രചന – ചിലങ്ക
എന്ത് ശരിയെന്ന മറിയാമ്മേ …… നിന്നോട് ഞാൻ എത്ര വെട്ടം പറഞ്ഞടി ഞാൻ വരാം പെണ്ണ് ചോദിക്കാം… അപ്പോൽ നീ എന്താ പറഞ്ഞെ ഇപ്പോൾ വേണ്ടാ ശബരി …എനിക്ക് പേടിയാ .. എന്നിട്ട് ഇപ്പോൾ പറയുന്നത് കേട്ടില്ലേ….. അത് ഞാൻ പേടിച്ചിട്ടല്ലേ ശബരി….. മറിയാമ്മ നിഷ്കു ആയി പറഞ്ഞു… ഇങ്ങനെ പേടിക്കേണ്ട ഒരു കാര്യവും ഇല്ല മറിയാമ്മേ എന്തായാലും നിങ്ങളുടെയും കാത്തു വിന്റെ യും എൻഗേജ്മെന്റ് ഒരുമിച്ച് നടത്താൻ ഇരിക്കുവാ…..അതുകൊണ്ട് നാളെ തന്നെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പോവാ ഞങൾ…. അല്ലേ ജാനു അവരെ നോക്കി ചോദിച്ചതും അവർ അതേയെന്ന് തലയാട്ടി…… നാളെയോ…. മറ്റന്നാൾ പോരെ…… വേണ്ടടി എന്റെ പതിനാറുകുളി കഴിഞ്ഞിട്ട് മതി… അവളുടെ അമ്മുമ്മേടെ പേറെടുക്കാൻ….. അത്രയും പറഞ്ഞ് ശബരി കലിപ്പിൽ അവിടെ നിന്നും പോയ്….. മറിയാമ്മ ദയനിയ മായി മൂന്നിനേയും നോക്കി……… കൈ മലർത്തി മൂന്നും കാണിച്ചു…
ഹരു….. ………ഹരു…………ബെഡിൽ കിടന്ന് കൊണ്ട് ഫോണിലൂടെ അവൾ വിളിച്ചു….. എന്താ പെണ്ണെ …. ഞാൻ ബിസി ആണെന്ന് അറിയില്ലേ നിനക്ക് ഏഹ് ?? ഇച്ചിരി കലിപ്പിൽ ഹര പറഞ്ഞതും ചാടി പിടഞ്ഞ് അവൾ എഴുനേറ്റു….. ഓഹ് ഇന്നലെ എന്തൊരു സ്നേഹം ആയിരുന്നു… കാര്യം കഴിഞ്ഞപ്പോൾ എന്നെ വേണ്ടാ അല്ലേ….. കള്ള കണ്ണീർ ഫിറ്റ് ചെയ്ത് കിച്ചു ചോദ്യം…. ദേ പെണ്ണെ ഒറ്റ അടി തന്നാൽ ഉണ്ടല്ലോ……. അയ്യേ മണ്ടൻ ഫോണിൽ കൂടി എങനെ അടി തരാനാ…. ഞാ… ഞാ…. ഞ…….. ആണോ എന്നാ എന്റെ മോൾ തിരിഞ്ഞു നോക്കിയേ…. നോക്കിയാല്ലോ …. അത് പറഞ്ഞു നോക്കിയതും ചെവിയിൽ ഫോണും വെച്ച് തന്നെ നോക്കി ഡോർ അടയ്ക്കുന്ന ഹര…. അവനെ കണ്ടതും ഉമിനിർ ഇറക്കി അവൾ ഫോൺ താഴെ വെച്ച് ഓടനായി. നിന്നും… എന്താ പറഞ്ഞെ കാര്യം കഴിഞ്ഞപ്പോ വേണ്ടെന്ന് അല്ലേ… കാണിച്ചു തരാം… അതും പറഞ്ഞ് ഹര അവളുടെ അടുത്തേക്ക് ഓടി…..
