രചന – ഭദ്ര രുദ്ര
” ചേച്ചി വേറെ ഒന്നുകൊണ്ടും പേടിക്കേണ്ട , ശ്രുതിയെ ഞാൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാം ”
പെട്ടെന്ന് അവർക്കിടയിലേക്ക് കടന്നു വന്ന ശബ്ദത്തിന്റെ ഉറവിടം എവിടെയാണെന്ന് അവരിരുവരും ഒരുമിച്ചു നോക്കി .
” ലക്ഷ്മൺ ”
ഒരു ചെറു വിറയലോടെ ഗൗരിയുടെ ചുണ്ടുകൾ ആ പേരു ഉച്ചരിച്ചു .
” അതെ എടത്തി , ഞാൻ തിരികെ കൊണ്ടുവരാം അവളെ ”
” ഇല്ല ലക്ഷ്മൺ അവൾ ഇനി ഒരിക്കലും ഇങ്ങോട്ട് വരില്ല , അവൾക്കിപ്പോൾ എല്ലാവരോടും ദേഷ്യം ആയിരിക്കും . എന്നാലും ഈ കുടുംബത്തിലെ രക്തത്തെ തന്നെയാണല്ലോ ഇവിടെ നിന്ന് പടിയിറക്കപ്പെട്ടത് ”
ജാനകിയും ഗൗരിയും അതും പറഞ്ഞ് കണ്ണീർ പൊഴിക്കാൻ തുടങ്ങി .
” നിങ്ങളൊന്നു വിഷമിക്കാതെ ഇരിക്കു , നാളെ തന്നെ ഞാൻ ശ്രുതി മോൾ ഇങ്ങോട്ട് കൊണ്ടുവരും ”
” എങ്ങനെ കൊണ്ടുവരുമെന്നാണ് ഏട്ടാ നിങ്ങൾ പറയുന്നത് ? ആ കുട്ടി ഇനി ഇങ്ങോട്ട് വരും എന്ന് തോന്നുന്നില്ല എനിക്ക് ? അതു മാത്രമല്ല , അവളെ കൊണ്ടുപോയിരിക്കുന്നത് അവളുടെ അച്ഛന്റെ വീട്ടുകാരാണ് ”
ജാനകി തന്റെ ഉള്ളിലെ ആവലാതി ലക്ഷ്മണനോട് പറഞ്ഞു .
” അതുകൊണ്ട് ഇപ്പോൾ എന്താ , അവളുടെ അച്ഛന്റെ വീട്ടുകാർക്ക് ഉള്ള അത്രതന്നെ അവകാശം അമ്മയുടെ വീട്ടുകാർക്കും ഉണ്ട് . ”
” ഞാനിപ്പോൾ ഒരു അവകാശത്തർക്കം ഉണ്ടാക്കാൻ പറഞ്ഞതല്ല , അന്ന് ആ കുട്ടിയുടെ ഏട്ടൻ വന്നപ്പോൾ അവനു മനസ്സിലായതാണ് അവൾ ഇവിടെ ഒട്ടും സുരക്ഷിതയല്ലെന്ന് , അതുകൊണ്ടാണ് അവൻ അവളെ കൊണ്ടുപോയത് . ഇനി വീണ്ടും അവളെ വിട്ടു തരണം എന്ന് പറഞ്ഞാൽ അവർ അതിനു സമ്മതിക്കുമോ ? ”
ജാനകി കാര്യകാരണസഹിതം പറഞ്ഞു മനസ്സിലാക്കി കൊടുത്തപ്പോൾ ലക്ഷ്മണും മൗനമായി . അതു കണ്ടതോടെ ഗൗരി അവസാനത്തെ ആശ്രയവും അസ്തമിച്ചത് പോലെ ലക്ഷ്മണിനെ നോക്കി . ആ നോട്ടത്തിലെ ദയനീയ ഭാവം മനസ്സിലാക്കിയിട്ടെന്നോണം അയാൾ തലകുനിച്ച് അവിടെനിന്നും തിരിച്ചിറങ്ങി .
