The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ആയിഷ അക്ബർ
ആദിയെ കളിപ്പിക്കുമ്പോഴും വിഷ്ണുവിന്റെ കണ്ണുകൾ ശിവക്ക് പിറകിലേക്കോതുങ്ങി നിൽക്കുന്ന വേദയിലേക്ക് ഇടയ്ക്കിടെ നീണ്ടു പോയിരുന്നു……
മുത്തശ്ശി എവിടെ കണ്ടില്ലല്ലോ..അതും ചോദിച്ചു കൊണ്ട് വിഷ്ണു അകത്തേക്ക് കയറുമ്പോൾ പലരും പല വഴിക്ക് തിരിഞ്ഞു…..രേവതിയും രേഖയും ഭക്ഷണം എടുത്ത് വെക്കാൻ അടുക്കളയിലേക്ക് നടന്നു…..ഹാ….. വായു….. അല്ല…. ഗായു…..ശിവേട്ടൻ വന്നതിൽ പിന്നേ ഇവിടെ തന്നെയാണല്ലോ…..
മുത്തശ്ശിയുടെ അടുത്തേക്ക് നടക്കുമ്പോൾ വഴിയിൽ നിൽക്കുന്ന ഗായത്രിയെ കണ്ട് കളിയാക്കി കൊണ്ട് വിഷ്ണുവത് പറയുമ്പോൾ ഗായത്രിയുടെ മുഖം കൂർത്തിരുന്നു……..അല്ലെങ്കിലും അവൻ പണ്ട് മുതലേ അങ്ങനൊരു ചൊറിയനാണ്….അവൻ നടന്നതിനു പിറകെ ഗായത്രി അരുണിമയോട് കൂട്ടി പ്പിടിച്ചത് പറഞ്ഞിരുന്നു……ആദിയെ വിഷ്ണു കൊണ്ട് പോയത് കൊണ്ട് തന്നെ വേദ ശിവയുടെ പിറകിലായങ്ങനെ നിന്നു…….അവൾ കൂടെ നിൽക്കുമ്പോൾ എന്തോ ശിവയുടെ മനസ്സിലൊരു കുളിര് നിറഞ്ഞു നിന്നിരുന്നു……
വിഷ്ണു….. ശിവ…..എല്ലാവരും കഴിക്കാൻ വരു….. ഇനി കഴിച്ചിട്ടാവാം സംസാരം……
വർഷങ്ങൾക്ക് ശേഷം രേവതി മകനെ ഭക്ഷണം കഴിക്കാൻ പേരെടുത്തു വിളിച്ചു……..ശിവ ഒന്നും മിണ്ടിയില്ലെങ്കിൽ കൂടി വേദയുടെ കണ്ണുകൾ വല്ലാതെ വിടർന്നത് അവൻ ശ്രദ്ധിച്ചിരുന്നു……എല്ലാവരും കഴിക്കാനായി ആ മേശയിലേക്ക് വന്നപ്പോൾ ശിവ മാത്രം അങ്ങനെ നിന്നു……ഏട്ടാ വാ….. കഴിക്കാം…..മേശ മേൽ ചെന്നിരുന്നു വിഷ്ണു വിളിച്ചതും അവനങ്ങനെ നിന്നു…….വേദ അവനെയൊന്ന് നോക്കി……പൊയ്ക്കൂടേ എന്ന അർത്ഥത്തിൽ അവളൊന്നു മിഴികൾ ചലിപ്പിച്ചതും ഒരു നിമിഷം അവനൊന്നു നിന്ന ശേഷം പതിയെ ടേബിളിലേക്ക് നടന്നിരുന്നു……
രാജനരികിലുള്ള കസേരയിലേക്ക് അവനിരിക്കുമ്പോൾ എല്ലാവരുടെയും മുഖം ഒരു പോലെ തിളങ്ങി…….
രേവതി നിറഞ്ഞു വന്ന കണ്ണുകളോപ്പി…….
