പരിണയം : ഭാഗം 17

രചന – ആയിഷ അക്ബർ

ചേച്ചിക്ക് എഴുന്നേൽക്കാൻ അല്പം ക്ഷീണം തോന്നിയത് കൊണ്ട് തന്നെ അവൾ ഭക്ഷണമെടുത് മുറിയിലേക്ക് പോയിരുന്നു…..

എന്തിനാ നീയെനിക്ക് വേണ്ടി വെറുതെ അവരോട് വഴക്കിനു നിന്നത്…….

പതിഞ്ഞ ശബ്ദത്തിലുള്ള അവളുടെ ചോദ്യം നന്ദ കേട്ടില്ലെന്ന് നടിച്ചു……

പണ്ട് സഞ്ജുവും ഇങ്ങനെ തന്നെയായിരുന്നു…..
എനിക്ക് വേണ്ടി അവരോട് വഴക്കിട്ട് കൊണ്ടേയിരിക്കും……
അവസാനം  ഞാൻ അജീഷേട്ടന്റെ കൂടെ വിവാഹം കഴിഞ്ഞു പോകുമ്പോൾ അവൻ ശെരിക്കും വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു……

പാവം……

ചേച്ചി അത് പറയുമ്പോൾ അവളുടെ വാക്കുകളിലെ ഈർപ്പം നന്ദക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു……

നന്ദ അവളെ തന്നെ നോക്കിയിരുന്നു……

അവരിത് വരെ അനുഭവിച്ച സങ്കടങ്ങളെല്ലാം അവരുടെ മുഖത്തു തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…..

നന്ദക്ക് അവനെ കുറിച് കൂടുതൽ അറിയണമായിരുന്നെങ്കിലും അവളൊന്നും ചോദിച്ചില്ല……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാത്രി പതിവ് പോലെ അവൻ വരുമ്പോൾ നന്ദ ചേച്ചിയുടെ മുറിയിലായിരുന്നു…….

അവൻ വന്നു കയറുമ്പോൾ കാണുന്നത് ചിരിച്ചു കൊണ്ട് സംസാരിച്ചിരിക്കുന്ന ചേച്ചിയെയും നന്ദയെയുമാണ്……

ശെരിക്കും മനസ്സിന് വല്ലാത്തൊരു സുഖം തോന്നിയിരുന്നവന്…..

ഈ വീട്ടിലുള്ള സമയങ്ങളിൽ ചേച്ചി ഇങ്ങനെ ചിരിച്ചു കണ്ടിട്ടേയില്ല…….

എപ്പോഴും വിഷാധ ഭാവം തന്നെയായിരുന്നു……

ആ…. നീ വന്നോ……

സംഗീത പെട്ടെന്നത് ചോദിച്ചപ്പോഴാണ് നന്ദയും അവനെ കണ്ടത്……

അവൾ പെട്ടെന്നെഴുന്നേറ്റു….

കയ്യിലുള്ള കവറവൻ അവൾക്ക് നേരെ നീട്ടിയതും അവളത് വാങ്ങുമ്പോൾ അവന്റെ മിഴികളിലേക്കൊന്ന് നോക്കാൻ മറന്നിരുന്നില്ല….

സംഗീത അവരുടെ പെരുമാറ്റങ്ങളോരോന്നും ഒപ്പിയെടുത്തൊരു ചിരിയോടെയിരുന്നു……

എന്താ കുടിക്കുന്നത്…..

ചേച്ചിയുടെ കയ്യിലെ ഗ്ലാസ്സിലേക്ക് നോക്കി അതും ചോദിച്ചു കൊണ്ട് സഞ്ജു ആ കട്ടിലിനരികിലായിരുന്നു…

ക്യാരറ്റ് ജ്യൂസ്‌ ആണ്….
നിന്റെ നന്ദ ഓരോന്ന് എന്നെ കുടിപ്പിച്ചോണ്ടിരിക്കുകയാ…

സംഗീത ചെറു ചിരിയോടെ അത് പറയുമ്പോൾ നന്ദക്ക് വല്ലാത്തൊരു സന്തോഷം തോന്നി…..

