രചന – മാധവി
ഹ,, ഇത് കൊള്ളാം.. ഒരു ദിവസം വന്നു ഏതെങ്കിലും ഒരുത്തൻ വന്നു ഇവളോട് അവന്റെ വട്ടി അനിയത്തിയെ നോക്കാൻ വരണം എന്ന് പറഞ്ഞ കൊണ്ട് പോകാൻ ഇവൾക്ക് ഇക്കാലം അത്രയും ചിലവിനു കൊടുത്തത് നീയോ നിന്റെ തന്തയോ അല്ലാ .. ഈ ഞാനാ.. ” “ദേ തള്ളേ. എന്റെ വായിൽ നിന്ന് കേൾക്കാൻ നിൽക്കാതെ ഇവളെ വിടുന്നുണ്ടോ?? ” “ഹ.. നീ ഒക്കെ കുറെ പണം ഉള്ള കൂട്ടുകാരെ ഒക്കെ ആയിരിക്കും പക്ഷെ,, എന്റെ കുട്ടിയെ അങ്ങനെ ആരുടെയും അടുക്കളയിൽ പണി ചെയ്യിച്ചിട്ട് വേണ്ട ഇവിടത്തെ അനാഥ കുട്ടികൾക്ക് ചിലവിന് കൊടുക്കാൻ.. അല്ലാ,, നിന്റെ വീട്ടിൽ വേറെ ഹോം നേഴ്സ്മാർ വരില്ലാഞ്ഞിട്ടാണോ നീ ഇവളെ വിളിക്കുന്നത്,, അതോ മറ്റെന്തെങ്കിലും ഇവൾ തരാം എന്ന് പറഞ്ഞിട്ടുണ്ടോ?? ” “ഈ തള്ള എന്റെ വായിൽ നിന്ന് മാത്രം അല്ലാ എന്റെ കൈയിൽ നിന്നും മേടിച്ചു കൂടും.. ” ഇത് പറഞ്ഞത് മനസ്സിൽ ആണെന്ന് മാത്രം ഇനി ഇതും കൂടി ഈ തള്ളയുടെ മുഖത് നോക്കി പറഞ്ഞിട്ട് വേണം വേറെ പ്രശ്നം ഉണ്ടാക്കൻ.. ഇത്രയും ഒക്കെ സംഭവച്ചിട്ടും ഒന്നും മിണ്ടാതെ എങ്ങനെയാ ഈ പെണ്ണിന് നിൽക്കാൻ കഴിയുന്നത്.. അതും അവളെ പറ്റി…
ഞാൻ റൂമിൽ ഇരിക്കുകയായിരുന്നു അപ്പോള കുഞ്ഞു (ഇവിടുത്തെ ഏറ്റവും ചെറിയ കുട്ടിയാ ) വന്നു എന്റെ അടുത്തു വന്നു പറഞ്ഞ് “നന്ദഅമ്മ അവിടെ അമ്മയുടെ പേരും പറഞ്ഞ് ഒരു ചേട്ടായിയും വിമലമ്മയും തമ്മിൽ വഴക്ക് ഉണ്ടാക്കുന്നു.. ” അതു പറഞ്ഞ് കേട്ടു ഞാൻ അപ്പോൾ തന്നെ മെയിൻ ഹാളിൽ ചെന്ന് നോക്കിയപ്പോൾ രുദ്രൻ സാറും വിമലമ്മയും തമ്മിൽ വഴക്ക് ഉണ്ടാക്കുന്നു.. അവർ പറയുന്നത് കേട്ട് നിൽക്കാനേ എനിക്ക് സാധിക്കുള്ളൂ…. വിമലമമയെ എനിക്ക് എതിർക്കാൻ കഴിയില്ല.. ഞങ്ങൾ അനാഥ പെണ്ണ് കുട്ടികളുടെ അമ്മയാണ് വിമലമമ… ഇപ്പൊ ദെ അവർ എന്നെ പറ്റി പറയുന്നത് കേട്ടിട്ട് എനിക്ക് നന്നായി തിളച്ചു വരുന്നുണ്ട്.. പക്ഷെ എനിക്ക് ഒന്നും പറയാൻ പറ്റില്ല.. അതായി പോയി എന്റെ അവസ്ഥ… രുദ്രൻ സാർ പറയുന്ന പോലെ എനിക്ക് ഒന്നല്ല രണ്ടെണ്ണം വെച്ച് കൊടുക്കാൻ തോന്നുന്നുണ്ട്..
