19/04/2026

പരിണയം : ഭാഗം 06

രചന – ആയിഷ അക്ബർ

തലേ ദിവസം പോലെ തന്നെ അവൻ വന്നത് നേരം ഇരുട്ടി തന്റെ കണ്ണിലോന്ന് ഉറക്കം പിടിച്ചപ്പോഴായിരുന്നു……

അവളെഴുന്നേറ്റ് വാതിൽ തുറക്കുമ്പോൾ അവൻ മുമ്പിൽ നിൽക്കുന്നുണ്ട്….

ഉറക്കം വിട്ട് മാറാത്ത ആ കണ്ണുകളാൽ അവളവനെ നോക്കിയില്ലെങ്കിൽ കൂടി അവൻ അടുത്ത് വരുമ്പോൾ കിട്ടുന്ന ചന്ദന സുഗന്ദം അവളുടേ മൂക്കിലേക്ക് കയറിയിരുന്നു……

അവൾ കണ്ണുകളൊന്ന് തിരുമ്മി തിരിച്ചു നടക്കുമ്പോൾ വാതിലിൽ ശാളിന്റെ അറ്റം കൊളുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്ന് വൈകുന്നേരം വാതിലിലുള്ള മുട്ട് കേട്ടതും കിടക്കുകയായിരുന്ന അവളെഴുന്നേറ്റു വാതിൽ തുറന്നു…..

മുമ്പിൽ നിൽക്കുന്ന ആളേ കണ്ടതും കണ്ണുകളിൽ നിന്ന് കണ്ണ് നീരിറ്റി വീണു…..

അമ്മു…..
നന്ദ അവളെ വാരിപ്പുണർന്നു……

നീ എവിടെ നിന്നാ വരുന്നത്……

ഞാൻ ക്ലാസ് കഴിഞ്ഞ് വരികയാണ്……
നിന്നേ ഒന്ന് കാണണമെന്ന് തോന്നി……..

കയ്യിലുള്ള ബാഗ് അവിടെ വെച്ച് അമ്മുവത് പറയുമ്പോൾ നന്ദയുടെ ഉള്ളൊന്ന് പിടച്ചു….

ക്ലാസ്സിൽ എല്ലാവരും എന്നേ കുറിച് ചോദിച്ചോടി…..

നന്ദ പ്രതീക്ഷയോടെ അത് ചോദിക്കുമ്പോൾ അമ്മു പതിയേ തലയാട്ടി……

ചേച്ചി അച്ഛനോട് സംസാരിക്കുന്നത് വരെയേ ഞാൻ ലീവ് ആവുകയുള്ളു…. അത് കഴിഞ്ഞാൽ എന്നത്തെയും പോലെ നമ്മൾക്കൊരുമിച്ചു പോകണം…..

നന്ദ അത് പറയുമ്പോൾ വാക്കുകളിൽ അത്ര മേൽ ആഗ്രഹങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു…….

ഡിഗ്രി കഴിഞ്ഞ് പി ജി ക്ക് അടുത്തുള്ള കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയ സന്തോഷത്തിലായിരുന്നു ഇരുവരും…..

എന്നാൽ…..ഇന്ന് താൻ മാത്രമായി……ഓർക്കവേ അമ്മുവിന്റെ ഉള്ളിലൊരു നോവ് നിറഞ്ഞു…..
എങ്കിലും അവൾ നന്ദയുടേ സന്തോഷങ്ങളിൽ പങ്ക് ചേരുന്നെന്ന പോലൊന്നു പുഞ്ചിരിച്ചു……

അമ്മയും അച്ഛനും എന്നേ കുറിച് വല്ലതും പറയുന്നത് കേട്ടായിരുന്നോ അമ്മു….

അവളത്രയേറെ പ്രതീക്ഷയിൽ ചോദിച്ചത് കൊണ്ട് തന്നെ അമ്മു ഒരു നിമിഷം മൗനമായി..

ഇല്ലെന്നുള്ളത് അവളുടെ മൗനത്തിൽ നിന്നും മനസ്സിലായ നന്ദ പിന്നീടൊന്നും മിണ്ടിയില്ല…..

അല്ലെങ്കിലും അവർക്ക് തന്നോടുള്ള ദേഷ്യം തനിക്കറിയുന്നതല്ലേ….

എല്ലാം മാറും……
ചേച്ചി എല്ലാം തുറന്ന് പറയുന്നതോടെ അവർ തന്നെ അത്രമേൽ കുറ്റബോധത്തോടെ ചേർത്ത് പിടിക്കും……

ഏയ് നന്ദ…. നിന്റെ സഞ്ജു വെങ്ങനെയുണ്ട് ..