അവനെ കണ്ടതും അവൾ ഓടാൻ തുടങ്ങി… അങ്ങനെ ഓടി ഓടി അവസാന o രണ്ടും തകർന്ന് ബെഡിലേക്ക് വീണു… കിച്ചു അവന്റെ ദേഹത്ത് കേറി കിടന്നു…. അവന്റെ കൈകൾ അവളുടെ തലയിൽ തലോടി……. എപ്പോഴാ വന്നേ ഹരു……. ഇപ്പൊ വന്നതേ യുള്ളൂ… എന്റെ പെണ്ണിനെ കാണാൻ വന്നതാ…… എന്നെ ആദ്യയിട്ടാണോ കാണുന്നത്… ഹ്മ്മ്…. ഇന്നലെ നന്നായി കണ്ടു…. ഒന്നും കൂടി ആകാം…… അയ്യേ വഷളൻ…. അവന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് അവൾ പറഞ്ഞതും കൈ കളിൽ പിടിച്ച് അവളെ ഉയർത്തി അധഃരങ്ങൾ കവർന്നു……. ഹരു… . . ആർദ്രമായി അവളുടെ വിളികേട്ടതും അവൻ അവളെ സംശയത്തോടെ നോക്കി. എന്താ കിച്ചു ………….അവളുടെ മുടി മാടി ഒതുക്കി അവൻ ചോദിച്ചതും അവൾ മുഖം അവന്റെ കഴുത്തിൽ പുഴ്ത്തി ……
എന്തിനാ ഹരു എന്നെ ഇത്രയും സ്നേഹിക്കുന്നെ … ഞാൻ വഴക്കാളി അല്ലേ എപ്പോഴും ശല്യം ചെയ്യും .. അടിയിടും ………. എന്നിട്ടും……. നീ കിച്ചു വാ എന്റെ …… നിന്നെ ഇങ്ങനെ തന്നെയാ ഞാൻ പ്രണയിച്ചത്… മരിക്കുന്ന വരെയും ഇങ്ങനെ തന്നെ എനിക്ക് നിന്നെ കാണണം…..ആർക്കും വേണ്ടിയും മാറാൻ ഞാൻ നിന്നെ സമ്മതിക്കില്ല…. അത്രയും പറഞ്ഞ് അവൻ അവളെ പൊതിഞ്ഞു…. ശരിക്കും ഞാൻ ഭാഗ്യം ചെയ്തവളാ ഹരു… നല്ല അമ്മയെ കിട്ടി നല്ല ഏട്ടന്മാരെ കിട്ടി…..കുട്ടുകാരെ പോലെ രണ്ട് ഏട്ടത്തിമാരെ കിട്ടി… എന്റെ കാത്തു ചേച്ചിയേ കിട്ടി… സ്നേഹവുള്ള വിട്ടിൽ മരുമകളായി കേറി…. പിന്നെ എന്നെ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ കിട്ടി ….. നെറു ചിരിയോടെ അവൾ പറഞ്ഞത് കേട്ട് അവന്റെ ചുണ്ടിലും ചിരി വിരിഞ്ഞു ..
