17/04/2026

അനുരാഗി : ഭാഗം 43

രചന : ആയിഷ അക്ബർ

സർ…… റൂമൊന്നും ഒഴിവില്ല…..
അല്പ നേരം വെയിറ്റ് ചെയ്യുമ്പോഴേക്കും റൂം റെഡി യാക്കാം……അറ്റൻഡർ വന്നത് പറഞ്ഞതും ശിവ ശെരിയെന്ന അർത്ഥത്തിൽ തല കുലുക്കി…..വാ……..ഐ സി യു വിന്റെ ഉള്ളിലേക്ക് മിഴികൾ തെന്നി നീക്കി നിൽക്കുന്നവളെ അവൻ വിളിച്ചു…..എങ്ങോട്ടെന്ന ചോദ്യം അവളുടെ നാവിൻ തുമ്പിൽ വന്നു നിന്നെങ്കിലും തിരിഞ്ഞു നടന്ന അവനു പിറകെ അവളും പതിയെ നടന്നു….

അവൻനടന്നുകയറിയത്കാന്റീനിലേക്കായിരുന്നു…..വാഷിംഗ്‌ ഏരിയ യിലേക്ക് കയറി ചെന്നവൻ കൈ കഴുകുന്നതോടൊപ്പം ഇരു കൈകൾ കൊണ്ടും വെള്ളം മുഖത്തേക്ക് തളിച്ചു……എറെ നേരത്തെ ഉരുക്കത്തിന്റെ എല്ലാ അവശേഷിപ്പും ആ വെള്ളത്തിലൂടെ ഒലിച്ചു പോയത് പോലെ…….അവൾ അപ്പുറത് നിന്ന് അവനെ തന്നെ നോക്കുകയാണ്…..താനും ഫ്രഷ് ആയിക്കോ….അവനവളോടതും പറഞ്ഞു കൊണ്ട് കയ്യിലുള്ള നനവ് കൊണ്ട് മുടിയൊന്ന് മുകളിലേക്കൊതുക്കി വെച്ചു………

അവളും നീളൻ കൈകളിൽ വെള്ളം നിറച്ചു മുഖത്തേക്കൊഴിച്ചു…..അവന്റെ മിഴികൾ അവളിൽ പതിഞ്ഞു നിന്നു……..എന്താ തനിക്ക് വേണ്ടത് …ഇത്ര നേരം ഒന്നും കഴിച്ചിട്ടില്ലല്ലോ…..
ടേബിളിന്റെ ഇരുവശവുമായി ഇരുന്നപ്പോഴായിരുന്നു അവനത് ചോദിച്ചത്….ഒന്നും വേണ്ടെനിക്ക്…. വിശപ്പില്ല…….അവൾ പതിയെ പറഞ്ഞു…..
കേശവേട്ടാ…അവൻ അവളെ നോക്കി കൊണ്ട് തന്നെ അവിടെയുള്ള ആളെ വിളിച്ചു……ആ ഡോക്ടറെ….. ഇന്നെന്താ നൈറ്റ്‌ ആണോ…..
അല്ലാ…. മോനോന്ന് വീണു….അയാൾ വന്ന് സ്നേഹത്തോടെ ചോദിച്ചതും അവനും പതിയെ മറുപടി പറഞ്ഞു…..അയ്യോ… എന്നിട്ടെന്ത് പറ്റി….ഇല്ലാ.. ഇപ്പൊ കുഴപ്പമില്ല…..

അവരുടെ സംഭാഷണങ്ങൾ നീളുന്ന സമയത്താണ് അയാളുടെ കണ്ണുകൾ വേദയിൽ പതിഞ്ഞത്……
ഭാര്യ യായിരിക്കും അല്ലെ..അയാൾ പെട്ടെന്നത് ചോദിച്ചതും പ്രതീക്ഷിക്കുന്നില്ലെന്നത് കൊണ്ട് തന്നെ അവളും അവനും ഒരു പോലെ ഞെട്ടി….രണ്ട് പേരുടെ യുള്ളിലും എന്തോ ഒന്ന് ശക്തിയായി മിടിച്ചു….ഒരു ചോദ്യം ബാക്കിയാക്കി അയാൾ വെച്ചില്ലെന്നത് നൽകിയ ആശ്വാസത്തിൽ ശിവ മൗനത്തെ കൈ കൊണ്ടു……രണ്ട് പേർക്കും കഴിക്കാനുള്ള ഊണിനു ഓർഡർ കൊടുക്കുമ്പോഴും ശിവയുടെ കണ്ണുകളിലെ പിടപ്പ് മാറിയിട്ടില്ലായിരുന്നു…..

