രചന: ശ്രീ കാർത്തിക
തൻ്റെ ക്യാബിനിൽ ഇരുന്നു ഋതുവിനു ഫോൺ ചെയ്യുകയാണ് ലിനു… 📞”ഇച്ഛ.. എവിടെയാ?? വീട്ടിൽ എത്തിയോ??” 📞”ഇല്ലടാ.. ഓഫീസിൽ. അല്ല നീ എയർപോർട്ടിൽ എത്താറായോ ??” 📞”എത്തി… 7 മണിക്കാണ് ഫ്ലൈറ്റ്… ഇച്ഛൻ നാളെ എത്തില്ലേ??” 📞”എത്തും പെണ്ണെ.. അല്ല നാളെ സ്റ്റേജിൽ കയറുമ്പോൾ പേടിയാകുമോ??” 📞”ഇല്ല.. എന്നെ കളിയാക്കുകയാണോ??” 📞”ഞാനോ?? എന്റെ പെണ്ണിനെ ഞാൻ കളിയാക്കുമോ??” 📞”എനിക്ക് മനസിലായി.. എന്നെ കളിയാക്കുവാണെന്ന്.. നോക്കിക്കോ നാളെ.. ” 📞”ആയിക്കോട്ടെ.. ഞാൻ കാത്തിരിക്കുവാണ് അതിനു.” 📞”അല്ല ഇച്ഛ.. ദേവ വരില്ലേ?? ചേതനെ കണ്ടിട്ട് എന്തായിരുന്നു റിയാക്ഷൻ??” 📞”ദേവ വരും.. പിന്നെ അവൾ നിന്നെപ്പോലെ തൊട്ടാവാടി അല്ലാട്ടോ.. സ്ട്രോങ്ങ് ആണ്.. ” 📞”ഓ.. ഞാൻ തൊട്ടാവാടി അല്ലെ??”
”അതെ.. എന്തിനും ഏതിനും കരയുന്ന പേടിക്കുന്ന നിന്നെ പിന്നെ എന്താ ഞാൻ വിളിക്കേണ്ടേ?? എന്നാലും ഇച്ചായന് ഒത്തിരി ഇഷ്ടട്ടോ ഇച്ചായന്റെ തൊട്ടാവാടിയെ..” അവളുടെ ചൊടികളിൽ അവനായി ഒരു പുഞ്ചിരി വിരിഞ്ഞു… അത് മനസിലാക്കിയ പോലെ അവനിലും… പിന്നീട് ചേതൻ വന്നപ്പോൾ ഉണ്ടായ കാര്യങ്ങൾ അവൻ പറഞ്ഞു… 📞”ഇച്ഛ.. വീഡിയോ കളയാൻ പറ്റിയോ??” 📞”ഇല്ല.. സമയം കിട്ടിയില്ല.. നമുക്ക് നോക്കാം..” 📞”മ്മ്.. എന്നാ ശരി ഇച്ഛ.. ടീച്ചർ വിളിക്കുന്നുണ്ട്..” 📞”ശരി.. അവിടുന്ന് കാണാട്ടോ.. ഞങ്ങൾ എത്തുന്നതുവരെ ശ്രദ്ധിക്കണം.. ” 📞”മ്മ്.. മിസ്സ് യു ഇച്ഛ..” 📞”മിസ്സ് യു പെണ്ണെ.. ലവ് യു..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഒരുപാട് പ്രതീക്ഷകളോടെ ചേതൻ ബാംഗ്ലൂരിൽ ഫ്ലൈറ്റ് ഇറങ്ങി… അവൻ നേരെ ഹോട്ടലിലേക്ക് പോയി അലക്സ് കൂടെ ഉണ്ടായിരുന്നു.. കുറച്ചു കാര്യങ്ങൾ ഉള്ളതിനാൽ നിവേദ് നാളെയെ എത്തുകയുള്ളു.. “ചേതാ.. ഞാൻ ഒന്ന് അറേഞ്ച്മെന്റ് നോക്കിട്ട് വരാം… നീ റസ്റ്റ് എടുക്ക്..” “ഓക്കേ..” “പിന്നെ.. ഒരു അരമണിക്കൂർ കഴിഞ്ഞാൽ ആ ഇന്റർവ്യൂ ചെയ്യുന്നവർ എത്തുട്ടോ..” “ശരി.. റെഡിയായി നിന്നോളാം .. നീ പോയി വാ..” ഒരു കുളിയും പാസ്സാക്കി..ഓർഡർ ചെയ്ത ചായ കുടിച്ചു കഴിയുമ്പോഴേക്കും ഇന്റർവ്യൂ ചെയ്യാൻ ആളുകൾ വന്നിരുന്നു…ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയുമാണ്.. “ഹായ് സാർ ഞാൻ രേവതി.. ഇതു നിധിൻ.. ബുദ്ധിമുട്ടില്ലെങ്കിൽ നമുക്ക് തുടങ്ങിയാലോ സാർ ??” “ഓ ഓക്കേ.. തുടങ്ങാം..
