The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് സംഗീതയുടെ കണ്ണുകൾ വിടർന്നു……
അജീഷേട്ടൻ……
അവളോടി ചെന്നവനെ കെട്ടി പിടിച്ചു……
ഏയ്…. പതിയെ……
അതും പറഞ്ഞവനവളെയും ചേർത്ത് പിടിച്ചു……
ഇരുവരുടെയും മുഖത്ത് അല തല്ലുന്ന സന്തോഷം ഒരു നിമിഷം വിങ്ങുന്ന മനസ്സുമായി നിൽക്കുന്ന നന്ദയിൽ പോലും ഒരു പുഞ്ചിരി വിരിയിച്ചിരുന്നു…..
വന്നിത്ര ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അജീഷേട്ടൻ എന്ന ആ പേര് ചേച്ചി വാ തോരാതെ പറഞ്ഞിരുന്നു…..
അവൾ അവനെയൊന്ന് നോക്കി…….
പ്രായം അധികമില്ല……നല്ലവണ്ണം കറുത്തിട്ടാണ്……
ചേച്ചിയും അജീഷേട്ടനും നിൽക്കുമ്പോൾ രണ്ട് പേരുടെയും നിറം വേറിട്ട് കാണുന്നുണ്ട്……
ചേച്ചി പറഞ്ഞതാവളൊന്നോർത്തെടുത്തു…….
സൗന്ദര്യമല്ല ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം…..
അവളിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നു…..
ആ…. കയറു……
അച്ഛന്റെ ഗൗരവമേറിയ ശബ്ദത്തിന് ന്നേരെയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അജീഷ് അകത്തു കയറി……
ഏട്ടാ….നന്ദ……
സംഗീത അജീഷിന് നേരെ പുഞ്ചിരിയോടെ അത് പറഞ്ഞെതും അയാളോന്ന് പുഞ്ചിരിച്ചു….
നന്ദയും പതിഞ്ഞൊരു പുഞ്ചിരി തിരികെ നൽകി…..
തന്നെ കുറിച് പറയാനേ ഇപ്പോൾ ഇയാൾക്ക് നേരമുള്ളൂ…..
അജീഷ് അതും കൂടി പറഞ്ഞതും നന്ദയുടെ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു…….
അപ്പോഴേക്കും സഞ്ജുവിന്റെ വണ്ടി അവിടെ വന്നു നിന്നിരുന്നു……
അജീഷിനെ കണ്ടതും അവനോടി വന്നു കെട്ടി പ്പിടിച്ചു……
സഞ്ജുവിന്റെ മുഖത്തേക്ക് പോലും നോക്കാതെ നന്ദ പിറകിലേക്കോതുങ്ങി നിന്നു…….
എല്ലാവരും അകത്തേക്ക് കയറിയപ്പോഴേക്കും നന്ദ കുടിക്കാൻ വെള്ളമെടുത്തിരുന്നു…..
വെള്ളം കൊണ്ട് വരാൻ അടുക്കളയിലേക്കവൻ ചെല്ലുമ്പോൾ ഗ്ലാസ്സിലേക്ക് വെള്ളം പകർത്തുന്ന വളെയാണ് കാണുന്നത്…….
ഒരു നിമിഷം അവനവളിലേക്ക് നോക്കിയെങ്കിലും അവൾ നോക്കിയില്ലെന്ന് മാത്രമല്ല അവനു എടുക്കാൻ പാകത്തിൽ അവനടുത്തേക്ക് ഗ്ലാസുകൾ നീക്കി വെച്ചു….
സഞ്ജുവിന് എന്തോ ഒരു ഭാരം തോന്നി……
തന്നിലേക്ക് എപ്പോഴും നീളുന്ന ആ കണ്ണുകൾ താൻ അവഗണിക്കാറാണെങ്കിലും ഇന്നെന്തോ അത് മാത്രം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു…..
