22/04/2026

ശ്രുതി : ഭാഗം 02

രചന – ഭദ്ര രുദ്ര

” ഡീ ” …………………..
എന്ന അലർച്ച കേട്ടു ഞാൻ നോക്കുമ്പോൾ അവർ എന്റെ അടുത്തേക്ക് കോപത്തോടെ അടുത്തിരുന്നു.

എനിക്ക് മുന്നിലായി ഒരു വൻമതിൽ പോലെ അവർ വളഞ്ഞു നിന്നു …. ഞാൻ പതിയെ തല ഉയർത്തി അവരെയൊന്നു നോക്കി ….. അവരുടെയൊക്കെ മുഖത്തു എന്നോട് ഉള്ള ദേഷ്യം വളരെ വ്യക്തമായി കാണാമായിരുന്നു ……

ഉള്ളിന്റെയുള്ളിൽ ഒരു ചെറിയ ഭയം തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ അവരെ തന്നെ നോക്കി …. എന്നിട്ട് ദേഷ്യത്തോടെ ഒന്ന് ചുറ്റും കണ്ണോടിച്ചു ….. എന്റെ പ്രതീക്ഷയൊക്കെ ഒരു നിമിഷം കൊണ്ട് അവസാനിച്ചു . ഒരു മനുഷ്യ കുഞ്ഞുപോലും ആ പ്രദേശത്തൊന്നും ഇല്ലായിരുന്നു …..

ഇനി ഒന്നും നോക്കാൻ ഇല്ല്യ എന്ത് പ്രശ്നം വന്നാലും ഒറ്റയ്ക്ക് നേരിടാം …. ഞാൻ രണ്ടു സ്റ്റെപ് അവർക്കു മുന്നിലേക്ക് നിന്നു ഏറ്റവും മുന്നിൽ നിന്നു എന്നോട് ചീറ്റിയവനെ മറ്റവന്മാരുടെ മേലേക്ക് ആഞ്ഞു ഒരു തള്ളു കൊടുത്തു …… അപ്രതീക്ഷിതമായുള്ള തള്ളു ആയതിനാൽ അവൻ പിറകെ നിന്നവന്മാരുടെ മേലേക്ക് പോയി പതിച്ചു …

അവന്മാർക്ക് ഒന്ന് എണീക്കാൻ പോലും ചാൻസ് കൊടുക്കാതെ ഞാൻ എന്റെ അടുത്ത അടവ് എടുത്തു . വേറെ ഒന്നും അല്ല പി. ടി. ഉഷയെ മനസ്സിൽ ധ്യാനിച് ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു …

മുന്നിൽ കണ്ട റോഡിലൂടെ ഓടാൻ തുടങ്ങി . വിദേശത്ത് ജനിച്ച വളർന്ന എനിക്ക് ഈ നാട്ടിൻ പുറത്തെ വഴിയറിഞ്ഞിട്ടു വേണ്ടേ ഓടി രക്ഷപെടാൻ . അവന്മാർ എന്നെ വിടുന്ന ലക്ഷണം ഇല്ല . എന്റെ പിറകെ തന്നെ ഉണ്ട് .

ഓടി ഓടി എത്തിയത് ഒരു ഇടുങ്ങിയ റോഡിൽ ആയിരുന്നു . റോഡിന്റെ ഇരു വശത്തും കാടുപിടിച്ചു കിടക്കാണ് . ഓടി ഓടി മനുഷ്യന്റെ ഉപ്പാട് ഇളകി . ഇവന്മാർക്ക് ക്ഷീണം ഒന്നും ഇല്ലേ എന്റെ ഭഗവാനെ , ഓടുന്നതിനിടയിൽ ഞാൻ അവരെ ഒന്ന് തിരിഞ്ഞു നോക്കി . അവന്മാരൊക്കെ കിതക്കുന്നുണ്ട് . ഇനിയെങ്കിലും ഇവന്മാർക്ക് തിരിച്ചു പൊയ്ക്കൂടേ ….

