രചന – ആരുണി കൃഷ്ണ
ടു വീലറിൽ കയറി മിഥു വണ്ടി സ്റ്റാർട്ട് ചെയ്തതും, ശ്രീ അരികിൽ എത്തിയിരുന്നു… “ഇറങ്ങ്… ” അവൻ വണ്ടി ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു… *** ഒന്നാമതെ ബോധം ഇല്ല… അതിന്റെ കൂടെ കുറച്ചു മുന്നേ ബോധംകേട്ട് വീണു… ഇനി ഈ വണ്ടിയും പൊക്കി എടുത്തോണ്ട് പോയി, വഴിയിൽ എവിടേലും കിടക്കണം…കൂടെ വന്നല്ലേ പറ്റു… “ഓ, എന്നാ ഇയാള് വരണ്ട… “മിഥു ഒരു കുറുമ്പൊടെ പറഞ്ഞു… “ഡി… പഠിപ്പിക്കുന്ന സാറിനെ ഇയാളെന്നോ… ” ശ്രീ മിഥുവിന്റെ ചെവിയിൽ പിടിച്ചു… “അയ്യോ, സാറെ വിട്…. ക്ലാസ്സ് ടൈം നാല് വരെ അല്ലേ, ഇപ്പൊ ആറായി… നാല് വരെ സാറേന്ന് വിളിച്ചാ പോരെ… ” “ശ്രീക്ക് അത് ഇഷ്ടമായെങ്കിലും, ചിരി മറച്ചു പിടിച്ചു അവൻ വണ്ടി എടുത്തു…. ” “ഹോ കാലമാടൻ എന്റെ ചെവി പൊന്നാക്കി… ” “നിന്ന് വല്യമ്മമാരെ പോലെ മുറുമുറുക്കാതെ വണ്ടിയിൽ കേറടി… ” അവൾ പിന്നിൽ കുറച്ചു അകലം ഇട്ടിരുന്നു… ”ഓഹോ ഈ ഗ്യാപ് ഞാൻ ഓക്കെ ആക്കി തരാം മോളെ… ” വണ്ടി കുറച്ചു മുന്നോട്ട് നീങ്ങിയതും അപ്രതീക്ഷിതമായി ശ്രീ ബ്രേക്കിട്ടു…
പെട്ടന്ന് മിഥു ശ്രീയുടെ ചുമലിൽ കൈ വെച്ചു… ആ സ്പര്ശനം അവനിൽ ഒരു പുഞ്ചിരി വിടർത്തി… “ഇതെന്താ മനുഷ്യനെ കൊല്ലാൻ കൊണ്ട് പോവണോ. ” “എന്തോ കേട്ടില്ല… ” “സർ, കുറച്ചു പതുക്കെ പോകുമോ… ” അവൾ അവനരികിലേക്ക് ചേർന്ന് ഇരുന്ന്, കാതോരം ചേർന്ന് വീണ്ടും പറഞ്ഞു… ആ നീക്കം ശ്രീ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല… പക്ഷെ അവളുടെ നിശ്വാസം അവന്റെ ചുമലിൽ തട്ടിയപ്പോൾ ശ്രീക്ക് വല്ലാത്തൊരു അനുഭൂതി തോന്നി… ആമിയെ വീട്ടിലാക്കി അഭി മടങ്ങി… ഒപ്പം ശ്രീയും മിഥുവും ചേർന്ന് കാര്യങ്ങൾ ആമിയുടെ അമ്മയെയും ധരിപ്പിച്ചു… ©ആരുണി കൃഷ്ണ ❤️ “അല്ല ഇതെന്താ സാറും കുട്ടിയും ഒന്നിച്ചു വന്നല്ലോ…. ” പ്രവീണ കളിയാക്കി കൊണ്ട് ചോദിച്ചു… “അതെങ്ങനെയാ, ഫുൾ ടൈം ഇപ്പൊ ഫോണിങ് പ്രോഗ്രാം അല്ലെ… പിന്നെ എങ്ങനെ വീട്ടിൽ നടക്കുന്ന കാര്യം അറിയും… ആ ആകാശിന് കുറച്ചു റസ്റ്റ് കൊടുത്തൂടെ പ്രവീ നിനക്ക് … ” മായ തിരിച്ചു കളിയാക്കിയതും അവൾ ആകെ ചമ്മി… “ആമി മോൾക്ക് എങ്ങനെയുണ്ട് മോളെ… ” ഈശ്വരിയമ്മ തിരക്കി…
