20/04/2026

ഉണ്ണിമായ : ഭാഗം 21

രചന – ശ്രീമിഴി

ന്താ കൊച്ചേ നീ ഇങ്ങനെ നോക്കുന്നെ…… ഇച്ചായ ഇത്…… ഇത് മിന്ന് ഒന്നും അല്ല കൊച്ചേ ഇത് എന്റെ അമ്മച്ചിടെ മാലയ… ഞാൻ ഒരു നിമിഷം ആശിച്ചു പോയി ഇച്ചായ ഇത് ഇച്ചായൻ ചാർത്തിയ താലി ആയാൽ മതിയായിരുന്നു എന്ന്… ഞങ്ങടെ അമ്മച്ചിടെ വലിയ ആഗ്രഹം ആണ് എന്റെ പെണ്ണിന് ഈ മാല കഴുത്തിൽ ഇട്ടു കൊടുക്കാൻ പക്ഷെ എന്റെ അമ്മച്ചിക്ക് അതിന് ഭാഗ്യം ഉണ്ടായില്ല ഉണ്ണി അതാണ് ഞാൻ അമ്മച്ചി ഉറങ്ങുന്ന സ്ഥാലത്തു വച്ചു തന്നെ നിന്റെ കഴുത്തിൽ ഞാൻ ഇത് ഇട്ടു തന്നത്… ഞാൻ കരുതി ഇച്ചായൻ താലി കെട്ടിയത് ആണ് എന്ന്…… മാർട്ടിൻ ഉണ്ണിയെ ചേർത്ത് പിടിച്ചു എന്റെ പെണ്ണെ നിന്റെ കഴുത്തിൽ ഒരു മിന്നു ഉണ്ടെങ്കിൽ അത് ഈ ഇച്ചായന്റെ ആയിരിക്കും എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ നെറുകയിൽ ഉമ്മ വച്ചു… നമുക്ക് പോകാം കൊച്ചേ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിയെ ചേർത്ത് പിടിച്ചു നടന്നു… ഇനി എങ്ങോട്ടാ ഇച്ചായ…… നീ കയറ് നമുക്ക് പോകാം എന്നും പറഞ്ഞു… മാർട്ടിൻ ഉണ്ണിക്കു ഡോർ തുറന്നു കൊടുത്തു…

ഉണ്ണി കാറിൽ കയറി മാർട്ടിനെ തന്നെ നോക്കി ഇരുന്നു… താൻ എന്താടോ എന്നെ തന്നെ നോക്കി ഇരിക്കുന്നെ… അല്ല ഇച്ചായ നമ്മുടെ ശ്രീടെ അമ്മ അവളോട് പറഞ്ഞു ഇച്ചായൻ വെറും അഭസൻ ആണ് എന്ന്… 🙄🙄 ഞാനോ…… അതെ ഇച്ചായ എനിക്കും തോന്നിയിരുന്നു പണ്ട് എന്നെ നോക്കാറില്ലേ അത് കാണുമ്പോ ശരിക്കും അവര് പറയുന്നത് സത്യം ആണെന്ന് എനിക്കു തോന്നിയിട്ടുണ്ട്…… അത് കൊള്ളാലോ കൊച്ചേ ഇപ്പോഴും നിനക്ക് അങ്ങനെ തോന്നുന്നു ഉണ്ടോ…… ആ ഇപ്പോഴും അങ്ങനെ തന്നെ ആണ് തോന്നുന്നേ…… ആണോ എങ്കിൽ പിന്നെ അങ്ങനെ തന്നെ ആവട്ടെ എന്നും പറഞ്ഞു മാർട്ടിൻ വണ്ടിടെ സ്പീഡ് കൂട്ടി…… അയ്യോ ഇങ്ങനെ പോവല്ലേ ഇച്ചായ എനിക്കു പേടിയാ…… അതും കേട്ടതും മാർട്ടിൻ സ്പീഡ് കുറച്ചു കുടി കൂട്ടി…… പ്ലീസ് ഇച്ചായ എനിക്കു പേടിയാ എന്നും പറഞ്ഞു മാർട്ടിനെ മുറുകെ പിടിച്ചു…… ഇനി പറയുവോ അങ്ങനെ ഇല്ലെന്ന് പറഞ്ഞ ഞാൻ സ്പീഡ് കുറക്കം… ഇനി പറയില്ല ഇച്ചായ എന്റെ ഇച്ചായൻ പാവം അല്ലെ ഞാൻ വെറുതെ പറഞ്ഞതാ…… ആണോടാ അപ്പൊ എന്റെ കൊച്ച് കൈ വിട് എന്നും പറഞ്ഞു മാർട്ടിൻ സ്പീഡ് കുറച്ചു…