ഇതും പറഞ്ഞ് റോഡിലെ വളവു തിരിഞ്ഞതും എന്തോ ഒന്നിൽ പോയി ഞാൻ ഇടിച്ചു . ഇടിച്ചതിലും സ്പീഡിൽ ഞാൻ പുറകോട്ടു വീഴാൻ പോയി . അപ്പോഴേക്കും ഏതോ ബലിഷ്ഠമായ കൈകൾ എന്റെ കൈകളിൽ പിടി മുറുക്കിയിരുന്നു . ഏതോ പാറയിൽ പോയി ഇടിച്ചതു പോലെയാണ് എനിക്ക് ഫീൽ ചെയ്തത് .

ഞാൻ ഒന്ന് പതിയെ എന്നെ പിടിച്ച കൈകളുടെ ഉടമയെ ഒന്ന് നോക്കി . തലക്കു കിരീടം പോലെ ഉയർന്നു നില്കുന്ന മുടിയിഴകളിൽ രാവിലത്തെ കുളിർക്കാറ്റു തട്ടി തടഞ്ഞു പോവുന്നുണ്ടായിരുന്നു . കട്ടി കുറഞ്ഞ കൂട്ട് പുരികവും , തിളക്കമാർന്ന കണ്ണുകളും , മുഖത്തിനൊത്ത മൂക്കും , മുക്കിനു താഴെ മീശ ഇല്ലായിരുന്നു , നല്ല ഇളം റോസ് കളർ ചുണ്ടും , ക്ലീൻ ഷേവ് അടിച്ച ഫേസും , ഉരുട്ടി ഉണ്ടാക്കിയ മസിലും നല്ല ജിം ബോഡിയും എല്ലാംകൊണ്ടും ഒരു അടിപൊളി ഐറ്റം. ഒരു ആർമിക്കാരന്റെ ലുക്ക്‌ ഉണ്ട് ………. 😉

ആ മുഖത്തു നിന്നു കണ്ണെടുക്കാതെ നോക്കി നിൽക്കുമ്പോഴായിരുന്നു തൊട്ടു പിന്നിൽ നിന്നും വീണ്ടും ആ ഗർജനം കേട്ടത്.

” ഡീ ” …………….

ഞാനും ആർമിയും ഒരുമിച്ച് തിരിഞ്ഞു നോക്കി . അവരെ കണ്ടതും ” അയ്യോ ” എന്ന് പറഞ്ഞ് ഞാൻ വേഗം ആർമിയുടെ പുറകിൽ പോയി ഒളിച്ചു നിന്നു . എന്നിട്ട് ഒന്ന് ഇടംകണ്ണിട്ടു നോക്കി … ഞാൻ തള്ളിയിട്ടവൻ നല്ല കലിപ്പിലാണ് .

ഇത് കണ്ടപ്പോൾ തന്നെ പ്രശ്നം ആണെന്ന് മനസിലാക്കിയ ആർമി ” എന്താ പ്രശ്നം ? ” എന്ന് തിരക്കി . ഇത് കേൾക്കണ്ട താമസം ഞാൻ നടന്നതൊക്കെ വിശദമായി അവതരിപ്പിച്ചു . എന്റെ അവതരണ ശൈലി കണ്ടിട്ടാണോ എന്നറിയില്ല ആർമി ഒന്ന് ചിരിച്ചു . എന്നിട്ട് അവന്മാരോടായി പറഞ്ഞു ” സാരല്യാട വിട്ടേക്ക് , കൊച്ചു കുട്ടിയല്ലേ “. “( കൊച്ചു കുട്ടിയോ അയാളുടെ മറ്റവളാ കൊച്ചു കുട്ടി ഞാൻ മനസ്സിൽ പിറുപിറുത്തു ).

അപ്പൊ അവന്മാരിൽ എന്റെ തള്ള് ഏറ്റു വാങ്ങിയവൻ പറഞ്ഞു , ” കൊച്ചു കുട്ടിയോ ഇതോ , കണ്ടാൽ കൊച്ചു കുട്ടിയൊക്കെ തന്നെ പക്ഷെ കുരുത്തക്കേട് വളരെ വലുതാ ” …..

