രചന – ശ്രീമിഴി
അതെന്താ ഉണ്ണി നീ കാണാത്ത സ്ഥലം ഒന്നും അല്ലാലോ പിന്നെ എന്താ
ഇച്ചായ ഇവിടെ എന്താ എന്ന ചോദിച്ചേ
എന്റെ കൊച്ചേ ഇനി നമ്മള് ഇവിടെയാണ് കുറച്ചു ദിവസം
അപ്പൊ അയാളോ ഇച്ചായ
അവന്റെ കാര്യം സ്റ്റീഫൻ നോക്കികോളും കൊച്ചേ വാ
രണ്ടു പേരും കാറിൽ നിന്നു ഇറങ്ങി അപ്പോഴേക്കും ഒരു വണ്ടി വന്നു മുൻപിൽ നിന്നു അതിൽ നിന്നും സ്റ്റീഫൻ ഇറങ്ങിയതും കുഞ്ഞിപെണ്ണിന്റെ കണ്ണുകൾ തിളങ്ങി
ചേട്ടായി എവിടെ മുത്തും ചേച്ചിയും
അവര് വന്നില്ല പെങ്ങളെ അവർക്കു തല്ക്കാലം വേണ്ട ഡ്രസ്സ് ഓക്കേ ഞാൻ കൊണ്ട് പോയി
അപ്പൊ ഞങ്ങള് മാത്രം ആണോ ഇവിടെ
അതെന്താ ഉണ്ണി നിനക്ക് എന്നെ പേടിയാണോ
ഒന്ന് പോ ഇച്ചായ പേടിയൊന്നും ഇല്ല ചെറിയ ഒരു ഭയം
നീ ആള് കൊള്ളാലോ കൊച്ചേ
പെങ്ങള് പുലി ആയല്ലോ
എന്റെ ചേട്ടായി എന്നാലേ ഈ
ചെകുത്താന്റെ അടുത്ത് പിടിച്ചു നിൽക്കാൻ പറ്റു
അതും ശരിയാ
ഡീ കുഞ്ഞികണ്ണി ഉണ്ണിമാങ്ങേ ആരാടി ചെകുത്താൻ
പോട്ടെ എന്റെ മാർട്ടി നീ വാതില് തുറന്നു അകത്തു കയറ് എന്നിട്ട് മതി ബാക്കി
ഇതു എന്റെ കുഞ്ഞ് വീടു ആണ് രണ്ടും കുടി ടോമും ജെറിയുംകളിച്ചു വീടു തകർക്കരുത് പ്ലീസ്
ദേ സ്റ്റീഫ നീ പോകുന്നുടോ അതോ എന്റെ കൈചീത്ത ആക്കാണോ
ഞാൻ പോയെ
മാർട്ടിൻ വാതില് തുറന്നു അകത്തു കയറി
ഉണ്ണി നീ പോയി കഴിക്കാൻ ഉള്ളത് എടുത്തു വച്ചോ ഞാൻ ഇപ്പൊ വരാം
ചേട്ടായിക് വേണ്ടേ
എനിക്കു വേണ്ട പെങ്ങളെ ഞാൻ വീട്ടിൽ പോയി കഴിച്ചോളം മാർട്ടി നീ പുറത്തേക്കു വാ
സ്റ്റീഫൻ മാർട്ടിനെ കൂട്ടി പുറത്തേക്കു ഇറങ്ങി
എന്താ ഡാ
മാർട്ടി നീ ഉണ്ണിയെ ശ്രെദ്ധിക്കണേ അവൾക്കു പുറകിൽ വൻമാഫിയ തന്നെ ഉണ്ട് എന്ന ഞാൻ കേട്ടത്
എന്തിനു വേണ്ടി
അറിയില്ല ഡാ എന്തോ ഒരു ദുരുഹതാ അവൾക്കു ചുറ്റും ഉണ്ട് അത് ഉറപ്പാണ്
ഇവിടെ പ്രശ്നം ഉണ്ടാവുമോ സ്റ്റീഫ
അയാളെ ഇവിടെ നിന്ന് ഞാൻ മാറ്റി വേറെ പ്രശ്നം ഒന്നും ഇല്ല എന്ന് വിചാരികാം
ഞാൻ പോകുവാ അന്ന ഒറ്റക്ക് അല്ലെ രാത്രി ആയാൽ അതിന് പേടിയാ പിന്നെ നിങ്ങള് രണ്ടാളും മാത്രം ആണ് എന്ന് കരുതി വേണ്ടാത്തത് ഒന്നും ചെയ്തേക്കെല്ലേ അത് ഒരു കുഞ്ഞു കൊച്ച
നീ പോയെ പോയെ
പെങ്ങളെ ഞാൻ പോയി എന്ന് ചിരിച്ചു കൊണ്ട് സ്റ്റീഫൻ വിളിച്ചു പറഞ്ഞു
നാളെ വാ ചേട്ടായി
ഓക്കേ പെങ്ങളെ
സ്റ്റീഫൻ പോയതും മാർട്ടിൻ അകത്തേക്കു കയറി അപ്പൊ തന്നെ കണ്ടു എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുന്ന ഉണ്ണിയെ
