രചന – ആയിഷ അക്ബർ
ദീപ്‌തിയും ആനന്ധും അമ്മയും മുത്തശ്ശിയും എല്ലാം അന്തം വിട്ട് നിൽക്കുകയാണ്…….
നിങ്ങൾക്ക് നിങ്ങളുടെ മോളേ വേണ്ടെന്ന് പറഞ്ഞു കഴിഞ്ഞു …..
ഇനി അവളുടെ സമ്മതമില്ലാതെ അവൾടെ ദേഹത്തു നിങ്ങളുടെ ശ്വാസം പോലും പതിയരുത്…
അതും പറഞ്ഞവൻ അയാളുടെ കൈ കുടയുമ്പോൾ അവന്റെ വാക്കുകൾക്കും നോക്കുകൾക്കും മുമ്പിൽ എല്ലാവരും ഒന്ന് പതറി പ്പോയിരുന്നു…….
സ്വന്തം മകൾക്ക് പറയാനുള്ളത് പോലും കേൾക്കാതെ നാട്ടുകാര് പറഞ്ഞതും വിശ്വസിച്ചു നടക്കുന്ന നിങ്ങളെ പ്പോലൊരു അച്ഛൻ ഇല്ലാതിരിക്കുന്നത് തന്നെയാ അവൾക്ക് നല്ലത്……
ഈ നിമിഷം കൊണ്ട് അവളെ എനിക്ക് മനസ്സിലായി…..
എന്നിട്ടും നിങ്ങൾക്ക് …
അവനതും പറഞ്ഞു പുച്ഛത്തോടെ തലയൊന്ന് ചെരിക്കുമ്പോൾ എനിക്കവളെ മനസ്സിലായി എന്ന വാക്കിൽ നന്ദയുടെ ഹൃദയം കുരുങ്ങി കിടന്നു….
നിങ്ങളു പേക്ഷിച്ചത് പോലെ എനിക്കവളെ വലിച്ചെറിയാൻ പറ്റില്ലല്ലോ….
ഞാൻ താലി കെട്ടിയ പെണ്ണല്ലേ…..
എനിക്കറിയാം അവളെ പോറ്റാൻ…..
സഞ്ജു ആ പറഞ്ഞ വാക്കുകൾ തറച്ചത് കൃത്യം നന്ദയുടെ ഹൃദയത്തിലായിരുന്നു…..
ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാത്ത വിധം മനസ്സ് കോറിയിട്ട വികാരങ്ങൾ എന്തെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു…..
ഇതാണോ കഥകളിലൊക്കെ പറയുന്ന മാലാഖ….
ആരോരുമില്ലാതെ ഒറ്റപെട്ട അവസ്ഥയിൽ രക്ഷിക്കാൻ വരുന്ന മാലാഖ….
പുഛത്തോടെ ചവിട്ടി തൊഴിച്ചവർക്ക് മുമ്പിൽ തന്നെ ചേർത്ത് പിടിച്ചത് ആണൊരുതനാണ്…..
അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകി…..
ദീപ്തി യുടെ കണ്ണുകളിൽ ദേഷ്യം പടർന്നു ….
ഇനി എപ്പോഴെങ്കിലും ഇത് മകളാണെന്ന തിരിച്ചറിവുണ്ടാകുക യാണെങ്കിൽ അങ്ങോട്ട് വന്നാൽ മതി……
എന്റെ അടുത്തുണ്ടാകും അവൾ…….
വാ……
അതും പറഞ്ഞവൻ തന്റെ കൈ തണ്ടയിൽ പിടിക്കുമ്പോൾ എന്തോ ഒരു കുളിര് തന്നെ പൊതിഞ്ഞു പിടിച്ചത് പോലെ അവൾക്ക് തോന്നി…
എന്ത് തന്നെ ശകാരം കേട്ടാലും പ്രതികരിക്കാത്ത ഒരുവനെയെ താൻ കണ്ടിട്ടുള്ളു…..