അധിക സമയം ഇല്ലാട്ടോ.. യാത്ര ചെയ്തുവന്നതുകൊണ്ട് ടൈയേഡ് ആണ്..” “ഇല്ല സാർ.. ഒരു പതിനഞ്ചു മിനിറ്റ്..പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് മൊബൈൽ ഒന്ന് മാറ്റി വെക്കാമോ സാർ ” “ഓ.. ഓക്കേ.ഒരു മിനുട്ട്..” ചേതൻ റൂമിൽ ഫോൺ കൊണ്ട് വെച്ച് ബാൽക്കണിയിൽ ഒരുക്കിയ ഇന്റർവ്യൂ സ്ഥലത്തേക്ക് നടന്നു…ചേതൻ സോഫയിൽ ഇരുന്നതും മൈക്ക് ചേതന്റെ ഷർട്ടിൽ പിൻ ചെയ്ത്.. നിധിൻ ക്യാമറ പൊസിഷനിൽ വെച്ചു.. “ഹായ് വ്യൂവേർസ്.. ഇന്ന് നമ്മുടെ കൂടെ ഉള്ളത്.. യുവാക്കളുടെ ഹരമായ കുറച്ചു നാളുകൾ കൊണ്ടുതന്നെ പാട്ടിന്റെ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ പുതിയ തലമുറയുടെ ഗായകൻ ചേതൻ മാധവ് ആണ്.. സ്വാഗതം സാർ.. ” “നമസ്ക്കാരം.. ” “സാറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് ഒന്ന് പറയാമോ??
” “ചെറുപ്പം മുതൽ പാട്ടിനോട് ഇഷ്ടം ഉണ്ടായിരുന്നു… അമ്മയുടെ ആഗ്രഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചിരിക്കുന്നത്.. പിന്നെ ദൈവാനുഗ്രവും ” “പുതിയതായി പാടുന്ന പാട്ടുകളെക്കുറിച്ച് ഒന്ന് പറയാമോ??” “പുതിയ പാട്ടുകൾ രണ്ടെണ്ണമാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ളത്.. ഒന്ന് രാജഗോപാൽ സാറിന്റെ സംവിധാനത്തിൽ ഉള്ളതാണ്… പിന്നെ ഒന്ന് മുകുന്ദൻ സാറിന്റെത്..” “ഈ വർഷം സാറിനു പാട്ടുകൾ കുറവായിരുന്നല്ലോ.. എന്തുപറ്റി??” “ഈ വർഷം എനിക്ക് രണ്ടു പാട്ടുകളെ പാടാൻ കഴിഞ്ഞുള്ളു… ചെറിയ ഒരു ബിസിനസ് ഉണ്ട്.. അതിന്റെ തിരക്കിലായിരുന്നത് കൊണ്ടാണ്.. ” “ഇനി ഒരു പേർസണൽ ചോദ്യം.. ഫാമിലിയെക്കുറിച്ച് സാർ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല.. വിരോധമില്ലെങ്കിൽ ഫാമിലിയെക്കുറിച്ച് പറയാമോ??” “ഞാൻ ജനിച്ചതും വളർന്നതും തൃശൂർ ആണ്.. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു.. പിന്നെ അമ്മാവൻ ആണ് നോക്കിയത്.. അറിയാൻ ആകുന്ന പ്രായമായപ്പോൾ എന്റെ സ്വപ്നങ്ങൾ നേടാൻ ഇറങ്ങി..” “സാറിന്റെ മാര്യേജിനെക്കുറിച്ചറിയാൻ എല്ലാരും കാത്തിരിക്കുകയാണ്.. എന്താണ് പറയാനുള്ളത്??”
