രചന – ഭദ്ര രുദ്ര
എൻട്രൻസ് എക്സാം തകർത്തെഴുതുമ്പോളും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല കാർഡിയോളജി വിഭാഗത്തിൽ തന്നെ കിട്ടുമെന്ന് , അങ്ങനെ അതും സംഭവിച്ചു … MBBS നാട്ടിൽ ചെയ്യണം എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു . ആ ആഗ്രഹം നേടാനായി ഞാൻ ഒരുപാടു പരിശ്രമിച്ചു . ഒടുവിൽ എന്റെ പരിശ്രമത്തിന്റെ ഫലമെന്നോണം പാലക്കാട് മെഡിക്കൽ കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടി . പിന്നെ ഒന്നും നോക്കിയില്ല . അമ്മയുടെ നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയിതു . പപ്പയോട് കാനഡയിൽ ഡോക്ടറെക്ട എടുക്കാൻ പോവാന്ന് കള്ളം പറഞ്ഞു . പപ്പാ എന്റെ തീരുമാനത്തെ എതിർത്തില്ല . വേറെ ആരോടും യാത്ര പറയാൻ നിന്നില്ല .
വിദേശം മടുത്തത് കൊണ്ടാണോ എന്നറിയില്ല എനിക്കെന്റെ അമ്മയുടെ നാട്ടിൽ പഠിക്കണമെന്ന് തോന്നി … ഞാൻ എന്നെ തന്നെ വെറുക്കാതിരിക്കാൻ എനിക്കൊരു ചേഞ്ച് ആവശ്യമായിരുന്നു ……………………
ഞാൻ എന്നെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ . ഞാൻ ശ്രുതി . ബിസിനസ് മാഗ്‌നറ്റ് ആയ വിശ്വനാഥിന്റെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും ഏക പുത്രി – ശ്രുതി വിശ്വനാഥ്.
28 മണിക്കൂർ തുടർച്ചയായ യാത്രയ്ക്കൊടുവിൽ ഞാൻ കോയമ്പത്തൂർ എയർപോർട്ടിൽ ലാൻഡ് ചെയിതു . ഇവിടുന്നു പാലക്കാടേക്ക് 100 കിലോമീറ്റർ ദൂരം ഉണ്ട് . യാത്രാക്ഷീണം തീർക്കാനായി കോയമ്പത്തൂരിൽ ഗാന്ധിപുരത്തുള്ള ഫാബ് ഹോട്ടൽ സം റസിഡൻസിയിൽ പോയി റൂം ബുക്ക് ചെയിതു . ക്രെഡിറ്റ് കാർഡിൽ ആവശ്യത്തിലധികം ക്യാഷ് ഇട്ടിരുന്നു എന്റെ പ്രിയ പപ്പാ , അതിനാൽ തന്നെ അവിടെ എത്തിയിട്ടും എനിക്ക് വല്ല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല …
ഞാൻ റിസപ്ഷനിൽ നിന്നും റൂമിന്റെ കീ വാങ്ങി ലിഫ്റ്റിന് നേരെ നടന്നു . എന്റെ പുറകെ എന്റെ ലഗ്ഗേജ് എടുത്തുകൊണ്ടു ഒരു ചെറുപ്പക്കാരൻ വന്നു . അവൻ എന്റെ ലഗേജ് ഒക്കെ റൂമിലേക്ക് വെച്ച് തന്നു . അവനുള്ള ടിപ്പ് ആയി ഞാൻ 2000 കൊടുത്തപ്പോൾ അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞ് ;
” മേഡത്തിന് എന്ത് ആവശ്യം ഉണ്ടേലും ആ ലൈൻ ഫോണിൽ നിന്നും ഒന്ന് കാൾ ചെയ്താൽ മതി . ”
ഞാൻ അവനോട് ” താങ്ക്യൂ ” എന്ന് പറഞ്ഞ് അവനു മുന്നിൽ ഡോർ കൊട്ടിയടച്ചു ………………..
വളരെ ക്ലീൻ ആയ ബെഡ്‌റൂം ….. നീറ്റായി വിരിച്ചിട്ട ബെഡിലേക്കു ഞാൻ ഒന്ന് വീണുറങ്ങി …. യാത്ര ക്ഷീണം എന്റെ കണ്തടത്തിൽ നിറഞ്ഞു നിന്നിരുന്നു …..
നേരം പുലർന്നതും ഞാൻ അവിടെ നിന്നും ഇറങ്ങി പാലക്കാടുള്ള വിമൻസ് ഹോസ്റ്റലിലേക്ക് … ടാക്സിയിൽ ആയിരുന്നു യാത്ര ആയതിനാൽ തന്നെ വല്യ ബുദ്ധിമുട്ടില്ലാതെ അവിടെത്തി .
