18/04/2026

മീനാക്ഷി : ഭാഗം 03

രചന – വൈദേഹി വൈഗ

ഒരുങ്ങീട്ടും ഒരുങ്ങീട്ടും ഒരു തൃപ്തി ആവുന്നില്ല.. ഇന്നാണ് സമ്മേളനം.. ശ്രീയേട്ടനോട് എങ്ങനെയെങ്കിലും കമ്പനി ആവാൻ ശ്രമിക്കണം… “അമ്മേ… ഞാൻ ഇറങ്ങുവാണെ… വരാൻ ചിലപ്പോൾ വൈകും… ” “എവിടെയാ മോളെ പരിപാടി… ” “സ്കൂളിന്റെ കുറച്ചപ്പുറത്തുള്ള ഓടിറ്റൊറിയത്തിൽ..” “മീനു… എടി മീനു… ഇറങ്ങാറായില്ലേ… ” “ധാ വരന്നു….. സ്വാതി വന്നു..എന്നാ ശെരിയമ്മേ… ” “ആ മോളെ.. പോയി വാ.. ” “എന്തൊരു ഒരുക്കം ആടി.. നിന്നെ ആരേലും പെണ്ണ് കാണാൻ വരാന്നു പറഞ്ഞിട്ടുണ്ടോ.. ” “പെണ്ണ് കാണലല്ല.. ചെക്കൻ കാണലാ… എന്റെ ശ്രീയേട്ടനെ കാണാൻ.. ” “നീ നോക്കിക്കോ… നിന്റെ ശ്രീയേട്ടൻ ഇന്ന് വരില്ല… ” “ഡി മരപ്പട്ടി.. നാവെടുത്തു വളക്കല്ലേ… ഞാൻ വരണത് തന്നെ അങ്ങേരെ കാണാൻ ആ… ” “ഞാൻ ചുമ്മാ പറഞ്ഞതാ മുത്തേ… നിന്റെ ശ്രീയേട്ടൻ ഇല്ലാതെ അവിടെ പരുപാടി നടക്കുവോ… ”

ഓഡിറ്റോറിയം അടുക്കുംതോറൂം എന്തോ ഒരു പേടി പോലെ… ദേവി കാത്തോണേ… “സ്വാതി… ഡി.. എനിക്കെന്തോ പേടിയാവുന്നു… കൈയും കാലുമൊക്കെ വിറക്കുന്നു… ” “ഹഹ… നിനക്കും പേടിയോ.. നല്ല കഥയായി… ” “ഡി പോത്തേ.. തമാശ അല്ല.. സത്യായിട്ടും… ” “ആ ഇതാണ് ഈ പ്രേമത്തിന്റെ കൊഴപ്പം… ഇഷ്ടപെടുന്ന ആളെ കണ്ടാൽ.. കൈയും കാലുമൊക്കെ വിറയ്ക്കും.. ഹൃദയമിടിപ്പിന്റെ വേഗത കൂടും….. അതല്ലേ ഞാൻ ഈ പണിക്കു ഇറങ്ങാതെ.. ” “ഡി… ഞാൻ.. ഞാൻ വീട്ടിലേക്കു തിരിച്ചു പോട്ടെ… ” “മണ്ടത്തരം പറയാതെ… വാ നടക്ക്… ഞാൻ ഇല്ലേ കൂടെ.. ” “ആ അതാ ഏറ്റവും വലിയ പേടി ” “നീയൊന്നും നന്നാവാൻ പോണില്ലെടി…. ”

