The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അർച്ചന
ദില്ലു കരഞ്ഞു കൊണ്ട് പറയുന്നത് കേട്ടിട്ട് ഹനുവും ആശുവും വായയും തുറന്നു വച്ച് നിൽക്കുന്നുണ്ട്… ഇതൊക്കെ കണ്ടതും അശ്വതി ഏച്ചി അവരെ രണ്ട് പേരെയും നോക്കി കണ്ണുരുട്ടി കാണിച്ചപ്പോൾ തന്നെ അങ്ങോട്ട് റാമും അജുവും കയറി വന്നു….. “”എന്താ ദില്ലു….നീ എന്തിനാ കരയുന്നെ… “” റാം അവളുടെ അടുത്ത് പോയി ഇരുന്നു അവളോട് ചോദിച്ചു… “”എനിക്ക് വീട്ടിൽ പോകണം…. “” പെണ്ണ് അതും പറഞ്ഞ് കരഞ്ഞു കൊണ്ടേ ഇരുന്നു…. അവളുടെ കരച്ചിൽ കണ്ടു ഒന്നും മിണ്ടാതെ വായും തുറന്നു നിൽക്കുന്ന ആശുന്റേം ഹനുന്റേം അടുത്തേക്ക് പോയി റാം അതേ ചോദ്യം ആവർത്തിച്ചതും രണ്ടാളും ഒന്ന് ഇളിച്ചു കൊടുത്തു…. അപ്പോൾ തന്നെ റാം അശ്വതി ഏച്ചിക്ക് നേരെ തിരിഞ്ഞു… അശ്വതി ഏച്ചി വള്ളി പുള്ളി കുത്ത് കോമ വിടാതെ എല്ലാം പറഞ്ഞ് കൊടുത്തു.. മര്യാദക്ക് ഇരുന്ന കൊച്ചിനെ രണ്ടും കൂടെ പറഞ്ഞു കരയിപ്പിച്ചതിന് അജുന്റെ വകയും റാമിന്റെ വകയും ആശുനും ഹനുനും വേണ്ടത് കിട്ടി…. “”എന്താടാ എവിടുന്ന് പട്ടി മോങ്ങുന്നത് പോലെ ഒരു സൗണ്ട് കേട്ടത്…. “” വിച്ചു അങ്ങോട്ട് അതും ചോദിച്ചു വന്നു…
“”ആ… ഒരു പട്ടിയുടെ വൈഫി പട്ടി മോങ്ങുന്ന സൗണ്ട് ആണ്…. “” അശ്വതി ഏച്ചി അതും പറഞ്ഞു വേഗം പുറത്തോട്ട് ഇറങ്ങി പോയി… ഹനുവും ആശുവും വിച്ചുനെ കണ്ടപ്പോൾ തന്നെ റാമിന്റേം അജുവിന്റേം പുറകിൽ ഒളിച്ചു നിന്നു… വിച്ചു ആണെങ്കിൽ അതൊന്നും ശ്രദ്ദിക്കാതെ ദില്ലുനെ നോക്കുകയാണ്… “”ഇവള് എന്തിനാ ഇങ്ങനെ കരയുന്നെ…. “” വിച്ചു റാമിനോടും അജുവിനോടുമായി ചോദിച്ചതും അവർ ഒന്ന് ചിരിച്ചു കാണിച്ചു പുറത്തേക്ക് ഇറങ്ങി പോയി… അവരുടെ പുറകെ തന്നെ ആശുവും ഹനുവും വിട്ടു… അവരൊക്കെ പുറത്തേക്ക് വിട്ടതും വിച്ചു പോയി ഡോർ അടച്ചു വന്നു…. “”എന്തിനാ കരയുന്നെ…. “” അവളുടെ മുഖം കയ്യിൽ കോരി എടുത്തു അവൻ ചോദിച്ചതും അവള് അവനെ കെട്ടിപിടിച്ചു…. “”വിച്ചേട്ടാ…. എനിക്ക് എന്റെ വീട്ടിൽ പോകണം…. “” അവള് പറഞ്ഞതും അവൻ ഒന്ന് ഞെട്ടി… “”എ…എന്തിന്… “” വിച്ചു വിക്കി കൊണ്ട് ചോദിച്ചതും അവള് ഒന്ന് ചിരിച്ചു കാണിച്ചു… “”അമ്മേം അച്ഛനേം കാണണം… “” ഇളിച്ചു കാണിച്ചു അവള് പറഞ്ഞതും അവൻ ഒന്ന് ആശ്വാസത്തോടെ അവളെ നോക്കി തലയാട്ടി… “”ഇപ്പൊ കൊണ്ട് പോകുവോ… “” കൊഞ്ചിക്കൊണ്ട് അവള് ചോദിച്ചതും അവൻ അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി…. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊടുത്തു… “”വാ…. “” അവളുടെ കയ്യിൽ തന്റെ കൈ കോർത്തു പിടിച്ചു അവൻ നടന്നു…. “”അമ്മേ… ഞങ്ങൾ ഒന്ന് ഇവളുടെ വീട്ടിൽ പോയി വരാം…. “” വിച്ചു അമ്മയോട് വിളിച്ചു പറഞ്ഞതും അവർ തലയാട്ടി കാണിച്ചു….
“”ആഹാ…. വന്നോ രണ്ടാളും…. ഞാൻ പ്രതീക്ഷിച്ചിരുന്നു ഈ വരവ്…..”” ദില്ലുന്റെ അച്ഛൻ അതും പറഞ്ഞു അവരുടെ അടുത്തേക്ക് വന്നു…. “”അച്ഛേ…. “” ദില്ലു ഓടി പോയി അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു… അപ്പോഴേക്കും അവളുടെ പോരാളി ലാൻഡ് ചെയ്തു…. പിന്നെ കരച്ചിൽ ആയി പിഴിച്ചൽ ആയി….. വിച്ചു ആണെങ്കിൽ ഇതൊക്കെ കണ്ടു ചിരിച്ചു കൊണ്ട് നിൽക്കുകയാണ്… “”അമ്മേ… ഞങ്ങൾ ഇറങ്ങുന്നു… “” അവരോട് യാത്ര പറഞ്ഞു അവള് വേഗം അവന്റെ കയ്യിൽ കൈ കോർത്തു നടക്കാൻ തുടങ്ങി…. “”വിച്ചേട്ടാ…. “” “”മ്മ്മ്…. “” “”വീഡിയോ എടുത്തിറ്റേ… “” “”എന്ത് വീഡിയോ… “” “”ഞാൻ കരയുന്ന വീഡിയോ… “” “”നിനിക്ക് എന്താടി വട്ട് ഉണ്ടോ… “” “”ഞാൻ എന്ത് നല്ല അടിപൊളി ആയിട്ടാ കരഞ്ഞത്…. അത് പോലും വീഡിയോ എടുത്തില്ലല്ലോ…. “” അവൻ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തതും പെണ്ണ് മുഖം ചുളിച്ചു വച്ചു… “”അയ്യോ…. എന്റെ പൊന്ന് മോളേ…. ഇനിയും കരയല്ലേ…. നീ പോയി ഒരിക്കൽ കൂടെ കരയാൻ നോക്ക്… ഞാൻ വീഡിയോ എടുക്കാം… “” അവൻ അവൾക്ക് നേരെ നിന്നു കൈ കൂപ്പിക്കൊണ്ട് പറഞ്ഞതും അവള് പൊട്ടിച്ചിരിച്ചു..