“കുഴപ്പമില്ല മുത്തശ്ശി… വീട്ടിൽ കൊണ്ട് ചെന്ന് ആക്കി.. ” മിഥു അപ്പപ്പോൾ സുഭദ്രയെ കാര്യങ്ങൾ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു… “വാ ശ്രീകുട്ടാ, അവിടെ തന്നെ നിക്കാതെ.. കയറിയിട്ട് പോ… ” സുഭദ്ര അവനെ വിളിച്ചു… “വാ ചീകുട്ടാ… ” അച്ചുവും ഓടി വന്നു ശ്രീയുടെ കയ്യിൽ പിടിച്ചു.. “ഡാ, അടി… ശ്രീ അങ്കിൾ എന്ന് വിളി… ” മായ അച്ചുനെ വഴക്ക് പറഞ്ഞു… “അങ്കിൾ പിന്നെ വരാട്ടോ… ” ശ്രീ അച്ചുവിന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.. “അമ്മ കാത്തിരിക്കുന്നുണ്ടാകും.. ആ പിന്നെ മിഥു തല…. ” അവൻ പറയാൻ ഒരുങ്ങിയതും മിഥു ഇടക്ക് കയറി… “സർ എനിക്ക്, ആ എസ് സി – ഓ സി ടെസ്റ്റ് കുറച്ചു ഡൌട്ട് ഉണ്ട്… ” അവൾ ശ്രീക്ക് അഭിമുഖമായി നിന്ന് അത് പറയുമ്പോൾ കണ്ണുകൾ കൊണ്ട് തലകറക്കം ഉണ്ടായ കാര്യം പറയരുതെന്ന് അപേക്ഷിച്ചു… “ഇന്നിപ്പോ… ഇത്ര വൈകിയില്ലേ മിഥു… എത്ര നേരം ഹോസ്പിറ്റലിൽ നിന്നതാ… ആ കുട്ടി ഒന്ന് വിശ്രമിക്കട്ടെ… നാളെ അവധി അല്ലേ… രാവിലെ ചോദിക്കാല്ലോ…. ” മുത്തശ്ശി പറഞ്ഞു…
“എന്നാ പിന്നെ നാളെ ഒരു ഹോം ട്യൂഷൻ ആവാല്ലോ… ” മായ ചോദിച്ചു.. “ഏയ്, ഇത് ചെറിയ പോർഷൻ ആണ്.. ഞാൻ കോളേജ് ചെന്ന് ചോദിച്ചോളാം… ” “ചെറുതോ… കൊള്ളാം, അപ്പൊ മൈഥിലി കാര്യായി പഠിച്ചില്ല എന്ന് തോന്നുന്നല്ലോ… ഏറ്റവും ഇമ്പോർട്ടന്റ് പോർഷൻ ആണത്… ” ശ്രീ എരിതീയിൽ എണ്ണ ഒഴിക്കുമ്പോലെ ഓരോന്ന് പറഞ്ഞു…. “ആണോ കുട്ടി… ഇത്രയും അടുത്ത് നന്നായി പറഞ്ഞു കൊടുക്കാൻ ആളുള്ളപ്പോ, പഠിത്തത്തിൽ കുറവൊന്നും വേണ്ട… മോൻ ഫ്രീ ആന്നോ നാളെ, മോൾക്ക് ഒന്ന് പറഞ്ഞു കൊടുക്കാൻ.. ” “ആ അതെ മുത്തശ്ശി… എപ്പോഴാ എന്ന് വെച്ചാൽ പറഞ്ഞാൽ മതി… ഞാൻ വരാം… ” “ഏയ്, മിഥു അങ്ങോട്ട് വന്നോളും… ” “അത് വേണ്ട മുത്തശ്ശി, ശ്രീക്കുട്ടി ഉണ്ടല്ലോ… പിന്നെ പഠനം നടക്കില്ല… വന്നു കഥ പറഞ്ഞു ഇരിക്കും… ” ഒന്നിച്ചു ഇരിക്കാൻ അവസരങ്ങൾ ഉണ്ടാക്കി എടുക്കുന്നതിൽ തുടരെ തുടരെ വിജയം നേടുമ്പോൾ, ശ്രീക്ക് തന്റെ പ്രണയം അവനിലേക്ക് ചേരും പോലെ തോന്നി തുടങ്ങി… ശ്രീ വീട്ടിൽ ചെന്നപ്പോൾ ഓരോന്ന് അന്വേഷിച്ചുകൊണ്ട് ലത പിന്നാലെ കൂടി… ലക്ഷ്മി വീട്ടിൽ വന്ന കാര്യവും അവൾ പറഞ്ഞതും ഒക്കെ ശ്രീക്കുട്ടി, ശ്രീയോട് പറയുമ്പോൾ അവന് ദേഷ്യം വന്നു…
“അമ്മയോടു എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് ആ ജന്തുവിനെ വീട്ടിൽ കയറ്റരുത് എന്ന്… നാശം.. ” “ഡാ, ഒന്നുമില്ലേലും എന്റെ അനിയന്റെ കൊച്ചല്ലേഡാ… ” “ഓ പിന്നെ… സ്വന്തം അനിയൻ ഒന്നും അല്ലല്ലോ… ” ശ്രീക്കുട്ടി ചൂടായി.. “എന്നാലും മോളെ… ” “ഒരു എന്നാലും ഇല്ല… വീട്ടിൽ വന്നു ഓരോരോ പരദൂഷണം പറയാൻ ഇറങ്ങും, വിഷജന്തു… ” അവൻ നടന്ന കാര്യങ്ങൾ എല്ലാം വിവരിച്ചു… അത് കേട്ടതും ലതക്ക് ആശ്വാസമായി.. “ഓ അപ്പൊ മിഥുവിനെ ആണോ ഏട്ടന്റെ കൂടെ കണ്ടെന്ന് അവൾ പറഞ്ഞത്… ” “ആ ചിലപ്പോ ആകും… ” “അപ്പൊ നിങ്ങൾ ഒന്നിച്ചാണോ, ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വന്നത്… ” “ആ… ” “കാറിലോ…? ” “അഭിരാമിയും, അഭിയും കാറിൽ… മിഥുവിന്റെ സ്കൂട്ടി കോളേജിൽ ആയിരുന്നു… രാത്രി അവൾ ഒറ്റക്ക് അതും എടുത്ത് വരണ്ടേ… പിന്നെ രാവിലെ ഞാനും വണ്ടി എടുത്തില്ലല്ലോ… സോ, ഞങ്ങൾ ഒന്നിച്ച് അതിലാ വന്നത്… ” “ആ നന്നായി മോനെ… ആ കുട്ടിക്ക് കുഴപ്പം ഒന്നുമില്ലല്ലോ ഇപ്പൊ … ” “ഇല്ലമ്മേ… ” ശ്രീക്കുട്ടി, ശ്രീയോട് ഓരോന്ന് കുത്തി കുത്തി ചോദിച്ചത്, മിഥുവിനെ കുറിച്ചു പറയുമ്പോൾ അവന്റെ മുഖഭാവം അറിയാൻ ആയിരുന്നു… പക്ഷെ അഭിയും ആമിയും ഒന്നിച്ച് കാറിൽ വന്നു എന്ന് പറഞ്ഞപ്പോഴേക്കും അവളുടെ ചിന്ത പിന്നെ അതായി… കുശുമ്പ് കേറി ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ നടന്നു പോയി..
