രചന – ആയിഷ അക്ബർ
അമ്മ യും ചേച്ചിയും തമ്മിലുള്ള വിശേഷം പറച്ചിലും സ്നേഹ പ്രകടനങ്ങളും കഴിയാത്തത് കൊണ്ട് തന്നെ നന്ദ മുത്തശ്ശിയുടെ അരിക് പറ്റി നിന്നു…..
ഈ വീടും ഇവിടെയുള്ള ആരും തന്റേതല്ലാത്തത് പോലെ……
എല്ലാവരുടെയും പെരുമാറ്റത്തിൽ പൂർണ അപരിചിതത്വമാണ് തോന്നി പ്പോകുന്നത്…..
അവിടമൊക്കെ എങ്ങനെയുണ്ട് നന്ദു…..
മുത്തശ്ശിയത് ചോദിക്കുമ്പോഴും അവളങ്ങനെ നിൽക്കുകയാണ്…..
മനസ്സാകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു…..
കുഴപ്പമില്ല മുത്തശ്ശി……
അവളത് പറയുമ്പോൾ ഇനിയിവിടെ നിന്ന് തിരിച് പോകില്ല എന്ന് കരുതിയാണ് വന്നതെങ്കിലും എങ്ങനെയെങ്കിലും തിരികെ പോയാൽ മതിയെന്ന് തോന്നിപ്പോയവൾക്ക്….
എങ്ങനെ പോയി പെട്ടു കുട്ടീ നീയവിടെ…..
ആ നളിനിക്കൊന്നും അത്ര നല്ല പെരുമാറ്റമല്ല…….
മുത്തശ്ശി അടക്കി പിടിച്ചത് പറയുമ്പോൾ അവിടുത്തെ മുത്തശ്ശിയെ കുറിച്ചാണെന്ന് അവൾക്ക് മനസ്സിലായിരുന്നു….
ഈ ചെക്കന്റെ അമ്മയ്ക്കും എന്തൊക്കെയോ മാനസിക മാണെന്നൊക്കെ കേട്ടിരുന്നു ഞാൻ..
മുത്തശ്ശി അതു പറഞ്ഞപ്പോളും അവളൊന്നും മിണ്ടിയില്ല…..
ആരൊക്കെ എങ്ങനെയൊക്കെ ആയാലും അവൻ നിന്നേ നോക്കിയാൽ മതി…..
മുത്തശ്ശി തന്റെ കൈകളിൽ പിടിച്ചത് പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു….
മുത്തശ്ശിയുടെ കൂട്ടെപ്പോഴും ഞാനായിരുന്നു…..
കിടക്കുമ്പോഴും ഇരിക്കുമ്പോഴും അടക്ക കുത്തി വെറ്റിലയിൽ വെച്ച് കൊടുക്കാനും എല്ലാം….
ചെച്ചി എപ്പോഴും അവളുടേതായ ലോകത്തേക്ക് ചുരുങ്ങുമ്പോൾ ഈ വീടിന്റെ മുക്കിലും മൂലയിലും എത്തിയിരുന്നത് താനായിരുന്നു…..
എന്നാലിന്ന് ആ ഞാൻ തീർത്തും അന്യയായിരിക്കുന്നു….
ചേച്ചിയോരു പക്ഷെ ആദ്യമായിട്ടായിരിക്കും അവരുടെ സ്നേഹ പ്രകടനങ്ങൾ ഇത്ര യധികം ഏൽക്കുന്നത് തന്നെ..
ചേച്ചി….. നീ യെന്താ അച്ഛനോട് സംസാരിക്കാത്തത്…..
അമ്മ അവളുടേ അടുത്ത് നിന്ന് മാറിയ ആ നിമിഷം നന്ദ ദീപ്തിയോടത് ചോദിച്ചിരുന്നു….
സംസാരിക്കാം നന്ദാ…. ഇപ്പൊ വന്നിട്ടല്ലേയുള്ളു….
