസനയോടെ യെന്നോണം അതും ചോദിച്ചു കൊണ്ട് കയ്യിലെ വാച്ച് വാങ്ങിയതും ഒന്നും മിണ്ടാതെ അവൾ തല കുനിച്ചിരുന്നു…..എന്താ….. എന്താ നിങ്ങള് രണ്ട് പേരും നനഞ്ഞിരിക്കുന്നത്…..
തിണ്ണയിലായിരിക്കുന്ന തങ്ങളെ വന്നോന്നെത്തി നോക്കി അമ്മയും ചെറിയമ്മയും അകത്തേക്ക് പോയതിനു പിറകെ മുത്തശ്ശി അതും ചോദിച്ചു കൊണ്ടങ്ങോട്ട് വന്നിരുന്നു…….ഇയാള്.. കിണറ്റിൻ കരയിലൊന്ന് വീണു….ആവശ്യമില്ലാത്ത പണികളൊക്കെ കയ്യിലുണ്ട്…..മുറിയിലെ വെള്ളം കൈ കൊണ്ട് കുടയുമ്പോഴാണ് അവളെ നോക്കി അവനത് പറയുന്നത്…..എന്തിനാ മോളെ… അങ്ങോട്ടൊക്കെ പോയത്….അതും ഈ മഴ സമയത്ത്….മുത്തശ്ശി അവളെ നോക്കി അത് ചോദിക്കുമ്പോഴും അവളൊന്നും മിണ്ടിയില്ല ..
ഇവർക്കൊരു മുണ്ട് കൊടുക്കു……
മുത്തശ്ശി രേഖയെയും രേവതിയെയും നോക്കിയാണത് പറഞ്ഞതെങ്കിലും കേട്ട് കൊണ്ട് അങ്ങോട്ടേക്ക് വന്ന ഗായത്രി വേഗം പോയി മുണ്ടെടുത്തു കൊണ്ട് വന്ന് ശിവയുടെ കയ്യിലേക്ക് കൊടുത്തു….അവൻ തല നന്നായി തൂവർത്തിയ ശേഷം അത് വേദക്ക് നേരെ നീട്ടി….അത് ഗായത്രിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് മാത്രമല്ല……ഏട്ടത്തി പറഞ്ഞ കാര്യങ്ങൾ മനസ്സിലങ്ങനെ തിളച്ചു മറിയുകയും ചെയ്തു…വേദ അവന്റെ കയ്യിൽ നിന്ന് പതിയെ അത് വാങ്ങി നീളൻ മുടികളിലെ വെള്ളം പതിയെ ഒപ്പിയെടുക്കാൻ തുടങ്ങി…..ഇങ്ങനെ യൊന്നും തൂവർതിയാൽ പോരാ…. ജല ദോഷം വരില്ലേ….അതും പറഞ്ഞു കൊണ്ട് മുത്തശ്ശി അവളുടെ കയ്യിൽ നിന്ന് മുണ്ട് വാങ്ങി അവളെ തൂവർത്തി തുടങ്ങിയത് പെട്ടെന്നായിരുന്നു…..
അനുസരണയുള്ള കുട്ടിയെ പോലെ അവളെങ്ങനെ യിരുന്നു…മനസ്സ് പേരറിയാത്ത എന്തോ ഒരു സന്തോഷത്തെ പേറുന്നുണ്ട്…..ഒരു ജോലിക്കാരി മാത്രമായ തന്നോട് ഇവർ കാണിക്കുന്ന സ്നേഹത്തിനു നിറഞ്ഞ സ്നേഹം മാത്രമേ പകരാൻ കൊടുക്കാൻ ഉള്ളു എന്നവളോർത്തു …അവളുടെ കണ്ണുകളിലെ പല വിധ ചിന്തകളെ ഒരു നിമിഷം ശിവയും ഒപ്പിയെടുത്തു ……കാല്…. വേദനയുണ്ടോ…..ശിവ പെട്ടെന്നത് ചോദിക്കുമ്പോൾ അവൾ ഉണ്ടെന്ന അർത്ഥത്തിലൊന്ന് തല കുലുക്കി……അവൻ പതിയെ അവളുടെ കാൽ ചുവട്ടിലേക്കിരുന്നു….അതേ…. അവൻ തന്റെ കാലിൽ പിടിക്കുമെന്ന് തോന്നിയപ്പോൾ തന്നെ അവളൊന്നു ഉമി നീരിറക്കിയിരുന്നു…അവൻ അവളുടെ കാലിൽ പിടിക്കില്ലെന്ന് തന്നെ ഗായത്രി മനസ്സിൽ ഉറപ്പിച്ചു നിൽക്കുന്നൊരാ സമയം അവൻ അവളുടെ ആ വെളുത്തു മെലിഞ്ഞ കാലുകളെ കൈക്കുള്ളിലാക്കാക്കിയിരുന്നു….