സഞ്ജു വെള്ളം അജീഷിന് കൊണ്ട് കൊടുത്ത് അവർ സംസാരത്തിനിരിക്കുമ്പോഴേക്കും നന്ദ പുതിയ കറികളുണ്ടാക്കി തുടങ്ങിയിരുന്നു……
ചേച്ചി…..ഏട്ടന് ഭക്ഷണം വിളമ്പട്ടെ….
സഞ്ജു കുളി കഴിഞ്ഞ് വരുമ്പോൾ സംഗീത യോട് അത് ചോദിച്ചു നിൽക്കുന്ന നന്ദയെയാണ് കാണുന്നത്…..
ആ… ആയിക്കോട്ടെ…..
സംഗീത അത് പറയുമ്പോൾ അറിയാതെ യൊന്നു അവനിലേക്ക് തിരിഞ്ഞ നന്ദ അതേ വേഗത്തിൽ കണ്ണുകൾ അവനിൽ നിന്നു പറിച്ചെടുത്തു അടുക്കളയിലേക്ക് പോയിരുന്നു…..
വീണ്ടും എന്തോ ഒന്ന് ഉള്ളിൽ പുകയുന്നത് പോലെ സഞ്ജുവിന് തോന്നി…….
എത്ര ഭംഗിയായിട്ടാണ് അവളോരൊന്നും കണ്ടറിഞ്ഞു ചെയ്യുന്നത്…..
സംഗീത സഞ്ജുവിനെ നോക്കിയത് പറഞ്ഞതും അവനൊന്നും മിണ്ടാതെ കേൾക്കാത്ത ഭാവത്തിൽ അവിടെ നിന്നും നടന്നിരുന്നു…..
അപ്പോഴും അവളെയോർത്തൊരു പുഞ്ചിരി മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് അവൻ പാടെ മറച്ചു വെച്ചതായിരുന്നു……..
അജീഷിനെ അച്ഛനും മറ്റെല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കാനിരുത്തുമ്പോൾ നന്ദ ഇരുന്നില്ല……
നന്ദ വാ…..
വേണ്ട ചേച്ചി…. ഞാൻ പിന്നെ കഴിച്ചോളാം…
സംഗീത അവളെ വിളിച്ചെങ്കിലും അവൾ ചെറു ചിരിയോടെ മാറി നിന്നു……
മേശ മേൽ നിരന്ന രണ്ട് തരം കറികളും തേങ്ങ ചിരവിയിട്ട തോരനും പപ്പടം കാച്ചിയതും എല്ലാം ഇപ്പോൾ അവളുണ്ടാക്കിയതാണെന്ന് സഞ്ജുവിന് മനസ്സിലായിരുന്നു……
നീ ഇരിക്കുന്നില്ലേ സഞ്ജു….
ഇല്ല അളിയാ…. നിങ്ങള് കഴിക്ക്…….
അജീഷ് അത് ചോദിച്ചതും സഞ്ജു ചെറു ചിരിയോടെ മറുപടി പറഞ്ഞു……
നീ കഴിക്കുന്നില്ലേ….
എല്ലാവരും കഴിച്ചു കഴിഞ്ഞ് പാത്രങ്ങൾ മേശ യിൽ നിന്ന് എടുത്ത് വെക്കുമ്പോഴാണ് സഞ്ജു നന്ദയോടത് ചോദിച്ചത്….
ഞാൻ കഴിച്ചോളാം……
എങ്കിൽ കഴിച്ചിട്ട് മതി ബാക്കി ജോലി…..
അവളതും പറഞ്ഞു കയ്യിലുള്ള പത്രങ്ങളുമായി പോകാൻ നിൽക്കുമ്പോഴാണ് അവൻ വീണ്ടുമത് പറഞ്ഞത്…..
