18/04/2026

ഉണ്ണിമായ : ഭാഗം 12

രചന – ശ്രീമിഴി

പിന്നെ ആ വെള്ളാരംകണ്ണുകൾ. എന്റെ അമ്മച്ചിയെ പോലെ ആണ് അവൾ അമ്മച്ചിക്കും അത് പോലത്തെ കണ്ണുകൾ ആയിരുന്നു ആ കണ്ണുകൾ കണ്ടാണ് അപ്പച്ചൻ അമ്മച്ചിയെ കെട്ടിയത് പ്രണയം ആയിരുന്നു അപ്പച്ചന് ആ കണ്ണുകളോട് അത് കൊണ്ട് തന്നെ പോകുമ്പോഴും അവര് ഒന്നിച്ചു തന്നെ പോയി എന്നെയും അന്ന കൊച്ചിനെയും. തനിച്ചാക്കി മാർട്ടിന്റെ ഓരോ വാക്കുകളും കേൾക്കുമ്പോഴും ഇത് വരെ കാണാത്ത മാർട്ടിനെ കാണുക ആയിരുന്നു ഉണ്ണി. അപ്പച്ചനെയും അമ്മച്ചിയേയും പറഞ്ഞപ്പോ മാർട്ടിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. എന്താ അവർക്കു പറ്റിയെ എന്തിനാ അവര്. അപ്പച്ചനും അമ്മച്ചിയും ഞാനും അന്നയും പണ്ട് താമസിച്ചത് ഇവിടെ ആയിരുന്നു ഈ മുംബൈയിൽ അപ്പച്ചനു ഇവിടെ ബിസിനസ്‌ ആയിരുന്നു കൂടെ അമ്മച്ചിയും ഉണ്ടായിരുന്നു. അപ്പച്ചൻ നല്ല പോലെ കുടിക്കുവായിരുന്നു അത് മാത്രം ആയിരുന്നു അപ്പച്ചനിൽ നമുക്ക് ഇഷ്ടം ഇല്ലാത്ത ഒരു കാര്യം.

അപ്പച്ചന് നമ്മളോട് ഭയങ്കര സ്നേഹം ആയിരുന്നു. ഞാൻ അപ്പൊ പ്ലസ് ടു കഴിഞ്ഞു അന്ന ഒമ്പതാം ക്ലാസ്സിൽ ആയിരുന്നു എല്ലാ ഞാറാഴ്ചയും അപ്പച്ചനും അന്നയും കുടി പള്ളിയിൽ പോകുവായിരുന്നു. അന്ന പണ്ട് മുതലേ സുന്ദരിആയിരുന്നു നീ പറയും പോലെ വെള്ളാരം കണ്ണുകൾ ആയിരുന്നു എന്റെ കൊച്ചിൽ എടുത്തു കാണിച്ചിരുന്നത് അതിലെ തിളക്കവും. അങ്ങനെ ഒരു ഞാറാഴ്ച അപ്പച്ചനും അമ്മച്ചിയും അന്നയും കുടി പള്ളിയിൽ പോയി ഞാൻ അപ്പൊ നാട്ടിൽ ആയിരുന്നു കുഞ്ഞേട്ടന്റെ കൂടെ അപ്പൊ വല്യമ്മച്ചിയും ഉണ്ടായിരുന്നു നാട്ടിൽ എന്താ സംഭവിച്ചേ എന്ന് എനിക്കു അറിയില്ല ആക്‌സിഡന്റ് ആയിരുന്നു അമ്മച്ചിയും അപ്പച്ചനും ഈ ലോകം വിട്ടു പോയിരുന്നു അന്നയെ എവിടെയും കാണാനും ഇല്ലായിരുന്നു എന്റെ സ്റ്റീഫൻ മാത്രമേ അന്ന് എന്റെ കൂടെ ഉണ്ടായിരുന്നുള്ളു ഞങ്ങൾ അന്നയെ തിരയാൻ ബാക്കി എവിടെയും ഉണ്ടായിരുന്നില്ല.

