രചന – ശ്രീമിഴി
അത് തല്ക്കാലം ഉണ്ണിമാങ്ങാ അത് ഒന്നും അറിയണ്ട…. ഹും എന്നും പറഞ്ഞു ഉണ്ണിമായ കൈ കഴുകാൻ പോയി…. ചിരിച്ചു കൊണ്ട് മാർട്ടിനും കൂടെ പോയി…. നീ പോയി കാറിൽ ഇരിക്കു ഞാൻ ബില്ല് കൊടുത്തു വരാം…. കാറിൽ ഇരിക്കുമ്പോൾ ഉണ്ണിമായ വളരെ സങ്കടത്തിൽ ആയിരുന്നു മനസ് കൈ വിട്ടു പോയപോലെ തന്റെ ജീവിതം ഇനി എന്താകും തന്റെ പഠിപ്പ് ഓരോന്നും ആലോചിച്ചു ഇരിക്കുന്നത് കൊണ്ട് തന്നെ മാർട്ടിൻ വന്നതോ അടുത്ത് ഇരുന്നതോ ഒന്നും ഉണ്ണിമായ അറിഞ്ഞില്ല…. പോകാം…. പെട്ടെന്ന് മാർട്ടിന്റെ ശബ്ദം കേട്ടപ്പോ ഉണ്ണി ഞെട്ടി…. എന്നെ അമ്മായിടെ അടുത്ത് കൊണ്ട് പോയാൽ മതി എന്നെ അവര് തിരക്കി നടക്കുന്നുണ്ടാവും….
ഇത് വരെ നിന്നെ എനിക്കു എത്തിക്കാൻ പറ്റും എങ്കിൽ എവിടെ എത്തിക്കണo എന്ന് എനിക്കു അറിയാം…. ചെകുത്താൻ…. എന്തേലും പറഞ്ഞോ…. ഇല്ല എന്ന് ഉണ്ണി തല അനക്കി…….. ഹും എന്ന് കനത്തിൽ മുളി മാർട്ടിൻ…. പിന്നെ ഒന്നും ഉണ്ണി മാർട്ടിനോട് പറയാൻ പോയില്ല പറഞ്ഞാൽ ചിലപ്പോൾ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടാലോ എന്ന പേടിയും ഉണ്ണിക്കു ഉണ്ടായിരുന്നു തനി ചെകുത്താൻ തന്നെ ആണ്…. രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല ഇടക്ക് ഇടക്ക് മാർട്ടിൻ ഉണ്ണിമായയെ നോക്കുന്നുഉണ്ടെങ്കിലും ഉണ്ണിമായ അതൊന്നും ശ്രെദ്ധിക്കുക പോലും ചെയ്യാതെ പുറത്തേക്കു തന്നെ നോക്കി ഇരുന്നു…. കാർ പിന്നെ ചെന്ന് നിന്നത് ഇരു നില കെട്ടിടത്തിനു മുൻപിൽ ആയിരുന്നു മാർട്ടിൻ ഉണ്ണിമയോട് ഇറങ്ങാൻ പറഞ്ഞു…. അത് കേൾക്കാത്ത പോലെ ഉണ്ണിമായ കാറിൽ തന്നെ ഇരുന്നു….
