രചന – അജി
“മോൾ വിഷമിക്കേണ്ട…. ഇപ്പൊ മോൾക്ക് കുഴപ്പം ഒന്നും ഇല്ല…. നമുക്ക് ഇപ്പൊ തന്നെ മോളെ അമ്മയുടെ അടുത്ത് പോവാം…. ഓകെ….”
“മ്മ്….”
അവൾ പുഞ്ചിരിയോടെ അവനെ നോക്കി….!
സാന്ദ്ര നിരാശയോടെ ആണെങ്കിലും അവർക്കൊപ്പം ഉണ്ടായിരുന്നു….അങ്ങനെ ഒരാൾ കൂടെ ഉള്ളതായി മോളോ എബിയോ ഒരു നോട്ടം കൊണ്ട് പോലും കാണിച്ചില്ല….!
“അമ്മേ…..”
മോൾ വണ്ടിയിൽ നിന്നും ഇറങ്ങിയ പാടെ ആ വിളിയോടെ അകത്തു കയറി….!
“മോളെ….”
മീനു അവൾക്കരികിലേക്ക് ഓടി വന്നു മുട്ട് കുത്തി ഇരുന്നു മോളെ ചേർത്ത് പിടിച്ചു കവിളിലും നെറ്റിയിലും ഉമ്മ വെക്കാൻ തുടങ്ങി…..
“ഇതാണ് ഒരു അമ്മയുടെ സ്നേഹം…. നീ ഒരിക്കൽ എന്കിലും മോളെ ഇത് പോലെ ചേർത്ത് പിടിച്ചു ഒരു ഉമ്മകൊടുത്തിട്ടുണ്ടോ…..”
എബിയുടെ ചോദ്യത്തിൽ സാന്ദ്രയുടെ തല താണു…..!
“മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ…..”
“അവളുടെ അമ്മയായി നീ കൂടെ ഉണ്ടെങ്കിൽ നമ്മുടെ മോൾക്ക് ഒന്നും ഉണ്ടാവില്ല…..”
എബിയുടെ വാക്കിൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു….!
“മോൾ വാ…അമ്മ മോൾക്ക് കഴിക്കാൻ തരാം….”
മോളെ കയ്യിൽ എടുത്തു മീനു കിച്ചണിലേക്ക് നടന്നു…..!
“ഞാൻ മോളെ അമ്മയാണ് എന്ന് ഇടക്ക് പറഞ്ഞു കൊണ്ടല്ല അമ്മയാണെന്ന് തെളിയിക്കേണ്ടത്….അത് പ്രവൃത്തിയിൽ തോന്നേണ്ടതാ…. നിന്റെ മോളോടുള്ള പെരുമാറ്റത്തിൽ ഒരിക്കൽ പോലും നീ മോളെ അമ്മയാണെന്ന് എനിക്ക് തോന്നിയിട്ടില്ല….”
സാന്ദ്ര അപ്പോഴും ഒന്നും മിണ്ടാൻ ആവാതെ തന്നെ നിന്നു…..!
വീണ്ടും ഞാൻ തോറ്റു പോയി…. സ്നേഹം കൊണ്ട് മീനു എന്നെ തോൽപിച്ചു…. മോൾ എന്നല്ല ആരും എന്നെ അംഗീകരിക്കാൻ പോന്നില്ല….!അവൾ വിഷമത്തോടെ ആണെങ്കിലും അത് ഉൾക്കൊണ്ടു….!
&&&&&&&&&&&&&&&
“മീനു….”
മീനു എബിയെ നോക്കാതെ തന്നെ ചോദിച്ചു…. എബി അവളെ തന്നെ നോക്കി അരികിൽ ചെന്ന് നിന്ന് അവളുടെ കയ്യിൽ പിടിച്ചു….!
“അമ്മ പറഞ്ഞു നീ മോളെ രക്ഷിക്കുന്നതിനിടയിൽ നിന്റെ കയ് നല്ലോണം മുറിഞ്ഞു എന്ന്….”