അമ്മു അവളെ ഓർമകളിൽ നിന്ന് കൈ പിടിക്കാനെന്ന പോൽ അവന്റെ വിഷയം എടുത്തിട്ടതും നന്ദയുടെ മുഖ ഭാവം മാറി……

എന്റെ സഞ്ജുവോന്നുമല്ല….
അയാൾ എങ്ങനെയായാലും എനിക്കൊന്നുമില്ല താനും…..

നന്ദ അതും പറഞ് ചിറി കോട്ടി……

ആള് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടത്രെ നന്ദാ……

ആ…. വല്ല ചായ ക്കടക്കാരനുമായിട്ടായിരിക്കും…….

അമ്മു അത്ഭുതത്തോടെ അത് പറഞ്ഞതും നന്ദ അവളെ കളിയാക്കിയെന്ന വണ്ണം അത് പറഞ് നിർത്തി…..

അതിനി എന്തൊക്കെ പറഞ്ഞാലും നിനക്ക് കുശുമ്പാണെന്നെ ഞാൻ പറയു….

ഒരു ചായ ക്കടക്കാരനിൽ ഒതുക്കാനുള്ള ഗ്ലാമർ ആണോ പുള്ളിക്കുള്ളു….
നായകനാക്കാൻ തന്നെ ആള് സൂപ്പറല്ലേ…..

എന്താ ഗ്ലാമർ…..

അമ്മു അവനേ ഓർത്തെടുത്തെന്ന പോലത് പറയുമ്പോൾ നന്ദ വല്യ താല്പര്യമില്ലാത്ത മട്ടിൽ പുച്ഛത്തോടെയിരുന്നു……..

ഗ്ലാമർ ഉണ്ടായിട്ടെന്ത് കാര്യം……
അവന് ഭ്രാന്തുണ്ടെടി…..
അച്ഛൻ എല്ലാം അറിഞ്ഞു തിരിച് വിളിക്കും വരെ ഇവിടെയൊന്ന് പിടിച്ചു നിൽക്കാൻ പറ്റിയാൽ മതിയായിരുന്നു…..

നന്ദ അടക്കി പിടിച് കൊണ്ടത് പറയുമ്പോൾ അമ്മു ശെരിക്കും ഞെട്ടി പ്പോയിരുന്നു….

സൂക്ഷിക്കണേ നന്ദാ….

അതും പറഞ്ഞാണ് അമ്മു ഇറങ്ങിയത്….

ആടോ…. ചേച്ചി അച്ഛനെയൊന്ന് തനിച് കാണും വരെയേ യുള്ളൂ ഇതെല്ലാം….
ഞാനിതൊക്കെ ഒരു നേരം പോക്കായാണ് കണക്കാക്കിയിട്ടുള്ളത്…

അവൾ നിസ്സാരമായി അത് പറയുമ്പോഴും മനസ്സിൽ മറ്റു പല ചിന്തകളും കടന്ന് കൂടിയിരുന്നു……..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് രാത്രി അവൻ വരുമ്പോൾ അവൾ ഫോണിൽ നോക്കിയങ്ങനെ കിടക്കുകയാണ്…..

അവനേ കണ്ടതും അവൾ ചുരിദാറിന്റെ ടോപ് നേരെയാക്കി പെട്ടെന്നെഴുന്നേറ്റിരുന്നു……

അവൻ അവളെ ശ്രദ്ധിക്കുന്നില്ലെങ്കിൽ കൂടി അവളവനിലേക്കൊന്ന് നോക്കി….

അമ്മു പറഞ്ഞത് ശെരിയാ….
ആളെ കാണാൻ വല്ലാത്തൊരു ഭംഗിയുണ്ട്….
മുഖത്ത് നിറഞ്ഞു നിൽക്കുന്നൊരു പൌരുഷം…..

ഒത്ത ശരീരവും…..

മ്മ്…. ഒരു നായകനാവാനുള്ള എടുപ്പൊക്കെയുണ്ടയാൾക്ക്…..

അവളുടേ കണ്ണുകൾ അവന്റെ വേഷത്തിലേക്ക് പതിയേ ചെന്നെത്തുമ്പോൾ അവളുടേ മുഖമൊന്നു ചുളിഞ്ഞു….

ഒരു കള്ളി മുണ്ടും ഷർട്ടുമാണ് വേഷം…..