ഡീ ഉണ്ണിമാങ്ങേ ഇറങ്ങാൻ…. ഇല്ല എനിക്കു പേടിയാ എന്നെ അമ്മായിടെ അടുത്ത് കൊണ്ട് പോയാൽ മതി…. നീ ഇറങ്ങുന്നോ അതോ ഞാൻ വലിച്ചു ഇറക്കണോ എന്ന് ദേഷ്യത്തോടെ അലറി കൊണ്ട് ചെകുത്താൻ കാറിന്റെ ഡോർ തുറന്നു…. ഉണ്ണിമായ പേടിച്ചു വേഗം തന്നെ കാറിൽ നിന്നും ഇറങ്ങി…. മാർട്ടിൻ ചിരിച്ചു കൊണ്ട് മുൻപോട്ട് നടന്നു…. പേടിച്ചു പേടിച്ചു ഉണ്ണിമായ മാർട്ടിന്റെ പുറകെ പോയി…. ആരുടെ വീടു ആണ് എന്ന് ചോദിക്കണo എന്ന് ഉണ്ണിമായക്ക് ഉണ്ടെകിലും പേടി കാരണം ഒന്നും മിണ്ടിയില്ല…. മാർട്ടിൻ വാതിൽ തുറന്നു അകത്തു കയറിട്ടും ഉണ്ണി അവിടെ തന്നെ നിന്നു എന്ത് വേണം എന്നുള്ള രണ്ടു സംശയം ആയിരുന്നു മനസ് നിറയെ കയറി ഇല്ലേ എവിടെ പോകും അമ്മാവന്റെ വീടു അങ്ങോട്ടു എങ്ങനെ ഒറ്റക്ക് പോകും വീട്ടിലേക്കു കയറിയാൽ ചെകുത്താൻ എന്തെകിലും ചെയ്യുമോ എന്ത് വേണം എന്നറിയാതെ ഉണ്ണി അവിടെ തന്നെ നിന്നു ഡീ നീ ആയിട്ട് കയറി വരുന്നോ അതോ ഞാൻ നിന്നെ എടുത്തു കയറ്റാണോ എന്ന് ചോദിച്ചു കൊണ്ട് മാർട്ടിൻ ഉണ്ണിമായയെ പൊക്കി എടുത്തു….
എന്താണ് സംഭവിച്ചത് എന്ന് തിരിച്ചു അറിയും മുൻപേ ഉണ്ണി മാർട്ടിന്റ കയ്യിൽ ആയിരുന്നു ഉണ്ണിമായ കുറെ എതിർത്തു എങ്കിലും മാർട്ടിന്റെ മുൻപിൽ ഉണ്ണിമായയുടെ എതിർപ്പുകൾ ഉറുമ്പ് കടിക്കും പോലെ ആയിരുന്നു…. ഉണ്ണിമായ ഉച്ചത്തിൽ കരഞ്ഞു…. ഡീ ഉണ്ണിമാങ്ങേ ഈ വീട്ടിൽ ഞാനും നീയും അല്ലാതെ വേറെ ഒരാളും ഇല്ല പിന്നെ നീ നിലവിളിച്ചിട്ടും ഒരു കാര്യവും ഇല്ല…. മാർട്ടിൻ ഉണ്ണിമായയെ സോഫയിൽ ഇരുത്തി അവൾക്കു അരികിൽ മുട്ടുകുത്തി ഇരുന്നു അവളെ കണ്ണ് നിറയെ നോക്കി…. മാർട്ടിൻ നോക്കുന്നത് കണ്ടതും ഉണ്ണിമായ കണ്ണ് ഇറുകെ അടച്ചു മാർട്ടിൻ അവളിലെ മാറ്റം നോക്കി കാണുക ആയിരുന്നു കച്ചണ്ണാ മണത്തിരുന്ന പെണ്ണിനെ ഇപ്പൊ അത്തർ മണക്കുന്നു തേർഡ് ചെയ്ത പിരികം ഏറെ ഭംഗി കാണിക്കുന്നു എങ്കിലും അവളിലെ മാറ്റത്തെ മാർട്ടിനെ അസ്വസ്ഥാനക്കി പെണ്ണിന്റെ ചന്ദനഗന്ധം മാറി…. ഉണ്ണി അപ്പോഴും കണ്ണ്ടച്ചു തന്നെ ഇരുന്നു അത് കണ്ടു കൊണ്ട് മാർട്ടിൻ എഴുന്നേറ്റു….