“അത് അത്രക്ക് ഒന്നും ഇല്ല…. അമ്മ വെറുതെ….”
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ എബി അവളുടെ കയ് മുട്ടിൽ തലോടി…. അവൾ ഒന്ന് എരിവ് വലിച്ചു കൊണ്ട് അവനെ നോക്കി…..
“ഇതാണോ ചെറിയ മുറിവ്….നിനക്ക് നീറുന്നില്ലേ….”
“അതൊക്കെ ഒരു കുഞ്ഞു മുറിവാ…. എനിക്ക് പ്രശ്നം ഒന്നും ഇല്ല….”
അവൾ വേദനയൊന്നും പുറമെ കാണിക്കാതെ പറഞ്ഞു….അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് അവിടെ അവന്റെ ചുണ്ടുകൾ പതിപ്പിച്ചതും മീനു കണ്ണും മിഴിച്ചു നിന്നു….
“ഞാൻ ബാൻഡ്എയ്ഡ് ചെയ്തു തരാം….”
അവളെ ബെഡിൽ ഇരുത്തി അവൻ ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്ന് മുറിവ് ക്‌ളീൻ ചെയ്യാൻ തുടങ്ങി….
മീനു ഒന്ന് ഞെരുങ്ങി…. അവളുടെ മുഖത്തെ ഭാവങ്ങൾ ഓരോന്നായി അവൻ പുഞ്ചിരിയോടെ നോക്കി….
“കുഞ്ഞു മുറിവാണ് എന്നൊക്കെ അല്ലെ പറഞ്ഞത്…. എന്നിട്ടിപ്പോ എന്താ ഒരു പേടി…..”
“അത് പിന്നെ ഉള്ള മരുന്ന് മുഴുവൻ അവിടെ എടുത്തൊഴിച്ചു എന്നെ വേദനിപ്പിച്ചിട്ടല്ലേ…..”
“അത്രക്ക് വേദനിച്ചോ….”
“ആ…”
“എന്നാൽ ഇപ്പൊ മാറ്റി തരാം….”
എന്നും പറഞ്ഞു അവൻ അവിടെ ചുംബിക്കാൻ തുടങ്ങിയതും മീനു വേദനയെല്ലാം മറന്ന പോലെ ഇരുന്നു….
“പപ്പാ….”
“ആ മക്കൾ വാ….”
മോളും മോനും ഒരു പോലെ വന്ന് എബിയുടെ മേലെ ചാടി കയറിയതും അവൻ രണ്ട് പേരെയും ഒരു പോലെ ഉമ്മ വെച്ചു…. മീനുവും ഒരു ചിരിയോടെ അത് നോക്കി നിന്നു…..!
അവരുടെ ചിരിയും കളിയും എല്ലാം സാന്ദ്രയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. താൻ ആയിട്ട് നഷ്ടപെടുത്തിയ ആ ജീവിതം ഓർക്കും തോറും അവൾക്ക് സഹിക്കാൻ ആവുന്നില്ല…. വേദനയോടെയും കണ്ണീരോടെയും അവൾ കഴിച്ചു കൂട്ടി….
മക്കൾ ഉറങ്ങിയതും മീനു നോക്കിയത് എബിയെ ആണ്…. അവന്റെ നോട്ടം തന്നെയാണെന്ന് കണ്ടതും അവൾ മുഖം വെട്ടിച്ചു കിടന്നു….
ഏതോ കയ്കൾ സാരി വിടവിലൂടെ തന്റെ വയറിലേക്ക് നീങ്ങുന്നത് അറിഞ്ഞ അവൾ ചാടി എണീറ്റു….ചിന്നു മോൾ ഉറക്കിൽ തന്നെ പിടിച്ചതാണെന്ന് കണ്ടതും മീനു ശ്വാസം വലിച്ചു വിട്ടു….
