രചന – കണ്ണന്റെ മാത്രം
നിധിയും ജോയും അവരുടെ വീട്ടിൽ എത്തുമ്പോൾ അവരെ കാത്തെന്നപോലെ ഇച്ചു ഉണ്ടായിരുന്നു…
ഇച്ചാക്ക… ഇച്ചുവിനെ കണ്ടതും കാർ നിർത്താൻ ഇടയില്ലാതെ നിധി അവനെ പോയി പുണർന്നിരുന്നു…
സുറുമി… സുഖല്ലേ മോളെ…
സുഖം.. ഇച്ചാക്ക എന്താ വരുന്ന സമയം പറയാഞ്ഞേ.. അതല്ലേ പുറത്തിങ്ങനെ ഇരിക്കേണ്ടി വന്നത്…
അതൊന്നും സാരമില്ല… എന്തായി പോയ കാര്യങ്ങൾ… അവൻ ഗൗരവത്തോടെ ചോദിച്ചു…
പറയാം ഇക്ക.. കുറച്ച് പറയാൻ ഉണ്ട്… നമുക്ക് ഉള്ളിലേക്ക് ഇരിക്കാം.. നിധി അതും പറഞ്ഞ് പോയി വാതിൽ തുറന്നു… അപ്പോഴേക്കും ജോയും വണ്ടി പാർക്ക് ചെയ്ത് വന്നിരുന്നു… ജോ ഇച്ചുവിന് ഒരു ഷേക്ക് ഹാൻഡ് നൽകിക്കൊണ്ട് അകത്തേക്ക് ക്ഷണിച്ചു…
…………………..
രഞ്ജുവേട്ടാ…. ഉച്ചക്ക് ക്യാന്റീനിൽ ഇരിക്കുമ്പോൾ ആണ് ആദം രഞ്ജുവിനെ വിളിച്ചുകൊണ്ട് അങ്ങോട്ട് വന്നത്…
എന്താ ആദം… തന്റെ മുന്നിലായി വല്ലായ്മയോടെ ഇരിക്കുന്ന ആദത്തെ നോക്കികൊണ്ട് രഞ്ജു ചോദിച്ചു…
ജോ… ജോയ്ക്ക് എന്താ പറ്റിയത് രഞ്ജുവേട്ടാ..
അവന് എന്തുപറ്റാൻ… ഒന്നും പറ്റിയില്ലല്ലോ…
അത്… അവൻ… അവൻ ഇപ്പൊ പണ്ടത്തെപ്പോലെ എന്നോട് ഇടപഴകുന്നില്ല… എന്തിന് അധികം സംസാരം പോലുമില്ല… അന്ന് ഗ്രേസിയമ്മക്ക് വേണ്ടി സംസാരിച്ചതുകൊണ്ടാണോ… ആദം ഒരു പരുങ്ങലോടെ ചോദിച്ചു..
രഞ്ജു കുറച്ചുനേരം ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.. ഞാനൊരു കാര്യം ചോദിച്ചോട്ടെ ആദം…
എന്താ രഞ്ജുവേട്ടാ…
അന്ന് ജോയ്ക്ക് ഓർമയില്ലാത്ത സമയത്ത് ഞാനും ജോയും കൂടി പിണങ്ങിയപ്പോൾ നീ എനിക്ക് വേണ്ടി അവനോട് സംസാരിക്കാൻ തയ്യാറായി… ഇപ്പൊ ജോയുടെ അമ്മക്ക് വേണ്ടിയും അവനോട് സംസാരിക്കാൻ തയ്യാറായി.. ആ നീ എന്തുകൊണ്ട് ഒരിക്കൽപോലും നിധിക്ക് വേണ്ടി അവനോട് സംസാരിക്കാൻ തയ്യാറായില്ല…
എനിക്ക് ജോ എന്നിൽ നിന്ന് അകലുന്നത് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല… അന്ന് ഏട്ടത്തിക്ക് വേണ്ടി രഞ്ജുവേട്ടൻ സംസാരിച്ചപ്പോൾ എന്താ സംഭവിച്ചത്… ജോ ഏട്ടനോട് പിണങ്ങിയില്ലേ.. ഞാൻ സംസാരിച്ചാലും അതു തന്നെ അല്ലേ സംഭവിക്കാൻ പോകുന്നത്.. പിന്നേ…
പിന്നെ… പിന്നെ എന്താ…
അന്ന് ഗ്രേസിയമ്മ പറഞ്ഞു ജോയോട് ഇതിനെ കുറിച്ച് ഒന്നും സംസാരിക്കേണ്ട.. അവന്റെ ഹെൽത്ത് ഒന്ന് സെറ്റ് ആകുമ്പോൾ സംസാരിക്കാം എന്ന്…
അപ്പൊ നീ അതങ്ങ് അനുസരിച്ചു അല്ലേ.. ജോയെ കുറിച്ചോ ആ പെൺകുട്ടിയെ കുറിച്ചോ ചിന്തിച്ചില്ല… നീ നിന്റെ കംഫർട്ട് മാത്രം നോക്കി… എന്നിട്ട് ഇപ്പൊ എന്താ ഉണ്ടായത്.. നിന്റെ സ്വാർത്ഥതക്ക് കിട്ടിയ സമ്മാനം ആണ് ജോ നിന്നിൽ നിന്ന് അകലുന്നത്.. എന്നോട് ഒരിക്കൽ അവൻ ചോദിച്ചിരുന്നു നിനക്ക് വേണ്ടിയും ഗ്രേസിയമ്മക്ക് വേണ്ടിയും സംസാരിച്ച നീ എന്താ ഒരിക്കൽ പോലും നിധിക്ക് വേണ്ടി സംസാരിക്കാതെ ഇരുന്നതെന്ന്… അവന്റെ ഉള്ളിൽ അതൊരു കരടായി വീണു കഴിഞ്ഞു…
രഞ്ജുവേട്ടാ.. ഞാൻ സ്വാർത്ഥത കൊണ്ടല്ല.. അതു.. പിന്നെ…
വിശദീകരണം ഒന്നും വേണ്ടാ ആദം.. നിനക്ക് നെഞ്ചിൽ തൊട്ട് പറയാൻ പറ്റുമോ നിന്റെ സ്വാർത്ഥത കൊണ്ടല്ല ജോയോട് സംസാരിക്കാഞ്ഞത് എന്ന്… നിനക്ക് നിന്റെ ഇമേജ് ആയിരുന്നു മുഖ്യം.. അതിപ്പോ ജോയുടെ മുന്നിൽ ആണെങ്കിലും ഗ്രേസിയമ്മയുടെ മുൻപിൽ ആണെങ്കിലും… ആരും നിന്നെ വെറുക്കാൻ പാടില്ല… സന്തോഷിച്ചോ.. അതിൽ നീ വിജയിച്ചിട്ടുണ്ട്… ആർക്കും നിന്നോട് വെറുപ്പൊന്നും ഇല്ലാ… രഞ്ജു അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പോയി.. ആദം തല കൈയിൽ താങ്ങി അവിടെ ഇരുന്നു… അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