“ഇവൾക്ക് പെട്ടന്ന് ഇത് എന്ത് പറ്റി അമ്മേ … ” ശ്രീ ലതയോട് തിരക്കി.. “ആ ആർക്കറിയാം… ” കുറച്ചു നേരം നോക്കി നിന്നിട്ട് ശ്രീയും മുറിയിലേക്ക് പോയി.. ©ആരുണി കൃഷ്ണ ❤️ മുറിയിൽ കയറി ബാഗ് കട്ടിലിലേക്ക് ഇട്ട് മിഥു അങ്ങിട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. “ശേ… ഏത് നേരത്താണോ ഡൌട്ട് ചോദിക്കാൻ തോന്നിയത്… ഒരു ട്യൂഷൻ…..എങ്ങനെ ഇതൊന്ന് മുടക്കുന്നത്….ആകെ കിട്ടുന്ന ഒഴിവ് ദിവസമാ… അച്ചുന്റെയും അമ്മുന്റെയും കൂടെ കളിക്കാം എന്ന് വെച്ചതാ… എല്ലാം നശിപ്പിച്ചു… ഓ ഇനി വീട്ടിൽ കൂടി സർ ആയ, ഫുൾ ഞാൻ ശ്രീ പൊട്ടനെ റെസ്‌പെക്ട് ചെയ്യണോല്ലോ… കലിപ്പും ഇട്ട് വന്നാലും മിണ്ടാതിരിക്കേണ്ടി വരുമോ… ഓ പിന്നെ, സർ ഒക്കെ അങ്ങ് കോളേജിൽ… ഇവിടെ ശ്രീ പൊട്ടൻ… അത് മതി…നാളെ വരട്ടെ, ശരിയാക്കി തരാം.. അച്ചുനെയും അമ്മുനെയും ഇറക്കി അലമ്പ് ആക്കണം.. ” ഫോണിലെ ബീപ് സൗണ്ട് അവളെ ചിന്തകളിൽ നിന്ന് ഉണർത്തി… വൺ മെസ്സേജ് എന്ന് നോട്ടിഫിക്കേഷൻ കണ്ട് അവൾ വാട്സ്ആപ് ഓപ്പൺ ചെയ്തു.. “ഹൈ… ” “ഇതേതാ പരിചയം ഇല്ലല്ലോ, ഈ നമ്പർ.. ആ ഡി പി ഉണ്ടോ… അവൾ എടുത്ത് നോക്കിയതും ഒന്ന് ഞെട്ടി…
” “ദൈവമേ… ശ്രീ പൊട്ടൻ… എന്ത് വേണം… റിപ്ലൈ കൊടുക്കണോ…? ” “ഹൈ… “, വേണ്ട അവൾ ബാക്ക്സ്പേസ് അടിച്ചു… “ഹലോ… “പിന്നെയും ബാക്ക്സ്പേസ് ചെയ്തു.. അപ്പുറത്ത് നിന്ന് കുറച്ചു നേരമായി ടൈപ്പിംഗ് കണ്ട അവൻ, പിന്നെയും ഒരു ‘ഹലോ’ കൂടി അയച്ചു… അപ്പോഴേക്കും മിഥുവിന്റെ റിപ്ലൈ വന്നു… “ഹൂ ആർ യൂ…? ” “ഇവൾക്ക് എന്താ കണ്ടൂടെ, ഡി പി പ്രൈവസി ഇട്ടിട്ടില്ല… സീൻ ടു എവെരിവൺ ആണല്ലോ… ഓ മോള് നമ്പർ ഇറക്കുവാണോ.. ” “ഓ, ഇപ്പൊ ജാഡ ഒക്കെ എവിടെ പോയെന്ന് കാണണമല്ലോ… എന്ത് ഷോ ഓഫ് ആണ്… ഇനി ഞാൻ കുറച്ചു ഹെഡ്വെയിറ്റ് ഇടട്ടെ… ” മിഥു ചിരിച്ചു കൊണ്ട് റിപ്ലൈ വരാൻ കാത്തിരുന്നു.. “ഓ, ഇറ്റ്സ് എ മിസ്റ്റേക്ക്… നമ്പർ മാറിപ്പോയി…സോറി, ഗുഡ് നൈറ്റ്… ” “ശേ, ഇപ്പൊ ഞാൻ ആരായി… എന്നാലും നമ്പർ മാറി അയക്കാൻ ആയാലും, എന്റെ നമ്പർ സാറിന്റെ ഫോണിൽ ഉള്ളത് കൊണ്ടല്ലേ…ഇത് സർ തന്നെ ആണോ..? ” അവൾ ഡി പിയിലേക്ക് മെല്ലെ കണ്ണ് നട്ടു… “അതെ… അപ്പൊ സാറിന്റെ ഫോണിൽ എന്റെ നമ്പർ സേവ് ആണ്.. ” പിന്നീട് ഒന്നും പറയാൻ അവൾക്ക് തോന്നിയില്ല… അവന്റെ ഫോട്ടോ സൂം ചെയ്തു നോക്കാൻ തുടങ്ങി അവൾ… “ഹോ, ഫോട്ടോയിൽ ചിരിക്കുമ്പോ എന്ത് ഐശ്വര്യമാ… എന്റെ ശ്രീ പൊട്ടാ ആ മസിലു പിടിത്തം ഒന്ന് അയച്ചിട്ട്, ഒന്ന് ചിരിച്ചൂടെ… ഇന്ന് എന്നെ നോക്കിയില്ലേ, അതുപോലെ… സുന്ദരനാട്ടോ… ” മിഥു പെട്ടന്ന് ചാടി എഴുന്നേറ്റു കണ്ണാടിയിൽ പോയി നോക്കി…
“എന്താ മിഥു… എന്തൊക്കെയാ വിളിച്ചു പറയുന്നേ… അവന്റെ മെസ്സേജ് ഇത്ര ആകാംഷയോടെ നോക്കിയിരുന്നത് എന്തിനാ… മറുപടി നൽകാൻ പോലും എന്താ ഇത്ര സങ്കോചം… ആ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ നോക്കി ഇരുന്നത് എന്തിനാ… എന്റെ കൃഷ്ണാ, അയാളിലേക്ക് ഞാൻ പോലും അറിയാത്ത ഒന്ന് എന്നെ വലിച്ചടിപ്പിക്കുന്നു… ശരിതെറ്റുകൾ വേർതിരിക്കാൻ പോലും മറന്നു പോകുന്നു… ഇത്രയേറെ വഴക്കിടുമ്പോഴും വെറുപ്പില്ല.. ” അവൾ തന്നോട് തന്നെ പറഞ്ഞു നിർത്തി ഒരു നിമിഷം സ്തബ്ധയായി.. “പിന്നെ സ്നേഹം ആണോ…? ” കണ്ണാടിയിലേ സ്വന്തം പ്രതിബിംബം നോക്കി ആവർത്തിച്ചത് ചോദിക്കുമ്പോഴും, അവൾക്ക് സ്വയം ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല…. ഫോണിൽ നിന്ന് കേട്ട ബീപ് സൗണ്ട് അവളിൽ വീണ്ടും ചിരി ഉണർത്തി, ആവേശത്തോടെ അവൾ കട്ടിലിലേക്ക് വീണുകൊണ്ട് വാട്സാപ്പ് ഓൺ ചെയ്തു… കോളേജ് ഗ്രൂപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷൻ… ശ്രീയുടെ ചാറ്റ് അവൾ വീണ്ടും ഓൺ ചെയ്തു.. ഓൺലൈനിൽ ഇല്ല…2 മിനിറ്റ് മുന്നേ പോയി… ഒന്ന് മെസ്സേജ് ചെയ്താലോ… ശേ, ആരാന്ന് ചോദിക്കണ്ടായിരുന്നു…
പെട്ടന്ന് വീണ്ടും, ശ്രീയുടെ ചാറ്റിൽ ഓൺലൈൻ തെളിഞ്ഞു… “അയ്യോ, ഓൺലൈൻ ഉണ്ടോ… ” അവൾ വീണ്ടും ഫോൺ ഓഫ് ചെയ്തു വെച്ചു… “കൃഷ്ണാ, ഭഗവാനെ…. എന്തിനാ ഞാൻ സാറിന്റെ ഒരു മെസ്സേജിന് ആഗ്രഹിക്കുന്നത്… എന്തൊക്കെയാ എനിക്ക് സംഭവിക്കുന്നത്… ” അവൾ മുഖം തന്റെ കൈകളിൽ പൂഴ്ത്തി കട്ടിലിൽ ഇരുന്നു… പിറ്റേന്ന് രാവിലെ തന്നെ മിഥു എഴുന്നേറ്റു കുളിക്കാനായി ഓടി… അലമാരയിലെ മുഴുവനും വസ്ത്രങ്ങളും പരീക്ഷിച്ചു ഭംഗി നോക്കി എന്ന് വേണം പറയാൻ… ഒടുവിൽ ഒരു പിങ്ക് ചുരിദാറിൽ കണ്ണുകൾ ഉടക്കി നിന്നു… “ചേച്ചി ഇത് എവിടെ പോകുന്നു… ” ഞാൻ എങ്ങും പോകുന്നില്ല… “പിന്നെ കുറച്ചു നേരായല്ലോ, ഈ കണ്ണാടിയിൽ നോക്കുന്നു, മുടി ഒരു പത്ത് വട്ടം അഴിക്കുന്നു… കെട്ടുന്നു.. ഷോൾ , തിരിച്ചിടുന്നു… മറിച്ചിടുന്നു…എന്ത്പറ്റി? ” “ഏയ്, ഒന്നുല്ല…. ” “ശ്രീക്കുട്ടൻ ചേട്ടൻ ട്യൂഷൻ എടുക്കാൻ അല്ലേ വരുന്നേ, പെണ്ണ് കാണാൻ അല്ലല്ലോ… ” മഞ്ജുവിന്റെ വർത്തമാനം കേട്ട് നിന്ന നില്പിൽ ഭൂമി പിളർന്ന് താഴേക്ക് പോയാ മതി എന്ന് തോന്നിപ്പോയി മിഥുവിന്… അറിയാതെ ഒരു നിമിഷം എല്ലാ ചിന്തകളും നിലച്ചു പോയ പോലെ തോന്നി….
മഞ്ജു കളിയാക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയതും, മിഥു വാതിൽ കുറ്റി ഇട്ട്… കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു… “ശേ… അവൾ എന്ത് വിചാരിച്ചു കാണും… ഈ പെണ്ണ് ഇതെങ്ങനെ മനസിലാക്കുന്നു… അല്ല അതിന് ഇപ്പൊ എന്ത് മനസ്സിലാക്കാൻ ഇരിക്കുന്നു.. ഞാൻ ചെറുതായൊന്നു ഒരുങ്ങി… ആരെയും കാണിക്കാൻ ഒന്നുമല്ല…ഇനി സാറിനെ കാണിക്കാൻ എന്ന് കരുതി കാണുമോ അവൾ… ആ കരുതട്ടെ അതിനിപ്പോ എനിക്ക് എന്താ….” ©ആരുണി കൃഷ്ണ ❤️ “ഈ ട്യൂഷൻ പരിപാടി വേണ്ടായിരുന്നു… ക്ലാസ്സിൽ എല്ലാർക്കും മുന്നിൽ ആയോണ്ട് മനസ്സിന് ഒരു കണ്ട്രോൾ ഉണ്ട്… ഇത് അവൾ മാത്രം മുന്നിൽ നിൽക്കുമ്പോ ഉള്ളിൽ ഉള്ള സ്നേഹം അറിയാതെ പുറത്തു വന്ന് പോകും… ” എക്സൈറ്റ്മെന്റ് കാരണം എന്തോ കഴിച്ചെന്നു വരുത്തി ശ്രീ അമ്മയോട് പറഞ്ഞു ഇറങ്ങാൻ ഒരുങ്ങി.. “ഏട്ടനെന്താ ഒരു വെപ്രാളം… ” ശ്രീക്കുട്ടി അർത്ഥം വെച്ചൊരു ചിരിയോടെ ചോദിച്ചു… “എനിക്കോ, പോടീ നിന്റെ തോന്നലാ… ” “ഊവേ… കണ്ടാലും പറയും… ” “എന്ത്..? ” “എന്റെ ഏട്ടാ, മിഥു നു ട്യൂഷൻ എടുക്കാൻ അല്ലെ പോകുന്നെ, പെണ്ണ് കാണാൻ ഒന്നും അല്ലല്ലോ… ” ശ്രീ ഒന്ന് ഞെട്ടി… പിന്നെ പെട്ടന്ന് കുറച്ചു വെള്ളവും കുടിച്ച് ഒന്നും പറയാതെ അവൻ ഇറങ്ങി ശ്രീക്കുട്ടിക്ക് ചിരി അടക്കാൻ ആയില്ല…
