രചന – ആയിഷ അക്ബർ
സഞ്ജു ഇരു കൈകൾ കൊണ്ടും മുഖം പൊത്തി കട്ടിലിലേക്കിരുന്നു….
കണ്ണ് നീർ തഴുകുന്നത് കൊണ്ടോയെന്തോ അവന്റെ കവിൾ വല്ലാതെ ചുവന്നിരുന്നു…….
ഗോപികയും ഭാനു മതിയും പെട്ടെന്നുണ്ടായ അവന്റെ ഭാവ പ്പകർച്ചകളോരൊന്നും ഒപ്പിയെടുത് ഒന്നും മനസ്സിലാകാതേ അങ്ങനെ നിൽക്കുകയാണ്…..
ഏട്ടൻ വിഷമിക്കേണ്ട…..
അവൾക്കുള്ളത് ഞാൻ ശെരിക്ക് കൊടുത്തിട്ടുണ്ട്…..
ഗോപിക അവനെ ആശ്വസിപ്പിക്കാനെന്ന വണ്ണം അത് പറയുമ്പോൾ സഞ്ജു അവൾക്ക് നേരെയൊന്ന് ദേഷ്യത്തോടെ മുഖമുയർത്തി….
നീയാരാടി അവളെ പറയാൻ…..
സഞ്ജു ദേഷ്യത്തോടെ അത് ചോദിച്ചതും ഗോപിക പെട്ടെന്നൊന്നു ഞെട്ടി പോയിരുന്നു…..
ഞാനെന്താ പൊട്ടനാണെന്ന് കരുതിയോ നിങ്ങൾ….
ഭ്രാന്തനെന്നും ഒന്നിനും കൊള്ളാത്തവനെന്നും പറഞ്ഞു നിങ്ങളെല്ലാവരും എന്നോട് ചെയ്തത് അത്ര പെട്ടെന്ന് ഞാനങ് മറന്നെന്നു കരുതിയോ…..
എന്ന് മുതലാടി ഞാൻ നിനക്ക് ഏട്ടനായത്…..
സഞ്ജു ഗോപികയോടതും കൂടി ചോദിച്ചതും അവൾ ശെരിക്കും ചൂളി പോയിരുന്നു….
തങ്ങളത്രത്തോളം അവനിൽ നിന്ന് മറവിയെടുക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളോരോന്നും അവന്റെ മനസ്സിൽ അത്രയേറെ തെളിഞ്ഞു നിൽപ്പുണ്ടെന്നോർക്കേ അവർക്കിരുവർക്കും വല്ലാത്ത സങ്കടം തോന്നി…..
അപ്പോഴും…… ഒരു താലി ചരടിന്റെ ബലത്തിൽ തന്നെ സ്നേഹിച്ചത് അവളായിരുന്നു…..
ഒന്നുമില്ലാത്ത….. ആരും വില വെക്കാത്ത ഒരുവനെ പ്രണയിച്ചവൾ…..
അവൾക്ക് പകരം കൊടുക്കാൻ എന്റേയീ ജന്മം തികയാതെ വരും….
അത് പറഞ്ഞപ്പോഴേക്കും അവന്റെ ശബ്ദം ആർദ്രമായിരുന്നു….
എന്നിട്ട് അവളെ പ്പറ്റി കുറ്റം പറയാൻ വന്നേക്കുന്നു….
നീയെന്താ വിചാരിച്ചത് ഞാൻ നിന്റെ കല്യാണം കൂടാൻ വന്നതാണെന്ന്…
അല്ലാ…. ഞാൻ വന്നത് അവളെ കാണാൻ വേണ്ടി മാത്രമാണ്…….
പക്ഷെ…. ഒരു കാര്യത്തിൽ എനിക്ക് നിന്നോട് നന്ദിയുണ്ട്……
അവളെ യൊന്നു കാണാൻ പോലുമിനി കഴിയില്ലെന്ന് കരുതി മടങ്ങാൻ നിന്ന എന്നേ ഇവിടെ പിടിച്ചു നിർത്തിയത് നിന്റെ നാവിൽ നിന്ന് വീണ വാക്കാണ്…….
അവളുടെ കല്യാണം കഴിഞിട്ടില്ലെന്ന് ഞാനറിഞ്ഞിരുന്നെങ്കിൽ എപ്പോഴോ വന്നു ഞാനെന്റെ പെണ്ണിനെ കൊണ്ട് പോയേനെ…..
