രചന – ആയിഷ അക്ബർ
ഏയ്…..
തന്റെ ചുമലിൽ തട്ടിയുള്ള ആ വിളിയിൽ നന്ദ കണ്ണുകൾ വലിച്ചു തുറന്നു….
അവന്റെ മുഖം കണ്ണുകൾ തിരിച്ചറിഞ്ഞതും അവൾ പെട്ടെന്ന് ചാടിയെഴുന്നേറ്റു…..
പോകണ്ടേ…….
അവൻ പതിയെ അത് ചോദിച്ചതും അവൾ സംശയ ഭാവത്തോടെ അവനെ നോക്കി…..
തനിക്ക് വീട്ടിലേക്ക് പോയി അച്ഛന്റെതായതെല്ലാം തിരിച്ചു കൊടുക്കണമെന്ന് പറഞ്ഞിരുന്നില്ലേ….
അവനത് പറയുമ്പോൾ അവന്റെ മനോഹരമായ ശബ്ദത്തോടൊപ്പം ആ വാക്കുകളും അവളിൽ നൽകിയതൊരു ആശ്വാസം തന്നെയായിരുന്നു….
വേണം….
അവൾ പെട്ടെന്ന് പറഞ്ഞു….
എല്ലാം നിനക്ക് തിരിച്ചേൽപ്പിക്കാം….
പക്ഷെ ഒരു കാര്യം…..
അവൻ അത് പറയുമ്പോൾ വാക്കുകളിൽ ഗൗരവം കടന്ന് പിടിച്ചത് കൊണ്ട് തന്നെ അവളവനെ ഉറ്റ് നോക്കി……
ഇന്ന് മുതൽ നീയും മാറണം……
എന്നെ കൊണ്ടാവും വിധം നിനക്ക് വേണ്ടത് വാങ്ങി തരാൻ ഞാൻ ശ്രമിക്കുമെങ്കിലും അത് നിന്റെ അച്ഛൻ വാങ്ങുന്നത് പോലെ വില കൂടിയതാവില്ല……
അത് കൂടി ഓർമയിലുണ്ടാവട്ടെ……
അവനൊരു താക്കീതെന്ന പോലത് പറയുമ്പോൾ അവൾ കുറ്റ ബോധത്താൽ തല താഴ്ത്തി…….
ഇതാ…. ഇത് നിനക്ക് വേണ്ടി വാങ്ങിയതാണ്……
പാകമാകുമോ എന്നൊന്നും അറിയില്ല……
അവനതും പറഞ്ഞൊരു കവർ കട്ടിലിലേക്ക് വെക്കുമ്പോൾ ശെരിക്കും അവളുടെ ഉള്ളൊന്ന് പിടച്ചു….
അവനെ കുറിച് ചിന്തിച്ചതിനും പറഞ്ഞതിനുമെല്ലാം അവൾക്ക് കുറ്റ ബോധം തോന്നി……
അവൻ അതും പറഞ്ഞവിടെ നിന്ന് പോയതും അവൾ പതിയെ ആ കവർ കയ്യിലെടുത്തു….
മൂന്ന് ചുരിദാറുണ്ട്…..
തന്റെ ഉള്ളിലുള്ള പഴയ നന്ദ അതിന്റെ വില ചികയാൻ നിന്നപ്പോഴേക്കും താൻ ഉടുത് മാറ്റാൻ മറ്റൊന്നില്ലാത്ത ദരിദ്രയാണിപ്പോളെന്ന് ഹൃദയം വളരെ സമർത്ഥമായി ഓർമിപ്പിച്ചു….
ഇത് തനിക്ക് കിട്ടിയ ദാനമാണ്….
ധാനത്തിന് കണക്ക് നോക്കേണ്ടതില്ലല്ലോ……
അവൾ പതിയെ അത് തുറന്നപ്പോൾ അടി വസ്ത്രങ്ങൾ പോലും അതിലുള്ളത് അവളെ അതിശയപ്പെടുത്തി…..
ഇതെല്ലാം ഇവനെങ്ങനെ അറിയാമെന്നു അവളാലോചിച്ചു….
അവനു അമ്മയില്ല…
ഉള്ള സഹോദരിയുമായി ഒരു ബന്ധവുമില്ല….
ഒരു സ്ത്രീയുമായി ഇടപഴകാത്ത ഇവനിതെല്ലാം ചെയ്യുന്നതെങ്ങനെ യെന്ന് അവളോർത്തു…..
അതിലേറെ അതെല്ലാം അവൻ വാങ്ങിയത് തനിക്ക് വേണ്ടിയാണെന്നോർക്കേ അവൾക്കൊരു ജാള്യത തോന്നി…..
പക്ഷെ ഇപ്പൊ അത് സ്വീകരിക്കാതിരിക്കാനാകാത്ത വിധം താൻ നിസ്സഹായയാണ്….
