രചന – ശ്രീമിഴി
അപ്പോഴേക്കും ആരുടെയോ ചവിട്ടു കൊണ്ട് കട്ടിലിൽ കമിഴ്ന്നു വീണു. ചവിട്ടിയ ആളെ കണ്ടതും ഉണ്ണിമായ ഓടി ചെന്ന് കെട്ടിപിടിച്ചു പെണ്ണിന്റ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു
ചെകുത്താൻ
പെണ്ണിന്റെ പ്രവർത്തിയിൽ മാർട്ടിൻ ഒന്ന് ഞെട്ടി എങ്കിലും മെല്ലെ പെണ്ണിന്റെ തലയിൽ തലോടി
കിടന്ന അടുത്ത് നിന്ന് നടുവും തടവി എഴുന്നേറ്റു വരുന്ന സുനിയെ കണ്ടതും
കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു ഞരമ്പുകൾ വലിഞ്ഞു മുറുകി ഉണ്ണിമായയെ പിടിച്ചു മാറ്റി പുറകിലേക്കു നിർത്തി
മാർട്ടിന്റെ മുഖം കണ്ടതും ഉണ്ണി പേടിയോടെ കണ്ണ് മുറുകെ അടച്ചു
ഉണ്ണിമായയെ മാറ്റി നിർത്തി മാർട്ടിൻ സുനിയെ പിടിച്ചു അടുത്തേക്ക് നിർത്തി മുഖം അടച്ചു ഒന്ന് കൊടുത്തു
നിന്നോട് ഞാൻ പറഞ്ഞതാ ഇവളുടെ പുറകെ ഇനി നിന്നെ കണ്ടാൽ നീ ജീവനോടെ ഉണ്ടാവില്ല എന്ന് എന്നിട്ടും നീ എന്ന് പറഞ്ഞു ഷർട്ടിനു കുത്തി പിടിച്ചു വട്ടം കറക്കി ചുമരോട് ചേർത്ത് വയറു നോക്കി നല്ല ഇടി കൊടുത്തു
ഇടി കൊണ്ട വേദനയിൽ ഇരുന്നു പോയി സുനി വായിൽ നിന്നും മുക്കിൽ ചോര ഒലിച്ചു ഇറങ്ങി എന്നിട്ടും സുനിയുടെ ചുണ്ടിൽ പുച്ഛ ചിരി മാത്രം ആയിരുന്നു
അത് കാണെ മാർട്ടിന്റെ മുഖം വലിഞ്ഞു മുറുകി
സുനിയെ പിടിച്ചു വലിച്ചു ഇരു കവിളിലും അടിച്ചു
വായിൽ ഉള്ള ചോര തുപ്പി ഉണ്ണിമായ നോക്കി സുനി ഇവൻ എന്റെ കൈയും കാലും ഓടിച്ചു നാട് കടത്തി.നിന്റെ കൈ ഒന്ന് ഞാൻ തൊട്ടപ്പോ എന്നിട്ടും നിന്നെ ഞാൻ എന്റെ മുൻപിൽ വീണ്ടും എത്തിച്ചില്ലേ നീ രക്ഷപെട്ടു എന്ന് കരുതണ്ട എന്റെ കൊക്കിൽ ജീവൻ ഉണ്ടെങ്കിൽ നിന്നെ ഞാൻ അറിഞ്ഞിരിക്കും സുനിയാ പറയുന്നേ
അതിന് നീ ജീവനോടെ ഉണ്ടായാൽ അല്ലെ ഡാ പന്ന #######&&&
എന്നും പറഞ്ഞു മാർട്ടിൻ സുനിയെ ആഞ്ഞു ചവിട്ടി
മാർട്ടി നീ പെങ്ങളെ കൊണ്ട് പോ ഇവന്റെ കാര്യം ഞങ്ങള് നോക്കിക്കോളാം
ശബ്ദം കേട്ടാ ഭാഗത്തു നോക്കിയ ഉണ്ണിമായ ഞെട്ടി ട്രെയിനിൽ കണ്ട അയാൾ
അഹ് സ്റ്റീഫ പുറത്തുള്ള രണ്ടു പേർക്കും ജീവൻ ഉണ്ടോ
ഉണ്ട് കുറച്ചു .ബാക്കി ഇവനും അവർക്കും ഒന്നിച്ചു കൊടുകാം
കൊല്ലരുത് സത്യം മുഴുവനും ഇവൻ പറഞ്ഞു മാത്രമേ ഇവനെ കൊല്ലവു
സത്യങ്ങൾ??????
