20/04/2026

ചാരുത : ഭാഗം 09

രചന – ശ്രീമിഴി

രിക്കടി പുല്ലേ അവിടെ ഭദ്രൻ ചാരുവിനെ നോക്കി അലറി….. ഭദ്രന്റെ അലർച്ച കേൾക്കേ എല്ലാവരും ഒരു നിമിഷം നിശബ്ദരായി….. ഡീ നിന്റെ പൂകണ്ണീർ കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല എന്നും പറഞ്ഞു ഭദ്രൻ ചാരുവിന്റെ കൈ വലിച്ചു അടുത്ത് ഇരുത്തി….. ഇതു കാണെ ജാനകിയുടെ ഉള്ളം നീറി….. ഭദ്രാ ഞാൻ നിന്റെ കാല് പിടിക്കം നീ എന്റെ കുഞ്ഞിനെ വെറുതെ വിട്….. ദേ തള്ളേ മാറി നിന്നോണം എന്റെ കല്യാണം ആണ് എന്ന് ഒന്നും ഞാൻ നോക്കുല ഒറ്റ ചവിട്ടിനു കൊല്ലും മാറി നിന്നോണം ഇവിടുന്നു….. ദേഹത്തുള്ള മുറിവിനെക്കാൾ വേദന തോന്നി ഭദ്രന്റെ നോട്ടവും വാക്കുകളും….. ചാരു അമ്മയെ ദയനീയമായി നോക്കിഇനി ഒന്നും പറയല്ലേ എന്ന് കണ്ണ് കൊണ്ട് കാണിച്ചു ഇനി ഭദ്രനിൽനിന്നും ഒരു മടക്കം ഇല്ലെന്നു അറിഞ്ഞതും ചാരു രണ്ടു കണ്ണുകളും തുടച്ചു ഭദ്രനെ നോക്കി ഭദ്രന്റെ കണ്ണുകൾ കഴുകന്റെ കണ്ണുകളെ പോലെ തോന്നി അത് തന്നെ കൊത്തി വലിക്കും പോലെ തോന്നി ചാരുവിനു…..

തന്നെ പേടിയോടെ നോക്കുന്ന പെണ്ണിനെ കാണുമ്പോ വിജയഭാവത്തിൽ ഭദ്രൻ മണിയെ നോക്കി….. മണി വേഗം മണ്ഡപത്തിലേക്ക് കയറി….. ആശാനേ സമയം ആയി വേഗം താലി കെട്ടിക്കോ….. അപ്പോഴേക്കും ജാനകിയും ശാരദയും മണ്ഡപത്തിലേക്ക്കയറി….. ഭദ്രൻ വേഗം എഴുന്നേറ്റു നിന്നു ചാരുവിനെ രൂഷമായി നോക്കി ചാരുവിന്റെ കൈ പിടിച്ചു വലിച്ചു ചാരു വേദന കൊണ്ട് പുളഞ്ഞു….. ശാരദ വേഗം ചാരുവിനെ എഴുന്നേൽപ്പിച്ചു ഭദ്രന് നേരെ നിർത്തി….. കണ്ടു നിന്നവരെല്ലാം സഹതാപത്തോടെ ചാരുവിനെ നോക്കി അടക്കം പറഞ്ഞു….. തളികയിൽ വച്ച താലി എടുത്തു മണി ഭദ്രന്റെ കൈയിൽ കൊടുത്തു….. ഭദ്രൻ താലി എടുത്തു ചാരുവിനു നേരെ നീട്ടി….. ചാരുവിനു കൊലക്കയറിനു മുന്നിൽ നില്കുന്നത് പോലെ തോന്നി ഭദ്രന്റെ ബലിഷ്ഠമായ കൈകൾ തന്റെ നേരെ നിളുന്നത് കണ്ടതും ചാരു രണ്ടു കണ്ണുകളും അടച്ചതും ആരുടെയോ ചവിട്ടി കൊണ്ട് ഭദ്രൻ വീണതും ഒരുമിച്ചു ആയിരുന്നു…..