പോ എന്നോട് മിണ്ടണ്ടാ…… ഡീ ഉണ്ണിമാങ്ങേ…… ഉണ്ണിമാങ്ങേ എന്ന് കേട്ടതും ഉണ്ണി ഒന്നുടെ മുഖം വീർപ്പിച്ചു…… ഡീ ഇപ്പോ പൊട്ടും നിന്റെ മുഖം എന്നും പറഞ്ഞു മാർട്ടിൻ ചിരിച്ചു അപ്പോഴേക്കും വണ്ടി വലിയൊരു മാളിന്റെ മുൻപിൽ ചെന്നു നിന്നു…… ഉണ്ണി വാ ഇറങ്ങു…… ഞാൻ വരുന്നില്ല…… വാ കൊച്ചേ കളിക്കാതെ എന്നും നടന്നു…… ചെകുത്താൻ എന്നും വിളിച്ചു ഉണ്ണി മാർട്ടിന്റെ പുറകെ നടന്നു…… ഇച്ചായ എന്താ ഇവിടെ…… അത് പിന്നെ രാവിലെ ആരോ എന്നെ എന്തൊക്കെയോ പറയുന്നത് കേട്ടു…… അത് ഞാൻ വെറുതെ………… എനിക്ക് അറിയാഞ്ഞിട്ടല്ല സമയം…… ഇല്ലാത്തോണ്ട് ആണ് എന്ന് അറിയില്ലലോ ഇയാൾക്ക് അതോണ്ട് ആ പരാതി ഒന്ന് തീർക്കാൻ വേണ്ടി വന്നതാ കൂട്ടിനു ഒരു കുശുമ്പി പാറുവിനെയും കൂട്ടി… ഞാൻ മിണ്ടുല പോ…… എസ്‌കേലേറ്ററിൽ പോകാം ഉണ്ണി വാ………… അയ്യോ ഞാനില്ല ഇച്ചായ എനിക്കു പേടിയാ അതിൽ നിന്ന് വീഴുo…… എന്റെ കൊച്ചേ നിനക്ക് എല്ലാം പേടി ആണല്ലോ ഞാൻ ഇല്ലേ പിന്നെ എന്തിനാ പേടിക്കുന്നെ… ലിഫ്റ്റിൽ പോകാം ഇച്ചായ…… പറ്റില്ല നീ ഇതിൽ വന്ന മതി ഞാൻ കൈ പിടിക്കം വാ…… ഇല്ല ഇച്ചായ എനിക്ക് ഇപ്പൊ തല വേദന ഉണ്ട് അതിൽ നിന്നു വീണു ഇനി അടുത്ത വേദന കൂടെ വാങ്ങാൻ വയ്യ…… ഉണ്ണി പറയുന്നത് കേട്ടപ്പോ മാർട്ടിനു അവളോട് അലിവ് തോന്നി…

എന്റെ കൊച്ച് ഇച്ചായന്റെ കൈ പിടിച്ചോ വാ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിയെ ചേർത്ത് പിടിച്ചു എസ്‌കേലറ്ററിൽ കയറി ഉണ്ണി മാർട്ടിന്റെ ഷർട്ട്‌ മുറുകെ പിടിച്ചു മാർട്ടിൻ ഉണ്ണീടെ അരയിലൂടെ പിടിച്ചു ഉണ്ണി മാർട്ടിനെ നോക്കി മാർട്ടിൻ ആവട്ടെ ഒരു കള്ളചിരിയോടെ ഉണ്ണി നോക്കാതെ മുകളിലേക്കു നോക്കി നിന്നു മുകളിൽ എത്തിയതും ഉണ്ണി മാർട്ടിന്റെ കൈ എടുത്തു മാറ്റിv ഡീ ഉണ്ണിമങ്ങേ പാലം കടക്കുവോളം നാരായണ അത് കഴിഞ്ഞ… കുരയാണ എന്നും പറഞ്ഞു ഉണ്ണി നടന്നു…… ഉണ്ണി വേഗം ഡ്രസ്സ്‌ എടുക്കണേ ഇവിടെ നാട്ടിലെ പോലെ എടുത്തു തരാൻ ഒന്നും ആരും ഉണ്ടാവില്ല ഏതാ വേണ്ടത് എന്ന് വച്ച എടുത്തോ… എനിക്ക് ഇച്ചായൻ സെലക്ട്‌ ചെയ്യ്തു തന്നമതി ഇച്ചായ… ഞാനോ എനിക്കൊന്നും വയ്യ പെണ്ണെ നീ പോയി എന്താ വേണ്ടേ എത്രയാ വേണ്ടത് എന്ന് വച്ച എടുത്തോ… എന്ന എന്റെ കൂടെ വാ അത് പറ്റുമോ… അത് ഞാൻ വരാം നീ വേണ്ട ഡ്രസ്സ്‌ എടുക്കാൻ നോക്കു… ഉണ്ണി മാർട്ടിന്റെ ഡ്രെസ്സിനോട് ചേർന്ന സാരി എടുത്തു അപ്പോഴേക്കും മാർട്ടിൻ ഒരു ദാവണി കൂടി എടുത്തു ഉണ്ണിക്കു കൊടുത്തു ഇനി താൻ ഞാൻ സെലക്ട്‌ ചെയ്യ്തു തന്നില്ല എന്ന് പറയരുത് ഇഷ്ടം ആയോ…