എന്നാൽ ഇതിനെല്ലാം സാക്ഷിയായി മറ്റൊരാൾകൂടി അവിടെത്തന്നെ ഉണ്ടായിരുന്നു .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
” കണിമംഗലമോ , ശ്രുതി എങ്ങനെ അവിടെ എത്തി ? ”
വിശ്വനാഥനെ മുഖത്തുള്ള അമ്പരപ്പ് കണ്ടതോടെ കാര്യം കുറച്ചു ഗൗരവമുള്ളതാണെന്ന് കിച്ചുവിന് തോന്നി . അവൻ ശ്രീ മംഗലത്ത് പോയപ്പോൾ തൊട്ടുള്ള കാര്യങ്ങൾ ഒന്നുവിടാതെ വിശ്വനാഥന് പറഞ്ഞുകേൾപ്പിച്ചു . എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അയാൾ ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകൾ അടച്ചു കൊണ്ട് സോഫയിലേക്ക് അമർന്നിരുന്നു . വിശ്വനാഥനിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ ആയപ്പോൾ , കിച്ചു പതിയെ അയാളെ ഒന്നു വിളിച്ചു .
” എന്തെങ്കിലും പ്രശ്നമുണ്ടോ ചെറിയച്ചാ ? ”
കിച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ പതിയെ കണ്ണുകൾ തുറന്നു .
” അവൾ അവസാനം അവിടെ തന്നെ എത്തി അല്ലേ ”
” അതെ , അതിനിപ്പോ എന്താ ? ”
” നിനക്ക് ശ്രീമംഗലം തറവാട്ടുകാരെ അറിയുമോ ? ”
വിശ്വനാഥൻ കിച്ചുവിന്റെ മുഖത്തു നോക്കി ചോദിച്ചു .
” എനിക്കറിയില്ല , പക്ഷേ എനിക്ക് തോന്നുന്നത് അവർ നമ്മുടെ ബിസിനസിലെ എതിരികൾ ആണെന്നാണ് ”
” അതെന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം ? ”
കിച്ചുവിന്റെ മറുപടി കേട്ട വിശ്വനാഥൻ അത്ഭുതത്തോടെ ചോദിച്ചു .
” അത് വേറൊന്നും കൊണ്ടല്ല , നമ്മുടെ തറവാടിന്റ പേരും എന്റെ അച്ഛന്റെ പേരും പറഞ്ഞപ്പോഴാണ് അവിടത്തെ മൂത്ത കാരണവർ ഞങ്ങളെ രണ്ടുപേരെയും അവിടെ നിന്ന് ഇറക്കി വിട്ടത് . അപ്പോ എനിക്ക് തോന്നി അവർ നമ്മുടെ ശത്രുക്കൾ ആയിരിക്കും എന്ന് ”
” എന്നാൽ നിന്റെ തോന്നൽ തെറ്റായിരുന്നു , അത് നമ്മുടെ ശത്രുക്കളല്ല ബന്ധുക്കളാണ് . ”
” ബന്ധുക്കളോ ? അവരോ …. ചെറിയച്ഛൻ ഇത് എന്തൊക്കെയാ പറയുന്നത് ? ”
” ശ്രീമംഗലം തറവാട്ടുകാർ അതായത് പഴയ കണിമംഗലം തറവാട്ടുകാർ എന്റെ മോളുടെ അമ്മ വീട്ടുകാരാണ് . ”
” എന്ത് ചെറിയമ്മയുടെ വീട്ടുകാരോ ? ”
” അതെ , അവർ എന്നോടുള്ള ദേഷ്യം കൊണ്ടാണ് നിങ്ങളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത് . അതു മാത്രമല്ല അവർക്ക് അറിയില്ലായിരിക്കും ശ്രുതി അവരുടെ കൊച്ചുമോൾ ആണെന്ന കാര്യം ”
വിശ്വനാഥൻ പറഞ്ഞു നിർത്തിയപ്പോൾ കിച്ചു ഒരു ഭ്രാന്തനെപ്പോലെ എഴുന്നേറ്റ് നിന്ന് തലചൊറിഞ്ഞു തുടങ്ങി .
” ഓം ഇപ്പോ ആകെ കൺഫ്യൂഷനായല്ലോ ”
” ഒരു കൺഫ്യൂഷനും വേണ്ട , ബന്ധുക്കൾ ആണെന്ന് അറിയാതെ ആണെങ്കിലും എന്റെ മകൾക്ക് അവരൊക്കെ കാണാൻ ഭാഗ്യം ഉണ്ടായല്ലോ … ”
” ശരിയാ … ബന്ധുക്കൾ ആണെന്ന് അറിയാതെ അഭിയെ കേറി തല്ലാനും എനിക്ക് ഭാഗ്യം ഉണ്ടായല്ലോ ”
കിച്ചു പിറുപിറുത്ത് പറയുന്നത് കേട്ടപ്പോൾ വിശ്വനാഥൻ ചിരിച്ചു . അതുകണ്ടപ്പോൾ കിച്ചു വളരെ ദയനീയമായി അയാളെ നോക്കി .
