രചന – ആയിഷ അക്ബർ
അപ്പൊ ശെരിക്കും ഇയാള് സിനിമ നടനാണല്ലേ…..
മുറിയിലെത്തി സഞ്ജു ഷർട്ട് മാറ്റുമ്പോഴായിരുന്നു നന്ദയത് ചോദിച്ചത്….
അവൻ അവളെയൊന്ന് നോക്കുക മാത്രം ചെയ്തു…..
പിന്നെന്താ ഇയാള് അതെല്ലാം ഉപേക്ഷിച്ചത്…..
അവൾ വീണ്ടുമത് ചോദിക്കുമ്പോഴും അവനൊന്നും മിണ്ടിയില്ല…..
അതേയ്….. എന്തിനാ എല്ലാം നിർത്തിയതെന്ന്…..
ഇയാൾക്ക് അത് പാഷൻ ആണെങ്കിൽ പിന്നെ വിട്ട് കളയാൻ പാടുണ്ടോ…..
അവൾ ഒന്ന് കൂടി അത് ചോദിക്കുമ്പോൾ അവൻ അവൾക്ക് നേരെ ഒന്ന് തിരിഞ്ഞു……
ആഗ്രഹങ്ങൾ എല്ലാം നടക്കുകയാണെങ്കിൽ താനൊരിക്കലും എന്റെ മുമ്പിൽ ഇങ്ങനെ നിൽക്കില്ലായിരുന്നല്ലോ…..
എല്ലാവരുടെ മുമ്പിലും അപമാനം കൊണ്ട്…..
അവൻ അത് പറയുമ്പോൾ വാക്കുകളിൽ കലർന്ന ഇടർച്ച നന്ദക്ക് മനസ്സിലായിരുന്നു….
അവൾക്കും വല്ലാത്തൊരു നോവ് തോന്നി……
അതും ഒരു കണക്കിന് നല്ലതാണല്ലോ…..
എനിക്കിയാളെ കിട്ടിയല്ലോ……
നന്ദ പെട്ടെന്നത് പറഞ്ഞതും സഞ്ജു അവളെയൊന്ന് നോക്കി….
അല്ലാ…… ഒരേ നാട്ടിൽ ആയിരുന്നിട്ടും പരസ്പരം കാണാതെ അറിയാതെ ഇരുന്ന നമ്മൾ ഒരു മുറിക്കുള്ളിലെത്തിയില്ലേ….
നാളെ അറിയപ്പെടുന്ന സിനിമാ നടനാകുമ്പോൾ എനിക്കും പറയാമല്ലോ.. എന്റെ ഭർത്താവാണതെന്ന്…..
അവൾ അത് പറയുമ്പോൾ സംശയത്തോടെ യുള്ള ആ നോട്ടം അവൻ വീണ്ടും നോക്കിയെങ്കിലും അവൾ കണ്ണുകൾ അവനിൽ നിന്നും നീക്കിയില്ല…..
താനിത് ആഗ്രഹിക്കുന്നു എന്ന പോൽ അവളവനെ നോക്കി നിന്നു…..
എന്നാൽ ഭർത്താവ് എന്ന വാക്ക് അവളുടെ നാവിൽ നിന്ന് കേൾക്കെ അവന്റെ മനസൊന്നു കുളിരണിഞെങ്കിലും അവൻ അവളുടെ വാക്കുകൾ കേട്ടില്ലെന്ന മട്ടിലങ്ങനെ നിന്നു……
ഇയാള് ഒന്ന് കൂടി ശ്രമിക്….
കഴിവും ആഗ്രവും ഉണ്ടായിട്ട് എല്ലാത്തിൽ നിന്നും ഓടിയോളിക്കുന്നതെന്തിനാ……
തിരിഞ്ഞു നിന്ന അവനു മുന്നിലേക്ക് വീണ്ടും അവൾ കയറി നിന്നിരുന്നു….
ഇപ്പോ ആ ചിന്തയൊന്നും ഇല്ലാ…..
അതൊന്നും നടക്കില്ല….
വെറുതെ സ്വപ്നം കണ്ട് മനസ്സിനേ വേദനിപ്പിക്കാൻ വയ്യ…….
നടക്കില്ലെന്നുറപ്പുള്ളതിന് മേൽ സ്വപ്‌നങ്ങൾ നെയ്തു കൂട്ടരുത്……
അത് സങ്കടമേ തിരികെ നൽകു……
സഞ്ജു അവളുടെ മിഴികളിൽ നോക്കി വല്ലാത്തൊരു ഭാവത്തോടെ അത് പറഞ് നിർത്തുമ്പോൾ അത് തനിക്ക് കൂടിയുള്ള താക്കീതാണോയെന്നവൾക്ക് തോന്നി പോയിരുന്നു….