“”വിച്ചേട്ടാ…. നല്ല രസുല്ലേ ഇങ്ങനെ നടക്കാൻ… “” സൂര്യാസ്തമയ സമയത്തെ ആ അന്തരീക്ഷത്തെ അവള് ആസ്വദിച്ചു…. കിളികൾ കൂട്ടത്തോടെ കൂടണയുന്നതും വിരിയാൻ തുടങ്ങുന്ന നിശാഗന്ധി പൂവിന്റെ മനം മയക്കുന്ന ഗന്ധവും തന്റെ പ്രിയതമന്റെ സാമിപ്യവും അവൾ ആസ്വദിച്ചു…. “”ഡി പെണ്ണേ… ആശുവും അജുവും ഇന്ന് പോകും… “” “”ഏഹ്… എന്തിനാ ഇന്ന് പോകുന്നേ… “” “”രണ്ട് ദിവസം കഴിഞ്ഞാൽ അവരുടെ നിശ്ചയം ആണ്… “” പിന്നെ ഒന്നും മിണ്ടാതെ അവൾ അവന്റെ കൂടെ തന്നെ നടന്നു… “”ഡീ… നമ്മക്കും അവരുടെ കൂടെ പോവാം…”” അവളുടെ വാടിയ മുഖം കണ്ടതും അവൻ അങ്ങനെ പറഞ്ഞു…. “”ശെരിക്കും…. “” കണ്ണുകൾ വിടർത്തി ആകാംക്ഷയോടെ ചോദിക്കുന്ന അവളുടെ മുഖം കണ്ടതും അവൻ ചിരിച്ചു… അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു… “”വിട് വിച്ചേട്ടാ…. ആരെങ്കിലും വരും…. “” അവൾ ചുറ്റും നോക്കി പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…. “”ബാക്കി റൂമിൽ ചെന്നിട്ട്… “” അവളുടെ കാതിൽ പതിയെ പറഞ്ഞതും അവൾ ഒന്ന് ഇളിച്ചു കൊടുത്തു കൊണ്ട് വേഗം വീട്ടിലേക്ക് നടന്നു…. ___
“”ആന്റി…അങ്കിൾ…. ഞങൾ ഇറങ്ങിട്ടോ…. “” “”ആഹ് മക്കളേ…. പിന്നെ ഒരിക്കൽ വാ… “” “”മോനെ… മോളേ നോക്കിക്കോണം..”” ദില്ലുന്റെ തലയിൽ തലോടിക്കൊണ്ട് അനിതമ്മ അങ്ങനെ പറഞ്ഞതും വിച്ചു ഒന്ന് ചിരിച്ചു കൊടുത്തു…. എല്ലാവരോടും യാത്ര പറഞ്ഞു അവർ മൂന്നാളും ബുള്ളറ്റ് എടുത്തു വന്നു…. അപ്പോൾ തന്നെ പെൺപിള്ളേർ വേഗം ബാക്കിൽ കയറി ഇരുപ്പ് ഉറപ്പിച്ചു….. ആദ്യം അവർ ദില്ലുന്റെ വീട്ടിലേക്ക് പോയി…. അവളുടെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു നേരെ അജുവിന്റെയും ആശുവിന്റെയും നാട്ടിലേക്ക് വിട്ടു…. കുറച്ചു ദൂരം പിന്നിട്ടതു മുതൽ ദില്ലു വിച്ചുവിനെ കെട്ടിപിടിച്ചു അവന്റെ പുറത്ത് തലവച്ച് കിടന്നു…. “”സീതെ…. “” “”മ്മ്മ്…. “” “”എന്താ നിന്റെ മുഖത്തു ഒരു വാട്ടം… എന്തെങ്കിലും പ്രോബ്ലം ഉണ്ടോ…. “” “”ഇല്ല വിച്ചേട്ടാ…. “” “”പിന്നേ…. നീ എന്താ സൈലന്റ് ആയത്… “” “”ഒന്നുല്ല….”” “”മ്മ്മ്… ഉറക്കം വരുന്നുണ്ടെങ്കിൽ പറയണേ… “” “”ആഹ്… “” അങ്ങനെ നീണ്ട യാത്രക്ക് ശേഷം അവർ ആശുവിന്റെ വീട്ടിൽ എത്തി… നേരത്തെ വിളിച്ചു പറഞ്ഞതിനാൽ അവളുടെ ബന്ധുക്കൾ ഒക്കെ പുറത്ത് തന്നെ അവരെ കൂട്ടാൻ റെഡി ആയി നിന്നിരുന്നു…..
