രചന – കൃഷ്ണ
വലത് കാലൊക്കെയെടുത്ത് വെച്ച് ഞങ്ങൾ കോളേജ് ഗേറ്റിനുള്ളിലേക്ക് കടന്ന് ചുറ്റിയൊന്ന് കറങ്ങി നോക്കെ ദോ അങ്ങ് വാക മരത്തിനടുക്കെ പാർക്ക് ചെയ്തിരിക്കുന്ന ആളെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു… KTM 125 Duke ഞാൻ മാധുനെയും വലിച്ചത്തിനടുക്കലേക്ക് ഓടി വന്ന്… പൊളി… ശോ ഇതൊന്ന് ഓടിക്കാൻ പറ്റിരുന്നേൽ… ഡ്യൂക്കിൽ കൈയ്യോടിച്ചു കൊണ്ട് ആതി പറഞ്ഞു… മമ് നടന്നത് തന്നെ… നീ ഈ കാന്തം പിടിച്ചിരിക്കുന്ന കണക്കെ ഇതിൽ ഒട്ടി നിക്കാതെ ഇങ്ങു വരാൻ നോക്ക്… നിക്കെന്റെ മാധു… ആതി അതും പറഞ്ഞ് ഡ്യൂക്കിലേക്ക് കേറി ഇരുന്നു… മാധു രണ്ട് മൂന്ന് ക്ലിപ്സ് എടുക്ക്… Wpപ്പിൽ dp ഇൻസ്റ്റയിൽ പോസ്റ്റ്… ക്ലിയർ ആയിരിക്കണേ…
ആതി ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് മാധുന് കൈയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു… മാധു ക്യാമറ ഓൺ ചെയ്ത് നേരെ പിടിച്ചതും ആതി പോസ് ചെയ്തു നിന്നു… രണ്ട് മൂന്ന് പിക് എടുത്ത് മാധു എടുത്ത ഫോട്ടോസ് ആതിക്ക് കാണിച്ചു… ശോ ഒരു കൂളിംഗ് ഗ്ലാസ് കൂടി വേണ്ടതായിരുന്നു… എടുത്ത ഫോട്ടോയിൽ നോക്കി ആതി പറഞ്ഞു… കൂളിംഗ് ഗ്ലാസ് ഞാൻ തന്നാൽ മതിയോ മോളെ… രണ്ടിന്റെയും പിറകിൽ നിന്നുമുയർന്ന ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കിയതും ബോഡി ഗാർഡ്സിനെ കണക്കെ കൈയ്യും കെട്ടി നിക്കുന്നു നാല് പയ്യൻ മാർ… നാലണ്ണത്തെയും കണ്ടതും മാധു ആതിയെ ഒന്ന് പാളി നോക്കി… ആതി നൈസ് ആയിട്ട് ഡ്യൂക്കിൽ നിന്നിറങ്ങി അവരെ നോക്കിയൊന്ന് ചിരിച്ചു… അയ്യോ എന്തിനാ ഇറങ്ങിയേ… ഞാൻ കൂളിംഗ് ഗ്ലാസ് തരാന്ന് പറഞ്ഞില്ലേ… കൂളിംഗ് ഗ്ലാസ് വെച്ച് ഒരു പിക് എടുക്കന്നെ… കൂട്ടത്തിൽ തലയെന്ന് തോന്നിക്കുന്നവൻ ആതിയോട് പറഞ്ഞു… വേണ്ടായിരുന്നു… എന്തായാലും ചേട്ടൻ പറഞ്ഞ സ്ഥിതിക്ക് ഒരു പിക് എടുത്തേക്കാം…
