20/04/2026

ഉണ്ണിമായ : ഭാഗം 23

രചന – ശ്രീമിഴി

പെണ്ണുങ്ങളെ തല്ലുന്നതു ആണിന് ചേർന്നത്
അല്ല എന്നറിയാം പക്ഷെ എന്നും പറഞ്ഞു മാർട്ടിൻ മുഖമടച്ചു ഒന്ന് കൊടുത്തു

ഡാ നിന്നെ

എന്താ ഡാ പത്മനാഭ നിന്റെ ഭാര്യ തൊട്ടപ്പോ നിനക്ക് വേദനിച്ചോ എന്നും പറഞ്ഞു സ്റ്റീഫൻ അയാളുടെ വയറു നോക്കി ഒന്ന് കൊടുത്തു

അപ്പോഴേക്കും അയാള് അവശൻ ആയിരുന്നു

മുഖം പൊത്തി കരയുന്ന ശോഭയെ നോക്കി മാർട്ടിൻ മുഷ്ടി ചുരുട്ടി
ഡീ നീ ഒരു പെണ്ണ് ആണോ നിന്നെ ഓക്കേ ആ വർഗത്തിൽ പെടുത്താൻ പറ്റുമോ എന്നും പറഞ്ഞു മാർട്ടിൻ ശോഭയുടെ മുടിക്ക് കുത്തി പിടിച്ചു പിന്നെ പത്മനാഭനെ നോക്കി നിനക്കും ഇവൾക്കും ഉള്ള ലാസ്റ്റ് വാണിങ് ആണ് ഇത് ഇനി ഏതേലും പെണ്ണിന്റെ ജീവിതം നിങ്ങള് കാരണം ഇല്ലാതെ അയാൾ ഇത് പോലെ ആയിരിക്കില്ല എന്നും പറഞ്ഞു മാർട്ടിൻ ശോഭയെ പത്മനാഭന്റെ അടുത്തേക്ക് തള്ളി ശോഭ അയാളുടെ നെഞ്ചിൽ തട്ടി നിന്നു

സുനിയെ കണ്ടിരുന്നോ നീ ഇപ്പൊ അവനു അരക്കു താഴെ ജീവനില്ല അത് പോലെ ആയിരിക്കില്ല നീ നിന്നെ ഞാൻ ഈ ലോകത്തു നിന്നേ ഇല്ലാതെ ആക്കും അവിടെ നീ ഒറ്റക്ക് ആയിരിക്കില്ല കൂട്ടിനു ഇവളും കാണും എന്നും പറഞ്ഞു സ്റ്റീഫൻ രണ്ടു പേരെയും സോഫയിലേക്ക് വലിച്ചു ഇട്ടു

ഉണ്ണി എന്റെ കൂടെയുണ്ട് എന്റെ വീട്ടിൽ നിനക്ക് എന്തേലും ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്യ്തു കാണിക്കു
വാടാ സ്റ്റീഫ എന്നും പറഞ്ഞു മാർട്ടിൻ നടന്നു അവരെ നോക്കി പുച്ഛിച്ചു കൊണ്ട് സ്റ്റീഫനും മാർട്ടിന്റെ പുറകെ നടന്നു

ചുണ്ട് പൊട്ടി ഒഴുകുന്ന ചോര തുടച്ചു കൊണ്ട് പത്മനാഭൻ ഉറക്കെ ചിരിച്ചു

നിനക്ക് എന്നെ അറിയില്ല മാർട്ടിൻ സുനിൽ അല്ല ഞാൻ കൊണ്ടും കൊടുത്തും വളർന്നതാ ഈ ഞാൻ എന്നും പറഞ്ഞു ഉറക്കെ ഉറക്കെ ചിരിച്ചു അയാൾ പിന്നെ ശോഭയെ നോക്കി