ഉണ്ണി…….. മാർട്ടിൻ വിളിച്ചപ്പോ ഉണ്ണിമായ കണ്ണ് തുറന്നു അവനെ നോക്കി…. പോയി കുളിച്ചു വാ…. അതിന് മാറ്റാൻ എനിക്കു…. ആ റൂമിൽ കയറി നോക്കു അതിൽ കാണും അധികവും സാരി ആയിരിക്കും അവൾ സാരി മാത്രമേ ഉടുക്കു…. അവൾ ആരാ എന്ന് ചോദിക്കാൻ വന്നു എങ്കിലും മാർട്ടിനെ പേടിച്ചു ഉണ്ണി ഒന്നും ചോദിച്ചില്ല…. മാർട്ടിൻ കാണിച്ചു തന്ന റൂമിൽ കയറി ഉണ്ണി വാതിൽ അടച്ചു ശ്വാസം ആഞ്ഞു വലിച്ചു…. റൂമിൽ മൊത്തം കണ്ണ് ഓടിച്ചു നോക്കി ഉണ്ണി ആദ്യം തന്നെ കണ്ടത് ചുമരിൽ വച്ച വലിയ ഫോട്ടോ ആണ് മാർട്ടിനോട് ചേർന്ന് നിൽക്കുന്ന ഒരു പെണ്ണും ഉണ്ണി ആ പെണ്ണിനെ തന്നെ നോക്കി നിന്നു വെള്ളാരം കണ്ണുള്ള ഒരു കൊച്ചു സുന്ദരി മോഡേൺ ആണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ ഉണ്ണികു തോന്നി മുടി ലയർ കട്ട് ചെയ്യ്തു ഇട്ടിട്ടുണ്ട് സുന്ദരി ആരും ഒന്ന് നോക്കി പോവും അതിന് കുറച്ചു മാറി മൂന്നുപേര് നിൽക്കുന്ന ഒരു ഫോട്ടോ മാർട്ടിനും പിന്നെ അയാളും അവരുടെ നടുക്ക് നിൽക്കുന്ന വെള്ളാരം കണ്ണുള്ള ആ സുന്ദരിയും….
വലിയ മുറി ആണ് എല്ലാം ഒതുക്കത്തിൽ വച്ചിട്ട് ഉണ്ട് പിന്നെയും ഉണ്ണീടെ കണ്ണുകൾ ചെന്ന് നിന്നത് മാർട്ടിനും ആ പെണ്ണും നിൽക്കുന്ന ഫോട്ടോയിൽ ആയിരുന്നു അത് കണ്ടപ്പോ മനസിന് എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത വേദന തോന്നി ഉണ്ണിമായക്ക് കണ്ണുകൾ നിറഞ്ഞു നിലത്തു ഉർന്നു ഇരുന്നു കണ്ണുകൾ പെയ്യ്തു നിർത്താതെ 🌺🌺🌺…. മാർട്ടിൻ കുളിച്ചു ഫ്രഷ് ആയി വെള്ളകുർത്തയും മുണ്ടും ആയിരുന്നു വേഷം താടി ഒക്കെ വെട്ടി ഒതുക്കി വച്ചു പുറത്തേക്കു ഇറങ്ങി ഉണ്ണിയെ തിരിഞ്ഞു നോക്കി ഇല്ല റൂം തുറന്നിട്ടില്ല എന്ന് മനസിൽ ആയി ആദ്യം കരുതി വിളിച്ചു നോക്കിയാലോ എന്ന് പിന്നെ വേണ്ട വച്ചു മാർട്ടിൻ ഫോണും എടുത്തു പുറത്തേക്കു ഇറങ്ങി ഫോണും കുത്തി ഇരിക്കുമ്പോൾ ആയിരുന്നു പുറത്തു ഒരു കാറു വന്നു നിന്നത് അതിൽ നിന്നും സ്റ്റീഫൻ ഇറങ്ങി മാർട്ടിന്റെ അടുത്തേക്കു പോയി…. സ്റ്റീഫ എന്തായി കാര്യങ്ങൾ എല്ലാം…. എല്ലാം നീ പറഞ്ഞത് പോലെ തന്നെ….