എന്താ ഇത്ര വലിയ ആലോചന
ഒന്നും ഇല്ല ഇച്ചായ
താൻ പോയി ഫ്രഷ് ആയി വാ എന്നിട്ട് വേണം എനിക്ക് ഫ്രഷ് ആവാൻ
ഉണ്ണി ഫ്രഷ് ആവാൻ പോയതും മാർട്ടിൻ അവിടെ ആകെ ഒന്ന് നോക്കി ചെയറിൽ ഇരുന്നു ഫോൺ നോക്കി കൊണ്ട് ഇരുന്നു ഉണ്ണി പോയ പോലെ തിരിച്ചു വരുന്നത് കണ്ടു മാർട്ടിൻ ഉണ്ണീടെ അടുത്തേക്ക് ചെന്നു
താൻ എന്താ ഫ്രഷ് ആവാതെ തിരിച്ചു വന്നത്
ഇച്ചായ എനിക്കു പേടിയാ അവിടെ വന്നു നിൽക്കുമോ
അതെന്താ അവിടെ ഇത്ര പേടിക്കാൻ അന്ന കൊച്ച് കുളിക്കുന്നത് ഓക്കേ അവിടുന്നു അല്ലെ പിന്നെ എന്താ ഇത്ര പേടിക്കാൻ
എനിക്കു പേടിയാ ഇച്ചായ പ്ലീസ് ഒന്ന് വന്നു പുറത്തു നിൽക്കുമോ നല്ല ഇച്ചായൻ അല്ലെ
താൻ പോ ഞാൻ വരുന്നു എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ പുറകെ പോയി ഉണ്ണി ഫ്രഷ് ആകുന്നത് വരെ മാർട്ടിൻ പുറത്തു കാത്തു നിന്നു മാർട്ടിൻ കുടി ഫ്രഷ് ആയി വന്നതും രണ്ടുപേരും കുടി ഭക്ഷണം കഴിച്ചു പാത്രം എല്ലാം കഴുകി വച്ചു അടുക്കള എല്ലാം ശരിയാക്കി വച്ചു പുറത്തേക്കു ചെന്നപ്പോ കണ്ടു പുറത്തു നിലാവിനെ നോക്കി നിൽക്കുന്ന മാർട്ടിനെ ഉണ്ണി വേഗം മാർട്ടിന്റെ അടുത്തേക്ക് ചെന്നു
എന്താ ഇച്ചായ ഇങ്ങനെ നോക്കാൻ മാത്രം അവിടെ എന്താ ഉള്ളത്
ഒന്നും ഇല്ല കൊച്ചേ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു നിന്നതാ
നിനക്ക് ഓർമ ഉണ്ടോ പെണ്ണെ എന്നെ ആദ്യമായി കണ്ടത്
ഇല്ല ഇച്ചായ ഞാൻ ഓർക്കുന്നില്ല ഇച്ചായന് ഓർമ ഉണ്ടോ
നിന്നെ കണ്ടത് മുതൽ ഇതു വരെ നടന്നത് ദേ ഇതിനകത്തു ഉണ്ട് പെണ്ണെ രണ്ടു ഭാഗത്തും മുടി പിന്നി കെട്ടി നിന്റെ അമ്മാമേടെ കൈയും പിടിച്ചു നീ നടന്നു വരുന്നത് ദേ ഇപ്പോഴും എനിക്കു നല്ല ഓർമയുണ്ട് ഉണ്ണി
എനിക്കു ഒന്നും ഓർമയില്ല ഇച്ചായ
എങ്ങനെ ഓർമ ഉണ്ടാവും എന്നെ കാണുമ്പോ പേടിച്ചു ഓടുന്ന നിനക്ക് ഇതൊക്കെ എങ്ങനെ ഓർമ ഉണ്ടാകും കൊച്ചേ
ശരിയാ ഇച്ചായ
ഉണ്ണി വീട് തിരിഞ്ഞു നോക്കി
എന്താ ഇച്ചായ ഇവർക്കു ഒരു നല്ല വീടു വാങ്ങി കൊടുക്കാതെ
ആ വീടു അവർക്കു വേണ്ടി ഞാൻ വാങ്ങിയതാ പറഞ്ഞിട്ട് എന്താ കാര്യം രണ്ടു പേർക്കും ഈ വീടു മാത്രം മതി
ഇങ്ങനെ ജീവിക്കണ്ടത് ആണോ ഇച്ചായന്റെ അനിയത്തി
അല്ലെന്നു എനിക്ക് നല്ല പോലെ അറിയാടോ പക്ഷെ അവള് ഹാപ്പിയാണ് ഉണ്ണി എനിക്കു അത് മതി
ഇച്ചായ ഒരു കാര്യം അറിയുമോ ഇച്ചായന്
