രചന – ആർദ്ര അമ്മു
രാവിലെ സ്ഥിരം സമയം ആയപ്പോൾ ശ്രീ ഉറക്കം വിട്ട് കണ്ണ് തുറന്നു. തന്നെ ചുറ്റിപിടിച്ചു കിടക്കുന്ന ഋഷിയെ അവൾ നോക്കി. അവന്റെ നെഞ്ചിൽ താടി കുത്തി അവൾ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു. നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ നെറ്റിയിൽ വീണ് കിടന്ന മുടി ഒതുക്കി അവന്റെ നെറ്റിയിൽ ചുംബിച്ചു. അവനെ ഉണർത്താതെ പതിയെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് കയറി. അവൾ കുളിച്ചു ഒരു ചുരിദാറും ഇട്ട് പുറത്തേക്കിറങ്ങിയപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു. അവൾ പതിയെ മുടിയിൽ കെട്ടി വെച്ച ടവൽ അഴിച്ച് തല തുവർത്തി. നനഞ്ഞ മുടി കെട്ടിവെക്കാതെ അഴിച്ചിട്ടു. നെറ്റിയിൽ ഒരു ചെറിയ പൊട്ടും നെറുകയിൽ സിന്ദൂരവും അണിഞ്ഞവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി മുറി വിട്ട് പുറത്തിറങ്ങി. അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ലക്ഷ്മി ദോശ ചുടുകയായിരുന്നു. അമ്മേ………….. അവളുടെ വിളി കേട്ട് ലക്ഷ്മി തിരിഞ്ഞു നോക്കി. ആഹ് മോളെഴുന്നേറ്റോ?????? കുറച്ചു നേരം കൂടി കിടക്കമായിരുന്നല്ലോ????? ഏയ് ദിവസവും ഈ സമയത്ത് എഴുന്നേൽക്കുന്നത് കൊണ്ട് ഇപ്പൊ ശീലമായി. ഇനി കിടന്നാലും ഉറങ്ങാൻ പറ്റില്ല.
മോൾ രാവിലെ തന്നെ കുളിച്ചോ????? മ്മ്മ്മ്മ്……… എനിക്കിതൊക്കെ ശീലാ. അവൾ ചിരിയോടെ പറഞ്ഞു. ഋഷി എഴുന്നേറ്റിട്ടില്ലല്ലേ?????? ഇല്ലമ്മേ നല്ല ഉറക്കമാ. ഞാനെന്താ അമ്മേ ചെയ്യേണ്ടത്??????? ഒന്നും ചെയ്യണ്ട ഇവിടെ ഇപ്പൊ എനിക്ക് ചെയ്യാനുള്ള പണിയെ ഉള്ളൂ. ലക്ഷ്മി അവളോടായി പറഞ്ഞു. അത് വേണ്ട ഞാൻ കൂടി സഹായിക്കാം. ബ്രേക്ക്ഫാസ്റ്റിന് ദോശയല്ലേ അപ്പൊ ഞാൻ ചട്നി ഉണ്ടാക്കാം. ഓഹ് ശരി. അവൾ ഫ്രിഡ്ജിൽ നിന്നൊരു തേങ്ങാമുറി എടുത്ത് ചിരവാൻ തുടങ്ങി. വൈഷ്ണവി എഴുന്നേറ്റില്ലേ അമ്മേ????? അവൾ ലക്ഷ്മിയോട് ചോദിച്ചു. ഇല്ല മോളെ വിച്ചു മോൾ സാധാരണ എഴുന്നേൽക്കുന്ന സമയം ആവുന്നതേ ഉള്ളൂ. പിന്നെ ഓരോന്ന് പറഞ്ഞവർ ജോലി തുടർന്നു. മോളെ ശ്രീക്കുട്ടി നീയിത് കൊണ്ടുപോയി കൊടുത്ത് ഋഷിയെ എഴുന്നേൽപ്പിക്കാൻ നോക്ക് എഴുന്നേൽക്കുമ്പോൾ തന്നെ ചായ കിട്ടിയില്ലെങ്കിൽ അവനീ വീട് തിരിച്ചു വെക്കും. ഒരു കപ്പ് ചായ അവളുടെ കയ്യിൽ ഏൽപ്പിച്ചവർ പറഞ്ഞു. അവൾ ചിരിയോടെ ചായയുമായി മുകളിലേക്ക് നടന്നു.