നന്നായി ആരും ഒന്നും അറിയരുത്…. ഇല്ല എവിടെ പെങ്ങൾ അകത്തു ഉണ്ട് ഫ്രഷ് ആവാൻ പറഞ്ഞിരുന്നു…. മ്മ് നിന്റെ താടി ഒക്കെ വെട്ടി സുന്ദരൻ ആയല്ലോ…. ഇത്രേം നാൾ അലച്ചിൽ ആയിരുന്നില്ലേ എല്ലാം ഒരു വിതം ശാന്തം ആയില്ലേ…. ഇല്ല മാർട്ടി മനസിൽ എന്തോ ഒരു ഭയം അവര് പിന്നെയും വന്നാൽ…. ഇല്ലടാ ഇനി ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ എന്റെ പെണ്ണിനെ ആരും ഒന്നും ചെയ്യില്ല…. മ്മ് അത് മതി…. ഡാ മാർട്ടി പെങ്ങളെ വിളിക് നമുക്ക് ഫുഡ് കഴിക്കാൻ നോകാം വല്ലാത്ത ഷിണം ഒന്ന് കിടക്കണo…….. ഞാൻ വിളിക്കട്ടെ നീ എടുത്തു വയ്യക്ക്…. ഉണ്ണി ഉണ്ണി എന്ന് വിളിച്ചു കൊണ്ട് മാർട്ടിൻ ഉണ്ണിമായയെ വിളിച്ചു…. ഉണ്ണിമായ കുളി കഴിഞ്ഞു തല തൂവർത്തി കൊണ്ട് നില്കുമ്പോ ആണ് മാർട്ടിന്റെ വിളികേട്ടത് വിളികേട്ടപ്പോ ആദ്യം നോക്കിയത് മാർട്ടിനും ആ പെണ്ണും നിൽക്കുന്ന ഫോട്ടോയിൽ ആയിരുന്നു കണ്ണുകൾ നിറഞ്ഞു തുടങ്ങി കാർമേഘം വന്നു പെയ്യാൻ നിൽക്കുന്ന മഴ പോലെ വാതിൽ മുട്ടുന്ന ശക്തി കുടി കുടി വന്നപ്പോ കണ്ണ് തുടച്ചു കൊണ്ട് വാതിൽ തുറന്നു വാതിൽ തുറന്നു വന്ന ഉണ്ണിയെ തന്നെ മാർട്ടിൻ നോക്കി നിന്നു സാരി ആയിരുന്നു വേഷം ഇത് വരെ കണ്ട ഉണ്ണിമായഅല്ല എന്ന് തോന്നി പോയി….
ഉണ്ണിമായയുടെ കരഞ്ഞു കലങ്ങിയ കണ്ണ് കണ്ടപ്പോ മാർട്ടിന്റെ നെഞ്ചു പൊടിഞ്ഞു മുഖം കൈയിൽ എടുത്തു മുത്തം വയ്ക്കാൻ തോന്നി ഇനി കരയരുത് എന്ന് പറയാൻ തോന്നി…. എന്തിനാ എന്തിനാ നീ ഇങ്ങനെ കരയുന്നെ എന്തേലും പ്രശ്നം ഉണ്ടോ മാർട്ടിൻ ഉണ്ണിമായയുടെ അടുത്തു ചെന്ന് ചോദിച്ചു…. ഇല്ല ഒന്നും ഇല്ല…….. നിനക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല ഇത് എന്റെ വീടു ആണ് നിന്നെ ആരും ഒന്നും ചെയ്യില്ല വാ വന്നു ഫുഡ് കഴിക്ക് സ്റ്റീഫൻ കാത്തു നിൽക്കുണ്ട് വാ മാർട്ടിന്റെ ആ വാക്കുകൾ ഉണ്ണിക്കു വളരെ ഏറെ ആശ്വാസം ആയിരുന്നു പെണ്ണ് അവനെ തന്നെ നോക്കി നിന്നു കാണാൻ സുന്ദരൻ ആയിട്ട് ഉണ്ണികു തോന്നി…. മാർട്ടിനും അവളെ തന്നെ നോക്കി നിന്നു…. അത് കണ്ടു വന്ന സ്റ്റീഫൻ ഒന്ന് ചുമച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു…. വാ പെങ്ങളെ നമുക്ക് ഫുഡ് കഴിക്കാൻ നോകാം…. ഉണ്ണിമായ മെല്ലെ തലയാട്ടി സ്റ്റീഫനെ നോക്കി…. വാ മാർട്ടി എന്ന് പറഞ്ഞു സ്റ്റീഫൻ നടന്നു…. ഉണ്ണിയും മാർട്ടിനും ടേബിളിൽ ഇരുന്നു സ്റ്റീഫൻ രണ്ടുപേർക്കും ഭക്ഷണം വിളമ്പി സ്റ്റീഫനും അവരുടെ കൂടെ ഇരുന്നു മാർട്ടിന്റെ കണ്ണ് ഫുഡ് കഴികുമ്പോൾ എല്ലാം ഉണ്ണിമായയിൽ ആയിരുന്നു എങ്കിൽ ഉണ്ണിമായ നോക്കിയത് മൊത്തം സ്റ്റീഫനെ ആയിരുന്നു…. തുടരും 🌺❤……..

by