തന്നോളൂ… ആതിയും വിട്ട് കൊടുത്തില്ല… എന്ത്…? കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു… കൂളിംഗ് ഗ്ലാസ്… ഹാ ഈ ചേട്ടനല്ലേ ചേട്ടാ ഇപ്പോ പറഞ്ഞേ കൂളിംഗ് ഗ്ലാസ് തരാമെന്നും അത് വെച്ചിട്ട് ഒരു പിക് എടുക്കെന്നും… നീ ആള് കൊള്ളാല്ലോ… (തല ) താങ്ക്സ് ചേട്ടാ… (ആതി ) ആതി പറഞ്ഞത് കേട്ട് മാധു ചിരിച്ചു പോയി… നീ എന്തിനാടി ചിരിക്കണേ…? കൂട്ടത്തിൽ മറ്റൊരുത്തൻ ചിരിക്കുന്നത് നല്ലതല്ലേ ചേട്ടാ… It’s good for ഹെൽത്ത് ബ്രദർ… കേട്ടിട്ടില്ലേ… Laugthter is strong medicine. It draws people together in ways that trigger healthy physical and emotional changes in the body. Laughter strengthens our immune system, boosts mood…… മാധു പിന്നെ അങ്ങ് തുടങ്ങില്ലേ ക്ലാസ്സെടുക്കൽ… അവള് പറയണത് കേട്ട് നാലണ്ണവും വായും തുറന്ന് മിഴിച്ചു നിക്കുവാ…
ആതിയാണേൽ ഈ നാലിന്റെയും മുഖത്തെ എക്സ്പ്രഷൻ കണ്ട് ചിരി അടക്കി പിടിച്ച് നിക്കുവാണ്… And the important point is… നിർത്തടി… സഹി കേട്ട് കൂട്ടത്തിലെ തല അലറിയതും മാധു വാ പൂട്ടി… നീ എന്താ ഞങ്ങൾക്ക് ക്ലാസ്സെടുക്കുവാണോ…? അല്ല ചേട്ടൻ ചിരിക്കുന്ന എന്തിനാന്ന് ചോദിച്ചത് കൊണ്ടാ ഞാൻ… മാധു നിഷ്ക്കൂ ഭാവത്തിൽ പറഞ്ഞു… മമ്… അവൻ അവളെ നോക്കി അമർത്തിയൊന്ന് മൂളി… അതിരിക്കട്ടെ… എന്താ നിന്റെ പേര്…? ‘മാധുരി’… അടുത്തറിയാവുന്നവർ എന്നെ മാധുന്ന് വിളിക്കും… ചോദിച്ചോ…? കൂട്ടത്തിൽ ഒരുത്തൻ മമ്ച്ച്… ചുമൽ കൂച്ചി മാധു ഇല്ലന്ന് പറഞ്ഞു… തല ആതിക്ക് നേരെ തിരിഞ്ഞു… നിന്റെ പേരെന്താ…? ‘ആധ്വിക’ ആത്… എന്തോ പറയാൻ വന്നത് അപ്പാടെ വിഴുങ്ങി… ഏതാ ഡിപ്പാർട്മെന്റ് രണ്ടിന്റേം…? B. Com. ആഹാ… നമ്മടെ ഡിപ്പാർട്മെന്റ്… അപ്പോ നമ്മൾ സ്പെഷ്യൽ ട്രീറ്റ് തന്നെ ഇവർക്ക് കൊടുക്കണം… വേണ്ടെ ഗയ്‌സ്… തല വാലുകളോടായി ചോദിച്ചു… പിന്നെ പിന്നെ… വേണം വേണം… മൂന്നും ഒരുമിച്ച് പറഞ്ഞു… നാലിന്റെയും സ്പിരിറ്റ്ടോടു കൂടിയുള്ള പറച്ചില് കേട്ടിട്ട് ഞാനും മാധുവും പരസ്പരം നോക്കി… പണി എന്തായാലും കിട്ടുമെന്ന് ഉറപ്പായിരുന്നു… അത് കൊണ്ട് ഞങ്ങൾ വലിയ ഭാവ വ്യത്യാസമൊന്നും കൂടാതെ നിന്നു… ആദ്യം മാധുരി അല്ല മാധു… മാധു ടീച്ചറിൽ നിന്ന് തുടങ്ങാം… ഇങ്ങേര് എനിക്കിട്ട് താങ്ങിയതാണോന്ന് എനിക്കൊരു സംശയം… ആതിക്ക് മാത്രം കേൾക്കെ മാധു ചോദിച്ചു…