ഞാനെടുത്തോളാം അവനെ……ഭക്ഷണം കഴിക്കുന്ന വിഷ്ണുവിന്റെ മടിയിലിരിക്കുന്ന ആദിക്ക് നേരെ കൈ നീട്ടി വേദയത് പറയുമ്പോൾ വിഷ്ണു അവളിലേക്കൊന്ന് നോക്കി…..നോക്കും തോറും വീണ്ടും വീണ്ടും നോക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് അവളിലുള്ളത് പോലെ അവനു തോന്നിയിരുന്നു …..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആദിയെ ഉറക്കി തോളിലിട്ട് വേദ മുകളിലേക്ക് ചെല്ലുമ്പോൾ വിഷ്ണുവും ശിവയും മുകളിൽ സംസാരിച്ചു നിൽക്കുന്നുണ്ട്…..ഉറങ്ങിയോ…..
ശിവ പതിയെ ചോദിച്ചതിന് അവൾ അതേയെന്ന തരത്തിലൊന്ന് തല കുലുക്കി……വരാന്തയിൽ നിൽക്കുന്ന അവരെ കടന്ന് അവൾ മുറിയിലേക്ക് കയറി കുഞ്ഞിനെ തൊട്ടിലിലേക്ക് കിടത്തി…….
ശിവയുടെയും വിഷ്ണുവിന്റെയും കണ്ണുകൾ ഒരു പോലെ അവളെ പിന്തുടരുന്നുണ്ടായിരുന്നു…….
തിരികെ ആ മുറിയിൽ നിന്നിറങ്ങുമ്പോൾ അവൾ പതിയെ ശിവയിലേക്കൊന്ന് നോക്കി….
വിഷ്ണു ഇല്ലായിരുന്നെങ്കിൽ അവനോടെന്തെങ്കിലും വെറുതെയെങ്കിലും ചോദിച്ചു കൊണ്ട് അവനെ കൺ നിറയെ കണ്ട ശേഷം കിടക്കാൻ പോകാമായിരുന്നു. എന്നവൾക്ക് തോന്നിയിരുന്നു ….എന്നാൽ വിഷ്ണു കൂടെയുള്ളത് കൊണ്ട് തന്നെ അവൾ പതിയെ അവനിലേക്ക് നോക്കുക മാത്രം ചെയ്യുമ്പോൾ അവരുടെ മിഴികൾ തമ്മിൽ ഏറെ വാ ചാലമായിരുന്നു…..ആധിക്കുള്ള പാല് തിളപ്പിച്ചിട്ടില്ലേ……തിരിഞ്ഞു നടന്നവളോട് അവനത് ചോദിച്ചത് വെറുതെയാണെന്ന് അവൾക്കും അറിയുന്നത് കൊണ്ട് തന്നെ അവളുടെ കണ്ണുകളൊന്ന് വിടർന്നു…..
സാധാരണ പാല് തിളപ്പിച്ച് കുപ്പിയിലാക്കി മേശ മേൽ വെക്കുന്നത് എന്നത്തേയും പോലെ ഇന്നും അവൻ കണ്ടതാണ്….വെറുതെയുള്ള ആ ചോദ്യം തന്റെ മനസ്സിലുള്ള അതേ ചിന്തകൾ അവനിലും ഉള്ളത് കൊണ്ടാണെന്നോർക്കേ അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു…….ആ…. അവിടെ വെച്ചിട്ടുണ്ട്…അവൾ പതിയെ ആ ചാര മിഴികളിൽ നോക്കിയത് പറയുമ്പോൾ അവന്റെ കണ്ണുകളും വല്ലാതെ തിളങ്ങിയിരുന്നു……എന്ത് നല്ല കുട്ടിയാ അല്ലെ….. എനിക്ക് കണ്ടപ്പോഴേ ക്രഷ് അടിച്ചു….
നിനക്കാരെ കണ്ടാലാണ് ക്രഷ് അടിക്കാത്തത്…..
