21/04/2026

ഉണ്ണി മായ : ഭാഗം 15

രചന – ശ്രീമിഴി

ര്????????? അറിയില്ല ഇച്ചായ….. അമ്മാവൻ ആണോ ചേച്ചി….. അറിയില്ല ഉണ്ണി ഞാൻ വല്ലാതെ പേടിച്ചു പോയി….. നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ കൊച്ചേ….. എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിക്കണo എന്ന്….. അവര് ഇപ്പൊ പോയതേ ഉള്ളു കണ്ടാൽ തന്നെ പേടി തോന്നുന്ന രണ്ടു മൂന്നുപേര്….. അത് ആരാ മാർട്ടി അങ്ങനെ ഉള്ളവർ ഉണ്ണിയെ അന്യഷിച്ചു വരാൻ മാത്രം….. സുനി ആണോ….. അവൻ ആകാൻ വഴിയില്ല മാർട്ടി….. ആരാ കുഞ്ഞേ എന്താ പ്രശ്നം….. ഒന്നും ഇല്ല കുഞ്ഞേട്ടാ ഉണ്ണീടെ അമ്മാവന്റെ ആള്ക്കാര് ആയിരിക്കും….. ആയിരിക്കും കുഞ്ഞേ എന്റെ ഉണ്ണിമോളേ ഞാൻ ആർക്കും കൊടുക്കില്ല ആര് വന്നാലും എന്നും പറഞ്ഞു കുഞ്ഞൻ ഉണ്ണിയെ കൊണ്ട് അകത്തേക്കു പോയി ഇച്ചായ എനിക്ക് പേടി ആകുന്നു….. ഒന്നും ഇല്ല കൊച്ചേ ഞങ്ങൾ ഇല്ലേ ഇവിടെ കൊച്ച് പോയി അവർക്കു കുടിക്കാൻ വല്ലതും കൊടുക്കു….. സ്റ്റീഫ നീ ഒരു കാര്യം ചെയ്യണം നമുക്ക് താമസിക്കാൻ വേറെ ഒരു സ്ഥലം കണ്ടു പിടിക്കണo….. ഡാ നീ ഒരു കാര്യം ചെയ്യ് ഞങ്ങടെ വീട്ടിൽ നിന്നോ….. അവിടെ എങ്ങനെ പറ്റില്ല…..

എന്താ പ്രശ്നം കുഞ്ഞ് വീടു ആയതു ആണോ….. അല്ല ഡാ നീ അപ്പുറം ഉള്ള അയാളെ മറന്നോ അയാളെ തള്ളിയത് കൊണ്ട് അല്ലെ ഇപ്പൊ ഈ പ്രശ്നം നീ പേടിക്കണ്ട അയാളെ ഞാൻ അവിടുന്നു മാറ്റി തരാം….. പക്ഷെ കുഞ്ഞേട്ടൻ….. കുഞ്ഞേട്ടനും പെങ്ങളും നിൽക്കട്ടെ മാർട്ടി അവിടെ നീ തല്ക്കാലം ഇവിടെ തന്നെ നില്ക്കു ഒരാഴ്ച കഴിഞ്ഞാൽ തിരിച്ചു നാട്ടിലേക്കു പോകുന്നതായിരിക്കും നല്ലത്….. അത് വേണോ ഞാൻ എങ്ങനെയാ അവളെ കാണാതെ….. എന്തോ കേട്ടില്ല….. കുറച്ചു ദിവസം കൊണ്ട് ആ പെണ്ണ് എന്റെ ആരെല്ലാമോ ആയി സ്റ്റീഫ ഈ ചങ്കിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലം എത്ര ആയി ഇപ്പോഴ്യാണ് ഒന്ന് എന്നോട് അടുത്ത് തുടങ്ങിയത് അവള് ഇല്ലാതെ പറ്റില്ല എനിക്ക്….. ഇപ്പൊ എന്താ ചെയ്യാ കുഞ്ഞേട്ടൻ ഇത് അറിഞ്ഞ വേഗം തന്നെ പെങ്ങളെ കൂട്ടി ആ വീട്ടിലേക്കു പോകും….. എന്തേലും ഒരു വഴി കണ്ടു പിടിക്ക് സ്റ്റീഫ….. നമുക്ക് നോകാം….. എന്താ രണ്ടു പേരും കുടി ചർച്ച തീർന്നില്ലേ….. വരുന്നു കുഞ്ഞേട്ടാ ഉണ്ണി എവിടെ….. റൂമിൽ ഉണ്ട് രാവിലെ മുതലേ ഒന്നും കഴിച്ചില്ല….. അന്ന മോള് കുറച്ചു കഞ്ഞി ഉണ്ടാക്കി കൊടുത്തു…..