എന്റെ ശിവനെ ഇവർ പറഞ്ഞു enghotta പോകുന്നത് ഒരു പിടിയും കിട്ടുന്നില്ല.. “ദേ.. തള്ളേ എന്റെ അനിയത്തിയെ ഇവൾ നോക്കും.. അതിന് ഇനി തള്ള പറയുന്ന പോലെ ഇവളെ കെട്ടിയെ പറ്റു ഓളെങ്കിൽ അതും ഞാൻ ചെയ്യും.. ” “അതിന് ഇവൾ സമ്മതിക്കണം.. ഇനി ഇവൾക്ക് നിന്റെ സുഖം വേണമെങ്കിൽ തന്നെ ഞാൻ സമ്മതിക്കണം.. അവളുടെ കല്യാണം ഞങ്ങൾ ഉറപ്പിച്ചു വച്ചിരിക്കുവാ.. ഓരോരുതന്മാർ വന്നു ചോദിക്കുമ്പോൾ കൊടുക്കാൻ ഞാൻ ഇവിടെ കൂട്ടികൊടുത്തു നടത്തു വല്ല…. ” “വിമലമമ…….. ” എന്റെ ശബ്ദം ഇടറി ഞാൻ വിളിച്ചു അതു കേട്ടിട്ട് പോലും ആ സ്ത്രീയിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല… പക്ഷെ അതു കേട്ടിട്ട് രുദ്രൻ സാർ നന്നായി ദേഷ്യപെട്ടു.. “നന്ദ,, താൻ ഇപ്പോൾ തന്നെ എന്റെ കൂടെ വരണം.. അവൾ,, ശിവ പെട്ടെന്നു വയലന്റ് ആയി.. അതാ ഞാൻ തന്നെ വന്നു വിളിച്ചത്… തന്നെ ഞാൻ ഇവിടെ തിരിച്ചു കൊണ്ട് വിടാം രാത്രി ആകുന്നതിനു മുൻപ്.. plz ” “സാർ.. ഞാൻ വരാം ” അതു ഞാൻ പറഞ്ഞത് വിമലമ്മയുടെ മുഖത്തു നോക്കിയാണ് അവർ എന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്…
അതും പറഞ്ഞു ഞാൻ സാർന്റെ കൂടെ പോയി.. ഞാൻ കാറിൽ കയറുന്നതിനു മുൻപ് തിരിഞ്ഞു നോക്കി ഇനി ഒരിക്കലും അളകനന്ദ ഈ പാടി ചവിട്ടില്ല.. അതു എല്ലാം എന്റെ ലീലാമ്മ നോക്കി നിന്ന് എന്നെ കണ്ണു കൊണ്ട് അനുഗ്രഹിച്ചു വിട്ടു… ഇനി ഞാൻ എന്നെ പറ്റി പറയാം.. ഞാൻ അളകനന്ദ.. തുമ്പ് വാല് ഒന്നും ഇല്ല.. ഞാൻ ജനിച്ചപ്പോൾ തന്നെ എന്നെ ജനിച്ചവർക്ക് തോന്നി കാണണം ഞാൻ ഒരു ഭാരം ആണെന്ന് അതു കൊണ്ട് എന്നെ അനാഥലയത്തിൽ കൊണ്ട് വിട്ടു.. സ്നേഹാലയം… അതാ ഞങ്ങൾളുടെ വീടിന്റെ പേര്.. ഒരു പാട് ചേച്ചിമാറും അനിയത്തിമാരും ഉണ്ടായിരുന്നു.. ഞാൻ bsc നഴ്സിംഗ് പഠിച്ചു… പിന്നെ ഇവിടെ വന്നു.. ഇവിടെ വന്നപ്പോൾ ആണ് രുദ്രൻ സാർന്റെ അനിയത്തിയെ നോക്കാൻ ഒരു ഹോം നഴ്സിനെ ആവശ്യം വന്നത്.. ഞാൻ പോയി.. ഒരാഴ്ച ആയുള്ളൂ ഞാൻ പോയിട്ട്.. അപ്പോഴേക്കും വിമലമ്മ എന്നെ വിളിച്ചു തിരിച്ചു വരാൻ പറഞ്ഞു.. ചെന്ന എന്നോട് പറയുന്നത് എന്റെ കല്യാണം ഉറപ്പിച്ചു എന്നാണ്.. എങ്ങനെ ഇവിടെ നിന്ന് രെക്ഷ പെടും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ദൈവത്തിന്റെ സ്ഥാനത് സാർ വന്നത്..
