23/04/2026

അനുരാഗി : ഭാഗം 30

രചന : ആയിഷ അക്ബർ

രാവിലെ നേരത്തെ തന്നെ വേദ കുളിച്ചൊരുങ്ങി നിന്നിരുന്നു…..ഡേ കെയറിന്റെ മുറ്റത്തെത്തിയപ്പോൾ തന്നെ ശങ്കരേട്ടനെ കണ്ടതും അവൾ വേഗം കാറിലേക്ക് കയറി…….
ആ വീടിന്റെ മുറ്റത്തേക്കെത്തുമ്പോൾ എന്തോ ഒരിട വേളക്ക് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയത് പോലെ തോന്നിയിരുന്നു വേദക്ക്…..മോൾക്ക് കാല്…. വേദനയൊന്നും ഇല്ലല്ലോ….
മുത്തശ്ശി ഏറെ സ്നേഹത്തോടെ അത് ചോദിച്ചപ്പോഴേക്കും രേവതിയും അങ്ങോട്ട് വന്നിരുന്നു……രേവതിയും രേഖയും എല്ലാം ഏറെ സ്നേഹത്തോടെ അവളോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു…..

ഏറെ സ്നേഹമുള്ള ആ വീട്ടുകാർക്കിടയിൽ അവൾ ഏറെ മനസ്സറിഞ്ഞു പുഞ്ചിരിച്ചിരുന്നു……
ഡോക്ടർ…. പോയിട്ടില്ലേ….വന്ന് കയറിയ ഉടനെ മുറ്റത്തെ കണ്ട അവന്റെ കാറ് തന്റെ ഉള്ളിലൊരു പുഞ്ചിരി നൽകിയെങ്കിലും അവിടെ നിന്ന് സംസാരിച്ച സമയം കൊണ്ടും അവൻ താഴേക്ക് വരാത്തത് കൊണ്ട് തന്നെയാണ് അവളത് ചോദിച്ചത്……
അവൾ ചുമരിലെ ആ മരത്തിന്റെ ക്ലോക്കിലേക്കൊന്ന് നോക്കി….അവനു പോകാനുള്ള നേരം വൈകിയിട്ടുണ്ടെന്നു അവളോർത്തു …
ഇല്ലാ…. അവനിന്ന് പോകുന്നില്ല പോലും….
മുത്തശ്ശി യത് പറഞ്ഞതും വേദ പരിസരം നോക്കാതെ ഒന്ന് പുഞ്ചിരിച്ചിരുന്നു….

എന്നാൽ പെട്ടെന്ന് ചുറ്റുമുള്ളവരെ അവളോന്നു നോക്കിയ ശേഷം ആരും കണ്ടിട്ടില്ലെന്ന ആശ്വാസം കൈ കൊണ്ടു……..അയ്യോ…. എങ്കിൽ വേദ ക്ക് ഇന്ന് കൂടി റെസ്റ്റ് എടുക്കാമായിരുന്നല്ലോ…..
വരേണ്ടെന്നൊന്ന് വിളിച്ചു പറഞ്ഞാൽ മതിയായിരുന്നു …രേവതി അത് പറയുമ്പോൾ വേദ അവരെയൊന്നു നോക്കി….അവർ തനിക്ക് വേണ്ടിയാണ് പറയുന്നതെങ്കിലും തന്റെ ഹൃദയം ഇവിടെയാണെന്ന് താനെങ്ങനെ ഇവരോട് പറയും……
അതിന് ശങ്കരനെ പറഞ്ഞയച്ചത് തന്നെ അവനാണ്….പിന്നേ ഞാനെന്താ പറയാ…
അവനു വല്ല വർക്കും ഉണ്ടാകും…..