പിണക്കം ആണോ ശബരി ഗാർഡനിൽ മാറി നിൽക്കുന്ന അവന്റെ അടുത്തേക്ക് മറിയാമ്മ വന്ന് ചോദിച്ചതും അവൻ മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നും…. ഹ്മ്മ്……… പണ്ട് എന്റെ ശബരി എന്തോരം സ്നേഹം ആയിരുന്നു മുത്തേ പൊന്നെ പാലെ…. എന്നിട്ട് ഇപ്പോൾ എന്നെ ഒന്ന് നോക്കുന്നത് പോലും ഇല്ല…. ഹ അലസ്കി ഇച്ചായനു… ബാക്കി പറയുന്നതിനു മുന്നേ അവളുടെ കൈകളിൽ അവന്റെ പിടി മുറുകി..അവൾ പേടിയോടെ അവനെ നോക്കി… അ മുഖത്ത് ദേഷ്യം കൊണ്ട് ചുവന്നത് കണ്ടതുo അവൾ വെട്ടി വിറച്ചു … കയ്യിലെ പിടി മുറുകി വളകൾ പൊട്ടി അവിടം ചോര പൊടിഞ്ഞു…. ശ…. ശബരി .. എനിക്ക് വേദനിക്കുന്നു…വിട്……ശബരി …. അവൾ വേദനയോടെ പറഞ്ഞുകൊണ്ടിരുന്നു പക്ഷെ അപ്പോഴും അവന്റെ ദേഷ്യം മറിയാതെ യില്ല…. ശബരി………… പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ അവളുടെ കയിൽ നിന്നും പിടി മാറ്റി.
അവളെ തന്നോട് വലിച്ച് അടിപ്പിച്ചു…… ഇനി അ #-₹-%-%-മോന്റെ പേര് നീ പറഞ്ഞാൽ … കൊന്ന് കളയും ഞാൻ… അഹ്….. അത്രയും പറഞ്ഞ് അവൻ നടന്നു… പിന്നെ ഒരു കാര്യം .. നീ എന്റെയാ ഈ ശബരിയുടെ.. ഒരു മറ്റവനും നിന്റെ രോമത്തിൽ പോലും തൊടാൻ ഈ ശബരി സമ്മതിക്കില്ല… ഓർത്തോ…. നാളെ ഞാൻ വരും നിന്റെ വീട്ടിൽ നിന്നെ ചോദിക്കാൻ റെഡിയായി നിന്നോ…. അത്രയും പറഞ്ഞ് അവൻ നടന്നകന്നു… അവൾ ഒന്നും മനസ്സിലാകാതെ അവൻ പോകുന്നതും നോക്കി നിന്നും… എന്താ ഇങ്ങനെ ഒക്കെ പറയുന്നേ… എനിക്ക് എന്ത് പറ്റാനാ……… നമ്മൾക്ക് കല്യാണം കഴിഞ്ഞ് എവിടെ പോണം ഗൗതം…………. നിനക്ക് എവിടെയാണോ ഇഷ്ടം അവിടെ…….ഗൗതം പ്രണയാർദ്രമായി പറഞ്ഞു…..
ശോ…….എന്തോരം തയ്യാർ ആക്കി വെയ്ക്കണം…… പിന്നെ ഗൗതം നമ്മൾക്ക് മോൻ മതിട്ടോ… ലെ ഞാൻ..:-പെണ്ണ് കാണാൻ കഴിഞ്ഞപ്പോഴേ ഇങ്ങനെ എന്റെ പൊന്നോ ഇനി എന്തൊക്കെ കാണണം.. വേണ്ടാ മോൾ മതി……… മേണ്ട മോൻ മതി ഗൗതം…. കേട്ടിട്ടില്ലേ… ആദ്യത്തേ കൺ മണി ആണായിരിക്കണം……. അവൻ ദുൽഖറെപോലെ യിരിക്കണം… (പാട്ട് തെറ്റാ🤕) എന്തോന്ന് …. അച്ഛനെ പോലെ ഇരിക്കണമെന്നല്ലേ… നി ഇതെന്തോന്നാ ദുൽഖറേ പോലെ ഇരിക്കാണമെന്ന് പറയുന്നേ… അയ്യേ നിന്നെ പോലെയോ… ബ്ലാ..അതേ സമയം ദുൽഖർ.. ഹോ എന്നാ മൊഞ്ച പഹയന്… എനിക്ക് ദുൽഖറെ പോലെ ഒരു മോനെ മതി…..തരുവോ ഗൗതം……… ഫ…. നാറി………….#*₹*₹+%++%%+%+%+%₹++%%%%*%*%**% ഹോ… സോത്രം സോത്രം… ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതിനാണോ ഈ കാലമാടൻ തെറി വിളിക്കുന്നത് ….. എന്റെ അമ്മച്ചി… ഫോൺ കട്ട് ചെയ്ത് കാത്തു ചെവിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…..