അവൾ സ്റ്റെയറിന്റെ അടുത്തെത്തിയപ്പോൾ കണ്ടു ഉറക്കപിച്ചിൽ കണ്ണും തിരുമി പുറത്തേക്കിറങ്ങുന്ന വൈഷ്ണവിയെയും മനുവിനെയും. ഗുഡ് മോർണിംഗ് വിച്ചൂ ഗുഡ് മോർണിംഗ് മനുവേട്ടാ….. അവൾ അവരെ വിഷ് ചെയ്തു. ഗുഡ് മോർണിംഗ് ശ്രീക്കുട്ടി. അവർ ഒരുമിച്ച് തിരികെ വിഷ് ചെയ്തു. ആഹാ രാവിലെ കുളിച്ചു സുന്ദരി ആയല്ലോ…….. അല്ല ഇതെങ്ങോട്ടാ ചായയുമായി????? മനു അവളോട് ചോദിച്ചു. ഋഷിയെട്ടന് കൊടുക്കാൻ. അവൾ ഉത്തരം കൊടുത്തു. കണ്ടോടി കണ്ടോ ഇതാണ് ഉത്തമ ഭാര്യ കണ്ടു പഠിക്ക്. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായില്ലേ ഇന്നേവരെ രാവിലെ കുളിച്ചു സുന്ദരിയായി എനിക്കൊരു ചായ കൊണ്ടുവന്നു തന്നിട്ടുണ്ടോ നീ???? മനു വൈഷ്ണവിയെ നോക്കി ചോദിച്ചു. ഓഹ് പിന്നെ രാവിലെ എഴുന്നേറ്റു കുളിച്ചു ചായയും തന്ന് എഴുന്നേൽപ്പിക്കാൻ പറ്റിയ ഒരു മുതൽ…… വൈഷ്ണവി അവനെ പുച്ഛിച്ചു. എന്റെ മനുവേട്ടാ വിച്ചൂന് ഇതൊന്നും ശീലം ഉണ്ടാവില്ല കുറച്ചു നാൾ കഴിയുമ്പോൾ ശരിയായിക്കോളും. ശ്രീ അവനോടായി പറഞ്ഞു.
ഒലക്ക കല്യാണ പിറ്റേന്ന് ഉച്ചക്ക് 12 മണിക്ക് എഴുന്നേറ്റു ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒരുമിച്ച് കഴിച്ച ഉത്തമ കുടുംബിനി ആണീ നിൽക്കുന്നത്. മനു അവളെ തിരിച്ചു പുച്ഛിച്ചു. നീ പോടാ കാട്ടുകോഴി……. കാട്ടുകോഴി നിന്റെ അപ്പൻ റൗഡി വാസു. ദേ അച്ഛന് വിളിച്ചാലുണ്ടല്ലോ???? അവൾ അവന് നേരെ കൈ ചൂണ്ടി. ഞാൻ ഇനിയും പറയും നിന്റെ അച്ഛൻ റൗഡി വാസു റൗഡി വാസു റൗഡി വാസു. മനു കത്തിക്കയറി. ഓഹ് ഒന്ന് നിർത്തുന്നുണ്ടോ….. നാണമില്ലല്ലോ കൊച്ചു പിള്ളേരെ പോലെ നിന്ന് തല്ല് കൂടാൻ പോയെ പോയെ രണ്ടും പോയെ……… ശ്രീ അവരെ രണ്ടു വഴിക്ക് പറഞ്ഞു വിട്ടു മുറിയിലേക്ക് നടന്നു. അവൾ റൂമിൽ ചെല്ലുമ്പോൾ ഋഷി അപ്പോഴും ഉറക്കം എഴുന്നേറ്റിരുന്നില്ല. ഋഷിയേട്ടാ………. ഋഷിയേട്ടാ…….. അവൾ അവനെ തട്ടി വിളിച്ചു. അവൻ ചിണുങ്ങി തിരിഞ്ഞു കിടന്നു. ഋഷിയേട്ടാ എഴുന്നേറ്റേ സമയം ഒരുപാടായി…. കുറച്ചു നേരം കൂടി കിടക്കട്ടെ നന്ദൂ…… പറ്റില്ല പറ്റില്ല ഇപ്പൊ തന്നെ നേരം വൈകി എഴുന്നേറ്റേ……. അവൾ അവനെ വീണ്ടും കുലുക്കി വിളിച്ചു.
