രചന – ശ്രീമിഴി
ചവിട്ടിയ ആളെ കണ്ടതും രണ്ടു പേരുടെ മുഖം ഒരു പോലെ തിളങ്ങി….. ശ്രീയേട്ടൻ….. ഡാ നീ എന്നെ ചവിട്ടി അല്ലെ എനി നീ ഇവിടെ നിന്നാൽ ഞാൻ നിന്നെ പറപ്പിക്കും വെറുതെ എന്റെ കയ്യിൽ നിന്നും വാങ്ങാതെ പോയിക്കോ ഇവിടുന്നു….. നിന്നെ പിന്നെ ഞാൻ എടുത്തോളാം….. ഓ ആയിക്കോട്ടെ ഞാൻ ഇവിടെ തന്നെ കാണും….. ഡീ രണ്ടും വായിനോക്കി നില്കാതെ വണ്ടിയിൽ കയറു ആരേലും എന്തേലും പറഞ്ഞ നിന്ന് കരയാൻ മാത്രം അറിയാം….. ശ്രീയേട്ടാ ഏട്ടൻ എപ്പോഴാ വന്നേ എന്നോട് അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല ഞാൻ പറഞ്ഞു അവരോട് നിന്നോട് ഒന്നും പറയണ്ട എന്ന് നിനക്ക് സർപ്രൈസ് തരാൻ വേണ്ടി ഇത് ഇപ്പൊ ഭയങ്കര സർപ്രൈസ് ആയി പോയി….. വാ വണ്ടിയിൽ കയറു വേഗം….. അത് എങ്ങനെ നമ്മള് മൂന്നു പേര് ഇല്ലേ രണ്ടു പേർക് അല്ലെ ഇതിൽ പോകാൻ പറ്റു….. എന്റെ ശ്രീക്കുട്ടി രണ്ടു മുരിങ്ങകോല് പോലെ ഉള്ള നിങ്ങൾക്കു ഈ വണ്ടി തന്നെ ധാരാളം….. ഞാൻ ഇല്ല ശ്രീ നിങ്ങള് രണ്ടാളും പോയ്ക്കോ….. നീ ഇല്ലാതെ ഞാൻ പോവില്ല ഉണ്ണി….. എന്റെ ഉണ്ണിമോളേ ഒന്ന് വായോ എനി ആരേലും നിന്നെ പിടിച്ചു തിന്നാൻ വന്നാലോ….. വാ ഉണ്ണി….. ഒറ്റക്ക് പോയാൽ ശരിയാവില്ല എന്നത് അറിയാവുന്നത് കൊണ്ട് തന്നെ ഉണ്ണിമായ അവരോടൊപ്പം വണ്ടിയിൽ കയറി ശ്രീകാന്തിന്റെ ബാക്കിൽ ശ്രീക്കുട്ടി കയറി അതിന്റെ ബാക്കിൽ ഉണ്ണിമായയും ശ്രീകുട്ടിയും ഉണ്ണിമായയും അവരുടെ ലോകത്ത് ആയിരുന്നു…..
പെട്ടെന്ന് കേട്ടാ ബുള്ളറ്റിന്റ ഒച്ചയിൽ ഉണ്ണിമായ ഒന്ന് ഞെട്ടി മുന്നോട്ടു നോക്കി…… ശ്രീകുട്ടി ചെകുത്താൻ വരുന്നു എന്റെ ഉണ്ണി നീ അയാളെ നോകുകെവേണ്ട അയാള് അയാളുടെ പാട്ടിനു പോകും….. മാർട്ടിനെ കണ്ടതും ശ്രീകാന്ത് വണ്ടി നിർത്തി….. ഡാ മാർട്ടിനെ….. ശ്രീ നീ എപ്പോ വന്നു….. ഉച്ചക്ക് വന്നതാ ഇവരെ കാണാൻ ഇറങ്ങിയതാ രണ്ടിനെയും കയോടെ കുട്ടി….. അത് നന്നായി….. ഡീ ശ്രീ ഇയാൾക്ക് ഇങ്ങനെ നല്ല രീതിയിൽ എല്ലാം സംസാരിക്കാൻ അറിയാമോ എന്റെ ഉണ്ണി മിണ്ടാല്ലേ അയാള് കേൾക്കും ഹും കേട്ടാ എനിക്ക് എന്താ….. എന്താ ശ്രീ മോളെ ക്ലാസ്സ് ഒക്കെ എങ്ങനെ ഉണ്ട്….. നല്ലതാ ചേട്ടായി….. എന്ന ശരി ശ്രീ നമുക്ക് വൈകിട്ടു കാണാം….. ഡാ നിന്റെ അന്നകുട്ടിക്ക് സുഖം ആണോ….. സുഖം ആയിരിക്കുന്നു….. ഞാൻ ചോദിച്ചതായി പറയണം….. പറയം അറിയാതെ പോലും തന്നിലേക്കു ചെകുത്താന്റെ നോട്ടം വന്നില്ല എന്നത് പെണ്ണിന്റെ ഉള്ളിൽ നോവ് ഉണർത്തി….. ഉണ്ണി….. മ്മ്മ്………. ആരായിരിക്കും ഈ അന്ന….. ആവോ ആർക് അറിയാം നിന്റെ ശ്രീയേട്ടനോട് ചോദിക്കു….. എനിക്ക് വയ്യ ചീത്തവാങ്ങാൻ ഡീ അത് ചേട്ടായിടെ ലൗവർ ആയിരിക്കും….. അങ്ങനെ വരുമോ (ആത്മ )….. ആയിരിക്കും…..
