22/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 28

രചന – ആതിര

ഡോക്ടറുടെ വാക്കുകൾ അവരിൽ സൃഷ്ടിച്ച ആഘാതം ചെറുതായിരുന്നില്ല..സിദ്ധൂന് ഡോക്ടറിന്റെ വാക്കുകളിൽ അവളോട് അറിവ് തോന്നി..

കുഞ്ഞ് തന്റെതല്ലേന്ന് ഉറച്ച വിശ്വാസമാണ്,അതിരുത്തരവാദി ആരോ ആയിക്കൊള്ളട്ടെ പക്ഷേ അവളിലെ അമ്മയാണ് തോറ്റ് പോയതെന്ന വിഷമം അവനെയും തളർത്തി..
ഒരിക്കലും ആ കുഞ്ഞിനെ അവൾക്ക് നഷ്ടമാക്കണമെന്നവൻ ഓർത്തിട്ടേയില്ല..എങ്കിലും തന്റെ ഒരു നിമിഷത്തെ പ്രവൃത്തിയുടെ ഫലമാണ് ആ കുഞ്ഞിനെ അവൾക്ക് നഷ്ടപ്പെടുത്തിയെന്ന ചിന്ത അവനെ തളർത്തി..

ദേവിയും മറിച്ചായിരുന്നില്ല ചിന്തിച്ചത്..ഇന്നലെ എവിടെനിന്നും വീട്ടിലെത്തുന്നത് വരെ അവരുടെ സന്തോഷം അതിന്റെ പാരമ്യതയിലായിരുന്നു..
പേരക്കുട്ടിയെ അവരും സ്വപ്നം കണ്ടിരുന്നു..എല്ലാം എത്രപെട്ടന്നാണ് മാറിമറഞ്ഞത്..അവളെ എങ്ങനെ ഈ വിവരം അറിയിക്കുമെന്നവർ വ്യാകുലപ്പെട്ടു..

സിദ്ധുവും ദേവിയും അവളെ കിടത്തിയ റൂമിലേക്ക് കയറി..ഒരു കൈ വയറിൽ അമർത്തി കിടക്കുകയാണ് ഗീതു..കണ്ണും മുഖവുമെല്ലാം കരഞ്ഞതുകൊണ്ട് ചുവന്ന് വീർ‌ത്തിരിക്കുന്നു..

തന്റടുത്തേക്ക് നടന്ന് വരുന്ന സിദ്ധുവിനെ കണ്ടതും അവൾ പേടിച്ച് ചാടിയെഴുന്നേറ്റു..ഡ്രിപ് ഇട്ടിരുന്ന കൈ വേദനിച്ചു..അവൾ മുഖം ചുളുക്കി..അവൻ അടുത്തേക്ക് വരും തോറും അവളുടെ കൃഷ്മണികൾ അതിവേഗം ചലിച്ചു..

“സിദ്ധുവേട്ടാ..അടിക്കല്ലേ..ഞാൻ പൊയ്ക്കോളാം..ന്റെ കുഞ്ഞിനേം കൊണ്ട് എവിടേലും പൊയ്ക്കോളാം..ആരുടേം കൺവെട്ടത്ത് വരാതെ ദൂരെ എങ്ങോട്ടേലും പൊയ്ക്കോളാം..”

അവളുടെ വാക്കുകളിൽ കുരുങ്ങി ശ്വാസം മുട്ടുകുയാണ് ദേവിയും സിദ്ധുവും..കുഞ്ഞ് നഷ്ടപ്പെട്ടകാര്യം അവൾ അറിഞ്ഞിട്ടില്ല..
അറിയിക്കാതിരിക്കാനും പറ്റില്ല..
അറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നോർത്തവർ കുഴങ്ങി..

” എത്രയൊക്കെ എന്നെ വാക്കുകൾകൊണ്ട് നോവിച്ചാലും ഇത് നമ്മുടെ കുഞ്ഞ് തന്നെയാ.. സിദ്ധുവേട്ടന്റെ ചോരയാ.. സിദ്ധുവേട്ടൻ പേടിക്കണ്ട,ഒരിക്കലും ഒരവാകാശോം പറഞ്ഞ് ന്റെ കുഞ്ഞോ ഞാനോ വരില്ല..പക്ഷേ എന്റെ കുഞ്ഞിനെ അവന്റെച്ഛൻ നീങ്ങാളാണെന്ന് അറിയിയിച്ചിരിക്കും..ന്റെ കുഞ്ഞിനെ
എനിക്ക് വേണം സിദ്ധുവേട്ടാ.”