………………
ഇച്ചു ഒന്ന് ഫ്രഷ് ആയി ഭക്ഷണം എല്ലാം കഴിഞ്ഞതിന് ശേഷം ആണ് നിധിക്ക് പറയാനുള്ളത് കേൾക്കാനായി ഇരുന്നത്… ജോയും അവരുടെ കൂടെ ഇരുന്നു… നിധി ഇന്ന് ചാരു അവളോട് പറഞ്ഞ കാര്യങ്ങൾ ഓരോന്നും അവനോട് പറഞ്ഞു… എല്ലാം പറഞ്ഞ് കഴിഞ്ഞതും ഒരു ദീർഘ നിശ്വാസം വിട്ടു അവൾ…
നമ്മൾ കരുതിയതിലും മേലെ ആണല്ലോ സുറുമി കാര്യങ്ങൾ… എത്രയും പെട്ടന്ന് കാര്യങ്ങൾ തീരുമാനം ആക്കണം… മക്കൾ വന്നാൽ അതൊരു റിസ്ക് ആണ്.. ആ ആന്റി പറഞ്ഞ് കേട്ടിടത്തോളം അയാളൊരു മൃഗം ആണ്.. അയാളീ കെട്ടിപൂട്ടിവച്ചതൊക്കെ നഷ്ടപ്പെടുമെന്ന് വന്നാൽ ചിലപ്പോ എങ്ങനെ റിയാക്ട് ചെയ്യും എന്ന് ഒരു പിടിയും ഇല്ല… പിന്നെ മോളെ അയാളുടെ ആ കയ്യാളുകളുടെ ഫോട്ടോ നീ ഹരിക്ക് അയച്ചു കൊടുത്തോ.. അവൾക്ക് തിരിച്ചറിയാൻ പറ്റില്ലേ അവരെ…
അറിയില്ല ഇച്ചാക്ക… ഞാൻ അയച്ചു കൊടുത്തില്ല.. എന്തായാലും അയച്ചു കൊടുക്കട്ടെ.. അവൾക്ക് അവരെ മനസിലാകുന്നുണ്ടോ എന്ന് അറിയണ്ടേ…
നിധി അതും പറഞ്ഞ് ചാരു അയച്ചു കൊടുത്ത ഫോട്ടോ ഹരിയുടെ നമ്പറിലേക്ക് അയച്ചു. പിന്നീട് അവളെ വിളിച്ച് കാര്യം പറഞ്ഞു…
നിധിയേച്ചി അവരെ ഏത് ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച് ചോദിച്ചാലും എനിക്ക് പറയാൻ പറ്റും പ്രത്യേകിച്ചും എല്ലാത്തിനും ചുക്കാൻ പിടിച്ചിരുന്ന രണ്ടുപേരെ… കാരണം ഇപ്പോഴും എന്റെ ഉറക്കം കെടുത്തുന്ന ഒന്നാണ് ആ രംഗങ്ങൾ.. എന്റെ കണ്മുൻപിൽ എന്ന പോലെ ഇപ്പോഴും ഞാൻ കാണുന്നവ…. ഹരി പറഞ്ഞു…
എങ്കിൽ മോള് അതൊന്ന് നോക്കി പറഞ്ഞേ.. ഈ രണ്ടുപേർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നോ എന്ന്…
ഒരുമിനിറ്റ് ചേച്ചി… ഹരി വേഗം വാട്സ്ആപ്പ് തുറന്ന് ആ ചിത്രം നോക്കി.. അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു…
ചേച്ചി.. ഇത് അവർ തന്നെ ആണ്… എനിക്ക് മറക്കാൻ പറ്റാത്ത രണ്ടു മുഖങ്ങൾ… ഹരി ഭയത്തോടെ പറഞ്ഞു…
ഏയ്യ്.. ഹരി എന്തിനാണ് ഈ ഭയം.. ഇനിയൊരിക്കലും ഇവർ നിന്റെ മുൻപിൽ വരില്ല.. അത് ഞാൻ നിനക്ക് ഉറപ്പ് തരുന്നു.. പോരെ…
മ്മ്… ഹരി മൂളി..