അത്രയേറെ വില കുറഞ്ഞ ഷർട്ടാണെന്ന് ഒറ്റ നോട്ടത്തിൽ അവൾക്കറിയാൻ കഴിഞ്ഞു……

താന്നിട്ടിരിക്കുന്ന വിലയുള്ള ചുരിദാറിലേക്കാവളൊന്ന് നോക്കിയപ്പോൾ സ്വയം എന്തോ ഒരു അഭിമാനം തോന്നി……

അച്ഛൻ വാങ്ങി തന്നതാണ്…..

രണ്ടായിരം രൂപയിൽ കുറയില്ല…….

റോഡരികിൽ നിന്ന് എടുത്തത് പോലെയുള്ള അവന്റെ ആ മുഷിഞ്ഞ ഷർട്ടിലേക്ക് പിന്നെ അവൾക്ക് നോക്കാനെ തോന്നിയില്ല…

എന്നാൽ അവൻ മേശ മേൽ വെച്ച ആ ഫോണിൽ അവളുടേ കണ്ണുകൾ അറിയാതെ യുടക്കി……

ടച്ച്‌ ഫോൺ ആണെങ്കിലും അത്രയേറെ ചെറുത് താൻ കണ്ടിട്ടില്ലെന്ന് മാത്രമല്ല അടർന്നു പോരാതിരിക്കാനെന്ന വണ്ണം അതിൽ രണ്ട് റബ്ബർ ചുറ്റി വെച്ചിട്ടുണ്ട്……

അവൾ ബെഡിൽ കിടക്കുന്ന അവളുടേ ഫോണിലേക്കൊന്ന് നോക്കി…..

ടൈൽസ് കഷ്ണം പോലെയുള്ള ഭംഗിയുള്ള ഫോൺ…….

വീണു പൊട്ടൽ വരാതിരിക്കാൻ സ്ക്രീൻ ഗ്വാർഡും പൗച്ചും ഇട്ടിട്ടുണ്ട്….

അവൾക്ക് അവന്റെ ഫോൺ വീണ്ടും കാൻകെ വല്ലാത്തൊരു അരിശം തോന്നി…..

ഇങ്ങനെ ഒരാളുടെ കൂടെ ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല……

ഇവനെ മാത്രമേ ഈ ചേച്ചിക്ക് പ്രേമിക്കാൻ കിട്ടിയൊള്ളു….
അവൾക്ക് ദീപ്തിയെ കയ്യിലിട്ട് ഞെരിക്കാൻ തോന്നിട്ടുയിരുന്നന്നേരം….

അവൾ തിരിഞ്ഞിരുന്നതും അവളുടേ കൈ തട്ടി കട്ടിലിരുന്നിരുന്ന ആ കുപ്പി വീണതും ശബ്ദം കെട്ടത് കൊണ്ട് തന്നെ അവൻ പിറകിലേക്ക് തിരിഞ്ഞു…..

ഒരു നിമിഷം അവന്റെ കുറവുകളെല്ലാംമനസ്സിൽ നിന്ന് മാഞ്ഞ പോലെ…..

എന്തോ ഒരു കാന്തം പോലെ അവന്റെ സൗന്ദര്യം തന്നേ ആകർഷിക്കുന്നത് പോലെ….

അവൻ അവിടെ നിന്ന് താഴെക്കിറങ്ങുമ്പോഴും അവളവനെ തന്നെ നോക്കിയിരിക്കുക യായിരുന്നു……

ചേച്ചിയും ഇത് കൊണ്ട് തന്നെ യാവാം അവനിലേക്ക് വീണതെന്ന് അവൾക്ക് തോന്നി…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പതിവ് പോലെ അന്നും അവൾ ചേച്ചിക്ക് ഫോൺ ചെയ്തു……

രണ്ട് മൂന്ന് തവണ ഫുൾ റിങ് ചെയ്തു വെന്നല്ലാതെ എടുത്തില്ല…….

ഹലോ……

എന്നാൽ നാലാം തവണ ഒന്ന് കൂടി റിങ്‌ ചെയ്തതും മറു തലക്കൽ നിന്നുള്ള ആ ശബ്ദം അവളാഗ്രഹിച്ചതായിരുന്നെങ്കിൽ കൂടി ഒരു പോലെ ദേഷ്യമോ സങ്കടമോ ഒക്കെ വന്നു……

അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല…..

നന്ദാ…..

ദീപ്‌തി അവളെ വിളിച്ചു….

