രചന – നിള നന്ദ
ലനയെ ഒന്ന് നോക്കി സാരംഗ് പുറത്തേക്ക് ഇറങ്ങി.. ” അമ്മ എന്താ പറഞ്ഞത്..? ” സാരംഗ് പിന്നെയും സംശയത്തോടെ ചോദിച്ചു.. ” അതെ മോനെ ആ രതീഷ് ഇവിടെ വന്നിരുന്നു.. ” മായയുടെ വാക്കുകളിലെ ഭീതി സാരംഗിന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.. ” അവൻ എന്തിനാ വന്നത്..? ” അവൻ ദേഷ്യത്തിൽ പല്ല് ഞെരിച്ചു.. ” മോനെ തിരക്കിയാ വന്നത്.. ലന മോളെ കണ്ടെത്തുന്നത് തന്നെ ആയിരിക്കും ഉദ്ദേശം.. ” ” അമ്മ എന്നിട്ട് എന്താ പറഞ്ഞേ..? ” ” നീ ഇപ്പോ ഇവിടെ ഇല്ലേന്നും ബാഗ്ലൂർ പഠിക്കുക ആണെന്നൊക്കെ പറഞ്ഞു.. ”
സാരംഗ് ഒന്ന് മൂളി.. ” അവസാനം എന്നാ ഇങ്ങോട്ട് വന്നെന്നൊക്കെ ചോദിച്ചു.. എനിക്ക് എന്തോ ഒരു പേടി തോന്നുന്നു മോനെ.. ലന മോള് നിന്റെ ഒപ്പം ഉണ്ടെന്ന് എന്തെങ്കിലും സൂചന കിട്ടിയിട്ട് ആയിരിക്കോ അവൻ തിരക്കി വന്നത്.. ” സാരംഗും അത് തന്നെ ചിന്തിച്ച് നിൽക്കായിരുന്നു.. ” അങ്ങനെ ഒന്നും ആയിരിക്കില്ല.. അമ്മ ടെൻഷൻ ആവൊന്നും വേണ്ട.. അച്ഛനെ വിളിച്ച് പറഞ്ഞോ.?” ” അച്ഛനെ വിളിച്ചിട്ട് കിട്ടിയില്ല.. ” ” മ്മ് സാരില്ല.. അച്ഛനെ ഞാൻ വിളിക്കാം.. അമ്മ ഇനി അതോർത്ത് ടെൻഷൻ ആവണ്ട.. ”
” ലന മോളെ സൂക്ഷിക്കണേ മോനെ.. ” മായയുടെ സ്വരത്തിൽ വാത്സല്യം നിറഞ്ഞു.. ശരിയെന്ന് പറഞ്ഞ് കാൾ കട്ട് ചെയ്ത് അവൻ കുറച്ച് നേരം എന്തോ ആലോചനയോടെ നിന്നു.. പിന്നെ അകത്തേക്ക് പോയി.. അകത്ത് കയറിയതും അവൻ കാണുന്നത് മുത്തശ്ശി ലനയെ ചേർത്ത് പിടിച്ച് നിൽക്കുന്നതാണ്.. അടുത്ത് സങ്കടത്തോടെ രോഹിണിയും രോഹനും നിൽപ്പുണ്ട്.. സാരംഗിനെ കണ്ടതും മുത്തശ്ശി അവന്റെ അടുത്തേക്ക് ചെന്നു.. ” പറയാനുള്ള അവകാശം ഉണ്ടോന്ന് അറിയില്ല.. നിങ്ങൾ ഇവിടെ വന്നത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ ആണ്.. എന്നിട്ട് അതിന് മുൻപ് പോവാണെന്ന് പറഞ്ഞാൽ.. ഒരാളുമായുള്ള പ്രശ്നത്തിൽ എല്ലാവരെയും വേദനിപ്പിച്ച് പോണോ മോനെ..