അതും പറഞ്ഞു സഞ്ജു അവിടെ നിന്നും പുറത്തേക്ക് നടക്കുമ്പോൾ ഭാനുമതിയും ഗോപികയും തറഞ്ഞു നിന്നിരുന്നു……
തങ്ങൾക്ക് തെറ്റ് പറ്റിയെന്നു കുറ്റ ബോധത്തോടെ അവർ തിരിച്ചറിയുക യായിരുന്നു…..
അമ്മേ……
ഗോപിക ദയനീയമായി വിളിച്ചു….
ഇപ്പോ സമാധാനമായില്ലേ നിനക്ക്….
ഭാനുമതി ദേഷ്യത്തോടെ അതും പറഞ്ഞു അവളുടെ കൈ തണ്ടയിലൊന്ന് നുള്ളി പുറത്തേക്ക് നടന്നു ……
സഞ്ജു കാറിന്റെ കീയെടുത്തു പുറത്തേക്കിറങ്ങി…
ഞാനെടുക്കാം സാറേ …
ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നപ്പോൾ തന്നെ മനോജേട്ടൻ അതും പറഞ്ഞങ്ങോട്ട് വന്നിരുന്നു….
വേണ്ട മനോജേട്ടാ…. ഞാനിപ്പോ തിരിച്ചു വരും….
ഇത് വരെയേ യുള്ളൂ…..
അതും പറഞ്ഞു സഞ്ജു വിന്റെ കാർ അവിടെ നിന്ന് അനങ്ങി തുടങ്ങുമ്പോൾ മനസ്സ് ധൃതി കൂട്ടുകയായിരുന്നു….
അവളുടെ അടുത്തേക്കൊന്നെത്താൻ…….
വിട്ടിട്ട് പോയതിനു അവളെ കെട്ടി പ്പിടിച്ചു മാപ്പ് പറയണം…….
ഇത് വരെ അകന്നു നിന്നതിലുള്ള പിണക്കം മുഴുവൻ ഒരു ചുംബനം കൊണ്ടൊപ്പിയെടുക്കണം…
അവൾ ഒറ്റക്കായിരുന്നിട്ടും ഇത് വരെ താൻ കൂട്ടാൻ വരാത്തതിന്റെ പരിഭവം ഞാനെങ്ങനെ പറഞ്ഞു തീർക്കും അവളോട്…..
അമ്മു എന്നാലും എന്തിനാവും അങ്ങനെ തന്നോട് പറഞ്ഞതെന്ന് അവനെത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലായിരുന്നു….
ഇരുട്ടിലൂടേ അവനങ്ങനെ നീങ്ങുമ്പോൾ മനസ്സിൽ മുഴുവൻ പ്രതീക്ഷയുടെ തിരി വെട്ടം കത്തി നിന്നിരുന്നു…….
അവളിപ്പോഴും ആർക്കും സ്വന്തമല്ലെന്നത് അവനെ സംബന്ധിച്ച് അവനു സ്വന്തമാണ് എന്നത് തന്നെയായിരുന്നു……
ആ ഇരു നില വീടിന്റെ ഗേറ്റിനു മുമ്പിൽ കാറ് ചെന്ന് നിൽക്കുമ്പോൾ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു….
സിറ്റ് ഔട്ടിലെ ലൈറ്റ് ഓഫ് ചെയ്തിട്ടുണ്ട്…..
അകത്തേവിടെയൊക്കെയോ വെട്ടം കാണാം……
മുകളിലെ ആ മുറിയിലെ അടഞ്ഞു കിടക്കുന്ന ജനലിലൂടെ കണ്ട നിഴൽ അവളാണെന്ന് ഉറപ്പിക്കാൻ അവനു മറ്റൊരു തവണ നോക്കേണ്ടിയിരുന്നില്ല….
നീളൻ മുടി അവൾ ചീകിയിടുകയാണ്……
അവളുടെ നിഴൽ അനങ്ങുന്നതിനനുസരിച്ചു അവന്റെ ഹൃദയവും മിടിച്ചു തുടങ്ങി…..
അവനൊരു വേള കണ്ണിമ വെട്ടാതെ അനങ്ങുന്ന ആ നിഴലിലേക്ക് നോക്കി നിന്നു…….
