The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ആയിഷ അക്ബർ
കാർത്തിയുടെ മനസ്സും ഏറെ അസ്വസ്ഥമായിരുന്നു…..മെറിന്റെ കൂടെയുള്ള ഫോട്ടോസ് അവൻ നോക്കുമ്പോൾ നെഞ്ചിലെന്തോ ഒന്ന് പിടഞ്ഞു……താനവളിൽ നിന്ന് പാടെ അകന്ന് പോകുകയാണോ…അതിനാണോ സ്നേഹിച്ചത്….
അത്രയേ ഉള്ളായിരുന്നോ തന്റെയുള്ളിലെ പ്രണയം ….പല വിധ ചിന്തകളാൽ മനസ്സ് വീർപ്പു മുട്ടിക്കുകയാണ്……മനസ്സറിഞ്ഞു കൊണ്ടല്ലെങ്കിൽ കൂടി നാളെ മുതൽ കൃഷ്ണ തന്റെ ഭാര്യ യാണ്…….
മെറിന്റെ സ്ഥാനം കൃഷ്ണയിലേക്ക് നീങ്ങി തുടങ്ങുമോ യെന്ന് അവനു സ്വയമൊരു ഉൾഭയം പോലെ തോന്നി….മെറി….. നീയെവിടെയാ…. എന്താ എന്നെ മനസ്സിലാക്കാത്തത്…. എനിക്ക് പറയാനുള്ളതൊന്ന് കേൾക്കാത്തത്…..നിന്റെ കാര്യങ്ങളിലൊന്നും ഇത് വരെ അമിതമായി ഞാൻ കൈ കടത്തിയിട്ടില്ല…..നിന്റെ ഫ്രണ്ട് ലിസ്റ്റിൽ ഒരുപാട് ആൺകുട്ടി കളുണ്ടായിരുന്നെങ്കിലും ഒന്നിൽ പോലും ഞാൻ സംശയത്തോടെ നോക്കിയിട്ടില്ല……
പക്ഷെ…. നിനക്കങ്ങനെയായിരുന്നില്ല…….
ആകെയുള്ള കൂട്ടായ ദൃശ്യയോട് പോലും ഞാൻ സംസാരിക്കുന്നത് ഇഷ്ടമായിരുന്നില്ല……
ഒരു സംസാരത്തിനിടം നൽകി നീ വിട്ട് പോകുകയായിരുന്നെങ്കിൽ പിന്നെയും ഞാനുൾക്കൊള്ളുമായിരുന്നു…..എന്നാൽ ഇത്…..
ചിരിച്ചുകൊണ്ട് നിൽക്കുന്ന മെറിന്റെ ഫോട്ടോയിലേക്ക് നോക്കി കാർത്തി മനസ്സ് കൊണ്ടത് പറയുമ്പോൾ കൺ കോണിൽ മിഴിനീർ പറ്റി പിടിച്ചിരുന്നു ……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മനക്കൽ തറവാട്ട് മുറ്റത് വിവാഹ പന്തലുയർന്നു……രാത്രിയായതും എൽ ഇ ഡി ബൾബിന്റെ വെളിച്ചം ആ മുറ്റത്തിന്റെ ഭംഗിയെ എടുത്ത് കാട്ടി………താനാണ് ആ വിവാഹത്തിലെ വധു എന്നതാലോചിക്കുമ്പോൾ കൃഷ്ണക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു……
ഒരു വിവാഹം കൂടാൻ വന്ന ആളുടെ സന്തോഷം പോലുമില്ലാതെ താനൊരു ഭാര്യ യാവാൻ പോകുന്നു….ഇതൊന്നുമല്ലായിരുന്നു തന്റെ സ്വപ്നം….ഇത്ര വലിയ തറവാടോ തന്റെ കഴുത്തിൽ താലി ചാർത്താൻ ഇത്രയും ഭംഗിയുള്ള ഭർത്താവോ ഒന്നും താൻ ആഗ്രഹിച്ചിട്ടില്ലെങ്കിൽ കൂടി ആ ബന്ധത്തിലെ സന്തോഷവും സുരക്ഷിതത്വവും ആഗ്രഹിച്ചിരുന്നു……
