The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
അവൻ പിറകിലെ ഇറയത്തേക്ക് നീങ്ങി നിന്നു
ജീവ നിന്റെ ഒരു ഷർട്ടും മുണ്ടും ഇങ്ങോട്ട് എടുത്തോ.
ഇതെന്ത് പറ്റിഇവൾ നനച്ചതാ.അല്ലെങ്കിലും തീരെ വകതിരിവ് ഇല്ല ഇവൾക്ക്ജീവ ഷർട്ടും മുണ്ട് കൊടുക്കുന്നതിനു ഇടെ അവളോട് ദേഷ്യപ്പെട്ടു.ഏയ് അവൾ കൊച്ചല്ലെ നീ അവളെ ഒന്നും പറയണ്ട
കൊച്ചോ ഒരു മാസം കഴിഞ്ഞാൽ കല്യാണം ആണ്
എല്ലാവർക്കും മുന്നിൽ വെച്ച് വഴക് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
ഒന്നും മിണ്ടാതെ നനഞ്ഞ വസ്ത്രം മാറാൻ മുറിയിലേക്ക് നടന്നു.കണ്ണനും ദേഷ്യം വന്നിരുന്നു. അത്രയും മനോഹരമായ നിമിഷങ്ങൾ ആണ് അല്പംമുന്പേ നടന്നത് എന്ന് അവനറിയില്ല. അത് വിളിച്ചു പറയാൻ ഒട്ടും പറ്റുകയും ഇല്ല.പിന്നെ ജീവയോട് സംസാരിക്കാൻ അവൻ തോന്നിയില്ല. ഇട്ടിരുന്നത് പുറത്തെ അഴക്കയിൽ ഇട്ടു അവൻ അകത്തേക്ക് വന്നു. ഭാഗ്യം അടിയിൽ ഉള്ളത് നന്നഞ്ഞില്ല. അല്ലെങ്കിൽ എന്തായേനെ .അമ്മ അരികിൽ തന്നെ പിടിച്ചു ഇരുത്തിയിട്ടിട്ടുണ്ട് അവളെ
അവർ ആഭരങ്ങളിൽ നിന്ന് പുതിയ ചെപ്പ് തുറന്നു ഒരു വള കൈയിൽ എടുത്തുദേ എന്നെ മോൾക്ക് ആദ്യത്തെ വിവാഹം സമാനം.ആ വള അവളുടെ കൈയിൽ അണിയിച്ചു കൊടുത്തു.മൂന്ന് പവൻ ഉണ്ട്. അതിൽ കുറവ് നിനക്ക് എടുത്താൽ മതി.അവൾ പതിയെ ചിരിചെന്ന് കാണിച്ചു ദേവു നിന്റെ ഏട്ടനോട് എന്റെ മോളെ പൊന്ന് പോലെ നോക്കണം എന്ന് പറയണെഅങ്ങനെ തന്നെ ആണ് ആന്റി അവൾ ഞങ്ങടെ ജീവനല്ലേ
അത്ര ഒന്നും വേണ്ട ഒന്ന് സ്നേഹിച്ചാൽ മതി അവളെ ഒന്ന് മനസിലാക്കിയാൽ മതി.ദേവൂന്റെ മുഖം വിളറി പോയിരുന്നു.കണ്ണൻ എഴുനേറ്റ് ജെനിയുടെ മുറിയിൽ പോയികുഞ്ഞാ ഞാൻ നിനക്ക് തന്ന ആ പുതിയ പുസ്തക എവിടെമേശ പുറത്ത് തന്നെ ഉണ്ട് കണ്ണേട്ടാ
കാണുന്നില്ലജീവക്ക് വീണ്ടും ദേഷ്യം. വന്നു
അതെങ്കിലും പോയി എടുത്തു കൊടുക്ക് ജെനി
ജനി ഒന്ന് പതറി. കണ്ണുകൾ നിറഞ്ഞു അങ്ങനെ തന്നെ എണീറ്റ് പോന്നുവരുമ്പോൾ കണ്ണന്റെ കൈയിൽ ആ പുസ്തകം ഉണ്ടായിരുന്നു.കഷ്ടം. ഉണ്ട് കണ്ണേട്ടാ എന്തിനാ എന്നെ വഴക്ക് കേൾപ്പിച്ചേ