ഭക്ഷണം കഴിക്കട്ടെ….
ആനന്ദേട്ടൻ കേൾക്കാൻ പാടില്ലല്ലോ….
അതു കൊണ്ട് കഴിച് കഴിഞ്ഞ് ഞാൻ ആനന്ദേട്ടനെ മുറിയിലേക്ക് കിടക്കാനയക്കാം….
അതു കഴിഞ്ഞാൽ നീ പോകില്ലല്ലോ….
എനിക്ക് തിരിച് പോകുകയും ചെയ്യാം….
ദീപ്തി അത് പറയുമ്പോൾ അതു ശെരിയാണെന്ന് നന്ദക്കും തോന്നിയിരുന്നു….
അപ്പോഴേക്കും അമ്മ അങ്ങോട്ട് വന്നിരുന്നു….
ചേച്ചിയുടെ അടുത്ത് നിൽക്കുന്ന തന്നെ കണ്ടിട്ടാവണം രൂക്ഷമായോന്ന് നോക്കിയത്….
അവയിലെ വാത്സല്യം ചികയാൻ അവൾ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു……
അവൾ സഞ്ജുവിലേക്കൊന്ന് നോക്കി…….
അച്ഛനും ആനന്ദേട്ടനും ഇടയിലുള്ള സംസാരം മുറുകുമ്പോൾ അവരുടെ അടുത്തിരിക്കുന്ന അവന്റെ പ്രയാസം അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…….
അവളെ കണ്ടതും അവൻ പ്രതീക്ഷയോടെ ഒന്ന് നോക്കി……
ഭക്ഷണം കഴിച്ചിട്ട്…. പ്ലീസ്…
എന്ന തരത്തിൽ അവൾ ആംഗ്യം കാണിച്ചതും അവൻ കണ്ണുകൾ പുറത്തേക്ക് നീക്കിയങ്ങനെ ഇരുന്നു……
ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരിക്കുമ്പോഴും താനും അവനും മാത്രം മൗനമായിരുന്നു……
ഞങ്ങൾ രണ്ട് പേർ അവിടെയുള്ളതായി പോലും ആരും കണക്കാക്കുന്നില്ല എന്നുള്ളത് അവളിൽ തീർത്ത മുറിവ് ചെറുതായിരുന്നില്ല……
ഒരു കാര്യവുമില്ലാതെ എല്ലാം ക്ഷമിച്ചിരിക്കുന്ന അവനേ കാൻകെ അവൾക്ക് വല്ലാത്തൊരു സങ്കടം തോന്നിയിരുന്നു……
ഏട്ടൻ പോയി അൽപ നേരം കിടന്നോളു….
ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടനെ ചേച്ചി ആനന്ദേട്ടനോടത് പറഞ്ഞതും നന്ദയുടെ ഉള്ളിൽ പ്രതീക്ഷകൾ ഉരുണ്ടു കൂടി……..
നിൽക്ക് മോളേ…… ഒരു കാര്യം കൂടി അവനോട് പറയാനുണ്ട്……
അപ്പോഴാണ് അച്ഛൻ അതും പറഞ് വരുന്നത്….
എല്ലാവരും എന്തെന്ന അർത്ഥത്തിൽ അച്ചനെ നോക്കി……..
അച്ഛൻ അലമാരയിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ എടുത്ത് കൊണ്ട് വന്നു…..
ഇത് ടൗണിൽ ഞാൻ വാങ്ങിയ വീടും സ്ഥലവും നിങ്ങളുടെ പേരിലേക്ക് ആക്കിയ പേപ്പേഴ്സ് ആണ്……
ഇനി അത് നിങ്ങൾക്കുള്ളതാണ്……
അച്ഛൻ അതു പറഞ്ഞതും അമ്മയുടെ മുഖം വിടർന്നു….
