22/04/2026

പരിണയം : ഭാഗം 03

രചന – ആയിഷ അക്ബർ

കഴുത്തിൽ ചെറിയൊരു മാലയും കാതിലൊരു കുഞ്ഞു കമ്മലും കയ്യിലൊരു വളയും കയ്ചൈനുമുണ്ട്. …..

താൻ ഇട്ടിരുന്നതിൽ കവിഞ് ഒന്നും തനിക്ക് തരില്ലെന്നും അമ്മ കൂട്ടിച്ചേർക്കുന്നത് ഞാൻ കേട്ടിരുന്നു. ……..
ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞ തന്റെ വിധിയോർത്തവൾക്ക് സ്വയം പുച്ഛം തോന്നി…….

അവൾ കട്ടിലിലേക്ക് മലർന്നു കിടന്നു……

കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന കണ്ണ് നീർ കവിളുകളെ താണ്ടി താഴെക്കടർന്നുവീണു…..

അവളെത്ര നേരം അങ്ങനെ കിടന്നുവെന്നറിയില്ല…

നന്ദാ. …….

അമ്മുവിന്റെ വിളി തന്റെ കാതിലേക്ക് തുളച്ചു കയറി. ……

സ്വപ്നമാണെങ്കിലും അവളുടെ ശബ്ദം തനിക്കങ്ങേയറ്റം ആശ്വാസം മാണ് നൽകുന്നത്……

തന്റെ ചെറിയച്ഛന്റെ മോളാണവൾ. ….
ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ് ഞങ്ങൾ. ….
തന്റെ മനസ്സിൽ തോന്നുന്നതെന്തുംആദ്യം പറയുന്നത് അവളോടാണ്….

അവിടെ നിന്ന് ഇറങ്ങും നേരം കണ്ണിൽ വെള്ളം നിറച് തന്നെ നോക്കി നിൽക്കുന്ന അമ്മുവിനെ കണ്ടതാണെങ്കിലും നിർവികാരത മാത്രമാണ് പകരം നൽകിയത്. ……

നന്ദാ. ….എഴുന്നേൽക്ക്. …..

താൻ കാണുന്നത് വെറുമൊരു സ്വപ്നമല്ലെന്ന് മനസ്സിലായത് ശരീരത്തിൽ കുലുക്കിയുള്ള അവളുടെ വിളിയിലൂടെയായിരുന്നു……

അവൾ പെട്ടെന്ന് കണ്ണുകൾ വലിച്ചുതുറന്നു……..

കണ്ണുകൾ അമ്മുവിനെ കണ്ടത് കൊണ്ടത് തന്നെ പെട്ടെന്നവളെഴുന്നേറ്റു…..

അമ്മു……

നന്ദാ…..

ഇരുവരും വാരി പുണർന്നു….

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

നന്ദ കണ്ണ് നീർ പോലും വറ്റിയെന്ന പോൽ നിർവികാരമായിരുന്നു……

എന്താടി….. എന്താ സംഭവിച്ചത്……
നിന്നേ എനിക്കറിയാമല്ലോ…
നിനക്ക് കേട്ട് കേൾവി മാത്രമുള്ള അവനേ നീയെങ്ങനെ പ്രേമിച്ചു…

അത് ചോദിക്കുമ്പോൾ അമ്മുവിന്റെ വാക്കുകളിൽ ദേഷ്യവും സങ്കടവും ഒക്കെ കലർന്നിരുന്നു….

എന്താ…. എന്താ ഇന്നലെ രാത്രി സംഭവിച്ചത്….
അത് മാത്രമേ എനിക്കറിയേണ്ടതുള്ളു….
നിന്നേ കുറിച് എനിക്കറിയാത്തത് അത് മാത്രമല്ലെ യുള്ളൂ…..

അമ്മു സങ്കടത്തോടെ അത് പറയുമ്പോൾ നന്ദ അവളുടേ തോളിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു….

അവളുടെ വാക്കുകളിൽ കണ്ട തന്നോടുള്ള വിശ്വാസതിന്റെ പകുതിയെങ്കിലും അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നെങ്കിലെന്ന് അവളത്രയേറെ ആഗ്രഹിച്ചു…….

അമ്മു…. മതി…. അവളോടൊന്നും ചോദിക്കേണ്ട…..

താൻ കരയുന്നത് കണ്ടിട്ടാവണം ചെറിയമ്മ അത് പറഞ്ഞത്……

ആ വാക്കുകളിലെ ഇടർച്ച മുഴുവൻ തന്നെ കുറിച്ചോ ർതാണെന്ന് തനിക്കറിയാമായിരുന്നു…

അമ്മേ…. നന്ദാ…..

അമ്മു വീണ്ടും വിതുമ്പി….