ഒരു കണക്കിന് ഇതും ഒരു പ്രതികാരം തന്നെയാണ്….
അച്ഛന്റെ കാശിനു വാങ്ങിയ ഒന്നും തനിക്ക് വേണ്ടെന്ന വാശി…….
അവൾ ഉള്ളതിൽ നിന്നും ഒരു മെറൂൺ കളർ ചുരിദാറെടുത്തിട്ടു കൊണ്ട് എല്ലാം വാരി കെട്ടി ബാഗിലാക്കി താഴെക്കിറങ്ങാനൊരുങ്ങുമ്പോൾ കോണിപ്പടികൾക്ക് താഴെയായി തന്നെ കാത്തെന്ന വിധം അവൻ നിൽക്കുന്നുണ്ട്……
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവനൊന്നു തിരിഞ്ഞപ്പോഴാണ് ബാഗുമായി നിൽക്കുന്ന അവളെ കാണുന്നത്….
ഒരു നിമിഷം അവന്റെ കണ്ണുകളൊന്ന് വിടർന്നു…..
താൻ വാങ്ങിയ ചുരിദാർ അവളിട്ട് കണ്ടതും എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി…..
അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും എന്തെന്ന ഭാവത്തിൽ അവളും അവനെ നോക്കി…..
പെട്ടെന്നവൻ തലയൊന്ന് കുടഞ്ഞു കൊണ്ട് കുറച്ചു സ്റ്റെപ് മുകളിലേക്ക് കയറി അവളുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി താഴെക്കിറക്കി……
തങ്ങളിരുവരും പോകുന്നത് കണ്ട് മുത്തശ്ശിയും അമ്മയും എന്തൊക്കെയോ പറയുന്നുണ്ടെങ്കിൽ കൂടി അതൊന്നും തങ്ങളോടല്ലെന്ന മട്ടിൽ അവരിരുവരും ബൈക്കിലേക്ക് കയറി…
വീടിന് മുമ്പിലെത്തിയപ്പോൾ തന്നെ കണ്ടിരുന്നു സിറ്റ് ഔട്ടിലിരിക്കുന്ന അമ്മയെയും അച്ഛനെയും ചേച്ചിയെയും……
തങ്ങളെ കണ്ടതും അവർ മൂന്ന് പേരും ഒന്ന് ഞെട്ടിയിരുന്നു…..
ആട്ടി വിട്ടപ്പോൾ വീമ്പു പറഞ്ഞു പോയവൾ പിന്നെയും എന്തിനാ തിരികെ വന്നിരിക്കുന്നത്……
ഇവനെ കൊണ്ട് നിന്നെ പോറ്റാൻ കഴിയില്ലെന്ന് തോന്നി ഇരക്കാൻ വന്നതാണോ….
അമ്മയിൽ നിന്നും വന്ന ആ ചോദ്യം അവളെ പാടെ തളർത്തിയിരുന്നു…
കാരണം അത് ചോദിച്ചത് തന്റെ അമ്മയാണ്…..
അതെന്ത് ദേഷ്യത്തിന്റെ പേരിലായാലും……
ഇനിയും കള്ളം പറഞ്ഞു നല്ലവളാവാൻ വന്നതാവും അമ്മേ……
ദീപ്തി അമ്മയോട് ചേർന്ന് നിന്നത് കൂടി പറയുമ്പോൾ നന്ദ അവളെ തറപ്പിച്ചോന്ന് നോക്കി…..
ആ നോട്ടത്തിൽ ദീപ്തിയൊന്ന് ചൂളി….
അതിനേക്കാളൊക്കെ അവളെ വേദനിപ്പിച്ചത് അച്ഛന്റെ മൗനമായിരുന്നു…..
സഞ്ജു നിദബ്ദയായിരിക്കുന്ന നന്ദയിലേക്കൊന്ന് നോക്കി….
ഇവിടേക്ക് വരുമ്പോൾ എല്ലാവരോടുമുള്ള വെറുപ്പ് മാത്രമായിരുന്നു അവളുടെ കണ്ണിൽ..
എന്നാൽ ഇവരിലേക്കെത്തും തോറും അവൾ ബലഹീനയാകുകയാണ്…
അതവളത്ര മേൽ അവരെ സ്നേഹിക്കുന്നത് കൊണ്ട് തന്നെയാണെന്ന് സഞ്ജുവിനറിയാമായിരു ന്നു…..
അവളുടെ അവസ്ഥ മനസ്സിലാക്കിയെന്ന വണ്ണം സഞ്ജു പതിയെ അവളുടെ കയ്യിൽ നിന്നും ആ ബാഗ് വാങ്ങുമ്പോൾ അവൾ അവനിലേക്കൊന്ന് നോക്കി….