ആഹാ ഇച്ചായ സൂപ്പർ ഇച്ചായൻ ഈ കളർ എടുക്കു ഷർട്ട്‌ എടുക്കട്ടേ… നീ എടുത്തോ ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു മാർട്ടിൻ കുറച്ചു മാറി ചെയറിൽ ഇരുന്നു ഉണ്ണി വേണ്ട ഡ്രസ്സ്‌ എല്ലാം എടുത്തു മാർട്ടിന്റെ അടുത്തേക്ക് ചെന്നു… ഫോൺ നോക്കാനാണോ ഇച്ചായൻ ഇങ്ങോട്ട് വന്നേ… അല്ല ഡാ എനിക്കു അത്യാവശ്യമായി ഒരു കാൾ ചെയ്യാൻ ഉണ്ടായിരുന്നു അതാണ് എല്ലാം വാങ്ങിയോ പിന്നെ അതില്ല ഇതില്ല എന്ന് പറയരുത്… വാങ്ങി ഇച്ചായ… എന്ന നീ ഇവിടെ ഇരിക്കു ഞാൻ ബില്ല് പേ ചെയ്യ്തു വരാം… ഞാൻ കാറിൽ ഇരുന്നാലോ ഇച്ചായ… വേണ്ട താൻ ഇവിടെ നിന്നാൽ മതി… ഉണ്ണിയെ അവിടെ ഇരുത്തി മാർട്ടിൻ ബില്ല് പേ ചെയ്യാൻ പോയി… ഹലോ മാർട്ടിൻ താൻ എന്താ ഇവിടെ… പെട്ടെന്ന് ഞെട്ടി മാർട്ടിൻ പുറകോട്ടു നോക്കി… എന്താടോ താൻ ഞെട്ടുന്നെ ഞാനാടാ വാസു വേട്ടൻ…… വാസു…. ഏട്ടൻ എന്താ ഇവിടെ… എന്ത് ചോദ്യം ആണ് ചെക്കാ ഞാൻ… ഇവിടുന്നു അല്ലെ മേറ്റീരിയൽസ് എടുക്കുന്നെ നീ മറന്നോ… സോറി ഏട്ടാ ഞാൻ പെട്ടെന്ന്… ആഹാ എന്താടോ താൻ നാട്ടിലേക്കു ഒന്നും ഇല്ലേ… ഉണ്ട് കുറച്ചു ദിവസം കഴിഞ്ഞു… കുഞ്ഞേട്ടൻ ഇങ്ങോട്ട് വന്നെന്നു കേട്ടാലോ… ആഹാ വന്നിരുന്നു വാസുഏട്ടാ ഇപ്പൊ നാട്ടിലേക്കു തന്നെ പോയി അവിടെ കുറച്ചു പ്രശ്നം എന്ന ശരി ഞാൻ പോകുവാ…