മുത്തശ്ശി അത് പറഞ്ഞപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്…….മോള് പോയി ആദിയേ എടുത്തോ….അവൻ എന്തെങ്കിലും തിരക്കിലാവും……അവളവിടെ എന്ത്‌ ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് മുത്തശ്ശിയത് പറഞ്ഞത്…അവളൊരു പുഞ്ചിരിയോടെ കോണിപ്പടികൾ കയറാൻ നിൽക്കുമ്പോഴാണ് ഗായത്രി എഴുന്നേറ്റ് വരുന്നത്…..ഓഹ്… മാരണത്തിനെ കെട്ടിയെടുത്തോ….മനുഷ്യന്റെ ദിവസം കളയാനായിട്ട്…..ഗായത്രി അവളെ കണ്ടതും പിറു പിറുതു കൊണ്ട് മുറിയിലേക്ക് തന്നെ കയറി പ്പോയി….

വേദ അതൊന്നും കാര്യമാക്കുന്നില്ലെന്ന വണ്ണം കോണിപ്പടികൾ പതിയെ കയറി…..
ഇന്നത്തെ ദിവസത്തിനൊരു വ്യത്യാസമുണ്ട്…..
എന്നും ആദിയെ തന്റെ കയ്യിൽ കിട്ടി കഴിഞ്ഞാണ് ഈ പടികൾ കയറാറുള്ളത്….
ഇന്നവനെ എടുക്കാനാണ് പോകുന്നത്….അവന്റെ കുഞ്ഞ് മുഖം മനസ്സിൽ തെളിഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു….മുറിയിലേക്കെത്തിയതും ആ വാതിൽ പാതി ചാരി കിടക്കുന്നത് കൊണ്ട് തന്നെ അവളകത്തേക്കൊന്ന് കടന്നു……ആ മുറിയിൽ നിറഞ്ഞു നിന്നിരുന്ന ചന്ദന ഗന്ധം അവളെയാകെ പൊതിഞ്ഞു പിടിച്ചു….ഒരു വ്യത്യാസം കൂടിയുണ്ടിന്നത്തെ ദിവസത്തിന്…….

അവൾ കട്ടിലിലേക്കൊന്ന് നോക്കി…..ആ കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുകയാണവൻ….അവന്റെ കൈ കൾക്കുള്ളിൽ ആദിയെയും കെട്ടി പിടിച്ചിട്ടുണ്ട്……നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ മുടിയിഴൾ കാറ്റിനനുസരിച്ചു ഒരു താളത്തിൽ ആടുന്നുണ്ട്…..അവളൊരു നിമിഷം കണ്ണിമ വെട്ടാതെ അവനെ നോക്കി നിന്നു…..പെട്ടെന്ന് അവനൊന്നു ചുമച്ചു കൊണ്ടെഴുന്നേറ്റപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന വളേ അവൻ കാണുന്നത്…
അവന്റെ ചാര കണ്ണുകൾ ഒന്ന് വിടർന്നു……
അവളും പതിയെ യൊന്നു പുഞ്ചിരിച്ചു…..
അവനെഴുന്നേറ്റിട്ടില്ല…..ഒത്തിരി നേരമായോ താൻ വന്നിട്ട്……ആദിയെ നോക്കി കൊണ്ട് അവനത് ചോദിക്കുമ്പോൾ അവളില്ലെന്ന മട്ടിൽ ചുമലൊന്നു കുലുക്കി…..

അവൻ പതിയെ എഴുന്നേറ്റു ജഗ്ഗിൽ വെച്ചിരുന്ന വെള്ളമല്പമെടുത് കുടിച്ചു…..ഡോക്ടർക്കെന്താ വയ്യേ….അവൾ പതിയെ അത് ചോദിച്ചത് അവന്റെ മുഖഭാവം കണ്ടിട്ട് തന്നെയായിരുന്നു…..
ഇല്ലെടോ….. ചെറിയൊരു കോൾഡ് ഉണ്ടായിരുന്നു….ഇന്നലെ രാത്രി നല്ല പനീയും….
അതാ ഇന്ന് ഹോസ്പിറ്റലിൽ പോകാതിരുന്നത് …..
അവളോടത് പറയുമ്പോൾ അവൻ മൂക്ക് അമർത്തി തുടക്കുന്നുണ്ടായിരുന്നു….. ശബ്ദമെല്ലാം ചിലമ്പിച്ചിട്ടുണ്ട്…..അപ്പോഴേക്കും ഉറങുന്നിടത് നിന്ന് ആദി പതിയെ തല പൊക്കി കൊണ്ടൊന്നു കരഞ്ഞു തുടങ്ങി……അവനെടുക്കാൻ തുടങ്ങിയ ഉടനെ തന്നെ അവൾ വേഗം വന്നാ കട്ടിലിലേക്കിരുന്നു അവനെ കോരിയെടുത്തിരുന്നു…..