കോളേജിൽ ഹോസ്റ്റൽ ഉണ്ടായിട്ടും വിമൻസ് ഹോസ്റ്ററിൽ റൂം എടുക്കാൻ കാരണം കോളേജ് ഹോസ്റ്റലിലെ അനാവശ്യ റൂൾസ് ആയിരുന്നു … :
* ഷാർപ് 6 pm ഹോസ്റ്റലിൽ കയറണം . പിന്നെ പുറത്ത് പോവാൻ പാടില്ല.
* 9 മണി കഴിഞ്ഞാൽ റൂമിൽ ലൈറ്റ് ഓൺ ചെയ്യരുത് .
* മൊബൈൽ യൂസ് ചെയ്യരുത്
etc …… etc …….. etc ……..
ഇത്തരം റൂൾസ് ഒക്കെ അനുസരിക്കാൻ വേറെ ആളെ നോക്കണം … ഈ ശ്രുതിയെ അതിനൊന്നും കിട്ടില്യാ ….. I have my own rules 😏 …….
രാവിലെ 7 മണിക്ക് എണീറ്റിട്ടു ജോഗിങ് ഡ്രസ്സ് എടുത്തിട്ട് , പോക്കറ്റിൽ phoneum ഹെഡ്സെറ്റും വെച്ച് പുറത്തേക്കിറങ്ങി ….. ഹോസ്റ്റലും പരിസരവും കൊള്ളാം . തുറന്നു കിടക്കുന്ന ഹോസ്റ്റൽ കവാടത്തിലൂടെ പുറത്തേക്കിറങ്ങി . അപരിചിതമായ ആ റോഡിലൂടെ ഞാൻ ഓടാൻ തുടങ്ങി .
ഓടി ഓടി തളർന്ന ഞാൻ ഒന്ന് നിന്നു . തൊട്ടടുത്ത കണ്ട സിമന്റ് ബെഞ്ചിൽ കാൽ കയറ്റിവെച് ഷൂസിന്റെ ലൈസ് കെട്ടായിരുന്നു . പെട്ടന്നായിരുന്നു അത് സംഭവിച്ചത് …………………..
റോഡിനു ഓപ്പോസിറ്റ് ഉള്ള ഗ്രൗണ്ടിൽ നിന്നും ആരോ അടിച്ച ഫുട്ബോൾ ക്ലിയർ ആയി കുനിഞ്ഞു നിന്നിരുന്ന എന്റെ ബാക്കിൽ വന്നിടിച് ഞാൻ വീണുപോയി . അപ്പോൾ തന്നെ ഗ്രൗണ്ടിൽ നിന്നും ഒരു കൂട്ടം ബോയ്സ് പുറത്തേക്ക് വന്നു . എന്നിട്ടവർ അട്ടഹസിക്കാൻ തുടങ്ങി . അതോടെ എന്റെ ദേഷ്യവും കൂടി . ഞാൻ അവരെ പകയോടെ നോക്കി . അതിലൊരാൾ എന്റെ അടുത്തേക്ക് വന്നു . അയാൾ എന്നോടായി ചോദിച്ചു.
” സോറി , ഒന്നും പറ്റിയില്ലല്ലോ അല്ലേ ? ”
ദേഷ്യം അടക്കാൻ കഴിയാതെ അയാളോട് പൊട്ടിത്തെറിച്ചു .
” താനൊക്കെ എവിടെ നോക്കിയാടോ ബോൾ അടിക്കുന്നത് . മറ്റുള്ളവർക്ക് റോഡിലൂടെ പോണ്ടേ ? ”
അതിനുള്ള മറുപടി തന്നത് മറ്റൊരുത്തൻ ആയിരുന്നു .
” സോറി പറഞ്ഞില്ലേ , നീ ആ ബോൾ ഇങ്ങോട്ട് താടി പെണ്ണെ ഡയലോഗ് അടിക്കാതെ ”
ഞാൻ ആ ബോൾ കയ്യിലെടുത്തു ചുറ്റും ഒന്ന് കണ്ണോടിച്ചു . അടുത്ത് കണ്ട പൊട്ട കിണറ്റിലേക്ക് ആ ബോൾ എറിഞ്ഞു .
” ഡീ “…………..
എന്ന അലർച്ച കേട്ടു ഞാൻ നോക്കുമ്പോൾ അവർ എന്റെ അടുത്തേക്ക് കോപത്തോടെ അടുത്തിരുന്നു .
…………………………………..( തുടരും )………………………..

by