രചന – ശ്രീമിഴി
ശ്രീ…. കുഞ്ഞൻ മാമേ അതാ ശ്രീ…. ചേച്ചി അതാണ് എന്റെ ശ്രീ എന്നും പറഞ്ഞു ഉണ്ണി ശ്രീകുട്ടീടെ അടുത്തേക്ക് ഓടി…. ഉണ്ണി എന്നും പറഞ്ഞു ശ്രീകുട്ടി ഉണ്ണിയെ കെട്ടിപിടിച്ചു…. എന്നെ ഒറ്റക്ക് ആക്കി പോയില്ലേ നീ എന്നും പറഞ്ഞു കണ്ണ്നിറച്ചു നില്കുന്നവളെ ഉണ്ണിമായ കെട്ടിപിടിച്ചു കവിളിൽ മുത്തി…. ഇനി എവിടേം പോവൂലാട്ടോ എന്നും പറഞ്ഞു ശ്രീകുട്ടീടെ കണ്ണ് തുടച്ചു കൊടുത്തു ഉണ്ണി…. എന്തിനാ അവിടെ തന്നെ നില്കുന്നെ ഇങ്ങോട്ട് വായോ രണ്ടും എന്നും പറഞ്ഞു അന്ന അവരെ വീട്ടിലേക്കു വിളിച്ചു…. ശ്രീ ഇതാണ് ഇച്ചായന്റെ അനിയത്തി…. ഇച്ചായനോ 🙄…. അത് കേട്ടതും ഉണ്ണി ഒന്ന് പരുങ്ങി…. അത് മാർട്ടിഇച്ചായന്റെ അനിയത്തി…. അത് കേട്ടതും കണ്ണ്മിഴിച്ച് നില്ക്കുന്ന പെണ്ണിനെ കണ്ടപ്പോ ഉണ്ണിക്കു ചിരി വന്നു…. എന്താടി വാ ചേച്ചി വിളിക്കുന്നു എന്നും പറഞ്ഞു ഉണ്ണി ശ്രീക്കുട്ടിയുടെ കൈ പിടിച്ചു….
ഉണ്ണി നിന്നേ ഇത് ഏതാടി മാല എന്ത് ഭംഗിയാ കാണാൻ…. അത് അത് എനിക്കു ചേച്ചി തന്നതാ എന്ന് കള്ളം പറയാനാണ് അപ്പൊ അവൾക്കു തോന്നിയത്…. എന്ത് ഭംഗിയാ മോളെ…. നീ വാ ശ്രീ എന്നും പറഞ്ഞു ഉണ്ണി ശ്രീയെയും കൊണ്ട് അന്നയുടെ അടുത്തേക്ക് നടന്നു…. അതാണ് അന്നകൊച്ചേ ഉണ്ണിടെ കൂട്ടുകാരി ചെറുപ്പം മുതലേ രണ്ടും ഒന്നിച്ചു ആണ്…. അപ്പോഴേക്കും രണ്ടുപേരും അവിടെ എത്തി…. ചേച്ചി ഞാൻ പറയാറില്ലേ ശ്രീയെ എന്നും പറഞ്ഞു ഉണ്ണി ശ്രീക്കുട്ടിയെ ചേർത്ത് പിടിച്ചു…. പുറത്തു ഉള്ള ബഹളം കേൾക്കേ മാർട്ടിനും സ്റ്റീഫനും പുറത്തേക്കു ഇറങ്ങി…. ഉണ്ണി ദേ ചെകുത്താൻ…. അത് കേട്ടതും അന്നയും കുഞ്ഞനും ചിരിച്ചു….
ഉണ്ണി ശ്രീ ഒന്ന് നുള്ളി…. ഡീ വേദനിച്ചു എന്നും പറഞ്ഞു ശ്രീകുട്ടി കൈ തടവി…. ഉണ്ണിമായ ഒന്ന് ഇളിച്ചു കാണിച്ചു…. ഇത് ആരാ ശ്രീമോളോ ????…. ചേട്ടായി ഇത്രേം നാളും എവിടെ ആയിരുന്നു കാണാനേ ഇല്ലായിരുന്നല്ലോ…. ഞാനോ ഞാൻ എന്നും പറഞ്ഞു കുസൃതി ചിരിയോടെ ഉണ്ണിയെ നോക്കി താടി ഉഴിഞ്ഞു…. ഞാൻ ഒരു ടുറിൽ ആയിരുന്നു മോളെ എന്നും പറഞ്ഞു ശ്രീകുട്ടിയെ നോക്കി പുഞ്ചിരിച്ചു…. ശ്രീകാന്ത് എവിടെ നാട്ടിൽ ഉണ്ടോ…. ഉണ്ട് ചേട്ടായി വന്നിട്ട് ഉണ്ട്…. പുറത്തു നിന്നു സംസാരിക്കാതെ എല്ലാരും അകത്തോട്ടു വാ എന്നും പറഞ്ഞു കുഞ്ഞൻ അകത്തേക്കു കയറി…. മാർട്ടിനും സ്റ്റീഫനും കുഞ്ഞനും തോട്ടത്തിലെ കണക്കു നോക്കലും മറ്റും തുടങ്ങി അന്നയും മുത്തും അവരുടെ ലോകത്തും ആയി…. ഉണ്ണിയും ശ്രീക്കുട്ടിയും ഈ ഒരു മാസം കാണാത്തതിന്റെ പരിഭവവും പരാതിയും വിശേഷവും പറഞ്ഞു തീർക്കുന്ന തിരക്കിൽ ആയിരുന്നു അവരവരുടെ ലോകത്തു ആയിരുന്നു അത്കൊണ്ട് തന്നെ സമയം പോയത് അറിഞ്ഞില്ല….