ഇതവൻ തന്നെയാണോ എന്ന് പോലും അവൾക്ക് സംശയം തോന്നി….
അവൾ യാന്ത്രികമായി അവന് പിറകെ നടന്നു…..
പിന്നേയ്…… എന്നേ പ്രേമിച്ചത് ഇവളായിരുന്നില്ല…..
ദേ…. നിന്റെ ഭാര്യ യാണ്….
ഇവർക്കാർക്കും മനസ്സിലായിട്ടില്ലെങ്കിലും നീ മനസ്സിലാക്കണം….
കാരണം….. അവളിപ്പോ നിന്റെ തലയിലാണ്…..
ദൈവം എന്നേ രക്ഷിച്ചു…..
പോകും വഴി അപ്പു റത്തായി നിൽക്കുന്ന ആനന്ദിനോടവന്നത് പറയുമ്പോൾ ദീപ്തിയെ ഒന്ന് പുച്ഛത്തോടെ നോക്കാനും മറന്നിരുന്നില്ല…..
കയറ്…..
അവന്റെ ബൈക്കിനു പുറകിലായി കയറി പ്പോകുന്നവളെ നോക്കി അവരെല്ലാവരും അങ്ങനെ നിന്നു…..
അവരുടെ ആ വരവ് അവിടെ കൂടിയിട്ടുള്ള ഓരോരുത്തരുടെയും മനസ്സിൽ ഓരോ കരടിനെ കോറിയിട്ടിരിക്കുന്നു എന്നത് വ്യക്തമായിരുന്നു……
വീട്ടിലേക്കെത്തിയതും എല്ലാവരും ഉച്ച മയക്കത്തിലായിരുന്നത് കൊണ്ട് തന്നെ കണ്ണുകൾ നിറഞ്ഞത് ആരും കാണാതെ മുകളിലേക്ക് കയറാൻ പറ്റി……
നന്ദ കട്ടിലിലേക്കിരുന്നു മുഖം ഇരു കൈകൾ പൊത്തിയ ശേഷം ഒരു പൊട്ടി കരച്ചിലായിരുന്നു അവളിൽ നിന്നുയർന്നത്….
ചുമരിനോട് ചാരി കൈ മാറോടു പിണച്ചു കെട്ടി അവൻ അവളെ നോക്കി നിൽക്കുമ്പോൾ എന്തിനോ തന്റെ ഹൃദയവും മുറിയുന്നത് അവനറിഞ്ഞിരുന്നു..
ഏത് സത്യവും കൂടുതലൊന്നും പൂഴ്ത്തി വെക്കാൻ പറ്റില്ല…..
എത്ര വലിയ മറയും നീക്കി പുറത്ത് വരാൻ മാത്രം ശക്തി സത്യത്തിനുണ്ട്…
തന്റെ വീട്ടുകാരെല്ലാവരും തന്നെ മനസ്സിലാക്കുന്ന ദിവസം തീർച്ചയായും വരും….
തന്നെ കൊണ്ടാകും വിധം അവളെ ആശ്വസിപ്പിക്കാൻ അവൻ ശ്രമിക്കുമ്പോൾ അവൾ മുഖം അവനു നേരെ ഉയർത്തി…
എനിക്ക്….എനിക്ക് പോകാൻ വേറൊരിടമില്ല…
ഞാൻ…..
ഇരു കൈകൾ കൊണ്ടും കണ്ണുകൾ അമർത്തി തുടച് അവൾ അവനോടത് പറയുമ്പോൾ അവളിൽ നിന്നൊരു തേങ്ങൽ ഉയർന്നു കേട്ടിരുന്നു….
ഇനിയെന്ത് എന്ന ചോദ്യമാണ് അവളെ അലട്ടുന്നതെന്നോർക്കേ അവനു ആശ്വാസം തോന്നി….