നിങ്ങൾ എല്ലാം എനിക്ക് എന്റെ കൊച്ച് മക്കളെ പോലെ തന്നെയാ.. ” മുത്തശ്ശി പറഞ്ഞത് കേട്ട് സാരംഗ് മുഖം തിരിച്ച് ലനയെ നോക്കി.. ഒന്നും മിണ്ടാതെ തല താഴ്ത്തി.. അടുത്ത് നിന്ന രോഹന്റെയും രോഹിണിയുടെയും മുഖത്ത് പോവരുതെന്ന അപേക്ഷ ഭാവം ആയിരുന്നു.. ” ഞങ്ങൾ വന്നത് ശ്രേയ ചേച്ചിയുടെ കല്യാണം കൂടാൻ അല്ലേ.. കല്യാണം കഴിഞ്ഞിട്ടേ പോവുന്നുള്ളു.. ” സാരംഗ് മുത്തശ്ശിയെ നോക്കി പറഞ്ഞു.. അത് കേട്ട് എല്ലാരുടെയും മുഖം സന്തോഷത്താൽ വിടർന്നു.. രോഹനും രോഹിണിയും ലനയെ ചേർത്ത് പിടിച്ചു.. ലന പക്ഷേ എന്തോ സംശയത്തിൽ സാരംഗിനെ നോക്കി.. അവൻ അവൾക്ക് മുഖം കൊടുക്കാതെ മുകളിലേക്ക് പോയി..
റൂമിൽ ടെൻഷനോടെ നടക്കുകയായിരുന്നു മാനവ്.. പതിവില്ലാതെ മനസ്സ് വേദനയോടെ പിടയ്ക്കുന്നത് അവൻ അറിഞ്ഞു.. അവന് അവനോട് തന്നെ വല്ലാതെ ദേഷ്യം തോന്നി.. എന്ത് വലിയ തെറ്റാ ചെയ്തത്.. അവൾക്ക് നീന്തൽ അറിയില്ലെന്ന് അറിയില്ലായിരുന്നു.. അവൾ ആ നേരം എന്തോ പറയാൻ വന്നപ്പോൾ കേൾക്കാത്തിരുന്നതും എന്റെ തെറ്റ് തന്നെയാ.. ദേഷ്യം കൊണ്ട് മേശയിൽ ഇരുന്ന ഫ്ലവർ വേസ് അവൻ തട്ടി താഴെ ഇട്ടു.. ബെഡിൽ കിടന്ന് മുഖത്തിന് കുറുകെ കൈ വെച്ച് എന്തോ ഓർത്ത് കിടന്നു.. ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടാണ് അവൻ പിന്നെ കണ്ണ് തുറന്നത്.. ഫോണിൽ തെളിഞ്ഞ പേര് കണ്ടതും അവൻ ഒന്ന് സംശയിച്ച് ഫോൺ എടുത്തു.. ” എന്താടാ.. ” കാൾ എടുത്തതും അവൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.. ” നിനക്ക് എന്താടാ ഇത്ര ദേഷ്യം.. ” മറുപുറത്ത് നിന്ന് ആകാശ് ചോദിച്ചു..