പിറ്റേന്ന് രാവിലെ തന്നെ ഒരു സന്തോഷവാർത്തയുംകൊണ്ട് ശ്രീക്കുട്ടി ഉണ്ണിയെ തേടി എത്തി….. ഉണ്ണി നീ അറിഞ്ഞോ….. ഇല്ല എന്താ ശ്രീ കുട്ടി എന്താ ഡാ കാര്യം പറ….. ഡീ എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നുന്നു….. എന്താ പറ ശ്രീ സുനി നാട് വിട്ടു എപ്പോ….. ഇന്നലെ രാത്രി….. അപ്പൊ അയാളുടെ കട….. കട ആർക്കോ കൊടുത്തു കിട്ടിയ പൈസയും കൊണ്ട് നാട് വിട്ടു….. അപ്പൊ അയാളെ അമ്മയോ….. വിടും വിറ്റു കടയും വിറ്റു അയാള് അമ്മയെയും കുട്ടി നാട് വിട്ടു എനി അയാളുടെ ശല്യം എന്റെ ഉണ്ണിക് ഉണ്ടാവൂല ഒരു കൈയും കാലും ഒടിഞ്ഞു എന്നും കേട്ടു….. എന്റെ കൃഷ്ണ ആരായിരിക്കുo ഈ നല്ല കാര്യം ചെയ്യ്തത് അയാൾക്കു കെട്ടിപിടിച്ചു ഒരായിരം ഉമ്മ….. അത്രെയും വേണോ എന്റെ ഉണ്ണി….. പിന്നെ എന്നെ നാണം കെടുത്തിയ ആളെ തല്ലി നാട് കടത്തിയില്ലേ അയാൾക്കു അതെങ്കിലും കൊടുക്കണ്ടേ എന്നാലും ആരായിക്കും ഉണ്ണി അത് ശ്രീയേട്ടൻ ആകുവോ ശ്രീയേട്ടൻ അല്ല ആണെങ്കിൽ ഇന്നലെ നമ്മുടെ മുൻപിൽ വച്ചു തന്നെ അത് ചെയ്യുമായിരുന്നു….. അത് ശരിയാ പിന്നെ ആരായിരിക്കും….. ആവോ നീ വാ നമുക്ക് പോകാം സ്കൂളിൽ എത്താൻ വൈകും…..
ദിവസങ്ങൾ കടന്നു പോയി ഉണ്ണിമായ അറിയാതെ പോലും ചെകുത്താന്റെ മുൻപിൽ പിന്നെ പോയിട്ട് ഇല്ല പാല് കൊണ്ട് പോകാൻ അമ്മമ്മ നിർബന്ധം പറഞ്ഞാലും പറ്റില്ലെന്ന് പറഞ്ഞു അമ്മമ്മയെ തന്നെ പറഞ്ഞു വിടും………. കുഞ്ഞേ മാർട്ടിൻകുഞ്ഞേ….. എന്താ കുഞ്ഞേട്ടാ….. നീ ഉണ്ണിമോളേ പേടിപ്പിച്ചോ….. ഞാനോ അയ്യോ ഇല്ല എന്താ കുഞ്ഞേട്ടാ….. അല്ല കുട്ടി കുറെ ദിവസം ആയി പാലും കൊണ്ട് വരാറില്ല ആ വയ്യാത്ത തമ്പുരാട്ടി ആണ് പാല് കൊണ്ട് വരുന്നത് ഉണ്ണിമോളു വരാത്ത കാരണം തിരക്കിയപ്പോ തമ്പുരാട്ടി പറഞ്ഞു അറിയില്ല എന്ന് ഞാൻ ഇന്ന് അവളോട് ചോദിച്ചു അപ്പോ ഉണ്ണി പറഞ്ഞു ചെകുത്താൻ ഉള്ള അടുത്തേക്ക് ഞാൻ വരില്ല എന്ന്….. ഉണ്ണി മാങ്ങ എന്നെ ചെകുത്താൻ ആക്കി മറ്റും അവള് പാവകുഞ്ഞേ ഒരു പൊട്ടി….. എന്റെ കുഞ്ഞേട്ടാ ഞാനും പാവല്ലേ….. അവള് തന്നെ നാളെ മുതൽ പാല് കൊണ്ട് വരും എന്റെ കുഞ്ഞേട്ടാ നിങ്ങള് കണ്ടോ….. കുഞ്ഞേട്ടാ ഉണ്ണിടെ അമ്മയ്ക്ക് എന്താ പറ്റിയെ അവളെ ആരോ ചതിച്ചതാ കുഞ്ഞേ എന്റെ പാറു പാവം ആയിരുന്നു കുഞ്ഞേട്ടനു പാറുചേച്ചിയെ ഇഷ്ടം ആയിരുന്നു അല്ലെ ജീവൻ ആയിരുന്നു കുഞ്ഞേ പറഞ്ഞിട്ട് എന്താ കാര്യം എന്നെ ഒറ്റക്ക് ആക്കി പോയില്ലേ ആത്മഹത്യാ ആയിരുന്നു അല്ലെ കുഞ്ഞേട്ടാ….. അതെ മോനെ ഉണ്ണിമോള് പാല്കുടി നിർത്തിയപ്പോ എന്റെ പാറു ഒരു കയറിൽ ജീവിതം അവസാനിപ്പിച്ചു…..
