25/04/2026

നില : ഭാഗം 38

രചന – അഹാനിക അനു

നിരഞ്ജൻ orphanage നു മുന്നിൽ കുറച്ച് നേരം നിന്നു ബാഗിൽ നിന്ന് ചെക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി…..പുറത്ത് കണ്ട മദറിനോട് കാര്യങ്ങൾ ചോദിച്ചു ഓഫീസിൽ കയറിയപ്പോൾ ഒരു പ്രായമായ സ്ത്രീയാണ് അവിടെ ഇരിക്കുന്നത്…….. അവരിൽ നിന്നുള്ള നിരഞ്ഞ ചിരി നിരഞ്ജനും സന്തോഷം നൽകി അയാൾ ചെയർ നീക്കി മുന്നിൽ ഇരുന്നു…..

“” മദർ ഞാൻ നിരഞ്ജൻ കൃഷ്ണപുരം…… “”

“” അറിയാം .. കൃഷ്ണ സർന്റെ മകനല്ലേ..””

“” എങ്ങനെ അറിയാം… “”

അവർക്ക് തന്നെ അറിയാം എന്നത് നിരഞ്ജനിൽ അത്ഭുതമുണ്ടാക്കി ..

“” കൃഷ്ണൻ സർ ഇവിടേക്ക് എല്ലാ മാസവും ഒരു തുക അയക്കാറുണ്ട്.. വർഷത്തിൽ ഓണത്തിനും വിഷുവിനും ക്രിസ്മസിനും കുട്ടികൾക്ക് ഡ്രെസ്സും സ്വീറ്റ്സുമായി വരും… അറിയാറില്ലേ…. “”

അച്ഛനിവിടെ വരാറുണ്ട് എന്നത് നിരഞ്ജന് പുതിയ അറിവായിരുന്നു.. വന്നത് അബദ്ധമായോ എന്ന് തോന്നി…

“” ഇല്ല… ഈ വക കാര്യങ്ങൾ ഒന്നും അച്ഛൻ പറയാറില്ല.. പിന്നെ മറ്റുള്ളവരെ അറിയിച്ചു ചെയ്യേണ്ട കാര്യമൊന്നും അല്ലല്ലോ ഇത്…. “”

മദർ ഒന്ന് ചിരിച്ചിക്കുക മാത്രം ചെയ്തു….

“”” നിരഞ്ജൻ ഇപ്പോൾ വന്നത് “”

“” അത് മദർ ഞാൻ ഈ ചെക്ക് തരാനായിരുന്നു..
2 lakh . പിന്നെ ഞാൻ ഇത് തന്നത് അച്ഛൻ അറിയരുത്.. “”

മദറിന്റെ നെറ്റി ചുളിഞ്ഞേങ്കിലും ഒന്ന് ചിരിച്ചെന്ന് വരുത്തി ഇല്ലെന്ന് പറഞ്ഞു..

“” മദറിവിടെ കുട്ടികളുടെ ഡീറ്റെയിൽസ് പുറത്ത് പറയാറുണ്ടോ .. “”

“” അതെല്ലാം നിരഞ്ജൻ അറിയേണ്ട ആവശ്യമുണ്ടോ … “”

ചെക്ക് വാങ്ങി മേശയിൽ വച്ചു കൈ രണ്ടും കൂട്ടി പിടിച്ചു ചുണ്ടിൽ വച്ചു കൊണ്ട് ചോദിച്ചു…

“” മദർ ഞാൻ മുഖവുര ഇല്ലാതെ പറയാം .. എനിക്ക് ഒരാളുടെ ഡീറ്റെയിൽസ് വേണം.. തെളിച്ചു പറഞ്ഞാൽ ഏകദേശം ഇരുപത്തി ഒന്ന് ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് ഈ orphanage നു മുന്നിൽ നിന്ന് മദറിന് ലഭിച്ച ഒരു ചോര കുഞ്ഞിന്റെ അതും പെൺ കുഞ്ഞിന്റെ ഡീറ്റെയിൽസ് … “”

മദറിന്റെ കണ്ണുകളൊന്ന് കുറുകി … മുന്നിലെ ചെക്ക് എടുത്ത് നിരഞ്ജന് നേരെ എറിഞ്ഞു….

