21/04/2026

ഉണ്ണിമായ : ഭാഗം 20

രചന – ശ്രീമിഴി

ന്ത് ദുരന്തം ആണ് ഇച്ചായ???? എന്നെ തനിച്ചാക്കി അപ്പച്ചനും അമ്മച്ചിയും പോയ ദിവസം എന്റെ അന്നയെ നഷ്ടപെട്ട ദിവസം ഞാൻ തനിച്ചു ആയ ദിവസം അന്ന് കുഞ്ഞേട്ടനെ വിളിച്ചു പറഞ്ഞു ഇവിടുന്നു പോലീസ് വല്ലമ്മച്ചിയും ഞാനും കുഞ്ഞേട്ടനും അവിടെ നിന്ന് വരുമ്പോ എന്താണ് പറ്റിയത് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു ഉണ്ണി പക്ഷെ ഞാൻ വന്നപ്പോ കണ്ടത് മോർച്ചറിയിൽ ഉള്ള എന്റെ അപ്പച്ചനെയും അമ്മച്ചിയേയും ആണ് അന്നയെ നോക്കിയപ്പോ എവിടെയും ഇല്ല ചോദിക്കാത്ത ആൾകാർ ഇല്ല പോകാത്ത സ്ഥലം ഇല്ല. സോറി ഇച്ചായ ഞാൻ വെറുതെ ഓരോന്ന് ഓർമിപ്പിച്ചു അല്ലെ മറന്നിട്ടു വേണ്ടേ കൊച്ചേ ഓർക്കാൻ…… ഉണ്ണി നീ പോയി കിടന്നോ നിനക്ക് ഗുളിക ഉണ്ടാല്ലോ നീ കഴിച്ചോ…. ഇല്ല ഇച്ചായ ഞാൻ മറന്നു.. പോയി കഴിക്ക് ഉണ്ണി നാളെ നമുക്ക് ഒരിടം വരെ പോകാം നല്ല കുട്ടി ആയിട്ട് ഉറങ്ങിക്കോ…. എങ്ങോട്ടാ ഇച്ചായ…… നാളെ ആവട്ടെ കൊച്ചേ…. ഇച്ചായൻ വരുന്നില്ലേ കിടക്കാൻ…. വരാം നീ കട്ടിലിൽ കിടന്നോ കൊച്ചേ ഞാൻ താഴെ കിടന്നോളാം…. അയ്യോ വേണ്ട ഇച്ചായ ഞാൻ താഴെ കിടക്കം…. ദേ നീ പറയുന്നത് കേട്ടമതി എന്ന് ഒരു അലർച്ച ആയിരുന്നുമാർട്ടിൻ…. പിന്നെ ഉണ്ണി ഒന്നും മിണ്ടാൻ പോയില്ല…. 🎄

ഹലോ സാർ…. എന്തായി ആ പെണ്ണിനെ കിട്ടിയോ…. ഇല്ല ഞങ്ങൾ കുറെ അന്യഷിച്ചു സാർ…. പക്ഷെ എവിടേം ഇല്ല ആ മാർട്ടിൻ ഇവിടെ എത്തിയിട്ടുണ്ട് പക്ഷെ അവന്റെ ഒപ്പം ആ പെണ്ണ് ഇല്ല അവന്റെ വീട്ടിൽ ഞങ്ങള് തപ്പിയതാ…. അവനെ വിശ്വസിക്കാൻ പറ്റില്ല ഡാ അവൻ കുറഞ്ഞ പുള്ളിഅല്ല എനിക്കു അവളെ കിട്ടിയേ പറ്റു നിങ്ങൾക് കുറച്ചു ദിവസം തരും അതിനുള്ളിൽ ആ പെണ്ണ് എന്റെ മുൻപിൽ എത്തിയിരിക്കണം…. ശരി സാർ…. ഉണ്ണി എഴുന്നേൽക് കൊച്ചേ…. സോറി ഇച്ചായ രാത്രി ഉറക്കo വന്നില്ല ഒന്ന് ഉറങ്ങിയപ്പോ സമയം കുറെ ആയി അതാ ഇച്ചായ…. തല വേദന ഉണ്ടോ കൊച്ചേ…. ഇല്ല ഇച്ചായ കുറവുണ്ട്…. എന്ന പോയി ഫ്രഷ് ആയി വാ ദോശ ഉണ്ടാക്കി വച്ചിട്ട് ഉണ്ട്…. ഇച്ചായനോ…. അതെ നിനക്ക് വയ്യല്ലോ അതാ ഞാൻ…….. പിന്നെ സ്റ്റീഫനോട് വിളിച്ചു പറഞ്ഞു ഒന്നും കൊണ്ട് വരണ്ട എന്ന്…. ഇന്ന് ഇച്ചായൻ സ്പെഷ്യൽ ആണോ എന്ന ഞാൻ ഇപ്പൊ വരാം ഇച്ചായൻ പോയിക്കോ…. ഉണ്ണി വേഗം എഴുന്നേറ്റു ഫ്രഷ് ആവാൻ പോയി അപ്പോഴേക്കും മാർട്ടിൻ ദോശയും ചമ്മന്തിയും എടുത്തു വച്ചു.