ഹനുവിനെയും ദില്ലുനെയും ആശുവിന്റെ വീട്ടിൽ വിട്ടു വിച്ചുവും റാമും അജുവിന്റെ വീട്ടിലേക്ക് പോയി…. ആശു അവരെ രണ്ട് പേരെയും അവളുടെ ബന്ധുക്കൾക്ക് ഒക്കെ പരിചയപ്പെടുത്തി കൊടുക്കുകയാണ്…. പുലർച്ചെ ആയതിനാൽ അവരോട് കുറച്ചു നേരം പോയി കിടന്നോ എന്നും പറഞ്ഞു അവളുടെ അമ്മ പറഞ്ഞു വിട്ടു… അപ്പോൾ തന്നെ ആശു അവരെയും വലിച്ചു കൊണ്ട് വേഗം അവളുടെ റൂമിലേക്ക് പോയി.. ബെഡ് കണ്ടതും മൂന്നും ഫ്ലാറ്റ് ആയി… കെട്ടിപിടിച്ചു കിടന്നു ഉറങ്ങി….. ____ “”വിച്ചു… റാം… ദേ ഇവരാണ് എന്റെ പ്രൊഡ്യൂസർ…. “” അജു മുന്നിൽ നിൽക്കുന്ന അവന്റെ അച്ഛനേം അമ്മയെയും ചേർത്ത് പിടിച്ചു ഇളിച്ചു കൊണ്ട് പറഞ്ഞു…. “”മക്കൾ വാ…”” അവന്റെ അമ്മ അവരെ അകത്തേക്ക് വിളിച്ചു… അവർ ഫ്രഷ് ആയി വന്നതും ചായ ഒക്കെ കുടിച്ചു വിശേഷങ്ങൾ പറയാൻ തുടങ്ങി… _
“”ആശു…. നിനിക്ക് എൻഗേജ്മെന്റ് ഡ്രസ്സ് ഒക്കെ എടുത്തോ”” ഹനു “”അതൊക്കെ അമ്മ സെറ്റ് ആക്കി വച്ചിട്ടുണ്ട് എന്നാ പറഞ്ഞത്…. “” ആശു അതും പറഞ്ഞു ഷെൽഫിൽ നിന്നും ഒരു കവർ എടുത്തു അതിൽനിന്നും അവൾക്ക് വേണ്ടി വാങ്ങി വച്ച റെഡ് കളർ ലഹങ്ക എടുത്തു അവർക്ക് കാണിച്ചു കൊടുത്തു… “”അടിപൊളി….”” ദില്ലു… “”നാളെ ഇതൊക്കെ ഇട്ട് എനിക്ക് വിലസി നടക്കണം… “” ആശു “”അതിന് നിനിക്ക് ഇത് ഇട്ട് മര്യാദക്ക് നിൽക്കാൻ പോലും പറ്റും എന്ന് തോന്നുന്നില്ലല്ലോ… “” ദില്ലു ഇളിച്ചു കൊണ്ട് പറഞ്ഞതും ആശു അതും ശെരിയാണ് എന്ന ഭാവത്തിൽ മുഖം ചുളിച്ചു നിന്നു…. “”നമ്മക്ക് നിന്റെ നാട് ഒക്കെ ഒന്ന് ചുറ്റി കാണിച്ചു താ…. ആശുമ്മാ… “” ഹനു വേഗം റെഡി ആയി വന്നു പറഞ്ഞതും ദില്ലുവും വേഗം റെഡി ആയി… “”ഡീ… എന്റെ ചെക്കനെ വിളിക്കട്ടെ…. “” ദില്ലു വേഗം വിച്ചുവിനു കാൾ ചെയ്തു… “”ആഹ്… പറ… “” “”നമ്മൾ ഇവിടെ ഒക്കെ ചുറ്റി കറങ്ങാൻ പോകുവാ… നിങ്ങൾ വരുന്നോ… ” “”അത് പിന്നെ ചോദിക്കാൻ ഉണ്ടോ… നിങ്ങൾ ആദ്യം റൂമിൽ നിന്നും താഴെ വാ… ” “”ഏഹ്…. അപ്പൊ നിങ്ങൾ ഇവിടെ ഉണ്ടോ…”” “”യാ… ബേബി…. വേഗം റെഡി ആയി വാ… “” വിച്ചു കാൾ കട്ട് ചെയ്തതും അവൾ വേഗം ചാടി തുള്ളി താഴേക്കു ഇറങ്ങി ഓടി… അവൾക്ക് പുറകെ ആശുവും ഹനുവും താഴെക്ക് ഇറങ്ങി…