“” താങ്കൾക്ക് പോവാം.. “‘

“” മദർ ഞാൻ പറയുന്നതൊന്നു കേൾക്കു…..”

“” ഇനി പറയണമെന്നില്ല…… ഞാൻ ഒരു orphanage ആണ് നടത്തുന്നത് …. പലർക്കും ബാധ്യതയായി ഉപേക്ഷിച്ചു പോവുന്ന കുഞ്ഞുങ്ങളെയാണ് പിന്നീട് ഞങ്ങൾ വളർത്തുന്നത് ….. ആ നിമിഷം മുതൽ ഞങളുടെ മക്കളാണ് അവർ ….. മറ്റൊരാൾക്കും അതിൽ അധികാരമില്ല .. പെട്ടെന്ന് ഒരു ദിവസം യാതൊരു പരിജയവും ഇല്ലാത്ത വ്യക്തി വന്ന് ഡീറ്റെയിൽസ് ചോദിച്ചാൽ ഞങ്ങൾ പറയില്ല.. അതിനി ഏത് കൊമ്പത്തെ ആളുകൾ ആണെങ്കിൽ കൂടി…. നിരഞ്ജൻ ഇനി ഇരിക്കണമെന്നില്ല .. ആ ചെക്ക് കൊണ്ട് ഇറങ്ങാം …

മദറിന്റെ വാക്കുകൾ ഉറച്ചതായിരുന്നു … അതിലെ മൂർച്ച അറിഞ്ഞ പോലെ നിരഞ്ജൻ ചെക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി.. അവരുടെ മനസ്സിൽ വർഷങ്ങൾക്ക് മുൻപ് ഗേറ്റിന് മുൻപിൽ നിന്ന് കൈ കുമ്പിളോളം വലുപ്പമുള്ള കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു …

“””””””””””””””””””””””””””””

“” എന്തായി ഏട്ടാ അന്വേഷിച്ചോ “”

തിരിച്ചു കാറിൽ കയറാൻ നേരം നിരഞ്ജൻ ഇന്ദ്രനെ വിളിച്ചു മറ്റെന്തേലും പറയുന്നതിന് മുന്നേ ഇന്ദ്രൻ തിരിച്ചു ചോദിച്ചു …

“” അന്വേഷിച്ചു പക്ഷെ അവർ ഡീറ്റെയിൽസ് പറയില്ല… “”

“” അപ്പോൾ എന്ത് ചെയ്യും “”

“”അവർ ഡീറ്റെയിൽസ് പറയില്ല എന്ന് പറഞ്ഞെങ്കിൽ അത് പറയിപ്പിക്കാൻ നമുക്കറിയില്ലേ …. പക്ഷെ അത് വേണ്ട .. ഒരു മദർ മാത്രമല്ലല്ലോ അവിടെ ഉള്ളത് … “”

“” ഏട്ടൻ എന്താ ഉദേശിച്ചത്.. “”

“” ഒന്നുമില്ല നീ അത് വിട്.. സുധി വിളിച്ചായിരുന്നോ നിന്നേ … ഞാൻ ഇന്നലെ മുതൽ വിളിക്കാൻ തുടങ്ങിയാണ് കിട്ടുന്നില്ല….””

“” ഞാൻ വിളിച്ചപ്പോൾ സ്വിച്ച്ഓഫ് എന്നാണ് പറഞ്ഞത്… ഏട്ടത്തിയെ വിളിച്ചു നോക്കണോ… “”

“” ഏയ് വേണ്ട …. അവൻ തിരിച്ചു വിളിച്ചോളും.. നീ ഫോൺ വയ്ക്ക് എന്നാൽ .. എനിക്ക് ചെറിയ പണി ഉണ്ട് …. “”

കാൾ കട്ട്‌ ചെയ്തു നിരഞ്ജന്റെ കാർ അവിടെ നിന്നകന്നു…..

🌻🌻🌻🌻🌻

രാത്രി ഉമ്മറത്തിരുന്നു പാറുവിന് ചോറ് കൊടുക്കുകയാണ് നില .. കയ്യിലെ പ്ലാസ്റ്റർ ശരത് ഇന്ന് തന്നെ ഡോക്ടറുടെ എടുത്ത് കൊണ്ട് പോയി അഴിച്ചു … ഇപ്പോളാണ് അവൾക്ക് തന്നെ ഒരു സമാധാനം ആയത് ..