പിന്നെ ഒന്നും ആലോചിച്ചില്ല.. അങ്ങ് പോന്നു.. സാറിന്റെ കൂടെ കാറിൽ ഇരിക്കുമ്പോഴും എന്റെ നെഞ്ചിൽ കനൽ എരിയുകയായിരുന്നു… സാറിനോട് എല്ലാം തുറന്നു പറഞ്ഞലോ. വേണ്ട അതിന്റെ പേരിൽ ഇനി സാറിന് ഒരു പ്രശ്നവും വേണ്ട.. ഒരുപാട് ഇപ്പോ തന്നെ അദ്ദേഹം വേദനിക്കുന്നുണ്ട്.. സ്വന്തം അനിയത്തിയെ കുറച്ചു ഓർത്തു… ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ അവിടെതെ കുട്ടി.. അതായത് സാറിന്റെ അനിയത്തി ശിവഗാമി ഒരു മുറിയിൽ ചങ്ങലക്ക് ഇട്ട അവസ്ഥയായിരുന്നു.. ഞാൻ ആദ്യം ആ മുറിയിൽ കയറിയപ്പോൾ…. ഒരു കട്ടിൽ… അടുത്ത് ഒരു ജനലിൽ പിടിച്ചു ഒരു കുട്ടി തിരിഞ്ഞു നിൽക്കുന്നു.. തലമുടിയൊക്കെ അരയുടെ അത്രയും ഉണ്ട്.. പക്ഷെ ചെമ്പിച് ആകെ വൃത്തികെട്ട രീതിയിൽ ആയിരുന്നു….. “ശിവ… മോളെ തിരിഞ്ഞു നോക്കിയേ ഇത് ആരാ എന്ന്… മോളോട് കൂട്ടു കൂടാൻ വന്ന ചേച്ചിയ…” അതു പറയുമ്പോൾ ആ അമ്മയുടെ വാക്കുകൾ.. കണ്ണീർനാൾ മുങ്ങി.. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു….
ഞാൻ മുന്നോട്ട് ആഞ്ഞു ആ കുട്ടിയുടെ അടുത്തേക്ക് പോകാൻ നേരം… അമ്മ കൈ എന്റെ മുമ്പിൽ വച്ചു പോകേണ്ട എന്ന് പറഞ്ഞു… അറിയില്ലതാവരെ കണ്ടാൽ അവൾ ഉപദ്രവിക്കും എന്ന്… അതുകൊണ്ട് ഞാൻ അവിടെ തന്നെ നിന്നു… പിന്നെ അമ്മ… അവളെ ഒന്നുകൂടി വിളിച്ചു അപ്പോൾ ആ കുട്ടി തിരിഞ്ഞു… ആ മുഖം ഒന്ന് നോക്കി കാണാനേ എനിക്ക് ശേഷി ഉണ്ടായിരുന്നുള്ളു… ആര് കണ്ടാലും ഒന്ന് മുഖം വെട്ടിക്കും… അത്രയും പേടിപെടുത്തുന്ന രീതിയിൽ ആയിരുന്നു… കണ്ണുകൾ കുഴിയിൽ ആയി.. കണ്ണിന് ചുറ്റും കറുപ്പ് ബാധിച്ചു… കവിൾ എല്ലാം ഒട്ടി… കഴുത്തിലെ എല്ല് എല്ലാം തെളിഞ്ഞു കാണാം… ചുണ്ടുകൾ വരണ്ട… നിറം ഇല്ലാതെ.. ഇട്ടിരിക്കുന്ന ഡ്രസ്സ് പോലും.. എത്ര നാൾ ആയത് ആണെന്ന് പറയാൻ കഴിയില്ലയിരുന്നു.. അത്രയും… മുഷിഞ്ഞ രീതിയിൽ ആയിരുന്നു… അമ്മ ശിവയെ കണ്ടപ്പോൾ തന്നെ കണ്ണും തുടച്ചു മുറിയിൽ നിന്ന് ഇറങ്ങി പോയി… ഒരു നേഴ്സ് അല്ലെ എനിക്ക് അങ്ങനെ പോകാൻ കഴിയില്ലല്ലോ… അതുകൊണ്ട് ഞാൻ കുറച്ചു നേരം ആ മുറിയിൽ നിന്നു…