എന്താ സംഭവിച്ചത് എന്നറിയാതെ എല്ലാരും പരസ്പരം നോക്കി മണ്ഡപത്തിന് മുകളിൽനിന്നു ഭദ്രനെ കത്തുന്ന കണ്ണുകളോടെ നോക്കുന്ന ശിവനെ കണ്ടതും ചിരിക്കാണോ കരയണോ എന്നറിയാതെ നിന്നു ചാരു….. എല്ലാവരുടെയും കണ്ണുകൾ ശിവനിൽ ആയിരുന്നു….. മൂന്നു കെട്ടിയിട്ടും നിനക്ക് മതിയായില്ലേ ഡാ…….. നായയെ………. അത് ഒരു അലർച്ചയായിരുന്നു….. ജാനകി ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു….. ഭദ്രൻ പിടഞ്ഞു എഴുന്നേറ്റതും അടുത്ത ചവിട്ടും കിട്ടിയിരുന്നു….. നീ ഇങ്ങനെ എത്ര പെണ്ണിന്റെ ജീവിതം നശിപ്പിച്ചു എന്നും പറഞ്ഞായിരുന്നു ചവിട്ട് ചിവിട്ടു കിട്ടിയതും ഭദ്രൻ എഴുന്നേൽക്കാൻ പറ്റാതെ അവിടെ തന്നെ കിടന്നു മണി ഓടി വന്നു ഭദ്രനെ പിടിച്ചതും ശിവന്റെ കൈകൾ മണിയുടെ ഷർട്ടിൽ പിടിച്ചതും ഒരുമിച്ചു ആയിരുന്നു….. ഒരു പെണ്ണിന്റെ ജീവിതം കളയാൻ കൂട്ടുനിൽക്കുന്നോടാ എന്നും പറഞ്ഞു മുഖടച്ചു ഒന്നു കൊടുത്തു ശിവൻ അപ്പോഴേക്കും ഭദ്രൻ ഒരുവിധം എഴുന്നേറ്റു വന്നിരുന്നു ശിവനെ കണ്ടപ്പോ ഒന്ന് ഭയയെന്നെകിലും സർവ്വശക്തിയും എടുത്തു ഭദ്രൻ ശിവന്റെ വയറു നോക്കി ഒന്ന് കൊടുത്തു പ്രതീഷിക്കാതെ കിട്ടിയ അടിയിൽ ശിവൻ ഒന്ന്…..

വെച്ചുപോയെങ്കിലും തിരിഞ്ഞു വന്നു ഭദ്രന്റെ കൈ പിടിച്ചു മലർത്തിയടിച്ചു….. കല്യാണത്തിന് വന്നവരെല്ലാം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരസ്പരം നോക്കി….. ഭദ്രൻ വെച്ച് വെച്ച് എഴുന്നേറ്റു വായിലുള്ള ചോര തുപ്പി കളഞ്ഞു ശിവന്റെ നേരെ തിരിഞ്ഞു….. “സാറു ഇവിടെ വന്ന്‌ ഷോ കാണിക്കാൻ മാത്രം ആരാ സാറിന് പരാതി തന്നത് എന്നും പറഞ്ഞു ശിവനെ നോക്കി പുച്ഛിച്ചു ചിരിച്ചു പിന്നെ സാറു ഇപ്പൊ ഡ്യൂട്ടിയിലും അല്ല….. പിന്നെ എന്തിനാടാ നാറി നീ എന്നെ തല്ലുന്നേ എന്നും പറഞ്ഞു ഭദ്രൻ ചവിട്ടാൻ കാല് പൊക്കിയതും ശിവന്റെ കൈ ഭദ്രന്റെ മുഖത്തു പതിച്ചതും ഒരുമിച്ച് ആയിരുന്നു….. ചവിട്ടൻ വന്ന കാല് നിലത്തു കുത്താൻ ആവാതെ ഭദ്രൻ മറിഞ്ഞു വീണു….. ശിവൻ ഭദ്രന്റെ ഷർട്ടിനു പിടിച്ചുഎഴുന്നേൽപ്പിച്ചു….. ഞാൻ ഇപ്പൊ ഡ്യൂട്ടിയിൽ അല്ല എന്ന് ആരാടാ നിന്നോട് പറഞ്ഞത് യൂണിഫോം ഉണ്ടെങ്കിൽ മാത്രം ആണോടാ പോലീസ് ആവുന്നത് പോലീസ് എപ്പോഴും പോലീസ് തന്നെടാ എന്നും പറഞ്ഞു തലങ്ങും വിലങ്ങും തല്ലി…..