അവളൊരു നിമിഷം മിഴികളുയർതി യവനെയൊന്ന് നോക്കി…..അവളുടെ നോട്ടം പതിഞ്ഞ ആ നിമിഷം അവനും ആ മിഴികൾ അവളിലേക്ക് ചലിപ്പിച്ചപ്പോൾ നെഞ്ചിലെന്തോ ഒന്ന് പവിറച്ചിരുന്നു ….പുറമെ ആർക്കും പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെങ്കിൽ കൂടി തങ്ങളിരുവരിലും നൽകുന്ന ഹൃദയത്തിന്റെ യാ പിടപ്പ് അവരിരുവരും അറിയുന്നുണ്ടായിരുന്നു….ആ…..
അവനേ തന്നെ നോക്കിയിരിക്കുന്ന അവളുടെ കാലൊന്ന് പിടിചവൻ ഇളക്കിയതും അവൾ പെട്ടെന്ന് ശബ്‍ടമുയർത്തി പോയിരുന്നു…കാലിനു നല്ല വേദനയുണ്ടായിരുന്നവൾക്ക്……
അയ്യോ….. നല്ല വേദനയുണ്ടല്ലോ…..എന്തെങ്കിലും പറ്റിയിട്ടുണ്ടോ ശിവാ…മ്മ്….. കാലിനു ചെറിയ വീക്കമുണ്ട്…ഇനി എക്സ് റേ എടുക്കേണ്ടി വരും…..വേഷം മാറിയിട്ട് ഹോസ്പിറ്റലിലേക്ക് പോകാൻ നോക്കാം…മുത്തശ്ശിയുടെ ആശങ്കയോടെയുള്ള ചോദ്യത്തിന് പകരമായി അതും പറഞ്ഞു കൊണ്ട് തോർത്തു മുണ്ട് കൊണ്ട് ഒന്ന് കൂടി തല തുടച്ചവൻ മുറിയിലേക്ക് പോയിരുന്നു…..വേണ്ട മുത്തശ്ശി….. എന്നെ….എന്നെ ഹെവൻസിലേക്ക് ആക്കി തന്നാൽ മതി …..ഞാൻ അവിടെ നിന്ന് അവരെ കൂട്ടി ആശുപത്രിയിലേക്ക്പൊയ്ക്കോളാം….
അവർക്ക് താനൊരു ബാധ്യതായി എന്ന് തോന്നിയ നിമിഷമാണ് അവളത് പറഞ്ഞത് …അത് പറ്റില്ല…..ഇവിടെ നിന്ന് പറ്റിയതല്ലെ…. അത് നോക്കേണ്ടത്ഞങ്ങളുടെകടമയാണ്…….അവൾക്ക് മറുപടി നൽകിയത്രേവതിയായിരുന്നു……അതേ… അതാണ് ശെരി…..മുത്തശ്ശിയും അതിനോട് കൂട്ടി ചേർത്തു….അരുണിമേ……. നിന്റെ ഏതെങ്കിലും ഒരു ഡ്രസ്സ് അവൾക്കൊന്ന് മാറാൻ കൊടുത്തേ…..