അവൻ പുസ്തകം താഴെ വെച്ച് അവളെ നോക്കി. നിറഞ്ഞു തുളിമ്പിയ കണ്ണുകൾ പതിയെ തുടച്ചു
അവൻ എന്തിന്നാ എപ്പോഴും നിന്നെ വഴക് പറയുന്നേ
ഭാരമായി തോന്നിതുടങ്ങി കാണും അതാകും.നീ വരുന്നോ വീട്ടിലേക്ക്ഇല്ല ആ പ്രിയ… അഹങ്കാരി അവളെ കാണാൻ അല്ലെ ഞാനില്ല.അവൻ ചിരിയോടെ അവളെ നോക്കി.അവൾ പോയി പിന്നെ അവൾ നല്ല കുട്ടി അല്ലെ.അതെ അവൾക്ക് കണ്ണേട്ടനെ വയങ്കര ഇഷ്ടം ആണ് എന്തെ നോക്കുന്നോഏയ്.അതെന്തേ നല്ല കുട്ടി അല്ലെ ആണ് പക്ഷെ എനിക്ക് അവളെ ഇഷ്ടം അല്ലെന്ന് നിന്നോട് ഞൻ പറഞ്ഞില്ലേ മാത്രം അല്ലെ എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്
അതാരാ കണ്ണേട്ടാ ശ്രീ ചേച്ചിക്കൊക്കെ അറിയാലോ
അറിയാം.അപ്പോ എന്നോട് കൂടെ പറഇല്ല സർപ്രൈസ്
പിന്നെ നിങ്ങടെ പെണ്ണ് ആരാണ് അറിയുന്നത് അല്ലെ സർപ്രൈസ്അവൻ ചിരിച്ചുവരുന്നോ നീ. അപ്പോ ഈ വഴക്ക് ഒന്നും കേൾക്കണ്ട. എന്ത് പറയുന്നു.ഞാനില്ല കണ്ണേട്ടാ കുറച്ച് നാളു കൂടെ അല്ലെ ഉള്ളൂ. ഏട്ടൻ വഴക്ക് പറഞ്ഞാലും രാത്രി എനിക്ക് അമ്മയെ കെട്ടിപിടിച്ചു ഉറങ്ങാലോഅവൻ ഒരു നിമിഷം അവളെ നോക്കി നിന്നു എങ്ങനെ ആടി അവന് നിന്നെ വഴക്ക് പറയാൻ തോന്നുന്നെ
അറിയില്ല…. സ്നേഹം ഉണ്ടാവില്ല അതാവും
അവൻ അവളെ തന്നോട് ചേർത്തി നെറ്റിയിൽ ചുണ്ടുകൾ അമർത്തിസോറിഎന്തിനാഅത്… അത് പിന്നെ.. ഞാൻ പറഞ്ഞിട്ടാണ് ആദി നീ വരുന്നു കാര്യം അറിഞ്ഞത് എന്ന് എനിക്ക് അറിയില്ലായിരുന്നു
അതാണോ… അത് കഴിഞ്ഞു പോയില്ലേ അത് ഞാൻ വിട്ടുഞാൻ കരുതി നീ വിളിച്ചിട്ട് ആയിരിക്കും എന്ന്അവൾ നിസ്സഹയായ് ഒരു ചിരി മാത്രം സമ്മാനിച്ചുകണ്ണടച്ചു എണ്ണാൻ പറഞ്ഞിട്ട് ആറ് വരെ എണ്ണിയതെ ഉള്ളൂ കൈ പിടിച്ചപോ ഞാൻ കരുതി കണ്ണേട്ടൻ ആയിരിക്കും എന്ന്. ആദി ഏട്ടനെ കണ്ടപ്പോ പേടിച്ചു പോയി. ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. കണ്ണേട്ടൻ വരാന് പറഞ്ഞിട്ട് വന്നില്ലാലോ. കണ്ണേട്ടൻ എങ്കിലും വരണേ ഭഗവാനെ എന്ന് പ്രാർത്ഥിച്ചു എന്നിട്ടാ ചുറ്റും നോക്കിയേ പക്ഷെ..