അതിനവൾ ഒന്നും മിണ്ടാതെ കിടന്നതും അവൻ ഒന്ന് ചിരിച്ചു….
“ശരിക്കും ഞാൻ ആണെങ്കിൽ നീ എന്ത് ചെയ്യും ആയിരുന്നു….”
“അത്…. അത്…. ഞാൻ അങ്ങനെ ഒന്നും അല്ല കരുതിയത്….”
“അത് നിന്റെ ഞെട്ടൽ കണ്ടപ്പോൾ മനസ്സിൽ ആയി….”
“നീ എന്റെ ഒരു തലോടൽ എങ്കിലും ആഗ്രഹിക്കുന്നുണ്ടെന്ന്….”
അവൾ ഒരു നിമിഷം പകച്ചു പോയി…. ശരിയാണ് എന്തൊക്കെയോ ഇന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്…. എബിച്ചായനോടൊപ്പം ഉള്ള ജീവിതം മാത്രമേ ഇന്ന് എന്റെ മനസ്സിൽ ഉള്ളൂ…. അതവൾ സ്വയം തിരിച്ചറിയുകയായിരുന്നു….!
അവൾ അതും പറഞ്ഞു അവന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞു കിടന്നു…..!
&&&&&&&&&&&&&&&
കാലത്ത് തന്നെ മീനു സാന്ദ്രയ്ക്കുള്ള കോഫിയും ആയി അവളുടെ മുറിയിൽ ചെന്നു…..
“സാന്ദ്ര…..”
മീനു അവളെ കാണാതെ അവിടെ ഒക്കെ തിരഞ്ഞു…. ബാത്‌റൂമിൽ കാണാതെ ബാൽക്കണിയിലും താഴേക്കും ഒക്കെ അവളെ തിരക്കി നടന്നു….
“അമ്മ സാന്ദ്രയെ കണ്ടോ….”
“നിനക്ക് വേറെ പണി ഒന്നും ഇല്ലേ മീനു അവളെ അന്വേഷിച്ചു നടക്കാൻ….”
അവൾ ഒന്ന് കൂടി അവിടെ ഒക്കെ നോക്കി വീണ്ടും മുറിയിൽ ചെന്നപ്പോൾ ആണ് ബെഡിൽ ഒരു പേപ്പർ തുണ്ട് കണ്ടത്…. അത് എടുത്തു മടക്ക് നിവർത്തി നോക്കിയതും മീനു എബിയുടെ അടുത്തേക്ക് ഓടി…..
“ആര് അന്വേഷിച്ചു വന്നില്ലെങ്കിലും നീ എന്നെ തിരക്കി മുറിയിൽ വരും എന്ന് എനിക്കറിയാം മീനു…. അത് കൊണ്ടാ ഞാൻ ഇങ്ങനെ ഒന്ന് എഴുതിഇടുന്നത്…. ഞാൻ പോവാ…. എങ്ങോട്ടെന്ന് എനിക്ക് തന്നെ അറിയില്ല…. ഇനിയുള്ള ജീവിതം എങ്ങനെ ആണെന്നും അറിയില്ല….പക്ഷെ ഇപ്പൊ എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ,,,, മീനുനെ പോലെ നല്ലൊരു മനസിന്റെ ഉടമയാവണം എന്ന്….മോളെയും എബിയേയും നിന്നെക്കാൾ നന്നായി ഈ ലോകത്ത് വേറെ ആർക്കും നോക്കാൻ ആവില്ല മീനു…. സ്വന്തം മോളെ ഒരു ആപത് വന്നപ്പോൾ രക്ഷിക്കാൻ പോലും ആവാത്ത ഞാൻ ഇനിയും അമ്മയാണെന്ന് പറഞ്ഞു നടക്കുന്നതിൽ എന്താ അർത്ഥം….മീനുവിനെ പോലെ ഒരു അമ്മയെ കിട്ടിയ എന്റെ മോൾ ഭാഗ്യവാതിയാണ്….നിങ്ങളുടെ ആ സന്തോഷകരമായ ജീവിതത്തിലേക്ക് ഒരു നിഴൽ ആയി പോലും ഞാൻ ഇനി തിരിച്ചു വരില്ല…. ഗുഡ് ബൈ…..”