ദീപ്തി കേട്ടത് വിശ്വസിക്കാനാവാതെ അങ്ങനെ നിൽക്കുകയാണ്…..
അച്ഛൻ അതവളുടെ കയ്യിലേക്ക് പുഞ്ചിരിയോടെ വെച്ച് കൊടുത്തതും അവൾ അഭിമാനത്തോടെ ആനന്ദിനെ ഒന്ന് നോക്കി….
അവനും അതത്ര മേൽ സന്തോഷം നൽകിയിട്ടുണ്ടെന്ന് ആ മുഖത്ത് നിന്നറിയാം….
പിന്നേ ടീച്ചറാവാനാണ് ചെറുപ്പം മുതലേ ഇവളുടെ ആഗ്രഹം…..
അതിനു തന്നെയാണ് ഇത്രയും അവളെ ഞാൻ പഠിപ്പി ച്ചത്….
പി എസ് സി എഴുതി കിട്ടാനൊക്കെ ഒത്തിരി സമയമെടുക്കും…….
ഗവണ്മെന്റ് സ്കൂളിലെ മാനേജ്മെന്റ് സീറ്റിൽ നാല്പതു ലക്ഷത്തിനു അവൾക്ക് ഞാനൊരു സീറ്റ് പറഞ് വെച്ചിട്ടുണ്ട്……
അതും കൂടി അഭിമാനത്തോടെ അച്ഛൻ പറഞ്ഞതും ദീപ്തിയുടെ മുഖം വീണ്ടും വിടർന്നു…..
അച്ഛാ…..
അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..
ഏ…. കഴിഞ്ഞിട്ടില്ല…. നിങ്ങൾക്ക് നല്ലൊരു കാറും ബുക്ക് ചെയ്തിട്ടുണ്ട്….
നാളെ തന്നെ അതു ഷോറൂമിൽ നിന്ന് ഇറക്കണം പോയിട്ട്…..
അതും കൂടി അച്ഛൻ പറഞ്ഞതും അവളച്ചനെ ഒന്ന് കൂടെ മുറുകെ പിടിച്ചു…….
വേണ്ടായിരുന്നു അച്ഛാ…..
ആനന്ദ് അലസമായി പറഞ്ഞു…..
അച്ഛനെ കുറിചോർത്ത് നന്ദയ്ക്കൊരു വേദനയാണ് തോന്നിയത്…..
അച്ഛനെ കൊണ്ടാവുന്നതിന്റെ പരമാവധിയാണ് അച്ഛൻ ചേച്ചിക്ക് കൊടുത്തിട്ടുള്ളത്…..
അതു നികത്താൻ അച്ഛൻ കുറച്ചധികം കഷ്ടപ്പെടേണ്ടി വരുമെന്ന് അവൾക്കറിയാമായിരുന്നു……..
ചേച്ചിയോടുള്ള സ്നേഹ പ്രകടനത്തിനിടയിൽ അച്ഛനും അമ്മയും വെറുതെ പോലും തങ്ങളിലേക്ക് നോക്കിയില്ല……
അതെന്താ…. നന്ദ മോൾക്ക് ഒന്നുമില്ലാത്തത്……..
മുത്തശ്ശിയാണ് ഗൗരവത്തോടെ അതു ചോദിച്ചത്…..
ഞാൻ വളർത്തിയ എന്നേ അനുസരിക്കുന്ന മക്കൾക്കാണ് എന്റെ സമ്പാദ്യം….
അല്ലാതെ നാട്ടുകാരുടെ മുമ്പിൽ വെച്ച് എന്നേ നാണം കെടുത്തിയവർക്കല്ല…..
അച്ഛൻ ദേഷ്യത്തോടെ അതു പറയുമ്പോൾ അവളുടേ നെഞ്ചോന്ന് പിടഞ്ഞു……
ഒന്നും വേണ്ടാ…. പക്ഷെ അച്ഛന്റെ മനസ്സിൽ താനത്രയേറെ വെറുക്കപ്പെട്ടവളാണെന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല……
ആനന്ദിന്റെയും സഞ്ജുവിന്റെയും മുമ്പിൽ നാണം കെട്ടവൾ തല കുനിച്ചു നിന്നു….