അവൾ പാതി വഴിയിൽ നിർത്തി.അവന് വല്ലാത്ത നൊമ്പരം തോന്നി.വന്നിരുന്നെങ്കിൽ. നീ എനിക്ക് ഒപ്പം വരുമായിരുന്നോ ജെനിഉംജെനി എന്ന് വിളിച്ചതിന്റെ പരിഭവം കൂടെ ആ മൂളലിൽ നിറഞ്ഞു നിന്നു.
എന്നാലും ഞാൻ കണ്ടിരുന്നു കോലംഎന്നിട്ട്
എന്നിട്ട് എന്താഇഷ്ടായോഇഷ്ടം ആവായ്കയൊന്നും ഇല്ല. കൊള്ളാംഅവൾ ചിരിച്ചു.എപ്പോഴും ഇങ്ങനെ ചിരിച് ഇരിക്കണം കേട്ടോആഗ്രഹം ഇല്ലാഞ്ഞിട്ടാ… നടക്കില്ല എന്ന് ഈ കുറച്ചു നേരം കൊണ്ട് കണ്ണേട്ടന് മനസിലായില്ലേ.അവൻ എന്തോ പറയാൻ വന്നതായിരുന്നുകണ്ണാ പോകാം
വരുന്നമ്മേ അവൻ ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അവളെ നോക്കി പോകട്ടെഉംവാഅവളെ കൂട്ടി പുറത്തേക്ക് നടന്നുനീ വരുന്നില്ലലോഇല്ല. നിങ്ങൾ കാറിലാ വന്നേഉംഎന്ന് വാങ്ങിസെക്കന്റ് ആടി ഒരു ആവശ്യത്തിന് ഇരിക്കട്ടെ എന്ന് വെച്ചുഉം. നന്നായി കല്യാണം ഒക്കെ അല്ലെനിങ്ങടെ വണ്ടി റെന്റിനു കൊടുത്തിട്ട് കിട്ടാൻ ആയില്ലേ ജീവ ആയിട്ടുണ്ട് അടുത്ത മാസം കിട്ടുംഎന്നാ ഞങ്ങൾ ഇറങ്ങട്ടെ.
അവർ എല്ലാവരോടും യാത്ര പറഞ്ഞുജീവയെ ഒന്ന് നോക്കി അത്ര മാത്രം അതിൽ ഉണ്ട് എല്ലാംജെനി… വരുന്നോ കുഞ്ഞാഇല്ല വെല്ലിമ്മേ പിന്നെ വരാംനീ ഒരാഴ്ച മുന്നേ വരണേആലോചിക്കാം
കണ്ണൻ വണ്ടി ഒന്ന് തിരിച്ചു നിർത്തി ഇപ്പോ ജെനിയെ ശരിക്ക് കാണാം അവളോട് മാത്രമായ് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു. എപോഴും ചിരിക്കാൻ സ്വന്തം ചുണ്ടിന് ഇരുവശവും വിരൽ പിടിച്ചു കാണിച്ചു
അവൾ അതെ ചിരിയോടെ അവരുടെ കാർ ഒഴുകി ഇറങ്ങിയത് നോക്കി നിന്നു .
💔💔💔
കല്യാണത്തിരക്കുകളിലേക്ക് പതിയെ അവൻ കൂപ്പു കുത്തി.എല്ലാം ഒറ്റയ്ക്കു ചെയ്തു വയ്യാതാകുന്നുണ്ട് എന്നാലും അവനതെല്ലാം ആസ്വദിച്ചാണ് ചെയ്തത്.
എല്ലാം ഭംഗിയിൽ ആകുമ്പോൾ കാണാൻ ഒരു സന്തോഷംവീട്ടിൽ എത്തിയപ്പോൾ ഒരു കാർ കണ്ട് ഞെട്ടിനല്ല പരിചയം ഉള്ള ഒരു കാറ്.ആ കണ്ണൻ വന്നല്ലോ.സുജമ്മ ആണ്നിങ്ങൾ ഒക്കെ എപ്പോ വന്നു
കുറച്ച് നേരായി നിന്നെ കാത്തിരിക്കുകയായിരുന്നു.