കാരണം അതിനുള്ള ഉത്തരം തന്നിലുണ്ട്…..
എന്തിനാ പോകുന്നത്….
നീയെന്റെ ഭാര്യ യല്ലേ….
അങ്ങേയറ്റം ഗൗരവം നിറഞ്ഞ ആ വാക്കുകളിലേക്ക് അവളൊന്നു മുഖമുയർത്തി……
ഒരു നിമിഷം ഹൃദയം ഒന്ന് പ്പിടച്ചു….
അതിന് നമ്മൾ……
താൻ പറയാൻ പോകുന്നതെന്തെന്ന് അവനറിയാമെന്ന് തോന്നിയത് കൊണ്ട് തന്നെ അവളാ ചോദ്യം പാതിക്ക് വെച് നിർത്തി…
അതേ……
നമ്മൾ രണ്ട് പേരും പരസ്പരം ഇഷ്ടപ്പെട്ടു കുടുംബം നടത്താനല്ല വിവാഹം കഴിച്ചത്..
ആരുടെയൊക്കെയോ വാശിക്കും വാക്കുകൾക്കും വേണ്ടി നിന്ന് കൊടുക്കേണ്ടി വന്നതാണ്…
എന്ന് വെച് നിന്നെ ഇവിടെ നിന്ന് ഇറക്കി വിടാനൊന്നും പറ്റില്ലല്ലോ…
ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിലുള്ളിടത്തോളം എല്ലാവരുടെയും കണ്ണിൽ നീ സഞ്ജുവിന്റെ ഭാര്യ തന്നെയാ……..
അവന്നത് പറയുമ്പോൾ അവൾ എവിടെയോ ഒരു പ്രതീക്ഷ കിട്ടിയത് പോലെ അവനെ നോക്കിയിരുന്നു….
നീയൊരു പക്ഷെ എന്നെ പോലൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചവളായിരിക്കില്ല..
ഞാൻ വിവാഹമേ ആഗ്രഹിച്ച ആളല്ല……
എങ്കിലും ഇങ്ങനെയൊക്കെ സംഭവിച്ച സ്ഥിതിക്ക് ഇനിയെന്തെന്ന് തീരുമാനിക്കേണ്ടത് നീയാണ്……
നിന്റെ അച്ഛന്റെ കാലു പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല……
നീ സ്വയം നിന്റെ കാര്യങ്ങൾ തീരുമാനിക്കണം…..
മനസ്സ് തണുത്തു പതിയെ എന്ത് വേണമെന്ന് തീരുമാനിക്കാം…..
അത് വരെ നിനക്കവിടെ എന്റെ ഭാര്യയായി കഴിയാം…….
അവനത് പറഞ്ഞു നിർത്തുമ്പോൾ അവൾ ഒത്തിരി സംശയങ്ങളോടെ കണ്ണുകൾ അവനിലേക്ക് നാട്ടു .
പേടിക്കേണ്ട….. ഈ മുറിക്കകത് ഭർത്താവെന്ന ഒരു സ്ഥാനവും ഞാനെടുക്കില്ല…..
എന്റെ ഭാര്യ യാവാൻ ഒരിക്കലും നീയും ശ്രമിക്കരുത്…
അവന്റെ ഉറച്ച വാക്കുകൾ അവൾക്കുള്ള ഒരു താക്കീതായിരുന്നു…….
എന്നെ…. എന്നെ വീട്ടിലേക്കൊന്ന് കൂടി കൊണ്ട് പോകാൻ പറ്റുമോ .
അൽപ നേരം അങ്ങനെ ഇരുന്ന ശേഷം പെട്ടെന്നവളത് പറഞ്ഞപ്പോൾ അവൻ അവളെ രൂക്ഷമാ യൊന്നു നോക്കി…………
എന്തിന്…… അടിച്ചിറക്കിയിട്ടും ഇനിയും അവിടേക്കെന്തിനു എന്ന ചോദ്യം അവനിൽ അവളോടൊരു അമർഷം തീർത്തു……
ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് ഇനിയും അവിടെ പോയി അവരുടെ കാലു പിടിക്കുന്നതാണെന്ന് തോന്നുന്നുണ്ടെങ്കിൽ പൊയ്ക്കോ..