അവൾ പോയ വഴിയേ നോക്കി വിഷ്ണുവത് പറഞ്ഞതും വല്യ താല്പര്യമില്ലാത്ത മട്ടിലാണ് ശിവയത് തിരിച്ചു ചോദിച്ചത്…..ഇതത് പോലെയല്ല ഏട്ടാ….
ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ….. ഏതാണ്ട് അത് പോലെ….. ഉള്ളിലെന്തോ ഒരു പിടച്ചിൽ….വിഷ്ണു അതും കൂടി പറയുമ്പോൾ ആ വാക്കുകളിലെ ഗൗരവം അറിഞ്ഞതും ശിവയുടെ നെഞ്ചോന്ന് പിടച്ചിരുന്നു…..അവന്റെ കണ്ണുകളിൽ പതിവില്ലാത്ത ഒരു തിളക്കം കാണുന്നുണ്ട്…എന്തായാലും ഞാനിവിടെ ഉണ്ടല്ലോ……കൂടുതൽ അറിയുമ്പോഴും ഈ തോന്നൽ നിൽക്കുവാണെങ്കിൽ നമുക്കവളെയിങ്ങെടുക്കാം…….സുന്ദരനും സുമുഖനുമായ സർവോപരി സൽഗുണ നുമായ എന്നെ അവൾക്ക് ഇഷ്ടപ്പെടാതിരിക്കില്ലല്ലോ……..
എന്ത് കൊണ്ടും അവൾക്ക് എന്നെക്കാൾ നല്ലൊരു പയ്യനെ കിട്ടുമോ……
വിഷ്ണു താടിയിലൂഴിഞ്ഞു കൊണ്ടൊരു കുസൃതി ചിരിയോടെ അത് പറയുമ്പോൾ ശിവയുടെ ഉള്ളം നീറുകയായിരുന്നു….അപ്പൊ ശെരി ഏട്ടാ ഗുഡ് നൈറ്റ്…..വിഷ്ണു അതും പറഞ്ഞു താഴേക്ക് പോകുമ്പോൾ ശിവ അങ്ങനെ നിന്നു….ആദ്യമായി കണ്ട വിഷ്ണുവിന് പോലും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പെൺകുട്ടിയാണവൾ….അവൻ പറഞ്ഞത് പോലെ എല്ലാം കൊണ്ടും അവനവൾക്ക് ചേരും…..താനൊരു രണ്ടാം കെട്ട് കാരനാണ്……
അവളെ ആഗ്രഹിക്കാൻ അർഹതയുണ്ടോ എന്ന് മനസ്സ് സ്വയം ചോദ്യം ചോദിച്ചു തുടങ്ങിയിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ എഴുന്നേറ്റ് അവൾ അടുക്കളയിൽ നിൽക്കുമ്പോഴാണ് വിഷ്ണു അങ്ങോട്ട് വരുന്നത്…..
അമ്മേ…. ഇന്ന് കഴിക്കാനെന്താ….അതിന്നലെ രാത്രിയെ നീ പറഞ്ഞു വെച്ചതല്ലെടാ…അവനത് ചോദിച്ചതും രേഖ ചിരിയോടെയാണത് പറഞ്ഞത്….
അപ്പോഴാണ് വിഷ്ണുവിന്റെ കണ്ണുകൾ അവർക്കടുത്തായി നിൽക്കുന്ന വേദയിലേക്ക് നീങ്ങുന്നത്…..തന്റെ പേരെന്താ…..അവൻ അവളെ നോക്കിയത് ചോതിച്ചതും അവളോട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ മിഴികൾ പെട്ടെന്ന് അവനിലേക്കൊന്നുയർത്തി….