അവൻ അത് വാങ്ങിയ ശേഷം അവരുടെ കാൽ ചുവട്ടിലേക്ക് ഒരൊറ്റ എറിയലായിരുന്നു……
ആരും പെട്ടെന്നവനിൽ നിന്നങ്ങനെയൊരു പ്രവർത്തി പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു……
നിങ്ങളുടെ കാൽ ചുവട്ടിലേക്ക് ഇവളെ ഇട്ട് തരാൻ ഞാനീ പടി ചവിട്ടണമെങ്കിൽ അതിനു സഞ്ജു രണ്ടാമതൊന്ന് ജനിക്കണം…..
ഞാൻ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു…..
നിങ്ങൾക്കിവളെ വേണമെന്ന് തോന്നുമ്പോൾ നിങ്ങൾ വന്നു ഇവളോട് മാപ്പ് പറയണം…..
അന്ന് അവൾക്ക് സമ്മതമാണെങ്കിൽ മാത്രം നിങ്ങളോടൊപ്പം ഞാൻ അയക്കും അവളെ…..
സഞ്ജു അത്രയും പറഞ്ഞു പതിയെ അവളിലേക്കൊന്ന് നോക്കി……
പറഞ്ഞത് അധികമായി പ്പോയോ എന്നൊരു തോന്നലിൽ….
അവളുടെ കാര്യത്തിൽ താൻ അധികം സ്വാതന്ത്ര്യം എടുത്തോ എന്നൊരു ഭയത്തിൽ…..
എന്നാൽ അവൾ അവനെ യൊന്നു നോക്കിയ ശേഷം പെട്ടെന്നവന്റെ കൈ തണ്ടയിൽ കയറി പിടിച്ചു….
അത് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ വായിലെ ഉമിനീരവൻ പെട്ടെന്നിറക്കി……
നമുക്ക്…. നമുക്ക് പോകാം….
അവളുടെ വാക്കുകൾ അത്രയേറെ ദയനീയമായിരുന്നു……
അവളുടെ മനസ്സിന് താങ്ങാൻ കഴിയാത്തത്ര ഭാരമുണ്ടെന്ന് അവനു തോന്നിയത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു…….
അവളൊരു നിർവികാരതയോടെ അങ്ങനെ ഇരിക്കുകയാണ്…
ഒരു വേള ശരീരം തളർന്നു താൻ താഴേക്ക് വീഴുമോയെന്ന് അവൾക്ക് തോന്നി പ്പോയി ..
അൽപ നേരം കഴിഞ്ഞും വീടെത്താത്തതെന്തെന്ന് ചിന്തിച്ചു അവളൊന്നു തലയുയർത്തിയ പ്പോഴാണ് അമ്പലം കടന്ന് തങ്ങൾ കുറച്ചു കൂടി അപ്പുറത്തേക്ക് എത്തിയിരിക്കുന്നു എന്നവൾക്ക് മനസ്സിലായത്……
എങ്ങോട്ടാണ് അവൻ തന്നെ കൊണ്ട് പോകുന്നതെന്നറിയില്ല…..
ചോദിക്കാൻ തോന്നിയതുമില്ല…..
അവളങ്ങനെ ചുറ്റും നോക്കുമ്പോൾ ടൗണിലെത്തിയിരിക്കുന്നു…
ബസ് സ്ഥാന്റിൽ ബസ്സുകളുടെയും ആളുകളുടെയും തിരക്കാണ്……
അതിനപ്പുറത്തവൻ ബൈക്ക് ഓരം ചേർത്ത നിർത്തി…..
ഇറങ്….
അവനത് പറഞ്ഞതും അവൾക്കൊരു പ്രയാസം തോന്നി…..
ടൗണിലേക്ക് വരുമ്പോൾ താനൊരു പഴയ ഡ്രസ്സല്ലേ ഇട്ടിരിക്കുന്നതെന്നോർത്ത അതെ നിമിഷമാണ് തന്റെ പുതിയതും പഴയതും എല്ലാം ഇതൊക്കെ തന്നെയാണെന്ന് അവളോർത്തത്…….
അവൻ നടന്ന ആ വഴിയേ അവളും നടക്കുമ്പോൾ അവൻ ചെന്ന് നിന്നത് ഒരു കുഞ്ഞു ചായ ക്കടയിലായിരുന്നു……
താൻ എപ്പോഴും വരുന്ന വഴിയാണെങ്കിലും ഇങ്ങനെയൊരു കട ശ്രദ്ധയിൽ പെട്ടിട്ടില്ല….
ഇവിടെ നിന്ന് ഗോപാലേട്ടന്റെ ഒരു ചായ കുടിച്ചാൽ മുഖത്തെ ഈ വാട്ടമൊക്കെ മാറും….
അല്ലെ ഗോപാലേട്ടാ…..
ചായ അടിക്കുന്ന ഉയരം കുറഞ്ഞ അയാളോടെന്ന പോൾ അവനത് ചോദിച്ചു നിർത്തുമ്പോൾ അയാളുടെ മുഖം തിളങ്ങി..