“”ദേ… ഇതാണ് ഞങ്ങളുടെ കാവ്… “” അജു അതും പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ആ മലമുകളിൽ ഒരു ഓരത്ത് ആയി ഇരിക്കുന്ന ദില്ലുവും അവളുടെ മടിയിൽ കിടക്കുന്ന വിച്ചുവും… റാമിനെ നോക്കിയപ്പോൾ ഹനുവും അവനും കൂടെ അവിടെ നിന്നും സെൽഫി എടുത്തു കളിക്കുന്നുണ്ട്… ആശുനെ നോക്കിയപ്പോൾ പെണ്ണ് ചിരി കടിച്ചു പിടിച്ചു നിൽക്കുകയാണ്…. എങ്ങനെ ചിരിക്കാതിരിക്കും…. അവിടെ കിടന്നു റൊമാൻസ് കാണിക്കുന്ന തെണ്ടികൾക്ക് വേണ്ടിയാണ് ഈ കാവിന്റെ ചരിത്രം വരെ ബൈഹാർട് പഠിച്ചു വായിലെ വെള്ളം വറ്റിച്ചു പറഞ്ഞത്…. എന്നിട്ട് കേട്ടത് മുഴുവൻ എന്റെ പെണ്ണും….. ഞാനും അവളും വേഗം തൊഴുതു അവരുടെ അടുത്തേക്ക് പോയി… സെൽഫി എടുത്തു കൊണ്ട് നിൽക്കുന്ന റാമിനെ പിടിച്ചു വലിച്ചു കൊണ്ട് അജു വിച്ചുവിന്റെ അടുത്തേക്ക് പോയി… അവനെ അവളുടെ മടിയിൽ നിന്നും എഴുന്നേൽപ്പിച്ചു അജു അവരെ രണ്ട് പേരെയും കലിപ്പിൽ നോക്കി…. അതിന് ഒന്ന് ഇളിച്ചു കാണിച്ചു അവർ വേഗം പെൺപിള്ളേരെയും കൂട്ടി കാവിൽ പോയി തൊഴുതു… അങ്ങനെ അവിടെ ആകെ അവർ കപ്പിൾ ആയി ചുറ്റി കറങ്ങി…. രാത്രി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്… ആശുവിനെയും ദില്ലുനെയും ഹനുവിനെയും ആശുന്റെ വീട്ടിൽ ആക്കിയശേഷം അവർ വേഗം അജുവിന്റെ വീട്ടിലേക്ക് വിട്ടു…. °
അജുവിന്റെയും ആശുവിന്റെയും നിശ്ചയം അടിപൊളി ആയി കഴിഞ്ഞു…. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞശേഷം ഓരോരുത്തർ ആയി പോകാൻ തുടങ്ങി… ദില്ലുവും വിച്ചുവും ഹനുവും റാമും റെഡി ആയി വന്നു… “”നിങ്ങൾ എങ്ങോട്ടാ…. “” ആശു ഹനുവിനെ നോക്കി ചോദിച്ചു… “”ഇവളെ നാട്ടിൽ എത്തിച്ചശേഷം ഞാൻ നേരെ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകും… “” ഹനുവിനു പകരം റാം മറുപടി പറഞ്ഞതും ആശു ദില്ലുവിനെ നോക്കി…. അവള് വിച്ചുവിനെ നോക്കിയതും അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കിനിന്നു…. അത് കണ്ടതും അവൾ ആശുവിനെ നോക്കി അറിയില്ല എന്ന രീതിയിൽ തലയാട്ടി…. അത് കണ്ടപ്പോൾ ആശു ആക്കി ചിരിച്ചു കൊണ്ട് നടക്കട്ടെ നടക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് അവരെ യാത്ര അയച്ചു….