സംശയിക്കണ്ട… താങ്ങിയത് തന്നെയാ… ആതിയും മാധുന് കേൾക്കെ പറഞ്ഞു… അപ്പോഴേക്കും തല മാധുനടുക്കലേക്ക് വന്നു… മാധുന് പാട്ട് പാടാൻ അറിയോ…? പിന്നെ… അറിയാം… ആണല്ലേ… എന്നാ മാധു മോള് ഒരു പാട്ട് പാട്… ചേട്ടന്മാരോന്ന് കേൾക്കട്ടെ… ഒഫ്‌കോഴ്സ്… മാധു തൊണ്ടയോന്നനാക്കി ഒന്ന് നീട്ടി മൂളി… പിന്നെ അങ്ങ് പാടാൻ തുടങ്ങി… ””’നീലാകാശം പീലി വിരിക്കും പച്ച തെങ്ങോലാ… തെളിഞ്ഞമഞ്ഞപ്പൂങ്കുല ആകെ ചുവന്ന റോസാപ്പൂ… തവിട്ടു പശുവിൻ വെളുത്ത പാല് കുടിച്ചതിൽപ്പിന്നെ കറുത്ത രാത്രിയിലീനിറമെല്ലാം ഓർത്തു കിടന്നൂ ഞാൻ…””’ എന്തോ വലുത് പ്രേതീക്ഷിച്ചു നിന്ന നാലിന്റെയും മുഖം കാണേണ്ടത് തന്നെയായിരുന്നു… മാധുവാണേൽ തകർത്ത് പാടുവാണ്… നീലാകാശം പീലി വിരിക്കും പച്ച തെങ്ങോലാ… തെളിഞ്ഞമഞ്ഞപ്പൂങ്കുല ആകെ ചുവന്ന റോസാപ്പൂ… Come on everybody… Twinkle twinkle littile star How I… നിർത്തടി… തളാ ലയ മില്ലാതെ കിടന്ന് കീറി പൊളിച്ച് പാടുന്നത് സഹിക്കാനാവാതെ നാലും ഒരുമിച്ച് അലറി… എന്തേ ചേട്ടാ… ഈ പാട്ട് ഇഷ്ട്ടായില്ലേ… എന്നാ ഞാൻ അടുത്തതിൽ പിടിക്കാം… I’m sure ഈ പാട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടും… വേണ്ടാ… ഇനി നീ ഒരു പാട്ടും പാടണ്ട… കേട്ടിടത്തോളം മതിയായി… പാട്ട് കേൾക്കാനുള്ള മതിയും കൊതിയും തീർന്നു… ഇനി നീ വാ തുറന്ന് പോകരുത്… തല മാധുനെ ഒന്നിരുത്തി നോക്കി പറഞ്ഞ് ആതിക്ക് നേരെ നോക്കി…
മോൾക്ക് ഈ കൂട്ടുകാരിയെ പോലെ പാടാനുള്ള കഴിവ് കേട് കിട്ടിയിട്ടുണ്ടോ…? മമ്ച്ച്… ആതി ഇല്ലന്ന് പറഞ്ഞു… ഭാഗ്യം… കൂട്ടത്തിൽ ഒരുത്തൻ നീ ഈ മൂക്ക് കൊണ്ട് ക്ഷ ണ്ണ പ്പ വരക്കുക എന്ന് കേട്ടട്ടില്ലേ… അത് പോലെ മോള് ഞങ്ങൾ പറയുന്ന അക്ഷരം വായുവിൽ മൂക്ക് കൊണ്ട് എഴുതി കാണിക്കണം… (തല ) So സിംപിൾ… ചേട്ടൻ പറയ്… Oo… സിംപിളായി പോയല്ലേ… എന്നാ മോൾക്ക് വേറെ പണി തരാം… എന്നാൽ മോള് ദേ ഈ നിക്കുന്ന അനന്തു ചേട്ടനെ പ്രൊപ്പോസ് ചെയ്യ്… തലയുടെ അടുക്കൽ നിൽക്കുന്നവനെ തോളിലൂടെ കൈയ്യിട്ട് കൊണ്ട് ആതിയെ നോക്കി പറഞ്ഞു… ഞാൻ ആദ്യം പറഞ്ഞത് തന്നെ ചെയ്തോളാം ചേട്ടാ… ഓ ഇനി അത് ചെയ്യണ്ട മോള്… ഇത് മതി… ഇനി നീ പറഞ്… തല പറഞ്ഞ് പൂർത്തിയാക്കും മുന്നേ കോളേജ് ഗേറ്റ് കടന്ന് ഒരിരമ്പലോടെയുള്ള