അവളോട് മറുപടിയൊന്നും പറയാതെ തലതാഴ്ത്തി നിക്കുവാണ് സിദ്ധു..അവൾ ആ കുഞ്ഞിനെ എത്രമാത്രം ആഗ്രഹിച്ചുവെന്ന യാഥാർഥ്യം അവനെ പൊള്ളിക്കുന്നുണ്ട്..

ഇതെല്ലാം കേട്ട് ദേവി നേര്യത്തിന്റെ തുമ്പാലെ വാപൊത്തി കരഞ്ഞു..

“അപ്പച്ചി വിഷമിക്കണ്ട..ദൂരെ പോയാലും ഞാൻ കുഞ്ഞിനോട് പറഞ്ഞോളാം അവന്റെ മുത്തശ്ശിയെ പറ്റി..സിദ്ധുവേട്ടന് പുതിയൊരു ജീവിതം തുടങാൻ ഞാനോ കുഞ്ഞോ ഇവിടെ നിന്നാൽ ശരിയാകില്ല..വേറെ കൊച്ചുമക്കളൊ ക്കെ ആകുമ്പോൾ ന്റെ കുഞ്ഞിനെ ഇടയ്ക്ക് ഒന്ന് ഓർത്താൽ മാത്രം മതി..വെറുക്കരുത്..”

ദേവിയ്ക്ക് പിടിച്ചുനിൽക്കാനായില്ല..
ഗീതുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു..

“ഗീതുമോളെ..കുഞ്ഞ്..കുഞ്ഞ് പോയി..”

“എന്താപ്പച്ചി പറഞ്ഞേ..എ.. എന്റെ കു..കുഞ്ഞ്..”

ഗീതു വയറിൽ കൈവെച്ച് അലറിക്കരഞ്ഞു..രണ്ടും കയ്യും ബെഡിൽ അടിച്ചവൾ ഉറക്കെ കരഞ്ഞു..വയറിനെ കൈകൾ കൊണ്ട് വരിഞ്ഞുമുറുക്കി മുട്ടിലേക്ക് മുഖം ചായ്ച്ചു..അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്നോർത്ത് ദേവി വലഞ്ഞു.. ആ കാഴ്ച്ച കണ്ടുനില്കാനാകാതെ സിദ്ധു മുറി വിട്ട് പോയി..അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു..

പെട്ടന്ന്തന്നെ ഗീതുഅടങ്ങിയിരുന്നു.
പിന്നീടവൾ കരഞ്ഞില്ല..ഒരുതരം നിരവികാരമായ മുഖത്തോടെയിരുന്നു..

“സോറി ഗീതിക..സത്യം അംഗീകരിച്ചേ പറ്റൂ..തനിക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ല..ചെറുപ്പമല്ലേ.. നിങ്ങൾക്കിനിയും കുഞ്ഞുങ്ങൾ ഉണ്ടാകും..ഡോണ്ട് ബി അപ്സെറ്റ് ഒക്കെയ്‌..”

ഡോക്ടർ ഡിസ്ചാർജിന് ശേഷം അവളോട് പറഞ്ഞതാണ്..
നിർവികാരതയോടെ കേട്ടിരുന്നു അവൾ..
തിരിച്ച് വീട്ടിലേയ്ക്കുള്ള യാത്രയിലും മൗനമായിരുന്നു എല്ലാവരും..
വിവരങ്ങൾ അറിഞ്ഞ് മോഹനും എത്തിയിരുന്നു..
അവളെ കണ്ടതും ഓടി അടുത്ത് ചെന്ന് അവളെ ആശ്വാസിപ്പിക്കാണെന്നവണ്ണം തലയിൽ തഴുകി..

അകത്ത് കയറിയതും അവൾ നേരെ മുകളിലേക്ക് നടക്കാനൊരുങ്ങി..
മോഹൻ വന്നതിനാൽ ദേവിയുടെ കൂടെ കിടക്കാനാകില്ലെന്ന് അവർക്കറിയാമായിരുന്നു..

