20/04/2026

ഉണ്ണിമായ : ഭാഗം 28

രചന – ശ്രീമിഴി

മോനെ മാർട്ടിനെ നീ കാത്തു ശൂഷിച്ചു മാമ്പഴം ഞാൻ ഇങ്ങ്‌ എടുത്തു

No……….

അലാറതെ കൊച്ചനെ പതിയെ നീ എത്രത്തോളം രോഷം കൊള്ളുന്നോ അത്രയും ഇതേ ഇവിടെ ഇരിക്കുന്ന കൊച്ചിന് മോശം ആണ് പിന്നെ ഈ പെണ്ണിനെ മുംബൈയിൽ നിന്നു രക്ഷിച്ചു കൊണ്ട് വന്നവനല്ലേ നീ നിന്നെ ഞാൻ വെല്ലുവിളിക്കുവാ പറ്റുമെങ്കിൽ വന്നു രക്ഷിക്കെടാ ഇവളെ

അവളെന്റെ പെണ്ണാ ഈ മാർട്ടിന്റെ ഞാൻ ജീവിച്ചിരിക്കെ അവൾക്കു ഒന്നും വരില്ല

ആത്മവിശ്വാസം കൊള്ളാം കൊച്ചനെ എന്നും പറഞ്ഞു കുലുങ്ങി ചിരിച്ചു അയാൾ പെട്ടെന്ന് തന്നെ ഫോൺ കാട്ടാവുകയും ചെയ്യ്തു

ദേഷ്യം കൊണ്ട് മാർട്ടിന്റെ ഞെരമ്പ് വലിഞ്ഞു മുറുകി അടുത്ത് കണ്ടാ ടേബിളിൽ കൈ അഞ്ഞ് ഇടിച്ചു ഫോൺ വലിച്ചു എറിഞ്ഞു

അകത്തു നിന്നുള്ള ഒച്ച കേൾക്കേ സ്റ്റീഫനും കുഞ്ഞനും അകത്തേക്കു ഓടി

എന്താ എന്താടാ പ്രശ്നം

ഉണ്ണി ഉണ്ണിയെ ആരോ പിടിച്ചു കൊണ്ട് പോയി

ആരാ കുഞ്ഞേ എന്റെ മോളെ

അറിയില്ല കുഞ്ഞേട്ടാ കുഞ്ഞേട്ടൻ വേഗം വീട്ടിലേക്കു പോ ഞങ്ങള് അവളേം കൊണ്ടേ വരൂ വാ സ്റ്റീഫ എന്നും പറഞ്ഞു മാർട്ടിൻ ഫോണും കീയും എടുത്തു ഓടി പുറകെ സ്റ്റീഫനും

എന്റെ കുഞ്ഞേ നീ എവിടെയാ മോളെ എന്റെ പാറുനെ പോലെ നീയും എന്നും പറഞ്ഞു കുഞ്ഞൻ പൊട്ടി കരഞ്ഞു ചെയ്റിൽ ഇരുന്നു

ഇല്ല എന്റെ പാറുന് വന്നത് എന്റെ കുഞ്ഞിന് വരാൻ പാടില്ല എന്നും പറഞ്ഞു കുഞ്ഞൻ എഴുന്നേറ്റു വേഗം വീട്ടിലേക്കു ഓടി

മനസിൽ ഓടി മറഞ്ഞത് പാറുവിന്റ മുഖമായിയിരുന്നു ഫാനിൽ തുങ്ങി നിൽക്കുന്ന പാറുവിന്റെ മുഖം എത്ര ഒക്കെ മറക്കാൻ ശ്രെമിച്ചാലും മനസിലേക്കു ആദ്യം ഓടി വരുന്നത് ആ ഒരു കാര്യമാണ്

വീടിന്റെ ഗേറ്റ് തുറക്കുമ്പോ കണ്ടു കുഞ്ഞിന്റെ കൂടെ നിൽക്കുന്ന അന്നയെ

മോളെ എന്റെ ഉണ്ണി

എന്താ കുഞ്ഞേട്ടാ ഉണ്ണിക്കു എന്താ

അറിയില്ല കുഞ്ഞേ അവളെ ആരോ പിടിച്ചു കൊണ്ട് പോയി എന്ന മാർട്ടിൻ കുഞ്ഞു പറഞ്ഞത്

അപ്പൊ ഇച്ചായൻ

കുഞ്ഞ് അവളെ തിരക്കി ഇറങ്ങി സ്റ്റീഫനും ഉണ്ട് കൂടെ ആ കാറിന്റെ കീ താ ഇങ്ങു താ കുഞ്ഞേ

കുഞ്ഞേട്ടാ ഒറ്റക്ക് പോവണ്ട ഞാനും വരുന്നു
മുത്തിനെ നമുക്ക് ദേവകി ചേച്ചിടെ അടുത്ത് നിർത്താം കുഞ്ഞേട്ടൻ വാ