വേദയൊന്നും മിണ്ടാതെ അങ്ങനെയിരുന്നു…..ഭക്ഷണം വന്ന് കഴിഞ്ഞു ഇരുവരും വേഗം തന്നെ കഴിച്ചെഴുന്നേറ്റു….വീണു പോകാതിരിക്കാൻ വേണ്ടി മാത്രം കഴിക്കുന്നു എന്നെ ഉണ്ടായിരുന്നുള്ളു…..ആദിക്ക് എന്തെങ്കിലും കൊടുത്ത് കാണുമോ അവര്……കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൾ പെട്ടെന്ന് അവനോടത് ചോദിക്കുമ്പോൾ ആ ചോദ്യത്തിന് വല്ലാത്ത ഭാരമുണ്ടായിരുന്നു…..ഒരമ്മയുടെ ഹൃദയത്തിന്റെ ഭാരം……മ്മ്…അതൊക്കെ അവര് നോക്കി ക്കോളും….. ഞാൻ പറഞ്ഞിട്ടുണ്ട്……
അവനങ്ങനെ കിടക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ടാണ് ഞാനകത്തേക്ക് പോകാത്തത്……

അവനും തന്റെ യുള്ളിലെ വേദന അവൾക്ക് മുമ്പിലിറക്കി വെക്കുമ്പോൾ അവിടെ നനവുള്ള ഒരു നിശബ്ദത തളം കെട്ടി നിന്നു……കഴിച്ചു കഴിഞ്ഞവർ നേരെ പോയത് അവന്റെ ക്യാബിനിലേക്കായിരുന്നു….അവനകത്തു കയറി ചെയറിലേക്കിരുന്നതും അവൾ അടഞ്ഞു കിടക്കുന്ന ജനാല കമ്പിയിൽ പിടിചങ്ങനെ നിന്നു.. ശിവയും കണ്ണുകളടച്ചങ്ങനെ ചാരി കിടന്നു…..എന്താ…. എന്താ ശെരിക്കും ഉണ്ടായത്…എങ്ങനെയാ വീണത് …..നനവൂറിയ ആ ശബ്ദം കേട്ടതും അവനൊന്നു കണ്ണുകൾ തുറന്നു……

നിറ മിഴികളാലെ അവൾ തന്നെ നോക്കി നിൽക്കുകയാണ്…….ഉറങ്ങിയപ്പോൾ നിലത്തു കിടത്തി ഞാൻ താഴേക്ക് വന്നതാണ്……
എഴുന്നേറ്റാ ൽ അവൻ കരയുന്നതല്ലേ…..കരയുന്ന ശബ്‍ദമൊന്നും കേട്ടില്ല….. ഞാനിറങ്ങിയിട്ട് വളരേ കുറച്ചു സമയമേ ആയിരുന്നുള്ളു……അവൻ മുട്ട് കുത്തി വന്നു കോണിപ്പടികളിറങ്ങിയതാവാം……
ശിവ അത് പറഞ്ഞു നിർത്തുമ്പോൾ ഉള്ളിലെ ഭാരം കൊണ്ട് തല കുനിഞ്ഞു പോയിരുന്നു….ആ ചാര കണ്ണുകളിലെ വേദന അവളിലേക്കും ഒരു വേള പടർന്നു…..