“അങ്ങനെ ആ ബാധ സ്വയം ഒഴിഞ്ഞു പോയി….ആട്ടി ഓടിച്ചിട്ട് പോലും പോവാൻ മനസ് കാണിക്കാത്ത അവൾ നിന്റെ സ്നേഹത്തിനു മുന്നിൽ തോറ്റു….”
“എന്റെ മീനു നീ അറിയാതെ പോലും അങ്ങനെ ഒന്നും പറയല്ലേ…. അവൾ എങ്ങാനും കേട്ടാൽ തിരിച്ചു വരാനും മടിക്കില്ല…..”
“എന്താ…..”
“എല്ലാം ക്ലിയർ ആയാൽ നമ്മൾ തമ്മിൽ ഉള്ള ലൈഫ് സ്റ്റാർട്ട് ചെയ്യാം എന്നല്ലേ നമ്മുടെ തീരുമാനം…..”
“ഇത്ര പെട്ടെന്ന് അവൾ ഒഴിഞ്ഞു പോവും എന്ന് കരുതിയില്ല അല്ലേ….,”
“ഇന്ന് ഹോസ്പിറ്റലിൽ നേരത്തെ പോണം എന്നല്ലേ പറഞ്ഞത്….ഞാൻ കഴിക്കാൻ എടുത്തു വെക്കാം…..”
അവൾ വെപ്രാളത്തോടെ അതും പറഞ്ഞു അവന്റെ അടുത്ത് നിന്നും ഒഴിവായി….
“ഞാൻ ഇന്ന് നേരത്തെ വരും….”
“എന്തിന്…..?!!”
“അത് ശരി ഞാൻ വരുന്നത് എന്തിനാണെന്നോ…..”
“അതല്ല…. എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലെ ഇയാൾ നേരത്തെ വരാറുള്ളൂ അത് കൊണ്ട് ചോദിച്ചതാ…..”
“അതാണോ…. എന്നാൽ ഉണ്ട്… നമുക്ക് ഇന്ന് നമ്മുടെ മക്കളെയും കൊണ്ട് പുറത്തൊക്കെ ഒന്ന് പോവാം….”
“പുതിയൊരു ലൈഫ് സ്റ്റാർട്ട് ചെയ്യുന്നതിന്റെ ഒരു ആഘോഷം…”
അത് കേൾക്കുമ്പോൾ തന്നെ മീനുവിൽ ഒരു ഞെട്ടൽ ആണ്…. എബി അവളെ നോക്കി ചിരിച്ചു കൊണ്ട് ഇറങ്ങി…..!
&&&&&&&&&&&&&&&
“പപ്പാ…ഐസ്ക്രീം വേണം….”
“അതൊന്നും വേണ്ട…. അല്ലെങ്കിൽ തന്നെ രണ്ടിനും തണുപ്പ് ആണ്….”
“ഒരു ഐസ്ക്രീം കഴിച്ചു എന്ന് വെച്ച് കോൾഡ് പിടിക്കാൻ ഒന്നും പോണില്ല….മോൾ വാ….ഏതാ വേണ്ടതെന്ന് മോൾ തന്നെ നോക്കി എടുത്തോ….”
എന്നും പറഞ്ഞു എബി മോളെയും കൊണ്ട് കാറിൽ നിന്നും ഇറങ്ങി…. കിത്തു മോൻ പിന്നെ ഉറക്കം ആയത് കൊണ്ട് മീനുവിന്റെ മടിയിൽ തന്നെയാണ്…..