ഈ പെണ്ണ്…………….. അവൻ പുതപ്പ് മാറ്റി എഴുന്നേറ്റിരുന്നു. മ്മ്മ്മ് എഴുന്നേറ്റു ഇനി ചായ താ. അവൾ കൈനീട്ടി. ഏ പല്ല് തേക്കാതെയോ?????? അതിനി കുടിച്ചിട്ട് തേക്കാം. ഛീ….. പോയി പല്ല് തേച്ചിട്ട് വാ അപ്പൊ ചായ തരാം. എടി ഞാനെന്നും ചായ കുടിച്ചിട്ടാ പല്ല് തേക്കാറ്. ഇനി അങ്ങനെ പാടില്ല പോയെ പോയി പല്ല് തേച്ചേ……….. അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കേറ്റി. ഇതിന് മുതലും പലിശയും ചേർത്തു ഞാൻ തരാട്ടോ…….. അവൻ ബാത്‌റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു. ആയിക്കോട്ടെ പ്രഭോ…….. അവൾ തിരിച്ചു പറഞ്ഞു. അവൻ പല്ല് തേച്ചു പുറത്തിറങ്ങിയപ്പോൾ അവൾ അവന് ചായ കൊടുത്തു. അവൻ ചായകുടിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അഭിയുടെ കാൾ വന്നത്. ജിത്തുവാ വിളിക്കുന്നത്…….. അവളോട് പറഞ്ഞവൻ കാൾ അറ്റൻഡ് ചെയ്തു. എന്താടാ??????? ഫോൺ എടുത്തതും ഋഷി പറഞ്ഞു. ഒന്നുല്ലളിയാ എന്റെ പെങ്ങൾ ബാക്കിയുണ്ടോ എന്നറിയാൻ വിളിച്ചതാ. അഭി കുസൃതി ചിരിയോടെ പറഞ്ഞു.