ശ്രീമോളെ വരുന്നില്ലെ നീ എന്ന പുറത്തു നിന്നുള്ള ശബ്ദം കേട്ടപ്പോ ആണ് ഉണ്ണിക്കും ശ്രീക്കുട്ടിക്കും സമയം ഒരു പാട് ആയതു മനസിലായത്…. ഉണ്ണി ശ്രീയേട്ടൻ എന്നും പറഞ്ഞു ശ്രീക്കുട്ടി പുറത്തേക്കു ഇറങ്ങി കൂടെ ഉണ്ണിയും…. എന്താ ശ്രീമോളെ സമയം പാട് ആയില്ലേ നീ വരുന്നില്ലേ…. സമയം വൈകിയത് അറിഞ്ഞില്ല ഏട്ടാ…. മ്മ്മ് മാർട്ടി എവിടെ എന്നും പറഞ്ഞു ശ്രീകന്ത് അകത്തേക്കു കയറി…. ശ്രീകാന്ത്നെ കണ്ടതും മാർട്ടി അവന്റെ അടുത്തേക്ക് വന്നു കൈ പിടിച്ചു…. കുഞ്ഞേട്ടൻ പറഞ്ഞു നിങ്ങള് നിന്ന് വരുന്നുണ്ട് എന്ന് അത് കേട്ടതും പിന്നെ പെണ്ണ് നിലത്തു ഒന്നും അല്ല എന്നും പറഞ്ഞു ശ്രീയെ നോക്കി ചിരിച്ചു ശ്രീകാന്ത്…. മാർട്ടിൻ അതിന് ഒന്നും ചിരിച്ചു…. അന്നയെയും സ്റ്റീഫനെയും കണ്ടു വിശേഷങൾ പറഞ്ഞു…. ശ്രീകാന്ത് ഇറങ്ങാൻ നേരം ഉണ്ണിയെ നോക്കി ഉണ്ണീടെ കൈ പിടിച്ചു…. വരുന്നോ ഞങ്ങടെ കൂടെ…. ഉണ്ണി മാർട്ടിനെ നോക്കി അപ്പൊയപ്പോ കണ്ടു ദേഷ്യത്തോടെ നോക്കി നില്കുന്നത്….
ഉണ്ണി വേഗം കൈ വലിച്ചു ഇല്ലെന്നു പറഞ്ഞു മാർട്ടിന്റെ അടുത്തേക്ക് ചെന്നു…. എല്ലാവരോടും യാത്ര പറഞ്ഞു ശ്രീയും ശ്രീകാന്തും പോയി…. മാർട്ടിൻ ഉണ്ണിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്കു കയറിപോയി…. ഒന്നും മിണ്ടാതെ പോകുന്ന മാർട്ടിനെ കണ്ടപ്പോ കണ്ണ് നിറഞ്ഞു വന്നു കരയുന്നത് ആരും കാണാതെ ഇരിക്കാൻ ഉണ്ണി വേഗം അകത്തേക്കു കയറി പോയി…. അന്നേ നീ മുത്തിനെയും കൊണ്ട് അകത്തേക്കു പോ ഞാനും കുഞ്ഞേട്ടനും തോട്ടത്തിൽ പോയേച്ചും വരാം എന്ന് പറഞ്ഞു സ്റ്റീഫനും കുഞ്ഞനും കാറിൽ കയറി…. 🌺
ഇച്ചായ…. ജനൽ വഴി പുറത്തേക്കു നോക്കി നിൽക്കുക ആയിരുന്നു മാർട്ടിൻ ഇച്ചായ എന്ന വിളികേട്ടപ്പോ ഒന്ന് തിരിഞ്ഞു നോക്കി…. മുന്നിൽ കണ്ണ് നിറച്ചു നില്കുന്നവളെ കണ്ടപ്പോ സങ്കടം തോന്നി ഉണ്ണിയെ മാർട്ടിൻ കൈ കാട്ടി അടുത്തേക്ക് വിളിച്ചു…. നീ എന്തിനാ ഉണ്ണി കരയുന്നെ ഇച്ചായൻ എന്തിനാ ദേഷ്യം വന്നേ…. പിന്നെ കണ്ടാ ചെക്കന്മാരെല്ലാം കയ്യിൽ പിടിക്കുമ്പോ പിടിച്ചോ എന്നും പറഞ്ഞു നില്കുകയാ വേണ്ടത്…. അത് അത് പിന്നെ ശ്രീടെ ഏട്ടൻ അല്ലെ അപ്പൊ എന്റെയും ഏട്ടൻ അല്ലെ അതാ ഞാൻ…. പോട്ടെ ഇനി അതും പറഞ്ഞു കരയണ്ട നാളെ മുതൽ സ്കൂളിൽ പോണം…. നാളെയോ…. ആ നാളെ തന്നെ രാവിലെ പോയി ബുക്ക് ഒക്കെ എടുക്കണo പിന്നെ അങ്ങോട്ടു താമസം മാറണം…. ഒറ്റക്കോ ഞാൻ പോവൂല ഞാൻ…. അപ്പൊ കാണാമെ….

by