പിന്നെ അന്നയെ എവിടെ നിന്ന കിട്ടിയേ……. നിന്നെ കെട്ടിയിട്ടിലെ ആ കെട്ടിടത്തിൽ നിന്ന് എന്റെ കൊച്ചിന് അന്ന് അവിടെ എല്ലാം നഷ്ട പെട്ടിരുന്നു ഓർമ പോലും ഇല്ലാതെ എല്ലാം നഷ്ടപെട്ട എന്റെ കൊച്ചിനെ സ്റ്റീഫൻ ആയിരുന്നു ആദ്യം കണ്ടു പിടിച്ചേ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോ അവളുടെ ജീവൻ നമുക്ക് തിരിച്ചു കിട്ടി പക്ഷെ എല്ലാം നഷ്ടപെട്ട അവള് മുഴു ഭ്രാന്തി ആയിമാറി അവിടെ നിന്ന് അവൾ ജീവിതത്തിലേക്കു വരാൻ കൊല്ലങൾ വേണ്ടി വന്നു. എന്നിട്ട് പിന്നെ ചേട്ടായി………. അഹ് സ്റ്റീഫൻ അവളെ രണ്ടു കൈ നീട്ടി സ്വികരിച്ചു. അവള് ആദ്യം സമ്മതിച്ചില്ല പിന്നെ അവന്റെ സ്നേഹം സത്യം ആണ് എന്ന് അവൾ തിരിച്ചു അറിഞ്ഞപ്പോ പിന്നെ അവളും സമ്മതം അറിയിച്ചു.

അവൾക്കു അങ്ങനെ ഒന്നും പറ്റിയില്ലേ കുടി അവളെ അവനു കൊടുക്കുന്നതിൽ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ള ആരും അന്നയുടെ കാര്യം അറിഞ്ഞില്ലേ……. ഇല്ല എല്ലാം രഹസ്യം ആയിരുന്നു…. അപ്പൊ ആരാ അവളെ ????…… ഇത് വരെ കിട്ടിയില്ല പക്ഷെ സ്റ്റീഫന് സുചന കിട്ടി വെറുതെ വിടില്ല ഞാൻ അവരെ എന്റെ കൊച്ചിനെ നശിപ്പിച്ചവരെ വിടില്ല ഞാൻ…… ഉണ്ണി നോക്കികാണുക ആയിരുന്നു മാർട്ടിൻ എന്ന ഏട്ടനെ അവന്റെ ഉള്ളിലെ സ്നേഹത്തെ പേടി ആയിരുന്നു ഉണ്ണി എനിക്ക് അവൾക്കു സംഭവിച്ച പോലെ നിനക്ക് എന്തേലും പറ്റിയാൽ പിന്നെ നീ ജീവിച്ചിരിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു എപ്പോഴും നീ കാണാതെ നിന്റെ ഒപ്പം ഞങ്ങളും ഉണ്ടായിരുന്നു. അന്ന ഇവിടെ വളർന്ന കുട്ടി ആണ് അവൾക്കു പെട്ടെന്ന് സാഹചര്യം ആയി പൊരുത്തപ്പെടാൻ കഴിയും പക്ഷെ നീ അങ്ങനെ അല്ല നിന്റെ കാഴ്ചപ്പാട് വേറെ ആയിരുന്നു.

പിന്നെ എന്തിനാ എന്നെ അമ്മാവന്റെ കൂടെ ഇങ്ങോട്ട് വിട്ടത് നീ പോവരുത് എന്ന് ഒരു വാക്കു പോവരുത് എന്ന് എന്നോട് പറയാമായിരുന്നു ഞാൻ എത്ര കൊതിച്ചു എന്നറിയോ………. എന്റെ ഉണ്ണി നിന്നെ നോക്കി വളർത്തിയ കുഞ്ഞേട്ടൻ പറഞ്ഞപ്പോ അയാള് പറഞ്ഞത് നീ കേട്ടില്ലേ പിന്നെ ആണോ നിന്റെ ആരും അല്ലത്താ ഞാൻ നിനക്ക് പ്രായപൂർത്തി ആകുന്നത് വരെ അവര് പറയുന്നതേ നടക്കു ഉണ്ണി അവിടെ ഞങ്ങൾ വെറും കാഴ്ചക്കാർ മാത്രം ആയിരിക്കും…… ഇന്ന് നിന്റെ അമ്മാവൻ വന്നു വിളിച്ച നിനക്ക് പോയെ പറ്റു ഉണ്ണി. ഇല്ല ഞാൻ ഇനി എവിടേം പോവില്ല എന്നെ പറഞ്ഞു വിടരുത് എനിക്കു ഇനി എവിടെയും പോണ്ട എനിക്കു ഇച്ചായന്റെ കൂടെ നിന്ന മതി മാർട്ടിൻ നോക്കി കാണുകയിരുന്നു ആ കുഞ്ഞിപെണ്ണിൽ വന്ന മാറ്റം ചെകുത്താൻ എന്ന് കേട്ടാ ആ നാവിൽ നിന്ന് കേൾക്കുന്ന അവളുടെ ഇച്ചായ വിളി അവളുടെ തോന്നോട് ഉള്ള സ്നേഹം അവള് പോലും അറിയാതെ പുറത്തു വന്നു.