പിന്നല്ലാ…. മോളിരിക്ക്…
അതും പറഞ്ഞയാൾ ചായ ഒന്ന് കൂടി വീശിയടിച്ചു……
അവിടെ കയറിയപ്പോൾ അവന്റെ മുഖത്ത് പ്രത്യേകമൊരു ചിരി വരുന്നതവൾ കണ്ടു…..
ആരോടും യാതൊരു തരത്തിലുള്ള ബന്ധങ്ങളും കാത്ത് സൂക്ഷിക്കാത്ത അവനൊരു പക്ഷെ അവർ ആരൊക്കെയോ ആയിരിക്കാം…….
അധികം താമസിയാതെ തന്നെ ഗോപാലേട്ടൻ രണ്ട് ഗ്ലാസ് ചായ തങ്ങൾക്ക് മുന്നിലേക്ക് വെച്ചു തന്നു…..
ഇവന് എന്റെ ചായ യോട് വല്യ ഇഷ്ടമാ മോളെ…
മോള് കുടിക്ക്……
ഗോപാലേട്ടൻ അത് പറയുമ്പോൾ അവളവനിലേക്കൊന്ന് നോക്കി…..
അതെ….. അവിടെയൊരു പുഞ്ചിരി നിറഞ്ഞു നിൽപ്പുണ്ട്…..
അവൻ കുടിച്ചോ എന്ന അർത്ഥത്തിൽ കണ്ണുകൾ ചിമ്മി കാണിച്ചു ക്കൊണ്ട്
ആ ചായ ചുണ്ടോട് ചേർത് ആസ്വദിച്ചു കുടിക്കുന്നത് കണ്ടതും ഒരു പക്ഷെ ചായ അത്ര മേൽ സ്വാധുള്ളത് കൊണ്ടാകും എന്ന് ചിന്തിച്ചു കൊണ്ട് അവളും ആ ഗ്ലാസ് ചുണ്ടോട് ചേർത്തു……
പെട്ടെന്ന് തന്നെ അവളുടെ മുഖം ചുളിഞ്ഞു…..
അത്ര വലിയ രുചിയൊന്നുനില്ലാത്ത ഒരു ചായ……
ഇതിനേക്കാൾ നല്ല ചായ മറ്റെവിടെയൊക്കെ കിട്ടും..
കഴിക്കാനെന്തെങ്കിലും വേണോ….
അവൾ കഷ്ടപ്പെട്ടത് കുടിക്കുമ്പോഴാണ് അവനത് ചോദിച്ചത്….
വേണ്ടാ….
മറുപടി പറയാൻ അവൾക്ക് മറ്റൊന്നു ആലോചിക്കേണ്ടി വന്നില്ല…..
അവരവിടെ നിന്നിറങ്ങുമ്പോൾ മനസ്സ് മറ്റൊരു ചിന്തകളിലേക്ക് ഊളിയിട്ടു എന്നത് കൊണ്ട് തന്നെ അല്പം ഭാരം മനസ്സിൽ നിന്ന് ഒഴിഞ്ഞത് പോലെ തോന്നിയിരുന്നവൾക്ക്….
നേരെ വീട്ടിലേക്ക് പോയിരുന്നെങ്കിലൊരു പക്ഷെ കരഞ്ഞു താൻ തളർന്നു പോയേനെ…..
വീണ്ടും അവന്റെ പിറകിലിരുന്നൊരു യാത്ര….
ഇളം കാറ്റ് മുഖത്തേക്കടിക്കുമ്പോൾ വല്ലാത്തൊരു സുഖം മനസ്സിലും നിറയും പോലെ അവൾക്ക് തോന്നിയിരുന്നു….
അച്ഛന്റെ കൂടി ഞങ്ങൾ കാറിലാണ് പോയിരുന്നത്………
പക്ഷെ ഈ യാത്രക്ക് അതിലേറെ മനസ്സിനെ തണുപ്പിക്കാൻ കഴിവുണ്ടെന്ന് അവൾ തിരിച്ചറിയുക യായിരുന്നു….
ഇനിയെന്താണ് തന്റെ മുന്നോട്ടുള്ള ജീവിതമെന്ന് തനിക്ക് പോലും അറിയില്ല..
ഇവനിൽ ഒരു ഇത്തിൾ കണ്ണിയായി പറ്റി പിടിക്കാനും കഴിയില്ല…….
എത്രയും പെട്ടെന്ന് എന്തെങ്കിലും വഴി കണ്ട് പിടിച്ചേ തീരു……..
അവൾ ആലോചിച്ചിരുന്നപ്പോഴേക്കും ഹൃദയം പിടിച്ചിരുന്നു……..
(തുടരും)
വീട്ടിലേക്കെത്തിയപ്പോൾ തന്നെ കണ്ടിരുന്നു ഉമ്മറത്തിരിക്കുന്ന മുത്തശ്ശിയെയും അമ്മയെയും…
താൻ കയറിക്കോ…. ഞാൻ കടയിലേക്കാണ്…..