“” പാറു…. നിലാന്റി ഒരു ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യോ …. “”

താടിക്ക് കയ്യും കൊടുത്തു ആകാശം നോക്കി നിൽക്കുന്ന പാറുവിന്റെ വായയിലേക്ക് കയ്യിലെ ഉരുള നീട്ടി കൊണ്ട് ചോദിച്ചു……

“” നിലാന്റി സോയിച്ചോ … “”

“” പാറു ഇനി എന്നേ നിലാന്റി എന്ന് വിളിക്കണ്ട….. “”

“” അയ്യോ അപ്പോ നാൻ എൻറ്റ് വിലിക്കും പേരു വിലിക്കാൻ പറ്റില്ലല്ലോ…… “”

“” മണ്ടത്തി അങ്ങനെ അല്ല…….. ഇനി ആന്റിന്ന് വിളിക്കണ്ട അമ്മേന്ന് വിളിച്ചാൽ മതി….. “”

“” അപ്പോ ദേവൂട്ടിയുടെ അമ്മയല്ലേ “”

“” ദേവൂട്ടിയുടെ അമ്മയുമാണ് പാറുവിന്റെ അമ്മയുമാണ് …. വിളിക്കോ…. “”

നില പ്രതീക്ഷയോടെ ചോദിച്ചു

“” പാരുവിന്റെ അച്ഛനും അമ്മയും ദൈവറ്റിന്റെ എടുത്തേക്ക് പോയിറ്റാണോ നിലാന്റി ഇങ്ങനെ പരഞ്ഞേ … എന്നോട് അച്ഛമ്മ പരഞ്ഞു ഇനി അച്ഛനും അമ്മയും ബരില്ല എന്ന് …. “”

നിലയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ അവൾ എഴുനേറ്റു വന്ന് കണ്ണുകൾ തുടച്ചു കൊടുത്തു…

“” നിലാന്റി…… ശോ ശോരി….
അമ്മ എൻറ്റിന കരയുന്നേ … പാറു ഇനി അങ്ങനെ വിളിക്കു… “”

നിലയുടെ മടിയിൽ ഇരുന്നു അവളുടെ കവിളിൽ ഉമ്മ വച്ചു……..സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയില്ല നില അവളെ ചേർത്ത് പിടിച്ചു മുഖം മുഴുവൻ ഉമ്മ കൊണ്ട് മൂടി……. ഡോറിന്റെ എടുത്ത് നിന്ന് അവരെ നോക്കി കണ്ട അച്ഛന്റെ കണ്ണുകളും നിറഞ്ഞു……

“” അയ്യേ.. എന്താ ഇവിടെ രണ്ട് പുരുഷന്മാർ പന പോലെ നിൽക്കുമ്പോൾ നിങ്ങളിവിടെ ഉമ്മ വച്ചു കളിക്കുന്നോ… മ്ലേച്ഛം..

സെന്റി സീൻ ഒന്ന് ഒഴിവാക്കാൻ വേണ്ടി നന്ദു ഇടയിൽ കയറി പറഞ്ഞു ചെയറിൽ വന്നിരുന്നു…..

“” നീ ആണോടാ പുരുഷൻ… “”

നില ചുണ്ടിൽ കൈ വച്ചു ചിരിച്ചു…..

“” അതെന്താ എന്നേ കണ്ടിട്ട് പുരുഷനായി തോന്നുന്നില്ലേ…… “”

“” ഇല്ല വിക്രമനെ കൻറ്റിറ്റ് പുരുശനായി തോന്നുന്നില്ല….. “”

“” ഓ പുരുഷൻ എന്ന് പോലും പറയാൻ കഴിയുന്നില്ല എന്നിട്ടാണ് അവൾ എനിക്കിട്ട് ഉണ്ടാക്കാൻ നിൽക്കുന്നത്…. പോടി തടിച്ചി പാറു..””

“” നിലാന്റി എന്നേ തടിച്ചി പാരുന്ന് വിലിക്കുന്നു…. ചീത്ത പരയി നിലാന്റി….. “”

പാറു നിലയുടെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു…..