താഴേക്ക് വരൂ രണ്ടാളും….

ഞങ്ങളുടെ മുഖത്ത് നിന്നും നിറഞ്ഞ കണ്ണുകൾ വെട്ടിച്ചതും പറഞ് കൊണ്ട് ചെറിയമ്മ താഴേക്ക് നടന്നു.

പിറകെ തന്റെ കൈ പിടിച് അമ്മുവും……

യാന്ദ്രികമായി കോണിപ്പടികളിറങ്ങി താഴേക്ക്എത്തുമ്പോൾ കണ്ട ആളേ കണ്ണുകളൊരു നിമിഷം സംശയിച്ചു….

.അമ്മ…..
ഓടി ചെന്ന് ആ നെഞ്ചിലേക്ക് ചാഞ്ഞു സങ്കടങ്ങളോരോന്നും കരഞ്ഞു തീർക്കണമെന്നുണ്ട്….

പക്ഷെ എല്ലാവരും ഒറ്റപ്പെടുത്തുന്ന തന്നെ കേൾക്കാൻ പോലും അമ്മ തയ്യാറല്ലാത്തതിന് കാരണം എന്താണെന്ന് തനിക്ക് നനനായറിയാം….

സമ്പത്ത് …..

സഞ്ജു സാമ്പത്തികമായി മുമ്പിൽ നിൽക്കുന്ന ഒരു കുടുംബത്തിലെ ആയിരുന്നെങ്കിൽ അമ്മ എങ്ങനെയെങ്കിലും പൊറുക്കാൻ ശ്രമിക്കുമായിരുന്നു…..

എന്നാൽ ഇതങ്ങനെയല്ല….

തങ്ങളെക്കാൾ ഒത്തിരി താഴ്ന്ന കുടുംബമാണ്….

പറയാൻ അവനൊരു ജോലി പോലുമില്ലെന്ന് തോന്നുന്നു……

അമ്മ നല്ല സ്വത്തുള്ള കുടുംബത്തിലേയാണ്….

അതിന്റെ പകുതി നിന്റെ അച്ഛനില്ലെന്ന് തമാശ രൂപത്തിലാണെങ്കിലും അമ്മ ഓർമിപ്പിക്കാറുണ്ട്….

അത് കൊണ്ട് തന്നെ താനെന്ന മകളെ ഇനി അമ്മയുടെ കണ്ണിൽ കാണില്ലെന്ന് തനിക്കുറപ്പായിരുന്നു……

അത് കൊണ്ട് തന്നെ ഓടി ചെന്നില്ല….. നെഞ്ചിലേക്ക് ചാഞ്ഞില്ല…… കണ്ണു നീർ പെയ്തു തീർത്തില്ല……

തന്നെ അറിയാൻ ശ്രമിക്കാത്തവർക്ക് മുമ്പിൽ താനെന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൾ നിർവികാരയായി അകന്ന് തന്നെ നിന്നു……

അവൾ അവരിലേക്ക് തന്നെ നോക്കി……

ആ വീട് ആകെ ക്കൂടി നോക്കുകയാണ് രൂപ….

അവരുടെ മുഖം വല്ലാതെ ചുളിഞ്ഞിട്ടുണ്ട്….

ഏറെ പ്രയാസപ്പെട്ട് അവിടെ നിൽക്കുന്നത് പോലെ നന്ദക്ക് തോന്നി…..

ഏട്ടത്തി….. നന്ദ മോള്….

ചെറിയമ്മ അത് പറഞ്ഞപ്പോഴാണ് രൂപ അവളിലേക്ക് തിരിഞ്ഞത്…

ഉടുത്ത സാരി പോലും മാറാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്നവളെ കണ്ടതും ആ അമ്മ മനസ്സൊന്നു പിടഞ്ഞിരുന്നു….

എന്നാൽ അതേ വേഗത്തിൽ അവരുടെ മുഖം മാറി….

എല്ലാവരെയും നാണം കെടുത്തിയവളുടെ മുഖം മനസ്സിൽ തെളിഞ്ഞത് കൊണ്ടായിരിക്കാം……

നല്ല വീടും ചുറ്റുപാടും….

രൂപ അതും പറഞ്ഞു ചുറ്റുമോന്ന് നോക്കി…

അതിനേക്കാൾ തങ്കപ്പെട്ട ആളുകൾ…….
കുറച് അപ്പുറം മാറി മുഖം കയറ്റി പിടിച് നിൽക്കുന്ന സഞ്ജുവിന്റെ അമ്മയിലേക്കും മുത്തശ്ശിയിലേക്കും നോക്കിയാണ് രൂപ അത് പറഞ്ഞത്…..