ബുള്ളറ്റിന്റെ ശബ്‌ദം കേട്ടതും നാലും തിരിഞ്ഞു നിന്നു… സത്യം പറഞ്ഞാൽ ആ സമയം എവിടെയും നിശബ്ദത… റാഗിംഗ് ചെയ്തോണ്ടിരുന്നതുങ്ങൾ എല്ലാം ഡിസെന്റ് പാർട്ടികളായി നിന്നു… പേടിയും ബഹുമാനവും നിറഞ്ഞ രീതിയിലായിരുന്നു ഒക്കെണ്ണവും നിന്നിരുന്നേ… അതെ ചേട്ടാ… ശൂ… മിണ്ടാതെ നിക്ക് കൊച്ചേ… ആതി എന്തോ ചോദിക്കാൻ വന്നതും അനന്തു മുഖം ചരിച്ചു കൊണ്ട് പറഞ്ഞു… അപ്പോഴേക്കും ബുള്ളറ്റ് നാലിന്റെയും അടുക്കൽ വന്ന് നിന്നു… നാലിനും ഏകദേശം നല്ല പൊക്കമുണ്ടായിരുന്നതിനാൽ പിറകിൽ നിക്കുന്ന രണ്ടിനെയും ബുള്ളറ്റിൽ വന്നവർ കണ്ടിരുന്നില്ല… അത് പോലെ ഇവരും… എന്താ നിന്റെയൊക്കെ മുഖത്ത് ഒരു കള്ള ലക്ഷണം…? ഏ… ഏയ്… DK യ്ക്ക് തോന്നിയതായിരിക്കും… ന്യൂകമേഴ്‌സിനോട് റാഗിംഗ് ആയിരുന്നോ…? റാഗിങ്ങൊന്നുമില്ല… ജസ്റ്റ് ഒന്ന് പരിചയപ്പെടൽ മാത്രം… അത്രേയുള്ളൂ… അല്ലേടാ അനന്തു… ഹാമ്… അതെ അതെ… മമ്… എന്നാ ജസ്റ്റ് പരിചയപ്പെടൽ നടക്കട്ടെ…
സംസാരം അത്രെ ഉണ്ടായിരുന്നുള്ളു… പിന്നെ ബുള്ളറ്റ് മുന്നോട്ട് ചീറി… മുന്നോട്ട് ചീറി പോകുന്ന ബുള്ളറ്റിൽ നോട്ടം കൊടുത്തങ്കിലും ആതിക്കും മാധുവിനും മുഖം കാണാൻ പറ്റിയില്ല… ഹോ… എന്റമ്മോ… നാലും ശ്വാസം വലിച്ചു വിട്ട് തിരിഞ്ഞതും കൈയ്യും കെട്ടി അവരെ നോക്കി നിക്കുവായിരുന്നു ആതിയും മാധുവും… ഇത്രയും നേരം മസിലും പിടിച്ച് നിന്ന് ഞങ്ങളോട് അത് ചെയ് ഇത് ചെയ് എന്ന് പറഞ്ഞ ആൾക്കാരായിരുന്നോ ഇപ്പോ ആ ബുള്ളറ്റിൽ പോയ DK യെന്ന ആൾടെ മുന്നിൽ ബബബ അടിച്ചു നിന്നത്… ആതി നാലിനെയും താങ്ങി കൊണ്ട് ചോദിച്ചു… മക്കള് കോളേജിലേക്ക് കടന്നതല്ലേയുള്ളു… നീ ഇപ്പോ പറഞ്ഞില്ലേ DK യെ കണ്ടപ്പോൾ ഞങ്ങൾ കിടന്ന് ബബബ അടിച്ചെന്ന്… കാരണം അത് വേറെ റേഞ്ചാണ് മോളെ… ആ പോയ ടീമ്സിന് നേരെ എതിർത്തൊരു വാക്ക് പറയാൻ പോയിട്ട് ഒന്ന് ശബ്തിക്കാൻ പോലും മുതിരില്ല ആരും… അപ്പോഴാ… എന്തായാലും ഇവിടെ തന്നെ കാണില്ലേ… വഴിയെ മനസിലായിക്കൊള്ളും… ഇപ്പോ മക്കള് രണ്ടും ക്ലാസ്സിലേക്ക് ചെല്ല്… (തല ) അപ്പോ ചേട്ടൻ പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞതോ…? പ്രൊപ്പോസ്… പോയെ പോയെ… അതും പറഞ്ഞ് രണ്ടിനെയും അവിടന്നോടിച്ചു… ആ DK ഒരു സംഭവമാണെന്ന് തോന്നുന്നു… പുള്ളി വന്നപ്പോൾ തന്നെ കണ്ടില്ലേ ഈ കോളേജ് തന്നെ നിശബ്ദമായിരുന്നു… എടുത്ത് പറയണ്ടല്ലോ നമ്മടെ സീനിയർ ചേട്ടന്മാരെ തന്നെ കണ്ടില്ലായിരുന്നോ… മാധുവായിരുന്നു… മമ്… ആയിരിക്കും… ആയിരിക്കുമല്ലോ…