” എന്താ.. എനിക്ക് ദേഷ്യപ്പെടാൻ പാടില്ലേ.. നീ വിളിച്ച കാര്യം എന്താണെന്ന് പറഞ്ഞിട്ട് വെച്ചിട്ട് പോവാൻ നോക്ക്.. ” ” ഓഹ്.. നീ ഇങ്ങനെ ഹീറ്റ് ആവല്ലേ.. ഞാൻ നിന്റെ പ്രേമം എവിടെ വരെ ആയെന്ന് അറിയാം വിളിച്ചത് അല്ലേ.. ” ആകാശിന്റെ വാക്കുകൾ കേട്ടതും മാനവ് ഒന്നും മിണ്ടാതെ എന്തോ ഓർത്ത് കിടന്നു.. ” എന്താടാ ഒന്നും മിണ്ടാതെ.. ഇത്രയും കാലം കാത്തിരുന്ന് കണ്ടതല്ലേ നീ അവളെ.. എന്നിട്ട് മനസ്സിൽ ഒളിപ്പിച്ച് വെച്ച ഇഷ്ട്ടം തുറന്ന് പറഞ്ഞോ” ” ഇല്ല.. ” മാനവ് കണ്ണുകൾ മെല്ലെ അടച്ചു.. ” ഇനി എന്ന് പറയാൻ ആണ്.. അന്നത്തെ പോലെ മിസ്സ് ആയാ പിന്നെ ഇനി പറ്റിയെന്ന് വരില്ല.. ” ” നീ ഒന്ന് വെച്ചിട്ട് പോ ആകാശ്.. അല്ലെങ്കിൽ തന്നെ എനിക്ക് പ്രാന്ത് പിടിച്ച് നിൽക്കാണ്..
” മാനവ് ചെറിയ ദേഷ്യത്തിൽ പറഞ്ഞു.. ” നിന്റെ ഭ്രാന്ത് എന്താണെന്ന് എനിക്ക് അറിയാം.. അതിനുള്ള വഴി ആണ് ഞാൻ പറഞ്ഞത്.. ” മാനവ് തിരിച്ചെന്തോ പറയുമ്പോഴേക്കും ആകാശ് ഫോൺ കട്ട് ചെയ്തിരുന്നു.. ഫോൺ ബെഡിലേക്ക് ഇട്ട് അവൻ എഴുനേറ്റ് മേശ വലിപ്പ് തുറന്ന് അതിൽ ചുരുട്ടി വച്ചിരുന്ന ഒരു പേപ്പർ എടുത്ത് നിവർത്തി.. ചായത്തിൽ വരച്ച റോഡ് ക്രോസ്സ് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ചിത്രം.. തോളിൽ വിരിഞ്ഞു കിടന്ന ഷോൾ കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.. മാനവ് ആ ചിത്രത്തിലൂടെ മെല്ലെ കൈ ഓടിച്ചു.. ‘ ലയാ.. ‘ അവന്റെ ഹൃദയം അത്രമേൽ സ്നേഹത്തിൽ മന്ത്രിച്ചു..
” എന്നാലും എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല മുക്ത.. സന.. അവൾക് എങ്ങനെ ഇങ്ങനെയൊക്കെ.. ” തോടിന്റെ സൈഡിൽ ഉള്ള പേര മരത്തിന് താഴെ ഇരിക്കുകയായിരുന്നു നിഖിലും മുക്തയും.. ” സനയ്ക്ക് സാരംഗിനെ ഇഷ്ട്ടം ആണെന്ന് എനിക്ക് മുൻപേ തോന്നിയിരുന്നു.. പക്ഷേ അവൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.. ” മുക്ത നിഖിലിനെ നോക്കി.. അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരി മിന്നി.. ” അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. കുറച്ച് ദിവസം കൊണ്ട് ഇങ്ങയൊക്കെ പെരുമാറാൻ എങ്ങനെ അവൾക്ക് കഴിഞ്ഞേ.. ഈ പ്രേമം ഇങ്ങനെ ആണോ.. ” നിഖിൽ മുക്തയെ മുഖം തിരിച്ച് നോക്കി.. നിഖിൽ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന തന്റെ മുഖം കണ്ടതും മുക്ത പെട്ടന്ന് മുഖം തിരിച്ചു.. ” പ്രേമം ഇങ്ങനെ ആണോന്ന് ചോദിച്ചാൽ.. എല്ലാവർക്കും ഒരുപോലെ ആവില്ലല്ലോ..