“മീനു… ദേ നോക്കിയേ.. ദേവേട്ടൻ… ” മെറൂൺ കളർ ഷർട്ടും അതെ കരയുള്ള മുണ്ടും… ശ്രീയേട്ടൻ കൂടുതൽ സുന്ദരൻ ആയ പോലെ.. ഓടിനടന്നു ഓരോ പണി എടുക്കുവാ പാവം… പക്ഷെ അതികം ആരോടും സംസാരം ഒന്നുല്ല.. ഇങ്ങേർക്കെന്താ സംസാരം അലര്ജി ആണോ.. നോക്കിക്കോ ഇന്നു എന്തായാലും ഞാൻ പോയി മിണ്ടും.. ഇപ്പൊ തന്നെ പോയി മിണ്ടി നോക്കാം… ദേഷ്യപ്പെട്ടു ന്തേലും പറഞ്ഞാൽ മിണ്ടാതിങ്ങു വരാം… “മീനു.. നീയിതെങ്ങോട്ടാ… ” “നീ പോയി ഇരുന്നോ.. ഒരു കസേര എനിക്കും പിടിച്ചോ.. ഞാനിപ്പോ വരാം.. ” ” ഡി… ദേവേട്ടന്റെ അടുത്തേക്കാണെങ്കിൽ ഇപ്പൊ പോവണ്ട… പരുപാടിയുടെ തിരക്കിലാവും.. ” “ഓ.. പുറകീന്നു വിളിക്കല്ലേ .. ” “എന്നാ നീ എന്തേലും ചെയ്യ് “ഈശ്വര… എന്താ ഇപ്പൊ ചോദിക്കുവാ…. ഇയാളെന്താ അങ്ങൊട്ടു തന്നെ തിരിഞ്ഞു നിക്കുന്നെ.. ഒന്ന് ഇങ്ങോട്ടേക്കു നോക്കിക്കൂടെ… ഹ എന്തായാലൂം വിളിച്ചു നോക്കാം “ശ്രീ.. ശ്രീയേട്ടാ…… ” തിരിഞ്ഞു നോക്കിയപ്പോ തന്നെ എന്റെ കാറ്റു പോയി…

ശ്രീയേട്ടാന്നു വിളിച്ചതിനു ഇങ്ങേരെന്തിനാ ഇങ്ങനെ നോക്കുന്നെ.. “ആരാ.. മനസിലായില്ല…” ആ കണ്ണിലേക്കു നോക്കാൻ തന്നെ പേടിയാവുന്നു… വല്ലാത്തൊരു ആകർഷണീയത…. ഞാനെന്താ ഇങ്ങനെ വിയർക്കുന്നെ….. “ചോദിച്ചത് കെട്ടില്ലാന്നുണ്ടോ.. ” “ഏഹ്… എ.. എന്താ…. ” ” ആളെ മനസിലായില്ല.. ആരാ..?? ” “ഞാൻ മീനു.. അല്ല മീനാക്ഷി… ” “ഏത് മീനാക്ഷി? ” ഇങ്ങേർക്കെന്താ മറവി രോഗോ മറ്റോ ണ്ടോ… കുറച്ചു ദിവസം മുന്നേ അല്ലേ അയാളെന്നെ ആശുപത്രിയിൽ കൊണ്ട് പോയെ.. അതോ മറന്നതായി അഭിനയിക്കുന്നതോ.. ഹം… “കുട്ടിക്കെന്താ ചെവിടുകേട്ടൂടെ… ” “ഞാൻ… അത്‌.. അന്ന് സ്കൂളിൽന്നു വീണു തലപൊട്ടിയ…. ” “ആ അതിനു… ” “അല്ലാ… എന്റെ പേര് മീനാക്ഷി ന്നാ… ” “ഇത് പറയാനാണോ വന്നേ.. ” “അല്ല.. ശ്രീയേട്ടനെ ഇവിടെ കണ്ടപ്പോ.. ഒന്ന് പരിചയപ്പെടാം എന്ന് കരുതി വന്നതാ… സോറി.. ” പിന്നൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ പോവാൻ തിരിഞ്ഞു..

അങ്ങേരോട് മിണ്ടാൻ വന്ന എന്നേ പറഞ്ഞാൽ മതിയല്ലോ… ” അതെ.. ഒന്ന് നിന്നെ.. ” ശ്രീയേട്ടൻ എന്നേ വിളിക്കുന്നോ… ദേവി ഇങ്ങേർക്ക് നല്ല ബുദ്ധി തോന്നണേ… എന്തേലും നല്ല രീതിയിൽ മിണ്ടിയാൽ മതിയാരുന്നു… “ന്തേ… ” “എന്നേ എല്ലാരും ദേവേട്ടൻ എന്നാ വിളിക്കുന്നെ.. ഇയാളും അങ്ങനെ വിളിച്ചാൽ മതിയാവും… ശ്രീയേട്ടനുള്ള വിളി മേലിൽ ആവർത്തിക്കരുത്… ” “മം ” കൂടുതലൊന്നും പറയാൻ തോന്നിയില്ല… ഇങ്ങനൊരാളോടാണല്ലോ ദേവി ആദ്യായിട് ഇഷ്ടം തോന്നിയത്.. ഹം.. എന്തൊരു സാധനം.. ലോക സുന്ദരൻ ആണെന്നാ വിചാരം… “എന്തോന്നടി ഈ പിറുപിരുതൊണ്ട് വരുന്നേ… മുഖ ഭാവം കണ്ടിട്ട് ദേവേട്ടൻ നിന്നെ സ്വീകരിച്ചിരുത്തിയ മട്ടാണല്ലോ… ” “ദേ… മിണ്ടാതെ നിന്നോ… നീയും നിന്റെ ദേവേട്ടനും… ” “ഇപ്പൊ എന്റെ ദേവേട്ടൻ ആയോ..” “അങ്ങേർക്കു ഞാൻ ശ്രീയേട്ടാന്നു വിളിച്ചത് അത്ര രസിച്ചില്ല..