അതും ഒരു തെറ്റും ചെയ്യാതെ ആണല്ലോ എന്നോർക്കുമ്പോഴാഞ് കൂടുതൽ വേദനിച്ചത്….
തെറ്റ് ചെയ്തവളെ അവർ ചേർത്ത് പിടിച് ഒരു തെറ്റും ചെയ്യാത്ത തന്നെ…..
അവളുടേ ഉള്ളം വിങ്ങി…
എങ്കിലും നിമിഷങ്ങൾക്കുള്ളിൽ ചേച്ചി എല്ലാം തുറന്ന് പറയുമെന്ന് തന്നെ അവൾ വിശ്വസിച്ചു……
എന്നാൽ ദീപ്തിയുടെ മനസ്സിൽ അപ്പോഴേക്കും പല കണക്ക് കൂട്ടലുകളും നടന്നിരുന്നു……
അവൾക്കുള്ളത് കൂടി അച്ഛൻ ഇപ്പോൾ തനിക്കാണ് തരുന്നത്…….
എല്ലാം തുറന്ന് പറഞ്ഞാൽ നന്ദ നിൽക്കുന്ന സ്ഥാനത് താനാകുമെന്ന് അവൾക്ക് വ്യക്തമായിരുന്നു…..
എന്ത് ചെയ്യണമെന്നറിയാതേ അവൾ നിന്ന് വിയർത്തു….
ചേച്ചി….. ആനന്ധേട്ടനോട് കിടക്കാൻ പറയുന്നില്ലേ….
വേഗം എല്ലാം പറഞ്ഞിട്ട് വേണം ആൾക്ക് പോകാൻ…..
ദീപ്തിയുടെ അടുത്ത് ചെന്ന് പതിയേ നന്ദ അതു പറഞ്ഞത് ആകെ ക്കൂടി പ്രയാസത്തിലിരിക്കുന്ന സഞ്ജുവിനെ ചൂണ്ടി തന്നെയായിരുന്നു…..
ദീപ്തിയുടെ മുഖത്തൊരു പരുങ്ങൽ വന്നു…..
നന്ദ… അതു…ഇനി ഞാൻ പറഞ്ഞാൽ അവരതൊന്നും വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…..
അച്ഛനും അമ്മയും അവിടെയില്ല എന്നുറപ്പിച്ചു ദീപ്തിയത് പറയുമ്പോൾ നന്ദക്ക് തല ചുറ്റുന്നത് പോലെ തോന്നി…….
അവര് വിശ്വസിക്കാതിരിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലല്ലോ…..
ചേച്ചി പറഞ്ഞാൽ മതി…
നന്ദയുടെ സ്വരം ദയനീയമായി……
കാര്യമൊക്കെ ശെരിയാണ്…. എനിക്ക് വേണ്ടിയാണ് നീ…..
അതപ്പോഴത്തെ ഒരു വാശിയായിരുന്നു…..
പക്ഷെ.. സോറി നന്ദാ…. എനിക്ക് ആരോടും ഒന്നും പറയാൻ കഴിയില്ല……
ഞാൻ പറഞ്ഞാൽ നീ നിൽക്കുന്നത് പോലെ ഒരു വിലയുമില്ലാത്തവളായി ഞാനും നിൽക്കേണ്ടി വരും……
സ്നേഹത്തോടെ അച്ഛൻ വെച്ചു നീട്ടിയതെല്ലാം തിരിച്ചു വാങ്ങും…..
അത്രയും പറഞ് നിർത്തുമ്പോൾ പറയുന്നത് തെറ്റാണെന്ന ബോധ്യമുള്ളത് കൊണ്ട് തന്നെയാണ് ദീപ്തിയുടെ തല താഴ്ന്നു പോയത്….