അവളവന്റെ മിഴികളിലേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….
അതേ…. അവൻ മിഴികൾ നീക്കുന്നില്ല…..
അവനെ ആഗ്രഹിക്കുന്നത് സങ്കടം മാത്രമേ തനിക്ക് തരു എന്ന് തന്നെയാണ് അവൻ പറയുന്നത്…..
അതേതാ ഈ നടക്കാത്ത സ്വപ്നം…..
അല്ലെങ്കിലും സ്വപ്നം കാണുമ്പോൾ നടക്കുമോ ഇല്ലയോ എന്ന് നമ്മളെങ്ങനെ തീരുമാനിക്കും…..
എങ്ങനെ അതിനു സാധിക്കും……
നന്ദ ദേഷ്യവും സങ്കടവും എല്ലാം കലർത്തി ഒറ്റ ശ്വാസത്തിലത് ചോദിക്കുമ്പോൾ സഞ്ജു അങ്ങനെ നിന്നു…..
സ്വപ്നം കാണുക….
അതിനു വേണ്ടി പരിശ്രമിക്കുക…
അതിനു പിറകെ മനസ്സ് കൊണ്ട് നടക്കുക…..
നമ്മുടെ സ്വപ്നം ആത്മാർഥത മാണെങ്കിൽ ഏഴ് കടലിനപ്പുറം കൊണ്ടോളിപ്പിച്ചാലും അത് നമ്മളെ തേടിയെത്തുക തന്നെ ചെയ്യും…….
അവളതും കൂടി പറഞ്ഞു നിർത്തുമ്പോൾ എന്തിനോ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…..
അവൾ പറഞ്ഞത് സിനിമയെക്കാളേറെ തന്നോടുള്ള പ്രണയത്തെ കുറിച്ചാണെന്ന് സഞ്ചുവിനും മനസ്സിലായിരുന്നു…..
ഇരുവർക്കുമിടയിൽ വല്ലാത്തൊരു നിശബ്ദത പരന്ന ആ സമയം സഞ്ജു പിന്നീടവിടെ നിന്നില്ല…….
തുറന്ന് പറയാൻ പറ്റാതെ വിങ്ങി നിൽക്കുന്ന ആ നോവിൽ നന്ദയും അങ്ങനെയിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാത്രി അവൻ വീട്ടിലേക്ക് കയറി വരുന്ന ആ സമയം മുറ്റത് നിന്നും മുകളിലെ ആ മുറിയിലേക്ക് എന്നത്തേയും പോലെ മിഴികൾ നീങ്ങിയെങ്കിലും പതിവിന് വിപരീതമായി ആ മുറിയിൽ ലൈറ്റ് കണ്ടിരുന്നില്ല….
എന്തോ മനസ്സിലൊരു പ്രയാസം കടന്ന് കൂടി…..
അവൾ പോകാനുള്ള വളാണെന്ന് മനസ്സിനെ എപ്പോഴും ഓർമപ്പിക്കുന്നത് കൊണ്ട് തന്നെ അവൾ പോയി കാണുമോ എന്ന ഒരു ഭയം അവനെ പൊതിഞ്ഞു..
അവളുടെ അച്ഛൻ വന്നൊരു പക്ഷെ അവളെ കൂട്ടി കൊണ്ട് പോയിട്ടുണ്ടാകുമോ….
അതുമല്ലെങ്കിൽ മറ്റെവിടെക്കെങ്കിലും….
അവൻ മുറിയിലെത്തുമ്പോഴേക്കും അങ്ങനെ ഒരുപാട് ചിന്തകൾ അവനെ വരിഞ്ഞു മുറുക്കിയിരുന്നു…..
കോണിപ്പടികൾ കയറി അവൻ വേഗം ലൈറ്റിട്ടതും കട്ടിലിൽ ചുരുണ്ട് കൂടി കിടക്കുന്നവളെ അവൻ കണ്ടിരുന്നു……
എന്തോ ഒരു ആശ്വാസം അവനിൽ പരന്നു….
ലൈറ്റിട്ടിട്ടും അവളെഴുന്നേൽക്കാത്തത് കൊണ്ട് തന്നെ അവൻ വേഗം അവൾക്കടുത്തേക്ക് നടന്നു……
അതേയ്…
അപ്പുറത്തേക്ക് ചെരിഞ്ഞു കിടക്കുന്ന അവളെ അവൻ പതിയെ കുലുക്കി വിളിക്കാൻ നിൽക്കുമ്പോഴാണ് അവളുടെ ദേഹത്തെ ചൂട് അവൻ തിരിച്ചറിഞ്ഞത്….
അവൻ വേഗം അവളുടെ നെറ്റിയിലൊന്ന് തൊട്ട് നോക്കി…..
ഏയ്….. നല്ലോണം പനിക്കുന്നുണ്ടല്ലോ…..
സഞ്ജു അത് പറയുമ്പോഴും അവളങ്ങനെ കിടക്കുകയാണ്……
അവൻ വേഗം താഴെക്കിറങ്ങി ചെന്ന് അടുത്ത വീട്ടിലെ കാദർക്കാന്റെ ഓട്ടോ റിക്ഷ യും വിളിച്ചു വന്നു….
വാ…. എഴുന്നേൽക്ക്…
ആശുപത്രിയിൽ പോകാം….
അവൻ പതിയെ അവളെ വിളിക്കുമ്പോൾ പനി കൊണ്ടവൾ വിറക്കുകയാണ്……
വ… വയ്യ…..
അവൾ വിറക്കുന്ന ചുണ്ടുകളോടെ പറഞ്ഞതും അവൻ പിന്നീടൊന്നും ചിന്തിക്കാതെ ഇരു കൈകൾ കൊണ്ടും അവളെ കോരിയെടുത്തിരുന്നു…..
അവന്റെ കൈകൾക്കുള്ളിൽ അവൾ കിടന്നു വിറക്കുമ്പോഴും അവന്റെ നെഞ്ചിലെ ചൂട് അവളുടെ ദേഹത്തെ ചൂടിനെ ശമിപ്പിച്ചിരുന്നു…….
കോണിപ്പടികൾ ഇറങ്ങുമ്പോൾ അവളവനോട് ഒന്ന് കൂടി ചേർന്ന് കിടന്നു……
ശരീരം അങ്ങേയറ്റം കുഴഞ്ഞു പോകുമ്പോഴും മനസ്സിന് വല്ലാത്തൊരു ഊർജമുണ്ടായിരുന്നു..
സഞ്ജു വേഗം അവളെ ഓട്ടോ റിക്ശ്ശയിലേക്ക് കയറ്റിയിരുത്തി…..
അവൻ കയറിയതും അവൾ പതിയെ അവന്റെ തോളിലേക്ക് തല ചായ്ച്ചിരുന്നു……
വിറക്കുന്ന അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിക്കാൻ അവനും മടി തോന്നിയിരുന്നില്ല……
ആശുപത്രിയലെത്തിയതും അവൾ പതിയെ ഇറങ്ങുമ്പോൾ അവൻ ഒരു താങ്ങായി നിന്നു…..
ഇതെന്താ ദേഹത്തൊക്കെ ചുവന്നൊരു പാട്…..
അവളെ ചെക്ക് ചെയ്യുന്നതിനിടയിൽ ഡോക്ടറത് ചോദിക്കുമ്പോഴാണ് സഞ്ജുവും അത് ശ്രദ്ധിക്കുന്നത്……
അത് ഉണ്ടാവാറുള്ളതാണ് ഡോക്ടർ….
നന്ദ പതിയെ പറഞ്ഞപ്പോൾ സഞ്ജുവിന് അത് പുതിയൊരു അറിവായിരുന്നു……
പനിക്കുള്ള ഇൻജെക്ഷൻ എടുക്കാമിപ്പോൾ…..
മറ്റേത് സ്പെഷ്യലിറ്റിനെ തന്നെ കാണിക്കണം…..
ഡോക്ടർ അതും പറഞ്ഞു കൊണ്ടെഴുതുമ്പോൾ നന്ദയുടെ ഉള്ളിൽ ആശങ്കകൾ നിറഞ്ഞു തുടങ്ങിയിരുന്നു……
ഇൻജെക്ഷൻ എടുക്കാൻ അവളെ അകത്തു കിടത്തിയപ്പോൾ ഗ്ലാസിനുള്ളിലൂടെ കണ്ടിരുന്നവളവനെ……
തന്നെ കുറിച്ചോർത്താണോ ആ മുഖത്തെ ആശങ്ക എന്നവൾ തിരയാൻ ശ്രമിച്ചു……
എത്ര വേദനക്കിടയിലും അത് തരുന്ന ആശ്വാസം ചെറുതല്ലെന്ന് അവൾക്കറിയാമായിരുന്നു…..
ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ പനി അല്പം കുറഞ്ഞിരുന്നത് കൊണ്ട് തന്നെ അവൾ വീട്ടിലേക്ക് കയറുമ്പോൾ നടന്നിരുന്നു…
എന്നാൽ കോണിപ്പടികൾക്ക് താഴെയെത്തിയപ്പോൾ അവളൊരു നിമിഷം നിന്നു…
അത്രയും ഊർജ്ജം ഇപ്പോൾ തന്നിലില്ല എന്നത് തന്നെയായിരുന്നു അതിനു കാരണം……
അവൾ സഞ്ജുവിലേക്ക് നോക്കിയില്ലെങ്കിൽ കൂടി അവളെ അറിഞെന്ന വണ്ണം അവൻ അവളെ കോരിയെടുത്തു….