അവൻ മറുപടി കാത്ത് നിൽക്കുക പോലും ചെയ്യാതെ രണ്ട് പ്ലേറ്റ് എടുത്ത് അതിലേക്ക് ചോറ് വിളമ്പുന്നത് കണ്ടതും അവൾ അവിടെയിരുന്നു……
അവനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഇന്നലെ വരെയുള്ള സന്തോഷം അവൾക്ക് തോന്നിയില്ല……
പകരം……എന്തോ ഒന്ന് തൊണ്ടയിൽ തടഞ്ഞങ്ങനെ നിന്നു……
ചേച്ചി പറഞ്ഞ കാര്യങ്ങളോരോന്നും കൺ മുമ്പിൽ കാണും പോലെ….
അവന്റെ മനസ്സിൽ ഇപ്പോഴും ലയയോടുള്ള സ്നേഹം ഉണ്ടാകുമോ…..
അതിനു പകരം വെക്കാൻ തനിക്ക് കഴിയുമോ…..
അങ്ങനെ ഒത്തിരി ചോദ്യങ്ങൾ അവളിലങ്ങനെ നിറഞ്ഞു നിന്നു……
ഞാൻ കഴുകിക്കൊളാം….. താൻ മറ്റെന്തെങ്കിലും ചെയ്തോളു…. വേഗം തീർക്കാമല്ലോ…
പാത്രങ്ങൾ കഴുകി എടുക്കാൻ തുടങ്ങുമ്പോഴാണ് സഞ്ജു അവളോടത് പറഞ്ഞത്…
അവൾ വേണ്ടെന്ന് പറഞ്ഞില്ല…..
പകരം മാറി കൊടുത്തു….
മനസ്സ് ആകെ മരവിച്ച അവസ്ഥയാണ്….
അവൾ അവിടെയെല്ലാം അടിച്ചു വൃത്തിയാക്കി…..
സിങ്കിൽ നിന്നും പാത്രങ്ങൾ കഴുകിയെടുത് സ്റ്റാൻഡിലേക്ക് വെക്കുന്ന അവനെ അവളൊന്നു കൂടി നോക്കി……
ഒരു സ്ത്രീയെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആണെന്ന അഹന്തയില്ലാത്ത അവനോട് അപ്പോഴും അവൾക്ക് പ്രണയം തന്നെയായിരുന്നു…
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അജീഷേട്ടൻ എന്നെ കൂട്ടി കൊണ്ട് പോകാനാ വന്നിരിക്കുന്നത്…..
എന്നെ കാണാതെ ആൾക്കിരിക്കാൻ വയ്യ പോലും……
സംഗീത നന്തയോടത് പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോൾ ആ ചിരിക്ക് വല്ലാത്ത ഭംഗിയായി നന്ദയ്ക്ക് തോന്നി…….
പ്രണയത്തിന്റെ ചിരി….
അവൻ തന്നെ ജീവനേക്കാൾ സ്നേഹിക്കുന്നു എന്നറിയുമ്പോഴുള്ള ചിരി….
അങ്ങനെയൊരു ചിരി തനിക്കും എന്നെങ്കിലും സ്വന്തമാകുമോ…..
അവൾക്കൊരു വേദന തോന്നി…..
എനിക്ക് കിട്ടാതെ പോയ സ്നേഹം മുഴുവൻ അജീഷേട്ടൻ തരുന്നുണ്ട്….
പക്ഷെ എന്റെ സഞ്ജുവിന്…..
അവരൊന്നു പറഞ്ഞു നിർത്തി………
ഉള്ളിലെ വിങ്ങൽ കൊണ്ട് അവളുടെ വാക്കുകൾ പുറത്തേക്ക് വന്നില്ല……
ഷാള് കൊണ്ട് മുഖം തുടച്ചു അവരകത്തേക്ക് പോകുമ്പോൾ നന്ദ അങ്ങനെ നിന്നു…..
പട്ടിണിയും പ്രാരാബ്‍ദങ്ങളുമാണ് അവനു കൂട്ടെങ്കിൽ കൂടി താനിന്നതിനെ കൂടി സ്നേഹിച്ചു പോകുന്നു…..