* “”ഡാ…. എന്നാൽ ശെരി… ഞങൾ പോകുവാ…. നിങ്ങൾ എങ്ങോട്ടാ…. “‘ റാം ബുള്ളറ്റിൽ നിന്നും ഇറങ്ങി വിച്ചുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു…. “”ഞങൾ…. എങ്ങോട്ടെങ്കിലും പോകാം…. ഭൂമി ഉരുണ്ടത് അല്ലേ…. എവിടെയെങ്കിലും വച്ച് കണ്ടു മുട്ടാം…. “” അവിഞ്ഞ ചിരിയോടെ വിച്ചു പറഞ്ഞതും റാം ഒന്ന് ഇളിച്ചു കൊണ്ട് അവന്റെ പുറത്ത് ഒരു തട്ട് കൊടുത്തു വീണ്ടും ബുള്ളറ്റിൽ കയറി…. ദില്ലുവും ഹനുവും കെട്ടിപിടിച്ചു യാത്ര പറഞ്ഞശേഷം ബുള്ളറ്റിൽ കയറി രണ്ടാളും രണ്ട് വഴിക്ക് പിരിഞ്ഞു….. “”നമ്മൾ എങ്ങോട്ടാ വിച്ചേട്ടാ…. “” “”എങ്ങോട്ടെങ്കിലും…. “” “”അപ്പൊ വീട്ടിൽ പോകുന്നില്ലേ…. “” “”ഇല്ല…. “” “” ഏഹ്… അപ്പൊ…. “” “”അപ്പൊയും ഇല്ല ഇപ്പോയും ഇല്ല…. നീ മിണ്ടാതെ അവിടെ ഇരിക്കാൻ നോക്ക്… “” അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു അവൾ ഇരുന്നു… “”ഡീ…. “” “”ഡീ.. സീത കൊച്ചേ… “” “”മ്മ്മ്…. “” “”നമ്മൾക്ക് പോകാൻ ടൈം ആയി… ഇനിയും ഇങ്ങനെ മുഖം വീർപ്പിച്ചു നിന്നാൽ ശെരി ആവില്ല…. “” “”എങ്കിൽ എന്നോട് പറ…. “” “” I Love You ന്ന് അല്ലേ…. കൊച്ചു ഗള്ളി.. “” “”അതൊന്നും അല്ല… “” “”പിന്നെ എന്താണ് എന്റെ കൊച്ചിന് അറിയേണ്ടത്… “” “”നമ്മൾ എവിടെക്കാ പോകുന്നേ… “” “”ഹണിമൂൺ…. “” “”ഏഹ്…. “” “”ആഹ്… മുത്തേ…. “‘ “”ഡാ… പട്ടീ….വണ്ടി നിർത്ത്… എനിക്ക് വീട്ടിൽ പോണം…. “” പെണ്ണ് കരയുന്ന പോലെ മുഖം ആക്കി പറഞ്ഞതും അവൻ സ്പീഡ് കൂട്ടാൻ തുടങ്ങി….