എങ്കിൽ ശരി മോളെ.. ചേച്ചി പിന്നെ വിളിക്കാം…
അവർ തന്നെ ആണ് ഇച്ചാക്ക.. ഹരി അവരെ തിരിച്ചറിഞ്ഞു…. നിധി അവരെ നോക്കി പറഞ്ഞു…
ഇനിയെന്താ പ്ലാൻ ഇച്ചു… ജോ അവനോട് ചോദിച്ചു…
ഇവരെ പൊക്കണം… എന്റെ ഒരു കാൽക്കുലേഷൻ വച്ച് ഇവർ ഇപ്പൊ നിങ്ങളുടെ പിന്നിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്… കുഞ്ഞുങ്ങളെ കുറിച്ച് അവർ അറിഞ്ഞു എന്നല്ലേ പറഞ്ഞത്…. അതിനർത്ഥം ഇവർ നിങ്ങളുടെ പിന്നാലെ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.. ഒരുപക്ഷെ ജോ ഏർപ്പാട് ആക്കിയിട്ടുള്ള സെക്യൂരിറ്റി ടീം ഉള്ളതുകൊണ്ടാകും അവർ നിങ്ങളുടെ നേരെ അടുക്കാത്തത്…
ഇച്ചാക്ക എന്താ ഉദ്ദേശിക്കുന്നത്… നിധി അവനെ നോക്കികൊണ്ട് ചോദിച്ചു…
സിമ്പിൾ നമ്മൾ അവർക്ക് മുന്നിൽ യാതൊരു പ്രോട്ടക്ഷനും ഇല്ലാതെ പോകുന്നു.. പ്രത്യേകിച്ചും ജോ…
ഏയ്യ് അത് വേണ്ടാ ഇച്ചാക്ക.. ഇച്ചായനെ വച്ച് ഇത്ര വലിയ റിസ്ക് വേണ്ടാ.. അവർ ഇച്ചായനെ എന്തെങ്കിലും ചെയ്താലോ… നിധി ടെൻഷനോടെ പറഞ്ഞു…
മ്മ്.. നിന്റെ ഇച്ചായനെ.. അളിയോ.. എന്താ അളിയന്റെ അഭിപ്രായം.. അവർക്ക് എന്തേലും ഒക്കെ ചെയ്യാൻ പറ്റുമോ അളിയനെ… ഇച്ചു നിധിയെ നോക്കി ഒന്ന് തലയാട്ടിക്കൊണ്ട് ജോയെ നോക്കി കളിയോടെ ചോദിച്ചു..
അതിപ്പോ അവർക്ക് എന്തേലും ഒക്കെ ചെയ്യണം എന്ന് പറഞ്ഞു വന്നാൽ നിന്ന് കൊടുക്കാതെ പറ്റുമോ… ജോ ഒരു ചിരിയോടെ പറഞ്ഞു…
നിധി ഒന്നും മനസിലാവാതെ രണ്ടുപേരെയും മിഴിച്ചു നോക്കി…
എന്റെ സുറുമി… നിന്റെ കെട്ടിയോൻ പച്ചവെള്ളം ചവച്ചു കുടിക്കുന്ന അത്ര നിഷ്കളങ്കൻ ആണെന്നാണോ നിന്റെ വിചാരം.. അത്യാവശ്യം ഒരു 10 പേരേ അടിച്ചിടാനുള്ളത് ഒക്കെ ഇയാളുടെ കൈയിൽ ഉണ്ടാകും അല്ലെടോ… ഇച്ചു ജോയെ നോക്കി ഒരു ചിരിയോടെ ചോദിച്ചു…
അതിപ്പോ ബിസിനസ് ഒക്കെ അല്ലേ.. അപ്പൊ പിന്നെ… ജോ മുഴുവനാക്കാതെ ഒരു കുസൃതിചിരിയോടെ നിധിയെ നോക്കി തന്റെ മീശ പിരിച്ചു… നിധി അപ്പോഴും അവരെ കൂർപ്പിച്ചു നോക്കി നിന്നതേ ഉള്ളൂ…