പണത്തെക്കാളും മറ്റെന്ത് സമ്പത്തിനേക്കാളും അവന്റെ പ്രണയത്തിനായാണ് തന്റെ മനസ്സ് കാത്തിരിക്കുന്നത്…..
പക്ഷെ അത് തനിക്കൊരു കിട്ടാ ക്കനിയാണോ…..
തന്റെ അത്യാഗ്രഹമായി മാറുമോ…..
ചേച്ചി പറഞ്ഞത് പോലെ അതിന്റെ പേരിൽ തനിക്ക് വേദന മാത്രമാണോ പകരം കിട്ടുക…….
നന്ദ ആലോചനയോടെ അങ്ങനെ നിൽക്കുമ്പോഴാണ് സഞ്ജു അങ്ങോട്ട് വരുന്നത്….
അവളിലേക്ക് പതിയെ നോക്കുന്നത് അവളറിഞ്ഞെങ്കിലും അവളങ്ങനെ നിന്നു…….
അവൻ മുകളിലേക്ക് കയറി പ്പോയി അൽപ നേരം അവൾ താഴെ തന്നെ നിന്നു……
മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കിടന്നിട്ടുണ്ടെങ്കിലും ലൈറ്റ് ഓഫ് ചെയ്തിട്ടില്ല….
അതേയ്……
അവൾ അവനെ നോക്കുക പോലും ചെയ്യാതെ പായ വിരിക്കുമ്പോഴാണ് അവൻ അവളെ വിളിച്ചത്…..
അവൾ എന്തെന്ന അർത്ഥത്തിലൊന്ന് തിരിഞ്ഞു..
ചേച്ചിക്ക് എല്ലാം കൊണ്ടും കൂട്ടായതീനു നന്ദിയുണ്ട്…..
അവൻ ചെറു പുഞ്ചിരി യോടെ അത് പാറയുമ്പോൾ നന്ദക്ക് ദേഷ്യം വന്നിരുന്നു…..
ചേച്ചി പറഞ്ഞതിനോട് ഇതും കൂടി കൂട്ടി വായിച്ചപ്പോൾ അവൻ തന്നെ അന്യയായി മാറ്റി നിർത്തുകയാണെന്ന് അവൾക്ക് തോന്നി…..
അതിനു നന്ദിയുടെ ആവശ്യമൊന്നുമില്ല…..
നിങ്ങൾ എന്നെ സംരക്ഷിക്കുന്നതിനു പകരം ചെയ്തു എന്ന് മാത്രമേയുള്ളു…..
ഒരു ആശ്രിതക്ക് അത്രയല്ലേ ചെയ്യാൻ കഴിയു……
അവൾ ഗൗരവത്തോടെ അതും പറഞ്ഞു ലൈറ്റ് ഓഫ് ചെയ്യുമ്പോൾ പിന്നീടുള്ള അവളുടെ ഭാവം എന്താണെന്നറിയാൻ അവനു കൗതുകം തോന്നിയിരുന്നു…..
താൻ സ്നേഹത്തോടെ പറഞ്ഞ നന്ദിക്ക് ഇവളിങ്ങനെ ദേഷ്യപ്പെട്ട തെന്തിനെന്ന് പോലും സഞ്ജുവിന് മനസ്സിലായിരുന്നില്ല…….
ദേഷ്യത്തോടെയുള്ള അവളുടെ മുഖം സഞ്ജുവിനെ ഏറെ അസ്വസ്ഥമാക്കിയപ്പോൾ ഇരുട്ടിൽ തലയിണയോട് മുഖം ചേർത്തവൾ കരഞ്ഞു തീർക്കുകയായിരുന്നു……
ആരോടും മനസ്സ് തുറക്കാൻ പോലുമില്ലാത്ത അവളെ കുറിച്ചോർത്തു അവൾക്ക് സ്വയം സഹതാപം തോന്നിയിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പിറ്റേന്ന് സംഗീത അജീഷിനൊപ്പം ഇറങ്ങുകയായി……
നന്ദയുടെ കൺ കോണിൽ കണ്ണ് നീർ തളം കെട്ടി….