” ചിരിച്ചോ ചിരിച്ചോ , ഇതൊരുമാതിരി മറ്റേടത്തെ കൊലച്ചിരിയായി പോയി ”
” നിന്നോട് ആരാ പറഞ്ഞത് അവനെ തല്ലാൻ ? ”
” ഞാനിപ്പോൾ തല്ലിയതായോ കുറ്റം ”
” എന്താ അത് തെറ്റല്ലേ ? ”
” അവൻ എന്റെ പെങ്ങളെ തല്ലിയിട്ടല്ലേ ”
കിച്ചു പറഞ്ഞത് കേട്ടപ്പോൾ വിശ്വനാഥന്റെ ഉള്ളൊന്ന് തണുത്തു . അയാൾ ഒരു ചെറുപുഞ്ചിരിയോടെ കിച്ചുവിനെ നോക്കി .
” സാരമില്ല പോട്ടെ , ഇനി എപ്പോഴെങ്കിലും അവനെ കാണുമ്പോൾ പറഞ്ഞു കോംപ്രമൈസ് ചെയ്താൽ മതി ”
” ബെസ്റ്റ് ഇതും പറഞ്ഞ് അവന്റെ മുന്നിലേക്ക് ചെന്നാൽ മതി ”
അതും പറഞ്ഞ് കിച്ചു അവിടെ നിന്നും ഇറങ്ങി . അപ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്തത് . ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ അവൻ കോൾ അറ്റൻഡ് ചെയ്തു .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
പിറ്റേന്ന് രാവിലെ ശ്രുതി വളരെ നേരത്തെ തന്നെ കോളേജിലേക്ക് പോകാനൊരുങ്ങി .
” നീ ഇത് എങ്ങോട്ടാ മോളെ ഇത്ര നേരത്തെ പോകുന്നത് ? ”
കോളേജിൽ പോകാൻ ഒരുങ്ങി ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ശ്രുതിയെ കണ്ടപ്പോൾ കാശിനാഥൻ ചോദിച്ചു .
” അത് വലിയച്ഛാ , പ്രിൻസിപ്പൽ മാഡം വിളിച്ചിരുന്നു . എന്നോടൊന്നും നേരത്തെ വരാൻ പറ്റുമോ എന്ന് ചോദിച്ചു ”
” അതെന്തിനാ മോളെ ? ”
” അതെനിക്ക് കുറെ ക്ലാസ് മിസ്സായതല്ലേ , മാഡം ക്ലാസ്സ് എടുത്തു തരാമെന്ന് പറഞ്ഞു ”
” അതെന്തായാലും നന്നായി , മോളു നിൽക്ക് ഞാൻ ഡ്രൈവറെ വിളിക്കാം ”
” അത് വേണ്ട അച്ഛാ ഞാൻ കൊണ്ടുപോയി ആക്കി കൊള്ളാം ”
അവർക്കിടയിലേക്ക് കിച്ചു കയറി വന്നു .
” ശരി എന്നാൽ രണ്ടുപേരും സൂക്ഷിച്ചു പോയി വാ ”
എല്ലാവരോടും യാത്ര പറഞ്ഞ് അവർ ഒരുമിച്ച് കോളേജിലേക്ക് ഇറങ്ങി . കാറിലിരുന്ന് ഇടയ്ക്കിടയ്ക്ക് ശ്രുതിയെ നോക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അവൾ എന്താണെന്ന് പുരികം ഉയർത്തിക്കൊണ്ട് അവനെ നോക്കി . അപ്പോൾ തന്നെ അവൻ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു . വീണ്ടും അവന്റെ കോപ്രായങ്ങൾ കണ്ടപ്പോൾ ശ്രുതി അവനെ ഒന്ന് തറപ്പിച്ചു നോക്കി .
” കിച്ചു ഏട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ? ”
” ഏയ് ഒന്നും ഇല്ലല്ലോ ”
അവൾ ചെറിയൊരു പരിഭ്രമത്തോടെ മറുപടി നൽകി .
” ഉറപ്പാണല്ലോ അല്ലേ ”
” എനിക്ക് പറയാനില്ല ചോദിക്കാനുള്ളത് ? ”
അനുകല്പനം ഗൗരവത്തോടെ തന്നെ പറഞ്ഞു .