തന്നെ പ്രണയം കൊണ്ട് മൂടുന്ന ഒരുവനെ സ്വപ്നം കണ്ട തനിക്ക് കിട്ടാൻ പോകുന്നവന്റെ മനസ്സിലെ പ്രണയം മറ്റൊരാളിൽ കുരുങ്ങി കിടക്കുകയാണ്…
ആലോചിക്കുമ്പോൾ തന്നെ അവളുടെ ശ്വാസത്തെ പിടിച്ചു കെട്ടുന്നത് പോലെ തോന്നിയിരുന്നവൾക്ക് …
അവളെറെഅസ്വസ്ഥയായിരുന്നു…..അവളിട്ടിരിക്കുന്ന ചുരിദാരിലേക്കൊന്ന് നോക്കി….ഇത്ര നല്ല ഡ്രെസ്സൊന്നും കണ്ട് പരിചയം പോലുമില്ലാത്ത തനിക്കിന്നിവ സ്വന്തമാണ്……എങ്കിലും മനസ്സെറെ അസ്വസ്തമാണ്…ഇവിടേക്ക് വരും വരെ തന്റെ സങ്കടങ്ങൾ അവനോടെങ്കിലും പറയാൻ തനിക്ക് കഴിഞ്ഞിരുന്നു…..
ഇപ്പൊ അതും പറ്റാത്ത അവസ്ഥയാണ്…….
രാവിലെ മുതൽ വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങൾക്കായി ഓടി നടക്കുന്നവനെ കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നത്….ആ വീട്ടിലേക്ക് ആളുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ
താഴെ വരാന്തയുടെ അങ്ങേ അറ്റത്ത് ആളില്ലാത്തിടത് നിന്ന് കൃഷ്ണ മിഴികളോപ്പി…..ആ.. ചേച്ചി ഇവിടെ നിൽക്കുവാണോ……ഞാനെത്ര തിരഞ്ഞു…..
മൈലാഞ്ചിയിടണ്ടേ……വാ…….
പെട്ടെന്ന് ശ്വേത അത് പറയാനൊഴിവില്ലാതെയെന്ന വണ്ണം അവളുടെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നിരുന്നു………
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്റെ നന്ദിനി…… ഇങ്ങനെയൊരു കല്യാണം ഇത്ര പെട്ടെന്ന് വേണമായിരുന്നോ…..അവൻ പ്രേമിച്ചെന്ന് പറഞ്ഞപ്പോഴേക്കും പേരിനു പോലും ആരുമില്ലാത്തൊരു അനാഥ പെണ്ണുമായുള്ള വിവാഹം നടത്തികുടുംബത്തിന്മാനക്കെടുണ്ടാക്കണമായിരുന്നോ…..കൃഷ്ണേട്ടനൊന്നും ഇങ്ങോട്ട് വരുന്നത് തന്നെ ഇഷ്ടമല്ല…..പിന്നേ എന്റെ നിർബന്ധത്തിന് പോന്നതാ…….വട്ടം കൂടി ഉള്ളി തൊലിച്ചു കൊണ്ടിരുന്ന പെണ്ണുങ്ങൾക്കടുത്തേക്ക് കയറി വരുമ്പോൾ തന്നെ രാധിക അതായിരുന്നു പറഞ്ഞത്…..എല്ലാവരും അവരുടെ മുഖത്തേക്കൊന്ന് നോക്കി….