നേരാ പാവം വല്ലാതെ പേടിച്ചു കാണും….. നിങ്ങക്കു രണ്ടു പേർക്കും ആണ് അടി കിട്ടേണ്ട എല്ലാ വയ്യാവേലിയും എടുത്തു തലയിൽ വയ്യ്ക്കും….. കുഞ്ഞേട്ടാ ഞങ്ങള്….. ഒന്നും പറയണ്ട വന്നു വല്ലതും കഴിക്കാൻ നോക്കു വാ….. സ്റ്റീഫനും മാർട്ടിനും അകത്തേക്കു കയറി പോയി അപ്പൊ കണ്ടു ഉണ്ണിക്കു കഞ്ഞി കൊടുക്കുന്ന അന്നയെ രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് അകത്തേക്കു കയറി….. അവരെ കണ്ടു ഉണ്ണി എഴുന്നേൽക്കാൻ ശ്രമിച്ചതും മാർട്ടിൻ ഉണ്ണിയെ അവിടെ തന്നെ പിടിച്ചു ഇരുത്തി….. എല്ലാം കഴിച്ചിട്ടു എണീറ്റൽ മതി….. കുഞ്ഞേ ഞാൻ ഉണ്ണിമോളേ കൊണ്ട് നാട്ടിൽ പോയേക്കാം എന്ന വിചാരിക്കുന്നെ നാളെ വയികിട്ടു ഉള്ള വണ്ടിക്കു പോയാലോ എന്താ സ്റ്റീഫ അതല്ലേ നല്ലത്….. ഇത് കേട്ടതും കുടിക്കുന്ന കഞ്ഞി മതി ആക്കി ഉണ്ണി….. മതി ചേച്ചി എനിക്ക് എന്നും പറഞ്ഞു ഉണ്ണി എഴുന്നേറ്റു പോയി ഉണ്ണീടെ പെട്ടെന്ന് ഉള്ള പ്രവർത്തിയിൽ എല്ലാരും അവളെ തന്നെ നോക്കി നിന്നു….

അത് കുഞ്ഞേട്ടാ ഇപ്പോ അവളെ കൊണ്ട് പോയാൽ എങ്ങനെ ഹോസ്പിറ്റലിൽ പോകും….. അത് അവിടെ കാണിക്കലോ…. വയ്യാതിരിക്കുന്ന സമയത്തു യാത്ര നല്ലത് അല്ല ഒരാഴ്ച കഴിഞ്ഞു പോയാൽ പോരെ അപ്പോഴേക്കും ഉണ്ണീടെ പ്രശ്നം എല്ലാം ശരി ആകും അതാണ് നല്ലത് അല്ലെ മാർട്ടി.. അതെ കുഞ്ഞേട്ടാ ആ പെണ്ണിന് വയ്യാതെ ഇരികുവല്ലേ അപ്പൊ പിന്നെ നാളെ പോയാൽ എങ്ങനെയാ… എന്ന പിന്നെ ഒരാഴ്ച കഴിഞ്ഞു പോകാം അല്ലെ ഉണ്ണിമോളേ അതല്ലേ നല്ലത്.. അപ്പോഴ്ല്ലാം ഉണ്ണിമായ മാർട്ടിനെ നോക്കി അടുക്കളയിൽ നിന്നും അകത്തേക്കു വരിക ആയിരുന്നു.. ഉണ്ണി നിന്നോട് ചോദിച്ചത് കേട്ടിലെ…. കേട്ടു മാമേ അങ്ങനെ മതി….. നാട്ടിൽ എത്തി ക്ലാസ്സ്‌ കംപ്ലീറ്റ് ചെയ്യണം എന്നിട്ട് നല്ല ഒരു ചെക്കനെ കണ്ടു പിടിക്കണo എന്നാലേ എനിക്കു സമാധാനം ഉണ്ടാകു. അത് കേട്ടതും മാർട്ടിൻ എഴുന്നേറ്റു റൂമിലേക്ക് പോയി. നിങ്ങള് വന്നു കഴിച്ചേ സമയം പാട് ആയി. മാർട്ടിൻകുഞ്ഞു. ഇച്ചായൻ വരും നിങ്ങള് ഇരിക്കു. ഉണ്ണി നീ പോയി കിടന്നോ. വാടാ മുത്തേ നമുക്ക് റൂമിൽ പോകാം. ഉണ്ണി അവനു ഞാൻ ഇച്ചിരികുടി കഞ്ഞി കൊടുക്കട്ടെ അവൻ വന്ന നിന്നെ കിടക്കാൻ വിടില്ല. മാമേ ഞാൻ റൂമിൽ ഉണ്ട്.

എന്ന് പറഞ്ഞു ഉണ്ണി മുറിയിലേക്ക് പോയി മാർട്ടിനെ റൂമിൽ എത്തി നോക്കിയപ്പോ കാണാത്തത് കൊണ്ട് ഉണ്ണി മുകളിലേക്കു പോയി. ബാൽകാണിയിൽ നിന്ന് സിഗററ്റും വലിച്ചു പുറത്തേക്കു നോക്കി നിൽക്കുക ആയിരുന്നു മാർട്ടിൻ ആരുടെയോ കാൽപെരുമാറ്റം കേട്ടതും തിരിഞ്ഞു നോക്കി ഉണ്ണിയെ കണ്ടതും കയ്യിൽ ഇരുന്ന സിഗററ്റ് പുറത്തേക്കു എറിഞ്ഞു ചുണ്ടിൽ ഒരു ചിരി വരുത്തി മാർട്ടിൻ…. ഇച്ചായൻ എന്താ ഇവിടെ നില്കുന്നെ… ഒന്നും ഇല്ല പെണ്ണെ വെറുതെ……… ഞാൻ മാമേടെ കൂടെ പോട്ടെ ഇച്ചായ…….. അത് കേട്ടതും മാർട്ടിൻ ഒരു സികാരറ്റ് കുടി എടുത്തു കത്തിച്ചു. ഇതെന്താ ഞാൻ ഇത് വരെ കാണാത്ത ഒരു ശീലം എന്നും പറഞ്ഞു ഉണ്ണി അത് വാങ്ങി. താടി എന്നും പറഞ്ഞു മാർട്ടിൻ അത് വാങ്ങി വലിച്ചു. ഉണ്ണിമായ വീണ്ടും അത് വാങ്ങി വലിച്ചു എറിഞ്ഞു. അത് കണ്ടതും ദേഷ്യം കൊണ്ട് മാർട്ടിൻ ഉണ്ണീടെ മുഖം അടച്ചു ഒന്ന് കൊടുത്തു. തുടരും….