“” ഇപ്പോൾ ഞാൻ വിളിക്കാൻ പറഞ്ഞതൊക്കെ മറന്നോ… സങ്കടായി….
പൊതുവേ നിന്നേ കളിയാക്കുമ്പോൾ എന്നോടാണോ പറയാറ്…. തിരിച്ചു നീയും പറ പെണ്ണേ….. “”

നില അവളെ മുറുകേ പിടിച്ചു കവിളിൽ ഉമ്മ വച്ചു..

“” അയ്യോ ശോരി പാരുവിന് മരന്നു പോയി…. അറ്റില്ലേ അമ്മേ പുരുശൻ എന്ന് പരഞ്ഞാൽ എൻറ്റാ…. “”

പാറു നിലയുടെ ചെവിയിൽ പതുക്കെ ചോദിച്ചു…

“” അല്ല ഏട്ടത്തി എന്താ ഇവൾ വിളിച്ചത് അമ്മ എന്നോട്….. “”

നന്ദു അത്ഭുതത്തോടെ താടിക്ക് കൈ വച്ചു ചോദിച്ചു….

“” അറ്റേ .. എന്റെ അമ്മയ ഇനി….. വിക്രൻ അങ്ങനെ വിലിക്കൻറ്റ ട്ടോ…. “”

“” അമ്പടി പുളുസു…. എന്റെ ഏട്ടത്തിയെ എന്ത് വിളിക്കണം എന്ന് ഞാൻ തീരുമാനിക്കും…. എന്റെ അമ്മയും കൂടിയാണ് …. “”

“” ആര് പരഞ്ഞു … “”

“” എന്റെ ഏട്ടത്തി പറഞ്ഞു… “”

“” അത് വിക്രമനെ നിലാ…. ശോ അല്ല അമ്മ പറ്റിച്ചത…. ശെരിക്കും പാരുവിന്റെയും ദേവൂട്ടിയുടെയും അമ്മയ .. “”

പാറു കുറച്ചു വാശിയിൽ പറഞ്ഞു നിലയുടെ നെഞ്ചിലേക്ക് ചെരിഞ്ഞു കിടന്നു …. നന്ദുവിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അച്ഛനെ നോക്കി.. അച്ഛൻ ചിരിച്ചു രണ്ട് പേരെയും നോക്കി നിൽക്കുകയാണ്…

“” അല്ല പെണ്ണേ സമയം കുറച്ചായല്ലോ പോയി കിടന്നുറങ്ങികൂടെ നിനക്ക്…. “”

“” ഈ വിക്രമൻ പോറ്റനാണോ… പാരു ചോര് തിന്നുന്നത് കൻറ്റിലേ …. ഫസ്റ്റ് ഇറ്റ് കയിച്ചു കഴിയറ്റേ… “”

പറഞ്ഞു കൊണ്ട് പെണ്ണ് വാ തുറന്നു….. നില നന്ദുവിനെ നോക്കി ഒന്ന് ആക്കി ചിരിച്ചു….

“” ഏട്ടത്തി എനിക്ക് വിശക്കുന്നു… “”

“” മേശയിൽ അമ്മ ചോര് എടുറ്റ് വച്ചിറ്റുണ്ട്… ശോന്തം പോയി കയിച്ചോ….. “”

“” ഏട്ടത്തി ഇവളുടെ തനി സ്വഭാവം പുറത്തെടുത്തു…… എനിക്ക് ഏട്ടത്തി എടുത്തു തന്നാൽ മതി… “”

“” ശേ ഈ വിക്രമന് എൻറ്റ് ശോഭാവാണ്…. വിക്രമൻ വലിയ കുറ്റിയായില്ലേ ശോന്തം കയിച്ചു പറ്റിക്കണം ……. അമ്മ ഇപ്പോ ബരൂല പാരുവിന് വാരി തര…. വേനേൽ വിക്രമന് കാർണോർ എടുറ്റ് തരും… “”

നില എഴുനേറ്റു പോവാതിരിക്കാൻ വേണ്ടി വളരെ പതുക്കെയാണ് പെണ്ണ് കഴിക്കുന്നത് … സംഭവം പാറുവിനോട് സ്നേഹമൊക്കെ ആണെങ്കിലും എവിടെയോ ഒരു കുശുമ്പ് നന്ദുവിന് വന്നു…. എഴുനേറ്റു പോയി നിലയുടെ മുന്നിൽ വാ തുറന്നു നിന്ന്…. അത് കണ്ട് തലയ്ക്ക് കൈ കൊടുത്തു പാറു വലത്തെ കയ്യിലുള്ള പപ്പടം മുഴുവൻ അവന്റെ വായയിൽ കുത്തി തിരുകി….

