രചന – കാന്താരി
ദിവസങ്ങൾ പെട്ടന്ന് പൊയ്ക്കോണ്ടിരുന്നു, നാളെയാണ് ഇവിടെ അമ്പലത്തിൽ ഉത്സവം. ഉത്സവം അടുത്ത് തുടങ്ങിയപ്പോൾ അമ്മയുടെ മുഖം മാറി തുടങ്ങിയിരുന്നു, അച്ഛനെ പറ്റി ഓർത്തിട്ടയിരിക്കും. നന്ദൻ പഴയതിലും ഉഷാറായി ഓടി ചാടി നടക്കുന്നുണ്ട് ഉത്സവത്തിന്റെ തിരക്കിൽ ആയതിനാൽ വലിയ ശല്യമൊന്നുമില്ല അവനെ കൊണ്ട്. ഇപ്പോ ഞങ്ങൾ അമ്പലത്തിൽ പോവുകയാണ്.. നൈസായി സിദ്ധുവേട്ടന് ഒരു മെസ്സേജ് അയച്ചു അപ്പൊ അമ്പലത്തിൽ വെച്ചു കാണാമെന്നു പറഞ്ഞു. “ഒന്ന് മാറി നടക്കുമോ… ” എന്നെ വന്നു തട്ടിയ നന്ദനോട് കലിപ്പായി ഞാൻ പറഞ്ഞു “ഞാനൊന്നു തട്ടിഎന്ന് കരുതി നീ ഉരുകി പോവുമോ… ” “ആാ ചിലപ്പോൾ പോവും… നാണമില്ലതവൻ ” ഓരോന്ന് പിറു പിറുതു ഞാൻ എല്ലവരുടെയും മുന്നിൽ ഒരാവേശത്തിൽ ചാടി കേറി നടന്നു…
തിരിഞ്ഞു നോക്കിയപ്പോൾ അവരെയൊന്നും കാണുന്നു കൂടിയില്ല ആാ പരിസരം ഫുളും സർവന്താകാരം… പേടിച്ചിട്ടു കയ്യും കാലും വിറച്ചിട്ട് മുള്ളൻ മുട്ടുന്നു…. അതിനിടയിൽ ആരോ എന്റെ അടുത്തേക്ക് വന്നു, ഇരുട്ട് ആയതിനാൽ ആരാണെന്നു കാണുന്നതുമില്ല… “ആ….. രാ…” വിറച്ചു കൊണ്ട് ഞാൻ ചോദിച്ചു. പെട്ടന്ന് അയാൾ എന്റെ വായ പൊതി പിടിച്ചു, വേറൊരാൾ എന്റെ കാലും 🔸🔸🔸 ഐശുന്റെ മെസ്സേജ് കണ്ടു അമ്പലത്തില്ലേക്ക് പോവുമ്പോഴാണ്… അവരെല്ലാവരെയും ഞാൻ കണ്ടത് അവർ പോയി കഴിഞ്ഞു പോവാമെന്ന് കരുതി ഞാനും അജുവും കൂടി അവർ കാണാത്ത രീതിയിൽ ഒളിഞ്ഞു നിന്നു. “സിദ്ധു… നീ കണ്ടോ… ആ നന്ദൻ അതാ ഐശുനെ തട്ടി തടഞ്ഞു നടക്കുന്നു ” “ആ പന്നിനെ ഞാൻ കൊല്ലും ” അതും പറഞ്ഞു നിന്നപോഴാണ് പെണ്ണ് അവനെ ചീത്ത പറഞ്ഞു കൊണ്ട് മുന്നിൽ പോവുന്ന കണ്ടേ… പെട്ടന്ന് തോന്നിയ കുസൃതിക്ക് ഞാനും അജുവും അവളെയങ്ങ് പൊക്കി.
വായ പൊതിയ എന്റെ കൈയിൽ പെണ്ണ് കടിച്ചു “ആാാാ…. ” “വിടാടാ…. പന്നികളെ.. എന്നെ.. ” “പന്നി നിന്റെ മറ്റവൻ… ” – ദേഷ്യത്തിൽ അജു പറഞ്ഞു “ഡാ… അത് ഞാനല്ലേ.. ” “സോറി.. ഞാനത് ഓർത്തില്ല.. ” ഞങ്ങളതു പറഞ്ഞപ്പോഴാണ് ഐശു ഞങ്ങളെ നോക്കിയത് “നിങ്ങളോ… ” – ഐശു അന്തംവിട്ട് പറഞ്ഞു “അതെ ഞങ്ങൾ തന്നെ… എന്തേയ് ഇഷ്ട്ടയില്ലേ.. ” “ഞാനങ്ങു പേടിച്ചു പോയി… കൂട്ട ബലാത്സംഗം ആണെന്ന് കരുതി ” “ബലാത്സംഗം… അതും നിന്നെ ചാൻസില്ല ഐശു… നീയൊന്നു വായ തുറന്നൽ ബലാത്സംഗവീരന്മാർ ജീവനും കൊണ്ട് ഓടും… ” അജു അവളെ കളിയാക്കി പറഞ്ഞപ്പോൾ പെണ്ണ് അവന്റെ പുറം ചെണ്ടയാക്കി “സാമാദ്രോഹി… നോക്കി നിക്കാതെ ഈ സാധനത്തിനെയൊന്നു പിടിച്ചു മാറ്റ്… ” അജുന്റെ രോദനം കണ്ടപ്പോൾ ഞാൻ പോയി അവളെ പൊക്കി മാറ്റി നിർത്തി.
“ഇവിടെ കിടന്നു അടിയുണ്ടക്കാതെ നീ പോവാൻ നോക്ക് ഐശു… നിന്നെ അവരൊക്കെ അനേഷിച്ചു നടക്കുന്നുണ്ടാവും… ” “ഞാൻ പോണോ.. കുറച്ചു കഴിഞ്ഞു പോയാൽ പോരെ… നന്ദൻ വെറുതെ വന്നു തട്ടും മുട്ടുമൊക്കെ ചെയ്യുവാ… ” എന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ട് ഐശു പറഞ്ഞു. “അവൻ നിന്നെ ഒന്നും ചെയ്യില്ല ഞങ്ങൾ നിന്റെ പുറകെ തന്നെയുണ്ട്… ചെല്ല്.. ” ഞാൻ പറഞ്ഞതാനുസരിച്ചു കൊണ്ട് അവൾ അമ്പലത്തില്ലേക്ക് നടന്നു. കുറച്ചു പിന്നില്ലായി ഞങ്ങളും. (തുടരും )

by