“മാര്യേജിനെക്കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല.. സമയം ഉണ്ടല്ലോ.. സമയമാകുമ്പോൾ എല്ലാരേയും അറിയിക്കും.. ഉറപ്പ്..” “അവസാനമായി ഒരു ചോദ്യംകൂടി… നാളെ നടക്കുന്ന സംഗീത -നൃത്തവിരുന്നിൽ ഇന്ത്യയിൽ അറിയപ്പെടുന്ന എല്ലാരും ഉണ്ടാകും..അവിടെ ഒരു പ്രോഗ്രാം ചെയ്യുന്നത് എങ്ങനെ കാണുന്നു???” “എന്നെ പോലുള്ള ഒരാൾക്ക് സത്യം പറഞ്ഞാൽ ഒരു സ്വപ്നമാണ് നാളത്തെ സ്റ്റേജ്.. ചിലപ്പോൾ എന്റെ ഭാവി നിർണ്ണായിക്കാനും ഈ ഒരു വേദിക്ക് കഴിയുമായിരിക്കും…. കൂടുതൽ അവസരങ്ങൾ എന്നെ തേടി വരുമെന്നു വിശ്വസിക്കുന്നു..” “പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്??” “ഞാൻ ഇന്ന് ഈ നിലയിൽ എത്തിട്ടുണ്ടെങ്കിൽ അതൊക്കെ നിങ്ങളുടെ സ്നേഹവും അനുഗ്രഹവും സപ്പോർട്ടും കൊണ്ടാണ്.. തുടർന്നും എന്നെ സപ്പോർട്ട് ചെയ്യണം എന്ന് മാത്രമാണ് പറയാനുള്ളത്..” “തിരക്കുകൾക്കിടയിലും ഇത്തിരി സമയം ഞങ്ങൾക്കായി നൽകിയതിൽ ഒരുപാട് നന്ദി.. താങ്ക്യു സാർ..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാത്രി ഒൻപത് മണിയോടെ ഋതു ബാംഗ്ലൂർ എത്തി… പ്രോഗ്രാം കോർഡിനേറ്റർ തന്നെ അവരെ പിക്ക് ചെയ്യാൻ വന്നു.. അവർ നേരെ പോയത് അവർക്കായി ഒരുക്കിയ താമസ സ്ഥലത്തേക്കാണ്… ബാംഗ്ലൂർ ആദ്യമായി വരുന്ന ഋതു കാഴ്ചകൾ കണ്ടുകൊണ്ട് സീറ്റിൽ ഇരുന്നു… അവിടെ എത്തി എല്ലാരും വേഗം തന്നെ കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നു.. ഋതു മാത്രം അവളുടെ റൂമിനു പുറത്തൂടെ നടന്നു.. വിജനമായ ഒരു നടവഴിയാണ്… ചുറ്റും ലൈറ്റുണ്ട്.. ഇരുവശത്തും ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.. കുറച്ചകലെയായി ആർട്ടിഫിഷലായി ഉണ്ടാക്കിയ വെള്ളം വീഴുന്ന ഒരു നിർമിതി…നാടുവിലായുള്ള താമരയുടെ രൂപത്തിൽ നിന്നും വെള്ളം താഴെക്ക് വീഴുന്ന രീതിയിലാണ് അത് നിർമ്മിച്ചിരിക്കുന്നത് കാണാൻ വല്ലാത്ത ഭംഗി തോന്നി ഋതുവിന്.. “ഋതു കിടന്നില്ലേ??” “ഇല്ല ടീച്ചർ ..ഉറക്കം വന്നില്ല..” “നാളത്തെ ടെൻഷൻ ആണോ അതോ ലിനുവിനെ കാണാത്തതുകൊണ്ടുള്ള സങ്കടമോ?” “അങ്ങനെ ചോദിച്ചാൽ രണ്ടും ഉണ്ട്..