ചേച്ചിക്…… സുഖ….മാണോ

അവളത് ചോദിക്കുമ്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു……

മ്മ്…. നിനക്കോ…..

മ്മ്…….

അവർക്കിടയിൽ കനത്ത നിശബ്ദത തളം കെട്ടി….

ഞാൻ കുറെ തവണ ഫോൺ വിളിച്ചിട്ടും ചേച്ചിയെന്താ എടുക്കാതിരുന്നത്…….

നന്ദ അത് ചോദിക്കുമ്പോൾ ആ പഴയ കുഞ്ഞനിയത്തിയുടെ പരിഭവം വാക്കുകളിൽ നിറഞ്ഞു നിന്നു…..

ഞാൻ…. ഞാൻ തിരക്കിലായി പ്പോയിരുന്നു നന്ദാ…..
ആനന്ദേട്ടന്റെ ലീവ് കഴിയും മുൻപ് ഞങ്ങൾ യാത്രക്കൊക്കെയായി അങ്ങനെ……

ദീപ്തിയത് പറഞ്ഞതും അവൾ ജീവിതം ആസ്വദിച്ചത് തുടങ്ങിയെന്നത് നന്ദക്ക് വ്യക്തമായിരുന്നു……

തന്നേ ഇങ്ങനെ ഒരവസ്ഥയിൽ ആക്കിയിട്ട് അവൾ ആസ്വദിക്കുന്നു എന്നത് തന്നെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിലും അവളും അറിയാതെയല്ലേ എന്ന് മനസ്സിനെ പറഞ്ഞാശ്വസിപ്പിച്ചു…….

നീ എന്താ ചേച്ചി അച്ഛനോട് എല്ലാം തുറന്ന് പറയാത്തത്….
എന്നേ കുറ്റക്കാരിയാക്കി നീ നല്ലവളായില്ലേ…..

നന്ദ മനസ്സിലെ ചോദ്യങ്ങൾ അടക്കി വെച്ചില്ല…..

ഞാൻ വേണമെന്ന് വെച്ചിട്ടല്ലലോ…..
അങ്ങനെയൊക്കെ പറ്റി പ്പോയതല്ലേ……

തിങ്കളാഴ്ച നമ്മുടെ വീട്ടിലേക്കു വിരുന്നുണ്ട് …
നിന്നെയും വിളിക്കുമായിരിക്കും….
അപ്പൊ ഞാൻ അച്ഛനോട് എല്ലാം പറയാം…….
എങ്കി ശെരി .. ഞാൻ വെക്കുവാണേ..
ആനന്ദേട്ടൻ വിളിക്കുന്നുണ്ട്……

ദീപ്തി അതും പറഞ് ഫോൺ വെക്കുമ്പോൾ നിന്നെയും വിളിക്കുമായിരിക്കും എന്ന വാക്കിൽ അവളുടേ ഉള്ളൊന്ന് പിടച്ചു….

താനവർക്ക് അത്ര മാത്രം അന്യയായിരിക്കുന്നുവോ….

കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു….

അപ്പോഴും ചേച്ചിയുടെ എല്ലാം തുറന്ന് പറയാം എന്ന വാക്കിൽ മനസ്സ് ആശ്വാസം കണ്ടെത്തി……

തിങ്കളാഴ്ച വരെ താൻ ക്ഷമിച്ചേ മതിയാകു….

അത് വരെ ക്ഷമിച്ചാൽ മതിയല്ലോ….. ഇനി മൂന്ന് ദിവസം കൂടി……

അവൾ മനസ്സിൽ കുറിച്ചിട്ടു…..
അവളുടേ മനസ്സ് ആശ്വാസം എന്തെന്ന് രുചിച്ചറിഞ്ഞു…..

തന്റെ വീട്…. മുറി…… അച്ഛൻ…. അമ്മ…. എല്ലാം അവൾ വീണ്ടും സ്വപ്നം കണ്ട് തുടങ്ങി…….

അവൾ പുച്ഛത്തോടെയൊന്ന് ആ മുറി വീക്ഷിച്ചു…..

താൻ അത്രയേറെ വീർപ്പു മുട്ടൽ അനുഭവിച്ച മുറി….

അവൾ കട്ടിലിലേക്ക് മലർന്നു കിടന്നു……

കിടക്കുമ്പോൾ മുകളിലായി കാണുന്ന ഓടിനോട് പോലും അവൾക്ക് പുച്ഛം തോന്നിയിരുന്നന്നേരം….

(തുടരും)