ഞാൻ എടുകാം കുഞ്ഞേട്ടാ കാറ് എന്നും പറഞ്ഞു അന്ന കാറ് എടുത്തു

മുത്തിനെയും കൊണ്ട് കുഞ്ഞേൻ കയറി

അന്ന കാർ എടുത്തു ആദ്യം പോയത് ഉണ്ണീടെ വീട്ടിലേക്കു ആയിരുന്നു

കുഞ്ഞൻ വേഗം കാറിൽ നിന്നു ഇറങ്ങി അകത്തേക്കു ചെന്നു

എന്താ കുഞ്ഞേട്ടാ എന്താ ഇവിടെ

നീ മുത്തിനെ ഒന്ന് നോക്കണo ഞങ്ങള് ഒന്ന് പുറത്തു പോയി വരാം

കുഞ്ഞേട്ടാ ഉണ്ണിമോള് എവിടെ ഇത് വരെ വന്നില്ലാലോ

ഉണ്ണി ശ്രീകുട്ടീടെ വീട്ടിൽ ഉണ്ട് അവള് കുറച്ചു കഴിഞ്ഞേ വരൂ എന്നും പറഞ്ഞു അന്നയെ നോക്കി

വാ മോളെ നമുക്ക് പോകാം

അന്ന കുഞ്ഞിനെ നോക്കി അമ്മച്ചി ഇപ്പൊ വരാട്ടോ എന്റെ മുത്ത് കരയണ്ട എന്നും പറഞ്ഞു മുത്തിന്റെ കവിളിൽ ചുണ്ട് ചേർത്ത് വേഗം തന്നെ അവിടുന്നു ഇറങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ശ്രീക്കുട്ടി മോളെ നിന്റെ കൂടെ ഉണ്ണി വന്നില്ലെ

ഞാനും ശ്രീയേട്ടനും ഡ്രസ്സ്‌ എടുക്കാൻ പോയി
ഉണ്ണിയെ ഞാൻ വിളിച്ചത് ആണ് പക്ഷെ അവള് വന്നില്ല ഉണ്ണി വീട്ടിൽ എത്തിയില്ലേ ചേട്ടായി

വന്നു പക്ഷെ ഒറ്റക്കാണ് വന്നത് എന്ന് പറയുന്നത് കേട്ടു അതാണ് ചോദിച്ചേ
എന്തോ അപ്പൊ അങ്ങനെ ഒരു കള്ളം പറയാനാ തോന്നിയത് ഉണ്ണിയെ കുറിച്ച് ആരും മോശം പറയുന്നത് കേൾക്കാൻ കഴിയില്ല

എന്ന ഞാൻ പോട്ടെ സ്റ്റീഫ വാ

സ്റ്റീഫൻ ചേട്ടായി ഫോണും എടുത്തു പുറത്തേക്കു പോകുന്നത് കണ്ടു

എന്ന ശരി മോളെ ഞാൻ ഇറങ്ങുവാ ആകെ ഒരു പ്രതിഷ ശ്രീക്കുട്ടി ആയിരുന്നു ഇനി എന്ത് ചെയ്യും മനസു ശുന്യം ആയിരുന്നു മാർട്ടിന്റെ

മാർട്ടിൻ വണ്ടിടെ അടുത്തേക്ക് വരുമ്പോഴേക്കും സ്റ്റീഫൻ അങ്ങോട്ടു വന്നിരുന്നു

സ്റ്റീഫ എന്താട ചെയ്യാ ശ്രീക്കുട്ടി പറഞ്ഞത് നോക്കുമ്പോ ഉണ്ണി ഒറ്റക്ക് അല്ലെ ഉണ്ടായിരുന്നതു

അവളെ ഒറ്റക്ക് കിട്ടാൻ കാത്തു നിന്നത് പോലെ ആണല്ലോ മാർട്ടി ഇതു ഉണ്ണിയെ
നമ്മള് തനിച്ചു വിടാൻ പാടില്ലായിരുന്നു