ഉണ്ണിമായ മാർട്ടിനെ നോക്കി
പോകാം ഉണ്ണിമായയെ നോക്കി മാർട്ടിൻ പറഞ്ഞു
എനിക്ക് ഞാൻ അമ്മാവന്റെ അടുത്തേക്ക് പോണം പേടിച്ചു പേടിച്ചു ഉണ്ണിമായ പറഞ്ഞു
ഒന്നും മിണ്ടാതെ മാർട്ടിൻ ഉണ്ണിമായയുടെ കൈ പിടിച്ചു പുറത്തേക്കു ഇറങ്ങി
ഉണ്ണിമായ ആദ്യം ഒന്ന് പകച്ചു നോക്കി പിന്നെ മാർട്ടിന്റെ കൂടെ ഇറങ്ങി
സ്റ്റീഫൻ സുനിയെ പിടിച്ചു കെട്ടി
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
മാർട്ടിൻ ഉണ്ണിമായയെ കൊണ്ട് കാറിൽ ഇരുത്തി
പിന്നെ ഡോർ തുറന്നു അവനും കയറി
ഉണ്ണിമായ ആകെ അവശ ആയിരുന്നു അത് കണ്ടപ്പോ മാർട്ടിനു വല്ലാത്ത സങ്കടം തോന്നി
തന്നെ തന്നെ നോക്കി ഇരിക്കുന്ന ചെകുത്താനെ കണ്ടതും ഉണ്ണിക്കു പേടി തോന്നി
ഉണ്ണിമായയുടെ പേടി കണ്ടപ്പോ പെട്ടെന്ന് മുഖം തിരിച്ചു വണ്ടി സ്റ്റാർട്ട് ആക്കി
രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല
ഉണ്ണിമായയുടെ മനസ് ശാന്തം ആയിരുന്നു വിശപ്പു നല്ല പോലെ ഉണ്ടെകിലും ചെകുത്താനെ പേടിച്ചു സഹിച്ചു ഇരുന്നു ഇടക്ക് ഇടക്ക് മാർട്ടിനെ നോക്കി
പെണ്ണിന്റെ നോട്ടം കണ്ടപ്പോ മനസിൽ ഒരു കുളിര് വരുന്നത് മാർട്ടിൻ തിരിച്ച് അറിഞ്ഞു പെണ്ണിനെ തന്നെ നോക്കി ഇരിക്കാൻ തോന്നി മാർട്ടിനു
വിശപ്പും ദാഹവും സഹിക്കാൻ പറ്റാതെ ആയപ്പോ രണ്ടു കല്പ്പിച്ചു ഉണ്ണിമായ മാർട്ടിനെ വിളിച്ചു
അതേയ്
അത് കേട്ട് നോക്കുന്ന മാർട്ടിനെ കണ്ടപ്പോ പേടി തോന്നി എങ്കിലും കണ്ണ് മുറുകെ അടച്ചു കൊണ്ട് ഉണ്ണി പറഞ്ഞു
അതേയ് എനിക്ക് വിശക്കുന്നു
പെണ്ണിന്റെ കളി കണ്ടു ചിരി വന്നു എങ്കിലും വിശക്കുന്നു എന്ന് കേട്ടപ്പോ ഉള്ളിന്റെ ഉള്ളിൽ സങ്കടം തോന്നി മാർട്ടിനു
ഒരിക്കലും കരയിക്കരുത് എന്ന് കരുതിയ തന്റെ പെണ്ണ് ഭക്ഷണം വേണോ എന്ന് പോലും ചോദിക്കാതെ അവനു അവനോട് തന്നെ ദേഷ്യം തോന്നി
വണ്ടി വലിയ ഒരു കെട്ടിടത്തിനു മുൻപിൽ ചെന്ന് നിന്നു
ഉണ്ണിയെ നോക്കി ഇറങ്ങാൻ പറഞ്ഞു
മാർട്ടിൻ ഇറങ്ങി ചാവി വാച്മാനെ ഏല്പിച്ചു വണ്ടി പാർക്ക് ചെയ്യാൻ പറഞ്ഞു
ഉണ്ണിമായയെ നോക്കിയപ്പോ അത്ഭുതത്തോടെ കെട്ടിടത്തെ നോക്കി നില്കുന്നത് കണ്ടപ്പോ മാർട്ടിൻ ആ പെണ്ണിനെ തന്നെ നോക്കി നിന്നു.