“ഗീതു ,മോളിലെ മുറിയിലേക്കണോ പോകുന്നേ..?മോളേ ശരീരം തളർന്നിരിക്കുന്ന അവസ്‌ഥയിൽ സ്റ്റെപ്പ് കേറണ്ട..ശരീരത്തിനു വിഷമതകൾ കാണും..”

അവൾ അവരെ നോക്കി ഒന്നു ചിരിച്ചു കാണിച്ചുകൊണ്ട് പതിയെ സ്റ്റെപ്പ് കയറി..കാലുകൾ പലപ്പോഴും ഉറച്ചിരുന്നില്ല..ശരീരവും മനസ്സും ഒരുപോലെ തളർന്നിരുന്നു..സിദ്ധു അവളുടെ പുറകെ ചെന്നു..അവന്റെ മുറിയുടെ അടുത്തുള്ള മുറിയിയിലേക്ക് കയറി അവൾ കതക് ചാരി താഴെക്കൂർന്നിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ പതിയെ എഴുനേറ്റ് അലമാരിയ്ക്ക് മുന്നിൽ ചെന്നുനിന്ന് കണ്ണാടിയിൽ അവൾ അവളെ നോക്കി..സാരി തോളിൽ നിന്നും വേർപ്പെടുത്തി താഴെക്കിട്ടു..

കണ്ണാടിയിൽ തന്റെ വയറിലേക്ക് നോട്ടം പായിച്ചു..കൈകൾ കൊണ്ട് വയറൊന്ന് ചുറ്റി പിടിച്ചു..

“എന്തിനാ കുഞ്ഞാ അമ്മേനേ വിട്ടു പോയത്..അച്ഛന് വേണ്ടെങ്കിലും ന്റെ കുഞ്ഞിനെ അമ്മയ്ക്ക് ജീവനായിരുന്നില്ലേ.. അതല്ലേ ആരോടും പറയാതെ കൊണ്ട് നടന്നത്..കുറച്ച് ദിവസം കഴിഞ്ഞാൽ നമ്മൾ ദൂരെ ഒരുസ്ഥലത്തേക്ക് പോകില്ലാരുന്നോ..??നിനക്കും നിന്റെ അച്ഛനെയായിരുന്നല്ലേ ഇഷ്ടം..
അതൊണ്ടല്ലേ സിദ്ധുവേട്ടൻ ഇഷ്ടല്ലന്ന് പറഞ്ഞപ്പോഴേക്കും അമ്മയെ തനിച്ചാക്കി പോയത്..ഇനി അമ്മയ്ക്കാരുണ്ട്..?? അമ്മയെ എന്റെ പൊന്നും തോൽപ്പിച്ചു കളഞ്ഞില്ലേ..ഞാൻ മാത്രം ഒറ്റയ്ക്കായി..”

അവൾ കട്ടിലിൽ മുട്ടിൻമേൽ മുഖം ചായിച്ചിരുന്നു കരഞ്ഞു..

കതകിന് വെളിയിൽ ഇതെല്ലാം കേട്ട് തരിച്ച് നിൽക്കുവാണ് സിദ്ധു..

“എന്റെ കുഞ്ഞാരുന്നോ.. പക്ഷേ എങ്ങനെ..??അവൾക്ക് മാത്രമേ ഉത്തരം തരാൻ കഴിയൂ..അവന്റെ മനസ്സ് കുറ്റബോധത്താൽ നീറി..

ഇടക് ദേവി മുകളിലേക്ക് വന്നപ്പോൾ അവൻ അവിടെനിന്നും മാറി..ദേവി അവൾക്ക് കഴിക്കാനുള്ളതെല്ലാം കൊണ്ട് കൊടുത്തു..എന്നാൽ അതൊന്നും ഗീതു ശ്രദ്ധിച്ചതെയില്ല..
ദേവി പോയതും സിദ്ധു മുറിയിലേക്ക് കയറി..അവൻ വന്നതറിഞ്ഞില്ലവൾ..
അവളുടെ കാലുകളിൽ സിദ്ധു തന്റെ കൈകൾ ചേർത്തു..അവന്റെ സ്പർശനം അറിഞ്ഞതും ഗീതു മുഖമുയർത്തി നോക്കി..

