രചന : ആയിഷ അക്ബർ
നാളെ മുതൽ ആദിയെ നോക്കാൻ വരേണ്ടെന്ന് പറയണം…….പെട്ടെന്ന് വിഷ്ണുവത് പറഞ്ഞതും രേഖയും രേവതിയും ഒന്ന് ഞെട്ടിയിരുന്നു…..
എന്തിനാ അങ്ങനെ പറയുന്നത്….അപ്പൊ അവൾ വന്നില്ലെങ്കിൽ പിന്നേ എങ്ങനെ അവരെ ഒന്നിപ്പിക്കും…. അവരെന്നെന്നേക്കുമായി അകലില്ലേ….രേഖ അല്പം രോഷത്തോടെ തന്നെയാണത് ചോദിച്ചത്…..ഇല്ലമ്മേ ….. അവരങ്ങനെയൊന്നും അകലില്ലാ….
രണ്ട് പേരും കാണുകയും മിണ്ടുകയും ഒക്കെ ചെയ്യുന്നത് കൊണ്ടാണ് അവരവർക്ക് എത്ര മാത്രം ഹൃദയത്തിൽ പതിഞ്ഞവരാണെന്ന് അറിയാത്തത്……കുറച്ചു ദിവസം കാണാതിരുന്നാൽ അവരുടെ ഹൃദയങ്ങൾ ആസ്വസ്ഥമാകുക തന്നെ ചെയ്യും …..
ചിലതങ്ങനെയാണ്…. നഷ്പ്പെടുമ്പോഴേ സ്നേഹിച്ചതിന്റെ ആഴമറിയൂ…..വിഷ്ണു അത് പറഞ്ഞു നിർത്തുമ്പോൾ ഉള്ളിലെരിയുന്ന എന്തോ ഒന്ന് പുകഞ്ഞു നീറി…..എന്നാലും വിഷ്ണു…..
രേവതി വീണ്ടും ദയനീയമായി അത് പറഞ്ഞു…..
രണ്ട് പേരും ഒരേ ദിശയിലേക്ക് തുഴഞ്ഞെത്തണമെങ്കിൽ അവർക്കിടയിലൊരു വേർപാട് വേണം വല്യമ്മേ…..വിഷ്ണു അത് പറഞ്ഞതും അവനെ വിശ്വസിച്ചെണ്ണ വണ്ണം അവരൊന്നും മിണ്ടിയില്ല…..
അപ്പോഴും കുഞ്ഞിനെ നോക്കാൻ ആളില്ലല്ലോ…..
ഇവിടെ നിർത്താൻ ശിവ സമ്മതിക്കുകയുമില്ല……
രേഖ അപ്പോഴായിരുന്നു അവരുടെ സംശയം പറഞ്ഞത്…….ഞാനുണ്ട്… നമ്മളെല്ലാവരും ഉണ്ട്…..ഇപ്പൊ ഏട്ടന് പഴയ ദേഷ്യമൊന്നുമില്ല…..
ബാക്കി ഞാൻ പറഞ്ഞു ശെരിയാക്കി ക്കൊളാം….
തല്ക്കാലം അവളിവിടെ നിന്ന് പോകണം….
വിഷ്ണു ഗൗരവത്തിലത് പറയുമ്പോൾ രണ്ട് പേരും കേട്ട് നിന്നു……. എങ്കിലും അവളുടെ മുഖത്ത് നോക്കി വരേണ്ടെന്ന് എങ്ങനെ പറയുമെന്നറിയാതെ നിൽക്കുകയായിരുന്നു രേവതിയപ്പോൾ……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പോകാൻ സമയമായിട്ടും അവൻ വന്നൊന്ന് കണ്ടിട്ട് പോകാമെന്ന ചിന്തയിൽ നിൽക്കുകയായിരുന്നു വേദ…….മോളെ വേദാ…രേവതി അവളെ പിറകിൽ നിന്ന് വിളിച്ചത് മനസ്സിലത്രയേറെ ഉരുക്കത്തോടെ തന്നെയായിരുന്നു……അവളൊന്നു പിറകിലേക്ക് തിരിഞ്ഞു….മോളിത്ര നാളും ആദിയെ വളരേ നന്നായി തന്നെയാണ് നോക്കിയത്…..