അവളെ കണ്ടെന്ന വണ്ണം ഉറക്കത്തിലും അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് ഉറക്കം വിട്ട് മാറാത്ത വിധം അവളുടെ തോളിലേക്ക് ചാഞ്ഞു….അവൾ തോളിലിട്ട് ഒന്ന് കുലുക്കി അവനോന്ന് ഉറങ്ങിയെന്ന് തോന്നിയതും കട്ടിലിലേക്ക് കിടത്തി തിരിയുമ്പോൾ അവളുടെ ചുരിദാറിൽ ആ കുഞ്ഞി കൈകൾ കൂട്ടി പിടിച്ചിരുന്നു……അവൾ പതിയെ അവനരികിലായിരുന്നു കൊണ്ടൊന്നവനെ കൊട്ടി കൊടുക്കുമ്പോൾ ആ കട്ടിലിൽ ചാഞ്ഞിരിക്കുന്നത് ശെരിയല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ പരമാവധി നേരെ ഇരിക്കാൻ ശ്രമിച്ചിരുന്നു….
താനവന്റെ കൂടെയൊന്ന് കിടക്…. ഞാൻ പോയി ഫ്രഷ് ആയി വരട്ടെ…..അവളുടെ മുഖ ഭാവം അറിഞ്ഞെന്ന വണ്ണം അവനതും കൂടി പറഞ്ഞു കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവൾ സമാധാനത്തോടെ ആ ബെഡിലേക്ക് കിടന്നു…..
കുഞ്ഞിനെ ചേർത്ത് പിടിച്ചു കൊണ്ട്……അവൻ കിടന്ന യിടത്തായത് കൊണ്ട് തന്നെ അവന്റെ ഗന്ധം തന്റെ ദേഹത്താകേ പൊതിഞ്ഞത് പോലെ അവൾക് തോന്നിയിരുന്നു …….

ആ സമയത്താണ് ഗായത്രി മുറിയിലേക് കയറി വരുന്നത്……ഒരു നിമിഷം കട്ടിലിൽ കിടക്കുന്നവളെ കണ്ടതും അവളുടെ നെഞ്ചോന്ന് കലങ്ങിയിരുന്നു……ഡീ…..ഗായത്രി അമർത്തി അവളെ വിളിച്ചതും അവൾ പെട്ടെന്ന് എഴുന്നേറ്റു……ആദി ഉണർന്നോ എന്നായിരുന്നു അവളുടെ കണ്ണുകൾ ആദ്യം തിരഞ്ഞത്….
അവൻ കണ്ണുകൾ ചിമ്മി കിടക്കുന്നത് കണ്ടതും അവൾ ഗായത്രിയിലേക്ക് നോക്കി…..
കുഞ്ഞിനെ നോക്കാൻ വന്നു അവനെ സ്വന്തമാക്കിയെടുത്തതും പോരാന്നിട്ട് ഇനിയീ മുറി കൂടി നിന്റേതാക്കിയോ നീ…..ഗായത്രി ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല….

ജോലിക്ക് വന്ന മുറിയിലെ കട്ടിലിൽ കിടക്കാൻ മാത്രം അവകാശമൊന്നും ഒരു ജോലിക്കാരിക്ക് ഇല്ലെന്നത് തനിക്കും തോന്നിയതാണ്…പക്ഷെ അവനും അങ്ങനെ പറഞ്ഞത് കൊണ്ട് കിടന്നു പോയതാണ്….അവനെ പോലെ എല്ലാവരും ആയിക്കൊള്ളണമെന്നില്ലല്ലോ….
ഞാൻ അവനെ ഉറക്കാൻ വേണ്ടി ……വേദ പതിയെ അത് പറഞ് നിർത്തി….കുഞ്ഞിനെ ഉറക്കിയുറക്കി കുഞ്ഞിന്റെ തന്തയെ കൂടി കറക്കാനല്ലെടി നിന്റെ ചിന്ത….അതിനാണല്ലോ ഇരുപത്തി നാല് മണിക്കൂറും കുഞ്ഞിനെ താങ്ങി കൊണ്ട് നടക്കുന്നത്…