അവളിറങ്ങിയതും അവനതും പറഞ്ഞു പോകാൻ തുടങ്ങിയതും അവന്റെ കയ്യിൽ പെട്ടെന്നവൾ കയറി പിടിച്ചു….
അവൻ ഞെട്ടലോടെ അവളിലേക്കൊന്ന് നോക്കിയതും അവൾ പെട്ടെന്ന് കൈകളയച്ചു….
എന്റെ കൂടെ അകത്തേക്ക് കൂടി വരാമോ…
ചെറിയമ്മയെയും മുത്തശ്ശിയെയും കണ്ടത് കൊണ്ട് തന്നെയാണതെന്ന് അവനറിയാമായിരുന്നു…..
നിറ കണ്ണുകളുമായി തല താഴ്ത്തി നിൽക്കുന്നവൾക്ക് മുന്നോട്ടുള്ള വെളിച്ചം അത് താൻ മാത്രമാണെന്ന് അവനറിയാമായിരുന്നു…
അവനെന്തോ അവളോട് വല്ലാത്തൊരു സഹതാപം തോന്നി…..
അവൻ കയ്യിൽ കെട്ടിയ വാച്ചിലേക്കൊന്ന് കൂടി നോക്കി…..
സമയം വൈകിയിട്ടുണ്ട്….
കടയിൽ സാധനങ്ങൾ വരേണ്ട സമയമായിരിക്കുന്നു….
എങ്കിലും ദയനീയമായ അവളുടെ മുഖത്ത് നോക്കി ഇല്ലെന്ന് പറയാൻ കഴിയാത്തത് കൊണ്ട് തന്നേ അവൻ പെട്ടെന്നിറങ്ങി അവളുടെ കൂടെ നടന്നു….
തങ്ങളെ കണ്ടതും മുത്തശ്ശി നീട്ടിയൊന്ന് തുപ്പി…..
നന്ദ സഞ്ജുവിന് പിറകിലെക്കോതുങ്ങി നിന്നു……
സഞ്ജു വിനെ ഒന്ന് നോക്കിയതും മുത്തശ്ശി പറയാൻ വന്നതെന്തോ വിഴുങ്ങി പ്പോയി…..
ചെറിയമ്മയും വായിൽ വന്നതെന്തോ കടിച്ചമർത്തി നിൽക്കുന്നുണ്ട്…….
ആ കോണിപ്പടികൾക്ക് താഴെയെത്തിയപ്പോൾ അവനൊന്നു നിന്നു….
ഇനി…. ഇനി താൻ പോകില്ലേ….
ഞാൻ കടയിലേക്ക് ചെല്ലട്ടെ…. നേരം ഇപ്പോഴേ വൈകി…
അവൻ സൗമ്യമായി തന്നോട് അനുവാദം ചോദിച്ചപ്പോൾ തന്നെ അവളുടെ മനസ്സ് ശാന്തമായി..
അവൾ പതിയെ യൊന്നു തല കുലുക്കി…..
പെരു മഴ പെയ്തു തോർന്ന മനസ്സുമായി അവൾ ആ കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു…….
തന്റെ വീട്ടിലെ ഓരോരുത്തരുടെയും മുഖമോർക്കേ അവൾക്ക് ദേഷ്യം ഇരച്ചു കയറി….
അതിലേറെ ഇനിയെന്തെന്ന ആ ചിന്തയും അവളെ പാടെ തളർത്തി…..
അപ്പോഴും അവളെന്റെ ഭാര്യ യല്ലേ എന്ന അവന്റെ ആ വാക്കുകൾ എവിടെയൊക്കെയോ ഒരു ആശ്വാസത്തെ പുൽകി…..
അല്ലെങ്കിലും ചില വാക്കുകൾ സാധാരണ കേൾക്കുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നില്ലെങ്കിൽ കൂടി അത് സാഹചര്യത്തിനനുസൃതമായി ഉപയോഗിക്കുമ്പോഴാണ് അതിന്റെ ഭംഗി യും അർത്ഥ വ്യാപ്തിയും കൂടുന്നത് ……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വിശപ്പ് തന്റെ വയറിനുള്ളിൽ ഒരു പ്രകമ്പനം കൊള്ളിക്കുമ്പോഴും ആരും വിളിക്കാത്തത് കൊണ്ട് തന്നെ അവൾക്ക് താഴെക്കിറങ്ങാൻ തോന്നിയില്ല……..
ഫോൺ പോലും കയ്യിലില്ലാത്തത് കൊണ്ട് തന്നെ സമയം പോകുന്നതേയില്ല…..
നേരം അല്പം കൂടി കടന്ന് പോയതും മുറിയിലേക്കവൻ കടന്ന് വന്നപ്പോൾ അവൾ പെട്ടെന്നെഴുന്നേറ്റു……
അവൻ പ്രത്യേകിച്ചൊന്നും മിണ്ടിയില്ല……
പക്ഷെ അവനെന്തെങ്കിലുമൊന്ന് മിണ്ടാൻ മനസ്സ് മതിയായി ആഗ്രഹിക്കുന്നുണ്ട്…..