ഒരു ചെറു പുഞ്ചിരി അവന്റെ അധരങ്ങളെ കവർന്നെടുത്തു……..
അകത്തേക്ക് കയറിയാൽ അവളുടെ അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലവനല്പം സംശയമുണ്ടായിരുന്നെങ്കിൽ കൂടി ഇനി മറ്റൊരാൾക്കും ഒന്നിനും വേണ്ടി താനവളെ വിട്ട് കളയില്ലെന്ന് അവൻ മനസ്സിലുറപ്പിച്ചിരുന്നു….
ആരെങ്ങനെ പ്രതികരിച്ചാലും തനിക്ക് പ്രശ്നമില്ല….
ഇനി അവളെ കാണാതെ ഈ കണ്ണുകളിൽ നിദ്ര കടന്നു പിടിക്കില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൻ ഗേറ്റിലേക്ക് ചുവടുകൾ വെച്ചു…..
അപ്പോഴാണ് പോക്കറ്റിൽ കിടന്ന അവന്റെ ഫോൺ റിങ് ചെയ്യുന്നത്…..
പരിചയമില്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ അവൻ കട്ട് ചെയ്തു….
എന്നാൽ ഗേറ്റ് തുറക്കാൻ തുടങ്ങിയതും വീണ്ടും ആ ഫോൺ റിങ് ചെയ്തപ്പോൾ അവൻ കാൾ അറ്റൻഡ് ചെയ്തു…
ഹലോ… സഞ്ജു…. ഞാൻ…. ഞാൻ അമ്മുവാണ്…..
മറു തലക്കൽ നിന്നുള്ള ശബ്ദം അവനെ ഒരു നിമിഷത്തേക്ക് നിശ്ചലനാക്കി……
എന്തിനാ നന്ദയെ കുറിച് താനെന്നോട് കള്ളം പറഞ്ഞത്…..
അമ്മുവെന്ന പേര് കേട്ടതും അവനു ചോദിക്കാനുള്ളത് അത് മാത്രമായിരുന്നു….
നാല് വർഷം താനനുഭവിച്ച വേദനയുടെ എല്ലാ അമർഷവും ആ ചോദ്യത്തിലുണ്ടായിരുന്നു…
താൻ അത് പറയാനാണ് വിളിച്ചതെങ്കിലും താൻ പറയുന്നതിനു മുന്പേ അവനതറിഞ്ഞു എന്നത് അമ്മുവിൽ അല്പം ആശ്ചര്യം നൽകിയിരുന്നു…..
സഞ്ജു….. ഞാൻ…. നന്ദ പറഞ്ഞിട്ട് തന്നെയാ ഞാനങ്ങനെ പറഞ്ഞത്…..
അമ്മു പെട്ടെന്നത് പറഞ്ഞതും ഗേറ്റിൽ വെച്ചിരുന്ന കൈ സഞ്ജു പെട്ടെന്ന് പിൻവലിച്ചു…..
നന്ദയോ…..
അവനത് ചോദിക്കുമ്പോൾ ശബ്ദം നന്നേ ചിലമ്പിച്ചിരുന്നു…
അതേ ……
നീ അവളെ വിട്ടിട്ട് പോയ ദേഷ്യം അവൾക്കിന്നുമുണ്ട്….
നീന്നെ എത്രത്തോളം അവൾ സ്നേഹിക്കുന്നോ അത്രത്തോളം വെറുക്കുന്നുമുണ്ട്…..
അത് കൊണ്ടാണല്ലോ ഇന്നു നീ വീട്ടില് വന്നപ്പോൾ അവളവിടെയുണ്ടായിട്ടും അകത്തു കയറിയിരുന്നത്…
അമ്മുവതും കൂടി പറഞ്ഞതും സഞ്ജുവിന്റെ കണ്ണുകളിൽ നനവ് പടർന്നു…
അവളവിടെ യുണ്ടായിരുന്നോ….
എന്നിട്ടാണ് താൻ….