ഇച്ചായ ഞാൻ റെഡി നമുക്ക് കഴിക്കാ…. ഇപ്പൊ വരാം എന്നും പറഞ്ഞു മാർട്ടിൻ എടുത്തു വച്ച ദോശയും ചമ്മന്തിയും എടുത്തു ഉണ്ണിക്കു കൊടുത്തു കൂടെ സ്ട്രോങ്ങ്‌ കട്ടനും. ഇച്ചായൻ കൊള്ളാലോ ഇതൊക്കെ എപ്പോ പഠിച്ചു. ജീവിക്കണ്ടേ കൊച്ചേ…. ഏതായാലും എന്റെ ഭാഗ്യം എനിക്ക്…. അടുക്കളയിൽ കയറേണ്ടല്ലോ…. അത് താൻ വിചാരിച്ചു നിന്നാൽ മതി നാളെ രാവിലെ എഴുന്നേറ്റു എനിക്ക് ഉണ്ടാക്കി തന്നില്ലേ ശരിയാക്കും ഞാൻ കേട്ടോടി ഉണ്ണിമങ്ങേ…. ഇച്ചായ……………. നിന്ന് കൊഞ്ചതെ കഴിക്ക് പെണ്ണെ…. ഉണ്ണി ഒരു കഷ്ണം ദോശ എടുത്തു കടിച്ചതും ദയനീയമായി മാർട്ടിനെ നോക്കി…. താൻ എന്താ എന്നെ നോക്കുന്നെ വേഗം എടുത്തു കഴിക്ക് എന്നും പറഞ്ഞു മാർട്ടിൻ ദോശ എടുത്തു കഴിച്ചു…. എന്തേലും കുറവ് തോന്നിയോ ഇച്ചായ…. ഉപ്പില്ല …….ഉപ്പിടാൻ മറന്നു അയ്യേ…. പറയാതെ വയ്യ ഇച്ചായ ദോശ പൊളിച്ചു…. ഒന്ന് പോ കൊച്ചേ ഏതു പോലീസിനും ഒരു അബദ്ധം ഓക്കേ പറ്റും കൊച്ച് ഒരു കാര്യം ചെയ്യ് ചമ്മന്തി കുട്ടി കഴിച്ചോ അപ്പൊ ദോശയ്കും ഉപ്പ് ഉണ്ടാകും…. കഴിക്കാതെ പറ്റില്ലാലോ എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഉണ്ണി ദോശ കഴിച്ചു…. പറ്റിയ അബദ്ധം മറന്നു ചിരിച്ചു കൊണ്ട് മാർട്ടിനും കഴിച്ചു രണ്ടു പേരും കഴിച്ചു എഴുന്നേറ്റു ഉണ്ണിയും മാർട്ടിനും കുടി പാത്രം ഓക്കേ കഴുകി വച്ചു….