അതിനേത്ര നന്ദി പറഞ്ഞാലും തീരില്ല…അവർ മുഖവുരയെന്നോണം പറഞ്ഞു നിർത്തിയതും അവൾ സംശയത്തോടെ അവരെ നോക്കി…….അന്നത്തെ ശിവയുടെ ദേഷ്യത്തിന്റെ പുറത്തായിരുന്നല്ലോ മോളിവിടേക്ക് വരേണ്ടി വന്നത് തന്നെ …..
ഇനിയിപ്പോ അവന്റെ ദേഷ്യമെല്ലാം കുറഞ്ഞ സ്ഥിതിക്ക് ആദിയെ ഞങ്ങൾ തന്നെ നോക്കിക്കൊള്ളാമെന്ന് വിചാരിക്കുകയാണ്…..
പിന്നേ വിഷ്‌ണു വുമുണ്ടല്ലോ…..രേവതി ആ പറഞ്ഞതേന്തെന്ന് വ്യക്തമായില്ലെങ്കിലും തന്നോടിനി വരേണ്ടെന്നാണോ പറഞ്ഞതെന്ന സംശയം കൊണ്ട് തന്നെ ചെവി രണ്ടും കൊട്ടിയടക്കപ്പെട്ടത് പോലെയവൾക്ക് തോന്നി…..നാളെ മുതൽ മോള് വരേണ്ടി വരില്ല…….ഞാൻ..ഞാൻ റീന യോട് വിളിച്ചുപറയാം……രേവതി മടിച്ചു മടിച്ചത് പറഞ്ഞതും അവളുടെ കണ്ണുകളിൽ ഇരുട്ട് കയറും പോലെ അവൾക്ക് തോന്നി….
താനിനി വരേണ്ടെന്ന് പറഞ്ഞാൽ അവർ രണ്ട് പേരും തനിക്കാരുമല്ലാതായി മാറുകയാണെന്നാണോ…..
അവരെന്ന ലോകത്ത് മനസ്സ് തുറന്നൊന്നു ജീവിച്ചു തുടങ്ങിയതേ യുള്ളൂ താൻ…..അതിനിയില്ല…..
അവരെ ദൂരെ നിന്ന് മാത്രം കാണുന്ന ഒരാളായി താൻ മാറുകയാണ്…..അവന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങളോരോന്നും മനസ്സിലങ്ങനെ തെളിഞ്ഞു നിന്നിരുന്നവളുടെ…..അവളുടെ കണ്ണുകൾ നിറയുന്നത് നോക്കി രേവതി അൽപ നേരമങ്ങനെ നിന്നു…..
പിന്നേ അത് കണ്ടില്ലെന്ന് നടിച്ചു തിരിഞ്
നടക്കുമ്പോൾ അവളാ തിണ്ണയിലേക്ക് ഊർന്നിരുന്നിരുന്നു……അപ്പോഴേക്കും അവൾക്ക് പോകാനുള്ള സമയം അതിക്രമിച്ചിരുന്നു…..
ശങ്കരേട്ടൻ മുറ്റത് വന്ന് നിന്ന് ഹോർണടിച്ചു…..
ഇനി ഇങ്ങോട്ടൊരു തിരിച്ചു വരവില്ലെന്ന തിരിച്ചറിവിൽ അവളെല്ലാവരോടും യാത്ര പറയുമ്പോൾ ഗായത്രിയും അരുണിമയും സന്തോഷം കൊണ്ട് മതി മറന്നു……
അവളുടെ കൺ കോണി ലെ നീർ തിളക്കം കാൻകെ രേഖയും രേവതിയും അവളുടെ മുഖത്ത് നോക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു……
ഇവരെ വിട്ട് പോകേണ്ടി വരുമെന്ന് തനിക്കറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചിട്ടില്ല….അവൾ മുത്തശ്ശിക്കരികിലേക്ക് ചെന്നു…….ഞാൻ….. പോകാ……
അവളത് പറയുമ്പോൾ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു……..കയ്യിലിരുന്ന ആദിയെ അവളൊന്നു കൂടി മുറുകെ പിടിച്ചു…..കണ്ണുകൾ എന്തിനോ നിറയുന്നു…..വിഷ്ണു പറഞ്ഞത് കൊണ്ട് തന്നെ ഒന്നും മിണ്ടാതെ ഇരിക്കാനെ മുത്തശ്ശിക്ക് കഴിഞ്ഞുള്ളു……
അപ്പോഴും മിഴികളിൽ നോവ് നിറചിരിക്കുന്നവളെ കാൻകെ അവരുടെ ഉള്ള് പൊള്ളുന്നുണ്ടായിരുന്നു…..അവർ ചുളിവ് വീണ കൈ വിരലുകൾ കൊണ്ടവളെ ഒന്ന് ചേർത്ത് പിടിച്ചു……വിടർന്ന ആ കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ട്……നീളൻ കൺ പീലികൾ നനഞ്ഞു കുതിർന്നിട്ടുണ്ട്……അവളുടെ കണ്ണുകളിലെ നനവ് അവരുടെ മടിയിലേക്കൂർന്നു വീഴുമ്പോഴും കണ്ടില്ലെന്ന് നടിക്കാനെ തൽക്കാലം അവർക്ക് കഴിയുമായിരുന്നുള്ളു….അവൾ അവിടെ നിന്നും ഇറങ്ങാൻ നേരം വിഷ്ണു വന്നു കുഞ്ഞിനെ വാങ്ങുമ്പോൾ അവനൊന്നു കൂടി അവളോട് പറ്റി ചേർന്നു….