ഇല്ലെടാ ഞാനവളെ പുഴുങ്ങി തിന്ന്. രാവിലെ മനുഷ്യന്റെ മൂഡ് കളയാനായിട്ട് വിളിച്ചോണം. അവൻ ദേഷ്യപ്പെട്ടു. ഓഹ് നമ്മളായിട്ട് നിന്റെ മൂഡ് കളയുന്നില്ല നീ ഫോൺ ശ്രീക്കുട്ടിക്ക് കൊടുക്ക്. ഇന്നാ നീ നിന്റെ പുന്നാര ആങ്ങളയോട് സംസാരിച്ചിരിക്ക് അപ്പോഴേക്കും ഞാൻ ഫ്രഷായി വരാം. അവൻ അവളുടെ കയ്യിൽ ഫോൺ കൊടുത്ത് എഴുന്നേറ്റു പോയി. ഹലോ അഭിയേട്ടാ……… എന്തോ………… സുഖല്ലേ??????? സുഖം. നിനക്കോ????? സുഖാണേട്ടാ………… എല്ലാവരും എന്തെടുക്കുവാ?????? എല്ലാരും ഇവിടെ ഉണ്ട്……….. പിന്നെ അവരുടെ സംസാരം നീണ്ടു പോയി. ഋഷി കുളിച്ചിറങ്ങിയപ്പോൾ അവൾ സംസാരിച്ചു കഴിഞ്ഞിരുന്നു. ഒരു ഷോർട്സും ഇട്ട് ബനിയൻ ഇടാതെ കഴുത്തിലൂടെ ടവലും ഇട്ട് തല തുവർത്തി വരുന്ന അവനെ കണ്ടവൾ കണ്ണ് മിഴിച്ചു നിന്നു. അവളുടെ നിൽപ്പ് കണ്ടവന് ചിരി പൊട്ടി. എന്താണ് ഭാര്യേ ഇങ്ങനെ നോക്കുന്നത്???? അവളോട് ചേർന്ന് നിന്നവൻ ചോദിച്ചു. ഒന്നുല്ല……….. നോട്ടം മാറ്റി അവൾ പറഞ്ഞു. ഒന്നുല്ലേ???????? കുസൃതിയോടെ അവൻ ചോദിച്ചു.
ഇല്ല. ഓഹോ…… എന്നാലേ എന്റെ തലയൊന്ന് തുവർത്തി തന്നെ. ഏ ????????? അവൾ കണ്ണ് മിഴിച്ചു ചോദിച്ചു. കേട്ടില്ലേ എന്റെ തല തുവർത്തി തന്നേന്ന്……. അവൻ വീണ്ടും പറഞ്ഞു. അത് ഋഷിയേട്ടന് തന്നെ ചെയ്താൽ പോരെ?????? പറ്റില്ല എനിക്കെന്റെ ഭാര്യ ചെയ്തു തരുന്നതാ ഇഷ്ടം. വേഗം തുവർത്തി താടി അല്ലെങ്കിൽ തലയിൽ വെള്ളം താഴ്ന്നെനിക്ക് പനി പിടിക്കും. അവൾ അവനെ കൂർപ്പിച്ചു നോക്കികൊണ്ട് ടവൽ വാങ്ങി. ഏന്തി വലിഞ്ഞവന്റെ തല തുവർത്താൻ തുടങ്ങി. അവൻ അത് കണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റി പൊക്കിയെടുത്തു. ഏയ് ഋഷിയേട്ടാ എന്തായിത് താഴെ നിർത്ത്. അവൾ അവന്റെ കയ്യിൽ നിന്ന് കുതറി. പിടയ്ക്കാതെടി നീ തുവർത്തി കഴിയുമ്പോൾ ഞാൻ താഴെ ഇറക്കിക്കോളാം. അവൻ പറഞ്ഞതും അവൾ നല്ല കുട്ടിയായി അവന്റെ തല തുവർത്തി കൊടുത്തു. അത് കഴിഞ്ഞപ്പോൾ അവൻ അവളെ നിലത്തിറക്കി കവിളിൽ ഒരുമ്മ കൊടുത്തു ബനിയൻ എടുത്തിട്ട് അവളുടെ കൈ പിടിച്ചു താഴേക്കിറങ്ങി.