“അമ്പട, കള്ള കാമുകാ… ശരിയാക്കി തരാട്ടോ… ” “ആഹാ, സർ എത്തിയോ… അല്ല ഈ ട്യൂഷൻ എടുക്കാൻ ഡ്രസ്സ് കോഡ് ഒക്കെ ഉണ്ടോ… ” മഞ്ജു ശ്രീയെ കളിയാക്കാൻ തുടങ്ങി… ശ്രീ സംശയത്തോടെ മഞ്ജുവിനെ നോക്കി… “അല്ല, മിഥുവേച്ചി അവിടെ ഒരു പിങ്ക് ചുരിദാർ ഒക്കെ ഇട്ട് ഇരിപ്പുണ്ട്.. ദാ താഴെ വന്നപ്പോ ചേട്ടനും പിങ്ക് ഷർട്ട്… ” “കോ-ഇൻസിഡെൻസ് ആണ് മളകെ…. ” ശ്രീ അവളുടെ തലക്കിട്ടു ഒരു കിഴിക്ക് കൊടുത്തു… “ആ മോൻ എത്തിയോ, കഴിച്ചിട്ടാണോ വന്നത്… ” “അയ്യോ ആന്റി, വയറു ഫുള്ളാണ്… ഇനി നിര്ബന്ധിക്കല്ലേ… ” “ശരി, ശരി… ” “മൈഥിലി എവിടെ… എവിടെയാ മഞ്ജു പറ്റിയൊരു സ്ഥലം പറ, സ്വസ്ഥം ആയി ഇരുന്നു പഠിക്കാൻ… ” “ആ ബെസ്റ്റ്, അച്ചുവും അമ്മുവും ഇവിടെ ഉള്ളിടത്തോളം ഒട്ടും ശല്യം ചെയ്യില്ല… അവർക്ക് എല്ലാ സ്ഥലവും ഒരുപോലെയാ ” “വെരി നൈസ്… ഇന്ന് നഴ്സറി അവധി ആണല്ലോ… ” ശ്രീ പറഞ്ഞതും സുഭദ്രയും, മഞ്ജുവും ചിരിച്ചു…. “മുകളിലോട്ട് വരാതെ ഞാൻ നോക്കിക്കോളാം.. പിന്നെ പ്രണവേട്ടൻ ഉണ്ട്.. കുതിര കേറാൻ അച്ഛനെ കിട്ടിയാ പിന്നെ രണ്ടിനും വലിയ സന്തോഷമാ…” മായ പറഞ്ഞു.. മുകളിൽ നിന്ന് മായയുടെ വാക്കുകൾ മിഥു കേട്ടു…. “ശേ, ട്യൂഷൻ മുടക്കാൻ ഉള്ള അവസാനത്തെ ആയുധവും മുറിയിൽ കിടന്ന് ഉറങ്ങുന്നു… ” മിഥു നിർശയോടെ വീണ്ടും മുറിയിലേക്ക് പോയി..
“ആ, ബിസിനസ് മീറ്റിംഗ് ഒക്കെ കഴിഞ്ഞു എത്തിയോ അവൻ , എവിടെ എന്നിട്ട്.. ” “ആ വെളുപ്പിനെ എത്തി… ഉറങ്ങുന്നു… ” “ഒരു കാര്യം ചെയ്യാം ശ്രീകുട്ടാ, ബാൽക്കണിയിൽ ഇരുന്നോ… ” സുഭദ്ര പറഞ്ഞു.. “മഞ്ജു, മിഥുവിനോട് പറ.. ” അവൾ ഓടി മുകളിലേക്ക് കയറി… പിന്നാലെ ശ്രീയും… ശ്രീ ബാൽക്കണിയിലെ ചൂരൽ കസേരകളിൽ ഒന്നിലേക്ക് അമർന്ന് ഇരുന്നപ്പോഴേക്കും മിഥുവും എത്തി അവന് അഭിമുഖം ആയി ഇരുന്നു… ഒരുനിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി… എന്തോ ഇരുവർക്കും ഉള്ളിൽ ഒരു പരവേശം തോന്നി…പെട്ടന്ന് തന്നെ കണ്ണുകൾ അവർ പിൻവലിച്ചു.. “പെണ്ണ് എണ്ണത്തത്തെക്കാളും സുന്ദരി ആയിട്ടുണ്ടല്ലോ… ഇന്ന് മിക്കവാറും ഞാൻ ഇവളെ തന്നെ നോക്കി ഇരിക്കും… ” ടെക്സ്റ്റ് ബുക്കിന്റെ പേജുകൾ വ്യർത്ഥമായി മറിച്ചുകൊണ്ട് ശ്രീ ആലോചന തുടർന്നു… മിഥു അവനെ ഒന്ന് നോക്കി…. “എന്താ ഒന്നും മിണ്ടുന്നില്ലല്ലോ… കൃത്യമായി പിങ്ക് തന്നെ ഇട്ടോണ്ട് വന്നല്ലോ… ” “ആ പറയു, മൈഥിലി… ഏതാ ഡൌട്ട് ഉള്ള പോർഷൻ… ” ശ്രീ തല ഉയർത്തി ചോദിച്ചു… മിഥു എന്ന വിളി കൊതിച്ച അവൾക്ക് നിരാശ തോന്നി…
അവൾ ഡൌട്ട് ഉള്ള ഭാഗങ്ങൾ ഓരോന്ന് പറഞ്ഞതും… ശ്രീ ക്ലാസ്സ് ആരംഭിച്ചു… മിഥു ഏറെ ശ്രദ്ധയോടെ ശ്രീ പഠിപ്പിക്കുന്നത് കേട്ടിരുന്നു… വേണ്ട പോയിന്റുകൾ കുറിച്ചെടുത്തു… “കണ്ടിന്യൂസ് പഠിച്ചാൽ, എനിക്കും തനിക്കും ബോർ അടിക്കും കുറച്ചു റസ്റ്റ് എടുത്തോ… ” അപ്പോഴേക്കും സുജാത അവർക്കുള്ള ചായയും കൊണ്ട് വന്നു… ചായകുടിയ്ക്കുന്നതിനിടയിൽ ശ്രീ, മെല്ലെ ഒളികണ്ണാലെ അവളെ നോക്കി… മിഥു അത് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ചു ചായ കുടി തുടർന്നു… ഇടയ്ക്കിടെ ഉള്ള ആ നോട്ടം അവൾ ആസ്വദിച്ചു… “ഇയാൾ എവിടെയെങ്കിലും പോകുന്നുണ്ടോ… ” “ഇല്ല..എന്താ സർ.? ” “അല്ല, ഒട്ടും മേക്കപ്പ് ഇല്ലാത്തോണ്ട് ചോദിച്ചതാ.. ” “ഞാൻ മേക്കപ്പ് ഒന്നും ചെയ്യാറില്ല… ” അവൾ ഒരു നിരാശയോടെ പറഞ്ഞു… കൊച്ചു കുട്ടികളെ പോലുള്ള ആ പറച്ചിൽ ശ്രീയിൽ ചിരി ഉണർത്തി… അവന്റെ ചുണ്ടിലെ പുഞ്ചിരി കണ്ട് മിഥു അത്ഭുതപ്പെട്ടു… “ഇയാൾ ഈ നല്ല ഡ്രസ്സ് ഒക്കെ ഇട്ട് നിൽക്കുന്നത് കൊണ്ട് ചോദിച്ചതാ… ” ശ്രീ പറഞ്ഞു.. “അതാണോ, എന്നോട് ഒരാൾ പറഞ്ഞു, ചുറ്റും ആളുണ്ടെന്ന ബോധം വേണം ഓരോരോ ഡ്രസ്സ് ഇടുമ്പോൾ എന്ന്… അതാ… ” അവൾ നിഷ്കളങ്കത ഭാവിച്ചു കൊണ്ട് ഒന്ന് അവനെ ആക്കി… “ഓ, ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്… അല്ലെങ്കിൽ കളരിക്ക് പുറത്ത്… നല്ലതാ… ” ശ്രീ ചിരി അടക്കാൻ പാട്പെട്ട് കൊണ്ട് പറഞ്ഞു… മിഥു അത് കേട്ട് അന്തം വിട്ട് നിന്നു… പിന്നെയും പഠനം തുടർന്നു….. ഇടക്ക് ശ്രീയുടെ ഫോൺ റിങ് ചെയ്തു… തുടരും……

by