“” ഇന്നാ കോൻറ്റ് പോയി തിന്ന്… എൻറ്റോരു നുണയ… “”

“” പപ്പടം വായയിൽ തിരുകുന്നോ കുട്ടി പിശാച്ചേ “”

മുഖത്ത് പറ്റിയ പപ്പട പോടി തട്ടി കൊണ്ട് നന്ദു പാറുവിനെ നോക്കി… പെണ്ണ് വാ പൊത്തി ചിരിക്കുകയാണ്…… തലയിൽ ഒരു കനം പോലെ തോന്നി മുകളിലേക്ക് നോക്കിയപ്പോൾ അടുത്തത് അതാ ദേവൂട്ടി….ശരത്ത് കൊണ്ട് ഇരുത്തിയതാണ്….

“” വാടി കുഞ്ഞി പെണ്ണേ…. “”

തലയിൽ നിന്ന് അവളെ എടുത്ത് മടിയിലിരുത്തി… പെണ്ണിന്റെ നോട്ടം മുഴുവൻ പ്ലേറ്റിലാണ്.. അതിൽ കയ്യിട്ട് പൂക്കളം വരയ്ക്കുന്നുണ്ട് … ആ കൈ തന്നെ നന്ദുവിന്റെ മുഖത്തും തേച്ചു….. അത്രയും നേരം സന്തോഷത്തോടെ ദേവൂട്ടിയുടെ കൂടെ കളിച്ച പാറു പെട്ടെന്ന് ടോർച്ചിന്റെ വെളിച്ചം കണ്ണിലേക്കടിച്ചപ്പോൾ നിലയും അവളും തല ചെരിച്ചു…… നിവിന്റെ വീട്ടിൽ നിന്നാണ് വെളിച്ചം വന്നത് പാറു എഴുനേറ്റു മതിലിന്റെ മുകളിലേക്ക് നോക്കി.. പെട്ടെന്ന് തന്നെ അവൾ അകത്തേക്ക് ഓടി… കാര്യം മനസിലാവാതെ നിലയും നന്ദുവും എഴുനേറ്റു….. ഇരുട്ടിൽ നിന്ന് ഒരാൾ ഇങ്ങോട്ട് നോക്കി നിൽക്കുന്നുണ്ട്….. പെട്ടെന്ന് അവന്റെ മുഖത്തേക്ക് തന്നെ ടോർച്ചടിച്ചു ചിരിച്ചു……. ജിതിനാണെന്ന് മനസിലായതും നില ഉള്ളിലേക്ക് കയറി….. നന്ദു അവനെ ദേഷ്യത്തിൽ നോക്കി അച്ഛനെയും കൂട്ടിൽ അകത്തു കയറി ഡോർ അടച്ചു………. ജിതിന്റെ മുഖം ആ നിമിഷവും ചിരിച്ചു തന്നെയായിരുന്നു…

“”””””””””””””””””””””””””””

“” ഏട്ടാ നമുക്ക് ഈ മതിൽ ഒന്നു കൂടെ ഉയർത്തണം അവിടെ നിന്ന് ഒരാൾക്കും ഇങ്ങോട്ട് കാണാത്ത വിധത്തിൽ…. “”

എല്ലാവരും ഉറങ്ങി കഴിഞ്ഞു ശരത്തും നന്ദുവും പുറത്തിരിക്കുകയാണ്…..

“” അത് എത്രയും പെട്ടെന്ന് ചെയ്യണം…. പക്ഷെ അത് മാത്രം ചെയ്തിട്ട് കാര്യം ഇല്ല…. അവനെ ഭയക്കാതിരിക്കാൻ പറ്റില്ല… നമ്മളാരും ഇല്ലാത്ത സമയം വന്നാൽ മക്കളും നിലയും മാത്രമേ ഉണ്ടാവു…. “”

“” നമുക്ക് കേസ് കൊടുത്താലോ ഏട്ടാ…. പോലീസിൽ കംപ്ലയിന്റ് ചെയ്യാം…… “”

“” അത് ശേരിയാവില്ല… “”

പിറകിൽ നിന്ന് ഒച്ച കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി.. കിച്ചുവിനെ കണ്ടതും മുഖം തിരിച്ചു…

