17/04/2026

ഉണ്ണിമായ : ഭാഗം 04

രചന – ശ്രീമിഴി

ഡോക്ടറുടെ വാക്കുകൾ കേട്ടതും കുഞ്ഞന്റെ കയ്യിൽ നിന്നും ഉണ്ണിമായ ഉർന്നു നിലത്തു ഇരുന്നു…. കേട്ടത് വിശ്വാസം വരാത്തത് പോലെ കുഞ്ഞാനും മാർട്ടിനും ഒരു പോലെ നോക്കി…. നിലത്തു വീണു തല തല്ലി കരയുന്ന കുഞ്ഞിപ്പെണ്ണ് എല്ലാരിലും നോവ് ഉണർത്തി…. എനിക്ക് എനി ആരാ എന്ന് പറഞ്ഞു കരയുന്ന പെണ്ണിനെ നെഞ്ചോടു ചേർത്ത് നിനക്ക് ഞാൻ ഉണ്ട് എന്ന് പറയാൻ മാർട്ടിന്റെ ഉള്ളം വല്ലാതെ കൊതിച്ചു പെണ്ണിന്റെ അടുത്തേക്ക് എത്തിയതുo എന്തോ അവനെ പുറകോട്ടു വലിച്ചു ഇത് വരെ സ്നേഹത്തോടെ പെണ്ണിനെ ചേർത്ത് പിടിച്ചിട്ടില്ല സംസാരിച്ചിട്ടില്ല എന്ത് കൊണ്ടോ അവളോട് ഉള്ള ഇഷ്ടം ഇത് വരെ പെണ്ണിന് മുൻപിൽ തുറന്നു കാട്ടിയിട്ടില്ല പേടിയായിരുന്നു ഉണ്ണിയെ സ്നേഹിക്കാൻ ഞാൻ അർഹനല്ല എന്നുള്ള പേടി അത് അവൾക്കു മുൻപിൽ കപടദേഷ്യം കാണിച്ചു….

തല തല്ലി കരയുന്ന പെണ്ണിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അടുത്ത് ഉള്ള ചെയറിൽ ഇരുത്തി…. ഒരു ഭ്രാന്തിയെ പോലെ മുടി കോർത്തു വലിച്ചു കരയുന്ന പെണ്ണിനെ കുഞ്ഞൻ ചേർത്ത് പിടിച്ചു അയാളുടെ നെഞ്ചോരം ചേർന്ന് കരയുന്ന പെണ്ണിന്റെ മുൻപിലുടെ വെള്ളപുതപ്പിച്ച ശ്രീദേവിയെ കൊണ്ട് വന്നതും. ഉണ്ണിമായ അമ്മമ്മയെ കണ്ടതും ഓടി പോയി കെട്ടിപിടിച്ചു കുലുക്കി കുലുക്കി വിളിച്ചു ഉണ്ണി എനി എത്ര വിളിച്ചാലും തിരിച്ചു വരാത്ത ലോകം പുൽകിയ അമ്മമ്മ പെണ്ണിനെ കൂടുതൽ കൂടുതൽ ഭ്രാന്തിയാക്കി…. 🌺🌺🌺 ഉണ്ണിമായ കണ്ണുതുറന്നു നോക്കുമ്പോ തന്റെ അടുത്ത് ഇരിക്കുന്ന ഇത് വരെ താൻ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ അമ്മയെ പോലെ തോന്നി ഉണ്ണിമായക്ക്.

തന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു ഇരിക്കുന്ന അവരോട് ആരാണ??ഞാൻ എവിടെ ആണ് എന്നൊക്കെ ചോദിക്കണo എന്ന് ഉണ്ടെങ്കിൽ എന്തോ അതിന് കഴിയാത്ത പോലെ തോന്നി ഉണ്ണിമായക്ക്…. എന്റെ കുട്ടി നീ ഉണർന്നോ പേടിപ്പിച്ചു കളഞ്ഞല്ലോ എന്റെ ഉണ്ണിമോളേ തമ്പുരാട്ടി പോയി നിന്നെയും കുടി ഞങ്ങൾക്കു നഷ്ടം ആയി എന്ന് വിചാരിച്ചു പോയി എന്റെ കുട്ടി…. കുഞ്ഞമ്മമേ അമ്മമ്മ…. കർമങ്ങൾ എല്ലാം കഴിഞ്ഞു കുട്ടി എനി അതിനെ കുറിച്ച് എന്റെ ഉണ്ണിമോള് ഓർക്കണ്ട…. എനിക്ക് അറിയണം മാമേ ഞാൻ എന്താ ഇവിടെ ഇത് ആരാ എനിക്ക് ഒന്നും ഓർമയില്ല എനിക്ക് എന്താ സംഭവിച്ചേ…. രണ്ടാഴ്ച ആയി ഉണ്ണി നീ ഈ ഹോസ്പിറ്റലിൽ സമനില തെറ്റി ഓർക്കാൻ കുടി എനിക്ക് വയ്യ എന്റെ ഉണ്ണി മാർട്ടിൻ ആയിരുന്നു ഇത്രേം ദിവസം ഇവിടെ നിന്റെ ഒപ്പം നീ ഒന്ന് കണ്ണ് തുറക്കുന്നതും കാത്തു ഇപ്പോ അങ്ങോട്ടു പോയതേ ഉള്ളു നിന്റെ അമ്മാവനും അമ്മായിയും വന്നപ്പോ…. അമ്മായി ?????? അമ്മവാൻ???…. നീ ഇത് വരെ കണ്ടു കാണില്ല മോളെ ഇവര് ബോംബയിൽ ആണ് താമസം നിന്റെ അമ്മ മരിച്ചപ്പോ ആണ് അവസാനം ആയി വന്നത് പിന്നെ ഇതാ ഇപ്പൊ തമ്പുരാട്ടി പോയപ്പോ….