” എന്ത് ? ”
” നീ രാവിലെ തന്നെ പോകുന്നത് എന്തിനാ ? ”
” എനിക്ക് സ്പെഷ്യൽ ക്ലാസ് ഉണ്ടായിട്ട് ”
” അത് നീ വീട്ടുകാരോട് പറഞ്ഞത് , ഇനി എന്നോട് സത്യം പറ ”
” നിനക്കെന്താ വട്ടായോ കിച്ചുവേട്ടാ ? ”
” ആടി സത്യം പറയുമ്പോൾ നിനക്കൊക്കെ വട്ടായി തോന്നും , നീ പറയണ്ട എന്നെങ്കിലും ഒരുനാൾ ഞാൻ കണ്ടുപിടിക്കും ”
” നീ എന്താണെന്ന് വെച്ചാൽ ചെയ്തോ ”
ശ്രുതിയാകും പറഞ്ഞ് മുഖം വീർപ്പിച്ചു ഇരിക്കാൻ തുടങ്ങി . അവളുടെ ആ ഇരുപ്പ് കണ്ടപ്പോൾ കിച്ചു മനസ്സിൽ ചിരിക്കാൻ തുടങ്ങി . ഇങ്ങനെയൊക്കെ ദേഷ്യം പിടിപ്പിച്ചാലേ നീ വാ തുറക്കുകയുള്ളൂ എന്ന് എനിക്കറിയാം . നിന്നെ ആ പഴയ ശ്രുതി ആക്കിയിട്ട് തന്നെ ബാക്കി കാര്യം .
കോളേജ് എത്തുന്നതുവരെ കിച്ചു ഓരോന്ന് പറഞ്ഞു അവളെ ചൊറിഞ്ഞു കൊണ്ടിരുന്നു . കോളേജിൽ എത്തിയതും അവൾ വേഗം കാറിൽ നിന്നും ചാടി ഇറങ്ങി . അത് കണ്ടപ്പോൾ കിച്ചു നിർത്താതെ ചിരിക്കാൻ തുടങ്ങി . അവൾക്ക് പിറകെ അവനും കാറിൽ നിന്നും ഇറങ്ങി .
” എങ്ങോട്ടാണാവോ ഇത്ര ആക്രാന്തത്തോടെ ”
” അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു . അത് വാങ്ങാൻ പോവുകയാണ് എന്താ വേണോ ? ”
” എന്റെ പൊന്നോ , വേണ്ടായേ …. ”
അവൻ തൊഴുകൈകളോടെ അവളെ നമിച്ചു . അവൾ ഒരു ചെറു ചിരിയോടെ മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോഴാണ് കിച്ചു ആ കാഴ്ച കണ്ടത് . അത് കണ്ടതും അവൻ ശ്രുതിയെ വിളിച്ചു .
” മോൾ ഒന്ന് അവിടെ നിന്നേ ”
” എന്താ ? ”
” ഇതിനാണോ നീ ഇത്ര നേരത്തെ കോളേജിലേക്ക് വന്നത് ”
കിച്ചു എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ ശ്രുതി അമ്പരപ്പോടെ അവനെ നോക്കി .
” കിച്ചു ഏട്ടന് എന്താ പറ്റിയത് ? ”
” പറ്റിയത് എനിക്കല്ല നിനക്കാ , ഇതിനാണ് നീ കള്ളം പറഞ്ഞ് കോളേജിലേക്ക് വന്നതല്ലേ ”
” കള്ളം പറഞ്ഞന്നോ , എന്തൊക്കെയാ ഈ പറയുന്നത് ? ”
” മതി മോളെ അധികം കിടന്നു ഉരുളല്ലേ , എനിക്ക് ആദ്യമേ സംശയം തോന്നിയതാ ”
” എന്ത് ??? ”
” നിനക്ക് അഭിയെ ഇഷ്ടമാണെന്ന് ”
” ഓ വലിയ കണ്ടുപിടുത്തം , ഒന്നു മെനക്കെടുത്താതെ പോയേ ”
” ഇപ്പോൾ ഞാൻ നിനക്ക് മെനക്കെടുത്തൽ ആണെന്ന് തോന്നു ”
” ഈ കിച്ചുവേട്ടനെന്താ വട്ടായോ ? ”
” വട്ട് നിന്റെ മറ്റവനാടി , ദാ ആ നിൽക്കുന്നവന് . ”
കിച്ചു അങ്ങനെ പറഞ്ഞ് വിരൽചൂണ്ടിയടുത്തേക്ക് ശ്രുതി നോക്കിയപ്പോൾ അവളുടെ മനസ്സിൽ പല പല വികാരങ്ങൾ വന്നു നിറഞ്ഞു .