നിന്റെ നന്ദ യെന്ന വാക്കിൽ മനസ്സ് കുരുങ്ങി കിടക്കും പോലെ…….

അവൾ മുഖമുയർത്തി അവനെയൊന്ന് നോക്കി……

അവന്റെ മിഴികളെ തനിക്ക് പിടിച്ചാൽ കിട്ടുന്നില്ല…..

അവ തന്നിൽ നിന്നേപ്പോഴും തെന്നി നീങ്ങാൻ ശ്രമിക്കുന്നതെന്ത് കൊണ്ടാണ്…….

ഞാൻ കുളിച്ചിട്ട് വരാം…..

സഞ്ജു അതും പറഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ നന്ദയും അവനു പിറകെ നടന്നു…..

എന്താ ചെറിയമ്മ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ…..

സഞ്ജു കുളി കഴിഞ്ഞ് മുറിയിലേക്ക് കയറി വരുമ്പോഴാണ് അവളോടത് ചോദിച്ചത്…..

ആര് പറഞ്ഞു…..
അവൾ പെട്ടെന്ന് ചോദിച്ചു…..

ആരും പറഞ്ഞതല്ല…. അവരുടെ മുഖം കണ്ടപ്പോൾ അങ്ങനെ തോന്നി…….

അവനൊരു ചിരിയോടെയാണ് അത് പറഞ്ഞത്…….

മ്മ്… ഞാനുമായി ചെറുതായോന്ന് ഉരസി..

അവൾ അതും പറഞ്ഞു മുഖമൊന്നു താഴ്ത്തി…..

എന്തിനു….

ചേച്ചിക്ക് ബീറ്റ്റൂട്ട് ഉണ്ടാക്കിയതിന്……
അച്ഛൻ ഇടപെട്ടത് കൊണ്ട് രക്ഷപ്പെട്ടു…..
അച്ഛൻ എന്താന്ന് വെച്ചാൽ ഉണ്ടാക്കിക്കോയെന്നും പറഞ്ഞു…..
ഞാനൊട്ടും പ്രതീക്ഷിച്ചിതല്ല അത്….

അവൾ മനസ്സിലുള്ള സംശയം അവനോട് പ്രകടിപ്പിക്കുക തന്നെ ചെയ്തു…..

അച്ഛന്…… അവളോട് പ്രത്യേകൊരിഷ്ടമുണ്ട്…….
അത് തന്നെയാണ് ചെറിയമ്മക്ക് അവളോടുള്ള ദേഷ്യവും….
അച്ഛന്റെ ആദ്യത്തെ മോള് അവളല്ലേ….. അതിന്റെയാവും…..
എന്നോടില്ല കേട്ടോ….

സഞ്ജു അത് പറഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു…

അവന്റെ ചിരിക്കും സംസാരത്തിനും വല്ലാത്തൊരു ഭംഗിയാണ്….

അതൊരു പക്ഷെ തന്റെ മനസ്സിൽ അവനോടുള്ള ആ അടുപ്പം കൊണ്ട് തന്നെയാവാം…..

അവളൊരു നിമിഷം അവനെ നോക്കിയങ്ങനെ നിൽക്കുമ്പോൾ അവളുടെ നോട്ടം മനസ്സിലാക്കാക്കിയെന്ന വണ്ണം അവനവിടെ നിന്നും താഴേക്ക് നടന്നു…..

അവളോട് ഒരിക്കലും അടുക്കാതിരിക്കാൻ അവൻ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തിയിരുന്നു…..