പോട്ടെ മോളെ ഇതിലും വലുത് കണ്ടവർ അല്ലെടി നമ്മൾ എന്നും പറഞ്ഞു പത്മനാഭൻ ശോഭയെ നോക്കി ചിരിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എങ്ങനെയാണ് സ്റ്റീഫ സ്വന്തം കൂടപ്പിറപ്പിന്റെ മോളോട് ഇങ്ങനെ ചെയ്യാൻ കഴിയുന്നത്

അതാണ് മാർട്ടി ലോകം സ്വന്തം മോളോട് മാതാപിതാക്കൾ കാണിക്കുന്നിലെ അതൊക്കെ വച്ചു നോക്കുമ്പോ ഇതൊക്കെ എന്താ ഡാ

അതും ശരിയാ നീ ഇതൊന്നും അവരോട് പറയണ്ട

ശരിയാ പെങ്ങളെ വെറുതെ സങ്കടപെടുത്തണ്ട

ആകെ ഉള്ള ബന്ധം എന്ന് പറയാൻ അവരാണ് ഉള്ളത് ഉണ്ണിക്കു അതും ഇങ്ങനെ ആയാൽ ആ പെണ്ണിന് സഹിക്കൂല

അതെ പാവം കുട്ടി അതിനെ സങ്കടപെടുത്തരുത് മാർട്ടി

ഇല്ലടാ ഞാൻ ഉള്ളടത്തോളം അവൾക്കു ഒന്നും സംഭവിക്കില്ല ഉണ്ണി പഠിക്കട്ടെ സ്വന്തം കാലിൽ നിൽക്കട്ടെ ഇപ്പൊ ഏതൊരു പെണ്ണിന്റെയും ആഗ്രഹം അങ്ങനെ ആയിരിക്കും ഞാൻ ഒന്നിനും എതിരല്ല സ്റ്റീഫ

എന്റെ അന്നക്കും ആഗ്രഹങൾ ഏറെ ആയിരുന്നു അല്ലെ മാർട്ടി

മ്മ്മ് എന്ന് മൂളി മാർട്ടിൻ
മാർട്ടിൻ സീറ്റിൽ കണ്ണടച്ച് കിടന്നു

അത് കണ്ട് സ്റ്റീഫൻ മാർട്ടിനോട് പിന്നെ ഒന്നും ചോദിച്ചില്ല

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഹലോ സാർ

ഹലോ

അവൻ വന്നിരുന്നു ഇവിടെ ആ മാർട്ടിൻ ആ പെണ്ണ് അവന്റെ കൂടെ ഉണ്ട്

എനിക്കു സംശയം ഉണ്ടായിരുന്നു അവളെ രക്ഷിച്ചത് മാർട്ടിൻ ആയിരിക്കുമെന്ന്

സാർ സുനിയുടെ ഇപ്പോഴ്ത്തെ അവസ്ഥയ്ക്കു കാരണം അവൻ തന്നെയാണ് വിടരുത് അവനെ എന്റെ മുന്നിൽ വച്ചു എന്റെ ശോഭയെ അവൻ എന്നും പറഞ്ഞു പത്മന്ഭൻ പല്ല് കടിച്ചു

നീ പേടിക്കണ്ട ഇതിലും വലിയവരെ കണ്ടതല്ലേഡോ നമ്മള് പിന്നെ നിനക്ക് എന്താ

അവൻ വീട്ടിൽ കയറി വരും എന്ന് ഞാൻ ഒരിക്കലും പ്രതിഷിച്ചില്ല സാർ

അവൻ പുലിയാടോ പുലി അവനെ പിടിക്കുന്ന മുരുകാന ഞാൻ എന്നും പറഞ്ഞു അയാൾ ചിരിച്ചു അയാളുടെ ചിരി പത്മന്ഭനിലേക്കും നിറഞ്ഞു രണ്ടു പേരും ഉറക്കെ ഉറക്കെ ചിരിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പുറത്തു വണ്ടിടെ ശബ്ദം കേട്ടപ്പോ ഉണ്ണി വേഗം പുറത്തേക്കു ഓടി
വണ്ടിയിൽ നിന്നു മാർട്ടിൻ ഇറങ്ങിയതും ഉണ്ണി ഓടി അടുത്തേക്ക് ചെന്നു