ഇനിയിപ്പോ അതും പോരെങ്കിൽ ഞാനും കൂടി ഉണ്ടാവും ജോയുടെ കൂടെ.. പോരെ.. ഞാൻ ഇവിടെ പുതിയത് ആയതുകൊണ്ട് എന്നെ അങ്ങനെ ആർക്കും പരിചയം ഉണ്ടാകാൻ ചാൻസ് ഇല്ലാ… നിധിയുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ ഇച്ചു പറഞ്ഞു…
നിങ്ങൾ രണ്ടാളിൽ ആർക്ക് എന്ത് പറ്റിയാലും എനിക്കത് സഹിക്കില്ല… അതുകൊണ്ട് ഇങ്ങനെ ഒരു റിസ്ക് വേണോ…
വേണം മോളെ.. ഇതല്ലാതെ പെട്ടന്ന് അവരെ നമ്മുടെ കൈയിൽ കിട്ടാൻ മറ്റൊരു വഴി ഇല്ല.. ഇതും ഒരു പരീക്ഷണം ആണ്.. എത്രത്തോളം വിജയിക്കും എന്നൊരുറപ്പും ഇല്ലാ… ഇത്രയും നാളത്തെ എന്റെ എക്സ്പീരിയൻസ് വച്ചുള്ള ഒരു ഗസ്സ് മാത്രം ആണ് നിങ്ങളെ ഒറ്റക്ക് കിട്ടിയാൽ അവർ എന്തേലും ചെയ്യാൻ ശ്രമിക്കുമെന്നത്… എന്തായാലും നാളെ നൈറ്റ് ഞാനും ജോയും കൂടി ഇറങ്ങുന്നുണ്ട്.. നോക്കാം എന്താകും എന്നുള്ളത്.. നാളത്തെ സെറ്റ് ആയില്ലെങ്കിൽ നമുക്ക് മറ്റൊരു വഴി കണ്ടുപിടിക്കേണ്ടി വരും…
മ്മ്… നിധിക്ക് അപ്പോഴും അവർക്ക് എന്തെങ്കിലും പറ്റുമോ എന്നൊരു ആശങ്ക നിറഞ്ഞു ഉള്ളിൽ….
മതി… ഇപ്പൊ നീ ഈ കുഞ്ഞി തല അധികം പുകക്കണ്ട.. ചെന്ന് കിടക്കാൻ നോക്ക്.. ഞാനും ഒന്ന് കിടക്കട്ടെ…. എന്തോ ആലോചനയോടെ ഇരിക്കുന്ന നിധിയുടെ തല പിടിച്ച് കുലുക്കികൊണ്ട് ഇച്ചു പറഞ്ഞു…
മ്മ്.. ഗുഡ് നൈറ്റ് ഇക്കാ…
ഗുഡ് നൈറ്റ് മോളെ.. ജോ.. അതും പറഞ്ഞുകൊണ്ട് ഇച്ചു കിടക്കാനായി പോയി…
ജോ ഫ്രഷ് ആയി വരുമ്പോഴേക്കും നിധി കിടന്നിരുന്നു…
എന്തിനാ എന്റെ കെട്ടിയോൾക്കിത്ര ടെൻഷൻ… ജോ തിരിഞ്ഞു കിടക്കുന്നവളെ പുണർന്നുകൊണ്ട് ചോദിച്ചു…
ഇച്ചായാ… എനിക്കെന്തോ പേടിപോലെ.. നാളത്തെ കാര്യം ആലോചിച്ചിട്ട്…
എന്തിനാടാ… ഒന്നുമില്ലെങ്കിൽ ഞങ്ങൾ രണ്ടുപേരില്ലേ… പിന്നെ നാളെ അങ്ങനെ എന്തെങ്കിലും നടക്കും എന്ന് ഉറപ്പൊന്നും ഇല്ലല്ലോ.. ഒരു പരീക്ഷണം അല്ലേ ഇത്… നമുക്ക് സമയം ഇല്ലല്ലോ വെറുതേ കളയാൻ… മക്കൾ തിരികെ എത്തുമ്പോഴേക്കും എല്ലാം ഒതുക്കണ്ടേ… അല്ലെങ്കിൽ അവരുടെ ലൈഫും റിസ്കിൽ ആവില്ലേ….