ഞാൻ ആക്കി തരാം…..
അവനത് പറയുമ്പോൾ വാക്കുകളിൽ പുച്ഛം ഊറി നിന്നിരുന്നു……
അതല്ലാ……
അച്ഛൻ കൊണ്ട് തന്ന സാധനങ്ങളാണ് ഞാൻ ഉപയോഗിക്കുന്നത്…..
എനിക്ക്….. എനിക്കിനി അതൊന്നും വേണ്ടാ….
ഞാൻ….. ഞാനെല്ലാം തിരിച്ചു കൊടുത്തോട്ടെ…..
അവൾ തന്നോടത് ചോദിക്കുമ്പോൾ വാക്കുകളിൽ പ്രതീക്ഷ കലർന്നിരുന്നു….
അതേ…. അത് തന്നോടുള്ള ചോദ്യമാണ്..
ഉത്തരം കൊടുക്കേണ്ടത് തന്റെ കടമയാണ്……
അവന്റെ മനസ്സിൽ ഒത്തിരി ചോദ്യങ്ങൾ നിറഞ്ഞു നിൽക്കെ അവൻ ഉത്തരം പറയാതെ പുറത്തേക്കൊരോറ്റ പോക്കായിരുന്നു….
അവളുടെ മനസ്സിൽ ഒരു നിർവികാരത തളം കെട്ടി നിന്നു…….
അവന്റെ ചില സമയത്തെ പെരുമാറ്റം തനിക്ക് മനസ്സിലാകുന്നില്ല…..
ഇനി ഇത് ഗോപിക പറഞ്ഞത് പോലെ അസുഖത്തിൽ നിന്നുള്ളതാവുമോ…
അവളുടെ ഹൃദയം ഒന്ന് പിടച്ചു…..
ഒരോറ്റ മനസ്സ് കൊണ്ട് എന്തെല്ലാം ആലോചിച് സങ്കടപ്പെടണം……
തന്റെ ജീവിതം ഇങ്ങനെയൊരു കയത്തിലേക്ക് ചുഴറ്റിയെറിയപ്പെടും എന്ന് താനോർത്തിരുന്നില്ല…….
അവൾ കൈ രണ്ടും തലക്ക് വെചങ്ങനെ ഇരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്തൊക്കെയാ അവള് വിളിച്ചു പറഞ്ഞു പോയത്.. മോനെ ആനന്ദേ….. മോനതൊന്നും വിശ്വസിക്കരുത്…..
എന്റെ മക്കളിൽ പാവം ഇവളാണ്…
അവൾ സ്വന്തം സുഖം നോക്കി ഇറങ്ങി പ്പോയവളാണ്….
അവള് ജയിക്കാൻ വേണ്ടി എന്തും പറയും…
അതിനു പറ്റിയൊരു കോന്തനെ തന്നെ കിട്ടുകയും ചെയ്തു…..
അമ്മ ആനന്ധേട്ടനോട് അത് പറയുമ്പോൾ ദീപ്തി ആനന്ദിലേക്കൊന്ന് നോക്കി……..
ആനന്ദ് പുഞ്ചിരിയോടെയാണ് നിൽക്കുന്നതെങ്കിലും സഞ്ജുവിന്റെ വാക്കുകൾ അവനിൽ എന്തോ ഒരു കരട് കോറിയിട്ടുണ്ടെന്ന് അവൾക്ക് തോന്നി..
തെറ്റ് ചെയ്തു എന്നുള്ളത് കൊണ്ടൊരു പക്ഷെ അത് തന്റെ തോന്നലാവാം….
