രചന – അശ്വതി അച്ചൂസ്
മൂന്നാറിലേക്ക് പോകുമ്പോൾ തനിക്ക് സ്പീഡ് അല്പം കൂടുതൽ ആണോ എന്ന് ഹരി സംശയിച്ചു. എങ്ങനെയെങ്കിലും പൊതിച്ചോർ ശ്രീയുടെ കൈയിൽ എത്തിയാൽ മതി എന്ന് മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു. എത്ര നാളായി അവൾ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ട്. ഗർഭിണികൾ എന്തഗ്രഹിച്ചാലും നടത്തികൊടുക്കണം എന്നാണ് പറയാറ്. ഇത് കൊടുത്തിട്ട് വേണം അടുത്ത ആഗ്രഹം ചോദിക്കാൻ. അവൾ വരുമ്പോൾ അറിയണ്ടേ മാമ്മൻ എല്ലാം അമ്മയ്ക്ക് വേണ്ടി ചെയ്തിരുന്നു എന്ന്.
വീട് എത്തിയപ്പോൾ വിനയനും ശ്രീയും കാത്തിരിക്കുന്നത് കണ്ടു
അവൻ അവരെ നോക്കി ചിരിച്ചു.
“ഞാൻ നേരം വൈകിയോ അളിയാ ”
അളിയാ എന്നുള്ള വിളി അവനെ ഒന്ന് പുളകം കൊള്ളിച്ചു.
‘ഇല്ല”
“വാ ഇന്നല്ലേ പൈസ കൊടുക്കേണ്ടത്. ”
“അതെ ”
“നിനക്ക് മുന്നെ പരിചയം ഉള്ള ഫീൽഡ് ആയത് കൊണ്ട് കുഴപ്പം ഇല്ല ”
അവൻ പണം എടുത്ത് നൽകി
“ഇവൾക്ക് തരാൻ ഉള്ള സ്ത്രീധനം. ആണെന്ന് കരുതിയാൽ മതി.”
വിനയൻ ചിരിച്ചു
“ഹരി വരുന്നോ ”
“ഞാൻ പിന്നെ കട ഒക്കെ ഒന്ന് ശരിയായിട്ട് വന്നാൽ പോരേ ”
“എന്നാ ശരി. നന്ദ ഞാൻ ഇറങ്ങുന്നു ”
“ഉം ”
വിനയൻ പോയപ്പോൾ തനിക്കും ഒപ്പം പോകാമായിരുന്നു എന്ന് ഹരിക്ക് തോന്നി എങ്കിലും അത് വിട്ടു.
“ശ്രീ ദാ ഞാൻ എന്താ കൊണ്ട് വന്നത് എന്ന് നോക്ക് ”
അവൻ രണ്ട് പൊതിച്ചോർ എടുത്ത് മേശപുറത്ത് വെച്ചു.
“താങ്ക്സ് ഏട്ടാ ”
പൊതിച്ചോർ തുറന്നതും നല്ലൊരു മണം വന്നു. വായിൽ കൊതിയൂറി. അവൾക്കിഷ്ടപ്പെട്ട കറികളായിരുന്നു എല്ലാം. ഒരു അച്ചാറും ഓംലൈറ്റും. പക്ഷെ വായിൽ വെച്ചതെ കണ്ണുകൾ നിറഞ്ഞൊഴുകിപ്പോയി.
കരച്ചിൽ മാറുന്ന വരെ ഹരി നിശബ്ദമായി ഇരുന്നു.
“മതി… പോയി മുഖം കഴുകി വാ. ഇങ്ങനെ കരഞ്ഞിരുന്നാൽ കേടായി പോകും ”
അവൾ അനുസരിച്ചു .
ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോൾ ആണ് അവൻ പെണ്ണ് കാണാൻ പോയ കാര്യം പറഞ്ഞത്
“സത്യം ആണോ ഏട്ടാ ”
“ഉം ”
“എന്നിട്ട് ആളെവിടെ ഫോട്ടോ കാണിച്ചേ ”
അവൻ ഫോണിൽ ഫോട്ടോ കാട്ടി കൊടുത്തു.