ഇവിടെ വന്നിട്ട് കുറെ ആയില്ലേ ഇത് വരെ അവർ നിന്നെ ഇവിടെ കൊണ്ട് വന്നിലെ
ഇല്ല എന്നർത്ഥത്തിൽ ഉണ്ണിമായ തല അനക്കി
വാ കയറു
മാർട്ടിൻ മുൻപിൽ നടന്നു
ഉണ്ണി മാർട്ടിന്റെ പുറകെ നടന്നു
ഉള്ളിൽ കയറി കൈ കഴുകി വേഗം ആരും കാണാത്ത ഒരു സ്ഥാലത്തു ഇരുന്നു മാർട്ടിൻ
ഉണ്ണിമായ ആദ്യം ഒന്ന് മടിച്ചു എങ്കിലും പിന്നെ മെല്ലെ മാർട്ടിന്റെ അടുത്ത് പോയി ഇരുന്നു
എന്താ വേണ്ടേ
നിക്കു……… എനിക്ക് ദോശ മതി
വെയിറ്റർ വന്നു ചോദിച്ചപ്പോ മാർട്ടിൻ ദോശയും കറിയും പറഞ്ഞു
സാർ അത്
എന്താ ദോശ ഇല്ലേ
ഉണ്ട് സാർ ദോശ മാത്രം മതിയോ അതോ വേറെ വല്ലതും
ദോശ മതി
ശരി സാർ
വെയിറ്റർ പോയി കഴിഞ്ഞപ്പോ ഉണ്ണി മാർട്ടിനെ നോക്കി
അതേയ്
മ്മ്
ഒന്ന് ചോദിച്ചോട്ടെ
മ്മ്
അത് അത്
നിനക്ക് വിക്കു വന്നോ
ഇല്ല
പിന്നെ എന്താ
അത് പിന്നെ അവിടെ കണ്ട അയാള്
ആര് ആരെയാ നീ പറയുന്നേ എന്റെ ഉണ്ണിമാങ്ങേ
ഉണ്ണിമാങ്ങാ എന്ന് കേട്ടതും മുഖം കുർപ്പിച്ചു പെണ്ണ്
നിനക്ക് എന്തേലും പറയാൻ ഉണ്ടോ
ഇല്ല എന്ന് പറഞ്ഞു മുഖം തിരിച്ചു ഉണ്ണിമായ
അപ്പോഴേക്കും ദോശയും ചമ്മന്തിയും അവർക്കു മുൻപിൽ കൊണ്ട് വന്നു വച്ചു
മാർട്ടിൻ അത് ഉണ്ണിമായയുടെ മുൻപിൽ വച്ചു
ഇനി എന്തേലും
ഒന്നും വേണ്ട
ദോശയും ചമ്മന്തിയും കണ്ടപ്പോ ഉണ്ണിമായ അറിയാതെ കരഞ്ഞു പോയി
എന്താ എന്താ എന്തിനാ നീ കരയുന്നെ
അത്
എന്താ
അമ്മമ്മ ഉണ്ടാക്കുന്ന ദോശ പോലെ അത് കണ്ടപ്പോ.