എന്നാൽ അവനൊന്നും പറയാതെ അവന്റെ ഡ്രെസ്സുമെടുത് താഴേക്ക് നടന്നു…….
കുളി കഴിഞ്ഞവൻ മുകളിലേക്ക് കയറി വരുമ്പോൾ അവന്റെ കട്ടിലിൽ നിന്നും എഴുന്നേറ്റവൾ ജനൽ കമ്പിയിൽ പിടിച്ചു അപ്പുറത്തേക്ക് നിന്നിരുന്നു……
തോർത്തു മുണ്ട് അയയിലേക്ക് വിരിച്ചു താഴെക്കിറങ്ങാൻ തുടങ്ങുമ്പോൾ അവനൊന്നു നിന്നു….
എന്തെങ്കിലും തന്നോടൊന്ന് മിണ്ടിയിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്ന അവൾക്ക് അതൊരു പ്രതീക്ഷ നൽകി….
പോകും മുൻപ് എന്തെങ്കിലും പറഞ്ഞാൽ അത് തനിക്ക് വലിയ ആശ്വാസമാകുമെന്ന് അവൾക്കറിയാമായിരുന്നു….
താൻ…. എന്തെങ്കിലും കഴിച്ചിട്ടുണ്ടോ….
അവൻ പെട്ടെന്നത് ചോദിച്ചതും കരഞ്ഞു വീങ്ങിയ അവളുടെ കണ്ണുകളൊന്ന് വിടർന്നു…..
മ്മ്…….
ഇല്ലെന്ന് പറയാൻ മനസ്സ് വെമ്പുമ്പോഴും അവൾ വെറുതെ മൂളി….
അവൻ തന്നെ ഒന്നമർത്തി നോക്കുന്നത് അവൾ കണ്ടിരുന്നു…..
എങ്കിൽ വാ……
അവൻ അവളെ വിളിച്ചു കൊണ്ട് മുമ്പിൽ നടക്കുമ്പോൾ വേണ്ടന്നൊരു വാക്ക് പറയാനിടം കിട്ടാത്തത് കൊണ്ട് തന്നെ അവൾ അവനു പിറകെ നടന്നു…….
അടുക്കളയിലേക്കാണ് അവൻ നേരെ നടന്നു പോയത്…….
ആ നേരത്തവൻ കഴിക്കുന്നത് പതിവില്ലാത്തത് കൊണ്ട് തന്നെ ഭാനു അവനെയൊന്ന് നോക്കി….
അവന്റെ കൂടെയായി നിൽക്കുന്ന നന്ദ അവരുടെ മുഖത്തേക്ക് നോക്കാൻ പ്രയാസ പെട്ടു……
ഇനിയിങ്ങോട്ട് തിരിച്ചു വരില്ലെന്ന് കരുതി രാവിലെ അത്രയും പറഞ്ഞതാണ്……
അതിന്റെ ദേഷ്യം അവർക്ക് തന്നോട് ഉണ്ട് താനും…
അവൻ രണ്ട് പാത്രങ്ങളെടുത്ത് രണ്ടിലേക്കും ഭക്ഷണം വിളമ്പി കൊണ്ട് ടേബിളിലേക്ക് നടക്കുമ്പോൾ അവളും പിറകെ നടന്നു……
ഇരിക്ക്…..
എനിക്ക്…..വേ..ണ്ടാ….
അവനത് പറയുമ്പോൾ അവൾക്കെന്തോ പ്രയാസം തോന്നിയത് കൊണ്ട് തന്നെ അവളതും പറഞ്ഞു കസേരയുടെ പിറകിൽ അങ്ങനെ നിന്നു…..
ഉച്ചക്കും താനൊന്നും കഴിക്കാത്തതല്ലേ…..
ഇരിക്…….
അവൻ വീണ്ടുമത് പറഞ്ഞു കൊണ്ട് അല്പം കറി കൂടി വിളമ്പി അവളുടെ മുന്നിലേക്ക് വെച്ച് കൊടുത്തു…….
വിശപ്പിന്റെ വിളി അസ്സഹനീയമായത് കൊണ്ടും അവനത്രയേറെ ആത്മാർത്ഥമായി വെച് നീട്ടുന്നത് കൊണ്ടും ആ ഭക്ഷണത്തിനു സ്വദേറുമെന്ന് അറിയുന്നത് കൊണ്ട് തന്നെ അവളിരുന്നു…..
ശെരിയാണ്…..
വല്ലാത്ത രുചി……
വായിൽ വെച്ചതും അവളോർത്തു….
ഓഹ്….. രണ്ടാളും കൂടെ വെട്ടി വിഴുങ്ങാനിരുന്നു അല്ലെ….