എന്നാൽ നടന്നു പോകുന്നവനെ നോക്കിയവൾ അങ്ങനെ നിൽക്കുമ്പോൾ അവൻ തന്റെ ഭർത്താവാണെന്ന്  മനസ്സിനെ ഓർമിപ്പിക്കുക യായിരുന്നു നന്ദ…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്നവർ മൂന്ന് പേരും ഒരുമിച്ചിരുന്നു അത്താഴം കഴിച്ചു……

കഴിച്ചു കഴിഞ്ഞും ചേച്ചിയുടെ മുറിയിലിരുന്നവർ സംസാരിച്ചു……

കേട്ടോ നന്ദാ….. പണ്ട് ചെറിയമ്മ എന്നെ അടിക്കാൻ വരുമ്പോൾ ഇവൻ തെങ്ങിന്റെ മടല് കൊണ്ട് അവരുടെ പിറകെ ഓടി ഈ വീട് മുഴുവൻ അവരെ ഓടിച്ചു……

എനിക്ക് ഭക്ഷണം തരാതെ കഴിച്ചതിനു ചെറിയമ്മയുടെ ചോറിലിവൻ മണ്ണ് വാരിയിട്ടു……

കൊച്ചിലെ യുള്ള കാര്യങ്ങൾ ചിരിച്ചു കൊണ്ടാണ് ഇരുവരും ഓർത്തെടുത്തതെങ്കിലും അതിൽ കലർന്നിരുന്ന നോവ് നന്ദക്ക് വ്യക്തമായിരുന്നു….

അവൾക്കും ഉള്ളിലൊരു നോവൂറിയിരുന്നു….

മറ്റാരും സ്നേഹിക്കാനില്ലാത്തത് കൊണ്ട് തന്നയാവും അവരുടെ ബന്ധത്തിനത്രയും കെട്ടുറപ്പ് വന്നതെന്ന് നന്ദക്ക് തോന്നി……

മോള് പോയി കിടന്നോ….
നേരത്തെ എഴുന്നേൽക്കുന്നതല്ലേ….

നന്ദ യൊന്നു കോട്ടുവായിട്ടപ്പോഴാണ് സംഗീത യത് പറഞ്ഞത്……

നന്ദ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു…..

ചേച്ചിയും കിടന്നോ…. വല്ലാതെ ഉറക്കമൊഴിക്കേണ്ട……
എന്തെങ്കിലും ആവശ്യം വന്നാൽ ഫോണിലോന്ന് വിളിച്ചാൽ മതി….

അവൾ ചിരിയോടെ അതും പറഞ്ഞവിടെ നിന്നും നടന്നു……..

അവൾ പോയി കഴിഞ്ഞതും സഞ്ചുവിനും ഇരിപ്പുറക്കാത്തത് പോലെ തോന്നി…..

എങ്കിൽ ചേച്ചി കിടന്നോ…. ഞാനും കിടക്കട്ടെ….. വയ്യെങ്കി വിളിച്ചാൽ മതി….

സഞ്ജു…….

സഞ്ജു അത് പറഞ്ഞു തിരിഞ്ഞപ്പോഴാണ് പിറകിൽ നിന്നുള്ള വിളി യവനെ പിടിച്ചു നിർത്തിയത്…….

നന്ദയെ പോലൊരു കൂട്ടിപ്പോൾ നീ അർഹിക്കുന്നുണ്ട് സഞ്ജു…
കഴിഞ്ഞ് പോയതെല്ലാം ഓർത്തു അവളെ അകറ്റി നിർത്തേണ്ട ആവശ്യമുണ്ടോ……..

സംഗീതയുടെ ആ ചോദ്യം സഞ്ജുവിന്റെ ഹൃദ്യയത്തിലായിരുന്നു പതിഞ്ഞത്….

വയ്യ ചേച്ചി…. ഇനിയും വേദനിക്കാൻ വയ്യ …..
ഞാൻ ആഗ്രഹിച്ചതാവില്ല എന്നെ കാത്തിരിക്കുന്നത്…
അതെന്റെ വിധിയാണ്…..
ഇനിയും വെറും പാഴ് മോഹങ്ങൾ സ്വയം നൽകി വിഡ്ഢിയാവാൻ വയ്യ…..