അങ്ങനെ വിളിക്കരുത് പോലും… ” “ഹഹ.. ഇതാണോ ഇത്രേം നേരായിട്ടും ആകെ പറഞ്ഞത്.. നിന്നെയൊക്കെ എന്തിനു കൊള്ളാ ഡി… നിനക്ക് പറഞ്ഞിട്ടുള്ള പണിയല്ല ഈ പ്രേമം… ” ” എന്തായാലും ഞാൻ ശ്രീയേട്ടനുള്ള വിളി മാറ്റാൻ പോണില്ല… ” പരുപാടി തുടങ്ങി.. ആരൊക്കെയോ വന്നിട്ട് പ്രസംഗിച്ചിട്ടു പോയി… അതുലോന്നും ആയിരുന്നില്ല എന്റെ ശ്രദ്ധ… സ്റ്റേജിന്റെ മുകളിൽ ഏകദേശം എന്റെ നേരെ തന്നെയായിരുന്നു ശ്രീയേട്ടനും ഇരുന്നേ.. അതുകൊണ്ട് ശ്രദ്ധ മുഴുവൻ അങ്ങേരിലായിരുന്നു… അല്ലെങ്കിൽ പന്ത്രണ്ടു മണിയാവുമ്പോഴേ വിശന്നിട്ടു കണ്ണുകാണാത്ത ഞാനാ… ഇതിപ്പോ ഒന്നര ആയിട്ടും ഒരു കൂസലും ഇല്ല.. വിശപ്പും ഇല്ല ദാഹവും ഇല്ല… പ്രേമത്തിന് ഇങ്ങനെയൊക്കെ കഴിവുണ്ടോ…. ഉച്ചക്ക് ചോറു കഴിച്ചു തിരുച്ചു വരുന്ന എന്റെ എതിരെ വന്ന ശ്രീയേട്ടനെ കൊണ്ടൊന്നു ചിരിച്ചു…

ഒന്നും തിരിച്ചു ചിരിക്കുക പോലും ചെയ്യാതെ അങ്ങേരു പോയി…. ****** ദിവസങ്ങൾ കടന്നു പോയി… പിന്നീട് അങ്ങേര പറ്റി ഒരു വിവരവും ഇല്ല.. കാണാൻ എന്താ ഒരു വഴി… ഹ… അങ്ങേരു ഫേസ്ബുക്കിൽ ഇല്ലാതിരിക്കില്ലലോ…. ഒന്ന് തപ്പി നോക്കാം… അതിനു എനിക്ക് അക്കൗണ്ട് ഇല്ലാലോ.. ഹം.. ഒന്നാക്കിയേക്കാം… അതിനു മുന്നേ സ്വാതിയെ ഒന്നുവിളിക്കാം.. “എന്താടി കോപ്പേ.. ഇപ്പൊ ഒരു വിളി.. ” “ഡാ.. ശ്രീയേട്ടൻ ഫേസ്ബുക്കിൽ ണ്ടോ… നിനക്ക് അകൗണ്ട് ഉള്ളതല്ലേ… ” “ആ അതിലുണ്ട്… എന്നിട്ട് നീ അകൗണ്ട് ആക്കാൻ പോകുവാണോ.. വേണ്ടടാ.. പത്താം ക്ലാസ്സ്‌ അല്ലേ… ” “നോക്കട്ടെ.. അതെ ഇനി എന്റെ മുന്നിൽ ഒരു വഴി ഉള്ളു… ” എഫ് ബി യിൽ കയറി തപ്പി… ശ്രീവദേവ്‌ ശ്രീനിവാസൻ… നല്ല പേര്.. ഒരു റിക്വസ്റ്റ്ഉം കൊടുത്തു…. ഇതിനു എത്രയും പെട്ടന്ന് ഒരു തീരുമാനം ആക്കിയില്ലെങ്കിൽ ഒന്നുകിൽ എനിക്ക് പ്രാന്തവും അല്ലെങ്കിൽ വേറെ എന്തെങ്കിലും… വയ്യ.. എല്ലാം തുറന്നു പറയണം തുടരും….