ചെറുതായി ചിണുങ്ങി തുടങ്ങിയ അവനെയവൾ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് തെരു തെരെ ചുംബങ്ങൾ കൊണ്ട് മൂടി…..ഇവൻ…. ഇവൻ തന്റെ കുഞ്ഞല്ലേ……..ഇവനെ തനിക്കായി കരുതി വെച്ചതല്ലേ…. എന്നിട്ടും എന്തിനാണ് ഇത്ര പെട്ടെന്ന് പിരിയേണ്ടി വന്നത്……ഓർക്കും തോറും അവളുടെ ഹൃദയം പൊള്ളിയടർന്നു കൊണ്ടിരുന്നു…..അവനെ വിട്ട് പോകുക എന്നത് തന്റെ ഹൃദയം ഇവിടെ ബാക്കിയാക്കുന്നത് പോലെയാണ്……അവനെ വിടാൻ മടിച്ചു നിന്ന അവളിൽ നിന്നും വിഷ്ണു ആദിയെ എടുക്കുമ്പോൾ അവൾ നിറ മിഴികളുയർത്തി അവനെയൊന്ന് നോക്കി….
അങ്ങേയറ്റം ദയനീയമായി……വിഷ്ണു അത് മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു……. നീയെവിടെ ജോലിക്ക് വന്നതല്ലേ….. അത് നിർത്തി പോകുന്നതിനു ഇത്ര ഇമോഷണൽ ആവുന്നതെന്തിനാ…..ഇനി ജോലി അല്ലാതെ വേറെ വല്ല ഉദ്ദേശവുമുണ്ടായിരുന്നോയെന്ന് ആർക്കറിയാം……അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി അല്പം പരിഹാസത്തിൽ തന്നെയാണ് ഗായത്രിയത് ചോദിച്ചത്……എന്തോ അത് വേദയെ വല്ലാതെ വേദനിപ്പിച്ചത് പോലെ……..അവളൊന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ ഒന്ന് കൂടി പിറകിലേക്ക് തിരിഞ്ഞു ……
ആ വീടും ആളുകളും….. അതിനേക്കാളൊക്കെ മേലെ തന്നെ നോക്കി കൈ നീട്ടുന്ന അവന്റെയാ കുഞ്ഞി മുഖവും കാണാനെന്ന പോൽ……
അവനെ കാണാതിരിക്കാൻ തനിക്ക് കഴിയുമോ…….. ഹൃദയം വല്ലാതെ നുറുങ്ങുമ്പോൾ മനസ്സാഗ്രഹിച്ചിരുന്നത് മുഴുവൻ ശിവയെ കാണാനായിരുന്നു ….ഒരു നോട്ടത്തിലൂടെ ഒരു പുഞ്ചിരിയിലൂടെ തന്റെ നോവിനെ മായ്ച്ചു കളയാൻ കഴിവുള്ള ആ മാന്ത്രികനെ…..പക്ഷേ….. മനസ്സ് വീണ്ടും ഓർമിപ്പിച്ചു……..ഇനി താനവനെ കാണുമായിരിക്കില്ല…..അവനെ കുറിച്ചുള്ള നല്ല ഓർമ്മകൾ മാത്രമായിരിക്കും ഇനി തന്റെ ഉള്ളിലെ വെളിച്ചം……ഇരുട്ട് പടർന്നു പിടിച്ചിരുന്ന മനസ്സിലേക്ക് അവൻ പകർന്നു തന്ന വെളിച്ചം……
അവളൊന്നു കൂടി പിറകിലേക്ക് തിരിഞ് നോക്കി…….തൊണ്ടയിൽ നിന്നും പുറത്ത് വരാൻ കഴിയാത്ത ഗദ് ഗദം കണ്ണുനീറായി കുത്തിയൊലിച്ചു കൊണ്ടിരുന്നു………അവൾ കാറിലേക്ക് കയറാൻ നേരം ഒന്ന് കൂടി തിരിഞ് നോക്കി…..ആദിയുടെ കുഞ്ഞി കൈകളുടെ ചൂട് ഉള്ളിലങ്ങനെ പടർന്നു നിൽക്കുന്നത് പോലെ തോന്നിയിരുന്നവൾക്ക് …….