ഗായത്രി പുച്ഛത്തോടെ അത് പറഞ്ഞതും വേദക്ക് ദേഷ്യം വന്നിരുന്നു…..ദേ….. അനാവശ്യം പറയരുത്….നീ യതിനു വന്നന്താണെങ്കിൽ എല്ലാവരും അങ്ങനെ യാണെന്ന് കരുതേണ്ട…..
വേദ അല്പം കനത്തിൽ തന്നെയത് പറഞ്ഞതും ഗായത്രി ദേഷ്യത്തോടെ അവളെ പിടിച്ചൊരോറ്റ തള്ളലായിരുന്നു…..പ്രതീക്ഷിക്കാതെയുണ്ടായ പ്രവൃത്തി യായത് കൊണ്ട് തന്നെ വേദ പിറകിലേക്ക് വീണു പോയിരുന്നു….എന്നാൽ താഴെ വീഴാത്ത വിധം ഒരു കയ്യവളെ താങ്ങി പിടിച്ചു നിർത്തി….
മുഖത്ത് നോക്കാതെ തന്നെ ആ കൈകളെ അവൾക്ക് തിരിച്ചറിയാമായിരുന്നു….അത്ര മേൽ ആ ചന്ദന ഗന്ധം അവളെ പൊതിഞ്ഞു പിടിച്ചിരുന്നു …
അവൻ പതിയെ അവളെ എഴുന്നേൽപ്പിക്കുമ്പോൾ ആ കണ്ണുകളിലേക്കൊന്ന് നോക്കി……

അങ്ങേയറ്റം ദയനീയമായിരുന്നു അവ…..ശിവയെ കണ്ടതും ഗായത്രിയും ഒന്ന് ഭയന്നിരുന്നു…….വീട്ടിൽ വരുന്നവരോട് പെരുമാറേണ്ടതെങ്ങനെയെന്ന കോമൺ സെൻസ് പോലും നിനക്കില്ലാതായോ ഗായത്രി……..
ശിവ അവളുടെ കൈ പതിയെ വിടുവിച്ചു കൊണ്ട് ഗായത്രി യോടായി ചോദിക്കുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു…..നിനക്കാണ് കോമൺ സെൻസ് ഇല്ലാതായത്…..ഓരോരുത്തരെയും ഓരോ സ്ഥാനത് നിർത്തണം ശിവാ……ബെഡിൽ വരെ കയറി കിടക്കാൻ മടിക്കാത്തഇവളൊക്കെ……ഗായത്രി…….
ഗായത്രി ദേഷ്യത്തോടെ തന്നെ അത് പറഞ്ഞു മുഴുവനാക്കും മുന്പേ ശിവയുടെ അലർച്ചക്ക് മുമ്പിൽ അവളൊന്നു പതറി പോയിരുന്നു…..

അവൾ പിന്നീടൊന്നും പറയാനോ കേൾക്കാനോ നിൽക്കാതെ അവിടെ നിന്ന് നടക്കുമ്പോൾ വേദ അങ്ങനെ നിൽക്കുകയായിരുന്നു….അവനു വേദയുടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത പ്രയാസം തോന്നി….അവൻ പിറകിലേക്കൊന്ന് തിരിഞ്ഞു…..വേദാ…. അവള്…..
ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് … അർഹതയില്ലാത്തിടത് അതിര് വിട്ട് പെരുമാറരുതായിരുന്നു….ശിവ പറഞ്ഞു തുടങ്ങിയതിനെ ഏറെ നോവോടെ അവളവസാനിപ്പിക്കുമ്പോൾ ഗായത്രി പറഞ്ഞ വാക്കുകൾ ചങ്കിൽ കൊളുത്തി വലിക്കുന്നത് പോലെ തോന്നിയിരുന്നവൾക്ക്….വല്ലാതെ അസ്വസ്ഥമായ ആ മിഴികളിൽ നോക്കി അവൻ മനോഹരമായോന്ന് പുഞ്ചിരിച്ചു……