“മാപ്പ്..ന്റെ എടുത്ത് ചാട്ടമാണ് നിന്റെ കുഞ്ഞ് പോകാൻ കാരണം..നീ എന്നോട് പൊറുക്കണം..വേണോന്ന് വെച്ച് ചെയ്തതല്ല..”

“സാരമില്ല..എന്റെ കുഞ്ഞിനെ അവന്റച്ഛൻ തള്ളി പറഞ്ഞപ്പോഴേ അവൻ പോയി..”

“ഗീതു..ന്റെ കുഞ്ഞാരുന്നോ അത്..സത്യായിട്ടും എനിക്കൊന്നും അറിയില്ല..ന്റെ ഓർമ്മയിൽ പോലും അങ്ങനൊരു സംഭവം നടന്നതായി ഓർക്കുന്നില്ല..”

“നിങ്ങൾക്ക് ഓർമ്മകാണില്ല സിദ്ധുവേട്ട..മനസ്സും ശരീരവും മദ്യത്തിൽ മായങ്ങി കിടക്കുമ്പോൾ എങ്ങനെ ഓർക്കാനായിരുന്നു..??
അന്ന് സിദ്ധുവേട്ടൻ കുടിച്ചിട്ട് വന്ന ദിവസം ഓർക്കുന്നുണ്ടോ..??വീട്ടിൽ വന്നിറങ്ങിയപ്പഴേ നിലത്തേക്ക് വീണു..സ്വയം എഴുനേറ്റു..ഞാൻ പിടിക്കാൻ വന്നെകിലും സമ്മതിച്ചില്ല..സിദ്ധുവേട്ടനെ മുറിയിലാക്കി അപ്പുറത്തെ മുറിയിൽ കിടന്നത് വരെ ഓർമ്മ കാണില്ലേ..

പിന്നെ നടന്നെതെന്തന്നറിയാൻ അവനും കാതോർത്തു..

“മയങ്ങി വീണത്തിനു ശേഷം അപ്പച്ചി അന്നിവിടില്ലന്നോർക്കാതെ വെള്ളം വേണമെന്ന് പറഞ്ഞ് അപ്പച്ചിയെ കാറി വിളിച്ചു..ശബ്ദം കേട്ട് താഴെ പോയി വെള്ളം കൊണ്ടുവന്നുഞാൻ..അപ്പഴേക്കും സിദ്ധുവേട്ടൻ വീണ്ടും മയക്കം പിടിച്ചിരുന്നു.പാതി ബോധത്തിലും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..ഷർട്ടും പാന്റും മാറ്റി മുണ്ടുടുത്തിരുന്നു ..
പക്ഷേ കാലിലെ ഷൂവോ സോക്സോ മാറിയിരുന്നില്ല..
ഏതോ ഒരുൾപ്രേരണയാൽ നിങ്ങളുടെ അടുത്ത് വന്ന് ഷൂവും സോക്‌സും അഴിച്ചു..കാൽ കട്ടിലിലേക്ക് കയറ്റി..