കാരണം എന്റെ ഒന്നാമത്തെ ടെൻഷൻ മാറ്റാൻ ഇച്ഛനെ കഴിയു…” “ഓ… അപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടല്ലേ??” “ഉണ്ട്.. ഇച്ഛനെ മാത്രമല്ല.. എന്റെ തനുനെയും റിച്ചുനെയും വിക്കിയെയും എല്ലാം.. അവരിൽ ആരും ഇല്ലാതെ ഒരു യാത്ര ആദ്യമാണ്.. ” “നാളെ പെർഫോമൻസ് ഉള്ളതല്ലേ.. പോയി കിടക്കാൻ നോക്ക്.. രാവിലെ മുതൽ തിരക്കായിരിക്കും.. ഉറങ്ങിയില്ലെങ്കിൽ അത് തന്റെ ശരീരത്തെ ബാധിക്കും..” “കുറച്ചു നേരം കൂടെ കഴിഞ്ഞു ഞാൻ കിടന്നോളാം.. ഉറപ്പ്..” “ശരി.. വേഗം കിടക്കണം.. നാളെ നിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്..Gud nit..” “വേഗം കിടന്നോളാം.. Gud nit ” മായ പോയിട്ടും അവൾ കുറച്ചു നേരം അവിടെ തന്നെ നിന്നു… പിന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് കുറച്ചകലെനിന്നും ആരോ നടന്നു വരുന്നതായി തോന്നിയത്.. ആ ആൾ നടന്നടുക്കുന്തോറും വരുന്നത് ആരാണെന്ന് അവൾക്ക് മനസിലായി.. ഓടി പോയി ആ നെഞ്ചിലേക്ക് ചേർന്നപ്പോൾ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ടെൻഷൻ അവൾ മറന്നിരുന്നു… “ഇച്ഛ… എനിക്ക് അറിയാമായിരുന്നു വരുമെന്ന്..” “അതാണോ എന്റെ കൊച്ചു ഇത്രയും നേരം ഇവിടെ നിന്നത്??” “മ്മ്.. എപ്പോഴാ എത്തിയേ??” “കുറച്ചു നേരമായി.. വന്നു ദേവയെ അവളുടെ റൂമിലാക്കി..