” സാരല്യാട പോട്ടെ ” ഇത് പറഞ്ഞത് എന്നോട് ആദ്യം വന്നു സോറി പറഞ്ഞ ഏട്ടൻ ആയിരുന്നു . അവൻ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു . ആ വളിഞ്ഞ ചിരി കണ്ടാലേ അറിയാം അവൻ ആളൊരു അസ്സൽ കൊഴിയാണെന്ന് …

” കിണറ്റിൽ എറിഞ്ഞ ബോൾ എടുത്ത് തന്നിട്ട് അവളെ വിട്ടാൽ മതി ” കൂടി നിന്നവരിൽ ഒരുത്തൻ പറഞ്ഞു . എനിക്കാണെങ്കിൽ അവനെ എടുത്ത് കിണറ്റിൽ എറിയാനുള്ള ദേഷ്യം വന്നു …

” ബോൾ ഞാൻ വാങ്ങിത്തരാം ” ആർമിയാണ് അങ്ങനെ ഒരു ഓഫർ വെച്ചത് . അവന്മാരൊക്കെ ആദ്യം ഒന്ന് എതിർത്തെങ്കിലും പിന്നെ ok പറഞ്ഞു.
ആർമി തന്റെ പേഴ്സിൽ നിന്നും ക്യാഷ് എടുത്ത് അവന്മാർക്ക് കൊടുത്തു . ക്യാഷ് വാങ്ങി പോവുമ്പോളും അവന്മാരുടെ മുഖത്തു എന്നോടൊരു ദേഷ്യം നിഴലിച്ചിരുന്നു ……….

” അതേയ് , അവന്മാര് ഒരൽപ്പം പിശകാ അതോണ്ട് അതികം ഇവിടെ നിന്നു കറങ്ങാതെ കൊച്ച് പോവാൻ നോക്ക് ”
ആര്മിയുടെതായിരുന്നു ആ ഉപദേശം .

” ഓ ഉത്തരവ് പോലെ ….. ” എന്ന് പറഞ്ഞ എന്റെ ഭാവം കണ്ടു ആർമി വീണ്ടു ചിരിച്ചു .

അപ്പോൾ ഞാൻ പറഞ്ഞു ” അതേയ് എന്റെ പേര് കോച്ചെന്നല്ല ”

” ഓഹോ അപ്പൊ എന്താണാവോ തങ്ങളുടെ പേര് ? ”

അപ്പൊ ഒന്ന് ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു ” ശ്രുതി “.

” ഓ ആയിക്കോട്ടെ അപ്പൊ ശ്രുതിമേടം ഒന്ന് പോയാട്ടെ….. ”

ആർമിയുടെ സംസാരം കേട്ടപ്പോൾ ഞാൻ അവിടെ നിന്നു ചിരിച്ച് ഒരു ബൈ പറഞ്ഞു മുന്നോട്ടു ഓടാൻ തുടങ്ങി . ഓടിയത് പോലെ തന്നെ റിവേഴ്‌സ് എടുത്ത് വന്നപ്പോൾ ആർമി ഇനിയെന്താ എന്ന ഭാവത്തിൽ എന്നെ നോക്കി , ” അതേയ് ഈ മൈൻറോഡിലേക്കുള്ള വഴി ഏതാ ? ”
അപ്പോൾ തന്നെ ആര്മിക്കൊരു കാൾ വന്നു . എനിക്കുള്ള വഴി പറഞ്ഞു തന്നിട്ട് ഫോൺ അറ്റന്റ് ചെയ്ത് ആർമി ദൂരെക് പോയി മറഞ്ഞു .

തിരിച്ചു ഹോസ്റ്റലിന്റെ മുന്നിൽ എത്തിയപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി . നേരെ റൂമിൽ പോയി ഫ്രഷ് ആയിട്ടു ഹോസ്ടലിനോട് ചേർന്നുള്ള മെസ്സിലേക്ക് വിട്ടു . വിശന്നിട്ടു എന്റെ വയറു കിടന്നു കൂവാൻ തുടങ്ങി . വയറു നിറയെ അപ്പവും മുട്ടക്കറിയും കഴിച്ചപ്പോൾ എന്തൊരു ആശ്വാസം .