ആരാ പാറു ചേച്ചിയെ….. അറിയില്ല മോനെ അവള് അത് ആരോടും പറഞ്ഞില്ല മുംബൈയിൽ ആണല്ലോ അവളുടെ ഏട്ടൻ അവിടെ ഒരു മാസം നിൽക്കാൻ പോയതാ എന്റെ പാറു അവിടെ ഒരാളുമായി ഇഷ്ടം ആയിരുന്നു അയാള് ചതിച്ചു എന്നൊക്കെ ആണ് പത്മനാഭൻ (പാറുന്റെ ഏട്ടൻ ) അവള് മരിച്ചപ്പോ പറഞ്ഞത് പിന്നെ അയാള് ഇങ്ങോട്ട് വന്നിട്ടില്ല ഞാൻ നോക്കുമായിരുന്നു പാറുവിനെയും മോളെയും ഞാൻ അവളോട് അത് പറഞ്ഞതും ആണ് പക്ഷെ….. അവള് പോയി ആർക്കും ഭാരം ആവാതെ എന്നും പറഞ്ഞു അയാള് കണ്ണ് തുടച്ചു….. എന്റെ ഉണ്ണിമോള് പാവം ആണ് മോനെ അവളെ എങ്കിലും നല്ല രീതിയിൽ പഠിപ്പിച്ചു ഒരു ജോലി വാങ്ങി കൊടുക്കണം….. എന്നിട്ട് വേണം കുഞ്ഞേട്ടാ എനിക്ക് അവളെ കെട്ടിച്ചു തരാൻ എന്റെ മാത്രം ഉണ്ണിമാങ്ങ(ആത്മ )….. കുഞ്ഞൻമാമേ കുഞ്ഞന്മാമേ….. എന്താ കുട്ടി എന്തിനാ എന്റെ കുട്ടി കരയുന്നെ….. മാമേ അമ്മമ്മ മിണ്ടുന്നില്ല വിളിച്ചിട്ട് കേൾക്കുന്നില്ല മാമ അങ്ങോട്ടു വാ….. അവിടെ ആരാ ഉള്ളെ കുട്ടി….. ശ്രീകുട്ടി അവള് മാത്രെ ഉള്ളു വാ മാമേ വേഗം വാ എന്റെ അമ്മമ്മ….. കുഞ്ഞേ തമ്പുരാട്ടി….. ഒന്നും ഇല്ല കുഞ്ഞേട്ടാ ഞാൻ വണ്ടി എടുകാം ഹോസ്പിറ്റലിൽ പോകാം നമുക്ക് വാ…..
മാർട്ടിനും കുഞ്ഞാനും ഉണ്ണിമായയും കുടി ആണ് ശ്രീദേവിയെ ഹോസ്പിറ്റലിൽ കൊണ്ട് വന്നത് കൊണ്ട് വന്നഅപ്പൊ തന്നെ icu വിൽ കയറ്റിയിരുന്നു Icu വിനു മുൻപിൽ നിന്ന് കരയുന്ന ഉണ്ണിമായയെ കുഞ്ഞൻ ചേർത്ത് പിടിച്ചു അപ്പോഴേക്കും ഡോക്ടർ പുറത്തേക്കു വന്നു….. ഡോക്ടർ….. സോറി രക്ഷിക്കാൻ കഴിഞ്ഞില്ല സയലന്റ് അറ്റാക്ക് ആയിരുന്നു….. ഡോക്ടർ പറഞ്ഞത് കേട്ടതും കുഞ്ഞന്റെ കൈയിൽ നിന്നും ഉണ്ണിമായ ഉർന്നു താഴെ വീണു….. തുടരും ❤……….

by