“””സ്റ്റോപ്പ്…. “”” ദില്ലു അലറി വിളിച്ചതും വിച്ചു വേഗം ബ്രേക്ക് പിടിച്ചു…. “”എന്താടി കോപ്പേ… “” അതിന് അവൾ ഒന്ന് ഇളിച്ചു കാണിച്ചു വണ്ടിയിൽ നിന്നും ഇറങ്ങി…. “”അങ്ങോട്ട് നോക്കിയേ വിച്ചേട്ടാ…. “” അവൾ കൈ ചൂണ്ടി കാണിച്ച ഭാഗതേക്ക് അവൻ നോക്കി…. നോക്കെത്താ ദൂരതോളം പരന്നു കിടക്കുന്ന ആകാശനീലിമയിൽ പതിയെ കുങ്കുമചുവപ്പ് പരന്നു തുടങ്ങി….. സൂര്യൻ താഴ്ന്നു പോയി… ചന്ദ്രൻ ഉദിച്ചുയർന്നു…… അതുവരെ ഉണ്ടായിരുന്ന ചെറു ചൂട് പോയി…. പകരം കാടിന്റെ ആ പ്രത്യേകതരം കുളിർമ പരത്തികൊണ്ട് ഒരു ഇളം കാറ്റ് അവരെ തൊട്ടുതലോടി പോയി…. ഇരുളിനെ കീറിമുറിച്ചു ഭൂമിയിലേക്ക് പൂനിലാവ് അരിച്ചിറങ്ങി… അവിടെ കണ്ട ഓരോ കാഴ്ച്ചയും അവളുടെ ഉള്ളിൽ പതിഞ്ഞു…. അന്നൊരു ദിവസം കണ്ട ആ സ്വപ്നം അവളുടെ മനസിലേക്ക് ഓടിയെത്തി…. “”എന്താ നീ വായും തുറന്നു നോക്കുന്നെ… “” മഞ്ഞു പെയ്യുന്ന ആ താഴ്വാരത്തിൽ ഇരു കയ്യും മാറിൽ കെട്ടി നഗരത്തിലെ ഓരോ കെട്ടിടത്തിലും ലൈറ്റ് ഓൺ ആവുന്നതും നോക്കി നിൽക്കുന്ന ദില്ലുവിനെ പുറകിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് അവൻ ചോദിച്ചു….
“”ഒന്നുല്ല വിച്ചേട്ടാ… “” അവനിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവൾ പതിയെ പറഞ്ഞു…. തണുപ്പ് കൊണ്ട് അവൾ അവനെ മുറുകെ കെട്ടിപിടിച്ചു… അവളുടെ അധരങ്ങളിൽ ചെറു നോവ് തീർത്തു കൊണ്ട് അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി…. അവിടെ കണ്ട ഓരോ കാഴ്ച്ചയും അവരുടെ മനസ്സിൽ നിറഞ്ഞു നിന്നു….. “”പോകാം…. “” ഒരു നേർത്ത ശബ്ദത്തോടെ അവൻ അവളുടെ ചെവിയോരം മൊഴിഞ്ഞു…. “”മ്മ്മ്…. “”” അവനിലേക്ക് ചേർന്ന് ഇരുന്നു അവൾ അവനെ വിരിഞ്ഞു പിടിച്ചു…. ഇരുട്ടിന്റെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ആ ബുള്ളറ്റ് അതിവേഗം അത് അവിടെ നിന്നും കടന്നു പോയി…….. അവളുടെ പ്രണയത്തെ അവൾക്കുതന്നെ സമ്മാനിച്ചു കൊണ്ട്……. “”സീതകൊച്ചേ… “” “”മ്മ്മ്…. “” “”ഞാൻ രാമനും നീ എന്റെ സീതയും അല്ലേ… “” “”പിന്നേ…. രാമൻ…. നീ രാവണൻ ആണ്.. തനി രാവണൻ…. “” “”oohh…..”” “”ആഹ്ഹ… “” “”എന്നാലേ…. ഈ രാവണന്റെ സീതക്കൊച്ചിനോട് ഒരു കാര്യം പറയട്ടെ…. “” “”എന്ത് കാര്യം….?? “” “”I…..LOVE……YOU…..”” ആർത്തു വിളിച്ചു കൊണ്ട് അവൻ പറഞ്ഞതും അവളുടെ പൊട്ടിച്ചിരി ഉയർന്നു കേട്ടു….. കാടിന്റെ അകത്തളങ്ങളിൽ തട്ടി അത് പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു…. ❇️❇️❇️❇️❇️❇️❇️❇️❇️ (അവസാനിച്ചു )