അമ്മമ്മ ഉണ്ടെങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും വരില്ലായിരുന്നു എന്ന് പറഞ്ഞു ഉണ്ണിമായ പൊട്ടി കരഞ്ഞു
അതൊക്കെ കേട്ടപ്പോ മാർട്ടിനു വല്ലാത്ത സങ്കടം തോന്നി മാർട്ടിൻ എഴുന്നേറ്റു ഉണ്ണീടെ അടുത്തേക്ക് പോയി തലയിൽ തലോടി
അടുത്ത് ഇരിക്കുന്നവർ നോക്കുന്നത് കണ്ടപ്പോ മാർട്ടിൻ ഉണ്ണിമായയെ വിളിച്ചു
ഉണ്ണി മതി കരഞ്ഞത് കഴിക്കാൻ നോക്കു
എന്നിട്ടും കരച്ചിൽ നിർത്താത്ത ഉണ്ണിമായയെ നോക്കി മാർട്ടിൻ ഒച്ച വച്ചു
ഡീ എഴുന്നേറ്റു കഴിക്കാൻ വെറുതെ എന്റെ കയ്യിൽ നിന്നും നീ അടി വാങ്ങരുത്
ഇത് കേട്ടതും ഉണ്ണി പേടിച്ചു ദോശ പൊട്ടിച്ചു കഴിക്കാൻ തുടങ്ങി ആദ്യത്തെ ഒരു ദോശ വായിൽ വച്ചപ്പോ വേദന കൊണ്ട് ഉണ്ണി സ്സ്
എന്ന് ശബ്ദം ഉണ്ടാക്കി
അപ്പോഴ്യാണ് മാർട്ടിൻ ഉണ്ണിമായയുടെ കവിളുകൾ ശ്രദിച്ചത് അത് കണ്ടപ്പോ മാർട്ടിന്റെ മുഖം ദേഷ്യം കൊണ്ട് മുറുകി കവിളിൽ അടി കൊണ്ട വിരൽ പാടുകൾ കരുവാളിച്ചു കിടക്കുന്നു
അപ്പോഴ്യാണ് മാർട്ടിന്റെ ഫോൺ അടിച്ചത്
ഫോൺ എടുത്തതും മാർട്ടിന്റെ മുഖം വലിഞ്ഞു മുറുകി കണ്ണുകൾ ചുവന്നു ശരിക്കും ഒരു ചെകുത്താൻ ആയി മാറി
മുഖത്തുഉള്ള ദേഷ്യം മുഴുവനും ടേബിളിൽ കൈ ആഞ്ഞു ഇടിച്ചു തീർത്തു
ശബ്ദം കേട്ട് ചുറ്റും ഉള്ളവർ മാർട്ടിനെ നോക്കി ഉണ്ണിമായ അറിയാതെ കഴിപ്പ് നിർത്തി എഴുന്നേറ്റു പോയി
എല്ലാവരുടെയും നോട്ടം കണ്ടതും എല്ലാരോടും മാർട്ടിൻ സോറി പറഞ്ഞു തന്റെ മുൻപിൽ പേടിയോടെ നിൽക്കുന്ന ഉണ്ണിയെ കണ്ടതും അവളെ പിടിച്ചു ഇരുത്തി ദോശ കഷ്ണം ആക്കി ചമ്മന്തിയിൽ മുക്കി ഉണ്ണിയുടെ നേരെ നീട്ടി
ഉണ്ണിമായ അറിയാതെ തന്നെ ചെകുത്താനു മുൻപിൽ വായ തുറന്നു കൊടുത്തു ദോശ കഴിക്കാൻ തുടങ്ങി
എനിക്കു മതി
ആകെ രണ്ടു ദോശ ആണ് ഉള്ളെ അത് നിനക്ക് കഴിക്കാൻ പറ്റിലെ ഉണ്ണിമാങ്ങേ എന്നും പറഞ്ഞു മുഴുവനും ഉണ്ണിമായേ കൊണ്ട് കഴിപ്പിച്ചു
അതേയ്
എന്താ
ആരാ നേരത്തെ വിളിച്ചേ?? എന്തിനാ അത്രയും ദേഷ്യം കാണിച്ചേ?? പേടിയോടെ ഉണ്ണി ചോദിച്ചു
തുടരും 🌺❤

by