അടുക്കളക്ക് പിറക് വശത്തെ ബൾബ് മാറ്റിയിടുക യായിരുന്നു കാർത്തി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു…എല്ലാവരുടെയും മുമ്പിൽ കൊച്ചാകുന്നതിനു അമ്മക്ക് കൃഷ്ണയോട് ദേഷ്യം കൂടുമോയെന്നൊരു ഭയം അവനിലുണ്ടായിരുന്നു…
എന്തൊക്കെയായാലും അവളിനി കഴിയേണ്ടത് ഇവിടെയല്ലേ…..അവൻ അവരുടെ വാക്കുകൾക്ക് കാതോർത്തു……രാധിക അവരെ പരിഹസിച്ചെണ്ണ വണ്ണം ഒരു ചിരിയോടെ നിൽക്കുമ്പോഴും കൂടെ വന്നിരുന്ന മകൾ അശ്വതി അടുക്കള പ്പുറത് നിൽക്കുന്ന കാർത്തിയെ ഇടം കണ്ണാലെ നോക്കുന്നുണ്ടായിരുന്നു…..
നന്ദിനി ഒന്നവർക്ക് നേരെ മുഖമുയർത്തി…..
അവനു വേറെ പെൺകുട്ടികളെ കിട്ടികാനിട്ടല്ലല്ലോ ഏട്ടത്തി …….ആരെ യും അവനിഷ്ടപ്പെടാത്തത് കൊണ്ടല്ലേ……..എന്തിനു പറയുന്നു…… ഈ അശ്വതി മോളെ വരെ നമ്മളവന് വേണ്ടി പറഞ്ഞതല്ലേ…….അപ്പൊ അവനിഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തിയപ്പോൾ മറ്റൊന്നും നോക്കിയില്ല……
അശ്വതിയെ കാർത്തിക്ക് വേണ്ടെന്ന് പറഞ്ഞ ആ ദേഷ്യത്തിൽ തന്നെയാണ് തന്നെ കൊച്ചാക്കാനെന്ന വണ്ണം അവരത് പറഞ്ഞതെന്ന് അറിയുന്നത് കൊണ്ട് തന്നെയാണ് നന്ദിനി അങ്ങനെ പറഞ്ഞു നിർത്തിയത്..
രാധികയുടെ മുഖം പെട്ടെന്ന് മാറി…….
അവർ ആകെ ക്കൂടി ചെറുതായത് പോലെ തോന്നി…….നന്ദിനിയുടെ വാക്കുകൾ കാർത്തി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നത് കൊണ്ട് തന്നെ അവന്റെ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു……..ഓഹ്……. ലോകത്താരും കാണാത്തത്ര വലിയൊരു സുന്ദരിയാണോ ഇപ്പൊ അവനു കിട്ടിയത്…….രാധിക നിറഞ്ഞു വന്ന അമർഷത്തേ പരിഹാസ സ്വരത്തിലാക്കി പറയുമ്പോൾ നന്ദിനി അവരെയൊന്നു നോക്കി……
ചന്ദ്രേ….. നീ പോയി അവളെയൊന്ന് വിളിച്ചു കൊണ്ട് വാ…….നന്ദിനി ചന്ദ്ര യേ നോക്കിയത് പറഞ്ഞതും അവർ സംശയത്തോടെ ഒന്ന് നോക്കി…..ആരെ….കൃഷ്ണയെയോ….മ്മ്……നന്ദിനിയത് പറഞ്ഞതും നിറഞ്ഞു വന്ന അതേ പുഞ്ചിരിയോടെ ചന്ദ്ര എഴുന്നേറ്റു……കാർത്തിയുടെ ഹൃദയം എന്തിനോ വല്ലാതെ മിടിക്കുന്നത് പോലെ തോന്നിയവന്…….ചന്ദ്ര ചെല്ലുമ്പോൾ കുട്ടികളുടെ നടുവിലായിരിക്കുന്ന കൃഷ്ണയെയാണ് കാണുന്നത്…..ആഹാ…. നിങ്ങളാണോ കല്യാണ പെണ്ണ്…. അതോ ഇവളാണോ….. ഇവളുടെ കയ്യിലല്ലേ ആദ്യമിടേണ്ടത്….