ആ കാറ് ചലിക്കും തോറും ഹൃദയം അലമുറയിട്ട് കരയുകയായിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്ന് ശിവ അല്പം വൈകി വന്നത് മനപ്പൂർവമായിരുന്നു….അവളുടെ മുഖത്ത് നോക്കുമ്പോൾ എന്തോ ഒന്ന് ഉള്ളിൽ കിടന്നു പിടയുന്നത് പോലെ……തുറന്ന് പറഞ്ഞിട്ടും എത്തി പിടിക്കാൻ പറ്റാതെ പോയ അവളുടെ ഇഷ്ടം ചങ്കിലങ്ങനെ കൊളുത്തി വലിക്കുകയാണ്……
അവളെ കാണും തോറും ആ നോവിന് ഭാരമേറുക തന്നെയാണ്…..എന്തിനാണ് വിധിയിങ്ങനെ…….
തന്നെ ഒരു കോമാളിയാക്കി…..അവൻ അതേ ചിന്തകളോടെ കാറ് നിർത്തി അകത്തേക്ക് കയറുമ്പോൾ ആദിയെ കൊഞ്ചിച്ചു കൊണ്ടിരിക്കുന്ന രേവതിയെയും രേഖയെയും വിഷ്ണുവിനെയുമൊക്കെയാണ് കാണുന്നത്…..
രേവതി കുഞ്ഞിനെ എടുത്തതിനു അവനെന്തെങ്കിലും പറയുമോയെന്ന ആശങ്കയിൽ അവനെയൊന്ന് നോക്കി… അവനെല്ലാവരും വേണ്ടേ….എന്ന അവളുടെ ചോദ്യം കാതുകളിൽ മുഴങ്ങിയതും അവരെ ശല്യപ്പെടുത്തുന്നില്ലെന്ന വണ്ണം അവനകത്തേക്ക് കയറി പോയതും രേവതിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നനഞ്ഞു……വിഷ്ണു……. തെറ്റ് പറ്റിയത് ഞങ്ങൾക്കായിരുന്നു….എന്റെ കുഞ്ഞിനെ ഒത്തിരി വേദനിപ്പിച്ചു…..അത് കൊണ്ട് തന്നെ ചെയ്ത തെറ്റിന് പ്രായശ്ചിതമായി അവനേറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്ന് പകരം കൊടുത്തേ മതിയാവു….
അതവളാണ്…… വേദാ……നിരാശ പടർന്ന ആ കണ്ണുകൾ തെളിഞ്ഞു കാണണമെങ്കിൽ അവന്റെ കൂടെ എന്നന്നേക്കുമായി അവൾ വേണം……
നിന്റെ ബുദ്ധി ഫലിച്ചില്ലെങ്കിൽ അവളുടെ കാലിൽ വീണിട്ടായാലും ഞാനവളെ അവനു വേണ്ടി കൂട്ടി കൊണ്ട് വരിക തന്നെ ചെയ്യും…..രേവതി നിറഞ്ഞ കണ്ണുകൾ അമർത്തി അമർത്തി തുടച്ചു കൊണ്ടത് പറഞ്ഞേഴുന്നേൽക്കുമ്പോൾ അതിൽ കലർന്ന അവനോടുള്ള അടങ്ങാത്ത വാത്സല്യം വിഷ്ണുവിനറിയുന്നുണ്ടായിരുന്നു……
(തുടരും)