എന്താ ഡാ
ഓരോ പെണ്ണിന്റെയും മുഖത്തെ ഭംഗി അല്ലെ ഐശ്വര്യവും മായാതെ നില്കുന്നത് എന്ത് കൊണ്ട് ആണ് എന്ന് അറിയോ ഇച്ചായന്
ഇല്ലടാ
പെണ്ണിന് പുരുഷൻ നല്കുന്ന സ്നേഹം പരിചരണം അത് അന്ന ചേച്ചിക്കു നല്ല പോലെ കിട്ടുന്നുണ്ട് ചേട്ടായി പാവം അല്ലെ
ചേച്ചിയെ പൊന്നു പോലെ നോക്കുന്നില്ലേ
അത് ശരിയാ ഉണ്ണി അവൻ എന്റെ കൊച്ചിന്റെ ഭാഗ്യം തന്നെ ആണ്
മ്മ്മ് എന്ന് മൂളി ഉണ്ണി
അപ്പൊ അതാണോ എന്റെ ഉണ്ണിക്കു ഇപ്പൊ ഇത്ര ഭംഗി
അല്ലേലും ഞാൻ പണ്ടേ സുന്ദരിയാ എന്നും പറഞ്ഞു ഉണ്ണി മാർട്ടിനെ നോക്കി പുച്ഛിച്ചു
പിന്നെ മാങ്ങാ പോലെ അല്ലെ നീ എന്നും പറഞ്ഞു മാർട്ടിൻ ചിരിച്ചു
ഇച്ചായ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ
സത്യം പറയാൻ പറ്റുന്നത് അന്നെൽ ഞാൻ പറയാം
ഇച്ചായൻ എപ്പോ മുതല എന്നോട് ഇഷ്ടം തോന്നിയെ ആ കണ്ണിൽ എന്നോട് ഉള്ള പ്രണയം ഞാൻ കണ്ടിട്ടില്ല എനിക്കു പേടി
ആയിരുന്നു എന്നെ നോക്കുമ്പോ ഉള്ള ഇച്ചായന്റെ കണ്ണുകൾ അത് എനിക്ക് പേടിയാ
ഇപ്പോഴും പേടിയാണോ നിനക്ക്
ഇല്ലെന്നു ഉണ്ണിമായ തലയാട്ടി
ഞാൻ പ്ലസ് ടു കഴിഞ്ഞു ആണ് ആദ്യമായി നാട്ടിലേക്കു വരുന്നത്
വലിയമ്മച്ചി മാത്രം അല്ലായിരുന്നോ അവിടെ അത് കൊണ്ട് നീ പോയി അമ്മച്ചിടെ കൂടെ നിന്നോ എന്നും പറഞ്ഞു അപ്പച്ചൻ ആണ് എന്നെ ഇങ്ങോട്ട് അയച്ചേ വെക്കേഷൻ സമയം ആയതോണ്ട് എനിക്കും ഇഷ്ടം ആയിരുന്നു പക്ഷെ അന്ന കൂടെ വരാത്തത് എനിക്ക് സങ്കടം തോന്നി അവളെ അമ്മച്ചി വിട്ടില കൂടെ.ഇഷ്ടമാണ് ഈ നാട് ഒരു പക്ഷെ അപ്പച്ചന്റെ ബിസിനസ് ഇവിടെ അല്ലായിരുന്നേൽ എല്ലാവരും നാട്ടിൽ വന്നു നിന്നേനെ അങ്ങനെ ആണേൽ എന്റെ കൊച്ചിന് ഒന്നും സംഭവിക്കില്ലായിരുന്നു എന്റെ അമ്മച്ചിക്കും അപ്പച്ചനും ഒന്നും പറ്റില്ലായിരുന്നു അല്ലെ ഉണ്ണി എന്റെ അമ്മച്ചിടെ കണ്ണുകൾ അതിപ്പോഴും എന്റെ ഉള്ളിൽ മായാതെ ഉണ്ട് സ്നേഹനിധിയായിരുന്നു അമ്മച്ചി പക്ഷെ അപ്പച്ചൻ തല്ലുവായിരുന്നു ഞങ്ങളെ അമ്മച്ചിയേയും അപ്പച്ചനെയും പറയുമ്പോ മാർട്ടിന്റെ കണ്ണുകൾ നിറഞ്ഞു
അയ്യേ ഇച്ചായൻ കരയുക ആണോ ഞാൻ കേട്ടിട്ടുള്ളത് ആണുങ്ങള് കരയില്ല എന്ന
അതെന്നതാ ഉണ്ണി അവർക്കും ഉള്ളത് മനസ് അല്ലെ ആണുങ്ങൾക്കും സങ്കടം വരും എന്റെ ഉണ്ണിമങ്ങേ
പോ…… ഇച്ചായ എന്നിട്ട് ബാക്കി പറ
നാട്ടിൽ എത്തിയപ്പോ എനിക്കു ആരും ഇല്ലായിരുന്നു കൂട്ടിനു എപ്പോഴും തനിച്ചു.