എന്തായാലും അതൊക്കെ പിന്നെ ചർച്ചിക്കാം… ഇപ്പോ നമുക്ക് ക്യാന്റീനിൽ പോയി വല്ലോം തട്ടീട്ട് ക്ലാസ്സിലേക്ക് പോകാം… രണ്ടും ക്യാന്റീനിൽ പോയി വയറ് ഫുള്ളാക്കി ഇറങ്ങിയപ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരുന്നു… സ്റ്റെപ്പ് വലിഞ്ഞു കേറി ക്ലാസ്സിലേക്ക് പോകെയാണ് നിമിഷയെ കാണുന്നെ… ഹാമ്… ബെസ്റ്റ്… ആദ്യ ദിവസം തന്നെ ലേറ്റ് ആണല്ലോ… എന്റെ പൊന്ന് നിമിഷേച്ചി ഒന്നും പറയണ്ടന്നെ… ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് നേരുത്തെ ഇറങ്ങിയതാന്നേ… കോളേജ് ഗേറ്റ് കടന്നില്ല സീനിയർ ചേട്ടൻ മാർ പൊക്കി… പൊക്കിയ ചേട്ടൻമാർ നിമിഷേച്ചിടെ ക്ലാസ്സ് ടീംമ്സും… അതിൽ ഒരു ചേട്ടന്റെ പേര് അനന്തു… ബാക്കി മൂന്നിന്റെ അറിയില്ല… മാധുവായിരുന്നു… ഓ വിഷ്ണുവും അവന്റെ വാലുകളുമായിരുന്നോ… അവര് പാവങ്ങളാ… പുറമെയുള്ള ചാട്ടമേയുള്ളു… അത് ഞങ്ങൾക്ക് മനസിലായി… ആതി പറഞ്ഞു… എന്നാ നിങ്ങള് ക്ലാസ്സിലേക്ക് ചെല്ല്… പിന്നെ കാണാം… നിമിഷേച്ചിയോട് സംസാരിച്ച് ഞങ്ങൾ ക്ലാസ്സിൽ എത്തിയപ്പോഴേക്കും ഏതോ മിസ്സ് ക്ലാസ്സിൽ ഉണ്ടായിരുന്നു… പെർമിഷൻ മേടിച്ച് ക്ലാസ്സിലേക്ക് കേറി… ഞങ്ങൾക്ക് വേണ്ടിയെന്നോണം ബാക്ക് ബെഞ്ച് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു… നേരെ ബെഞ്ചിലേക്ക് പോയി ഇരുപ്പുറപ്പിച്ചു… മിസ്സ് സ്വയമെന്ന് പരിചയപ്പെടുത്താൻ തുടങ്ങി… സ്റ്റുഡന്റസ് ഞാൻ മറിയം നിങ്ങടെ അക്കൗണ്ടൻസി മിസ്സ്… പിന്നെ ഞാനാണ് നിങ്ങടെ ക്ലാസ്സ് ഇൻചാർജേറും… മിസ്സിന്റെ ഇൻട്രോ നടത്തി ക്ലാസ്സിലെ ബാക്കി കുട്ടികളെ പരിചയപ്പെടാൻ തുടങ്ങി… പരിചയ പെടൽ കഴിഞ്ഞ് മിസ്സ് പഠിപ്പിക്കുന്ന സബ്ജേക്റ്റിനെ കുറിച്ച് ചെറിയൊരു വിവരണം നടത്തി കഴിഞ്ഞപ്പോഴേക്കും ബെല്ലടിച്ചു…