പെട്ടെന്നാണ് അവൾക്ക് മുന്നിൽ ആയി ദേവന്റെ ബൈക്ക് വന്ന് നിന്നത്….. അത് കണ്ടതും മീനു ദേവനെ അല്പം ഭയത്തോടെ നോക്കി…. പഴയ ഉന്മേഷം ഒന്നും ആ മുഖത്തില്ല…. താടി രോമങ്ങൾ
നീട്ടി വളർത്തിയിരിക്കുന്നു…. അവൾക്കെന്തോ അവനെ അധിക നേരം നോക്കി നിൽക്കാൻ ആവാത്ത പോലെ….
അവൾ വേദനയോടെ മോന്റെ മുഖത്തേക്ക് നോക്കി….
അവൻ തൊട്ട് മുന്നിൽ ഉള്ള കടയിൽ നിന്നും സിഗ് വാങ്ങി സ്‌മോക്ക് ചെയ്തു കൊണ്ടാണ് ഇറങ്ങി വന്നത്…. അത് അവളെ കൂടുതൽ വേദനിപ്പിച്ചു….ഇടക്ക് അവന്റെ കണ്ണുകൾ മീനുവിൽ ഉടക്കിയതും അവൻ ഒരു നിമിഷം സ്തംഭിച്ച പോലെ അവളെ നോക്കി നിന്നു….അവളുടെ കയ്യിൽ ഉള്ള മോന്റെ മുഖം കാണാൻ അവന്റെ മനസ് തുടിച്ചു….
അവൻ അവർക്കരികിലേക്ക് നടന്നതും മീനു ഭയത്തോടെ മോനെ ഇറുക്കി പിടിച്ചു…..
മോനെ തന്റെ കയ്യിൽ നിന്നും കൊണ്ട് പോവുമോ എന്ന ഭയം ആയിരുന്നു അവളിൽ…..
“സുഖാണോ മീനു നിനക്ക്…..”
പ്രതീക്ഷിക്കാതെ ഉള്ള അവന്റെ ചോദ്യം കേട്ട് മീനുവിന്റെ കണ്ണുകൾ നിറഞ്ഞു….. അവനെ നോക്കാതെ തന്നെ അവൾ കണ്ണ് തുടച്ചു…..
“അമ്മേ ഇത് അമ്മയ്ക്കാ….”
മോൾ സൈഡിൽ നിന്നും ഡോർ തുറന്നു അവൾക്ക് നേരെ ഐസ്ക്രീം നീട്ടിയതും അവൾ മോളെ നോക്കി പുഞ്ചിരിയോടെ അത് വാങ്ങി….
എബി വന്നപ്പോൾ ദേവനെ മീനുവിനരികിൽ ആയി കണ്ടതും അവൻ മീനുവിനെ ആയിരുന്നു നോക്കിയത്…. അവൾ മോളെ ആണ് ശ്രദ്ധിക്കുന്നത് എന്ന് കണ്ടതും എബി ദേവനെ തുറിച്ചു നോക്കി….
“പേടിക്കേണ്ട പിന്തുടർന്ന് വന്നതല്ല….അപ്രതീക്ഷിതമായി കണ്ടപ്പോൾ….”
എബി കാറിൽ കയറി ഡോർ അടച്ചതും ദേവൻ അപ്പോഴും മീനുനെയും മോനെയും നോക്കി നിൽപ്പായിരുന്നു….!
കാർ നീങ്ങി തുടങ്ങിയതും മീനു അവനെ തിരിഞ്ഞു നോക്കി…. ആ ചുണ്ടിൽ ഉള്ള പുഞ്ചിരി അവളുടെ നെഞ്ചിൽ തറച്ചത് പോലെ….!
അവൻ കണ്മുന്നിൽ നിന്ന് മറയുന്നത് വരെ അവൾ ആ നോട്ടം ആയിരുന്നു…. എബിയും മിററിൽ കൂടി അത് കാണുന്നുണ്ടായിരുന്നു….!