ഉണ്ണി താൻ പോയി ഒരുങ്ങി വാ നമുക്ക് ഒരിടം വരെ പോയി വരാം…….. എങ്ങോട്ടാ ഇച്ചായ…. നീ വാ കൊച്ചേ ഫുഡ്‌ ഒക്കെ നമുക്ക് ഇന്ന് പുറത്തുന്നു കഴിക്കാo എന്താ പോരെ…. ആയിക്കോട്ടെ ഇച്ചായ എനിക്കു മാറ്റാൻ ഡ്രസ്സ്‌ ഒന്നും ഇല്ല…. അതിന് എന്താ അന്ന കൊച്ചിന്റെ സാരി കാണും അതില് നല്ലത് നോക്കി എടുത്തോ കൊച്ചേ…. എന്റെ ദേവി ഈ ചെകുത്താൻപൊട്ടനാണോ സാരി മാത്രം അല്ലെ എടുക്കാൻ പറ്റു ബാക്കിക്കു ഞാൻ എന്ത് ചെയ്യും ഈ ചെകുത്താനോട് എങ്ങനെയാ ഇതൊക്കെ പറയണ്ടേ എന്താ ഡീ കിടന്നു പിറു പിറുകുന്നേ എന്തേലും ഉണ്ടേൽ ഉറക്കെ പറ കൊച്ചേ…. ഒന്നും ഇല്ല ഞാൻ ഇപ്പൊ റെഡി ആയി വരാം എന്നും പറഞ്ഞു ഉണ്ണി റെഡി ആവാൻ പോയി നല്ലത് എന്ന് തോന്നുന്ന ഒരു സാരി എടുത്തു ഉടുത്തു ഒരു കുഞ്ഞു പൊട്ടും വച്ചു മുടി അഴിച്ചു ഇട്ടു…. ഉണ്ണി റെഡി ആയി വരുമ്പോഴേക്കും മാർട്ടിനും റെഡി ആയി വന്നു പോകാം ഇച്ചായ…. കാപ്പി ഷർട്ടും വെള്ളമുണ്ടും ആയിരുന്നു മാർട്ടിന്റെ വേഷം…. ഇച്ചായന് ഇവിടെ ഡ്രസ്സ്‌ ഒക്കെ ഉണ്ടായിരുന്നോ…. ആഹാ ഒന്ന് രണ്ടണ്ണം കാണും വാ പോകാം…. കാറിൽ കയറിയതും ഉണ്ണി നിർത്താതെ സംസാരിക്കാൻ തുടങ്ങി മാർട്ടിൻ എല്ലാം മൂളി കേട്ട് കൊണ്ട് നല്ലൊരു കേൾവികാരൻ ആയി ഉണ്ണിക്ക്…. ഇച്ചായ ബോർ അടിച്ചോ എന്റേം ശ്രീടേം കഥ കേട്ട്…. ഇല്ല കൊച്ചേ നീ പറഞ്ഞോ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിയെ നോക്കി ചിരിച്ചു തന്നെ കണ്ടാൽ പേടിയോടെ ഓടി പോകുന്ന ഉണ്ണിയെ ഓർത്തു ഇത്ര പെട്ടെന്ന് പെണ്ണ് അടുക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല….