മുറിയിൽ ആകെ ആ ഒരു കട്ടിലെ ഒള്ളു.. മുറിയോട് ചേർന്ന് ഒരു ബാത്രൂം.. അത്രയും മാത്രം.. “ശിവ… മോളെ… ” ഞാൻ ആ കുട്ടിയെ വിളിച്ചു.. ആദ്യം എന്നെ ദയനീയമായി നോക്കിയ ആ കുട്ടി…പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടി അടുത്തു… എന്നെ കൊല്ലാൻ വരുന്ന പോലെ… ഞാൻ പേടിച്ചു പുറകിലോട്ട് ആഞ്ഞു… പക്ഷെ എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആ കുട്ടി വീണു…. അവൾ അവിടെ തന്നെ അനങ്ങതെ കിടന്നു.. അപ്പോൾ ഞാൻ അവളുടെ കാലുകൾ ശ്രീദിക്കുന്നെ… കാലുകൾ എടുത്താൽ പൊങ്ങില്ലതാ ചങ്ങല… അതിട്ടു അവളുടെ കാലുകൾ മുറിഞ്ഞുട്ടുണ്ട്… ഞാൻ അവളെ എഴുന്നേൽപ്പിക്കാൻ മുന്നോട്ടു പോയപ്പോൾ തന്നെ എന്റെ കൈയിൽ ഒരാൾ പിടിച്ചു റൂമിന് വെളിയിൽ കൊണ്ട് വന്നു… നോക്കിയപ്പോൾ രുദ്രൻ സാർ…. സാർ എന്റെ കൈയിൽ നിന്ന് പിടി വിട്ട് എന്നോട് ഹാളിലേക്ക് വരാൻ പറഞ്ഞു…
ഞാൻ സാറിന്റെ പുറകെ ഹാളിലേക്ക് പോയി… അവിടെ അച്ഛനും അമ്മയും ഇരിക്കുന്നുണ്ടയിരുന്നു… അവരുടെ ഒക്കെ മുഖം കണ്ടാൽ അറിയാം ഒരുപാട് നാളായി അവർ ചിരിച്ചിട്ട് ഇല്ല എന്ന്…. ഒരുപാട് പണത്തിൽ അല്ല സന്തോഷം എന്ന് അന്ന് എനിക്ക് മനസിലായി… “മോൾ ഇവിടെ ഇരിക്ക്… “-(അമ്മ ) ഞാൻ അവിടെതെ സെറ്റിയിൽ ഇരുന്നു… “മോളുടെ.. പേര് അളകനന്ദ… എന്ന് അല്ലെ?? “-(അമ്മ ) “മ്മ്മ്… അതെ… ” “വീട്ടിൽ.. ആരൊക്കെ ഉണ്ട്…?? എവിടാ വീട്?? “-(അമ്മ ) “വീട് ഇവിടെ അടുത്ത… വീട്ടിൽ… രണ്ട് അമ്മമാരും.. കുറെ കുഞ്ഞേച്ചിമാരും.. അനിയത്തിമാരും ഉണ്ട്… ” അത് പറയുമ്പോൾ എന്റെ ശബ്ദം വളരെ നേർത്തു ഇരുന്നു… “മോൾ…. “-(അമ്മ ) “ഞാൻ ഇവിടെ അടുത്തുള്ള ഒരു അനാഥലയം… ഉണ്ട്.. സ്നേഹാലയം അവിടെതെ കുട്ടി ഉണ്ട്.. ” അതു പറഞ്ഞപ്പോൾ അമ്മയുടെയും അച്ഛന്റെയും മുഖത്തു എന്നോട് ഉള്ള സഹദപം ഞാൻ കണ്ട്.. സാറിന്റെ മുഖത്തു… ഞാൻ അതിന് മറുപടി എന്നോണം പുഞ്ചിരിച്ചു..