ചിലർ ഏത് വിധേനയും അത് നേടി എടുക്കാൻ ശ്രെമിക്കും.. ചിലർ വിട്ടുകൊടുക്കും.. ചിലർ തുറന്ന് പോലും പറയാതെ മനസ്സിൽ സൂക്ഷിക്കും.. ” മുക്ത തോട്ടിലെ വെള്ളത്തിലേക്ക് നോക്കി.. അവസാനത്തെ വാചകം കേട്ടതും നിഖിലിന്റെ ഉള്ളൊന്ന് ഉലഞ്ഞു.. ഒന്നും മിണ്ടാതെ അവൻ ദൂരേക്ക് നോക്കി.. ” തുറന്ന് പറയാതെ നീ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ..? ” അൽപ്പം നേരത്തെ മൗനത്തിന് ശേഷം നിഖിൽ നേർത്ത ശബ്ദതത്തിൽ അവളോട് ചോദിച്ചു.. അൽപ്പം നേരത്തെ എന്തോ ആലോചനയ്ക്ക് ശേഷം അവനെ നോക്കാതെ ഇല്ലെന്നർത്ഥത്തിൽ അവൾ തലയാട്ടി.. ” പോവാം.. ” നിഖിൽ എഴുനേറ്റ് മുക്തയുടെ നേർക്ക് കൈ നീട്ടി.. അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി മുക്ത അവന്റെ കയ്യിലേക്ക് കൈ ചേർത്ത് എഴുന്നേറ്റു..
” ഹോ.. ഇപ്പോഴാ ഒന്ന് സമാധാനം ആയത്.. ചേച്ചി പോവുന്നെന്ന് കേട്ടപ്പോൾ തുടങ്ങിയ ടെൻഷൻ ആണ്.. ” രോഹിണി ലനയുടെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു.. ലന ചെറുതായി ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.. ” എന്തിനാ ചിരിക്കുന്നേ.. ഞാൻ കാര്യമായിട്ട് പറഞ്ഞതാ.. ” രോഹിണി പരിഭവത്തിൽ മുഖം തിരിച്ചു.. ” എന്നെ അത്രയ്ക്ക് ഇഷ്ട്ടം ആണോ..? ” രോഹിണിയുടെ മുഖം തന്റെ നേർക്ക് പിടിച്ച് ലന കുസൃതിയോടെ ചോദിച്ചു… ” മ്മ്.. ഒത്തിരി ഇഷ്ട്ടം ആണ്.. ചേച്ചി ഇവിടെ വന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ എങ്കിലും ഒരുപാട് നാൾ അടുത്തറിയുന്ന ആരെയോ പോലെ തോന്നുന്നു.. എന്നും ചേച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോവാ.. ” രോഹിണി ലനയെ കെട്ടിപിടിച്ചു.. നേരിയ ചിരിയോടെ ലനയും അവളെ ചേർത്ത് പിടിച്ചു..
” രോഹിണി.. നിന്നെ താഴെ ചെറിയമ്മ അന്നെഷിക്കുന്നുണ്ട്.. ” മാനവിന്റെ ശബ്‌ദം കേട്ടതും രണ്ടാളും അകന്ന് മാറി.. രോഹിണി മാനവിനെ ഒന്ന് നോക്കി പുറത്തേക്ക് പോയി.. ലന ബെഡിൽ നിന്ന് എഴുനേറ്റ് ഒരു സൈഡിലേക്ക് മാറി നിന്നു.. മാനവ് ഉള്ളിലേക്ക് കയറി ലനയെ നോക്കി.. ” ഞാൻ.. എനിക്ക്.. എനിക്ക് അറിയില്ലായിരുന്നു.. തനിക്ക് നീന്താൻ അറിയില്ലെന്ന്.. ആം സോറി.. ” വാക്കുകൾ ഇടറിയത്തിന് ഒപ്പം അവന്റെ കണ്ണുകൾ നിറഞ്ഞു.. ലന മുഖം ഉയർത്തി അവനെ നോക്കി.. അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ ഒരു നീറ്റൽ തോന്നി.. ” അറിയാഞ്ഞിട്ടല്ലേ.. കുഴപ്പമില്ല.. ” ലന ചിരിക്കാൻ ശ്രെമിച്ചു..