ബ്യൂട്ടിഷൻ സ്വാതിയുടെ കയ്യിൽ മൈലാഞ്ചിയിടുന്നത് കണ്ടായിരുന്നു ചന്ദ്രയത് ചോദിച്ചത്…..അത് ചേച്ചി യേ തിരഞ്ഞു കാണുന്നില്ലായിരുന്നു…. അപ്പൊ സമയം കളയണ്ടല്ലോ എന്ന് കരുതി ഇരുന്നതാ ഞാൻ…സ്വാതി അതും പറഞ്ഞു കൊണ്ട് തിരിയുമ്പോൾ ചന്ദ്ര കൃഷ്ണയെ കൂട്ടി കൊണ്ട് അടുക്കളയിലേക്ക് നടന്നിരുന്നു……..ചന്ദ്രക്ക് പിറകെയായി കൃഷ്ണ അടുക്കള പ്പടി കടന്നു വന്നതും ഒരു നിമിഷം രാധിക യുടെ കണ്ണുകൾ വിടർന്നിരുന്നു…..കാർത്തി യും പതിയെ തിരിഞ്ഞു ഒന്നവളിലേക്ക് നോക്കി…….ഒരിളം റോസ് നിറത്തിലുള്ള ചുരിദാറാണ് അവളിട്ടിരിക്കുന്നത്……
വിടർന്ന കണ്ണുകൾക്ക് ഭംഗി കൂട്ടാനെന്ന വണ്ണം നീളൻ കൺ പീലികൾ വളഞ്ഞു കിടക്കുന്നുണ്ട്……
വെട്ടിയോതുക്കിയ പോലുള്ള പുരികക്കൊടി…..
ചുവന്ന ഭംഗിയുള്ള അധരങ്ങൾക്ക് ഒരു പ്രത്യേക ആകൃതിയുമുണ്ട്…….പിറകിലേക്ക് മെടഞ്ഞിട്ടിരിക്കുന്ന അവളുടെ ചുരുണ്ട മുടികളുടെ ഭംഗി അറിയിക്കാനെന്ന വണ്ണം നെറ്റിയിലേക്ക് വീണു കിടക്കുന്ന കുഞ്ഞ് മുടികൾ മതിയായിരുന്നു……
അവന്റെ ശ്വാസത്തിനെന്തോ ഒരു മാറ്റം പോലെ തോന്നി……അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി നിന്നു….ഇത് വരെ താനവളെ നോക്കാത്ത ഏതോ കണ്ണുകളിലൂടെ മനസ്സവളെ നോക്കി കാണുകയാണ്….
അതേ….. നാളെ…. നാളെ അവളെന്റെ ഭാര്യ യാണ് എന്ന കാരണം കൊണ്ട് തന്നെയാവാം മനസ്സ് ഇത്ര മേൽ അവളിലേക്ക് ചായുന്നതെന്ന് അവനു തൊന്നി…….രാധിക അവളെ തന്നെ നോക്കി നിന്നു പോയിരുന്നു..എല്ലാം ഉണ്ടെന്ന് പറഞ്ഞ അഹങ്കരിക്കുന്ന ഇവിടെയുള്ള ഏത് പാണക്കാരി പെൺകുട്ടികളെക്കാളും ഭംഗി കണ്മഷി പോലും പടർത്താത്ത അവളുടെയാ കണ്ണുകളിലുണ്ടായിരുന്നു……അവർ പതിയെ അശ്വതിയിലേക്കൊന്ന് നോക്കി……അശ്വതിയും അവളെ കണ്ട ഞെട്ടലിൽ തന്നെയായിരുന്നു……
നന്ദിനി അഭിമാനത്തോടെ ഒന്ന് പുഞ്ചിരിച്ചു….