“അമ്മേ.. ശിവക്ക്… ” അതുപറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ അമ്മയെ അമ്മ എന്ന് വിളിച്ച കാര്യം ഓർത്തത്.. “സോറി.. എനിക്ക് എങ്ങിനെ വിളിക്കേണ്ടത് എന്ന് അറിയാതെ വിളിച്ചതാ… ” “സാരമില്ല.. മോൾ അമ്മ എന്ന് തന്നെ വിളിച്ചോ.. മോളുടെ പ്രായം ഉണ്ട് ശിവക്കും… ഇദ്ദേഹതെ അച്ഛാ എന്നും വിളിച്ചോ ” “മ്മ്.. ” “അവളെ.. എഞ്ചിനീയറിംഗ് പഠിക്കാൻ ബാംഗ്ലൂർ വിട്ടതാണ്… പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെ….. ” അതും പറഞ്ഞു അമ്മ കരഞ്ഞു… എന്റെ കണ്ണും നിറഞ്ഞു… “അമ്മേ… “-(സാർ ) അതു ഒരു ശാസനയുടെ ശബ്ദം ആയിരുന്നു.. ഞാൻ അമ്മയുടെ കൈയിൽ പിടിച്ചു… അമ്മ അപ്പോൾ തന്നെ കണ്ണു തുടച്ചു.. എന്നെ നോക്കി പുഞ്ചിരിച്ചു.. ഞാനും പുഞ്ചിരിച്ചു… “തനിക്.. എല്ലാ ദിവസവും വന്നു പോകണോ?? “-(സാർ ) “വേണ്ട… ഞാൻ ആഴ്ചയിൽ ഒരിക്കെ പൊക്കോളാം.. ” “ഞങ്ങൾക്ക് അവളെ പഴയപോലെ തിരിച്ചു വേണം എന്ന് ഞാൻ പറയുന്നില്ല.. പക്ഷെ അവൾ ഞങ്ങളെ എങ്കിലും തിരിച്ചു അറിയണം അത്ര മാത്രം… “-(സാർ ) അതു പറയുമ്പോൾ സാറിന്റെ കണ്ണിൽ ഒരു നീർതിളക്കം ഞാൻ കണ്ടു..
അമ്മ സാരി തലപ്പു കൊണ്ട് കണ്ണ് തുടച്ചു.. അച്ഛനും നിശബ്ദമായി കരയുകയയായിരുന്നു… “മോളെ.. ലാസ്റ്റ് ഇയർ.. അവളുടെ കോളേജൽ നിന്ന് വിളിച്ചു അവളെ കൊണ്ട് പോകാൻ പറഞ്ഞു.. ഞങ്ങൾ അവിടെ നിന്ന് അവളെ കൊണ്ട് വരുമ്പോൾ തൊട്ട് അവൾ ഒന്നും മിണ്ടിയിട്ട് ഇല്ല.. ഇപ്പോളും അങ്ങനെ തന്നെ… ആര് അടുത്ത് ചെന്നാലും ഉപദ്രവിക്കും.. “-(അച്ഛൻ ) “മ്മ്മ്… ” ഞാൻ എല്ലാം മൂളി കൊണ്ട് കേട്ടു… “നന്ദ… വീട് എത്തി… ” സാറിന്റെ ആ വാക്കുകൾ കേട്ടാണ്.. ഞാൻ സ്വൊബോധത്തിലേക്ക് വന്നത്.. കാർ.. അമ്പാട്ട് എന്ന് എഴുതിയ രണ്ട് നില വീടിന്റെ മുമ്പിൽ നിന്നു.. അകത്തു നിന്നും അമ്മ.. കാറിന്റെ ശബ്ദം കേട്ടിട്ട് മുന്പിലേക്ക് വന്ന് നിന്നു.. ഞാൻ കാറിൽ നിന്നും ഇറങ്ങി.. എന്നെ കണ്ടപ്പോഴേക്കും.. അമ്മ പുഞ്ചിരിച്ചു ആ ചിരിക്ക് ഞാൻ പോകുമ്പോൾ ഉള്ള അത്രയും തെളിച്ചം ഇല്ലായിരുന്നു..
അച്ഛനും എന്നെ കണ്ട് ചിരിച്ചു… ഞാനും അവരെ കണ്ട് പുഞ്ചിരിച്ചു… “വസുന്ധര മോളെ അകത്തു കൂട്ടി കൊണ്ട് പോയെ.. ഇങ്ങനെ രണ്ടു പേരും കൂടി ചിരിച്ചു കളിക്കാതെ… ” അമ്മ എന്നെ വിളിച്ചോണ്ട് അകത്തു പോയി.. “മോൾ ഇവിടെ ഇരി.. അമ്മ പോയി ചായ എടുത്തിട്ട് വരാം.. ” “വേണ്ട അമ്മേ.. ഞാൻ ആമിനെ.. (ശിവ ) കണ്ടിട്ട് വരാം… ” “മോളെ ശിവയെ കുറച്ചു കഴിഞ്ഞു കാണാം.. ” “അതെന്താ.. സാർ പറഞ്ഞിരുന്നു… ഞാൻ കണ്ടിട്ട് വരാം.. ” ഞാൻ അതും പറഞ്ഞു അവളുടെ മുറിയിലേക്ക് പോയി… മുറി തുറന്നു … ആമിയെ കണ്ടു ഞാൻ ഞെട്ടി… വീഴാതെ ഇരിക്കാൻ.. വാതിലിൽ ചാരി പിടിച്ചു നിന്നു.. (തുടരും)

by