വേ… വേദാ…..അവൾ പതിയെ പറഞ്ഞതും അവനൊന്ന് പുഞ്ചിരിച്ചു……വിഷ്ണു അവിടെ തന്നെ നിൽക്കുകയാണെന്ന് കണ്ടത് കൊണ്ട് തന്നെ അവളല്പം മടിയോടെ അവിടെനിന്ന്നടന്നിരുന്നു….നല്ല കുട്ടിയല്ലേ….അവൾ പോയ വഴിയേ നോക്കിയാണ് വിഷ്ണുവത് പറഞ്ഞത്….ശെരിയാടാ…. നല്ല കുട്ടിയാ….നമുക്ക് തന്നെ ഇങ്ങേടുത്താലോ അവളെ എന്ന് ആലോചിക്കുവാ…വിഷ്ണു പറഞ്ഞതിനോട് രേഖ യിൽ നിന്നങ്ങനെയൊരു മറുപടി അവനോട്ടും പ്രതീക്ഷിച്ചിരുന്നില്ല….
അപ്പോ അവളത്രയേറെ അമ്മയുടെ മനസ്സിലും പതിഞ്ഞിട്ടുണ്ടെന്ന് അവനു മനസ്സിലായിരുന്നു….
വിഷ്ണുവിനു വേദയെ എടുക്കുന്നതിനു കുറിച് രേഖ പറഞ്ഞതും രേവതിയുടെ മുഖമാകെ മാറിയിരുന്നു…
കാരണം തന്റെ മനസ്സിൽ അവളെ താനെപ്പോഴേ ശിവക്ക് വേണ്ടി കരുതി വെച്ചു കഴിഞ്ഞതാണ് ..
പക്ഷെ അവരൊന്നും മിണ്ടിയില്ല….മനസ്സിൽ തോന്നിയ പ്രയാസത്തെ ഒരു പുഞ്ചിരിയാലെ മറച്ചു പിടിച്ചു……എനിക്കും കുഴപ്പമൊന്നുമില്ല അമ്മേ…. എനിക്കിഷ്ടമയി….
വിഷ്ണു അവളെ മനസ്സിൽ ഓർത്തൊരു ചിരിയോടെ അത് പറഞ്ഞതും രേഖ അവനെ യൊന്നു കൂർപ്പിച്ചു നോക്കി….അതിനു നിനക്കെന്തിനാ ഇഷ്ടപ്പെടുന്നത്….ഞാൻ പറഞ്ഞത് ശിവക്ക് വേണ്ടി അവളെ ആലോചിക്കുന്ന കൂട്ടമാണ്…..രേഖ ചിറി കോട്ടി കൊണ്ടത് പറഞ്ഞതും വിഷ്ണുവിന്റെ മുഖമാകേ ചമ്മി പോയിരുന്നു …….രേവതി കണ്ണുകൾ വിടർത്തി രേഖയിലേക്കൊന്ന് നോക്കി…
മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ആശ്വാസം അവരറിയുന്നുണ്ടായിരുന്നു …..
ഏട്ടനോ……..,വിഷ്ണു വീണ്ടും സംശയത്തോടെ ചോദിച്ചു….മ്മ്…. ഏട്ടന് തന്നെ…. അവനു എതിർപ്പില്ലെന്ന് അറിഞ്ഞാൽ ആ നിമിഷം ഞങ്ങളിത് നടത്തും…. അല്ലെ ഏട്ടത്തി….രേഖ രേവതിയുടെ മനസ്സറിഞ്ഞെന്ന വണ്ണം അത് ചോദിക്കുമ്പോൾ അവർ നിറഞ്ഞു വന്ന സന്തോഷത്തോടെ തല കുലുക്കി……..ഏട്ടനോരു മുരടനല്ലേ….അവര് രണ്ട് പേരും സെറ്റാവുമോ…..വിഷ്ണുവിന്റെ മനസ്സിലെ സംശയം കെട്ടടങ്ങിയിരുന്നില്ല….നീ പോയി അവരെ നന്നായോന്ന് നിരീക്ഷിക്ക്….എന്നിട്ട് അവന്റെ മനസ്സോന്നറിഞ്ഞിട്ട് വാ…..രേഖ അത് പറയുമ്പോൾ വിഷ്ണുവിന് അല്പം അമർഷം തോന്നിയിരുന്നെങ്കിലും അവനൊന്നും മിണ്ടാതെ അവിടെ നിന്നും നടന്നിരുന്നു………
(തുടരും)