പിന്നെ കിട്ടിയ ബ്രേക്ക് ടൈം ക്ലാസ്സിലെ ഒക്കണ്ണത്തേയും നന്നായൊന്നു പരിചയൽ പെടൽ നടത്തി… ഞങ്ങൾക്ക് പിന്നെ വായടച്ച് ഇരിക്കാൻ അറിയില്ലല്ലോ… അതിനിടക്കാ ഒരുത്തിയുടെ വായിൽ നിന്ന് DK എന്ന പേര് കേട്ടത്… കൂടുതൽ എന്തേലും പറയും മുന്നേ അടുത്ത സാർ ക്ലാസ്സിലേക്ക് കേറി വന്നു… അങ്ങനെ തട്ടിയും മുട്ടിയും ഉച്ച വരെ എത്തിച്ചു… ഫസ്റ്റ് ഡേ ആയത് കൊണ്ട് ഉച്ച വരെ ക്ലാസ്സുണ്ടായിരുന്നുള്ളു… ഞങ്ങൾ ബാഗുമെടുത്ത് ക്ലാസ്സിൽ നിന്നിറങ്ങി ക്യാന്റിനിലേക്ക് നടക്കെയാണ് രാവിലെ ഞങ്ങളെ പൊക്കിയ ടീംമ്സ് അത്തിമരച്ചുവട്ടിനരികെ ബൈക്കിൻ മേൽ ഇരുന്ന് സംസാരിച്ചിരിക്കുന്നു… സംസാരിച്ചിരിക്കെ തല ഞങ്ങളെ കണ്ടതും അവർക്കടുക്കലേക്ക് വരാൻ കൈ കൊണ്ട് കാണിച്ചു… ഈ വിളി ഇനി എന്നാത്തിനായിരിക്കുമോയെന്ന് ചിന്തിച്ച് അവർക്കടുത്തേക്ക് ചെന്നു… നിമിഷയുടെ റൂം മേറ്റ്സ് ആണല്ലേ രണ്ടും… (തല ) അതെ… നിമിഷേച്ചി ഞങ്ങളെ കുറിച്ച് പറഞ്ഞിരുന്നോ… മാധു ഓ… പറഞ്ഞു പറഞ്ഞു… രണ്ടിനെയും കുറിച്ച് വിശതമായി പറഞ്ഞു… (അനന്തു ) നിമിഷേച്ചിയും പറഞ്ഞിരുന്നു വിഷ്ണുവേട്ടനും ടീംമും കാണുന്ന എയറു പിടുത്തം മാത്രമേയുള്ളു ശെരിക്കും മൊണ്ണകളാണെന്ന്… എന്താ… ആതി പറഞ്ഞത് കേട്ട് നാലും ഒരേ സ്വരത്തിൽ അലറി… അല്ല… പാവങ്ങളാണെന്ന്… അതാ ഉദ്ദേശിച്ചേ… മമ്… നാലും അമർത്തിയൊന്ന് മൂളി… ആതിയൊന്ന് ചിരിച്ചു കൊടുത്തു…
രണ്ടിന്റെയും സ്വഭാവം വെച്ച് കുറച്ച് നേരം കൊണ്ട് നാലുമായിട്ട് കൂട്ടായി… രണ്ടും നാലുനോട് കത്തിയടിച്ചോണ്ട് നിപ്പാ… രണ്ടും വളവളാന്ന് ഓരോന്നും സംസാരിച്ചിരിക്കെ… എന്താണേലും രണ്ടിനെയും അങ്ങ് ബോതിച്ചു… അതെ വിഷ്ണുവേട്ടാ ഈ ബുള്ളറ്റിന്റെ കീ ഒന്ന് തന്നെ… എന്തിനാണാവോ… (വിഷ്ണു ) വേറെന്തിന് അവൾക്ക് ഓടിക്കാൻ… മാധു പറഞ്ഞു… ഓഹോ ഈ ബുള്ളറ്റ് ഓടിക്കാനുള്ള ഗൽപ്പൊക്കെയുണ്ടോ ആതി നിനക്ക്… (മനു ) ഗൽപ്പുണ്ടോ ഇല്ലയോ എന്ന് ഞാൻ കാണിച്ചു തരാം… അതും പറഞ്ഞ് വിഷ്ണുന്റെ കൈയ്യിൽ നിന്ന് കീ മേടിച്ച് ആതി ബുള്ളറ്റിലേക്ക് കേറി… ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ആതി എല്ലാത്തിനെയും ഒന്ന് നോക്കി… മാധു ഒഴികെ ബാക്കി നാലണ്ണവും എന്താകുമോ എന്ന കണക്കെ നിക്കുവാണ്… ആതി അവർക്ക് ചുറ്റും റൗണ്ടടിച്ചു