അവൻ വീണ്ടും ആ ജനാലയിലേക്ക് മിഴികൾ നീക്കവേ പെട്ടെന്ന് ആ മുറിയിലെ ലൈറ്റ് അണഞ്ഞു പോയിരുന്നു…
ഒരു നിമിഷം തന്റെ ഹൃദയത്തിൽ തെളിഞ്ഞ ആ വെട്ടത്തിലേക്കും ഇരുട്ട് പടർന്നത് പോലെ യവന് തോന്നി……
അവൾ നിന്നോടിതൊന്നും പറയരുതെന്ന് പറഞ്ഞെങ്കിലും അവളുടെ സങ്കടം കാണാൻ എനിക്ക് കഴിയുന്നില്ല സഞ്ജു…..
തിരിച്ചു പോകും മുന്പേ നീയവളെ കാണണം…
അവളെങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ എനിക്ക് നല്ല ഭയമുണ്ടെങ്കിലും കൂടെ കൂട്ടാൻ പറ്റുമെങ്കിൽ താനവളെ തീർച്ചയായും കൊണ്ട് പോകണം….
കാരണം അവളുടെ മനസ്സിപ്പോഴും ആ പഴയ സഞ്ജുവിൽ കുടുങ്ങി കിടക്കുകയാണ്……
അമ്മുവിന്റെ വാക്കുകൾ തന്നിൽ പകർന്നത് ഒരു തരം നിർവികാരതയായിരുന്നു…
എങ്കിലും അതൊരു കണക്കിന് നന്നായെന്ന് അവനു തോന്നി….
കാരണം അവളുടെ മനസ്സിലുള്ളത് അറിഞ്ഞു വെച്ചതിനു ശേഷം അവളോട് സംസാരിക്കുന്നത് തന്നെയാണ് നല്ലത്…..
പിന്നെ…. അവൾ തന്നോടുള്ള ദേഷ്യത്തിലാണെങ്കിൽ അതിനവളെ കുറ്റം പറയാനും കഴിയില്ലല്ലോ …
മാത്രവുമല്ല……അവളുടെ വാശിയെ കുറിച് തനിക്ക് നല്ല ബോധ്യമുണ്ട് താനും….
വിവാഹം കഴിഞ്ഞെന്ന് തന്നോട് പറയാൻ അവളാവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇനിയൊരിക്കലും തന്നെ കാണാൻ അവളാഗ്രഹിക്കുന്നില്ലെന്നും തന്റെ ജീവിതത്തിലേക്കൊരു തിരിച്ചു വരവ് അവൾ കണക്ക് കൂട്ടുന്നില്ലെന്നും അവനു വ്യക്തമായിരുന്നു …
അവൻ ആലോചനകൾ തീർത്ത ഭാരത്തോടെ കാറിലേക്ക് തിരികെ കയറി……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അമ്മു…….
എനിക്ക്…. എനിക്കവളെ യൊന്നു കാണണം…..
എന്താ ഒരു വഴി…..
വീട്ടിലെത്തിയ ഉടനെ സഞ്ജു അമ്മുവിനെ വിളിച്ചു……
നന്ദ…..നന്ദ യിപ്പോ കാരാക്കുളം സ്കൂളില് ടീച്ചറാണ്……
അമ്മുവത് പറഞ്ഞതും ഏറെ സന്തോഷത്തോടെ അവന്റെ അധരങ്ങളിൽ പുഞ്ചിരി തെളിഞ്ഞു…..
കട്ടിലിൽ മലർന്നു കിടന്നവൻ ആരോടെന്നില്ലാതെ പുഞ്ചിരിച്ചു…..
അവള് സ്കൂൾ കഴിഞ്ഞു വരുമ്പോൾ അമ്പലത്തിലേക്ക് വരാൻ ഞാൻ പറയാം…..
നീയും ഒരു അഞ്ചു മണിയോടടുക്കുമ്പോൾ അമ്പലത്തിലേക്ക് വന്നാൽ മതി…….
അമ്മു വത് പറഞ്ഞതും സഞ്ജുവിന്റെ കണ്ണുകളൊന്ന് വിടർന്നു ….
അവളെ കാണുന്ന നാളത്തെ ആ നിമിഷങ്ങളിലേക്ക് അവൻ മുഴുകുമ്പോൾ രാവിന് വല്ലാത്ത ധൈർഗ്യം തോന്നിയിരുന്നവന്……
അപ്പോഴും തന്നെ മൂടുന്നൊരു ഭയം താൻ ചെയ്ത തെറ്റിൽ നിന്നാണെന്ന് അവനറിയാമായിരുന്നു…..
(തുടരും)

by