എബിയോടും മക്കളോടും ഒപ്പം ആണെങ്കിലും മീനുവിന്റെ ചിന്തകൾ എവിടെ ഒക്കെയോ ആയിരുന്നു…. ദേവനെ കണ്ട് മുട്ടിയപ്പോൾ ആണ് അവളിൽ ഈ മാറ്റം എന്ന് അവൻ മനസ്സിൽ ആക്കി…. അത് വരെ മക്കളോടും തന്നോടും എന്തെങ്കിലും ഒക്കെ സംസാരിച്ചു കൊണ്ടിരുന്നവൾ ആണ്…. എബിക്കും അത് സഹിക്കാൻ ആയില്ല….!
“ഡിന്നർ ഒക്കെ കഴിച്ചിട്ടേ വരുള്ളൂ എന്ന് പറഞിട്ട് നേരത്തെ ഇങ്ങ് പോന്നോ…..”
“അത്….മക്കൾ ഒക്കെ ഉറക്കം പിടിച്ചു തുടങ്ങി…. അത് കൊണ്ട് ഇങ്ങ് പോന്നു….”
എബി അമ്മയോടായി പറഞ്ഞു മുറിയിലേക്ക് നടന്നു….മീനു ഒന്നും മിണ്ടാതെ അവനു പിന്നാലെ തന്നെ മുറിയിൽ ചെന്നു….മക്കളെ ഉറക്കി കിടത്തി അവൾ ഫ്രഷ് ആയി ഇറങ്ങിയതും എബി അവളെയും വെയിറ്റ് ചെയ്തിരിക്കുന്നത് ആണ് കണ്ടത്….!
“മീനു….”
“ഞാൻ നിന്നോട് തുറന്ന് ചോദിക്കുന്നത് കൊണ്ട് നിനക്ക് വിഷമം ഒന്നും തോന്നരുത്….”
“എന്ത് വേണെങ്കിലും എബിച്ചായന് എന്നോട് ചോദിക്കാം…. എനിക്ക് ഒരു വിഷമവും ഉണ്ടാവില്ല…..”
“ദേവനെ കണ്ടപ്പോൾ മുതൽ നിന്നിൽ ഉള്ള മാറ്റം ഞാൻ കണ്ടു…. നീ ഇപ്പോഴും അവനോടൊപ്പം ഉള്ള ജീവിതം ആഗ്രഹിക്കുന്നുണ്ടോ….”
“അങ്ങനെ ഒന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിനക്ക് എന്നോട് പറയാം…. അതിനൊരിക്കലും ഞാൻ എതിര് നിൽക്കില്ല….”
അവൻ വേദനയോടെ അവളെ നോക്കി പറഞ്ഞതും മീനു ഒരു കരച്ചിലോടെ എബിയുടെ നെഞ്ചിലേക്ക് വീണു…..!
“എനിക്ക് എബിച്ചായനെയും മോളെയും ഉപേക്ഷിച്ചു പോവാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ….”
അവളുടെ ചോദ്യത്തിൽ അവൻ ആശ്വാസത്തോടെ അവളെ ചേർത്ത് പിടിച്ചു….!
“കണ്ടപ്പോൾ തൊട്ട് എന്റെ മനസ് ദേവേട്ടന്റെ കൂടെ ആയിരുന്നു…. ആ രൂപം എന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു….. പക്ഷെ അത് ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചു കൊണ്ടല്ല ഇത്രയും കാലം കൂടെ ജീവിച്ചിട്ടും എന്നെ മനസ്സിൽ ആക്കാൻ പറ്റിയില്ലല്ലോ എന്ന സഹതാപം…. സ്വയം നീറി തുടങ്ങുന്ന ജീവിതം വരുത്തി വെച്ചതല്ലേ എന്ന ചിന്ത…. അതൊക്കെ ആയിരുന്നു എനിക്ക് ഇപ്പോഴും അദ്ദേഹത്തോട് തോന്നിയത്…. അല്ലാതെ എന്നെ മനസ്സിൽ ആക്കാനും സ്നേഹിക്കാനും പറ്റാത്ത അയാളോടൊപ്പം ഉള്ള ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല…..”
