19/04/2026

ത്രീറോസസ് : അവസാന ഭാഗം

രചന – ജ്വാലാമുഖി

തിരിച്ചു ക്ലാസ്സിൽ എത്തിയതും അഭിമാനത്തോടെ ഞാൻ ഇരുന്നു…

കുറച്ചു കഴിഞ്ഞു സർ ക്ലാസ്സിൽ വന്നു…

ക്ലാസ്സ്‌ തുടങ്ങി കുറച്ചു വർക്ക്‌ തന്നിട്ട് സർ പുറത്തേക്കു ഇറങ്ങി പോയി…

“പാറു…. സർ നു എന്താ പറ്റിയെ…. ”

ഞാൻ ഉണ്ടായ കാര്യങ്ങൾ അവരോടു പറഞ്ഞു…

സർ ന്റെ മുഖത്തെ സങ്കടം എനിക്ക് വായിച്ചെടുക്കാം പക്ഷെ… ഏത് പട്ടിണിയിലും മുണ്ട് മുറുക്കി ഉടുത്തു ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിച്ച അഭിമാനിയായ അമ്മയുടെ മകൾ അല്ലെ ഞാൻ…

അപ്പൊ എനിക്ക് ഇങ്ങനെ പെരുമാറാൻ അല്ലെ കഴിയു…

“പാറു സർ നു നല്ല വിഷമം ഉണ്ട്… ”

ഉച്ചതിരിഞ്ഞു കോളേജ് ഡേ ടെ ഭാഗമായി ഡാൻസ് പ്രാക്ടീസ് നു പോയിരിക്കുകയായിരുന്നു എല്ലാവരും…

ആരോടും മിണ്ടാതെ സർ ഗാർഡനിൽ ഇരിക്കുന്നത് ഞാൻ കണ്ടു…

“ദീപു ചേട്ടാ… ”

“എന്താ പ്രാണ.. ”

“എന്നോട് ദേഷ്യം തോന്നിയോ… ”

“ഇല്ല… ”

“അതെന്താ..”

” നീ അത് തിരിച്ചു തരും എന്നെനിക്കു അറിയാമായിരുന്നു… ”

ഞാൻ ഒന്നും മിണ്ടിയില്ല…

“പാറു… ”

ആ വിളി കേട്ടതും കണ്ണും മിഴിച്ചു ഞാൻ ദീപുവിനെ നോക്കി…

“എന്താ ഞാൻ അങ്ങനെ വിളിക്കുന്നത് തനിക്ക് ഇഷ്ടം അല്ല എന്നുണ്ടോ… ”

“ഏയ്… ദീപുവേട്ടൻ വിളിച്ചോളൂ… ”

ആ മറുപടിയിൽ ഞെട്ടിയത് പുള്ളി ആയിരുന്നു…

“എനിക്ക് ഗൾഫിലേക്ക് ഒരു ചാൻസ് വന്നിട്ടുണ്ട്… പോയാലോ എന്ന് ആലോചിക്കുന്നു… ”

“പോകണോ… ”

“ഞാൻ ഇവിടെ നിന്നാൽ തനിക്ക് അതൊരു ബുദ്ധിമുട്ട് ആകും… ”

എന്തോ വല്ലാത്ത സങ്കടത്തോടെ ഞാൻ ആ വാ പൊത്തി…

“ഇങ്ങനെ ഒന്നും പറയല്ലേ…. ഇവിടന്ന് പോയാൽ ആണ് എനിക്ക് ബുദ്ധിമുട്ട്… ”

“എങ്കിൽ ഈ സാറ്റർഡേ നാട്ടിലേക്കു പോകുമ്പോൾ എന്റെ കൂടെ വരുമോ… ”

ഞാൻ തലയാട്ടി… കുറച്ചു നേരം സംസാരിച്ചു ഞാൻ ക്ലാസ്സിലേക്ക് നടന്നു…

സാറ്റർഡേ ആകാൻ കൊതിച്ചു ഞാൻ….

*****

ഉള്ളതിൽ നല്ലൊരു സാരി ഉടുത്തു ദീപു ന്റെ കൂടെ നടന്നു പോകുമ്പോൾ ലീഡിം ശീലും കൂടെ അന്തംവിട്ടു നില്പുണ്ടായിരുന്നു…

കെ സ് ർ ടി സി ബസിലെ രണ്ടാൾ സീറ്റിൽ ഞാൻ ദീപുവിന്റെ കൂടെ ഇരുന്നു പോന്നു…

വീട് എത്തിയപ്പോളേക്കും ഇരുട്ട് മൂടിയിരുന്നു…

എന്റെ കയ്യിൽ പിടിച്ചു ദീപു.. യാത്ര പറഞ്ഞു നടന്നു…

രാവിലെ കുളിച്ചു അമ്പലത്തിൽ പോയി വന്നു ഉമ്മറത്തു ഇരിക്കുമ്പോൾ ദീപുവും അച്ഛനും അമ്മയും കൂടെ വീട്ടിലേക്കു വരുന്നത് കണ്ടു ഞാൻ അമ്പരന്നു…

അമ്മ എന്റെ കയ്യിൽ അവർക്കുള്ള ചായ തന്നു…തിണ്ണയിൽ പലഹാരങ്ങൾ നിറഞ്ഞു… ഒന്നും മനസിലാകാതെ ഞാൻ അന്തിച്ചു നിന്നു…

“ഇനി ഇപ്പൊ ചെക്കന്റേം പെണ്ണിന്റേം സമ്മതം വേണോ പ്രിയേ… ”

“ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല സുതൻ ചേട്ടാ… ”

ഇപ്പൊ സംഭവം പിടി കിട്ടി…

“ദീപു അടുത്ത ആഴ്ച പോകും അതിന് മുന്ന് ഇതങ്ങു ഉറപ്പിച്ചു ഇട്ടാൽ അവർക്ക് സമാധാനം ആയി പ്രേമിക്കലോ… ”

അതും പറഞ്ഞു എല്ലാരും കൂടെ ചിരിച്ചു… ഞാൻ ഒളി കണ്ണിട്ട് ദീപു നെ നോക്കി…

“രണ്ടാൾക്കും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം… ”

ദീപു നേരെ അകത്തേക്ക് നടന്നു…

ഞാൻ പിറകെ പോയി .. കയ്യിലെ കവർ അവൻ എന്റെ നേരെ നീട്ടി…

ഞാൻ അത് തുറന്നു നോക്കി…. പടിഞ്ഞാറെ പാടത്തിന്റെ ആധാരം….

എന്ത് പറയണം എന്ന് അറിയാതെ ഞാൻ ആ കാൽക്കൽ വീണു പോയി…

എല്ലാം മറന്നു ആ മാറിലേക്ക് ചായുമ്പോൾ ചെയ്ത തെറ്റുകൾക്ക് ആയിരം വട്ടം ഞാൻ സ്വയം മാപ്പിരന്നു…

അവസാനിച്ചു….