” ഒരു തമാശയ്ക്ക് ചെയ്തതാ.. ഇങ്ങനെ ആവുമെന്ന് കരുതിയില്ല.. ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.. ഞാൻ കാരണം അല്ലേ ഇങ്ങനെ.. ” മാനവ് അവളുടെ മുഖത്തേക്ക് വേദനയോടെ നോക്കി.. ” സാരമില്ലെന്ന് ഞാൻ പറഞ്ഞില്ലേ.. പിന്നെന്താ വിഷമിക്കുന്നേ.. ഇയാള് അറിയാതെ ചെയ്തത് അല്ലേ.. അറിഞ്ഞുകൊണ്ട് വേദനിപ്പിക്കുന്ന അത്രയ്ക്ക് ഇല്ലല്ലോ ഇത്.. ” എന്തോ ഓർമയിൽ അവളുടെ കണ്ണ് നിറഞ്ഞു.. ” എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നേ.. ഇനി അതോർത്ത് വിഷമിക്കണ്ട.. ” ലന അവനെ മറി കടന്ന് നടന്നു.. ” ലയാ.. ” വാതിൽക്കൽ എത്തിയതും വിടർന്ന കണ്ണുകളോടെ ലന അവനെ തിരിഞ്ഞു നോക്കി.. ” ഒന്നുമില്ല… ” മാനവ് ചെറുതായി ചിരിച്ച് കണ്ണ് ചിമ്മി.. തിരികെ അവനെ നോക്കി ചിരിച്ച് അവൾ തിരിഞ്ഞു നടന്നു.
” അച്ഛാ.. അവൻ എന്നെ തിരക്കി നമ്മുടെ വീട്ടിൽ എത്തിയിട്ടുണ്ടെങ്കിൽ അത് വെറുതെ ആവില്ല.. ലന എന്റെ കൂടെ ഉണ്ടെന്ന് അവൻ ചിലപ്പോ സംശയിക്കുന്നുണ്ടാവാം.. ” റൂമിലെ ബാൽക്കാണിയിൽ നിന്ന് രവീന്ദ്രനോട് സംസാരിക്കുകയായിരുന്നു സാരംഗ്.. ” മോൻ ടെൻഷൻ ആവൊന്നും വേണ്ടാ.. നിങ്ങൾ എവിടെ ആണെന്ന് അവൻ അറിഞ്ഞിട്ടുണ്ടാവില്ല..” ” അമ്മ നല്ല ടെൻഷനിൽ ആണ്.. ” ” മായയെ ഞാൻ പറഞ്ഞ് സമാധാനിപ്പിച്ചോളാം.. മോൻ ലന മോളെ ശ്രെദ്ധിച്ചാൽ മതി.. അധികം പുറത്ത് ഒന്നും ഇറങ്ങണ്ട.. അവനെ പൂട്ടാനുള്ള വഴി നമുക്ക് ഉണ്ടാക്കാം.. ” ” ലനയോട് ഇതൊന്നും പറഞ്ഞിട്ടില്ല..