“എന്നേ വിളിക്കോ ഏട്ടാ ”
“എൻഗേജ്‌മെന്റിന് വിളിക്കാൻ സാധ്യത കുറവാ മോളെ അച്ഛൻ നല്ല കലിപ്പിൽ ആണ്. പക്ഷെ കല്യാണം എന്തായാലും നിന്നെ വിളിക്കാൻ പറയാം നീ മാത്രം അല്ലല്ലോ കൈയിൽ ഒരാൾ കൂടെ ഉണ്ടാകുമല്ലോ ”
അവൾ ചിരിച്ചു.
*****
എൻഗേജ്‌മെന്റിന് ഹരി ദിയയെ കാത്തിരുന്നു. പന്തലിലേക്ക് ഇറങ്ങിവന്നപ്പോൾ അവളും താനും മാത്രം ഉണ്ടായിരുന്നുള്ളു എന്ന് തോന്നിപോയി.
ദിയയോട് പറയണോ ശ്രീയെക്കുറിച്ചു എന്നാലോചിച്ചു എങ്കിലും വേണ്ട എന്ന തീരുമാനത്തിൽ അവൻ ഉറച്ചു നിന്നു.
പിറ്റേ മാസം ചെല്ലുമ്പോൾ വിനയൻ കട തുടങ്ങി കഴിഞ്ഞിരുന്നു.
ടു ടിൻസ് എന്നാണ് കടക്ക് പേര് ടിൻസിന് മാത്രം തുറന്നു വെച്ച ആദ്യത്തെ കടയാണ് ഇത് എന്ന് അവന് തോന്നിപോയി. ശ്രീബാല വളരെ ക്ഷീണിതയായി കാണപ്പെട്ടത് കൊണ്ട് അവന് കടയിൽ പോകാൻ ഉള്ള മൂഡ് ഇല്ലായിരുന്നു.
“നിന്റെ ഡെലിവറിയും എന്റെ കല്യാണവും ഒന്നിച്ചായാൽ ഞാൻ എന്താ മോളെ ചെയ്യാ ”
“അപ്പോ ഏട്ടൻ എന്ത് ചെയ്യും ”
“ഞാൻ കെട്ടുന്നില്ല എന്ന് തീരുമാനിക്കും ”
“വെറുതെ അനാവശ്യം പറയല്ലേ ഏട്ടാ. അപ്പൊ ആ പെൺകുട്ടിയോ”
“അവൾ എനിക്ക് വേണ്ടി കാത്തിരിക്കും എത്ര നാള് വേണമെങ്കിലും.”
“അത്രക്ക് ഇഷ്ടാ ”
“ഉം ”
“എനിക്ക് കാണണം എന്നുണ്ടായിരുന്നു.”
“ഞാൻ ഇവിടെ ഒരു സഹായത്തിനു ആരെയെങ്കിലും ഏർപ്പാടാക്കി തരട്ടെ ”
“വേണ്ട ഏട്ടാ അത് വിനയേട്ടന്റെ കൂട്ടുകാരൻ ഒരു സ്ത്രീയെ ഏർപ്പാട് ചെയ്ത് തന്നിട്ടുണ്ട്. അവർ അടുത്ത മാസം വരും ”
“എന്നാ അത് മതി.”
“എന്നാ ഏട്ടൻ പോട്ടെ ”
“അടുത്തമാസം വരണേ ഏട്ടാ ”
“എന്താ കൊണ്ട് വരണ്ടേ നിനക്ക് ”
“എനിക്ക് കുറച്ചു പായിസം മതി ഏട്ടാ. അമ്മ ഉണ്ടാക്കിയത് ”
“ഉം ഏറ്റു ”
അവൻ തിരികെ വീട്ടിലേക്ക് മടങ്ങി
*****
അവളുടെ ഡെലിവറിയും കല്യാണവും ഒന്നിച്ചായാൽ എന്ത് ചെയ്യും താൻ. അവർക്ക് സഹായത്തിനു താൻ മാത്രമേ ഉള്ളു.
ദിയയെ കണ്ട് കാര്യം പറയാം അതാണ് നല്ലത് എന്ന് തോന്നി.
കോളേജ് വിട്ട് വരുമ്പോൾ ആണ് ഹരി പെട്ടന്ന് കാറും കൊണ്ട് വരുന്നത്.
“അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ലേറ്റായാലും കുഴപ്പമില്ലാ വീട്ടിൽ ആക്കാം ”
അവൾ തലയാട്ടി. ഹരിയേട്ടന് എന്ത് പറ്റി ആകെ നിരാശനായി. രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ കല്യാണം ആണ് എന്നിട്ടാണോ ഇങ്ങനെ
കടപുറത്ത് വണ്ടി നിന്നപ്പോൾ അവൾ പതിയെ ചോദിച്ചു
“എന്താ ഹരിയേട്ടാ മുഖമൊക്കെ വല്ലാതെ എന്തേലും പ്രശ്നം ഉണ്ടോ ”
“ഏയ് എന്ത് പ്രശ്നം.”
“പിന്നെ എന്താ ഇവിടെ. എന്തേലും പറയാൻ ഉണ്ടോ ”
“ഉം. ഇറങ്ങ് ”
അവർ ഇറങ്ങി ഫ്രീ ആയി കിടന്ന ഒരു സീറ്റിൽ ഇരുന്നു.
“ദിയ… ഞാൻ അത്യാവശ്യമായി പുറത്ത് പോവാണ്. അപ്പോ നിന്നെ ഒന്ന് കാണണം എന്ന് തോന്നി അതാ വന്നത് ”
“ഉം ”
“ദിയക്ക് എന്നെ ഒരുപാട് ഇഷ്ടമാണല്ലേ ”
“ഉം ”
“ഇഷ്ടം ഉള്ള ആള് എന്തെങ്കിലും തെറ്റ് ചെയ്താൽ ക്ഷെമിക്കാൻ കഴിയുമോ തന്നിക്ക് ”
“അതിന് ഹരിയേട്ടൻ എന്നോട് എന്തേലും…. എന്തെ ഹരിയേട്ടാ ”
“ഏയ് ചുമ്മ ചോദിച്ചു എന്നെ ഉള്ളു. അങ്ങനെ എന്തേലും കാരണത്താൽ ഈ കല്യാണം മുടങ്ങി പോയാൽ ദിയ എന്ത് ചെയ്യും ”
“ആവശ്യം ഇല്ലാതെ ഒന്നും പറയല്ലേ ഹരിയേട്ടാ ”
“പറ എന്ത് ചെയ്യും ”
“ഞാൻ എന്ത് ചെയ്യണം ഹരിയേട്ടൻ പറ ”
അവൻ അവളുടെ കൈ കൈയിൽ എടുത്തു. മോതിരത്തിൽ പതിയെ ഉമ്മ വെച്ചു
” കാത്തിരിക്കുമോ… നീ എനിക്ക് വേണ്ടി ”
ദിയ നിറക്കണ്ണുകളോടെ അവനെ നോക്കി
“ദാ ആ കാണുന്ന കടൽ സാക്ഷിയാക്കി ഞാൻ വാക്ക് തരുകയാണ് ഈ ഹരിനാരായണന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ദാ എന്റെ ഈ കൃഷ്ണ ദിയ ആയിരിക്കും. മറ്റാർക്കുവേണ്ടിയും….. മറ്റൊന്നിനുവേണ്ടിയും…. നിന്നെ ഞാൻ വിട്ട് കളയില്ല. സത്യം ”
ദിയ അവന്റെ നെഞ്ചിൽ തലച്ചേർത്തു….
ഹരിക്ക് ഒരുപാട് സമാധാനം തോന്നി. പക്ഷെ പ്രതീക്ഷളെ തട്ടി മാറ്റി വിവാഹത്തിന് രണ്ടാഴ്ച മാത്രം കാത്തു നിൽക്കെ ശ്രീനന്ദ ഹോസ്പിറ്റലിൽ ആയി.
ഹരി ചിറക് വെച്ചു പറക്കകുകയായിരുന്നു എന്ന് തോന്നി. ഹോസ്പിറ്റലിൽ വിനയൻ പേടിച്ചു വിറച്ചു ഇരിപ്പുണ്ടായിരുന്നു.
ഹരി പതിയെ അവനെ ചേർത്ത് പിടിച്ചു
“എടാ ഇതൊക്കെ സാധാരണ സംഭവം അല്ലേ അതിന് പേടിക്കാൻ എന്തിരിക്കുന്നു.”