അതിനു മാത്രം സമയത്ത് എത്തിക്കോണം……
ചിലവിനെന്ന് വെച് ഒരു ചില്ലി കാശ് തരില്ല….
ആദ്യം ഒന്നിനെ തീറ്റി പ്പോറ്റിയാൽ മതിയായിരുന്നു….
ഇപ്പൊ ഇതേ രണ്ടെണ്ണത്തിനെ…..
എന്നാൽ ആ രുചി അധിക സമയം അവളുടെ നാവിൽ തങ്ങി നിന്നിരുന്നില്ല……
ഭാനുമതിയുടെ ശകാരം അവിടെയുയർന്നപ്പോൾ തൊണ്ടയിൽ നിന്നിറങ്ങാത്ത അവസ്ഥയായി നന്ദക്ക് തോന്നി…….
അവളൊരു നിമിഷം അവനെയൊന്ന് നോക്കി….
വളരേ പതുക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വനെ കാൻകെ അവൾ ക്കത്ഭുതം തോന്നി….
ഒരു ഭാവ മാറ്റവുമില്ലാതെ അവൻ കഴിച്ചു കൊണ്ടിരിക്കുകയാണ്…..
പിന്നെയും അവരെന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്……
അവൾ ദയനീയമായി അവനെ നോക്കി……
അവനതൊന്നും അവനെ ബാധിക്കുന്നതേയല്ലെന്ന തരത്തിലിരുന്നു കഴിക്കുകയാണ്…..
ഓരോ സമയത്ത് അവനോരോ സ്വഭാവമാണ്….
ഇനി ശെരിക്കും മാനസികം വല്ലതും…..
അതായിരുന്നു അവളുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തിയത് …….
തന്റെ ആകെയുള്ള ആശ്രയമാണവൻ…
തന്റെ പോലും സമ്മതം ചോദിക്കാതെ മനസ്സവനൊരു സംരക്ഷകന്റെ രൂപം കൊടുത്തിട്ടുണ്ട്…….
അതൊരു മാനസിക രോഗിയെയാണോ ദൈവമേ…..
അല്ലാ….ഇനി ആണെങ്കിൽ തന്നെ തന്റെ വീട്ടിലുള്ള മാനസിക രോഗികളെക്കാൾ എത്രയോ ഭേദമാണവൻ…
ആരും കാണിക്കാത്ത കരുണ തന്നോട് കാണിച്ചത് അവനാണ്…..
താൻ പറയാതെ തന്നേ മനസ്സിലാക്കുന്നുമുണ്ട് ….
ഭാനുമതി പറഞ്ഞു ക്ഷീണിച് അവസാനം മുറിയിലേക്ക് പോയപ്പോഴും നന്ദ കഴിക്കാതെ അവനെ നോക്കി…..
കഴിച്ചോ…….
നിന്റെ വീട്ടിലുള്ളവരെ പോലെ തന്നെയാ…..
പറഞ്ഞു മനസ്സിലാക്കാൻ പാടാണ്…..
അതിനേക്കാൾ അവർക്ക് അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം…..
അങ്ങനെയുള്ളവരോട് വീണ്ടും സംസാരിച് നമ്മൾ നമ്മുടെ വില കളയരുത്……
നമ്മളിൽ വിശ്വസിക്കുക… നമ്മളായി ജീവിക്കുക…..
അവന്റെ പതിഞ്ഞ ശബ്‍ദത്തിലുള്ള ആ വാക്കുകൾ ഒരു വേള അവളുടെ ഉള്ളിലെ ഇരുട്ടിലേക്ക് തുളച്ചു കയറിയ വെളിച്ചമായി അവൾക്ക് തോന്നി…..
തന്റെ മനസ്സിലെ നോവറിഞ്ഞെന്ന വണ്ണം എല്ലാത്തിനും കൂടിയുള്ള ഒരു ആശ്വസിപ്പിക്കൽ…..
അവനെ കുറിച് തെറ്റി ധരിച്ചതോർത്തൊരു വേള അവൾക്ക് സ്വയം പുച്ഛം തോന്നി….
അത്രയേറെ കൃത്യതയുണ്ട് അവന്റെ ഓരോ വാക്കുകൾക്കും…….
അവൾ നിറഞ്ഞു വന്നൊരാശ്വാസത്തോടെ വേഗം ഭക്ഷണം കഴിച്ചു…..
കഴിച്ചു കഴിഞ്ഞ് അവളവന്റെ പാത്രമെടുക്കാൻ നിന്നപ്പോൾ അവൻ വേണ്ടെന്ന് തല യാട്ടി കൊണ്ട് സ്വയം അതെടുത്ത് അടുക്കളയിലേക്ക് നടന്നു…..
ഞാൻ….. കഴുകാം…
സിങ്കിലേക്ക് വെച്ചവൻ ആ പാത്രം കഴുകിയെടുക്കുമ്പോൾ അവൾ വീണ്ടും പറഞ്ഞു….