അറിഞ്ഞില്ലാലോ അവള് ഒറ്റക്ക് ആണ് എന്ന് അറിഞ്ഞിരുന്നേൽ ഞാൻ

നീ വിഷമിക്കാതെ മുംബൈയിൽ നിന്നും നമ്മള് അവളെ കണ്ടു പിടിച്ചില്ലേ പിന്നെ ആണോ ഇവിടെ

നീ വേഗം വണ്ടി എടുക്കു സ്റ്റീഫ അവൾക്കു എന്തേലും പറ്റിയാൽ പിന്നെ

ഒന്നും വരില്ല നീ വാ എന്നും പറഞ്ഞു സ്റ്റീഫൻ വണ്ടി എടുത്തു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഉണ്ണിക്ക് ബോധം വരുമ്പോഴേക്കും ഒരു ചെയറിൽ ദേഹം മുഴുവനും വലിഞ്ഞു മുറുകി കെട്ടി ഇരികുകയാണ് ഒന്ന് അനങ്ങൻ പോലും കഴിയതെ ഉണ്ണി ചുറ്റും നോക്കി ആരും ഇല്ല പേടിയോടെ ചുറ്റും ഒന്ന് കൂടെ ആരും ഇല്ല
റോഡ് ക്രോസ് ചെയ്യ്തു കഴിഞ്ഞു ഏതോ ഒരു വണ്ടി മുൻപിൽ വന്നു നിന്നത് ഓർമ്മ ഉണ്ട് വേറെ ഒന്നും ഓർക്കാൻ കഴിയുന്നില്ല
എന്റെ ദേവി എനിക്കു മാത്രം എന്താ ഇങ്ങനെ എന്തിനു വേണ്ടിയാ എന്നെ ഇനി അയാൾ ആണോ എന്നെ

ഉണ്ണി മോള് ഉണർന്നോ എത്ര നേരമായി കൊച്ചേ നിന്നെ നോക്കി ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് എന്തോ ഒരു ഉറക്കം ആണ് കൊച്ചേ

അമ്മാവൻ 🙄🙄🙄🙄

എന്റെ മോള് എന്നെ മറന്നില്ല അല്ലെ ഞാൻ കരുതി കുഞ്ഞ് എന്നെ മറന്നു കാണുമെന്നു
അമ്മായിയും ഉണ്ട് കൂടെ

അമ്മായി

ഇവിടെ ഇല്ല മോളെ അവള് കുറച്ചു ദുരെ ആണ്

എന്തിനാ എന്നെ നിങ്ങള് കൊല്ലാൻ ആണേൽ കൊല്ല് എന്നെ

അയ്യോ എനിക്ക് എന്റെ മോളെ കൊല്ലാൻ കഴിയുമോ കൊല്ലില്ല ഞാൻ വളർത്തും ഒരു രാജകുമാരിയെ പോലെ എന്നും പറഞ്ഞു ചിരിച്ചു അയാള്

ദേ ഇവൻമാരുടെ കണ്ട്രോൾ പോവാൻ തുടങ്ങിയപ്പോ എല്ലാത്തിനെയും കൊണ്ട് ഒന്ന് പുറത്തു നിന്നതാ

ഇവൻ മാർക്ക്‌ ഒന്നും ഞാൻ കൊടുക്കില്ല എന്റെ കൊച്ചിനെ ഞാൻ കൊണ്ട് പോകും നിന്നെ അങ്ങ്‌ മുംബൈയിലേക്ക്

അതിന് ഞാൻ ചാവണം പത്മനാഭ
ഒച്ച കേട്ടാ ഭാഗത്തേക്കു എല്ലാരും ഒരു പോലെ നോക്കി

മാർട്ടിൻ ഉണ്ണീടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു

നീ ഇവിടെ

നീ ഇവളെ എത്ര ദുരത്തു കൊണ്ട് പോയാലും ഞാൻ അവിടെ എത്തും ആ ഇരിക്കുന്നത് ഈ മാർട്ടിന്റെ പെണ്ണാ
എന്നും പറഞ്ഞു അയാളെ അഞ്ഞ് ചവിട്ടി
ചവിട്ടു കൊണ്ട് പത്മനാഭൻ തെറിച്ചു വീണു അപ്പോഴേക്കും അയാളുടെ കൂടെ ഉള്ളവർ മാർട്ടിനെ തടഞ്ഞു അത്‌ കണ്ടതും സ്റ്റീഫൻ ഓടി വന്നു അവരെ പിടിച്ചു മാറ്റി തല്ലി

മാർട്ടിൻ അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുന്നു കവിളിൽ മാറിമാറി അടിച്ചു അടി കൊണ്ട് മറിഞ്ഞു വീണ അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു വയറു നോക്കി ഒന്ന് കൊടുത്തു

അപ്പോഴേക്കും സ്റ്റീഫൻ കൂടെ ഉള്ളവരെ മാറി മാറി അടിച്ചു

മാർട്ടിൻ വീണ്ടും പപ്പനെ അടിക്കാൻ ആയി പിടിച്ചതും ആരുടെയോ ചവിട്ടു കൊണ്ട് മാർട്ടിൻ തെറിച്ചു വീണു
വീണ സ്ഥലത്തു നിന്നു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴ്ക്കും അടുത്ത ചവിട്ടുo കിട്ടിയിരുന്നു
ചവിട്ടു കൊണ്ട് തളർനന്നങ്കിലും പിടഞ്ഞു എഴുന്നേറ്റു തല്ലാൻ കൈ പൊക്കിയതും മുന്നിൽ ഉള്ള ആളെ കണ്ടു മാർട്ടിൻ ഞെട്ടി

അപ്പൊ കാണാമെ നിറയെ നിറയെ സ്നേഹം