വേണ്ടാ….. അവരെ ആരെയെങ്കിലും ഒന്ന് വിളിച് തന്നാൽ മതി…..രേവതി പറഞ്ഞപ്പോൾ തന്നെ അരുണിമയുടെ മുഖം തീരെ താല്പര്യമില്ലാത്ത മട്ടിൽ കണ്ടതും വേദം വേഗം അത് പറഞ്ഞിരുന്നു….എന്തിനാ കുട്ടി അവരെ വിളിക്കുന്നത്…..ആശുപത്രിയിൽ പോയി നിന്നേ അവിടെ കൊണ്ടാക്കിയാൽ പോരെ…..
രേവതി അത് പറഞ്ഞപ്പോഴും വേദയുടെ മുഖം തെളിഞ്ഞിരുന്നില്ല….എന്താണ്…. ആരും ഇരുന്നിടത് അനങ്ങാത്തത്….ഡ്രസ്സ് മാറ്റി കഴിഞ്ഞ് താഴെക്കിറങ്ങി വന്ന ശിവ ഷർട്ടിന്റെ കൈ മടക്കി കൊണ്ടാണത് ചോദിച്ചത്……അവൾക്ക് അവളുടെ കൂട്ടുകാരികളെ വിളിക്കണമെന്നാ പറയുന്നത്…..
അതിനെന്താ… അവൾക്ക് വിളിക്കണമെങ്കിൽ ആയിക്കോട്ടെ….മുത്തശ്ശി അത് പറഞ്ഞ ഉടനെ ശിവയിൽ നിന്നും വന്ന മറുപടി അവൾക്ക് ആശ്വാസം നൽകിയിരുന്നു……അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു കൊണ്ടവൾക്ക് നേരെ നീട്ടി…..
നമ്പർ അവൾക്കറിയാത്തത് കൊണ്ട് തന്നെ അവൾ ദയനീയമായി അവനെയൊന്ന് നോക്കി….എന്തോ അതറിഞ്ഞെന്ന വണ്ണം നീട്ടി പ്പിടിച്ച മൊബൈൽ അവൻ പിറകിലേക്കു വലിച് ഹെവെൻസ് എന്ന് സേവ് ചെയ്ത ആ നമ്പർ ഡയൽ ചെയ്ത് അവളുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് അവിടെ നിന്നും നടന്നു….അവൾക്ക് സംസാരിക്കാനായെന്ന വണ്ണം എല്ലാവരും അവിടെ നിന്ന് ശ്രദ്ധ തിരിച്ചിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശിവ മുറിയിലേക്ക് ചെന്ന് കട്ടിലിൽ ഒന്ന് മലർന്നു കിടന്നു….മനസ്സത്ര മേൽ എന്തിനോ പിറകെ കടിഞാണില്ലാതെപായുകയാണ്….ചെയ്യുന്നതിലെയും ചിന്തിക്കുന്നതിലെയും തെറ്റോ ശെരിയോ വേർതിരിച്ചറിയാൻ തനിക് കഴിയുന്നില്ല…..ആദ്യമായവളെ കണ്ടത് മുതലല്ല തന്റെ ഹൃദയം ഇത്രയേറെ പിടച്ചു തുടങ്ങിയത്….
തന്റെ കുഞ്ഞിനെ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചത് കണ്ടത് മുതലാണ് … അവനും അവളോരമ്മയുടെ സ്ഥാനതാണെന്ന് തിരിച്ചറിഞ്ഞത് മുതലാണ്….അവൾ കൂടെയുള്ളപ്പോൾ അവന്റെ മിഴികളിൽ കാണുന്ന ആ സന്തോഷത്തിനു വേണ്ടിയാണ്….അതിൽ കവിഞ്ഞു താനവളെ ആഗ്രഹിക്കുന്നില്ലെ….മനസ്സ് ചോദ്യങ്ങൾ കൊണ്ട് അസ്വസ്ഥമാകിയതും അവൻ പെട്ടെന്നെഴുന്നേറ്റിരുന്നു…..
(തുടരും)

by