അവളുടെ അച്ഛൻ മനസ്സ് മാറിയോന്ന് തിരിച്ചു വിളിച്ചാൽ പോകേണ്ടവളാണവൾ….

പക്ഷെ ആ കുട്ടി…….

സഞ്ജു പറയുന്നിടക്ക് വെച് സംഗീത അത് പറയുമ്പോൾ നന്ദയുടെ കണ്ണിലെ തിളക്കമായിരുന്നു അവളുടെ മനസ്സിൽ…..

സഞ്ജു പെട്ടെന്ന് അവൾക്ക് നേരെ കയ്യുയർത്തി…..

അതിനിടക്കിനി മറ്റൊന്നും പറഞ് ചേച്ചിയായി അവൾക്ക് പ്രതീക്ഷ കൊടുക്കരുത്…..

എന്നെ കൊണ്ട് വയ്യ ചേച്ചി…….
സഞ്ജു ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞു പൊയ്ക്കോട്ടേ…..

അവനത് പറഞ്ഞു നിർത്തുമ്പോൾ വാക്കുകൾ ഇടറി പോയിരുന്നു…..

സംഗീത യുടെ കവിളുകൾ പതിയെ നനഞ്ഞു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

സഞ്ജു മുറിയിലേക്ക് ചെല്ലുമ്പോൾ നന്ദ പായ വിരിച്ചതിൽ കിടക്കാൻ തുടങ്ങുകയാണ്……

അവൾ കിടന്നതും സഞ്ജു ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിലേക്ക് കിടന്നു…..

നന്ദക്ക് വല്ലാത്തൊരു സന്തോഷം തോന്നി……

ഇവിടെ വന്നതിൽ പിന്നെ അന്നാധ്യമായാണ് അവൻ കിടക്കുന്ന സമയം അടുത്തുള്ളത്…….

നാളെ കുറച്ചു പാല് വാങ്ങി വരു…. ചേച്ചിക്ക് കൊടുക്കാനാണ്…

മ്മ്……

അവൾ അത് പറയുമ്പോൾ അവനൊന്നു മൂളുക മാത്രം ചെയ്തു……

ഇന്ന് കിടക്കുമ്പോൾ ഒരു സ്വസ്ഥത യുണ്ട്…. അല്ലെങ്കിലൊരു ഭീതിയാവും മനസ്സിൽ……
ഇയാള് വരും വരെ മനം വിട്ടുറങ്ങാറില്ല……
എന്നും…… എന്നും ഈ സമയത്ത് ഇവിടെയുണ്ടായിക്കൂടെ..

ഇരുട്ടിൽ അവളത് ചോദിക്കുമ്പോൾ ആ വാക്കുകളിൽ എന്തൊക്കെയോ വികാരങ്ങുണ്ടായിരുന്നു……

അവൾ തന്നിലേക്ക് കൂടുതൽ ചുരുങ്ങുന്നുവോ എന്നവന് വല്ലാത്തൊരു ഭയം തോന്നി……

വീട്ടിലെ അസ്വസ്ഥത കൊണ്ട് ശീലമാക്കിയതാഈ പോക്ക് …
വേറെങ്ങോട്ടുമല്ല……
ആ അമ്പല മുറ്റത്തെ ആൽ തറയിൽ പോയങ്ങനെ കിടക്കും….

നീലാകാശം കണ്ട് കൊണ്ട്….
കുളിർ കാറ്റിലങ്ങനെ….
രാപ്പാടികളുടെ പാട്ട് കേട്ട്….

അവനത് പറയുമ്പോൾ അവനിലെ ദുഃഖം ആ ഭംഗിയിൽ അവൻ മറക്കാൻ ശ്രമിക്കുകയാണെന്ന് അവൾക്ക് തോന്നി….

അവനെ ഓർത്തെന്തോ അവളുടെ ഹൃദയം വല്ലാതെ നൊന്തിരുന്നു…..

(തുടരും)

Leave a Reply