കൃഷ്ണ ആരുടേയും മുഖത്ത് നോക്കാൻ കഴിയാതെ അങ്ങനെ നിൽക്കുകയാണ്……കാർത്തി……..
പെട്ടെന്ന് തലയൊന്ന് ചെരിച്ചു നന്ദിനി അവനെ വിളിച്ചതുംഅവനങ്ങോട്ടചെന്നു…..അവൾക്കടുത്തേക്ക് ഒന്ന് നിന്നേ…….എന്തെന്ന ചോദ്യവുമായി നിൽക്കുന്നവനോട് അവരത് പറഞ്ഞതും ഇരുവരുടെയും ഹൃദയം വല്ലാതെ മിടിച്ചിരുന്നു……
അവൻ പതിയെ അവൾക്കടുത്തേക്കൊന്ന് നീങ്ങി നിന്നു……ഇരുവരെയും നോക്കുമ്പോൾ കണ്ട് നിൽക്കുന്നവരുടെ അദരങ്ങളിൽ തന്നെ ഒരു പുഞ്ചിരി ഊറുന്നുണ്ടായിരുന്നു….
അത്ര മേൽ ഇരുവരും അവർക്കായി പടച്ചത് പോലെ തോന്നിപ്പിച്യു……അവൾ പതിയെ അവനിലേക്കൊന്ന് മുഖമുയർത്തി……അവന്റെ മിഴികളും അവളെ തന്നെ തഴുകുന്നുണ്ടായിരുന്നു….
ആ മിഴികളെ നേരിടാൻ കഴിയാതെയെന്ന വണ്ണം കൃഷ്ണ വേഗംതാഴേക്ക്നോക്കി…….കാർത്തിയുടെ കണ്ണുകളപ്പോഴും അവളിൽ തന്നെയായിരുന്നു …..ഇനി പറ ഏട്ടത്തി…. എങ്ങനെയുണ്ട്…. രണ്ട് പേരും ചേർച്ചയുണ്ടോ …രാധികയുടെ മുഖത്തെ ഭാവങ്ങളെല്ലാം കണ്ടിട്ടും നന്ദിനി യത് ചോദിച്ചത് അവരോടുള്ള ഒരു പരിഹാസത്തിൽ തന്നെയായിരുന്നു….
ചേർച്ചയുണ്ടെന്നോ…..പരമ ശിവനും പാർവതിയും പോലെ…..നന്ദിനി യുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് രാധികയുടെ അമ്മ യായിരുന്നു…..
എല്ലാവരുടെയും മിഴികൾ അവരിലേക്ക് നീങ്ങി….
അവരുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു…..രാധിക നാണം കേട്ടത് പോലെ അങ്ങനെ യിരുന്നു ഉള്ളിയിലേക്ക് മാത്രം നോക്കി…..കാർത്തി…. നിന്റെ കുട്ടിയേ നിനക്കായി പടച്ചത് പോലെയുണ്ട്…..
കൂട്ടത്തിലിരിക്കുന്ന ലത കാർത്തിയെ നോക്കി ഒരു ചിരിയോടെ അത് പറയുമ്പോൾ എന്തിനോ അവന്റെ അധരങ്ങളും ഒരു പുഞ്ചിരിയെ കവർന്നു…….
നിന്റെ എന്ന വാക്കിൽ അവളെയീ ലോകം മുഴുവൻ തന്റെതാക്കുന്നത് പോലെ…..അവൻ അവളെ തന്നെ നോക്കി നിൽക്കുമ്പോൾ അവൾ മുഖമുയർത്താതെ അങ്ങനെ നിൽക്കുകയാണ്…….അപ്പോഴാണ് മുറ്റത്തൊരു കാറ് വന്ന് നിന്ന ശബ്ദം കേട്ട് കാർത്തി യങ്ങോട്ട് നടന്നത് …….
(തുടരും)