മ്മ്… അറിയാം… എന്നാലും എന്തോ ഒരു ടെൻഷൻ… സാരമില്ല നാളേക്ക് റെഡി ആയിക്കോളും… അതൊക്കെ പോട്ടെ എന്താ ഇച്ചാക്ക പറഞ്ഞതിന്റെ അർത്ഥം…. ജോയെ കൂർപ്പിച്ചു നോക്കികൊണ്ട് അവൾ ചോദിച്ചു…
നിന്റെ ഇച്ചാക്ക കുറേ കാര്യങ്ങൾ പറഞ്ഞില്ലേ.. ഇതിൽ ഏത് കാര്യത്തിന്റെ അർത്ഥം ആണ് എന്റെ പ്രിയതമക്ക് അറിയണ്ടേ… അത് പറയുമ്പോഴും അവന്റെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയിരുന്നു…
ചുമ്മാ ഇരി ഇച്ചായാ.. ഞാൻ പറയട്ടെ… അവളുടെ വയറിൽ തഴുകുന്ന അവന്റെ കൈയിൽ ഒന്ന് കൊട്ടിക്കൊണ്ട് അവൾ പറഞ്ഞു…
ദേ പെണ്ണേ.. നീ പറയാൻ ഉള്ളതൊക്കെ പറഞ്ഞോ അതിന് എന്തിനാ എന്റെ കൈയിൽ കയറി കൊട്ടിയത്.. ചെയ്യുന്ന ജോലി തടസ്സപ്പെടുത്തിയത് അവന് ഇഷ്ടമായില്ല…
ദേ ഇച്ചായാ എന്നെ ദേഷ്യം പിടിപ്പിക്കാതെ പറഞ്ഞേ… എന്താ ഇച്ചാക്ക പറഞ്ഞതിന്റെ അർത്ഥം… അത്യാവശ്യം 10 പേരെ അടിച്ചിടും എന്നൊക്കെ… അങ്ങനെ 10 പേരെ അടിച്ചിടാൻ മാത്രം നിങ്ങൾ എന്താ ഗുണ്ടയോ…
എന്റെ പെണ്ണേ ബിസിനസ് അല്ലേ… അതും അങ്ങനെ ഒരു പാരമ്പര്യവും കൈമുതലായി ഇല്ലാത്ത ഒരു സാധാരണക്കാരൻ…. ചവിട്ടി താഴ്ത്താൻ ഇഷ്ടംപോലെ ആളുണ്ടാവും… അപ്പൊ അവിടെ പിടിച്ച് നിൽക്കണമെങ്കിൽ കുറച്ച് ഗുണ്ടായിസം ഒക്കെ വേണം… മറ്റുള്ളവർ അതിന് പുറത്തെ ആൾക്കാരെ സമീപിക്കുമ്പോൾ ഞാൻ കൊടുക്കാനുള്ളതൊക്കെ നേരിട്ട് കൊടുക്കുന്നു… അത്രേ ഉള്ളൂ കാര്യം… അല്ലാതെ ഗുണ്ടയും ചെണ്ടയും ഒന്നുമല്ല…
പക്ഷേ ഇച്ചാക്ക അങ്ങ്.. മ്മ്… മ്മ്.. അവൾ പിന്നെയും എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ഇച്ചായൻ കയറി കിസ്സടിച്ചു.. അല്ലെങ്കിൽ തോണ്ടി തുളച്ച് അവൾ എല്ലാം പറയിപ്പിക്കും എന്ന് അവനറിയാം… ആദ്യം കുറച്ചുനേരം അവൾ കിടന്ന് കുതറിയെങ്കിലും പിന്നെ അവളും അതിൽ ലയിച്ചു… ചുംബനങ്ങൾ വഴിമാറി സഞ്ചരിച്ചു… ചുണ്ടുകൾക്കൊപ്പം കൈകളും സഞ്ചരിച്ചു തുടങ്ങിയതും അവിടെ മറ്റൊരു പ്രണയരാവിന് തുടക്കം കുറിച്ചു….
തുടരും….

by