നീ ഒറ്റക്ക് ആണോ… അതെ എന്താ… ഒന്നും ഇല്ല പാക്കറ്റ് കുറെ ഉണ്ടാല്ലോ എന്താ വിശേഷം… കുറെ നാള് കൂടി വന്നതല്ലേ അതുകൊണ്ട് കുറച്ചു പറച്ചേസ് അത്രെ ഉള്ളു… എന്ന ശരി നടക്കട്ടെ… ഞാൻ എന്ന എല്ലാം ഒന്ന് നോക്കട്ടെ… എന്ന ശരി കാണാം എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ അടുത്തേക്കു നടന്നു… ഉണ്ണി വേഗം വാ വാസുഏട്ടൻ ഉണ്ട് ഇവിടെ വന്നിട്ട്…… അതിന് എന്താ ഇച്ചായ… നിന്നെ എന്റെ ഒപ്പം കണ്ടാ പിന്നെ പുകിലാവും… നീ ഒരു കാര്യം ചെയ്യൂ വേഗം പോയി കാറിൽ കയറ്…… ഉണ്ണി വേഗം സാരി തുമ്പു എടുത്തു തലയിൽ ഇട്ടു ലിഫ്റ്റിൽ കയറി താഴെ പോയി കാറിൽ ഇരുന്നു… മാർട്ടിൻ കുറച്ചു കഴിഞ്ഞു പോയി കാറിൽ കയറി പാക്കറ്റ് എല്ലാം എടുത്തു ബാക്കിൽ വച്ചു… എന്തിനാ അവര് വന്നത്… അയാള് ഇവിടുന്നാ ഡ്രസ്സ്‌ ഒക്കെ… എടുക്കുന്നെ… മ്മ്മ്മ് എന്ന് മൂളി ഉണ്ണിമായ ഇച്ചായന് എന്തേലും ടെൻഷൻ ഉണ്ടോ… ഇല്ല നമുക്ക് വേഗം പോവാം എന്നും പറഞ്ഞു മാർട്ടിൻ വണ്ടി എടുത്തു… 🌺

മുറ്റത്തു നിന്ന് കളിക്കുക ആയിരുന്നു അന്നയും മുത്തും… മുത്ത് ബോൾ തട്ടി അന്നെടെ അടുത്തേക്ക് എറിഞ്ഞു അന്ന തിരിച്ചു… അപ്പോഴേക്കും ഒരു വണ്ടി വരുന്ന ശബ്ദം കേട്ടതു മുത്ത് വേഗം തന്നെ ഗേറ്റിന്റെ അടുത്തേക്ക് ചെന്നു ബാക്കിലെ അന്നയും സ്റ്റീഫന്റെ വണ്ടി കണ്ടതും മുത്ത് ഓടി പോയി വണ്ടിയിൽ കയറി എന്താടാ കുറുമ്പ എന്നും പറഞ്ഞു സ്റ്റീഫൻ മുത്തിനെ കൊണ്ട് ഗേറ്റ് കടന്നു അകത്തേക്കു കയറി… എന്താ ഇച്ചായ ഇത്ര വേഗം വന്നേ ഓഫീസിൽ എന്തേലും പ്രശ്നം ഉണ്ടോ… പ്രശ്നം ഓഫീസിൽ അല്ല നിന്റെ ഇച്ചായന് ആണ് എന്നോട് വിളിച്ചു എത്രയും വേഗം ഇവിടെ എത്താൻ പറഞ്ഞു ഇത് വരെ വന്നില്ലേ മാർട്ടി… ഇല്ല ഇച്ചായ എന്തിനാ വിളിച്ചേ… ആവോ ആർക് അറിയാം…… ഇച്ചായൻ വാ ഞാൻ കുടിക്കാൻ എന്തേലും എടുകാം… അന്ന കുടിക്കാൻ എടുക്കാൻ പോയി പിന്നെ അപ്പനും മോനും ആയി കളി…

അന്ന കുടിക്കാൻ ഉള്ളത് കൊണ്ട്… വരുമ്പോഴേക്കും മാർട്ടിനും ഉണ്ണിയും അവിടെ എത്തിയിരുന്നു… ഉണ്ണി കാറിൽ നിന്നും ഇറങ്ങിയതും ഓടി വന്നു മുത്തിനെ എടുത്തു… ചേച്ചിടെ മുത്ത് കളിക്കുവായിരുന്നോ… മ്മ്മ് നാനും പപ്പയും ബോള് കാച്ചുവാ ചേച്ചി… ആണോ ഡാ കുട്ടാ എന്നും പറഞ്ഞു ഉണ്ണി മുത്തിനെ എടുത്തു… നീ എന്താ മാർട്ടി ഇറങ്ങാതെ നില്കുന്നെ വാ… നീ വന്നു വണ്ടിയിൽ കയറ് സ്റ്റീഫ നമുക്ക് ഒരു സ്ഥലം വരെ പോകാം… എവിടെയാ ഇച്ചായ… അന്നകൊച്ചേ നീ ഉണ്ണിയെ കൊണ്ട് അകത്തേക്കു പോ ഞാനും സ്റ്റീഫനും ഇപ്പൊ വരാം എന്നും പറഞ്ഞു മാർട്ടിൻ വണ്ടി സ്റ്റാർട്ട്‌ ആക്കി… അപ്പൊ കാണാമെ നിറയെ നിറയെ സ്നേഹം 😍❤……