ഇങ്ങനെ നാലും അഞ്ചും കെട്ടുന്നവന് എതിരെ ആരും പരാതി തരേണ്ടടാ പുല്ലേ എന്നും പറഞ്ഞു ഒരു ചവിട്ടു വച്ചു കൊടുത്തു ചവിട്ടോട് കൂടി ഭദ്രൻ കൃത്യമായി പോലീസ് ജീപ്പിന്റെ മുന്നിൽ തന്നെ ചെന്നു വീണു….. അത് കാണെ ചാരു സന്തോഷത്താൽ ജാനകിയെ കെട്ടിപിടിച്ചു ജാനകി ചാരുവിനെ പിടിച്ചു നെറ്റിയിൽ മുത്തി ദൈവം ഉണ്ട് എന്ന് അമ്മക്ക് മനസിലായി മോളെ അതാ ഇപ്പൊ പോലീസിന്റെ രൂപത്തിൽ ഇവിടെ എത്തിയത്….. ഇനി അവനെ പേടിക്കണ്ടല്ലോ എന്റെ കുട്ടിക്ക് എന്നും പറഞ്ഞു ജാനകി ഭദ്രനെ നോക്കി കാർകിച്ചു തുപ്പി….. ഇതു കാണെ ഭദ്രൻ ദേഷ്യം കൊണ്ട് വിറച്ചു ജീപ്പിൽപിടിച്ചു………. അപ്പോഴേക്കും ഗോപി വന്നു ഭദ്രനെ പിടിച്ചു എഴുന്നേൽപ്പിച്ചു വിലങ്ങു വച്ചു ഭദ്രന്റെ ഷർട്ട്‌ പിടിച്ചു വലിച്ചു….. വിട് സാറെ ഭദ്രൻ ഓടി പോകുവോന്നും ഇല്ല എന്നും പറഞ്ഞു കുറച്ചു മുന്നോട്ടു നിന്നു….. പുന്നാരമോളെ നീ എന്റെ കയ്യിൽ നിന്നും രക്ഷപെട്ടു എന്ന് വിചാരിക്കണ്ട നിനക്കും നിന്റെ അമ്മക്ക് ഉള്ളതും ഞാൻ തന്നിരിക്കും…..

അമ്മായി തള്ളേ ഓർത്തോ നിങ്ങടെ മോളെ കഴുത്തിൽ ആരെങ്കിലും താലികെട്ടുന്നു ഉണ്ടെങ്കിൽ അത് ഈ ഭദ്രൻ ആയിരിക്കും….. ഡാ മതിയാടാ ചിറിയത് എന്നും പറഞ്ഞു ഗോപി ഭദ്രനെ പിടിച്ചു വലിച്ചു….. വിട് സാറെ പറയട്ടെ….. മൂന്നു ദിവസം അഴിഞാടാൻ പോയ നിന്റെ മോൾക്ക് ഞാൻ ഒരു ജീവിതം കൊടുക്കുന്നത് എന്റെ വലിയ മനസ്….. അത് കേട്ടതും ആളുകൾ പരസ്പരം മുറുമുക്കാൻ തുടങ്ങി….. അത് കണ്ടതും ഭദ്രൻ വിജയഭാവത്തിൽ ജാനകിയെയും ചാരുവിനെയും നോക്കി….. ശിവൻ മുഷ്ഠി ചുരുട്ടി….. എന്റെ കുഞ്ഞിനെ പറ്റി അനാവശ്യം പറയുന്നോ നായേ എന്നും പറഞ്ഞു ജാനകി ഭദ്രന്റെ അടുത്തേക്ക് ചെന്നു ചിറി….. അതേടി തള്ളേ അനാവശ്യo തന്നെയാ ഞാൻ ജയിലിൽ ആണെന്നു കരുതി അവളെ ആർകെങ്കിലും കെട്ടിക്കാൻ നോക്കിയ….. നീ പുറത്തു ഇറങ്ങുന്നതിനു മുൻപേ എന്റെ കൊച്ചിനെ ഞാൻ ആണൊരുത്തന്റെ കയ്യിൽ ഏൽപ്പിക്കും അവടെ അമ്മയാ പറയുന്നേ….. ഭദ്രന്റെ പെണ്ണിനെ കെട്ടാൻ മാത്രം ആണത്തംഉള്ള ഒരുത്തൻ ഇല്ല തള്ളേ എന്നും പറഞ്ഞു പുച്ഛിച്ചു ചിരിച്ചു…..

ഞാൻ വെല്ലുവിളികുകയാ അങ്ങനെ ഒരുത്തൻ ഉണ്ടേൽ എന്റെ മുന്നിൽ വച്ചു നിങ്ങള് അവളെ കെട്ടിക്ക് അത് പറഞ്ഞു തീർന്നതും ശിവൻ ചാരുവിനെയും കൊണ്ട് ഭദ്രന്റെ മുന്നിൽ എത്തിയിരുന്നു….. ചാരു എന്താ എന്നർത്ഥത്തിൽ ശിവനെ നോക്കി….. ശിവൻ ജാനകിയെ നോക്കി….. അമ്മേടെ സമ്മതത്തോടെ ഞാൻ ഇവളെ എന്റെ ആക്കുകയാണ് എന്നും പറഞ്ഞു ശിവൻ കയ്യിൽ ഉള്ള താലി എടുത്തു ചാരുവിന്റെ കഴുത്തിൽ കെട്ടി….. എന്താ നടക്കുന്നത് എന്നറിയാതെ ചാരു ശിവനെ നോക്കി എന്താണ് ആ കണ്ണുകളിൽ ഉള്ള വികാരം എന്നത് വായിച്ചെടുക്കാൻ ചാരുവിനു കഴിഞ്ഞില്ല….. ശിവൻ ഭദ്രനെ നോക്കി….. കത്തുന്ന കണ്ണുകളോടെ അരിശം പുണ്ട് നിൽക്കുന്ന ഭദ്രനെ നോക്കി ശിവൻ ചാരുവിനെ ചേർത്ത് പിടിച്ചു….. ഇതു എന്റെ പെണ്ണാ ഈ ശിവന്റെ ഇനി നിന്റെ കഴുകൻ കണ്ണുകൾ ഇവളിൽ പതിച്ച….. കത്തിച്ചു കളയും നിന്നെ ഈ ശിവനാ പറയുന്നത്….. നടക്കുന്നത് സ്വപ്നമാണോ അതോ സത്യം ആണോ എന്നറിയാതെ ചാരു എല്ലാവരെയും മാറി മാറി നോക്കി….. ഡാ ഞാൻ തിരിച്ചു വരും നിന്റെ ജീവൻ എടുത്തു ഇവളെയും കൊണ്ടേ ഞാൻ പോകു…..