ഡീ ഉണ്ണിമങ്ങേ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഓടരുത് എന്ന് എത്ര പറഞ്ഞാലും നീ എന്താ കാന്താരി കേൾക്കാതെ

അത് ഞാൻ ഇച്ചായനെ കണ്ടപ്പോ

ഇനി അതും പറഞ്ഞു രണ്ടും അടി കൂടണ്ട

ഇച്ചായൻ എപ്പോഴും ഇങ്ങനെ ആ ചേട്ടായി

വന്നോ രണ്ടാളും എവിടെ ആയിരുന്നു ഇത് വരെ എന്തോ പ്രശ്നം ഉണ്ടാല്ലോ

എന്തു പ്രശ്നം ഒരു പ്രശ്നവും ഇല്ല ഇവൻ എന്നേo കൊണ്ട് ഓഫീസിലേക്ക് തന്നെയാ പോയത്

പിന്നെ എന്തിനാ ഇച്ചായനെ വിളിച്ചു ഇങ്ങോട്ട് വരാൻ പറഞ്ഞെ

ഇവന് വട്ട കൊച്ചേ

അത് എനിക്ക് തോന്നി ചേട്ടായി എന്നും പറഞ്ഞു ഉണ്ണി മാർട്ടിനെ നോക്കി കളിയാക്കി

ആ ചിരി എല്ലാവരിലേക്കും പകർന്നു

മുത്ത് എവിടെ കൊച്ചേ

അവൻ ഉറങ്ങുവാ ഇച്ചായ വന്നേ വന്നു വല്ലതും കഴിക്ക് രണ്ടാളും ദേ ഈ പെണ്ണും ഇത് വരെ ഒന്നും കഴിച്ചില്ല ഇച്ചായ

അത് അങ്ങനെ ആടി സ്നേഹം ഉള്ള കൊച്ച അത് അല്ലാതെ നിന്നെ പോലെ അല്ല എന്നും പറഞ്ഞു സ്റ്റീഫൻ അകത്തേക്കു കയറി