അവൻ ഒന്നും മിണ്ടാതെ ഇരിക്കുന്ന ജെനിയെ നോക്കിഎന്ത് പറ്റി കുഞ്ഞൻ സൈലന്റ് ആണല്ലോ.
അവൾ ഒന്ന് മിഴികൾ ഉയർത്തി അവനെ നോക്കി
അവൾക്ക് എന്തോ പറയാനുണ്ട് എന്ന് തോന്നി
നീ ഇങ്ങ് വന്നേ കുഞ്ഞാ ഒരു കാര്യം ഉണ്ട്
അവൾ ദേവൂനെ ഒന്ന് നോക്കി.എന്റെ കൂടെ വരാൻ അവളുടെ സമ്മതം വേണോ നിനക്ക്
അതിന് മറുപടി നൽകാതെ ജെനി വേഗം എഴുന്നേറ്റ് പുറത്തേക്ക് നടന്നു.അരമതിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുഎന്തെ എന്ത് പറ്റി എന്റെ കുഞ്ഞന് മ്മ്?അത് കണ്ണേട്ടാ
ഒരു തേങ്ങാലോടെ അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു.
💔💔💔
അഭിക്ക് ഒപ്പം അമ്പലത്തിൽ പോയിട്ട് വരുമ്പോൾ ആണ് ആദിയെ കണ്ടത്. കണ്ടത് എന്ന് പറയാൻ പറ്റില്ല വണ്ടിക്ക് കുറുകെ കൊണ്ട് വന്നു നിർത്തുകയായിരുന്നുനീ എന്താ വിചാരിച്ചേ എന്നെ കാണാതെ അങ്ങ് മുങ്ങി നടക്കാം എന്നോ
എത്ര നാൾ. കൂടി പോയ ഒരു മാസം അത് കഴിഞ്ഞാ നീ എന്റെ അടുത്തേക്ക് തന്നെ വരുന്നേ എന്ന് ഓർമ്മ വേണം നിനക്ക് അവൾ ഒരു പതർച്ചയോടെ അവനെ നോക്കിഒരു കണ്ണൻ വന്നേക്കുന്നു ആരാടി അവൻ അവൻ വരുമെന്ന് അറിഞ്ഞു തന്നെ അന്ന് ഞാൻ സ്റ്റേഷനിൽ വന്നത്. നീ എന്റെ ആണ്. എന്റെ…. എന്നിൽ നിന്ന് ഒരു ഒളിച്ചോട്ടം നീ പ്രതീക്ഷിക്കേ വേണ്ട കേട്ടല്ലോ.
അവൻ തിരികെ വണ്ടിയിൽ കയറി.മേലിൽ.. മേലിൽ അവന്റെ കൂടെ നിന്നെ ഞാൻ കണ്ടാൽ ഒരു മാസം ഒന്നും ഞാൻ കാത്തു നിൽക്കില്ല.ഈ ആദി വേറെ ആണ് താൻ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ആദി.നോക്ക് ഇതെങ്ങാനും ആരോടെങ്കിലും പറഞ്ഞു പ്രശ്നം ആക്കാൻ ആണ് നിന്റെ പരിപാടി എങ്കിൽ നീ ഭംഗിയായി തന്നെ രക്ഷപെടും പക്ഷെ ദേവു എന്നെന്നേക്കുമായി അവളുടെ വീട്ടിൽ ഉണ്ടാകും ഓർത്തോ നീ. ജീവ ഉപേക്ഷിച്ചാൽ പിന്നെ ഈ ഭൂമിക്ക് മുകളിലെ അവൾ ഉണ്ടാകില്ല.അവൻ ചിരിച്ചു.ഇത് വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ ചിരി.
കണ്ണുനീർ വാർക്കാൻ അല്ലാതെ അവൾക് ഒന്നിനും ആകില്ലായിരുന്നു . ഒരു മറുപടി പറയാൻ ഇല്ലാതെ അഭിയും. ചെയ്തതെല്ലാം പിഴച്ചു പോവുകയാണെന്ന് ആ നിമിഷം അവന് മനസിലായി കഴിഞ്ഞിരുന്നു.