അവർ ചെല്ലുമ്പോൾ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ സ്ഥാനം പിടിച്ചിരുന്നു. ആഹ് വന്നല്ലോ ഞങ്ങൾ നിങ്ങളെ നോക്കി ഇരിക്കുവായിരുന്നു. വിശ്വൻ അവരോടായി പറഞ്ഞു. ഋഷി ചിരിച്ചുകൊണ്ട് ചെയറിൽ ഇരുന്നു. വാ മോളെ വന്നിരിക്ക്. വിശ്വൻ അവളെ വിളിച്ചു. അപ്പൊ അമ്മ??? ഞാനും ഇരിക്കുന്നുണ്ട് ശ്രീക്കുട്ടി. ലക്ഷ്മി അവൾക്ക് മറുപടി നൽകി. അവൾ ചിരിച്ചു ഋഷിയുടെ അരികിലായി ഇരുന്നു. ലക്ഷ്മി അവൾക്ക് വിളമ്പി കൊടുത്തു. അവൾ തിരിച്ചു ലക്ഷ്മിക്കും വിളമ്പി. ഓരോരോ കാര്യങ്ങൾ പറഞ്ഞവർ പതിയെ കഴിക്കാൻ തുടങ്ങി. ഋഷി ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു നീ മോളെയും കൂട്ടി ക്ഷേത്രത്തിൽ പോവണം. ലക്ഷ്മി അവനോട് പറഞ്ഞു. ശരിയമ്മേ………. അവർക്ക് മറുപടി കൊടുത്തവൻ കൈ കഴുകാൻ എഴുന്നേറ്റു പോയി.
ക്ഷേത്രത്തിൽ പോവാനായി ശ്രീ ഒരുങ്ങി വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ഋഷി. റോയൽ ബ്ലൂ കളർ ഷർട്ടും അതിന് ചേർന്ന മുണ്ടും ഉടുത്തവൻ അവളെയും നോക്കി നിന്നു. ഇവളിത് എവിടെ പോയി കിടക്കുവാ????? ഈർഷ്യയോടെ അവൻ സ്റ്റെയറിലേക്ക് നോക്കി. അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എല്ലാം ഒരുങ്ങാൻ നിന്നാൽ പിന്നെ രണ്ടു മണിക്കൂർ കഴിയാതെ വരില്ല. മനു അവനോട് പറഞ്ഞു. എല്ലാ പെണ്ണുങ്ങളും അങ്ങനെ ഒന്നുമല്ല പ്രേത്യേകിച്ചു ഏട്ടത്തി. ഋതു അവരെ നോക്കി പറഞ്ഞു. ഓഹ് ഏട്ടത്തിയെ പറഞ്ഞപ്പോ അവൾക്ക് പിടിച്ചില്ല. മനു അവളെ നോക്കി പുച്ഛം വിതറി. അതേ എന്റെ ഏട്ടത്തിയെ പറഞ്ഞാൽ എനിക്ക് പിടിക്കില്ല. അവൾ കേറുവോടെ പറഞ്ഞു. ദേ വന്നല്ലോ എന്റെ ഏട്ടത്തി. അവൾ അവനെ നോക്കി സ്റ്റെയറിലേക്ക് ചൂണ്ടി പറഞ്ഞു. അത് കേട്ട് ഋഷി അങ്ങോട്ട് നോക്കി. അവന് മാച്ചായ റോയൽ ബ്ലൂ കളർ സെറ്റ് സാരിയും ഉടുത്തു വരുന്ന അവളെ കണ്ടവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു പോവാം. അവന്റെ അരികിൽ എത്തിയവൾ ചോദിച്ചു. മ്മ്മ്മ്………. അവളെ നോക്കി തലയാട്ടി അവൻ പുറത്തേക്കിറങ്ങി. മനുവേട്ടാ ഋതുകുട്ടാ ഞങ്ങൾ പോയിട്ട് വരാട്ടോ. അവൾ അവരോടു യാത്ര പറഞ്ഞു മുറ്റത്തു നിൽക്കുന്ന ഋഷിയുടെ അടുത്തെത്തി.