അതിനേക്കാളൊക്കെ മേലെ ഇത്ര നേരമായിട്ടും ഉടുത് മാറാൻ പോലും ഒന്നും തരാതിരുന്ന ഒരു ഭർത്താവും……

രൂപ അതും കൂടി പറഞ് ചിറി കോട്ടിയപ്പോൾ ഇപ്പറഞ്ഞതിലേയെല്ലാം പുച്ഛം അവൾക്ക് വ്യക്തമായിരുന്നു….

അവളൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു…..

പൂമുഖത്തു സഞ്ജുവിന്റെ അച്ഛന്റെ കൂടെ തന്റെ അച്ഛനുമുണ്ട്…..

അവളൊന്ന് എത്തി നോക്കി…

അച്ഛൻ അപമാനം കൊണ്ടോ എന്തോ തല താഴ്ത്തി തന്നെയാണിരിക്കുന്നത്……

പെട്ടെന്ന് ഒരു നോട്ടത്തിൽ താൻ പതിഞ്ഞു എന്ന് കണ്ടതും വേഗം നോട്ടം വെട്ടിക്കുന്നത് പിടക്കുന്ന ഹൃദയേത്തോടെ അവൾ നോക്കി നിന്നു….

ഉള്ളിൽ നിന്ന് വന്ന് വിതുമ്പലിനെ അവൾ മറച്ചു പിടിച്ചു……

അവനവൻ ഉണ്ടാക്കി വെച്ചത് അവനവൻ തന്നെ അനുഭവിച്ചു തീർക്കുക…..

എത്ര യായാലും ഞങ്ങൾക്ക് പിറന്നതായി പോയല്ലോ….
അത് കൊണ്ടാ ഇതെല്ലാം കൂടി കെട്ടി പെറുക്കി വന്നത്…..

കയ്യിലുള്ള ബാഗ് ശക്തിയായി അവിടെ വെച്ചാണ് രൂപ വീണ്ടുമത് പറഞ്ഞത്……

ആ പാവം ഹൃദ്യത്തിലാണ് നിന്നേ ഏറ്റി നടന്നത്….

അതിനുള്ള ത് അങ്ങേർക്ക് കിട്ടി…..

രൂപ അത് പറഞ്ഞപ്പോഴേക്കും വിതുമ്പി പോയിരുന്നു….

തെറ്റ് ചെയ്യാത്ത താൻ കരയണോ എന്നൊരു സംശയത്തിൽ നന്ദ കണ്ണ് നീരിനെ അടക്കി പിടിച്ചു….

കൊണ്ട് വെച്ച വെള്ളം പോലും കുടിക്കാതെ അവരവിടെ നിന്നും ഇറങ്ങുന്നത് ഒരു നോവോടെ നന്ദ നോക്കി നിന്നു….

അച്ഛൻ തന്നെയൊന്ന് നോക്കിയിന്നെങ്കിലെന്ന ആഗ്രഹത്താൽ അവളാ നോട്ടത്തിനായി കാത്തു നിന്നു……

പക്ഷെ…..
അച്ഛൻ അറിയാതെ പോലും ഒരു നോട്ടം തന്നിലേക്ക് വീഴരുതെന്ന് കരുതി സമർത്ഥമായി ഇറങ്ങി പ്പോയത് അവളിലൊരു മുറിവായി അങ്ങനെ നിന്നു……

ഈ പറഞ്ഞതിനും ചെയ്തതിനുമെല്ലാം അവർ ഖേദിക്കുമെന്ന് അവൾക്കുറപ്പായിരുന്നു…

ചേച്ചിയുടെ ഭയം ഒന്നോതുങ്ങിയാൽ സംഭവിച്ച കാര്യങ്ങൾ തുറന്ന് പറയുമെന്ന് അവൾക്കുറപ്പായിരുന്നു…..

അത് വരെ മാത്രമേ അവർ തന്നേ വെറുപ്പിന്റെ
കണ്ണിലൂടെ കാണുകയുള്ളു…. അതറിഞ്ഞ ശേഷം അമ്മ ഏങ്ങലടിച്ചു കൊണ്ട് തന്റെ അടുത്ത് വരും……

അച്ഛൻ മുഖത്ത് നോക്കാൻ കഴിയാതെ തന്നെ വാരി പുണർന്നു ചുംബനങ്ങളാൽ മാപ്പ് പറയും…..

ഈയൊരു വിവാഹം തനിക്കുണ്ടാക്കിയ അപമാനം മാറാൻ എന്തും ചെയ്യും….

തനിക്ക് തുടർന്ന് പഠിക്കാനാണ് ആഗ്രഹമെങ്കിൽ പഠിപ്പിക്കും….