ദേ മനുഷ്യ നിങ്ങക്ക് ഇങ്ങനെ മുഖം വീർപ്പിച്ച് ഇരുന്നാൽ ഞാൻ താഴെ പോയ് പറയും നിങ്ങൾക്ക് ഈ കല്യണത്തിന് ഇഷ്ടം അല്ലെന്ന് കേട്ടോ… അവന്റെ മടിയിൽ തല വെച്ച് കിടന്ന് കൊണ്ട് ജാനു പറഞ്ഞതും കാശി മുഖം കുഞ്ഞിച്ച് അവളുടെ ചുണ്ടിൽ കടിച്ച് കൊണ്ട് ഉമ്മ വെച്ചു….. സ്സ്……. എന്നാ കടിയാ മനുഷ്യ….. സഹിച്ചോ… ഇനി വാ അടച്ചില്ലെങ്കിൽ ഇതിനപ്പുറം ഞാൻ തരും… വയറ്റിൽ കുഞ്ഞുള്ള കാര്യം ഞാൻ മറക്കും.. മൈൻഡ് ഇറ്റ്……. ഈ……………. ഹ്മ്മ്….. അവൻ കുഴപ്പം ഇല്ല അല്ലേ….. ഇല്ല…. ഗൗതം പെർഫെക്ട് ആണ് … കാത്തു വിന് ചേരും…… ഹ്മ്മ്… നാളെ മറിയാമ്മയുടെ വീട്ടിൽ പോണം…. നീ വരണ്ടാ…. ഞങ്ങൾ പൊയ്ക്കോളാം… അയ്യടാ… പള്ളിയിൽ പോയ് പറഞ്ഞാൽ മതി… എന്റെ മറിയാമ്മയേ പെണ്ണ് ചോദിക്കാൻ ഞാൻ വരും ഹും…. വേണ്ടെന്ന് പറഞ്ഞാൽ… വേണ്ടാ…… അവൻ കലിപ്പിൽ പറഞ്ഞ് കൊണ്ട് അവളുടെ ചെവിയിൽ പിടിത്തം ഇട്ടു..
അഹ്…. വേദനിക്കിയുന്നു…. ഹും എനിക്കറിയാം നിങ്ങൾക്ക് കുശുമ്പാ ഇച്ചായൻ എന്നോട് മിണ്ടുന്നതിന്….. ആണ് അങ്ങനെ തന്നെ വിചാരിച്ചോ അവൻ അവിടെ കാണും… എനിക്ക് ഇഷ്ടം അല്ല അവൻ നിന്നോട് മിണ്ടുന്നത്.. പിന്നെ നിന്റെ ഈ വിളി “‘ഇച്ചായൻ. “”നോൺസ്‌ൻസ്….. അത് എന്റെ ഏട്ടനാ കാശിയേട്ടാ … എന്താ നിങ്ങക്ക് ഇങ്ങനെ യൊക്കെ……. ഞാൻ ഇങ്ങനെയാ… അവന്റെ നോട്ടവും സംസാരവും ഒന്നും എനിക്ക് ഇഷ്ടം അല്ല ഇടിയറ്റ്…… പക്ഷെ ഏട്ടാ… ഞാൻ വന്നോട്ടെ… നാളെ…. പ്ലീസ്………. വേണ്ടെന്ന് പറഞ്ഞാൽ വേണ്ടാ…. അത്രയും പറഞ്ഞ് അവൻ റൂം വിട്ട് ഇറങ്ങി…… ജാനു വിഷമത്തോടെ അവൻ പോകുന്നതും നോക്കി ഇരുന്നു… തുടരും….

by