യാത്ര പറഞ്ഞു കഴിഞ്ഞോ????? അവൻ ചോദിച്ചു. മ്മ്മ്മ്…….. എന്നാ വാ പോവാം. അവളുടെ കയ്യിൽ പിടിച്ചവൻ മുന്നോട്ട് നടന്നു. അപ്പൊ ബൈക്ക് എടുക്കുന്നില്ലേ???? അവൾ സംശയത്തോടെ ചോദിച്ചു. ഇല്ല നമുക്ക് നടന്നു പോവാം ഇവിടെ അടുത്തല്ലേ????? അവൻ പറഞ്ഞതും അവൾ ചിരിയോടെ തലയാട്ടി അവന്റെ കയ്യിൽ കോർത്തു പിടിച്ചു നടന്നു. ക്ഷേത്രത്തിൽ എത്തുന്നത് വരെ അവൾ അവന്റെ കയ്യിൽ നിന്ന് കൈ വിടുവിച്ചില്ല. അവളുടെ പിറന്നാളിന് അവർ പോയ കൃഷ്ണന്റെ അമ്പലത്തിലേക്കാണ് അവർ പോയത്. അവളുടെ ഒപ്പം അവനും അകത്ത് കയറി തൊഴുതു. പ്രസാദം വാങ്ങി അവൾ അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു. തൊഴുതു കഴിഞ്ഞവർ തിരിച്ചു വീട്ടിലേക്ക് നടന്നു. നന്ദൂ………. മ്മ്മ്മ്……….. അന്ന് നിന്റെ പിറന്നാളിന് എല്ലാവരും കൂടി ക്ഷേത്രത്തിൽ വന്നത് ഓർക്കുന്നുണ്ടോ????? എനിക്ക് മറവിയുടെ അസുഖം ഒന്നുമില്ല ഇത്ര പെട്ടന്ന് മറക്കാൻ. ഓഹ് അതല്ല പൊട്ടി. പിന്നെ????? അന്ന് ഞാൻ ക്ഷേത്രത്തിൽ കയറിയില്ലല്ലോ. അതേ ഞാൻ ചോദിച്ചപ്പോൾ എന്തോ കാര്യം ചെയ്തു തീർക്കാനുണ്ട് അത് കഴിഞ്ഞേ ആ നടയിൽ ചെന്ന് നിൽക്കൂ എന്നല്ലേ പറഞ്ഞത്. ആഹ്. എന്നിട്ടാ കാര്യം ചെയ്തു തീർത്തൊ???? തീർത്തല്ലോ അത് കൊണ്ടല്ലേ ഇന്ന് പോയത്. അവൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു.
എന്തായിരുന്നു ആ കാര്യം????? അവൾ നടത്തം നിർത്തി അവനെ നോക്കി ചോദിച്ചു. ദേ ഇതായിരുന്നു ആ കാര്യം. അവളുടെ കഴുത്തിൽ കിടന്ന താലിമാല കയ്യിൽ എടുത്തവൻ പറഞ്ഞു. അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. നിന്റെ പ്രശ്നങ്ങൾ എല്ലാം തീർത്ത് നിന്റെ കഴുത്തിൽ താലി കെട്ടി നിന്നെയും കൊണ്ടേ ഞാനാ നടയിൽ ചെന്ന് നിൽക്കൂ എന്ന് മൂപ്പരോട് പറഞ്ഞിരുന്നു. അതാണ് ഞാൻ പറഞ്ഞ നടത്താനുള്ള കാര്യം മനസ്സിലായോ എന്റെ പൊണ്ടാട്ടിക്ക്. അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചവൻ ചോദിച്ചു. മനസ്സിലായി എന്റെ കണവാ……… അവൾ തിരിച്ചതേ ട്യൂണിൽ പറഞ്ഞു. അത് കേട്ട് ചിരിച്ചു കൊണ്ടവൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മുറ്റത്തൊരു പരിചയമില്ലാത്ത വണ്ടി കിടക്കുന്നത് കണ്ടവർ സംശയത്തോടെ പരസ്പരം നോക്കി അകത്തേക്ക് കയറി. അകത്ത് ഹാളിലെ കാഴ്ച കണ്ടവർ അന്തംവിട്ടു നിന്നുപോയി. തുടരും…………………………

by