മീനു കണ്ണീരോടെ തന്നെ അവന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് പറഞ്ഞു….!
എബിയും എല്ലാം മറന്നു പുഞ്ചിരിയോടെ അവളെ തന്നിലേക്ക് അടുപ്പിച്ചു…..
“നിന്നെ ഞാൻ അതിനു വിട്ടു കൊടുത്തിട്ട് വേണ്ടേ…..”
അവളുടെ കാതുകളിൽ അവന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞതും മീനു തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി…..!
“അപ്പൊ അതിനൊരിക്കലും എതിര് നിൽക്കില്ലെന്നൊക്കെ പറഞതോ…..”
അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ ദേഹത്ത് നിന്നും മാറാൻ തുടങ്ങിയതും അവൻ അവളെ തന്റെ ദേഹത്തേക്ക് തന്നെ വലിച്ചിട്ടു….
“മറ്റൊന്നിനും ഇനി നമ്മളെ വേർപ്പെടുത്താൻ ആവില്ല മീനു….”
അവന്റെ കയ്കൾ തന്നെ തഴുകി കൊണ്ടിരിക്കുന്നത് അറിഞ്ഞ മീനു അവന്റെ കയ്യിൽ നിന്ന് പിടഞ്ഞു….!
“വിട്… എബിച്ചായാ…. മക്കൾ ഉണരും….”
“മക്കൾ ഇനി നാളെ കാലത്തെ ഉണരൂ…. അത് എനിക്ക് മാത്രം അല്ല നിനക്കും അറിയാം….”
അവൻ അവളുടെ മുഖം തന്റെ കയ്യിൽ എടുത്തു അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു…. അവന്റെ കണ്ണുകളിൽ കണ്ട പ്രണയ ഭാവം അവൾക്ക് താങ്ങാൻ ആവുന്നതിലും അപ്പുറം ആയിരുന്നു….
അവളുടെ തല തഴുന്നതിന് മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു…. അവിടെ നിന്നും കവിളിലേക്കും മൂക്കിലേക്കും നീങ്ങി തുടങ്ങിയതും മീനുവിന് തന്റെ ശരീരം വിറക്കുന്നത് പോലെ തോന്നി….
അധരങ്ങളിലേക്ക് അവന്റെ ചുണ്ടുകൾ നീങ്ങി തുടങ്ങിയതും മീനു വേണ്ടെന്ന പോലെ തലയാട്ടി….
“നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്… ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല….”
അവളുടെ കണ്ണ് നീര് തന്റെ കയ്കളിൽ വീണപ്പോൾ ആണ് അവൾ കരയുകയാണെന്ന് അവന് മനസ്സിൽ ആയത്….!
“എന്ത് പറ്റി മീനു…. നിനക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ നിന്നെ നിർബന്ധിക്കില്ല….”
“എനിക്കറിയില്ല….ഇങ്ങനെ ഒരു ജീവിതം ഒന്നും ഒരിക്കൽ പോലും ഞാൻ ആഗ്രഹിച്ചിട്ടില്ല… എല്ലാം നഷ്ടപ്പെട്ടവൾ ആയിട്ടാ ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നത്….. പക്ഷെ ഇപ്പൊ എല്ലാം എനിക്ക് ഓരോന്നായി ദൈവം തിരിച്ചു തന്നു…. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഇതാണ് എന്റെ ജീവിതം എന്ന്….”
“ഒരിക്കലും നിനക്ക് ഇനി വേദനിക്കേണ്ടി വരില്ല മീനു…. അതിന് ഞാൻ സമ്മതിക്കില്ല….”
“മ്മ്…”
അവൾ കണ്ണീർ മറച്ചു പിടിച്ചു അവനെ നോക്കി പുഞ്ചിരിച്ചു….
അവന്റെ ചുംബനത്തിൽ അവൾ അലിഞ്ഞു ചേർന്നു….!