ഞാൻ….. ഞാനൊരു കാര്യം ചോദിച്ചോട്ടെ തന്നോട്…….ശിവ ഇരു കൈകൾ കൊണ്ടും കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പെട്ടെന്നത് ചോദിച്ചതും അവളുടെ ഉള്ളൊന്ന് പിടച്ചു…….
വിടർന്ന കണ്ണുകൾ വിടർത്തി അവനിലേക്ക് നോക്കി നിൽക്കുമ്പോൾ അവൻ ചോദിക്കാൻ പോകുന്നത് മുൻപ് തന്നോട് ചോദിച്ച ചോദ്യമാണോ എന്നവൾക്ക് ഭയം തോന്നിയിരുന്നു…….എങ്ങനെയാ…. എങ്ങനെയാ നിനക്കിത്രയേറെ എന്റെ മോനെ സ്നേഹിക്കാൻ കഴിയുന്നത്……
ഒരു പക്ഷെ അവന്റെ പെറ്റമ്മയേക്കാളേറെ…..

അവനത് പറയുമ്പോൾ വാക്കുകളിൽ എടുത്ത് കണ്ടിരുന്നഒരുഭാവമുണ്ടായിരുന്നു……ഉത്തരമില്ലാത്ത ഒരു ചോദ്യമാണ് അവൻ തന്നോട് ചോദിച്ചത്….
അല്ലെങ്കിലും ഉള്ളിൽ തോന്നുന്ന സ്നേഹത്തേ എങ്ങനെയാണ് ഒരാൾക്ക് മുമ്പിൽ വിശദീകരിക്കാൻ കഴിയുന്നത്…..അവളൊന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു…..അപ്പോഴേക്കും പോക്കറ്റിൽ കിടന്നിരുന്ന ശിവയുടെ ഫോൺ റിങ് ചെയ്തു…..
ആ…. ഓക്കെ…..വേദ അവനെ തന്നെ നോക്കി നിൽക്കുമ്പോൾ അവനത് മാത്രം പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്ത് ധൃതിയിലെഴുന്നേറ്റു..

ഐ സി യു വിൽ നിന്നാണ്….വാ…..അവനതും പറഞ്ഞുകൊണ്ട്നടന്നതുംഅവളുംപിറകെനടന്നു…….സർ…..അകത്….കുഞ്ഞിന്റെ കൂടെ നിൽക്കാനൊരാളു വേണം….പുറത്തേ ഇന്ററക്ഷനൊന്നുമില്ലാതെ അകത്തു തന്നെ നിൽക്കണം…….അമ്മയില്ലാത്ത സ്ഥിതിക്ക്…. കുഞ്ഞിനേറ്റവും കംഫര്ട്ടബിളായ സാർ തന്നെ നിൽക്കുന്നതാവും നല്ലത്….സിസ്റ്റർ ഒരു പ്രയാസത്തോടെ അത് പറഞ്ഞു നിർത്തുമ്പോൾ ശിവയുടെ ഉള്ളൊന്ന് പിടച്ചു…

അവൻ പതിയെ അവളിലേക്കൊന്ന് നോക്കി ……
ആ കണ്ണുകൾ തന്നോടെന്തോ പറയാൻ ശ്രമിക്കുന്നുണ്ട്… ഞാനുള്ളപ്പോൾ അവനെങ്ങനെ അമ്മയില്ലാത്തവനാകുമെന്നൊരു ചോദ്യം അവളുടെ തൊണ്ട ക്കുഴിയിൽ തടഞ്ഞു നിൽപ്പുണ്ട്…..മുമ്പിത് പോലൊരു ദിവസം ആശുപത്രി വരാന്തയിൽ വെച്ച് തണുത്തു മരവിച്ച കുഞ്ഞി കൈകളിൽ പിടിച്ചതിനു പകരമായി ഇന്നവന്റെ ചൂടുള്ള കൈകളിൽ തനിക്ക് മതി വരുവോളംചുംബിക്കണം……ഇനിയൊരിക്കലും വരില്ലെന്ന പോൽ തന്നിൽ നിന്നും മടങ്ങിയ ഒരുവന് പകരമായി ഇവനെ എന്നെന്നേക്കുമായി നെഞ്ചോട് ചേർത്ത് പിടിക്കണം…….