പിന്നെ കാറു ചെന്നു നിന്നത് ഒരു വലിയ പള്ളിയുടെ മുൻപിൽ ആയിരുന്നു…….. ഇച്ചായ എന്താ ഇവിടെ…. ഇതാണ് കൊച്ചേ ഇവിടുത്തെ പള്ളി എന്റെ അപ്പച്ചനും അന്നകൊച്ചും എല്ലാ ഞാറാഴ്ചയും വരുന്നത് ഈ പള്ളിയിൽ ആയിരുന്നു ഇവിടെ വന്നു പോയപ്പോ ആണ് അവർക്കു ആക്‌സിഡന്റ് പറ്റിയെ…. ഇവിടെ എന്തിനാ ഇച്ചായ…. കുറെ നാളുകൾക്കു ശേഷം ആണ് ഞാൻ ഇങ്ങോട്ട് വരുന്നേ ലാസ്റ്റ് വന്നത് അമ്മച്ചിടെയും അപ്പച്ചന്റെയും ഓർമ ദിവസം ആയിരുന്നു താൻ വാ നമുക്ക് അവരെ കണ്ടെച്ചും വരാം എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ കൈ പിടിച്ചു നടന്നു രണ്ടു കല്ലറകു മുൻപിൽ ഉണ്ണിയെ നിർത്തി ഇതാണ് ഉണ്ണി എന്റെ അപ്പച്ചനും അമ്മച്ചിയും എന്ന് പറഞ്ഞു അതിന് മുൻപിൽ മാർട്ടിൻ മുട്ടു കുത്തി ഇരുന്നു അത് കാണെ ഉണ്ണിയും അവനു അടുത്തായി ഇരുന്നു കണ്ണടച്ചു പ്രാർത്ഥിക്കുന്ന മാർട്ടിനെ കണ്ടപ്പോ സഹതാപം തോന്നി ഉണ്ണിക്ക്…. ഇച്ചായ……… ഉണ്ണി വിളിച്ചത് കേട്ടപ്പോ…. മാർട്ടിൻ കണ്ണ് തുറന്നു…. ഒന്നും ഇല്ല കൊച്ചേ എന്നും പറഞ്ഞു മാർട്ടിൻ എഴുന്നേറ്റു…. അപ്പച്ചാ അമ്മച്ചി ഇതാണ് എന്റെ ഉണ്ണി എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിയെ ചേർത്ത് നിർത്തി….

ഉണ്ണീടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…. ഇച്ചായ നമുക്ക് പോകാം ഇനി ഇവിടെ നിന്നാ എനിക്കു എന്നും പറഞ്ഞു ഉണ്ണി കരഞ്ഞു…. അയ്യേ എന്തിനാ എന്റെ കുറുമ്പി നീ കരയുന്നെ നിന്നേ ഇവരെ കാണിക്കാൻ വന്നതല്ലേ കൊച്ചേ വാ പോകാം എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ കൈ പിടിച്ചു…. വാ ഉണ്ണി നമുക്ക് പള്ളിയിൽ കയറാം…. ഞാനും വരണോ ഇച്ചായ…. വാ കൊച്ചേ പള്ളിയിൽ കയറുന്നതിനു ഒന്നും ഒരു പ്രശ്നവും ഇല്ല കൊച്ചേ എല്ലാ മതകാരും ഒന്നാണ്.ഹിന്ദുവിനും ക്രിസ്ത്യനും മുസിലിമിനും കുടി ഒരു ദൈവം മാത്രമേ ഉള്ളു എല്ലാരുടെയും ആരാധന ദൈവo വേറെ വേറെ ആണ് എന്ന് മാത്രം…. അതുകൊണ്ട് അല്ല ഇച്ചായ…. പിന്നെ എന്താ കൊച്ചേ നീ വാ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിയെ കൊണ്ട് പള്ളിയിലേക്ക് കയറി…. ഉണ്ണി കണ്ണടച്ച് പ്രാർത്ഥിച്ചോ എന്നും പറഞ്ഞു മാർട്ടിൻ അവളുടെ അടുത്ത് നിന്നു…. ഉണ്ണി കണ്ണടച്ച് കൈ കൂപ്പി നിന്നു എന്തോ അങ്ങനെ നില്കുമ്പോ മനസു വളരെ ശാന്തമാണ് എന്ന് തോന്നി ഉണ്ണിക്കു…. കഴുത്തിൽ ബലമുള്ള രണ്ടു കൈയും മുഖത്തു ചുടു നിശ്വാസവും വന്നു തട്ടിയപ്പോ ഉണ്ണി കണ്ണ് തുറന്നു എന്താ നടക്കുന്നത് എന്നറിയാതെ ഉണ്ണി മാർട്ടിനെ തന്നെ നോക്കി…. അപ്പൊ കാണാമെ നിറയെ നിറയെ സ്നേഹം….