ഒരു നിമിഷം ശരീരം തളരുന്നത് പോലെ തോന്നി നന്ദക്ക്….
തന്റെ ജീവിതത്തിന്റെ കൂടെയാണ് അവൾ അവൾക്ക് കിട്ടിയതിനെ വെച്ച് തൂക്കുന്നത്…..
ഒരു നിമിഷം അവൾ ചലിക്കാൻ പോലും കഴിയാതെ അങ്ങനെ നിന്നു……
നാണമുണ്ടോടി നിനക്ക്….
നീയെന്റെ കൂടെപ്പിറപ്പാണെന്ന് പറയാൻ പോലും എനിക്കറപ്പാക്കുന്നു……
.
ഉള്ളിലെ ദേഷ്യവും സങ്കടവും കൂടി ഇട കലർത്തി അവളത് പറയുമ്പോൾ ശബ്ദം അങ്ങേയറ്റം ഉയർന്നിരുന്നു……
അടുക്കളയിലായിരുന്ന അച്ഛനും അമ്മയും മുത്തശ്ശിയും അങ്ങോട്ടോടി വന്നു……
ഹാളിലിരുന്ന സഞ്ജുവും ആനന്ദു മെഴുന്നേറ്റ് വന്നു…..
എന്താ…. എന്താ ഇവിടെ കിടന്ന് ഒച്ചയെടുക്കുന്നത്….
അച്ഛാ…. ഇവളെന്തൊക്കെയോ പറയുന്നു….
എനിക്ക് വേണ്ടിയാണ് അവൾ ഇവന്റെ അടുത്ത് ആ രാത്രി പോയെന്നോ മറ്റോ….
അച്ഛന്റെ ശബ്ധം അവിടെയുയർന്നതും ദീപ്തി ഓടി ചെന്നയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടാണത് പറഞ്ഞത്….
നന്ദ അവളുടേ ഭാവ പ്പകർച്ചയിൽ തറഞ്ഞു നിന്നു…….
ചേച്ചിയാണ്…. അത്രമേൽ സ്നേഹിച്ചവളാണ്…..
ഉള്ളൂ വല്ലാതെ മുറിഞ്ഞിരുന്നു നന്ദക്ക്…..
അച്ഛാ…. ഇവളാണ് കള്ളം പറയുന്നത്….
അന്ന് രാത്രി ഇവൾക്ക് വേണ്ടിയാണ് ഞാൻ……
ചീ….നിർത്തേടി….
നന്ദ പറഞ് പൂർത്തിയാക്കും മുന്പേ അച്ചൻ തനിക് നേരെ അലറി….
അച്ഛാ……
ഞാൻ പറയുന്നതൊന്നു കേൾക്കഛാ…..
അവൾ അയാൾക് നേരെ നിന്ന് കെഞ്ചുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകു ന്നുണ്ടായിരുന്നു……
സഞ്ജുവിന്റെ ഹൃദയം എന്തിനോ അത്ര മേൽ മുറിഞ്ഞു തുടങ്ങിയിരുന്നു……
മുത്തശ്ശി സാരി തലപ്പ് കൊണ്ട് കണ്ണുകളോപ്പി നിന്നു……
എന്റെ മോളേ അവളുടേ ഭർത്താവിന്റെ മുമ്പിൽ കരി വാരി തേച്ചു നല്ലവളാവാനാണ് നിന്റെ ഭാവമെങ്കിൽ…… അതു നടക്കില്ല…….
ഇറങ്ങി പൊയ്ക്കോണം എന്റെ മുൻപീന്ന് ….
എനിക്കിങ്ങനെ ഒരു മോളില്ല…….
അതും പറഞ്ഞയാൾ ശക്തിയിൽ അവളെ പിടിച്ചൊരൊറ്റ തള്ളായിരുന്നു….