മോൻ കുറച്ചു നേരം പ്പോയി കിടന്നോളു……
വെറുതെ ആവശ്യമില്ലാതെ ആ ദാരിദ്രവാസിയെ വീട്ടിൽ വിളിച്ചു വരുത്തിയതാണ് ഞാൻ ചെയ്ത തെറ്റ്..
അച്ഛൻ ഒരു നെടു വീർപ്പോടെ അത് പറഞ്ഞു നിർത്തി…
എനിക്ക് കുഴപ്പമില്ല അച്ഛാ..
എങ്കിൽ ഞാൻ മുറിയിലേക്ക് പോകട്ടെ….
അതും പറഞ്ഞു ആനന്ദ് അകത്തേക്ക് നടക്കുമ്പോൾ എല്ലാവരിലും ഒരു സമാധാനം നിറഞ്ഞു നിന്നു….
നന്ദ മോള് പറയുന്നത് മുഴുവൻ കള്ളമാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ ദിവാകരാ..
ആനന്ദ് അവിടെ നിന്ന് മാറിയ അതേ സ്സമയമായിരുന്നു മുത്തശ്ശിയുടെ ആ ചോദ്യം….
ദീപ്തി ഒന്ന് വിറച്ചു…
പിന്നല്ലാതെ.. അവളതും അതിനപ്പുറവും പറയും..
ദിവാകരൻ പുച്ഛത്തോടെ തല തിരിച്ചു…..
എങ്കിൽ എനിക്ക് തോന്നുന്നില്ല എന്റെ കുട്ടി പറഞ്ഞത് കള്ളമാണെന്ന്…
മുത്തശ്ശി ദീപ്തിയെ അമർത്തിയൊന്ന് നോക്കി അത് പറയുമ്പോൾ അവൾക്ക് അവരുടെ കണ്ണുകളെ നേരിടാനൊരു പ്രയാസം തോന്നി..
അത് അന്നത്തെ രാത്രി ഞാൻ അനുഭവിച്ച വേദന അമ്മക്കറിയാത്തത് കൊണ്ടാണ്..
എന്റെ ജീവനെന്ന് പറഞ്ഞു കൊണ്ട് നടന്നതാ ഞാനവളെ…ഇവളെക്കാൾ സ്നേഹിച്ചു……
അതിനുള്ള പ്രതിഫലം അവളായി എനിക്ക് തന്നു…
അത്രയും പേരുടെ മുമ്പിൽ വെച് തുണിയുരിഞ്ഞത് പോലെ ഞാൻ നിന്നത് എനിക്കെ അറിയൂ…
ഇപ്പോഴും ഇവിടെ നിന്ന് പുറത്തിറങ്ങി ഒരാളുടെ മുഖത്ത് നോക്കാൻ വയ്യെനിക്ക്..
ഇടറുന്ന വാക്കുകളാൽ അതും പറഞ്ഞു ദിവാകരൻ അകത്തേക്ക് പോകുമ്പോൾ ആ സംസാരം അവിടെ മുറിഞ്ഞു പോയതിൽ ദീപ്തിക്ക് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു…..
അന്ന് അമ്മ തന്നെ വിളിച്ചില്ലായിരുന്നെങ്കിൽ നന്ദയുടെ സ്ഥാനത് താനാകുമായിരുന്നെന്നോർക്കേ അവൾക്ക് ശ്വാസം നിലക്കുന്നത് പോലെ….
അതിൽ നിന്ന് തന്നെ രക്ഷിച്ച ദൈവത്തോട് അവളായിരം തവണ നന്ദി പറഞ്ഞിരുന്നന്നേരം…..
അപ്പോഴും തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന മുത്തശ്ശിയുടെ കണ്ണുകളെ നേരിടാൻ കഴിയാതെ അവളകത്തേക്ക് പോയി…..
(തുടരും)

by