സിദ്ധുവേട്ടൻ ബാഗിന്റെ പുറത്തായിരുന്നു കയറിക്കിടന്നിരുന്നത്..സിദ്ധു വേട്ടനെ ഒരുവശത്തേക്ക് തള്ളി ബാഗെടുക്കുമ്പോഴും പാതിബോധം മാത്രമുള്ളന്ന ആശ്വാസം ആയിരുന്നു എനിക്ക്..
എതിർവശത്തുള്ള മേശയിലേക്ക് ചാഞ്ഞ് ബാഗ് വെക്കുമ്പോഴും നിങ്ങളെ മുട്ടാതെയാണ് അത് ചെയ്തത്..തിരിച്ച് കട്ടിലിൽ നിന്നും ഇറങ്ങവേയാണ് എന്റെ കൈകളിൽ പിടിമുറുക്കിയിരിക്കുന്ന സിദ്ധുവേട്ടനെ ഞെട്ടിനോക്കിയത്..
ശക്തയിൽ പുറകോട്ടാഞ്ഞ് കൈവിടുവിക്കാൻ നോക്കിയപ്പോൾ അതിലും ശക്തിയിൽ എന്നെ വലിച്ച് ദേഹത്തെക്കിട്ടിരുന്നു..എന്നേം കൊണ്ടെന്ന് തിരിഞ്ഞതും ന്റെ ശരീത്തിനുമേലായി സിദ്ധുവേട്ടൻ..
ഒന്നനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല എനിക്ക്..
നിങ്ങളെക്കാളും എത്രയോ ചെറുതാണ് ഞാനെന്ന് പലപ്പോഴും കളിയാക്കിയിരുന്നത് സത്യമായ നിമിഷങ്ങളായിരുന്നു അത്..ന്റെ ശരീരം മുഴുവാനായും സിദ്ധുവേട്ടന്റെ കീഴിൽ അമർന്നു..ഒച്ചവെച്ച് തുടങ്ങിയ എന്നേ ചുണ്ടുകളാൽ ബന്ധിച്ചുകൊണ്ടായിരുന്നു സിദ്ധുവേട്ടൻ നേരിട്ടത്..
എന്നെതിർക്കാൻ പോലുമാകാതെ കരയാൻ മാത്രേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ..പക്ഷേ ആ ബോധമില്ലായ്മയിലും ന്റെ കണ്ണീർ സിദ്ധുവേട്ടനെ സങ്കടപെടുത്തിയിരുന്നു..

നിറഞ്ഞകണ്ണുകളിൽ മാറിമാറി നൽകിയ ചുംബനം എന്നെ പോലും സ്തബ്ദയാക്കി..കണ്ണീരിനെ ചുണ്ടാലൊപ്പിയെടുത്തു..ശരീരത്തിലെ വസ്ത്രങ്ങളെ വേർപ്പെടുത്തുമ്പോൾ തടയാനായില്ലെനിക്ക്..ചുണ്ടുകളും കൈകളും എന്നിൽ തീർക്കുന്ന വികാരത്തിലെപ്പോഴോ വെറുമൊരു പെണ്ണായി ഞാൻ മാറിയിരുന്നു..
എല്ലാത്തരത്തിലും സിദ്ധുവേട്ടന്റെ മാത്രമാകാൻ എന്റെ ഉള്ളും കൊതിച്ചുപോയി..പിന്നീട് സിദ്ധു വേട്ടൻ എങ്ങനെ പെരുമാറുമെന്നോ ഏന്തോക്കെ പറയുമെന്നോ ചിന്തിക്കാൻ മനസ്സ് സമ്മതിച്ചില്ല…
എന്നിലെ പെണ്ണിനെ പൂർണമായും സ്വന്തമാകുമ്പോഴും അത്രത്തോളം എന്നെ സ്നേഹിക്കുകയായിരുന്നു..

വിയർപ്പിൽ കുതിർന്ന് തളർന്ന് എന്നിൽ നിന്നും അകന്ന് മാറുമ്പോഴും എന്നേ സിദ്ധുവേട്ടൻ ആ നെഞ്ചിലേക്ക് തന്നെ ചേർത്തണച്ച് ഉമ്മവെച്ചു..ന്റെ കൈകളും സിദ്ധുവേട്ടനെ ചുറ്റിയിരുന്നു..ആ ചൂടിൽ ഞാനും ഉറങ്ങിപ്പോയി..

രാവിലെ എഴുന്നേറ്റപ്പോൾ അതുവരെയില്ലാത്ത കുറ്റബോധം എന്നേ മൂടി..സിദ്ധുവേട്ടനല്ലേ ബോധമിലാതിരുന്നത്..എനിക്ക് ഉണ്ടായിരുന്നല്ലോ..ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഞാനാണ് ജീവിതം തകർത്തതെന്ന് പാടി നടക്കുന്നയാൾ ഇതറിഞ്ഞാൽ എങ്ങയെയായിരിക്കും പ്രതികരിക്കുമെന്നോർത്ത് പേടിച്ചു.. അതുകൊണ്ട് തന്നെയാണ് ഉടൻ തന്നെ അപ്പുറത്തെ മുറിയിലേക്ക് കുളിക്കാൻപോലും നിൽക്കാതെ പോയി കിടന്നത്..