എന്നാൽ അവൾ വീഴാതെ അവന്റെ ദേഹത്തു തട്ടി നിന്നു….
അവൻ പതിയേ അവളുടെ കൈ തണ്ടയിൽ പിടിച്ചെഴുന്നേൽപ്പിച്ചു….
ഞാൻ…. ഞാൻ പറഞ്ഞിട്ടൊന്നും വിശ്വസിക്കുന്നില്ല…….
അവൾ ദയനീയമായി തന്നോടത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് സഞ്ജുവിനെ വല്ലാതേ വേദനിപ്പിച്ചിരുന്നു…..
ഒന്നിനുമില്ലാത്ത അവനോടുള്ള പരാതി പറച്ചിലെല്ലാം എന്റെ വിട്ടീൽ നിന്ന് ഇറങ്ങിയിട്ട് മതി….
അച്ഛന്റെ ശബ്ദം വീണ്ടും അവിടെയുയർന്നു…..
അപ്പോഴും അച്ഛനോട് ചേർന്ന് ഇതെല്ലാം കണ്ട് നിശ്ശബ്ദയായിരിക്കുന്ന വൾ നന്ദയെ വല്ലാതേ ചൊടിപ്പിച്ചിരുന്നു…..
നീ അനുഭവിക്കാൻ പോകുന്നതേയുള്ളേടി…
ഒരു കാലത്തും സന്തോഷം എന്തെന്ന് നീയറിയില്ല…..
ചെയ്ത് പോയ തോർത്തു നീ കരയും…….
ദീപ്തിയെ നോക്കി ഉറച്ച വാക്കുകളോടെ അതു പറയുമ്പോൾ നന്ദയുടെ കണ്ണുകളിൽ തീയായിരുന്നു…
അതൊരു വേള അവളെ ചുട്ട് ചാമ്പലാക്കുമെന്ന് ദീപ്തിക്ക് തോന്നി പ്പോയി….
ദേ… വീണ്ടും പറയുകയാ….
ഇവളുണ്ടല്ലോ…. ഇവളാണ് എല്ലാത്തിനും കാരണം….
ഒരുത്തനെ കല്യാണം കഴിക്കാൻ പോകുന്നതിന്റെ തലേന്ന് മറ്റൊരുത്തനെ തേടി പ്പോകാനൊരുങ്ങിയവൾ….
നന്ദ ദേഷ്യത്തോടെ അതു പറയുമ്പോൾ ആനന്ദ് കേൾക്കെയാണ് അതെല്ലാം എന്നോർക്കേ ദിവാകരന്റെ കൈ ദേഷ്യത്തോടെ അവൾക്ക് നേരെ ഉയർന്നതും….
അടി കിട്ടുമെന്ന ഉറപ്പിൽ അവൾ കണ്ണുകൾ അമർത്തി ചിമ്മി…..
എന്നാൽ അൽപ നേരം കഴിഞ്ഞിട്ടും ആ കൈ തന്റെ കവിളിൽ പതിക്കാത്തതിൽ അവൾ കണ്ണുകൾ പതിയേ തുറന്ന് നോക്കിയതും അച്ഛന്റെ കയ്യിൽ കയറി പിടിച് നിൽക്കുന്ന സഞ്ജുവിനെയാണ് കാണുന്നത്……
അവന്റെ രോഷത്തോടെയുള്ള നോട്ടത്തിന് മുമ്പിൽ അച്ചൻ പതറി നിൽക്കുന്നത് പോലെ….
അവന്റെ ശക്തിയേറിയ ആ പിടുത്തത്തിൽ നിന്നും കൈ ഊരി വലിക്കാൻ അച്ഛന് കഴിയാത്തത് പോലെ……..
നന്ദ കണ്ണ് മിഴിച്ചവനെ നോക്കിയങ്ങനെ നിന്നു….
(തുടരും)

by