വല്ലുമ്മച്ചി എന്നെ കൂടെ കൂട്ടും എപ്പോഴും
നിനക്ക് ഓർമ്മ ഇല്ലേ വല്ലുമ്മച്ചിയെ
ആഹാ അമ്മമ്മ കഴിഞ്ഞ എന്നെ സ്നേഹത്തോടെ നോക്കിയിരുന്നത് വല്ലുമ്മച്ചി തന്നെ ആയിരുന്നു വല്ലുമ്മച്ചിടെ കൂടെ കളിക്കാൻ ആണ് ഇഷ്ടം വല്ലുമ്മചിക്കു കുറെ കളികൾ അറിയാം ഞാനും ശ്രീയും എപ്പോഴും വല്ലുമ്മച്ചിടെ അടുത്ത് വരും
വല്ലുമ്മച്ചിയെ നിനക്ക് നല്ല ഓർമ ഉണ്ടാല്ലോ എന്നെ ഓർമ ഇല്ലേ
ഇല്ല ഇച്ചായ വല്ലുമ്മച്ചി ഒരിക്കൽ പറഞ്ഞത് ഓർമ ഉണ്ടായിരുന്നു കൊച്ചുമോൻ വന്നിട്ടുണ്ട് എന്ന് പക്ഷെ ഞാൻ കണ്ടിട്ടില്ല ഇച്ചായ
അത് ശരിയാ കൊച്ചേ നിങ്ങള് വരുമ്പോ ഞാൻ പുറത്തു ഇറങ്ങാറില്ല എന്തോ ഒരു മടി ആയിരുന്നു നാട്ടിൽ ആരെയും അറിയില്ല വല്ലുമ്മച്ചി മാത്രം ആയിരുന്നു കുട്ടു ചിലപ്പോൾ കുഞ്ഞേട്ടനും ഒരിക്കെ പുറത്തു നിന്നുള്ള ബഹളം കേൾക്കേ നോക്കിയപ്പോ കണ്ടത് വല്യമച്ചിടെ മടിയിൽ ഇരുന്നു കുറുമ്പു കാട്ടുന്ന ഒരു കുഞ്ഞിപെണ്ണിനെ നിന്നെ കുറിച്ച് ഞാൻ ചോദിച്ചപ്പോ പറഞ്ഞു അപ്പുറത്തെ വീട്ടിലെ കുറുമ്പി ആണ് ഇടക്ക് ഇടക്ക് വീട്ടിലേക്കു വരാറുണ്ട് എന്ന് നിന്നെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്കു ഓടി വരുന്നത് നിന്റെ ഈ കുഞ്ഞികണ്ണും കലപില പറയുന്ന നിന്നെ ആയിരുന്നു ഒന്ന് കാണാൻ വേണ്ടി നീ പോകുന്ന വഴിയിൽ ഞാൻ കാത്തു നില്കും നീ പലപ്പോഴും എന്നെ കാണാറില്ല പക്ഷെ ഞാൻ നിന്നെ മാത്രമേ കാണാറുള്ളു. അവിടെ വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോ എന്നെ തേടി എത്തിയിരുന്നു ആ ദുരന്ത വാർത്ത
എന്ത് വാർത്തയാ ഇച്ചായ
കാണാട്ടോ നിറയെ നിറയെ സ്നേഹം

by