വേണ്ടാ…. ഇതെല്ലാം ഞാൻ തന്നെയാ ചെയ്യാറ്……
അവനത് പറഞ്ഞപ്പോൾ അവളുടെ ഉള്ളൊന്നുലഞ്ഞു….
എന്തോ ഒരു ഒറ്റപ്പെടൽ അവൾക്കാ വാക്കിൽ തിരിച്ചറിയാൻ കഴിഞ്ഞു…..
അവൻ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങിയതും അവൾ കഴിച്ച പാത്രം കഴുകാൻ നിന്നപ്പോഴാണ് കോലായിൽ നിന്നും എന്തോ ബഹളം കേൾക്കുന്നത്……..
അവൾ വേഗം പാത്രം സ്റ്റാൻഡിലേക്ക് വെച് അവിടേക്ക് നടന്നു…..
ഒരു കാര്യത്തിനും ഒരുത്തരവാദുത്യവുമില്ല….
ഒന്നിനും പറ്റാത്ത ഒരു സാധനം…..
കോലായിലേക്കെത്തിയപ്പോഴേ കേട്ടിരുന്നു അവനു മേൽ പതിയുന്ന അവന്റെ അച്ഛന്റെ ശകാരങ്ങൾ…..
ആ നേരത്ത് നീയെവിടെ പോയി കിടക്കുവായിരുന്നു…
നിനക്കറിയില്ലേ നാലര മണിക്ക് സാധനങ്ങൾ ഇറക്കുമെന്ന്…….
അയാൾ വീണ്ടും ദേഷ്യത്തോടെ അത് പറയുമ്പോഴാണ് ആ വഴക്കിനു കാരണം താനാണെന്ന് അവൾക്ക് മനസ്സിലായത്…..
തനിക്ക് വേണ്ടി വഴക്ക് എല്ലാം കേട്ട് തല കുനിച്ചു നിൽക്കുന്നവനെ കാണുമ്പോൾ അവൾക്ക് തോന്നിയതെന്തെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു…….
പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ് അച്ഛൻ പോയതും അവൻ തനിക്ക് പോലും ഒരു നോട്ടം തരാതെ മുകളിലേക്ക് കയറി പ്പോയി……
അവന്റെ അടുത്തേക്ക് പോകണമെന്നുണ്ടെങ്കിലും അവളൊരു പ്രയാസത്തോടെ അങ്ങനെ നിന്നു…….
പിന്നെ പതിയെ കോണിപ്പടികൾ കയറി…..
മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കട്ടിലിൽ മലർന്ന് കിടക്കുന്നുണ്ട്……..
കൈ മുഖത്തേക്ക് വെച്ചിട്ടുണ്ട്…….
സോ…റി…..
അവൾ പതിയെ പറഞ്ഞതും അവൻ പെട്ടെന്നവൾക്ക് നേരെ മുഖമുയർത്തി…..
ഞാൻ…. ഞാൻ കാരണമല്ലേ നേരം വൈകിയത്……
അവളത് പറയുമ്പോൾ വാക്കുകൾ നനഞ്ഞിരുന്നു….
കണ്ണുകൾ എന്തോ നിറഞ്ഞു…..
അതറിഞ്ഞെന്ന വണ്ണം അവനൊരു പുഞ്ചിരിയോടെ എഴുന്നേറ്റ് കട്ടിലിലിരുന്നു……
നേരം വൈകിയത് താൻ കാരണമാണ്…..
പക്ഷെ വഴക്ക് കേട്ടതിന് അതൊന്നും ഒരു കാരണമല്ല…..
അതല്ലെങ്കിൽ മറ്റൊരു കാരണം തീർച്ചയായും അവർക്കുണ്ടാകും….
അത് കൊണ്ടാണ് ഞാൻ നേരത്തെ വീട്ടിലേക്ക് വരാത്തത് തന്നെ…..
അവനതും പറഞ്ഞൊന്ന് ചിരിക്കുമ്പോൾ നോവ് കലർന്ന അവന്റെയാ ചിരി അത്ര മേൽ അരോചകമായി അവൾക്ക് തോന്നി……
പിന്നെ തനിക്ക് തന്നെ കുറിച് ആലോചിച് സങ്കടപ്പെടാൻ തന്നെ ഇഷ്ടം പോലെയുണ്ട്….
അതിനിടക്കിനി എന്നെ കുറിച് കൂടി ആലോചിക്കേണ്ട….
കിടന്നോ…..
അവന്നതേ ചിരിയോടെ അത് പറഞ്ഞു വീണ്ടും കിടക്കുമ്പോഴും അവൾക്ക് സ്വസ്ഥത തോന്നിയിരുന്നില്ല…..
ഭരമേറിയ മനസ്സോടെ അവൾ ആ മൂലയിലേക്ക് ചുരുണ്ടു……
(തുടരും)

by