നീ പുറത്തു ഇറങ്ങിയാൽ അല്ലെ ഭദ്രാ എന്നും പറഞ്ഞു ശിവൻ മുഷ്ഠി ചുരിട്ടി….. പിന്നെ നീ പുറത്തു ഇറങ്ങിയ അങ്ങ്‌ വന്നമതി എന്റെ വീട്ടിലേക്കു ഞാനും ഇവളും അവിടെ കാണും എന്നും പറഞ്ഞു ഭദ്രനെ തൂക്കി എടുത്തു ജീപ്പിൽ ഇട്ടു ശിവൻ….. ഗോപിയേട്ടാ ഇവനെയും കൊണ്ട് പോയിക്കോ ഞാൻ വന്നോളാം സാറു ഇനി ഇന്ന് സ്റ്റേഷനിൽ വരാൻ നിൽക്കണ്ട ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു ചിരിച്ചു ഗോപി….. ഗോപിയേട്ടാ വീട്ടിൽ….. ഞാൻ വിളിച്ചു പറഞ്ഞോളാം മോനെ….. സാറു മോളെയും കൊണ്ട് വന്നമതി എന്നും പറഞ്ഞു ഗോപി വണ്ടി എടുത്തു….. വണ്ടിയിൽ നിന്നും രുഷമായി നോക്കുന്ന ഭദ്രനെ കണ്ടപ്പോ ജാനകി ഭദ്രനെ നോക്കി പുച്ഛിച്ചു ചിരിച്ചു വണ്ടി കണ്മുന്നിൽ നിന്നു മറഞ്ഞതും ജാനകി ചാരുവിനെയും കൊണ്ട് ശിവന്റെ അടുത്തേക്കു ചെന്നു….. അപ്പോഴേക്കും ആളുകൾ എല്ലാം ഒഴിഞ്ഞു പോയിരുന്നു ശിവൻ മണിയെ തിരയുബോഴ്കും മണി ജീവനും കൊണ്ട് ഓടിയിരുന്നു…..

ജാനകി ചാരുവിന്റെ കൈ എടുത്തു ശിവന്റെ കയ്യിൽ വച്ചു കൊടുത്തു….. മോൻ ആരാണ് എന്താണ് എന്നോ ഈ അമ്മക്ക് അറിയില്ല പക്ഷെ ഒന്ന് അറിയാം എന്റെ മോള് നിന്റെഈ കയ്യിൽ ഭദ്രമായിരിക്കും എന്ന്….. ശിവൻ ചെറു ചിരിയോടെ ചാരുവിനെ നോക്കി….. ഒരു സ്വപ്നലോകത്തു എന്നാ പോലെ ആയിരുന്നു ചാരു അപ്പോഴും….. അമ്മടെ ഈ മോളെ ഒരു സങ്കടവും വരാതെ ഞാൻ നോക്കിക്കോളാം ഈ ശിവൻ അമ്മക്ക് തരുന്നവക്കാണ്………. നിറഞ്ഞകണ്ണുകളോടെ ജാനകി ശിവന്റെ കയ്യിൽ പിടിച്ചു….. ജീവിതം നശിച്ചു എന്ന് കരുതിയാ ഇടത്തു നിന്നു നീ രക്ഷപ്പെടുത്തിയതാ എന്റെ മോളെ എത്ര നന്ദി പറഞ്ഞാലും അധികം ആവില്ല എന്നും പറഞ്ഞു ജാനകി ശിവനെ നോക്കി കൈകുപ്പി….. ശിവൻ വേഗം ജാനകിയുടെ കൈ പിടിച്ചു….. തുടരും……….