അവന്റെ വാത്സല്യത്തോടെ ഉള്ള തഴുകലിൽ അവൾ സ്വയം മറന്നു….അവനായി തന്നെ പകർന്നു നൽകുമ്പോൾ അവളുടെ മനസ് ശൂന്യമായിരുന്നു…. ഇരു ശരീരങ്ങൾ ഒന്നായി മാറുമ്പോൾ അവളുടെ മനസിനേറ്റ മുറിവുകൾ എല്ലാം നീങ്ങി തുടങ്ങി….!
തളർച്ചയോടെ അവളിൽ നിന്നും അവൻ നീങ്ങി കിടന്നതും മീനു എബിയെ ഒന്ന് നോക്കി….
“മ്മ്….എന്ത് പറ്റി….”
അതിനവൾ ഒന്നും ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു…. അവൻ ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…..!
&&&&&&&&&&&&&&&&
“എബിച്ചായാ…. എണീക്ക് എന്തൊരു ഉറക്കവാ ഇത്….”
മീനുവിന്റെ വിളി കേട്ടാണ് എബി കണ്ണ് തുറന്നത്…. കുളിച്ചു ഈറനോടെ നിൽക്കുന്ന മീനുവിനെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു….!
“നീ ഇത് എപ്പോ എണീറ്റ് പോയി….”
“ഞാൻ പോയിട്ട് അരമണിക്കൂർ എങ്കിലും ആയി കാണും….കുളിച്ചു വന്നു എബിച്ചായന് ചായയും ഇട്ടു….വേഗം എണീക്കാൻ നോക്ക്….”
“ഹ നീ ഇങ്ങ് വന്നേ….”
അവൻ അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു….!
“എബിച്ചായാ വിട്….ഹോസ്പിറ്റലിൽ പോവണ്ടേ….”
“ഞാൻ ഇന്ന് ലീവാ….”
“എന്തിനാ ഇന്ന് ലീവ്….”
“ഇന്നലെ രാത്രി ഉറക്കം കളഞ്ഞു നിന്നോടൊപ്പം സമയം ചിലവിട്ടതിന് ഇന്ന് ഉറക്കം തൂങ്ങി പേഷ്യന്റ് മാറി പോയി വല്ല കൈയബദ്ധവും പറ്റേണ്ടെന്ന് കരുതി മാത്രം…..”
“ആഹാ… മ്മ്….എബിച്ചായൻ ഇത്രക്കെ ഉള്ളൂ….”
മീനു ഒരു ചിരിയോടെ പറഞ്ഞതും എബിയും അതെ ചിരിയോടെ അവളെ പിടിച്ചു തന്റെ മേലേക്ക് ഇട്ടു….!
“അത് ഞാൻ നിന്നോട് ചുമ്മാ പറഞ്ഞതാ…. ഞാൻ ലീവ് എടുത്തത് നിന്നോടൊപ്പം സമയം ചിലവിടാൻ വേണ്ടി മാത്രാ….”
“ആണോ….”
“മ്മ്…”
അവൻ ഒരു ചിരിയോടെ അവളിലേക്ക് ചുംബനമായി പെയ്തിറങ്ങാൻ തുടങ്ങിയതും മീനു അവനെ ദയനീയമായി നോക്കി….
“മ്മ് എന്താ….”
“മോളെ വിളിച്ചുണർത്തി സ്കൂളിൽ അയക്കാൻ ഉള്ളതാ….”
“ഇന്ന് മോൾ ലീവ് എടുത്തോട്ടെ… അവർ ഉണർന്നാൽ ഇന്നലത്തെ യാത്ര ഇന്ന് പൂർത്തിയാക്കാം….”
മീനു അവനെ നോക്കി പുഞ്ചിരിച്ചതും എബി അവളെ വീണ്ടും ചുംബിച്ചുണർത്തി അവളിലേക്ക് അലിഞ്ഞു ചേർന്നു…..!
തുടരും…

by