പിന്നീട് റൂമിലേക്ക് വന്നു…ഒന്ന് കുളിച്ചു.. നേരെ ഇങ്ങോട്ട് വിട്ടു..” “അപ്പോൾ ദേവ ഒറ്റക്കാണോ??” “ഇപ്പോൾ ഒറ്റക്കാണ്.. ഒരു മണിക്കൂർ കഴിഞ്ഞാൽ അവർ എത്തും.. അപ്പോൾ അവൾക്ക് തനു ഉണ്ടാകും കൂട്ട്..” “മാളൂട്ടി വരുന്നില്ലല്ലേ?? എക്സാം ആണെന്ന് പറഞ്ഞു.. ഒരേ കരയലായിരുന്നു. എന്തൊക്കെയോ പറഞ്ഞു ഒടുവിൽ നിർത്തി..” “മ്മ്.. മമ്മ പറഞ്ഞു എന്നോട്..” “ഇച്ഛ..” “മ്മ്.. നമുക്ക് നൈറ്റ് ഡ്രൈവിന് പോകാം?? ഇപ്പോഴാകുമ്പോൾ ആരും ഇച്ഛനെ തിരിച്ചറിയില്ലല്ലോ..” “ഇന്നല്ല.. പിന്നെ ഒരു ദിവസം.. ഇപ്പോൾ കിടന്നുറങ്ങ്.. രാവിലെ എഴുനേൽക്കണ്ടതല്ലേ… ” “എന്നാ എന്റെ കൂടെ കിടക്കുമോ??” “മ്മ്.. ഞാൻ മായയെ ഒന്ന് വിളിക്കട്ടെ..” 📞”ഹലോ.. എന്താടാ ഈ നട്ടപാതിരയ്ക്ക്..??” 📞”എടി.. ഞാൻ ഇന്ന് എന്റെ പെണ്ണിന്റെ കൂടെ നിന്നാലോ എന്നൊരു ആലോചന.. എന്താ അഭിപ്രായം??” 📞”ഓ..വല്ലാതെ ആലോചിക്കാതെ പോയി കിടന്നുറങ്ങ്… ഒരു പാവം.. ഇങ്ങനെ ആലോചിക്കാനാണോ അവൾക്ക് വേറെ റൂം കൊടുക്കാൻ നീ ഇന്നലെ പറഞ്ഞത്??” 📞”അത് ഞാൻ വെറുതെ… നിന്നെ ഇപ്പോൾ വിളിക്കണ്ടായിരുന്നു..” അപ്പുറത്തു നിന്ന് അവൾ ചിരിക്കുന്നത് അവൻ കേട്ടു..
📞”മോനെ ലിനു.. വേഗം പോയി ഉറങ്ങിയേ.. അധികം ഉറക്കമൊഴിഞ്ഞാൽ അവളെ അത് ബാധിക്കും… പിന്നെ പുലർച്ചെ എഴുന്നേറ്റ് നിന്റെ റൂമിലേക്ക് പോയേക്കണം.. അല്ലെങ്കിൽ ബിസിനസ്‌മാന്റെ ഇമേജിനെ ബാധിക്കും..” 📞”ഓ.. ഉത്തരവ്.. അപ്പൊ gud nit ” 📞”Gud nit ” അവരുടെ സംസാരം കേട്ട് അന്തംവിട്ട് നിൽക്കുകയാണ് ഋതു.. “വാടി പെണ്ണെ.. റൂമിലേക്ക് പോകാം..” “ഇച്ഛൻ ഇങ്ങനൊക്കെ സംസാരിക്കുമോ??” “എന്തെ??? അതൊക്കെ ഒരു രസം.. നീ വാ..” “മ്മ്..” അവളെ കൂട്ടി റൂമിലേക്ക് പോകുമ്പോൾ റിച്ചുവിന് മെസ്സേജ് അയക്കാൻ മറന്നില്ല ലിനു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പുലർച്ചെ നാലുമണിക്ക് ലിനു ഉണർന്നു… തന്റെ നെഞ്ചിൽ തലവെച്ചുറങ്ങുന്ന പെണ്ണിനെ ഒന്ന് നോക്കിയവൻ… മുഖത്തേക്ക് വീണുകിടക്കുന്ന മുടി ചെവിയുടെ പുറകിലേക്ക് നീക്കി വെച്ചപ്പോഴേക്കും ഋതു കണ്ണു