എന്താ ഇച്ചായ ആലോചിച്ചു നില്കുന്നെ….. ഓ ഒന്നും ഇല്ല……… നിങ്ങള് എന്റെ പുറകെ ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലേ…. മ്മ്.. പക്ഷെ ഞാൻ കണ്ടില്ലലോ….. എന്റെ ഉണ്ണിമാങ്ങേ നീ അറിയേ ആരേലും നിന്റെ പുറകെ വരുമോ…. ഉണ്ണിമാങ്ങേ എന്ന് കേട്ടതും ഉണ്ണിമായ മുഖം തിരിച്ചു ഇരുന്നു….. പോ ചെകുത്താൻ……. ഡീ ഡീ നിന്നെ…… എന്നോട് മിണ്ടണ്ടാ…. മിണ്ടുല പക്ഷെ ഉമ്മ വയ്യ്ക്കും….. എന്ന് പറഞ്ഞതും മാർട്ടിൻ ഉണ്ണിയുടെ മുഖം കൈ കുമ്പിളിൽ ചേർത്ത് മുഖം നിറയെ മുത്തം നൽകി മാർട്ടിൻ പെണ്ണിന്റെ ചുണ്ടിലെ തേൻ നുകരാൻ തുടങ്ങിയതും പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങി. മാർട്ടിൻ വിടാതെ ആയപ്പോ പെണ്ണ് ചെകുത്താനെ സർവ്വശക്തിയും എടുത്തു ആഞ്ഞു തള്ളി ഉണ്ണിടെ തള്ളിൽ മാർട്ടിൻ ചുമരിനോട് ചേർന്ന് നിന്നു. പെട്ടെന്ന് തന്നെ മാർട്ടിൻ പെണ്ണിനെ വലിച്ചു നെഞ്ചോട് ചേർത്തു.

എത്ര നേരം അങ്ങനെ നിന്നു എന്ന് രണ്ടു പേർക്കും അറിയില്ല പെട്ടെന്ന് മാർട്ടിന്റെ ഫോൺ ബെല്ലടിച്ചു. അപ്പോഴ്യാണ് രണ്ടു പേർക്കും ബോധം വന്നത്. മാർട്ടിൻ ഉണ്ണിയെ നോക്കാതെ ഒരു കള്ളചിരിയുമായി ഫോൺ എടുത്ത് പുറത്തേക്കു പോയി. ഉണ്ണി വേഗം തന്നെ അകത്തേക്കു പോയി. കണ്ണാടിയുടെ മുൻപിൽ വന്നു നിന്ന് പെണ്ണ് അറിയുക ആയിരുന്നു മാർട്ടിനെ അവനിലെ സ്നേഹത്തെ സംരക്ഷണത്തെ അപ്പോഴേക്കും പുറത്തു നിന്നും മാർട്ടിന്റെ വിളി വന്നിരുന്നു അത് കേൾക്കേ അവളിൽ നാണം കൊണ്ട് കവിളുകൾ ചുവന്നു വന്നു. ഉണ്ണി എന്നുള്ള രണ്ടാമത്തെ വിളിയിൽ അവൾ മാർട്ടിന്റെ മുൻപിൽ ഓടി എത്തിയിരുന്നു. എന്റെ ഉണ്ണി നിന്നോട് ഞാൻ പറഞ്ഞില്ലേ ഓടരുത് എന്ന്. അത് വിളിച്ചപ്പോ ഞാൻ…… മ്മ്മ് പോട്ടെ ഞാൻ വേഗം ഫ്രഷ് ആയി വരാം സ്റ്റീഫൻ ആണ് വിളിച്ചേ…..

മാർട്ടിൻ വേഗം ഫ്രഷ് ആയി വന്നു അപ്പോഴേക്കും ഉണ്ണിമായ റെഡി ആയി വന്നു ഒരു കുഞ്ഞ് പൊട്ടും മുടി വട്ടത്തിൽ ചുറ്റി വച്ചു ഉണ്ണി വേഗം പുറത്തേക്കു ഇറങ്ങി മാർട്ടിൻ വാതിൽ എല്ലാം അടച്ചു. ഉണ്ണിയോട് കാറിൽ കയറാൻ പറഞ്ഞു മുൻപിലെ ഡോർ ഉണ്ണിക്കു ആയി മാർട്ടിൻ തുറന്നു കൊടുത്തു. ഉണ്ണി കയറി അപ്പൊ മാർട്ടിൻ ഡോർ അടച്ചു. കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ആക്കി വണ്ടി മാർട്ടിൻ മുന്നോട്ടു എടുക്കും മുൻപേ വീടിന്റെ മുൻപിൽ ഒരു ടാക്സി വന്നു നിന്നു. അതിൽ നിന്ന് ഇറങ്ങിയാ ആളെ കണ്ടതും ഉണ്ണിമായ കാറിൽ നിന്ന് ഇറങ്ങി ഓടി. തുടരും……..