” അഭിയേട്ടൻ എന്താ ഇവിടെ ? ”
അവൻ മനസ്സിൽ ചോദിച്ച ചോദ്യത്തിന് ഒരല്പം ശബ്ദം കൂടി പോയി . അത് കേട്ടപ്പോൾ തന്നെ കിച്ചു അവളുടെ നേർക്ക് വന്നുനിന്നു .
” ഓ … എന്തോ … എങ്ങനെ … നീ അറിയാതെയാണ് അവൻ ഇവിടെ വന്നത് എന്ന് വിശ്വസിക്കാൻ മാത്രം പൊട്ടൻ അല്ല ഞാൻ ”
” കിച്ചു ഏട്ടൻ വിശ്വസിക്കേണ്ട , പിന്നെ അഭിയേട്ടന്റെ ചെറിയമ്മയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ് ഞങ്ങളുടെ പ്രിൻസിപ്പാൾ . ഒരുപക്ഷേ അവരെ കാണാൻ വന്നതായിരിക്കും . ”
” പൊന്നുമോളെ ശ്രുതി , നീ എന്നോട് സമ്മതിച്ചെക്ക് അവൻ നിന്നെ കാണാൻ വന്നതാണെന്ന് ”
” എന്നെ കാണാനോ ? എന്തിന് ? ”
” അത് നീ അവനോട് തന്നെ ചോദിക്കണം ”
” എനിക്ക് അതിന്റെ ആവശ്യമില്ല . ഞാൻ ക്ലാസിലേക്ക് പോകുവാ ”
അത്രയും പറഞ്ഞ് അവൾ ക്ലാസ്സ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി . ദൂരെനിന്നുതന്നെ അവൾ വരുന്നത് കണ്ട് അഭി അവളുടെ അടുത്തേക്ക് നടന്നടുത്തു . ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു കിച്ചു . അഭിയുടെ അടുത്തെത്തിയതും അവളുടെ ഹൃദയമിടിപ്പ് കൂടുന്നത് പോലെ അവൾക്ക് തോന്നി . എത്രയൊക്കെ വേഗതയോടെ നടക്കാൻ ശ്രമിക്കുമ്പോഴും മനസ്സ് കാലിന്റെ വേദന കുറയ്ക്കാൻ പറയുന്നത് പോലെ അവൾക്ക് തോന്നി . അവനടുത്തു എത്തിയപ്പോൾ നിൽക്കാതെ പോവാൻ തുടങ്ങിയ അവളെ അവന്റെ ശബ്ദം തടഞ്ഞു .
” ശ്രുതി ജസ്റ്റ് മിനിറ്റ് ”
” എന്താ ??? ”
” എനിക്ക് നിന്നോട് സംസാരിക്കണം എന്നൊന്നും ഞാൻ പറയില്ല , പക്ഷേ നീ എന്റെ കൂടെ ഒന്ന് വരണം ”
” പറ്റില്ല . ”
ഒരു ഭാവമാറ്റവും കൂടാതെ സംസാരിക്കുന്ന തനിക്ക് മുന്നിൽ നിൽക്കുന്ന ഈ ശ്രുതി തനിക്ക് അപരിചിത ആണെന്ന് അവന് തോന്നി . എന്നാൽ അവനിൽ നിന്നും നടന്നകലാൻ ശ്രമിക്കുന്ന ശ്രുതിയെ അവൻ തടഞ്ഞു .
” അഭിയേട്ട , വെറുതെ എന്നെ തടഞ്ഞു സമയം കളയണ്ട , എനിക്ക് ക്ലാസ്സ് ഉണ്ട് ”
” നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ല . ഞാനാണ് പ്രിൻസിപ്പൽ മാഡത്തിനെ കൊണ്ട് നിന്നെ വിളിപ്പിച്ചത് . ”
” എന്തിന് ? ”
” എനിക്കൊന്നു സംസാരിക്കാൻ ”
” എനിക്കൊന്നും കേൾക്കാൻ താല്പര്യം ഇല്ല ”
അത്രയും പറഞ്ഞ് അവനിൽ നിന്നും മുഖംതിരിച്ച് അവൾ പോകാൻ തുടങ്ങിയതും അവന്റെ കൈകൾ അവളുടെ കൈകളിൽ പിടിമുറുക്കിയിരിക്കുന്നു . അത് കണ്ടതോടെ സീൻ വഷളാകും എന്ന് തോന്നിയപ്പോൾ കിച്ചു വേഗം ആരുടെ അടുത്തേക്ക് പാഞ്ഞടുത്തു .
( തുടരും )

by