തുറന്നിരുന്നു.. “ആ.. അറിഞ്ഞോ?? എന്നാൽ മോള് മെല്ലെ എഴുന്നേറ്റേ.” “എന്താ ഇച്ഛ… ” “എടിയേ എനിക്ക് പോകണം.. രാവിലെവരെ ഇവിടെ നിന്നാൽ എന്റെയും നിന്റെയും കാര്യത്തിൽ തീരുമാനമാകും.. മറ്റുള്ളവർക്ക് അറിയില്ലല്ലോ നമ്മൾ ഭാര്യയും ഭർത്താവും ആണെന്ന്…” മനസില്ലാ മനസോടെ ഒന്ന് മൂളിക്കൊണ്ട് അവൾ എഴുന്നേറ്റു… “ഞാൻ പോകുവാട്ടോ… നന്നായി പെർഫോം ചെയ്യണം… ഒരു പേടിയും വേണ്ട… പിന്നെ ചേതനെ കണ്ടാൽ പതറരുത്.. നീയല്ല അവനാണ് നിന്നെ കണ്ട് ഞെട്ടേണ്ടത്.. മനസ്സിലായോ??” “മനസിലായി… എനിക്ക് പേടി ഇല്ല..” “That’s my girl..” അവളെ ചേർത്തുനിർത്തി നെറ്റിയിൽ തന്റെ അധരങ്ങൾ ചേർത്ത് അവൻ പുറത്തേക്കിറങ്ങി… അവൻ പോയതും പിന്നെയും അവൾ ഉറങ്ങി…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പോകുന്ന വഴി ലിനു അജിത്തിന് ഫോൺ ചെയ്തു… സംസാരിച്ചു… റൂമിൽ എത്തിയപ്പോൾ കണ്ടത് ടീവി യിൽ ന്യൂസ് കാണുന്ന വിക്കിയെയും റിച്ചുനെയും ആണ്… “അല്ല നിങ്ങൾക്ക് രണ്ടുപേർക്കും ഉറക്കമില്ലേ??” “ഉറക്കം വന്നില്ല ഇച്ചായ… മനസമാധാനത്തോടെ ഉറങ്ങാൻ ഇന്ന് കഴിയണം…” “നിനക്ക് എന്താ പ്രശ്നം..??” “എന്തൊരു പേടി… ഋതുനെ ആലോചിക്കുമ്പോൾ ഒന്നും വേണ്ട എന്ന് തോന്നുന്നു… അവൾ അവനെ എങ്ങനെ ഫേസ് ചെയ്യും എന്നാലോചിക്കുമ്പോൾ .” “അയ്യേ.. എന്റെ കില്ലാഡിയാണോ ഈ പറയുന്നേ??? അവൾ ഓക്കേ ആണ്… എന്നെക്കാൾ അവളുടെ കൂടെ ഉണ്ടായതാണ് നിങ്ങൾ… അവളുടെ അന്നത്തെ അവസ്ഥ കണ്ടതുകൊണ്ടാണ് ഈ പേടി… പക്ഷെ ആ ഋതുഅല്ല അവൾ ഇപ്പോൾ… ഒന്നും വരില്ല.. രണ്ടുപേരും കിടക്കാൻ നോക്ക്..” “മ്മ്… ഇച്ചായ ഒരു കാര്യം ചോദിക്കട്ടെ..” “ആ.. ചോദിക്ക്.. ” “ഇച്ചായൻ നമ്മളിൽ നിന്നും എന്തെങ്കിലും മറയ്ക്കുന്നുണ്ടോ??” “എന്താ ഇപ്പോൾ അങ്ങനൊരു സംശയം?” “ഞങ്ങൾക്ക് അങ്ങനെ തോന്നി വല്യേട്ടാ… ” “മ്മ്… തോന്നൽ അല്ല ശരിയാണ്…അത് പക്ഷെ ഇപ്പോൾ പറയാൻ പറ്റില്ല… സമയമാകുമ്പോൾ നിങ്ങൾ അറിയും..” “മ്മ്മ് ” രണ്ടുപേരും അതിനൊന്നും മൂളി.. ടീവി ഓഫ് ചെയ്തത് കിടന്നു… ഒപ്പം ലിനുവും.. തുടരും… അപ്പോൾ അടുത്ത പാർട്ട് ചേതനെ കണ്ടുമുട്ടുന്നത
🦋SRee

by