അതുമല്ലാ….. വിവാഹമാണെങ്കിൽ ചേച്ചിയെക്കാൾ നല്ലത് നോക്കി തിരയും……

അത് വരെ താൻ കാത്തിരിക്കുകയാണ്….

അവർ തന്നെ തിരികെ വിളിക്കുന്നതും കാത്……

അവൾ അവർ കൊണ്ട് വന്ന ആ ബാഗുമായി മുറിയിലേക്ക് നടന്നു…..

തന്റെ ഡ്രെസ്സുകൾ ചീർപ്പ് തുടങ്ങി തന്റെ ഒരുവിധം സാധനങ്ങളെല്ലാം അതിലുണ്ട്……

താനുപയോഗിച്ചിരുന്ന ഫോണും തന്റെ സർട്ടിക്കറ്റുകൾ വരെയുണ്ട്…..

തന്നോടുള്ള സ്നേഹം കൊണ്ടാണോ അതോ അവർ തന്നെ പൂർണമായും ആ വീട്ടിൽ നിന്ന് ഉപേക്ഷിച്ചതാണോ എന്ന് നന്ദക്കൊരു സംശയം തോന്നി…..

അവൾ അതിൽ നിന്നും ഒരു ചുരിദാറേടുത്തു മാറി …

എന്തായാലും അവരെയെല്ലാം കണ്ടപ്പോൾ തന്നെ ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്….

സ്നേഹത്തോടെയുള്ള അച്ഛന്റെ നന്ദൂട്ടാ എന്ന വിളിക്കും വാത്സല്യത്തോടെയുള്ള അമ്മയുടെ ചുംബങ്ങൾക്കും വേണ്ടി മനസ്സ് പിടക്കുകയാണ്……

അവൾ ചുരിദാറ് മാറ്റി കഴിഞ്ഞ നിമിഷം തന്നെ ഫോണെടുത്തു ചേച്ചിയുടെ നമ്പറിലേക്ക് കാൾ ചെയ്തു….

റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ലായിരുന്നു…..

അവൾ വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും മറു തലക്കൽ ഫോൺ അറ്റൻഡ് ചെയ്തില്ല…..

കല്യാണ തിരക്കുകളിലാവും…..

അവൾ നിരാശയോടെ ഫോൺ കട്ടിലിലേക്കേറിഞ്ഞു…..

നാല് പുറത്തേക്കും നാല് ജനലുകളുള്ള ആ മുറിയുടെ മുമ്പിലേക്ക് തുറക്കുന്ന ജനലിൽ പിടിച്ചവൾ പുറത്തേക്ക് നോക്കി അൽപ നേരം നിന്നു…

അപ്പോഴാണ് പഴയ ഒരു സ്കൂട്ടിയിൽ അവൻ വരുന്നത് കാണുന്നത്….

ഒരുനിമിഷം അവളുടേ കണ്ണുകൾ അവിടവിടെയായി തുരുമ്പ് പിടിച്ച സ്കൂട്ടിയിൽ നിന്നും അവനിലേക്കായി….

മറ്റൊന്നിലേക്കും കണ്ണുകൾ നീങ്ങാത്ത വിധം എന്തോ ഒരു ഭംഗി അവന്റെ മുഖത്തിനുണ്ടായിരുന്നു…..

ചന്ദന കളറിലുള്ള ഷർട്ടും മുണ്ടും നെറ്റിയിലെ ചന്ദന കുറിയും എല്ലാം അവന്റെ പൌരുഷം കൂട്ടുന്നത് പോലെ……

വെട്ടിയോതുക്കിയ കറുത്ത താടിയേക്കാളും മീശയേക്കാളും ഭംഗിയുണ്ട് പൊങ്ങി നിൽക്കുന്ന അവന്റെ കറുത്ത മുടിക്ക് l

ചേച്ചിയെയും കുറ്റം പറയാനോക്കില്ലെന്ന് അവൾക്ക് തോന്നി….

കാരണം ഏതൊരാളും ആഗ്രഹിക്കുന്നൊരു പുരുഷ സങ്കല്പമാണ് അവൻ…..

എന്നാൽ അതേ നിമിഷം ചിന്തകളാ രാത്രിയിലേക്ക് നീങ്ങിപ്പോയി….

ചേച്ചിയോട് തോന്നിയ ദേഷ്യം അവനിലേക്കും പടർന്നത് പോലെ….

ഒരു നിമിഷം മനസ്സ് ചേച്ചിയെ ന്യായീകരിച്ചെങ്കിൽ കൂടി തനിക്കൊരിക്കലും മറക്കാൻ പറ്റാത്ത ആ രാത്രിയുടെ കാരണക്കാരി ചേച്ചി തന്നെയാണ്…..

അവൾ ദേഷ്യത്താൽ പല്ല് ഞെരിച്ചു……

(തുടരും)