പെട്ടന്ന് എനിക്ക് തോന്നി ഇനി കുറച്ചു പർച്ചേസ് ആവാം . പിന്നെ ഒന്നും നോക്കില്ല , റൂം പൂട്ടി പുറത്തേക്കിറങ്ങി . ആദ്യം കണ്ട ഷോപ്പിംഗ് മാളിൽ തന്നെ കയറി. അവിടെ എന്തോ മത്സരം നടക്കുവായിരുന്നു . 🎵 പാട്ടിന്റെ പാലാഴി 🎵 🎶🎶🎶.എന്നെഴുതിയ ഫ്ലെക്സിന്റെ നടുവിൽ ഒരു ചെയർ ഇട്ടിരിക്കുന്നു . സൈഡിലായി ഒരു സോഫാസെറ്റും . മാളിൽ വരുന്ന ആർക്കും പാടം …
ബട്ട്‌ ഒരു കണ്ടിഷൻ , അവർ ഒരു സോങ്ങിന്റെ റിഥം ഇട്ടു തരും ആ സോങ് & ഫിലിം ഏതാണ് എന്ന് അറിയാമെങ്കിൽ നമുക്കും പാടം.

അവിടെ നിന്നു തിരിച്ചു നടക്കാൻ തുടങ്ങിയ ഞാൻ പെട്ടന്ന് അവർ ഇട്ട മ്യൂസിക് കേട്ടപ്പോൾ ഒന്ന് നിന്നു .
അതെന്റെ അമ്മയുടെ favorite song ആയിരുന്നു .
” കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ” എന്ന് അറിയാതെ ഞാൻ പറഞ്ഞു പോയി . അപ്പൊ അവിടെ നിന്ന ഒരു ഏട്ടൻ എന്റെ മൈക്ക് കൊണ്ടുതന്നു .

” ഇറ്റ് ഈസ്‌ ദി റൈറ്റ് ആൻസർ , യുവർ ഗുഡ് നെയിം പ്ലീസ് ” ആ ഏട്ടൻ എന്നോടായി ചോദിച്ചു .

” ശ്രുതി ”

” ഓക്കേ ശ്രുതി തനിക്ക് ആ ലിറിക്‌സ് ഒന്ന് പാടാൻ പറ്റുമോ ? ”

പെട്ടന്ന് നോ പറയാൻ ആണ് തോന്നിയതെങ്കിലും , അവിടെ ചുറ്റും നിന്നു എന്നെ നോക്കുന്നവരുടെ മുന്നിൽ നോ പറഞ്ഞു പിന്മാറാൻ തോന്നിയില്ല . എവിടെയും തോറ്റു കൊടുക്കാത്ത ഒരച്ഛന്റെ മോളാണ് ഞാൻ . പിന്നെ എങ്ങനെ പിന്മാറാനാണ് …..

അവിടിട്ടിരുന്ന ചെയറിൽ പോയി ഇരുന്നു അവിടെ വെച്ചിരുന്ന ഗിറ്റാർ കയ്യിലെടുത്തു ഞാൻ പാടാൻ തുടങ്ങി …. :

” കണ്ണാംത്തുമ്പി പോരാമോ , എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളിൽ പൂക്കാലം
കാളിയാടാമീ കിളിമരതണലോരം
…………………………………………………….. ”

പാട്ട് മുഴുവൻ പാടി കഴിഞ്ഞപ്പോൾ നിറഞ്ഞ കരഘോഷം ആയിരുന്നു . അവിടെ കൂടി നിന്നവർ മുഴുവൻ അഭിനന്ദനങ്ങൾ കൊണ്ട് എന്നെ പൊതിഞ്ഞു . ആ ആൾ കൂട്ടത്തിനിടയിൽ നിന്നും എന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ടു മിഴികൾ ഞാൻ കണ്ടു . അത് എനിക്ക് സുപരിചിതമായിരുന്നു …………….

…..( തുടരും ),