എടൊ…..താൻ മറ്റുള്ളവരുടെ കണ്ണുകളിൽ ഒരു ജോലിക്കാരി മാത്രമായിരിക്കാം…..പക്ഷെ…… എന്നെ സംബന്ധിച്ച്…….അവനതും പറഞ്ഞോന്നു നിർത്തുമ്പോൾ അവൾ വിടർന്ന മിഴികൾ അവനിലേക്ക് നീക്കി…..അവളുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി….അവന്റെ മനസ്സിൽ എന്തെന്നത് തനിക് വ്യക്തമായി അറിയാമെങ്കിലും അത് തുറന്ന് പറഞ്ഞാൽ സ്വീകരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല താൻ…..ഏത് നിമിഷവും ഇവിടെ നിന്നിറങ്ങി പോകേണ്ടി വരുന്നവൾക്ക് അതിനു മുമ്പേ ഇഷ്ടപ്പെട്ട ജീവിതം ജീവിച്ചു തീർക്കാനായുള്ള ഒരവസരം മാത്രമാനിതെന്ന് പറഞ്ഞാൽ അവനതൊരു പക്ഷെ ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല…..

അവൾ നെഞ്ചിടിപ്പോടെ അവന്റെ വാക്കുകൾക്ക് കാതോർത്തു…..എന്നെ സംബന്ധിച്ച് നീ ഞങ്ങൾക്കുള്ള നല്ലൊരു കൂട്ടാണ്…..
എന്നും…. എപ്പോഴും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും തരത്തിലുള്ള കൂട്ട്….
അവനവളുടെ കണ്ണുകളിൽ നോക്കി അത് പറഞ്ഞതും എന്തിനോ ആ ഹൃദയമൊന്നു പിടച്ചു…..അവന്റെ ചാര നിറത്തിലുള്ള മിഴികൾ തന്നെ ഏതോ തീവ്രമായ അനുരാഗത്തിന്റെ ആഴിയിലേക് വലിച്ചടുപ്പിക്കും പോലേ…

അവളെ തന്നെ നോക്കി നിൽക്കുന്ന അവനിൽ നിന്നും മിഴികൾ പറിച്ചെടുക്കാൻ കഴിയാതെ അവളങ്ങനെ നിൽകുമ്പോഴാണ് ആദിയുണർന്നത്…..ഇരുവരും പെട്ടെന്നു മിഴികൾ അടർത്തി മാറ്റി ……ഞാൻ… ഞാനിവന് പാലെടുക്കട്ടെ…..വേദ വേഗം കുഞ്ഞിനെയെടുത്തതും പറഞ്ഞു താഴേക്ക് നടക്കുമ്പോൾ അവനൊരു ചോദ്യം തന്നിലേക്ക് തൊടുത്തു വെച്ചില്ല എന്നതവൾക്ക് ആശ്വാസം നൽകിയിരുന്നു….അല്ലെങ്കിലൊരു പക്ഷെ അതിനൊരുത്തരം പറയാൻ താൻ ബാധ്യസ്ഥയാകുമായിരുന്നു……തന്റെ കയ്യിലുള്ള ഉത്തരങ്ങൾ അവനെ വേദനിപ്പിക്കും എന്നതിൽ കവിഞ്ഞുപ്രത്യേകിച്ചൊന്നുംസംഭവിക്കില്ല……അവളങ്ങനെ നടക്കുന്നതും നോക്കി അവൻ നിൽക്കെ അവളിൽ നിന്നൊരു മറുപടിയും ലഭിക്കാതെ നിരാശ ഉണ്ടായിരുന്നെങ്കിൽ കൂടി അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു…..

(തുടരും)