“ശ്രീ… നിന്നോട് ഒന്നും പറഞ്ഞില്ലേ ”
“എന്ത് പറയാൻ ”
“അത്… അവൾക്ക് ട്വിൻസ് ആണ് ടാ ”
ഹരിക്ക് ഒന്ന് ചാടിത്തുള്ളണം എന്ന് തോന്നി.
“അതിന് സന്തോഷിക്കുകയല്ലേ വേണ്ടേ പേടിക്കുന്ന എന്തിന് ”
“എന്നാലും ഒരു പേടിച്ചു. ഞാൻ വിളിച്ച് ഇറക്കി കൊണ്ട് വന്നിട്ട്…”
“ഏയ് ഒന്നും ഇല്ല. നിങ്ങളെ തിരികെ വീട്ടിൽ എത്തിച്ചിട്ട് വേണം അച്ഛനോട് പറഞ്ഞ് നിങ്ങളെ കൂടെ കല്യാണം വിളിക്കാൻ ”
“വിളിച്ചത് തന്നെ ”
“നോക്കാടോ ”
അവർക്ക് വേണ്ട എല്ലാ സാധനങ്ങളും അവൻ വാങ്ങി നൽകി.
പിറ്റേ ദിവസം ആശങ്കകൾക്ക് വിരാമം ഇട്ട്ശ്രീ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
ഏകദേശം ഒരുപോലെ ഇരിക്കുന്ന അവരെ എങ്ങനെ തലലോലിക്കണം എന്ന് അവൻ ആലോചിച്ചു.
“ട്വിൻസ് ആയത് കൊണ്ടാണല്ലേ നിങ്ങൾ ടു ട്വിൻസ് എന്ന് പറഞ്ഞു കട തുടങ്ങിയത് ”
“അതെ “.
“കള്ളി എന്നോട് പറഞ്ഞില്ല ”
“സോറി ഹരി ”
“ഏയ് അത് വിട്. ഇപ്പൊ സന്തോഷം ആയില്ലേ നിനക്ക് ”
“ഉം ”
“ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യും. അങ്ങനെ ആണേൽ ഒരാഴ്ച കൂടെ കഴിഞ്ഞാൽ കല്യാണം. നിങ്ങളെ വിളിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ ”
“ഏയ് അവൾക്ക് യാത്ര ചെയ്യാൻ…”
“നോർമൽ ഡെലിവറി ആയിരുന്നില്ലേ ”
“അതെ എന്തെ ”
“അപ്പൊ കുഴപ്പം ഒന്നും ഉണ്ടാകില്ല ”
“താൻ ഇപ്പൊ ഹാപ്പി ആണല്ലേ ”
“ഈ ലോകത്തെ ഏറ്റവും അധികം സന്തോഷവനായ മനുഷ്യൻ ”
. “വാ നമുക്ക് അവളെ ചെന്ന് കാണാം ”
“നീ ചെല്ല് ടാ ഞാൻ പിന്നെ വരാം ”
അങ്ങനെ ഒന്ന് തീർന്ന സമാധാനത്തോടെ അവൻ ഇരുന്നു. അവരെ സഹായിക്കാൻ ഒരു സ്ത്രീ കൂടെ ഉണ്ടായിരുന്നു.
“ഇതാണോ നീ പറഞ്ഞ ആൾ ”
“അതെ കഴിഞ്ഞ മാസം തൊട്ട് ഞങ്ങളുടെ കൂടെയുണ്ട് ”
“അത് ശരി.”
“നല്ല ചേച്ചി ആടോ അവളെ മാത്രം അല്ല ഭക്ഷണം ഒക്കെ പാചകം ചെയ്യും. ഞങ്ങൾക്ക് ആരും ഇല്ലലോ എന്നാ പറയാറുള്ളത് ”
“ഉം അതും ശരിയാണ് ”
ഹരിക്ക് പക്ഷെ അവരെ അത്ര ഇഷ്ടപെട്ടില്ല.
അഞ്ചു ദിവസത്തിന് ശേഷം ഡിസ്ചാർജ് ആയി വീട്ടിലേക്ക്
“ഞാൻ വരണോ വീട്ടിലേക്ക് ”
‘വേണ്ട ഏട്ടാ ഇത്ര ദിവസം നിന്നില്ലേ. ഇനി ഏട്ടൻ പൊയ്‌കൊ ”
“എന്നാ ഞാൻ പോയിട്ട് വരാം ”
“ഉം ”
“അളിയാ ”
“ശരി ഹരി ”
പോകും മുന്നേ രണ്ട് പേർക്കും അവൻ ഉമ്മകൾ നൽകി. യാത്രയായി.