സംഗീതക്കും അതേ അവസ്ഥ തന്നെയായിരുന്നു……
കണ്ണുകൾ എന്തിനോ ഈറനണിയും പോലെ…..
സഞ്ജു നിന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും നീയെന്റെ അനിയത്തി തന്നെയാണ്….
സംഗീത അവളുടെ കാതോരം അതും പറഞ്ഞവളേ കെട്ടി പിടിക്കുമ്പോൾ രണ്ട് പേരും വിതുമ്പി പോയിരുന്നു…..
കണ്ട് നിന്ന സഞ്ജുവിന് പോലും വിങ്ങി തുടങ്ങിയിരുന്നു….
എത്ര ഭംഗിയായി മനുഷ്യർ പരസ്പരം സ്നേഹിക്കുന്നു എന്നോർത്തവന് അത്ഭുതം തോന്നി….
രക്ത ബന്ധത്തെക്കാൾ ആത്മ ബന്ധങ്ങൾ ശക്തമാകാൻ അധികം സമയം കൂടി ആവശ്യമില്ല എന്നവർ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു…..
എന്നിട്ടും അവളെന്തിനാണ് ഇന്നലെ അങ്ങനെ പറഞ്ഞത്…..
എന്നോടുള്ള കടപ്പാടിനു വേണ്ടിയാണ് ചേച്ചിയെ സ്നേഹിച്ചതെന്ന്……
സഞ്ജു ഒരു ചിന്തയോടെ നിൽക്കുമ്പോഴാണ് സംഗീത അവനടുത്തേക്ക് വന്നത്…..
അവന്റെ വയറിലൂടെ ചുറ്റി പിടിച്ചവൾ അവനോട് ചേർന്ന് നിൽക്കുമ്പോൾ അവന്റെ മാറിടം നനയുന്നുണ്ടായിരുന്നു…..
ഏയ്….. എന്തിനാ കരയുന്നത്…..
സന്തോഷമായിരിക്ക്…. എന്നെ കുറിച് ആലോചിക്കുകയെ വേണ്ടാ…..
അവനതും പറഞ്ഞവരുടെ മുഖം കൈ കുമ്പിളിലെടുത്തു കൊണ്ട് നെറ്റിയിൽ ചുണ്ട് ചേർത്തു……
ഇപ്പോൾ നിന്നേ കുറിച്ചോർത്തു മുമ്പത്തെ അത്ര സങ്കടം എനിക്കില്ല കേട്ടോ….
എന്താണെന്നറിയുമോ….. ഇപ്പോൾ നീ ഒറ്റക്കല്ലല്ലോ…ഈ നന്ദയില്ലേ…….
ഒരു ചിരിയോടെ സംഗീത അത് പറയുമ്പോൾ സഞ്ജു നന്ദയിലേക്കൊന്ന് നോക്കി….
അവൾ നോവോടെ പുഞ്ചിരിക്കുന്നതിന്റെ അർത്ഥം സഞ്ജുവിന് മനസ്സിലായിരുന്നില്ലെങ്കിലും സംഗീതക്ക് വ്യക്തമായിരുന്നു…..
സഞ്ജു….. നന്ദയെ കൂട്ടി നീയെങ്ങോട്ട് വാ ഒരു ദിവസം….. കുറച്ചു ദിവസം നമുക്കവിടെ കൂടാം…..അതാവുമ്പോ കൂടെ നിന്റെ സിനിമ യും കൊണ്ട് നടക്കാം……അജീഷ് അത് പറഞ്ഞതും ആച്ഛന്റെ മുഖം മാറുന്നതവൻ കണ്ടത് കൊണ്ട് തന്നെ അവനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു…..അവരെ യാത്രയാക്കി ആ ഉമ്മറ പ്പടിയിൽ നിൽക്കുമ്പോഴും നന്ദയുടെ മനസ്സിൽ പലതും നീറി പ്പുകയുകയായിരുന്നു……
(തുടരും)
.