ഇപ്പോ അതൊന്നും ഓർക്കാതെ അവൾ അൽപ്പം സമാധാനമായ ഇരിക്കുന്നേ.. ഇനി ഇത് അറിഞ്ഞാൽ അത് മതി.. ” സാരംഗ് ടെൻഷനോടെ നെറ്റിയിൽ തടവി.. ” നീ ടെൻഷൻ ആവണ്ട.. മോളോട് ഇപ്പോ ഒന്നും പറയും വേണ്ടാ.. എത്രയും പെട്ടന്ന് ഈ പ്രശ്നം തീർക്കാൻ പറ്റുമോന്ന് നോക്കാം.. ” രവീന്ദ്രൻ അവനെ ആശ്വസിപ്പിച്ചു.. കാൾ കട്ട് ചെയ്ത് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ലനയെ കണ്ട് അവനൊന്ന് ഞെട്ടി.. ” അച്ഛൻ ആണോ വിളിച്ചത്.. എന്നിട്ട് എന്താ എനിക്ക് തരാതിരുന്നേ..? ” ലന അവന്റെ അടുത്തേക്ക് ചെന്നു.. ആശ്വാസത്തോടെ അവനൊന്ന് നിശ്വസിച്ചു.. ” അച്ഛൻ കുറച്ച് ബിസി ആണ്.. നമുക്ക് പിന്നെ വിളിക്കാം.. ”
അവൻ കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു.. ” ഞാൻ വന്നത് മറ്റൊരു കാര്യം ചോദിക്കാൻ ആണ്.. ” മുഖം ചുളിച്ച് അവൻ അവളെ നോക്കി.. ” അത്.. സാരംഗ്.. സന.. അവൾ എന്തിനാ.. ” സനയുടെ പേര് കേട്ടതും സാരംഗിന്റെ മുഖം മാറി.. ” നിനക്ക് മറ്റെന്തെങ്കിലും ചോദിക്കാൻ ഉണ്ടോ..? ” അവന്റെ ശബ്‌ദം മുറുകി.. ” നീ എന്താ എന്നിൽ നിന്ന് ഒളിക്കുന്നത്.. എന്നോട് പറയാൻ പറ്റില്ലേ.. ” ലന അവന്റെ കയ്യിൽ പിടിച്ചു.. ” ഒളിച്ചു വെച്ചത് നീ അല്ലേ.. അവൾ തള്ളിയിട്ട കാര്യം.. ” അവന് ദേഷ്യവും പരിഭവവും ഒരുപോലെ തോന്നി..
ലന അവന് നേരേ നിന്ന് അവന്റെ കവിളിൽ കൈ വെച്ചു.. ” സോറിഡാ.. നിന്നെ ഇത് പോലെ കാണാൻ കഴിയാത്തത് കൊണ്ടല്ലേ ഞാൻ ഒന്നും പറയാതിരുന്നേ.. ” അവൾ വേദനയോടെ പറഞ്ഞു.. ” സന.. അവൾക്ക്.. അവൾക്ക് എന്നോട് പ്രണയം ആണെന്ന്.. ഞാൻ നിന്നോട് അടുക്കുന്നത് സഹിക്കാൻ കഴിയാഞ്ഞിട്ടാ ഇങ്ങനൊക്കെ ചെയ്തതെന്ന്.. ” സാരംഗിന്റെ കണ്ണുകൾ നിറഞ്ഞു.. ലന ഞെട്ടലിൽ അവന്റെ മുഖത്ത് നിന്ന് കൈ എടുത്തു.. പിന്നെ ഒന്നും മിണ്ടാതെ വേഗം പുറത്തേക്ക് പോയി..
അവളുടെ മനസ്സ് അറിയാവുന്നത് കൊണ്ട് സാരംഗ് പുറകെ പോവാതെ അവിടെ നിന്നു.. കുറച്ച് നേരം കഴഞ്ഞു അവൻ താഴേക്ക് ഇറങ്ങി.. ” സാരംഗ്.. ” മാനവിന്റെ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി.. ” എനിക്ക് അൽപ്പം സംസാരിക്കാൻ ഉണ്ടായിരുന്നു.. നമുക്കൊന്ന് പുറത്ത് പോയാലോ.. ” മാനവ് സാരംഗിനെ നോക്കി.. ” ഒക്കെ.. ” ” എന്റെ കാറിൽ പോവാം.. ” ഒന്ന് മൂളികൊണ്ട് സാരംഗ് മാനവിനോപ്പം നടന്നു.. ( കാത്തിരിക്കുമല്ലോ..)

by