പോകുമ്പോൾ അവശയായത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ലങ്കിൽ കൂടി ഇപ്പോൾ അവന്റെ ശ്വാസം പതിക്കുമ്പോൾ ആകെ ക്കൂടി ഒരു പിടപ്പാണ്……
അവൾ കണ്ണുകൾ ഉയർത്തി അവനെയൊന്ന് നോക്കിയെങ്കിലും അവൻ തിരികെ നോക്കിയിരുന്നില്ല……
ദേഹത്തെ ഈ മുറിവ് എപ്പോഴും ഉണ്ടാവാറുണ്ടോ….
അവനത് ചോദിക്കുമ്പോൾ അവൾ അവനു നേരെയൊന്ന് മുഖമുയർത്തി…..
ഇടയ്ക്കിടെ ഇല്ലാ…..വർഷങ്ങളുടെ ഗ്യാപ് വരും….
ഒരു തവണ മാത്രം അടുത്തടുത്ത വർഷങ്ങളിൽ വന്നിട്ടുണ്ട്…..
സോറിയാസിസിന്റെ ഒരു ടൈപ്പ് ആണ്…….
അവളത് പറയുമ്പോഴും അവളുടെ ക്ഷീണിച്ച കൺ പീലികൾ നോക്കി അവനങ്ങനെ യിരുന്നിരുന്നു…..
ഏത് ഡോക്ടറെയാണ് കാണിക്കാറുള്ളത്….
നാളെ തന്നെ പോയി നോക്കാം……
അവനത് പറയുമ്പോൾ അവൾക്ക് എന്തോ ഒന്ന് വല്ലാതെ മനസ്സിനെ വീർപ്പു മുട്ടിച്ചു …..
അത്….. അത് താനേ മാറി ക്കൊള്ളും……
അവളതും പറഞ്ഞു പുതപ്പ് ഒന്ന് കൂടി നേരെയിട്ട് അപ്പുറം തിരിഞ്ഞു കിടന്നിരുന്നു …….
സഞ്ജു എഴുന്നേറ്റ് പോയി അവൾക്കുള്ള കഞ്ഞി അല്പം ചൂടാക്കി എടുത്ത് കൊണ്ട് വന്നു……
ദാ…. കുടിക്ക്…..
അവനത് പറയുമ്പോൾ അവൾ പതിയെ എഴുന്നേറ്റു അതിൽ നിന്നല്പം കുടിച് വീണ്ടും കിടന്നു…..
ദേഹമാകെ കുഴയുന്നു……
സഞ്ജു താഴെ അവളുടെ പായ വിരിച് അതിലേക്ക് ക്കിടന്നു….
മനസ്സ് വിട്ടവനധികം ഉറങ്ങാത്തത് കൊണ്ട് തന്നെ കട്ടിലിൽ നിന്നുള്ള ആ വിറയൽ ഉറക്കത്തിനിടയിലും അവൻ കേട്ടിരുന്നു…..
അവൻ പെട്ടെന്നെഴുന്നേറ്റിരുന്നു….
ലൈറ്റ് ഓൺ ചെയ്തപ്പോൾ ആകെ ക്കൂടി വിറക്കുന്നവളെയാണ് കാണുന്നത്…..
അവൻ വേഗം ഒരു ഗുളികയും വെള്ളവുമെടുത് അവൾക്ക് കൊടുക്കുമ്പോൾ അവൾക്കേഴുന്നേൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല …
കിടന്നു കൊണ്ട് തന്നേ അവനത് വായിലേക്കിട്ട് കൊടുത്തു കൊണ്ട് അവൻ അവളിൽ നിന്ന് ഉയരുമ്പോൾ അവളവന്റെ ഷർട്ടിന്റെ കോളറിൽ ഒറ്റ പ്പിടുത്തമായിരുന്നു…
എന്റെ…. എന്റെ അടുത്തൊന്നിരിക്കാവോ…
അവളത് ചോദിക്കുമ്പോൾ അവന് വല്ലാത്തൊരു അലിവ് തോന്നി….
കിടക്കുന്ന അവൾക്കരികിൽ താൻ ഇരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ അവൾക്കടുത് കിടന്നു….
അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുമ്പോൾ സഞ്ജുവിന്റെ ഹൃദയം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു…..
എന്നാൽ അവളുടെ ദേഹതിന്റെ ചൂട് തന്നെയും പൊതിയുന്ന ആ നിമിഷം അവളെയോർത് അവന്റെ കണ്ണുകളെന്തിനോ ഈറനണിഞ്ഞിരുന്നു…..
തുടരും

by