അത് കേട്ടതും ഉണ്ണിമായയുടെ കണ്ണുകൾ പെയ്യ്തു കൊണ്ടേ ഇരുന്നു അമ്മമ്മ എനി ഓർമ മാത്രം ആണ് എന്നത് ഇത് വരെ വിശ്വാസം ആയിട്ടില്ല അമ്മയെ കണ്ട ഓർമയില്ല എല്ലാം അമ്മമ്മ ആണ് ആ ചൂട് പറ്റിയാണ് ഉറങ്ങുന്നത് തന്റെ എല്ലാം എല്ലാം അമ്മമ്മ ആണ്. (മരണം രംഗബോധമില്ലാത്ത കോമാളിയാണ് അവിടെ പണക്കാരൻ എന്നോ പാവപെട്ടവൻ എന്നോ ഇല്ല )…. ഉണ്ണിമോളേ എനി മോളു കരയരുത് എന്റെ കുട്ടിക്ക് അമ്മായി ഇല്ലേ എനി ഒരു കുറവും ഇല്ലാതെ ഞാൻ നോക്കിക്കോളും എന്റെ കുട്ടിയെ എന്നും പറഞ്ഞു അവർ ഉണ്ണിമായയുടെ തലയിൽ തലോടി നെറ്റിയിൽ മൃതുലമായി ചുണ്ട് ചേർത്തു…. അവരുടെ കരുതൽ ഉണ്ണിമായേ വേഗം തന്നെ പഴയ പോലെ ആക്കി അമ്മമ്മയുടെ ഓർമയിൽ നിന്നും പഴയ ഉണ്ണിമായ ആയി മാറി എന്നും കൂട്ടിനു അമ്മായി ഉണ്ടായിരുന്നു….

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി പോകുമ്പോഴും എല്ലാം കൂടെ മാർട്ടിൻ ഉണ്ടായിരുന്നു എല്ലാം നോക്കിയും കണ്ടു ചെയ്തു എന്ത് കൊണ്ടോ ഉണ്ണിയോട് സംസാരിക്കാനോ അവളെ ഒന്ന് നോക്കാൻ പോലും മാർട്ടിൻ പോയില്ല എല്ലാകൊണ്ടും തകർത്തു നിൽക്കുന്ന തന്റെ പെണ്ണിനെ അങ്ങനെ കാണാൻ മാർട്ടിന് തീരെ ഇഷ്ടം ഇല്ലായിരുന്നു…. വീട്ടിൽ ഉണ്ണിമായക്ക് മനസു നിറയെ അമ്മമ്മ മാത്രം ആയിരുന്നു എന്തുകൊണ്ടോ എല്ലാം പഴയ ഓർമയിലേക്ക് തിരിച്ചു പോകും പോലെ തോന്നി സമനില തെറ്റും പോലെ തോന്നി തുടങ്ങി എനിയും ഒരു ഭ്രാന്തി ആകാൻ കഴിയില്ല എന്തെല്ലാം ചെയ്യ്തു കുട്ടി എന്നോ എന്താണ് തനിക്കു സംഭവിച്ചത് എന്നോ ഓർമയില്ല പക്ഷെ എനിയും അതിലേക്കു ഒരു തിരിച്ചു പോക്ക് വയ്യ ആരെയും എനി ബുദ്ധിമുട്ടിക്കാൻ വയ്യ പഠിക്കണം ഒരു ജോലി വാങ്ങണം…. അമ്മായി അമ്മവാൻ എവിടെ…. പുറത്തു ഉണ്ട് എന്താ കുട്ടി….