പുറകെ അന്നയും

മാർട്ടിൻ ഉണ്ണീടെ കൈ പിടിച്ചു നെഞ്ചോട് ചേർത്തു

നിനക്ക് എന്നോട് സ്നേഹം ഉണ്ടോ

ഉണ്ടെന്നും ഇല്ലെന്നുo പറഞ്ഞു ഉണ്ണി തല അനക്കി

ഉണ്ണീടെ കുറുമ്പ് കാണെ മാർട്ടിൻ ഉണ്ണിയെ വലിച്ചു നെഞ്ചിൽ ഇട്ടു

ഇച്ചായ വിട് ആരേലും കാണും എന്നും പറഞ്ഞു ഉണ്ണി മാർട്ടിന്റെ നെഞ്ചിൽ ഇടിച്ചു

ഒന്ന് പതിയെ പെണ്ണെ എനിക്കു വേദനിക്കുന്നു

റൊമാൻസ് തീർന്നു എങ്കിൽ രണ്ടും ഇങ്ങ്‌ കയറി പോര് എന്ന് സ്റ്റീഫൻ വിളിച്ചു പറഞ്ഞു

ഒന്ന് സ്നേഹിക്കാൻ വിടില്ലേടാ എന്നും പറഞ്ഞു മാർട്ടിൻ സ്റ്റീഫന്റെ നേരെ കണ്ണുരുട്ടി

സ്റ്റീഫൻ ഒന്ന് ഇളിച്ചു കാണിച്ചു അകത്തേക്കു പോയി
ഇച്ചായ കുഞ്ഞന്മാമ വിളിച്ചോ

ഇല്ല കൊച്ചേ അവിടെ എത്താൻ ആകുന്നതേ ഉള്ളു

മ്മ് വാ ഇച്ചായ വന്നു വല്ലതും കഴിക്ക്

നീ എന്താ പെണ്ണെ കഴിക്കാതെ

ഇച്ചായൻ വരാതെ

എന്ന വാ നമുക്ക് ഒന്നിച്ചു കഴിക്കാ എന്നും പറഞ്ഞു മാർട്ടിൻ അകത്തേക്കു നടന്നു കൂടെ
ഉണ്ണിയും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ദിവസങ്ങൾ ഓടികൊണ്ടേ ഇരുന്നു ഇന്ന് ഉണ്ണീടെ തലയിലെ സ്റ്റിച് എടുക്കേണ്ടത് ഇന്ന് വൈകിട്ട് തന്നെയാണ് നാട്ടിലേക്കു പോകുന്നതും

മാർട്ടിൻ ഉണ്ണിയെ കൊണ്ട് ഹോസ്പിറ്റലിൽ എത്തി
ടോക്കൺ വിളിച്ചപ്പോ ഉണ്ണിയും മാർട്ടിനുo അകത്തേക്കു കയറി ഉണ്ണിയെ കണ്ടപ്പോ സിസ്റ്റർ ചിരിച്ചു കസേര വച്ചു അവിടെ ഇരിക്കാൻ പറഞ്ഞു പേടിയോടെ ഉണ്ണി കസേരയിൽ ഇരുന്നു

എന്താ പേടിയുണ്ടോ

മ്മ്

എന്തിനാ പേടിക്കുന്നെ ഒരു ഉറുമ്പ് കടിക്കുന്ന വേദന മാത്രമേ ഉണ്ടാവു എന്നും പറഞ്ഞു സിസ്റ്റർ ഉണ്ണീടെ തലയിലെ കെട്ടു അഴിച്ചു

ഡോക്ടർ വന്നു സ്റ്റിച് എടുത്തു ഉണ്ണി വേദന കൊണ്ട് കണ്ണ് മുറുകെ അടച്ചു കഴിഞ്ഞു എന്ന് ഡോക്ടർ ഹിന്ദിയിൽ പറഞ്ഞതും ഉണ്ണി മെല്ലെ കണ്ണ് തുറന്നു മാർട്ടിനെ നോക്കിയപ്പോ കണ്ടു ചിരിച്ചു കൊണ്ട് തന്നെ തന്നെ നോക്കി ഇരിക്കുന്നവനെ അത് കാണെ വേദനയിലും പെണ്ണ് ഒന്ന് ചിരിച്ചു ഡോക്ടർ രണ്ടു മൂന്നു തരത്തിൽ ഗുളിക എഴുതി മാർട്ടിന്റെ കയ്യിൽ കൊടുത്തു
മാർട്ടിൻ ഡോക്ടക്കു ഫീ കൊടുത്തു ഉണ്ണിയെയും കൊണ്ട് പുറത്തേക്കു ഇറങ്ങി
ഉണ്ണിയെ പുറത്തുള്ള ചെയറിൽ ഇരുത്തി മാർട്ടിൻ മരുന്ന് വാങ്ങാൻ ഫാർമസിയിലേക്ക് പോയി

അടുത്ത് ഇരിക്കുന്ന പെണ്ണിനെ നോക്കി ഉണ്ണി ചിരിച്ചു

ആ പെണ്ണ് അത് കാണാത്തപോലെ മുഖം തിരിച്ചു ഇരുന്നു

ഹോ എന്തൊരു ജാഡ എന്നും പറഞ്ഞു ഉണ്ണി മുഖം തിരിച്ച് ഇരുന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു രണ്ടു പേർ കുറച്ചു മാറി നിന്നു തന്നെ നോക്കി നില്കുന്നത് കണ്ടപ്പോ ഉണ്ണി ഒന്ന് പേടിച്ചു ഒന്ന് കൂടി ചുറ്റും നോക്കിയപ്പോ വേറെ മാറി നിൽക്കുന്ന ആളുകളെ കണ്ടു എല്ലാവരും തന്നെ ആണ് നോക്കുന്നത് എന്ന് കണ്ടപ്പോ പെണ്ണ് നിന്നു വിറച്ചു

കാണാട്ടോ