പക്ഷെ മൂന്നാർ ബോർഡർ കടന്നില്ല അധിനും മുന്നേ ഫോൺ വന്നു. അവരുടെ കാർ അപകടത്തിൽ പെട്ടു എന്ന്.
ഹരിക്ക് കൈ കാലുകൾ വിറച്ചു ഒരു വിധം സ്ഥലത്ത് എത്തുമ്പോഴേക്കും അവൻ വീണു എന്ന് തോന്നിപോയി.
കാർ അടിയിലേക്ക് വീണു എന്നും ബോഡി ഒന്നും കിട്ടിയിട്ടില്ല. കാർ ആണെങ്കിൽ കത്തിയിട്ടും ഉണ്ട്.
അവൻ തളർച്ചയോടെ അവിടെ ഇരുന്നു. ആരോ ഒരു കുഞ്ഞിനെ അവന്റെ കൈകളിൽ ഏല്പിച്ചു. അവൻ അവളെ നോക്കി.അച്ഛനോട് പറയാൻ പറ്റില്ല. അവൾ മരിച്ചെങ്കിൽ അങ്ങനെ ആവട്ടെ എന്നേ പറയു. എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ അവളെ നോക്കി. ഒന്നും അറിയാതെ വിരൽ നുണയുകയായിരുന്നു അവൾ.
*******
പറഞ്ഞു കഴിഞ്ഞ് ഹരി കിതപ്പോടെ എണീറ്റു. ദിയയും അമ്പരന്നു പോയിരുന്നു.
അവൾ വേഗം വെള്ളം എടുത്ത് കുടിക്കാൻ നൽകി
അവന്റെ ശ്വാസം ശരിയായപ്പോൾ പതിയെ വിളിച്ചു
“ഹരിയേട്ടാ ”
“ഉം ”
“അപ്പോ മറ്റേ കുഞ്ഞ് ”
“അറിയില്ല ”
അവൾ നിച്ചുവിനെ നോക്കി. അവളെ പോലെ മറ്റൊരാൾ ഈ ലോകത്തുണ്ടോ അതോ ഇല്ലേ. അറിയില്ലല്ലോ ദൈവമേ.
“ഇതൊക്കെ മനസ്സിൽ വെച്ചാ ഇങ്ങനെ ചിരിച്ചു നടക്കുന്നത് ”
“ഞാൻ പിന്നെ എന്താ ചെയ്യാ. അത് കൂടെ പറ. ആരെങ്കിലും അംഗീകരിക്കോ. അവളുടെ കുഞ്ഞാണ് എന്നെങ്ങാനും അറിഞ്ഞാൽ ഇത് പോലെ അച്ഛൻ ഇവളെ സ്നേഹിക്കും എന്ന് തോന്നുന്നുണ്ടോ ”
“അതില്ല. ഇനി ഇപ്പൊ എന്താ ചെയ്യാ ”
അവൻ ക്ലോക്കിലേക്ക് നോക്കി. ആറ് മണി
“തല്ക്കാലം ഒന്നും ചെയ്യാൻ ഇല്ല ആറ് മണി ആയല്ലോ ”
“എന്ത് ”
“എന്റെ ഒരു ദിവസം കളഞ്ഞു. ”
അവൻ പുറത്തേക്ക് പോകാൻ തുടങ്ങി
ദിയക്ക് പെട്ടന്ന് ചിരി വന്നു. അവൻ തിരിഞ്ഞു നോക്കി
“ചിരിക്ക് ടി ചിരിക്ക്. ഒരു ഉമ്മയെങ്കിലും തരാതെ ”
ദിയ അവന് അരികിൽ ചെന്നു. കാലുകൾ അല്പം ഉയർത്തി കണ്ണുകൾ മുറുക്കെ അടച്ച് അവന്റെ കവിളിൽ അമർത്തി ചുമ്പിച്ചു. ആദ്യച്ചുമ്പനലഹരിയിൽ ഹരി അവളെ മുറുകെ പുണർന്നു.

by