ഞാൻ നാളെ മുതൽ സ്കൂളിൽ പോകുന്നു എനിക്ക് ഇവിടെ ഇരുന്നാൽ എനിയും എന്റെ സമനില തെറ്റി പോകും…. കുട്ടി പോയി അമ്മാവനോട് പറയു…. എന്താ ശോഭ എന്താ കുട്ടി പറയുന്നത്…. ഉണ്ണിമോൾക്ക് നാളെ മുതൽ സ്കൂളിൽ പോകണം എന്ന്…. ഉണ്ണി മോളു മാമ പറയുന്നത് എനി എന്റെ കുട്ടി ഇവിടെ നിൽക്കണ്ട ഞങളുടെ കൂടെ ബോംബയിൽ ജീവിച്ച മതി അതാണ് എന്റെ കുട്ടിക്ക് നല്ലത് മാമ വന്നിട്ട് ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞില്ലേ എന്റെ ബിസിനസ്‌ എല്ലാം തകിടം മറിഞ്ഞു കിടക്കുവാ എന്ന് പറഞ്ഞു അവിടെ നിന്ന് വിളിച്ചു എനിയും ഇവിടെ നിൽക്കാൻ പറ്റില്ല. കുട്ടിയെ എങ്ങനെയാ ഇവിടെ ഒറ്റക്ക് ആക്കി പോകുന്നെ ഞാൻ ഞാൻ വരുന്നില്ല മാമേ…. വരാതെ പിന്നെ നീ ആരെ കൂടെ നില്കും ഇവിടെ…. കുഞ്ഞൻ മാമ…. കുഞ്ഞനോ നിന്റെ സ്വന്തം അമ്മാവൻ ആയ ഞാൻ ഇവിടെ ഉള്ളപ്പോ എങ്ങനെ ആണ് കുട്ടി കല്യാണം പോലും കഴികാത്ത കുടുംബം പോലും ഇല്ലാത്ത അയാളുടെ കൂടെ നിന്നെ ആക്കി ഞാൻ എങ്ങനെ അവിടെ സമാധാനം ഉണ്ടാകുമോ ഞങ്ങൾക്കു…. ശോഭയെ നീ ഒന്ന് പറ കുട്ടിയോട്…. ഉണ്ണി മക്കൾ ഇല്ലാത്ത ഞങ്ങൾക്കു ഒരു കൂട്ടായില്ലേ എന്റെ മോളു ഞങ്ങടെ വരണം ഒരു കുറവും ഇല്ലാതെ പൊന്ന് പോലെ നോകാം ഞാൻ….

അമ്മായി എന്റെ സ്കൂൾ എന്റെ ക്ലാസ്സ്‌…. അവിടെ പഠിക്കാം മോളെ ഒരു കൊല്ലം പോകും എന്നേ ഉള്ളു അതിനു എന്റെ കുട്ടി പേടിക്കണ്ട അടുത്ത കൊല്ലം അവിടെ ഉള്ള നല്ല ഒരു സ്കൂളിൽ നമുക്ക് പഠിക്കം എന്താ പോരെ…. നിനക്ക് ആരോടെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് വാ ഇന്ന് രാത്രി തന്നെ നമുക്ക് പോകണം ഞാൻ ടിക്കറ്റ് ഒക്കെ എടുത്തു…. എന്ത് പറയണം എന്ന് അറിയാതെ നിന്നു ഉണ്ണിമായ മനസു നിറയെ ചെകുത്താൻ ആയിരുന്നു തനിക്കു വേണ്ടി ഹോസ്പിറ്റലിൽ ഇരുന്ന തന്റെ കാര്യങ്ങൾ എല്ലാം ചെയ്ത ചെകുത്താൻ ആരോടും പറയാതെ താൻ സൂക്ഷിച്ച പ്രണയം…. ആ വലിയ വീട് ലക്ഷ്യം വച്ചു നടക്കുമ്പോൾ തന്നോട് പോകരുത് എന്നും നീ എന്റെ പെണ്ണ് ആണ് എന്നും പറയുന്ന മാർട്ടിൻ ആയിരുന്നു മനസു നിറയെ…. ഉണ്ണിമായ ഓടി പോയി കുഞ്ഞൻമാമേ പോയി കെട്ടിപിടിച്ചു കരഞ്ഞു…. എന്താ കുട്ടി എനിയും തീർന്നില്ലേ നിന്റെ സങ്കടം ജനിച്ചാൽ ഒരു ദിവസം മരിക്കും കുട്ടി അത് ഞാൻ ആയാലും നീ ആയാലും പോയവരുടെ പിറകെ പോകാൻ പറ്റില്ലാലോ കുട്ടി ജീവിച്ചല്ലേ പറ്റു പോകാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഒക്കെ പണ്ടേ പോയേനെ ഉണ്ണി…. പുറത്തു ഉണ്ണിമായയുടെ ശബ്ദo കേട്ട് പുറത്തേക്കു വന്ന മാർട്ടിൻ ഉണ്ണിമായയുടെ ഓരോ വാക്കുകളും കേട്ട് ഞെട്ടി…. തുടരും ❤🌺……..