അന്നൊരു നാൾ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയേ നിരാശയിലാഴ്ത്തിയ വിധി യോട് പകരം വീട്ടാനെന്ന വണ്ണം ഇവന്റെ തിരിച്ചു വരവിൽ മനസ്സ് നിറഞ്ഞു സന്തോ ഷിക്കണമായിരുന്നവൾക്ക്…….അവളുടെ കണ്ണുകളിൽ നീർത്തുള്ളികൾ നിറഞ്ഞു….അവൻ അകത്തേക്ക് കയറാനെന്ന വണ്ണം ഡോറിൽ പിടിച്ചതും അവളുടെ മിഴികൾ നിറഞ്ഞൊഴുകി…..അവനൊന്നു നിശ്ചലനായി…..പിന്നേ പതിയെ അവളിലേക്ക് തിരിഞ്ഞു….അവൾ പ്രതീക്ഷയോടെ മിഴികൾ അവനിലേക്ക് നീക്കി……

താൻ പൊയ്ക്കോ…..അവനത് പറഞ്ഞതും അവളുടെ മനസ്സ് വല്ലാതെ നിറഞ്ഞു……. സർ…. അത്….കേട്ട് കൊണ്ടിരുന്ന നഴ്സിന്നത് ഉൾകൊള്ളാൻ ആയില്ലെന്ന വണ്ണമാണ് അവര് ഒരു പ്രയാസത്തോടെ അത് പറഞ്ഞത്……എന്താ മേഘാ… എനി പ്രോബ്ലം…..ശിവ അത് ചോദിക്കുമ്പോൾ വേദയും അവരിലേക്ക് നോക്കി…..അല്ലാ…… കുഞ്ഞിനെ നോക്കുന്ന ആളെന്നത് ഓക്കേ യാണ്…. പക്ഷെ ഈ സിറ്റുവേഷനിൽ കൂടെ നിൽക്കാൻ നല്ലത് സ്വന്തക്കാരാരെങ്കിലുമല്ലേ…..

മേഘ അല്പം നീരസത്തോടെ തന്നെ അത് പറഞ് നിർത്തുമ്പോൾ വേദ പതിയെ തല കുനിച്ചു…..
താനല്ലേ പറഞ്ഞത് അവനേറ്റവും കംഫർട് ആയ ആള് മതിയെന്ന്…..എന്നെക്കാളും മറ്റാരേക്കാളും അവനു കംഫർട് ഇവളാണ്……ശിവ മേഘ സിറ്ററെ നോക്കി അത് പറഞ്ഞതും അവരുടെ മുഖത്തൊരു ചമ്മൽ പടർന്നിരുന്നു…വേദയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി…..പിന്നേ സ്വന്തം….. അതും അങ്ങനെയാ…..ശിവ വീണ്ടും ഒരു താളത്തിലങ്ങനെ പറയുമ്പോൾ വേദയിലേക്കൊന്ന് നോക്കി…..അവൾ അവനെ തന്നെനോക്കിനിൽക്കുകയാണ്….ഇനിയുള്ള അവന്റെ വാക്കുകൾക്കെന്ന പോൽ….

ഇവള്….. ഇവള് ഞങ്ങളുടെ സ്വന്തമാ……
അവൻ അധരങ്ങളിൽ പടർന്നൊരു കുഞ്ഞ് പുഞ്ചിരിയോടെ അത് പറഞ്ഞതും വേദയുടെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയിരുന്നു….
അവൾക്ക് ശ്വാസമെടുക്കാൻ പോലും പ്രയാസമുള്ളത് പോലെ ഒരു തരം ആനന്ദം അവളെ വീർപ്പ് മുട്ടിച്ചു….അവന്റെ ചാര കണ്ണുകൾ അവളിൽ കൊളുത്തി വലിക്കുമ്പോൾ മനസ്സ് പേരറിയാത്ത വികാരത്തെ പേറിയെന്നത് കൊണ്ട് തന്നെ അവൾ വേഗം ആ ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു……..

(തുടരും)