ബുള്ളറ്റ് മുന്നോട്ടോടിച്ചു… ആതി ബുള്ളറ്റ് കോളേജ് ഗ്രൗണ്ടിലേക്ക് തിരിച്ച് ഒന്ന് ചുറ്റിച് ടീംമ് സിനെ തിരിഞ്ഞോന്ന് നോക്കെ ബാലൻസൊന്ന് തെറ്റി… ബുള്ളറ്റുമായി ആതി നേരെ ചെന്നിടിച്ചു നിന്നത് സൈഡിലായി പാർക്ക് ചെയ്തിട്ടിരുന്ന ജിപ്സിയിൽ ആയിരുന്നു… ഈശ്വരാ… തീർന്ന്… (വിഷ്ണു ) അടിപൊളി… മോനേ വിഷ്ണു നിന്റെ ബുള്ളറ്റിനി നോക്കണ്ടടാ… (മനു ) ബുള്ളറ്റിന്റെ കാര്യം വിട്… ബുള്ളറ്റിലിരിക്കുന്നതിന്റെ കാര്യോ… (അനന്തു ) അത് അനന്തു പറഞ്ഞത് ശെരിയാ… (ചന്തു ) ആതിക്കും ഒന്നും പറ്റിയില്ല ബുള്ളറ്റിനും ഒന്നും പറ്റിയില്ല. പിന്നെ നിങ്ങളിതെന്തൊക്കെയാ ഈ പറയുന്നേ… നാലും കൂടി പറയുന്നത് കേട്ട് ഒന്നും മനസിലാകാതെ മാധു ചോദിച്ചു… ഇനി പറ്റാൻ അതികം സമയം വേണ്ടാ… മനു പറഞ്ഞത് കേട്ട് മാധു പിരികം ചുളിച്ചു…
പറ്റുന്നതിന് മുന്നേ ഞാനതിനെ ഇങ്ങു വിളിച്ചോണ്ട് വരട്ടെ… അതും പറഞ്ഞ് വിഷ്‌ണു ആതിക്കടുക്കലേക്ക് നടന്നു… ആതി ബുള്ളറ്റുമായി വീഴാതെ ബാലൻസ് ചെയ്തു നിന്നു… അവൾ വേഗം ബുള്ളറ്റിൽ നിന്നിറങ്ങി… ജിപ്സി ഒന്ന് നോക്കി… ടൈൽ ലൈറ്റ് ചെറിയൊരു പൊട്ടൽ… ആതി ചുറ്റുമോന്ന് കണ്ണോടിച്ചു… ചിലരുടെ നോട്ടം തന്നിലേക്ക് തന്നെയായിരുന്നു… ആ നോട്ടത്തിൽ ധയനിയ ഭാവമായിരുന്നോ എന്നൊരു സംശയമില്ലാതില്ല… അപ്പോഴേക്കും വിഷ്ണു ആതിക്കടുക്കലേക്ക് വന്ന് അവളെയും കൂട്ടി ടീംമ്സിനടുക്കലേക്ക് വന്നു… മോള് എനിക്ക് തല്ല് ഇരന്നു മേടിച്ച് തരാൻ വേണ്ടിയിട്ടായിരുന്നോ ഇതും കൊണ്ടിറങ്ങിയേ… (വിഷ്ണു ) ചെറുതായൊന്നു ബാലൻസ് തെറ്റി പോയി… എന്റെ ആതി നീ ഈ ബുള്ളറ്റുമായി ആ ജിപ്സിയിൽ ചെന്നിടിച്ച സ്പോട്ടിൽ തുടങ്ങിയതാ ഇവര് വാലും തുമ്പുമില്ലാതെ എന്തൊക്കെയോ പറയാൻ… ഇവള് കൊണ്ട് ഇടിച്ചു കേറ്റിയത് വേറെ വല്ല വണ്ടിയിലുമായിരുന്നേൽ കുഴപ്പമുണ്ടാകില്ലായിരുന്നു… (മനു ) അത്രയ്ക്ക് സീനാകാൻ മാത്രം അതാരുടെ വണ്ടിയാ… ആരുടെ വാണ്ടിയാണെന്ന് ഞാൻ പറഞ്ഞ് തരാം… ആതിയുടെ ചോദ്യത്തിന് മറുപടിയായി വിഷ്ണു എന്തോ പറയാൻ വരും മുന്നേ പിന്നിൽ നിന്നും ശബ്‌ദമുയർന്നു… ആറും ഒരുമിച്ച് തിരിഞ്ഞു നോക്കിയതും കൈയ്യും കെട്ടി നിക്കുന്നു രണ്ട് പേര്…
തുടരും…

by