“” നിന്നോട് ചോദിച്ചില്ല…. “”

“”പക്ഷെ ഞാൻ പറയും…… പോലീസ് കേസ് കൊടുത്താൽ നമ്മൾ തോറ്റു പോവുകയെ ഉള്ളു…. ഒന്നാമത് അവൻ നോർമലല്ല … അതവന് സുഖമായി തെളിക്കാൻ കഴിയും….
Psychiatrist ന്റെ എടുത്ത് നിവിനേട്ടൻ പറഞ്ഞിട്ട് പോയില്ലേലും അവൻ ഡോക്ടർ വേണിയുടെ patient ആണ്….. അതും ആരുമറിയാതെ… അവന് തന്നെ അറിയാം അവൻ നോർമലല്ല എന്ന്…..””

“” ഇതെങ്ങനെ നീ അറിഞ്ഞു.. “”

ശരത്ത് കിച്ചുവിന്റെ എടുത്തേക്ക് നീങ്ങി കൊണ്ട് ചോദിച്ചു…

“” കഴിഞ്ഞ നാല് ദിവസം എവിടെയായിരുന്നു എന്ന് ചോദിച്ചില്ലായിരുന്നോ നന്ദു…. ഇവനെ കുറിച്ച് അന്വേഷിക്കാൻ പോയതായിരുന്നു…. ഇവന് അധികം സൗഹൃദങ്ങൾ ഒന്നുമില്ല ഞാൻ ഇടയ്ക്ക് കവലയിൽ നിന്ന് ഇവനെ കാണുമ്പോൾ കൂടെ ഒരു ചെക്കൻ ഉണ്ടാവാറുണ്ട്… രണ്ട് മൂന്ന് വട്ടവും അവന്റെ കൂടെ തന്നെയാണ് ജിതിനെ കണ്ടതും… അവനെ കുറിച്ച് അന്വേഷിച്ചു… കണ്ട് പിടിക്കാൻ കുറച്ച് കഷ്ട്ടപെട്ടു… ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ലായിരുന്നു പിന്നെ അമലേട്ടൻ കൂടെ വന്നിരുന്നു… മൂപ്പര് ഒന്ന് വിരട്ടിയപ്പോൾ ചെക്കൻ കാര്യം പറഞ്ഞു… അവനിൽ നിന്നാണ് ഡോക്ടർ വേണിയുടെ കാര്യം അറിഞ്ഞത്…. ഏട്ടത്തിയോടുള്ള അവന്റെ ഇഷ്ട്ടം അത്രയും ഭ്രാന്തമാണെന്നാണ് അവനും പറഞ്ഞത്….. ഡോക്ടറേ കണ്ടപ്പോളും ഇന്ന് ഞാൻ പറഞ്ഞത് തന്നെയായിരുന്നു അവരും പറഞ്ഞത്…… എപ്പോൾ അവന്റെ character മാറുമെന്ന് പറയാൻ പറ്റില്ല….. Character ചേഞ്ച്ന്റെ പുറത്താണ് അവൻ ആ ആക്‌സിഡന്റ് പോലും പ്ലാൻ ചെയ്തത്…….
നമ്മൾ കുറച്ച് ചിന്തിച്ചു ചെയ്യണം…
ഒന്നാമത് അവൻ ഏൽപ്പിച്ച വണ്ടിയല്ല തട്ടിയത്….. പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ കേസ് കൊടുക്കും…..എനിക്ക് ഏട്ടത്തിയും പാറുവും രണ്ട് പേരും അത്രയും important ആണ്….. ചാടി കയറി എന്തേലും ചെയ്താൽ അത് അവർക്ക് തന്നെയാവും ദോഷം ചെയ്യുക……. അതാണ് ഞാൻ പറഞ്ഞത് നമുക്ക് സാവധാനം എല്ലം ചെയ്യാം എന്ന്……. “”

പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… രണ്ട് പേരും ഇന്നവനോട് കാണിച്ച അകൽച്ച അവനെ അത്രമേൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് ശരത്തിന് മനസിലായി…… ശരത്ത് കിച്ചുവിനെ ചേർത്ത് പിടിച്ചു സൈഡിൽ നിന്ന് നന്ദുവും…..

🦋തിരികെ വരും 🦋