💔💔💔
പറഞ്ഞിട്ട് അവൾ കണ്ണനെ നോക്കിഅവൻ തെല്ലൊരു അമ്പരപോടെ ഇരിക്കുകയായിരുന്നു. വേറെ ഒന്നും അല്ല കഴിഞ്ഞ ദിവസം കണ്ടിരുന്നു ഈ പറഞ്ഞ ആദി യെനിനക്ക് ഞാൻ അവളെ വിട്ട് തരില്ല കിട്ടുമെന്ന് കരുതി കാത്തിരിക്കുകയും വേണ്ട അവൾ പണ്ട് തൊട്ടേ പ്രണയിച്ചത് എന്നെ ആണ്… ആഗ്രഹിച്ചതും എന്നെ ആണ്… അവളെ സ്വന്തം ആക്കുന്നതും ഞാൻ തന്നെ ആയിരിക്കുംപിന്നെ നീ… നിന്റെ പ്രണയം അവൾ അറിഞ്ഞിട്ട് പോലും ഇല്ല… ഇനി അറിയുകയും ഇല്ല . ഇനി ഒരു താലിയാണ് അവളെ സ്വന്തം ആക്കുന്നതിന്നു തടസം എങ്കിൽ അവളുടെ വിവാഹം എന്നൊരു ദിവസം ഉണ്ടേൽ അവളുടെ കഴുത്തിൽ താലി കെട്ടുന്നത് ഞാൻ തന്നെ ആയിരിക്കും.
അവൻ മനഃപൂർവം ആണ് ജെനിയെ കുരുക്കുന്നത് എന്നതിനേക്കാൾ തനിക്ക് അവളെ ഇഷ്ടം ആണെന്ന് അവനറിയാം എന്നതാണ് പതറി പോയത്.ജെനി… എനിക്ക് നിന്നെ ഒരിക്കലും കിട്ടില്ല മോളെ. ഈ ജന്മം ആഗ്രഹിക്കാൻ മാത്രമേ എനിക്ക് കഴിയു… സ്വപ്‌നം കാണാനേ കഴിയു… നീ പോലുംഅറിയാതെ പ്രണയിക്കാനേ കഴിയു.പക്ഷെ പുറത്തേക്ക് കാണിച്ചില്ല. അവളെ ഇപ്പോൾ സമാധാനിപ്പിക്കേണ്ടത് താൻ ആണ്.പോട്ടേ ഇനി ഒന്നും ചെയ്യാൻ ഇല്ലലോ. ചെയ്യാൻ ഒട്ടും നീ സമതിക്കുകയും ഇല്ല.
അവൻ ഒന്ന് നിശ്വസിച്ചു.എന്നാ വരുന്നേ നീ ഇനി ഒരാഴ്ച കഴിഞ്ഞാ ഇവിടെ കല്യാണം ആണ്
എനിക്കറിയാംഎന്ന് വരും എന്നാ ചോദിച്ചേ
ഞൻ വരുന്നില്ല. തലേ ദിവസം വന്നോളാം
പറ്റില്ല. നീ ഉണ്ടെങ്കിലേ ഒരു ഉഷാർ ഉണ്ടാവുഅവൾ മിണ്ടാതിരുന്നു വാ കുഞ്ഞാ.. വരോഅവൾ ഉണ്ടാകില്ലേആര്അവൾ ഒന്ന് നോക്കിപ്രിയയോ
ഉംഅവൾ വന്നോട്ടെ ഈ കല്യാണം ഒരു കരക്കൽ അടുപ്പിച്ചതിന്റെ ക്രെഡിറ്റ് നിനക്കല്ലേ അപ്പൊ നീ വേണം.അതിനും അവൾ മറുപടി പറഞ്ഞില്ല
ഒന്ന് ചിരിക്ക് ഡീ പെണ്ണെ. നീ എപ്പോഴും ചിരിക്കുന്നത എനിക്ക് ഇഷ്ടംനിന്നെ ഞാൻ കെട്ടികോട്ടെ എന്നൊരു ചോദ്യം ഉള്ളിൽ അലച്ചു വന്നത് അവൻ ചങ്കിലെ ആഴത്തിലേക്ക് താഴ്ത്തി കളഞ്ഞു.