എന്നാൽ ഒന്നും നടന്നത് പോലെയായിരുന്നില്ല സിദ്ധുവേട്ടന്റെ പിന്നീടങ്ങോട്ടുള്ള പെരുമാറ്റം.. ഞാനും അത് മനപ്പൂർവം മറക്കാൻ ശ്രമിച്ചു..

എന്റെ ശരീരത്തിൽ വരുന്ന മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നില്ല..
ഒരിക്കൽ സ്കൂളിൽ വെച്ച് ഛർദ്ദി കൂടി അമ്മു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി..അമ്മുവിനെ മുറിക്ക് പുറത്തിരുത്തി ലാസ്റ് ഡേറ്റെന്നായിരുന്നു വെന്ന് ഡോക്ടർ ചോദിച്ചപ്പോഴായിരുന്നു ന്റെ വയറ്റിൽ
കുഞ്ഞ് വളർന്ന് തുടങ്ങിയ കാര്യം ഞാൻ അറിഞ്ഞത്..അന്ന് അമ്മൂനോട് പോലും ഞാൻ പറഞ്ഞില്ല..ഒരു പക്ഷേ കുഞ്ഞുണ്ടായാൽ സിദ്ധുവേട്ടൻ സന്തോഷിക്കുമെന്ന് കരുതി..

ട്രെയിനിങ് കഴിഞ്ഞ് വന്ന് പറയാനിരുന്നതാണ്..പക്ഷേ അന്ന് കേട്ട വാക്കുകൾ..ഞാൻ ശരിക്കും തളർന്ന് പോയിരുന്നു..ആരെയും ഒന്നും അറിയിക്കാതെ എവിടെനിന്നും പോകാൻ തന്നെയായിരുന്നു തീരുമാനിച്ചത്..പുതിയ ജീവിതത്തിനു എന്റെ കുഞ്ഞൊരു തടസമാകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു..ന്റെ എല്ലാ കണക്കുകൂട്ടലും പിഴച്ചുകൊണ്ട് അടുത്താഴ്ച്ച പോകാനിരിക്കേയാണ്
സത്യങ്ങൾ എല്ലാവരും അറിഞ്ഞത്..”

പറഞ്ഞ് തീർന്നതും ഗീതു ഒരു ദീർഘശ്വാസമെടുത്തു..

അവളുടെ വാക്കുകളിൽ ഞെട്ടിതരിച്ചിരിക്കുകയാണ് സിദ്ധു..മദ്യത്തിന്റെ ലഹരിയിൽ അവളെ പ്രാപിച്ച ശേഷം അതോന്നുമറിയാതെ അവളുടെ മാനത്തിനെ പോലും ചവിട്ടിയരക്കുന്ന വാക്കുകൾ പറഞ്ഞതോർത്ത് അവന്റെ ശിരസ്സ് താണു.. അവളുടെ വയറ്റിൽ വളർന്ന സ്വന്തം ചോരയുടെ പിതൃത്വം പോലും ചോദ്യം ചെയ്യതവനാണ്..
മറ്റൊരുവനിൽ തന്റെ കുഞ്ഞിന്റെ പിതൃത്വം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചവനാണ്..ഒരു നിമിഷം പോലും തന്റേതാന്ന് വിശ്വസിച്ചില്ല..

സിദ്ധുവിന് അവനെ തന്നെ നിയാന്ത്രിക്കാൻ കഴിഞ്ഞില്ല..മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു അവൻ..
അന്നത്തെ രാത്രിയ്ക്ക് ശേഷം തന്റെ ദേഹത്തെ പോറലുകൾ ക്ലബ്ബിൽ നിന്നും വരുന്ന വഴി ഉരുണ്ട് വീണതിനെ തുടർന്ന് ഉണ്ടായതെന്നായിരുന്നു കരുതിയത്..

കേട്ട സത്യങ്ങളുടെ പൊള്ളുന്ന യഥാർത്യം ഉൾക്കൊണ്ട് അവൻ അവിടെ നിന്നും മുറിയിലേക്ക് പോയി..ഒരു തീരുമാനം എടുക്കാനാകാതെ ഉഴറി…(തുടരും)